america

ചിക്കാഗോ സെന്റ് മേരീസിൽ കൂടാരയോഗതല ദശവത്സര സംഗമം നടത്തപ്പെട്ടു

Editor  ,  2020-02-23 04:13:29pmm സ്റ്റീഫൻ ചൊള്ളംമ്പേൽ (പി.ആർ.ഒ)

 

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിന്റെ ദശവത്സരത്തോട് അനുബന്ധിച്ച് ഓരോ മാസവും നടത്തപ്പെടുന്ന കൂടാരയോഗതല സംഗമത്തിന്റെ ഭാഗമായി സെ.ജൂഡ് കൂടാരയോഗത്തിന്റെ സംഗമം നടത്തപ്പെട്ടു . കൂടാരയോഗ  ഭാരവാഹികളായ ഫ്രാൻസിസ് കിഴക്കേക്കുറ്റ്, ജോസ് പിണറക്കയിൽ, ഏലമ്മ ചൊള്ളബേൽ എന്നിവരുടെ നേതൃത്വത്തിൽ ദൈവാലയത്തിൽ കാഴ്ചവെപ്പ് നടത്തുകയും വി. കുർബാനയിലുള്ള സജീവമായ പങ്കാളിത്തത്തിനു വേണ്ട നേതൃത്വം നൽകുകയും ചെയ്തു . തുടർന്ന് കൂടാരയോഗത്തിലുള്ള വിവിത വീടുകളിലേക്കുള്ള മാതാവിന്റെ തിരുസ്വരൂപം ഇടവക അസി.വികാരി ഫാദർ ബിൻസ് ചേത്തലയിൽ നിന്ന് സ്വീകരിക്കുകയും ,കൂടാരയോഗത്തിലെ എല്ലാവരെയും ഉൾപ്പെടുത്തി സ്മരണികയ്ക്കായി ഗ്രൂപ്പ് ചിത്രം എടുക്കുകയും ചെയ്തു .

 



Latest

Copyrights@2016.