america

അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന് പുതിയ ഭരണസാരഥികള്‍

Tiju Kannampally  ,  2019-08-16 11:02:37pmm

ആകമാന സുറിയാനി സഭയുടെ കീഴിലുള്ള നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന് പുതിയ ഭരണസാരഥ്യം. 2019 ജൂലായ് 25ന്, ഡാളസ് ഷെരാട്ടന്‍ ഹോട്ടലില്‍വെച്ച് നടത്തപ്പെട്ട പള്ളി പ്രതിനിധി യോഗത്തില്‍ അടുത്ത 2 വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. കാനഡയിലും അമേരിക്കയിലുമുള്ള ദേവാലയങ്ങളില്‍ നിന്നുമായി നൂറ്റമ്പതില്‍പരം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. ഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപോലീത്തായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, ഭദ്രാസനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കുകളും ചര്‍ച്ച ചെയ്തു അംഗീകരിച്ചു. ഭദ്രാസനത്തിന്റെ സമഗ്ര വികസനത്തിനായിട്ടുള്ള വിവിധങ്ങളായ പദ്ധതികളും യോഗത്തില്‍ ചര്‍ച്ചയായി.
പുതിയ ഭരണ സമിതിയംഗങ്ങളായി
ഭദ്രാസന സെക്രട്ടറി-റവ.ഫാ.പോള്‍ തോട്ടക്കാട്ട്(ഹൂസ്റ്റണ്‍)
ഭദ്രാസന ജോ.സെക്രട്ടറി- റവ.ഫാ.ആകാശ് പോള്‍(ന്യൂയോര്‍ക്ക്)
ഭദ്രാസന ട്രഷറര്‍-ശ്രീ.പി.ഓ.ജേക്കബ്(ന്യൂയോര്‍ക്ക്)
ഭദ്രാസന ജോ.ട്രഷറര്‍-കമാണ്ടര്‍ ബാബു വടക്കേടത്ത്(ഡാളസ്)
കൗണ്‍സില്‍ മെംബേഴ്‌സ്
1.വെരി.റവ.ഗീവര്‍ഗീസ്.സി.തോമസ് കോര്‍ എപ്പിസ്‌ക്കോപ്പാ(ന്യൂയോര്‍ക്ക്)
2.വെരി.റവ.ജോസഫ് സി. ജോസഫ് കോര്‍ എപ്പിസ്‌ക്കോപ്പാ(അറ്റ്‌ലാന്റാ)
3.വെരി.റവ.സഖറിയ തേലാപ്പിള്ളി കോര്‍ എപ്പിസ്‌ക്കോപ്പാ(ചിക്കാഗോ)
4.മിസ്സിസ്സ്-നിഷ വര്‍ഗീസ്(കാലിഫോര്‍ണിയ)
5.ഷെവലിയര്‍ ജയ്‌മോന്‍ സ്‌ക്കറിയ-(ഇല്ലിനോയ്‌സ്)
6.ശ്രീ.ബൈജു പട്ടശ്ശേരില്‍(കാനഡ)
7.ശ്രീ.ജീമോന്‍ ജോര്‍ജ്(ഫിലഡല്‍ഫിയ)
8. ശ്രീ.ജോര്‍ജ് മാത്യു(ഡാളസ്)
9.ശ്രീ.മോന്‍സി അബ്രഹാം(കാനഡ)
10.ശ്രീ.റോയ് മാത്യൂ....(ന്യൂയോര്‍ക്ക്)
11.ശ്രീ.ഷാജി പീറ്റര്‍...(നോര്‍ത്ത് കരോളിന)
എന്നിവരെ തിരഞ്ഞെടുത്തു.
പരിശുദ്ധ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ബാവായോടും ഭ്ദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപോലീത്തായോടും, വിധേയത്വവും അനുസരണവും നിലനിര്‍ത്തികൊണ്ട് യാക്കോബായ സുറിയാനി സഭയുടെ വിശ്വാസാചാരാനുഷ്ഠാനങ്ങളില്‍ അടിയുറച്ച് നിന്ന്, ഭ്ദ്രാസനത്തിന്റെ സര്‍വ്വോമുഖമായ വികസനത്തിന് തന്റെ കഴിവിന്റെ പരമാവധി വിനിയോഗിക്കുമെന്നുള്ള പ്രതിജ്ഞാവാചകം ഏറ്റ് പറഞ്ഞുകൊണ്ട് പുതിയ ഭരണസമിതി അധികാരം ഏറ്റെടുത്തു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഓ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്

Latest

Copyrights@2016.