america

ക​ട്ട്, കോ​പ്പി, പേ​സ്റ്റ് ഓ​പ്പ​റേ​ഷ​നു​​ക​ളു​ടെ ഉ​പ​ജ്ഞാ​താ​വ് ലാ​റി ടെ​സ്‌ല​ര്‍ അ​ന്ത​രി​ച്ചു

Tiju Kannampally  ,  2020-02-20 02:42:10amm

 

ന്യൂ​യോ​ര്‍​ക്ക്: ക​ന്പ്യൂ​ട്ട​റി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ക​ട്ട്, കോ​പ്പി, പേ​സ്റ്റ് ഓ​പ്ഷ​നു​ക​ളു​ടെ ഉ​പ​ജ്ഞാ​താ​വ് ലാ​റി ടെ​സ്‌ല​ര്‍ (74) അ​ന്ത​രി​ച്ചു. പ്ര​ശ​സ്ത ക​ന്പ്യൂ​ട്ട​ര്‍ വി​ദ​ഗ്ധ​നും ഗ​ണി​ത​ശാ​സ്ത്ര​ജ്ഞ​നു​മാ​യി​രു​ന്നു ടെ​സ്‌ല​ര്‍.
സി​റോ​ക്സ് മു​ന്‍ റി​സ​ര്‍​ച്ച​റാ​യ ടെ​സ്‌ല​ര്‍, ആ​പ്പി​ള്‍, യാ​ഹൂ, ആ​മ​സോ​ണ്‍ തു​ട​ങ്ങി​യ പ്ര​മു​ഖ ക​ന്പ​നി​ക​ള്‍​ക്കൊ​പ്പം പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. 1980 മു​ത​ല്‍ 1997 വ​രെ​യാ​ണ് ഇ​ദ്ദേ​ഹം ആ​പ്പി​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​ത്. സ്റ്റീ​വ് ജോ​ബ്സി​നെ ആ​പ്പി​ള്‍ ക​ന്പ​നി​യി​ലേ​ക്കു റി​ക്രൂ​ട്ട് ചെ​യ്ത​ത് ടെ​സ്‌ല​റാ​യി​രു​ന്നു.
ക്വി​ക്‌ടൈം, ആ​പ്പി​ള്‍​സ്ക്രി​പ്റ്റ്, ബി​ല്‍ അ​ക്കി​ന്‍​സ​ന്‍റെ ഹൈ​പ്പ​ര്‍ കാ​ര്‍​ഡ് തു​ട​ങ്ങി​യ മ​ക്കി​ന്‍റോ​ഷ് സോ​ഫ്റ്റ്‌വെ​യ​റു​ക​ളു​ടെ നി​ര്‍​മാ​ണ​ത്തി​ല്‍ ടെ​സ്‌ല​ര്‍ വ​ലി​യ പ​ങ്കു​വ​ഹി​ച്ചു. 1945-ലാ​ണ് ടെ​സ്‌ല​റു​ടെ ജ​ന​നം. 1960-ല്‍ ​സ്റ്റാ​ന്‍​ഫ​ഡ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍​നി​ന്നു വി​ദ്യാ​ഭ്യാ​സം പൂ​ര്‍​ത്തി​യാ​ക്കി. സി​റോ​ക്സി​ല്‍ റി​സ​ര്‍​ച്ച്‌ സ്റ്റാ​ഫാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്പോ​ഴാ​ണ് ക​ട്ട്, കോ​പ്പി, പേ​സ്റ്റ് തു​ട​ങ്ങി​യ ഓ​പ്പ​റേ​ഷ​നു​ക​ള്‍ അ​ദ്ദേ​ഹം ക​ണ്ടു​പി​ടി​ക്കു​ന്ന​ത്.

ന്യൂ​യോ​ര്‍​ക്ക് : ക​ന്പ്യൂ​ട്ട​റി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ക​ട്ട്, കോ​പ്പി, പേ​സ്റ്റ് ഓ​പ്ഷ​നു​ക​ളു​ടെ ഉ​പ​ജ്ഞാ​താ​വ് ലാ​റി ടെ​സ്‌ല​ര്‍ (74) അ​ന്ത​രി​ച്ചു. പ്ര​ശ​സ്ത ക​ന്പ്യൂ​ട്ട​ര്‍ വി​ദ​ഗ്ധ​നും ഗ​ണി​ത​ശാ​സ്ത്ര​ജ്ഞ​നു​മാ​യി​രു​ന്നു ടെ​സ്‌ല​ര്‍. സി​റോ​ക്സ് മു​ന്‍ റി​സ​ര്‍​ച്ച​റാ​യ ടെ​സ്‌ല​ര്‍, ആ​പ്പി​ള്‍, യാ​ഹൂ, ആ​മ​സോ​ണ്‍ തു​ട​ങ്ങി​യ പ്ര​മു​ഖ ക​ന്പ​നി​ക​ള്‍​ക്കൊ​പ്പം പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. 1980 മു​ത​ല്‍ 1997 വ​രെ​യാ​ണ് ഇ​ദ്ദേ​ഹം ആ​പ്പി​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​ത്. സ്റ്റീ​വ് ജോ​ബ്സി​നെ ആ​പ്പി​ള്‍ ക​ന്പ​നി​യി​ലേ​ക്കു റി​ക്രൂ​ട്ട് ചെ​യ്ത​ത് ടെ​സ്‌ല​റാ​യി​രു​ന്നു. ക്വി​ക്‌ടൈം, ആ​പ്പി​ള്‍​സ്ക്രി​പ്റ്റ്, ബി​ല്‍ അ​ക്കി​ന്‍​സ​ന്‍റെ ഹൈ​പ്പ​ര്‍ കാ​ര്‍​ഡ് തു​ട​ങ്ങി​യ മ​ക്കി​ന്‍റോ​ഷ് സോ​ഫ്റ്റ്‌വെ​യ​റു​ക​ളു​ടെ നി​ര്‍​മാ​ണ​ത്തി​ല്‍ ടെ​സ്‌ല​ര്‍ വ​ലി​യ പ​ങ്കു​വ​ഹി​ച്ചു. 1945-ലാ​ണ് ടെ​സ്‌ല​റു​ടെ ജ​ന​നം. 1960-ല്‍ ​സ്റ്റാ​ന്‍​ഫ​ഡ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍​നി​ന്നു വി​ദ്യാ​ഭ്യാ​സം പൂ​ര്‍​ത്തി​യാ​ക്കി. സി​റോ​ക്സി​ല്‍ റി​സ​ര്‍​ച്ച്‌ സ്റ്റാ​ഫാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്പോ​ഴാ​ണ് ക​ട്ട്, കോ​പ്പി, പേ​സ്റ്റ് തു​ട​ങ്ങി​യ ഓ​പ്പ​റേ​ഷ​നു​ക​ള്‍ അ​ദ്ദേ​ഹം ക​ണ്ടു​പി​ടി​ക്കു​ന്ന​ത്.

 



Latest

Copyrights@2016.