america

എയര്‍ഫോഴ്സ് വണ്‍ : ഇത് ട്രംപിന്റെ പറക്കും ഓഫീസ്

Tiju Kannampally  ,  2020-02-19 11:05:17pmm

 

വാഷിംഗ്ടണ്‍: ലോകരാജ്യങ്ങള്‍ സന്ദര്‍ശിക്കാനായി അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഉപയോഗിക്കുന്ന ഒൗദ്യോഗിക വിമാനമാണ് എയര്‍ഫോര്‍ഴ്സ് വണ്‍ എന്നറിയപ്പെടുന്ന ബോയിംഗ് 747 200ബി. അമേരിക്കന്‍ വ്യോമസേന നിയന്ത്രിക്കുന്ന ഈ വിമാനം വാര്‍ത്താവിനിമയം, ആരോഗ്യം, സുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്തിട്ടുള്ളതാണ്. ട്രപും മെലാനിയയും ഇന്ത്യയിലെത്തുന്നത് ഈ വിമാനത്തിലാണ്.
ഭൂമിയിലും ആകാശത്തുമുള്ള ആക്രമണങ്ങളെ ഒരുപോലെ നേരിടാനും പ്രത്യാക്രമണം നടത്താനും ശേഷിയുള്ള സ്വയംനിയന്ത്രിത ആയുധങ്ങളും തോക്കുകളുമൊക്കെ ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്. മണിക്കൂറില്‍ 1014 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഇവയ്ക്ക് 12.550 കിലോമീറ്റര്‍ ഉയരത്തില്‍ വരെ ഏത് പ്രതികൂലാവസ്ഥയിലും പറക്കാനാവും. ഒരു കൊട്ടാരത്തിന് സമാനമായ സൗകര്യങ്ങളാണ് വിമാനത്തിനുള്ളിലുള്ളത്.
ജനനം
ജോണ്‍ എഫ് കെന്നഡി അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലത്താണ് പ്രസിഡന്റിന് വേണ്ടി മാത്രമായി ഒരു വിമാനം ഉണ്ടാകുന്നത്. നിലവിലെ രൂപത്തിലുള്ള വിമാനം 1990 ല്‍ ജോര്‍ജ് എച്ച്‌.ഡബ്ളിയു ബുഷിന്റെ കാലത്താണ് അമേരിക്ക സ്വന്തമാക്കിയത്.
സവിശേഷതകള്‍
യാത്രക്കിടെ ഇന്ധനം നിറയ്ക്കാം
ഒറ്റപ്പറക്കലില്‍ ലോകത്തിന്റെ ഏത് കോണിലേക്കും സഞ്ചരിക്കാം. തകര്‍ക്കാനാവില്ല
വൈദ്യുത കാന്തിക സ്പന്ദനങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങളില്‍ നിന്ന് വിമാനത്തെ സംരക്ഷിക്കാനുള്ള സംവിധാനങ്ങള്‍
അമേരിക്കയ്ക്ക് നേരെ ആക്രമണമുണ്ടായാല്‍ ലോകത്തിന്റെ ഏത് കോണില്‍ നിന്നും സൈനിക നടപടികള്‍ നിയന്ത്രിക്കാനുള്ള സംവിധാനം
അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക ഓഫീസിനെ ഓവല്‍ ഓഫീസ് എന്നാണ് വിശേഷിപ്പിക്കുന്നത്. അതുപോലെ പറക്കുന്ന ഓവല്‍ ഓഫീസെന്നാണ് എയര്‍ ഫോഴ്‌സ് വണ്ണിനെ വിളിക്കുന്നത്.
4,000 ചതുരശ്ര അടി വിസ്താരമാണ് വിമാനത്തിന്റെ ഉള്‍ഭാഗത്തിനുള്ളത്.
സാറ്റലൈറ്റ് സംവിധാനത്തിലൂടെ വിമാനയാത്രയില്‍ തന്നെ പ്രസിഡന്റിന് ഏതു ലോകനേതാക്കളുമായും ആശയ വിനിമയം നടത്താനാവും.
ന്യൂക്ലിയര്‍ ബട്ടണ്‍ ഘടിപ്പിച്ച മിലിട്ടറി ബ്രീഫ് കേസ്
ഇലക്‌ട്രിക് ഡിഫന്‍സ് സിസ്റ്റം പോലുള്ള ഏറ്റവും മുന്തിയ പ്രതിരോധ സംവിധാനങ്ങള്‍

