america

സാമൂഹിക സുരക്ഷാ പദ്ധതികള്‍ ഉപയോഗിക്കുന്നവര്‍ക്ക്​ ഇനി ഗ്രീന്‍ കാര്‍ഡ്​ നല്‍കില്ലെന്ന്​ യു.എസ്​ ഭരണകൂടം

Tiju Kannampally  ,  2019-08-12 09:46:54pmm

വാഷിങ്​ടണ്‍ : സാമൂഹിക സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം പറ്റുന്നവര്‍ക്ക്​ ഇനി ഗ്രീന്‍ കാര്‍ഡ്​ നല്‍കില്ലെന്ന്​ യു.എസ്​ ഭരണകൂടം. ഫുഡ്​ സ്​റ്റാപ്​സ്​, മെഡിക്​എയ്​്ഡ്​ പോലുള്ള സാമൂഹിക സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം പറ്റുന്നവര്‍ക്കാവും ഗ്രീന്‍ കാര്‍ഡ്​ നിഷേധിക്കുക. യു.എസ്​ പൗരത്വം ആഗ്രഹിക്കുന്ന ലക്ഷകണക്കിന്​ ആളുകള്‍ക്ക്​ തിരിച്ചടിയാണ്​ പുതിയ തീരുമാനം.

 

പ്രധാനമായും ഹിസ്​പാനിക്​ കുടിയേറ്റക്കാരെ പോലുള്ളവര്‍ക്കാണ്​ തീരുമാനം തിരിച്ചടിയാവുക. കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യേണ്ടി വരുന്ന ഇവര്‍ യു.എസിലെ പല സാമൂഹിക സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം പറ്റുന്നുണ്ട്​. ഇത്തരക്കാര്‍ക്കെല്ലാം ഇനി യു.എസ്​ പൗരത്വം സ്വപ്​നമാകും.

 

യു.എസിന്‍െറ സാമൂഹിക സുരക്ഷാ പദ്ധതികള്‍ ആവശ്യമായ താഴ്​ന്ന ജോലികള്‍ ചെയ്യാനായി രാജ്യത്തെത്തുന്ന കുടിയേറ്റക്കാര്‍ക്കാണ്​ ഇതുമൂലം പ്രശ്​നമുണ്ടാവുക. പുതിയ നീക്കത്തോടെ ഇത്തരക്കാരുടെ യു.എസ്​ സ്വപ്​നം അവസാനിക്കും.



Latest

Copyrights@2016.