america

നക്ഷത്രപിറവി" യൊരുക്കി മലയാളം സ്‌കൂൾ; ക്രിസ്മസ് ന്യൂ ഇയർ ഫാമിലി ഡേ ആഘോഷങ്ങൾ ഹൃദ്യമാക്കി ഇടവകസമൂഹം

Tiju Kannampally  ,  2019-12-30 02:04:25amm മാർട്ടിൻ വിലങ്ങോലിൽ

 

നക്ഷത്രപിറവി" യൊരുക്കി  മലയാളം സ്‌കൂൾ; ക്രിസ്മസ് ന്യൂ ഇയർ ഫാമിലി ഡേ ആഘോഷങ്ങൾ ഹൃദ്യമാക്കി ഇടവകസമൂഹം  
മാർട്ടിൻ വിലങ്ങോലിൽ
കൊപ്പേൽ:  മലയാളം സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ ഡാലസിൽ നടന്ന  ഫാമിലി ഡേ ആഘോഷങ്ങൾ അവിസ്മരണീയമായി.  കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിലെ മലയാളം സ്‌കൂളാണ് പിറവികാലത്തെ  ആദ്യ ഞായറാഴ്‍ച്ചയായ തിരുക്കുടുംബ ദിനത്തിൽ ക്രിസ്മസ്-ന്യൂ ഇയർ ആഘോഷപരിപാടികളായ "നക്ഷത്ര പിറവി" സംഘടിപ്പിച്ചത്.
ഇടവക വികാരി ഫാ. ക്രിസ്റ്റി പറമ്പുകാട്ടിൽ പരിപാടികൾ  ഉദ്ഘാടനം ചെയ്തു. തിരുപിറവിയുടെ അടയാളമായ സമാധാനത്തിന്റെ നക്ഷത്രം നമ്മുടെ ഹൃദയങ്ങളിലും പിറക്കട്ടെ എന്ന് വികാരി ഫാ. ക്രിസ്റ്റി  ആശംസിച്ചു. നസ്രത്തിലെ കുടുംബത്തെ മാതൃകയാക്കി നമ്മുടെ കുടുംബങ്ങളും തിരുക്കുടുംബമാകാന്‍ തുടങ്ങേണ്‌ട ദിവസമാണിതെന്നു ഫാ. ക്രിസ്റ്റി വിശ്വാസികളെ  ഓർമ്മിപ്പിച്ചു.
നവജാത ശിശുക്കളെയും, അവരുടെ മാതാപിതാക്കളെയും,  വിവാഹത്തിന്റെ  ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെയും ചടങ്ങിൽ ആദരിച്ചാണ്   പരിപാടികൾക്ക് തുടക്കം കുറിച്ചത്. മലയാളം സ്‌കൂളിലെ കുട്ടികൾ ചേർന്നൊരുക്കിയ  "നേറ്റിവിറ്റി ഷോ" പ്രത്യക ശ്രദ്ധയാകർഷിച്ചു.  പിഞ്ചു കുട്ടികളും, യുവജങ്ങളും,  മാതാപിതാക്കളും നിറപ്പകിട്ടാർന്ന  കലാ പരിപാടികളാൽ  ആഘോഷങ്ങൾക്ക്  മാറ്റ് കൂട്ടി. ഇടവകയിലെ കുടുംബങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കി  സീനിയർ ഫോറം അംഗങ്ങളും, ലീജൻ ഓഫ് മേരി യൂണിറ്റും സംഘടിപ്പിച്ച പരിപാടികളും വൈവിധ്യങ്ങളായി.
മലയാളം സ്‌കൂൾ കോർഡിനേറ്റർ തോമസ്‌  ചിറയത്ത്, ബെൻസി തോമസ്‌, സൈമൺ ജോൺ, ജോർജ്  കുട്ടി തോമസ്, ജെസ്സി രാജേഷ്  തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.  ജെസ്സി പോൾ തോമസ്, സൈമൺ, റയ്സൺ ജോയി, രമ്യ സെബാസ്റ്റ്യൻ തുടങ്ങിയവർ എംസി മാരായിരുന്നു. ട്രസ്റ്റി സി.വി. ജോർജ് നന്ദി പറഞ്ഞു.   സ്‌നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.    
വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ, ട്രസ്റ്റിമാരായ സി.വി. ജോർജ്, ജയ്മോൻ ജോസഫ്, സജേഷ് അഗസ്റ്റിൻ, സിജോ ജോസ്  സെക്രട്ടറി ഷെല്ലി വടക്കേകര എന്നിവർ ക്രമീകരങ്ങൾക്കു നേതൃത്വം നൽകി. 

