america

ചിക്കാഗോ "മാർച്ച് ഫോർ ലൈഫിലെ" പങ്കാളിത്തം ഏറെ ശ്രദ്ധേയമായി.

Editor  ,  2020-01-12 06:06:31pmm സ്റ്റീഫൻ ചൊള്ളമ്പേൽ (പി.ആർ.ഒ)

ചിക്കാഗോ : ജീവന്റെ സ്പന്ദനം അറിഞ്ഞ ആയിരങ്ങൾ പങ്കെടുത്ത  പ്രോ-ലൈഫ് റാലിയിൽ ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിലെ ഇടവകാംഗങ്ങളുടെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായി.  ജീവനുവേണ്ടി തുടിക്കുന്ന ഗർഭസ്ഥ ശിശുക്കൾക്കായി പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് ജനം അണിനിരപ്പോൾ ചിക്കാഗോ സിറ്റി ഒരു ജനസാഗരമായി മാറി. ജനുവരി 11 ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഒരുമണിക്ക് ചിക്കാഗോ ഡൗൺഡൗണിലെ  ഡെയിലി പ്ലാസയിൽ നടന്ന പടുകൂറ്റൻ റാലിയിൽ സെ. മേരീസ് ഇടവകയുടെ ബാനറിൽ മഞ്ഞ തൊപ്പിയും കുടകളും വഹിച്ച് നൂറുകണക്കിന് ഇടവകക്കാർ അണിചേർന്നു . ജീവന്റെ മഹത്വം ലോകത്തോട് ഏറ്റു പറയുവാൻ ചിക്കാഗോയിലെ സമീപപ്രദേശങ്ങളിൽ നിന്നുമായി  പതിനായിരക്കണക്കിന് മുതിർന്നവരും കുട്ടികളും റാലിയിൽ പങ്കാളികളായി . മതബോധന വിദ്യാഭ്യാസത്തോടൊപ്പം സന്മാർഗ്ഗ പാഠങ്ങളും ഉൾചേർത്തു കൊണ്ടുള്ള പരിശീലനത്തിന്റെ ഭാഗമായാണ് കുട്ടികൾ ഇതിൽ പങ്കെടുത്തത് . കത്തോലിക്കാ സഭ പഠിപ്പിക്കുന്ന ജീവിതശൈലിയോടുള്ള സമീപനം എപ്രകാരം ആയിരിക്കണമെന്നും ഇത് വഴി പഠിപ്പിക്കുന്നു . 
ഇടവകയിൽ നിന്ന് ഈ പരിപാടിയിൽ പങ്കെടുക്കുവാൻ വേണ്ട ക്രമികരണങ്ങൾക്ക് ഷൈബു കിഴക്കേക്കുറ്റ് സ്പോൺസർ ആയി. ചർച്ച് എക്സിക്യൂട്ടീവ് അംഗങ്ങളോടൊപ്പം ഫാ. ബിൻസ് ചേത്തലയിൽ, സിസ്റ്റർ ജോവാൻ, സിസ്റ്റർ സനിജ, ബ്രദർ അംങ്കിത് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.  "മാർച്ച് ഫോർ ലൈഫ് " റാലിയും അതിനോടനുബന്ധിച്ചുള്ള പ്രാർത്ഥനാ ശുശ്രൂഷകളും  5 മണിയോടെ അവസാനിച്ചു.

Latest

Copyrights@2016.