india

വേന്പനാട്ട് കായലില്‍ ഹൗസ്ബോട്ടിനു തീ പിടിച്ചു ; യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

Tiju Kannampally  ,  2020-01-23 10:15:33pmm

 

പാതിരാമണല്‍ (ആലപ്പുഴ): ആറു മാസം പ്രായമായ പിഞ്ചുകുഞ്ഞടക്കം 13 അംഗ സംഘം സഞ്ചരിച്ച വഞ്ചിവീട് പാതിരാമണല്‍ ദ്വീപിനു സമീപം പൂര്‍ണമായി കത്തി നശിച്ചു. യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ചിലര്‍ കായലില്‍ ചാടിയാണു രക്ഷപ്പെട്ടത്. ഒരാള്‍ ആറു മാസം പ്രായമായ കുഞ്ഞിനെയും കൊണ്ടാണു ചാടിയത്. എല്ലാവരെയും യാത്രാ ബോട്ടുകളും സ്പീഡ് ബോട്ടുകളും എത്തിച്ചു കരയ്ക്കെത്തിച്ചു.
രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ സ്പീഡ് ബോട്ട് യാത്രക്കാരുടെ ഭാരം താങ്ങാനാകാതെ മുങ്ങിയത് ആശങ്കയ്ക്കിടയാക്കി. തുടര്‍ന്ന് ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ട് എത്തിച്ചാണ് ഇവരെ രക്ഷപ്പെടുത്തിയത്. അപകടം നടന്നത് കായലിന് ആഴം കുറഞ്ഞ ഭാഗത്തായതിനാലാണു വന്‍ ദുരന്തം ഒഴിവായത്. പാതിരാമണല്‍ ദ്വീപിനു തെക്കാണ് അപകടം.
കണ്ണൂര്‍ മട്ടന്നൂരില്‍ നിന്നെത്തിയ 4 പുരുഷന്മാരും 6 സ്ത്രീകളും 3 കുട്ടികളും സഞ്ചരിച്ച ഓഷ്യാന എന്ന വഞ്ചിവീടിനാണു തീപിടിച്ചത്. മട്ടന്നൂര്‍ ഐഷാസില്‍ മുഹമ്മദ് ഫസല്‍, റിഷാദ്, താഹിറ, ആയിഷ, നിജാസ്, റിഷിദ്, സാനിയ, നിഷുവ, അല്‍ഷീറ, നൂര്‍ജഹാന്‍, കുട്ടികളായ ഇസാം മറിയം, ഇസാന്‍, ഇസാക്ക് എന്നിവരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇവരെല്ലാം ബന്ധുക്കളാണ്. ഇന്നലെ രാവിലെ 11ന് ആണ് കുമരകം കവണാറ്റിന്‍കര ജെട്ടിയില്‍ നിന്ന് ഇവര്‍ കായല്‍ യാത്രയ്ക്കു പുറപ്പെട്ടത്. ഉച്ചയ്ക്ക് ഒന്നിനായിരുന്നു തീപിടിത്തം.
വഞ്ചിവീടിന്റെ മധ്യഭാഗത്തു നിന്നാണ് ആദ്യം തീ ഉയര്‍ന്നത്. ഉച്ചഭക്ഷണത്തിനുള്ള തയാറെടുപ്പിലായിരുന്നു ജീവനക്കാര്‍. യാത്രക്കാര്‍ ഭയന്നു നില വിളിച്ചപ്പോള്‍ സ്രാങ്ക് സജി മണ്‍തിട്ടയുള്ള ഭാഗത്തേക്ക് വഞ്ചിവീട് അടുപ്പിച്ചതാണ് യാത്രക്കാര്‍ക്കു രക്ഷയായത്. മറ്റൊരു ജീവനക്കാരന്‍ വെച്ചൂര്‍ സ്വദേശി കാര്‍ത്തികേയന്‍ കായലില്‍ ചാടി മണ്‍തിട്ടയില്‍ നെഞ്ചൊപ്പം വെള്ളത്തില്‍ നിന്നതോടെ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ക്കു ധൈര്യമായി. സംഭവമറിഞ്ഞ് കായിപ്പുറം ജെട്ടിയില്‍ നിന്ന് എത്തിയ സ്പീഡ് ബോട്ട് ആണു യാത്രക്കാരെല്ലാം കയറിയതോടെ ഭാരം താങ്ങാനാകാതെ മുങ്ങിയത്. തീ കെടുത്താന്‍ ജീവനക്കാര്‍ ഏറെ ശ്രമിച്ചെങ്കിലും ശക്തമായ കാറ്റ് തടസ്സമായി.
പാ​ച​ക​വാ​ത​ക ചോ​ര്‍​ച്ച​യോ ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടോ ആ​കാം അ​പ​ക​ട കാ​ര​ണ​മെ​ന്നു ക​രു​തു​ന്നു. അ​ഗ്നി​ബാ​ധ അ​ണ​യ്ക്കാ​ന്‍ ജീ​വ​ന​ക്കാ​ര്‍ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. ഇ​തോ​ടെ​യാ​ണ് ബോ​ട്ട് ദ്വീ​പി​ന്‍റെ തീ​ര​ത്തേ​ക്ക് ഓ​ടി​ച്ചു​ക​യ​റ്റി​യ​ത്. ആ​ഴം കു​റ​ഞ്ഞ ഭാ​ഗ​മാ​യ​തി​നാ​ല്‍ കാ​യ​ലി​ലേ​ക്കു ചാ​ടി​യ യാ​ത്ര​ക്കാ​ര്‍​ക്കു കാ​യ​ലി​ല്‍ നി​ല്‍​ക്കാ​ന്‍ ക​ഴി​ഞ്ഞു. ഓ​ടി​യെ​ത്തി​യ ചെ​റു​ബോ​ട്ടു​ക​ളി​ല്‍ ആ​ണ് യാ​ത്ര​ക്കാ​ര്‍ ആ​ദ്യം ക​യ​റി​യ​ത്.
ഗ്യാസ് സിലിണ്ടര്‍ ഉള്‍പ്പടെയുള്ളവ ജീവനക്കാര്‍ കായലിലേക്ക് എറിഞ്ഞു. യാത്രക്കാരുടെ ബാഗുകള്‍, മൊബൈല്‍ ഫോണ്‍, പണം, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവ ഉള്‍പ്പെടെ കത്തിപ്പോയി. തലയാഴം സ്വദേശി സിജിയുടേതാണ് വഞ്ചിവീട്. മുഹമ്മ സ്വദേശി കണ്ടത്തില്‍ ദാസില്‍ നിന്ന് ആദ്യം പാട്ടത്തിനെടുത്ത വഞ്ചിവീട് 6 മാസം മുന്‍പ് സിജി വിലയ്ക്കെടുത്തതാണ്. അപകടമറിഞ്ഞ് ചേര്‍ത്തല, ആലപ്പുഴ എന്നിവിടങ്ങളില്‍നിന്ന് അഗ്നിശമനസേനാ യൂണിറ്റുകളും മുഹമ്മ പൊലീസും കായിപ്പുറം ജെട്ടിയില്‍ എത്തിയിരുന്നു. കുമരകം എസ്‌ഐ ജി.രജന്‍ കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘവും സ്ഥലത്തെത്തി. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. 50 ലക്ഷം രൂപയുടെ നഷ്ടമെന്നാണ് ആദ്യ കണക്കുകള്‍.