കൊപ്പേൽ:  മലയാളം സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ ഡാലസിൽ നടന്ന  ഫാമിലി ഡേ ആഘോഷങ്ങൾ അവിസ്മരണീയമായി.  കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിലെ മലയാളം സ്‌കൂളാണ് പിറവികാലത്തെ  ആദ്യ ഞായറാഴ്‍ച്ചയായ തിരുക്കുടുംബ ദിനത്തിൽ ക്രിസ്മസ്-ന്യൂ ഇയർ ആഘോഷപരിപാടികളായ "നക്ഷത്ര പിറവി" സംഘടിപ്പിച്ചത്.ഇടവക വികാരി ഫാ. ക്രിസ്റ്റി പറമ്പുകാട്ടിൽ പരിപാടികൾ  ഉദ്ഘാടനം ചെയ്തു. തിരുപിറവിയുടെ അടയാളമായ സമാധാനത്തിന്റെ നക്ഷത്രം നമ്മുടെ ഹൃദയങ്ങളിലും പിറക്കട്ടെ എന്ന് വികാരി ഫാ. ക്രിസ്റ്റി  ആശംസിച്ചു. നസ്രത്തിലെ കുടുംബത്തെ മാതൃകയാക്കി നമ്മുടെ കുടുംബങ്ങളും തിരുക്കുടുംബമാകാന്‍ തുടങ്ങേണ്‌ട ദിവസമാണിതെന്നു ഫാ. ക്രിസ്റ്റി വിശ്വാസികളെ  ഓർമ്മിപ്പിച്ചു.

 

നവജാത ശിശുക്കളെയും, അവരുടെ മാതാപിതാക്കളെയും,  വിവാഹത്തിന്റെ  ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെയും ചടങ്ങിൽ ആദരിച്ചാണ്   പരിപാടികൾക്ക് തുടക്കം കുറിച്ചത്. മലയാളം സ്‌കൂളിലെ കുട്ടികൾ ചേർന്നൊരുക്കിയ  "നേറ്റിവിറ്റി ഷോ" പ്രത്യക ശ്രദ്ധയാകർഷിച്ചു.  പിഞ്ചു കുട്ടികളും, യുവജങ്ങളും,  മാതാപിതാക്കളും നിറപ്പകിട്ടാർന്ന  കലാ പരിപാടികളാൽ  ആഘോഷങ്ങൾക്ക്  മാറ്റ് കൂട്ടി. ഇടവകയിലെ കുടുംബങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കി  സീനിയർ ഫോറം അംഗങ്ങളും, ലീജൻ ഓഫ് മേരി യൂണിറ്റും സംഘടിപ്പിച്ച പരിപാടികളും വൈവിധ്യങ്ങളായി.

 

മലയാളം സ്‌കൂൾ കോർഡിനേറ്റർ തോമസ്‌  ചിറയത്ത്, ബെൻസി തോമസ്‌, സൈമൺ ജോൺ, ജോർജ്  കുട്ടി തോമസ്, ജെസ്സി രാജേഷ്  തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.  ജെസ്സി പോൾ തോമസ്, സൈമൺ, റയ്സൺ ജോയി, രമ്യ സെബാസ്റ്റ്യൻ തുടങ്ങിയവർ എംസി മാരായിരുന്നു. ട്രസ്റ്റി സി.വി. ജോർജ് നന്ദി പറഞ്ഞു.   സ്‌നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.    

വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ, ട്രസ്റ്റിമാരായ സി.വി. ജോർജ്, ജയ്മോൻ ജോസഫ്, സജേഷ് അഗസ്റ്റിൻ, സിജോ ജോസ്  സെക്രട്ടറി ഷെല്ലി വടക്കേകര എന്നിവർ ക്രമീകരങ്ങൾക്കു നേതൃത്വം നൽകി. 

 



Latest

Copyrights@2016.