america

ചിക്കാഗോ സെൻറ് മേരീസ് ദേവാലയത്തിലെ മൂന്ന് നോമ്പാചരണം ഭക്തിനിർഭരമായി :

Editor  ,  2020-02-16 02:19:02pmm സ്റ്റീഫൻ ചൊള്ളംമ്പേൽ (പി.ആർ.ഒ)

 

 ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ ഫെബ്രുവരി 3,4,5 തീയതികളിൽ നടന്ന മൂന്ന് നോമ്പാചരണവും പുറത്ത് നമസ്കാരവും ഭക്തിനിർഭരമായി . എല്ലാ ദിവസവും വൈകിട്ട് 7 ന് വി.കുർബ്ബാനയും പ്രത്യേക പ്രാർത്ഥനയും നടത്തപ്പെട്ടു . അവസാന ദിവസമായ ബുധനാഴ്ച്ച വൈകിട്ട് 7 ന് വി.കുർബ്ബാനയും തുടർന്ന് കടുത്തുരുത്തി സെന്റ് മേരീസ് ക്നാനായ ദൈവാലായത്തിലെ കൽകുരിശിങ്കൽ നടത്തപ്പെടുന്ന പ്രത്യേക പ്രാർത്ഥനയായ പുറത്ത് നമസ്കാരവും നടത്തപ്പെട്ടു .
ഫാ. ബോബൻ വട്ടംപുറത്തിന്റെ മുഖ്യകാർമികത്വത്തിൽ നടത്തിയ പുറത്ത് നമസ്കാരത്തിൽ ഫാ. തോമസ് മുളവനാൽ, ഫാ. ജോനസ് ചെറുനിലത്ത് എന്നിവർ സഹകാർമ്മികരായിരുന്നു. ദൈവാലയത്തിൽ പ്രത്യേകം തയ്യാറാക്കിയ കുരിശ്ലടിയിൽ നേർച്ച എണ്ണ ഒഴിക്കുന്നതിനും തിരി കത്തിക്കുന്നതിനുമുള്ള അവസരമുണ്ടായിരുന്നു . നൂറ് കണക്കിന് വിശ്വാസികൾ ത്രിദിനത്തിൽ നടന്ന തിരുകർമ്മങ്ങളിൽ പങ്കെടുത്തു.

 

 



Latest

Copyrights@2016.