india

ആമസോണ്‍ ഇന്ത്യയില്‍ ഡെലിവറിക്കായി ഇലക്ട്രിക്ക് ഓട്ടോ

Tiju Kannampally  ,  2020-01-20 04:51:07amm

അടുത്തിടെയാണ് ആമസോണ്‍ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ് ഇന്ത്യ സന്ദര്‍ശിച്ചത്. സന്ദര്‍ശനവേളയില്‍ ഒരു അഭിമുഖത്തില്‍ ഇന്ത്യന്‍ നിരത്തുകളില്‍ ഇലക്ട്രിക്ക് ഓട്ടോറിക്ഷകള്‍ അവതരിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്ന് ലഭ്യമല്ലയിരുന്നെങ്കിലും കഴിഞ്ഞ ദിവസം അദ്ദേഹം തന്നെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുതിയ ഇലക്ട്രിക്ക് ഓട്ടോകളുടെ വീഡിയോ പുറത്തുവിട്ടു. പരിസ്ഥിതി മലിനീകരണം കുറയ്ക്കാന്‍ ലോകം ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് മാറുമെന്ന ആമസോണ്‍ അടുത്തിടെ അറിയിച്ചിരുന്നു. ഇതിനായി ഡെലിവറി വാഹനങ്ങള്‍ ഇലക്ട്രിക്കിലേക്ക് മാറ്റുന്നുവെന്നായിരുന്നു കമ്പനി അറിയിച്ചത്. ജെഫ് ബെസോസ് തന്നെ ഇലക്ട്രിക്ക് ഓട്ടോ ഓടിക്കുന്നതായി കാണാന്‍ സാധിക്കും. അദ്ദേഹം ഓടിക്കുന്ന ഓട്ടോയുടെ പിന്നിലായി അദ്ദേഹത്തിന്റെ പേര് എഴുതിയിരിക്കുന്നത് കാണാന്‍ സാധിക്കും.

ഈ ആമസോണ്‍ ഇലക്ട്രിക്ക് ഡെലിവറി ഓട്ടോറിക്ഷയുടെ ശ്രേണി, ചാര്‍ജിങ് തുടങ്ങിയവയെക്കുറിച്ച് കമ്പനി ഒരു വിവരവും നല്‍കിയിട്ടില്ല. അതോടൊപ്പം ഇതുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഇലക്ട്രിക്ക് ഓട്ടോ മറ്റ് കമ്പനികള്‍ക്ക് ലഭ്യമാക്കുമോ അതോ ആമസോണ്‍ മാത്രം ഉപയോഗിക്കുമോ എന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല.

കമ്പനിയുടെ പരിസ്ഥിതി സൗഹാര്‍ദ പദ്ധതികള്‍ ലോകം മുഴുവന്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇലക്ട്രിക്ക് ഓട്ടോ ഡെലിവറി ഇന്ത്യക്കായി തയ്യാറാക്കിയിരിക്കുന്നത്. ഏകദേശം 10,000 ഇലക്ട്രിക്ക് ഓട്ടോറിക്ഷകള്‍ ആണ് ഡെലവെറിക്കായി ആമസോണ്‍ ഇന്ത്യയില്‍ തയ്യാറാക്കുന്നത്.
Read more at: https://malayalam.drivespark.com/off-beat/amazon-introduces-electric-delivery-rickshaw-jeff-bezos-video/articlecontent-pf104407-014384.html കമ്പനിയുടെ പരിസ്ഥിതി സൗഹാര്‍ദ പദ്ധതികള്‍ ലോകം മുഴുവന്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇലക്ട്രിക്ക് ഓട്ടോ ഡെലിവറി ഇന്ത്യക്കായി തയ്യാറാക്കിയിരിക്കുന്നത്. ഏകദേശം 10,000 ഇലക്ട്രിക്ക് ഓട്ടോറിക്ഷകള്‍ ആണ് ഡെലവെറിക്കായി ആമസോണ്‍ ഇന്ത്യയില്‍ തയ്യാറാക്കുന്നത്.

 

 

 



Latest

Copyrights@2016.