europe

യുകെയില്‍ യുക്മ ദേശീയ കായികമേള 2019 ന്റെ ഒരുക്കങ്ങൾ പൂർത്തിയായി.

Tiju Kannampally  ,  2019-07-09 04:08:04amm

 

നൈനീറ്റൺ∙ മെയ്ക്കരുത്തിന്റെയും തീവ്ര പരിശീലനത്തിന്റെയും 
കായികോത്സവത്തിനു വീണ്ടും അരങ്ങുണരുന്നു. യുക്മ ദേശീയ കായികമേള 2019 ന്റെ 
ഒരുക്കങ്ങൾ പൂർത്തിയായി. നേരത്തെ പ്രതികൂല കാലാവസ്ഥാ പ്രവചനങ്ങളുടെ 
അടിസ്ഥാനത്തിൽ മാറ്റിവയ്ക്കപ്പെട്ട ദേശീയ കായികമേളക്ക് മിഡ്‌ലാൻഡ്‌സിലെ ചരിത്ര 
പ്രസിദ്ധമായ നൈനീറ്റനാണ് ഇക്കുറി വേദിയൊരുക്കുന്നത്. യു കെ കായിക 
പ്രേമികളുടെ രോമാഞ്ചമായ നൈനീറ്റൺ പ്രിംഗിൾസ്‌ സ്റ്റേഡിയത്തിