india

എയര്‍ ഇന്ത്യയുടെ 100 % ഓഹരി വില്‍ക്കും ; കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി

Tiju Kannampally  ,  2020-01-26 10:01:30pmm

 

ന്യൂഡല്‍ഹി: പൊതുമേഖലാ വിമാന കമ്ബനിയായ എയര്‍ ഇന്ത്യയുടെ നൂറു ശതമാനം ഓഹരികളും വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിനായി താത്പര്യപത്രം ക്ഷണിച്ചുകൊണ്ട് സര്‍ക്കാര്‍ ഇന്‍ഫൊര്‍മേഷന്‍ മെമ്മോറാണ്ടം പുറത്തിറക്കി.
എയര്‍ ഇന്ത്യയിലെ നൂറു ശതമാനം ഓഹരികള്‍ക്കു പുറമേ ബജറ്റ് എയര്‍ലൈന്‍ ആയ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ എയര്‍ ഇന്ത്യയുടെ നൂറു ശതമാനം ഓഹരികളും സിംഗപ്പുര്‍ എയര്‍ലൈന്‍സുമായുള്ള സംയുക്ത സംരംഭമായ എഐഎസ്‌എടിഎസിലെ അന്‍പതു ശതമാനം ഓഹരികളും വിറ്റഴിക്കും. സ്വാഭാവികമായും മാനേജ്‌മെന്റ് നിയന്ത്രണവും ഓഹരികള്‍ വാങ്ങുന്നവരില്‍ എത്തും.
താത്പര്യപത്രം സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച്‌ ഏഴ് ആണ്. എയര്‍ ഇന്ത്യ എന്‍ജിനിയറിങ് സര്‍വീസസ്, എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസസ്, എയര്‍ലൈന്‍ അല്ലീഡ് സര്‍വീസസ്, ഹോട്ടല്‍ കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ എന്നിവയെ ഓഹരി വില്‍പ്പനയില്‍നിന്ന ഒഴിവാക്കി. ഇവയെ എയര്‍ ഇന്ത്യ അസറ്റ് ഹോള്‍ഡിങ് ലിമിറ്റഡ് എന്ന കമ്ബനിക്കു കീഴിലാക്കും.

ന്യൂഡല്‍ഹി : പൊതുമേഖലാ വിമാന കമ്ബനിയായ എയര്‍ ഇന്ത്യയുടെ നൂറു ശതമാനം ഓഹരികളും വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിനായി താത്പര്യപത്രം ക്ഷണിച്ചുകൊണ്ട് സര്‍ക്കാര്‍ ഇന്‍ഫൊര്‍മേഷന്‍ മെമ്മോറാണ്ടം പുറത്തിറക്കി. എയര്‍ ഇന്ത്യയിലെ നൂറു ശതമാനം ഓഹരികള്‍ക്കു പുറമേ ബജറ്റ് എയര്‍ലൈന്‍ ആയ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ എയര്‍ ഇന്ത്യയുടെ നൂറു ശതമാനം ഓഹരികളും സിംഗപ്പുര്‍ എയര്‍ലൈന്‍സുമായുള്ള സംയുക്ത സംരംഭമായ എഐഎസ്‌എടിഎസിലെ അന്‍പതു ശതമാനം ഓഹരികളും വിറ്റഴിക്കും. സ്വാഭാവികമായും മാനേജ്‌മെന്റ് നിയന്ത്രണവും ഓഹരികള്‍ വാങ്ങുന്നവരില്‍ എത്തും. താത്പര്യപത്രം സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച്‌ ഏഴ് ആണ്. എയര്‍ ഇന്ത്യ എന്‍ജിനിയറിങ് സര്‍വീസസ്, എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസസ്, എയര്‍ലൈന്‍ അല്ലീഡ് സര്‍വീസസ്, ഹോട്ടല്‍ കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ എന്നിവയെ ഓഹരി വില്‍പ്പനയില്‍നിന്ന ഒഴിവാക്കി. ഇവയെ എയര്‍ ഇന്ത്യ അസറ്റ് ഹോള്‍ഡിങ് ലിമിറ്റഡ് എന്ന കമ്ബനിക്കു കീഴിലാക്കും.

 



Latest

Copyrights@2016.