പാതിരാമണല്‍ (ആലപ്പുഴ) : ആറു മാസം പ്രായമായ പിഞ്ചുകുഞ്ഞടക്കം 13 അംഗ സംഘം സഞ്ചരിച്ച വഞ്ചിവീട് പാതിരാമണല്‍ ദ്വീപിനു സമീപം പൂര്‍ണമായി കത്തി നശിച്ചു. യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ചിലര്‍ കായലില്‍ ചാടിയാണു രക്ഷപ്പെട്ടത്. ഒരാള്‍ ആറു മാസം പ്രായമായ കുഞ്ഞിനെയും കൊണ്ടാണു ചാടിയത്. എല്ലാവരെയും യാത്രാ ബോട്ടുകളും സ്പീഡ് ബോട്ടുകളും എത്തിച്ചു കരയ്ക്കെത്തിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ സ്പീഡ് ബോട്ട് യാത്രക്കാരുടെ ഭാരം താങ്ങാനാകാതെ മുങ്ങിയത് ആശങ്കയ്ക്കിടയാക്കി. തുടര്‍ന്ന് ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ട് എത്തിച്ചാണ് ഇവരെ രക്ഷപ്പെടുത്തിയത്. അപകടം നടന്നത് കായലിന് ആഴം കുറഞ്ഞ ഭാഗത്തായതിനാലാണു വന്‍ ദുരന്തം ഒഴിവായത്. പാതിരാമണല്‍ ദ്വീപിനു തെക്കാണ് അപകടം.

