europe

പൗണ്ടിന്റെ പുതിയ പോളിമര്‍ നോട്ടുകള്‍ അടുത്ത വര്‍ഷം പുറത്തിറങ്ങും

Tiju Kannampally  ,  2019-10-11 11:53:03pmm

 

ലണ്ടന്‍: ഇരുപതു പൗണ്ടിന്റെ പുതിയ പോളിമര്‍ നോട്ടുകള്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ പുറത്തിറങ്ങും. കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളോടുകൂടി പുറത്തിറക്കുന്ന നോട്ടുകളില്‍ വ്യത്യസ്ത നിറങ്ങളിലുള്ള ഫോയിലുകളും മെറ്റാലിക് ഹോളോഗ്രാമുമാണ് ഉള്‍ക്കൊള്ളിച്ചിരിയ്ക്കുന്നത്. നിലവില്‍ എലിസബത്ത് രാജ്ഞിക്കൊപ്പം ആഡം സ്മിത്തിന്റെ ചിത്രമാണ് ആലേഖനം ചെയ്തിരുന്നത്. എന്നാല്‍ പുതിയ പതിപ്പില്‍ ആര്‍ട്ടിസ്ററ് ജെഎംഡബ്ള്യു ടര്‍ണറാണ് രാജ്ഞിക്കൊപ്പം സ്ഥാനം പിടിക്കുന്നത്. ബാറ്റില്‍ ഓഫ് ട്രഫാള്‍ഗറിന്റെ ചിത്രങ്ങളും നോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2021 ല്‍ 50 പൗണ്ടിന്റെ പുതിയ നോട്ടുകളും പുറത്തിറങ്ങും.പൗണ്ട് സ്റെറര്‍ലിങ്ങിന്റെ എല്ലാ ഡിനോമിനേഷനിലെയും നോട്ടുകള്‍ പോളിമറായിട്ടാണ് പുതിയ പതിപ്പുകള്‍ ജനങ്ങളുടെ കൈകളിലെത്തുന്നത്. അലന്‍ ടൂറിങ്ങിന്റെ ചിത്രമാണ് അമ്ബത് പൗണ്ട് നോട്ടില്‍ രാജ്ഞിയുടെ ചിത്രത്തിനൊപ്പം ആലേഖനം ചെയ്യുന്നത്. പുതിയ പതിപ്പില്‍ മുന്‍ പ്രധാനമന്ത്രി വിന്‍സ്ററണ്‍ ചര്‍ച്ചിലിന്റെയും 10 പൗണ്ട് നോട്ടില്‍ വിഖ്യാത നോവലിസ്ററ് ജാന്‍ ഓസ്ററിന്റെയും ചിത്രമാണ് ആലേഖനം ചെയ്തിട്ടുള്ളത്.

ലണ്ടന്‍ : ഇരുപതു പൗണ്ടിന്റെ പുതിയ പോളിമര്‍ നോട്ടുകള്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ പുറത്തിറങ്ങും. കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളോടുകൂടി പുറത്തിറക്കുന്ന നോട്ടുകളില്‍ വ്യത്യസ്ത നിറങ്ങളിലുള്ള ഫോയിലുകളും മെറ്റാലിക് ഹോളോഗ്രാമുമാണ് ഉള്‍ക്കൊള്ളിച്ചിരിയ്ക്കുന്നത്. നിലവില്‍ എലിസബത്ത് രാജ്ഞിക്കൊപ്പം ആഡം സ്മിത്തിന്റെ ചിത്രമാണ് ആലേഖനം ചെയ്തിരുന്നത്. എന്നാല്‍ പുതിയ പതിപ്പില്‍ ആര്‍ട്ടിസ്ററ് ജെഎംഡബ്ള്യു ടര്‍ണറാണ് രാജ്ഞിക്കൊപ്പം സ്ഥാനം പിടിക്കുന്നത്. ബാറ്റില്‍ ഓഫ് ട്രഫാള്‍ഗറിന്റെ ചിത്രങ്ങളും നോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2021 ല്‍ 50 പൗണ്ടിന്റെ പുതിയ നോട്ടുകളും പുറത്തിറങ്ങും.പൗണ്ട് സ്റെറര്‍ലിങ്ങിന്റെ എല്ലാ ഡിനോമിനേഷനിലെയും നോട്ടുകള്‍ പോളിമറായിട്ടാണ് പുതിയ പതിപ്പുകള്‍ ജനങ്ങളുടെ കൈകളിലെത്തുന്നത്. അലന്‍ ടൂറിങ്ങിന്റെ ചിത്രമാണ് അമ്ബത് പൗണ്ട് നോട്ടില്‍ രാജ്ഞിയുടെ ചിത്രത്തിനൊപ്പം ആലേഖനം ചെയ്യുന്നത്. പുതിയ പതിപ്പില്‍ മുന്‍ പ്രധാനമന്ത്രി വിന്‍സ്ററണ്‍ ചര്‍ച്ചിലിന്റെയും 10 പൗണ്ട് നോട്ടില്‍ വിഖ്യാത നോവലിസ്ററ് ജാന്‍ ഓസ്ററിന്റെയും ചിത്രമാണ് ആലേഖനം ചെയ്തിട്ടുള്ളത്.

 



Latest

Copyrights@2016.