america

കാരുണ്യത്തിന്റെ സഹായഹസ്തവുമായി കടൽ കടന്നെത്തി സെ.മേരിസ് കുട്ടികൾ

Editor  ,  2019-08-23 08:59:47amm സ്റ്റീഫൻ ചൊള്ളമ്പേൽ (പി.ആർ.ഒ)

ചിക്കാഗോ : മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിൽ ഈ വർഷം ആദ്യകുർബാന സ്വീകരിച്ച കുട്ടികൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവച്ച ഒന്നര ലക്ഷത്തോളം രൂപ നാട്ടിലെ വിവിധ അഗതി മന്ദിരങ്ങൾക്കായി വിതരണം ചെയ്തു . നിർധനരും നിരാലംബരുമായ രോഗികളും വൃദ്ധരും കുട്ടികളും അധിവസിക്കുന്ന സ്ഥാപനങ്ങൾക്കാണ് സെന്റ് മേരീസ് കുട്ടികളുടെ കാരുണ്യ സ്പർശം ലഭിച്ചത് . കോട്ടയം സെന്റ് ജോസഫ് കാൻസർ സെന്റർ, കുന്നംതാനം ലിറ്റിൽ സെർവെന്റ്സ്, പൂഴിക്കോൽ മർത്തഭവൻ , പൂഴിക്കോൽ സെന്റ് ജോൺസ്‌ വൃദ്ധമന്ദിരം എന്നി നാലു സ്ഥാപനങ്ങൾക്കായിട്ടാണ് ഒന്നരലക്ഷത്തോളം രൂപ വിതരണം ചെയ്തത് . ഇതിനു പുറമെ സെന്റ് മേരീസിലെ കുട്ടികൾ ക്രിസ്മസ്കാലത് പ്രളയക്കെടുതി അനുഭവിച്ചവർക്ക് ആടിനെ വാങ്ങാനായി രണ്ടുലക്ഷം രൂപയും ഈസ്റ്റർ നോമ്പുകാലത്തു കുടിവെള്ള പദ്ധതിക്കായി ഒരുലക്ഷം രൂപയും നൽകിയിരുന്നു.ആദ്യകുർബാന കുട്ടികൾ സ്വരൂപിച്ച തുകകൾ സജി പൂത്തൃക്കയിലും ജോജോ അനാലിലും വിവിധ സ്ഥാപനങ്ങൾക്ക് കൈമാറി . ജീവകാരുണ്യ പ്രവർത്തനങ്ങളോട് ആഭിമുഖ്യം കാട്ടുന്ന കുട്ടികളുടെ സേവനങ്ങളെ ഫാ . തോമസ് മുളവനാൽ , ഫാ. ബിൻസ് ചേത്തലിൽ , ഫാ. ബിബി തറയിൽ എന്നിവർ അഭിനന്ദിച്ചു



Latest

Copyrights@2016.