കണ്ണൂര്‍ മട്ടന്നൂരില്‍ നിന്നെത്തിയ 4 പുരുഷന്മാരും 6 സ്ത്രീകളും 3 കുട്ടികളും സഞ്ചരിച്ച ഓഷ്യാന എന്ന വഞ്ചിവീടിനാണു തീപിടിച്ചത്. മട്ടന്നൂര്‍ ഐഷാസില്‍ മുഹമ്മദ് ഫസല്‍, റിഷാദ്, താഹിറ, ആയിഷ, നിജാസ്, റിഷിദ്, സാനിയ, നിഷുവ, അല്‍ഷീറ, നൂര്‍ജഹാന്‍, കുട്ടികളായ ഇസാം മറിയം, ഇസാന്‍, ഇസാക്ക് എന്നിവരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇവരെല്ലാം ബന്ധുക്കളാണ്. ഇന്നലെ രാവിലെ 11ന് ആണ് കുമരകം കവണാറ്റിന്‍കര ജെട്ടിയില്‍ നിന്ന് ഇവര്‍ കായല്‍ യാത്രയ്ക്കു പുറപ്പെട്ടത്. ഉച്ചയ്ക്ക് ഒന്നിനായിരുന്നു തീപിടിത്തം. വഞ്ചിവീടിന്റെ മധ്യഭാഗത്തു നിന്നാണ് ആദ്യം തീ ഉയര്‍ന്നത്. ഉച്ചഭക്ഷണത്തിനുള്ള തയാറെടുപ്പിലായിരുന്നു ജീവനക്കാര്‍. യാത്രക്കാര്‍ ഭയന്നു നില വിളിച്ചപ്പോള്‍ സ്രാങ്ക് സജി മണ്‍തിട്ടയുള്ള ഭാഗത്തേക്ക് വഞ്ചിവീട് അടുപ്പിച്ചതാണ് യാത്രക്കാര്‍ക്കു രക്ഷയായത്. മറ്റൊരു ജീവനക്കാരന്‍ വെച്ചൂര്‍ സ്വദേശി കാര്‍ത്തികേയന്‍ കായലില്‍ ചാടി മണ്‍തിട്ടയില്‍ നെഞ്ചൊപ്പം വെള്ളത്തില്‍ നിന്നതോടെ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ക്കു ധൈര്യമായി. സംഭവമറിഞ്ഞ് കായിപ്പുറം ജെട്ടിയില്‍ നിന്ന് എത്തിയ സ്പീഡ് ബോട്ട് ആണു യാത്രക്കാരെല്ലാം കയറിയതോടെ ഭാരം താങ്ങാനാകാതെ മുങ്ങിയത്. തീ കെടുത്താന്‍ ജീവനക്കാര്‍ ഏറെ ശ്രമിച്ചെങ്കിലും ശക്തമായ കാറ്റ് തടസ്സമായി.

പാ​ച​ക​വാ​ത​ക ചോ​ര്‍​ച്ച​യോ ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടോ ആ​കാം അ​പ​ക​ട കാ​ര​ണ​മെ​ന്നു ക​രു​തു​ന്നു. അ​ഗ്നി​ബാ​ധ അ​ണ​യ്ക്കാ​ന്‍ ജീ​വ​ന​ക്കാ​ര്‍ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. ഇ​തോ​ടെ​യാ​ണ് ബോ​ട്ട് ദ്വീ​പി​ന്‍റെ തീ​ര​ത്തേ​ക്ക് ഓ​ടി​ച്ചു​ക​യ​റ്റി​യ​ത്. ആ​ഴം കു​റ​ഞ്ഞ ഭാ​ഗ​മാ​യ​തി​നാ​ല്‍ കാ​യ​ലി​ലേ​ക്കു ചാ​ടി​യ യാ​ത്ര​ക്കാ​ര്‍​ക്കു കാ​യ​ലി​ല്‍ നി​ല്‍​ക്കാ​ന്‍ ക​ഴി​ഞ്ഞു. ഓ​ടി​യെ​ത്തി​യ ചെ​റു​ബോ​ട്ടു​ക​ളി​ല്‍ ആ​ണ് യാ​ത്ര​ക്കാ​ര്‍ ആ​ദ്യം ക​യ​റി​യ​ത്. ഗ്യാസ് സിലിണ്ടര്‍ ഉള്‍പ്പടെയുള്ളവ ജീവനക്കാര്‍ കായലിലേക്ക് എറിഞ്ഞു. യാത്രക്കാരുടെ ബാഗുകള്‍, മൊബൈല്‍ ഫോണ്‍, പണം, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവ ഉള്‍പ്പെടെ കത്തിപ്പോയി. തലയാഴം സ്വദേശി സിജിയുടേതാണ് വഞ്ചിവീട്. മുഹമ്മ സ്വദേശി കണ്ടത്തില്‍ ദാസില്‍ നിന്ന് ആദ്യം പാട്ടത്തിനെടുത്ത വഞ്ചിവീട് 6 മാസം മുന്‍പ് സിജി വിലയ്ക്കെടുത്തതാണ്. അപകടമറിഞ്ഞ് ചേര്‍ത്തല, ആലപ്പുഴ എന്നിവിടങ്ങളില്‍നിന്ന് അഗ്നിശമനസേനാ യൂണിറ്റുകളും മുഹമ്മ പൊലീസും കായിപ്പുറം ജെട്ടിയില്‍ എത്തിയിരുന്നു. കുമരകം എസ്‌ഐ ജി.രജന്‍ കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘവും സ്ഥലത്തെത്തി. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. 50 ലക്ഷം രൂപയുടെ നഷ്ടമെന്നാണ് ആദ്യ കണക്കുകള്‍.

 Latest

Copyrights@2016.