വാഷിംഗ്ടണ്‍ : ലോകരാജ്യങ്ങള്‍ സന്ദര്‍ശിക്കാനായി അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഉപയോഗിക്കുന്ന ഔദ്യോഗിക വിമാനമാണ് എയര്‍ഫോര്‍ഴ്സ് വണ്‍ എന്നറിയപ്പെടുന്ന ബോയിംഗ് 747 200ബി. അമേരിക്കന്‍ വ്യോമസേന നിയന്ത്രിക്കുന്ന ഈ വിമാനം വാര്‍ത്താവിനിമയം, ആരോഗ്യം, സുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്തിട്ടുള്ളതാണ്. ട്രപും മെലാനിയയും ഇന്ത്യയിലെത്തുന്നത് ഈ വിമാനത്തിലാണ്. ഭൂമിയിലും ആകാശത്തുമുള്ള ആക്രമണങ്ങളെ ഒരുപോലെ നേരിടാനും പ്രത്യാക്രമണം നടത്താനും ശേഷിയുള്ള സ്വയംനിയന്ത്രിത ആയുധങ്ങളും തോക്കുകളുമൊക്കെ ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്. മണിക്കൂറില്‍ 1014 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഇവയ്ക്ക് 12.550 കിലോമീറ്റര്‍ ഉയരത്തില്‍ വരെ ഏത് പ്രതികൂലാവസ്ഥയിലും പറക്കാനാവും. ഒരു കൊട്ടാരത്തിന് സമാനമായ സൗകര്യങ്ങളാണ് വിമാനത്തിനുള്ളിലുള്ളത്.

ജനനം

ജോണ്‍ എഫ് കെന്നഡി അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലത്താണ് പ്രസിഡന്റിന് വേണ്ടി മാത്രമായി ഒരു വിമാനം ഉണ്ടാകുന്നത്. നിലവിലെ രൂപത്തിലുള്ള വിമാനം 1990 ല്‍ ജോര്‍ജ് എച്ച്‌.ഡബ്ളിയു ബുഷിന്റെ കാലത്താണ് അമേരിക്ക സ്വന്തമാക്കിയത്.

സവിശേഷതകള്‍

യാത്രക്കിടെ ഇന്ധനം നിറയ്ക്കാം ഒറ്റപ്പറക്കലില്‍ ലോകത്തിന്റെ ഏത് കോണിലേക്കും സഞ്ചരിക്കാം. തകര്‍ക്കാനാവില്ല വൈദ്യുത കാന്തിക സ്പന്ദനങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങളില്‍ നിന്ന് വിമാനത്തെ സംരക്ഷിക്കാനുള്ള സംവിധാനങ്ങള്‍ അമേരിക്കയ്ക്ക് നേരെ ആക്രമണമുണ്ടായാല്‍ ലോകത്തിന്റെ ഏത് കോണില്‍ നിന്നും സൈനിക നടപടികള്‍ നിയന്ത്രിക്കാനുള്ള സംവിധാനം അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക ഓഫീസിനെ ഓവല്‍ ഓഫീസ് എന്നാണ് വിശേഷിപ്പിക്കുന്നത്. അതുപോലെ പറക്കുന്ന ഓവല്‍ ഓഫീസെന്നാണ് എയര്‍ ഫോഴ്‌സ് വണ്ണിനെ വിളിക്കുന്നത്. 4,000 ചതുരശ്ര അടി വിസ്താരമാണ് വിമാനത്തിന്റെ ഉള്‍ഭാഗത്തിനുള്ളത്.

സാറ്റലൈറ്റ് സംവിധാനത്തിലൂടെ വിമാനയാത്രയില്‍ തന്നെ പ്രസിഡന്റിന് ഏതു ലോകനേതാക്കളുമായും ആശയ വിനിമയം നടത്താനാവും. ന്യൂക്ലിയര്‍ ബട്ടണ്‍ ഘടിപ്പിച്ച മിലിട്ടറി ബ്രീഫ് കേസ്ഇ ലക്‌ട്രിക് ഡിഫന്‍സ് സിസ്റ്റം പോലുള്ള ഏറ്റവും മുന്തിയ പ്രതിരോധ സംവിധാനങ്ങള്‍

 



Latest

Copyrights@2016.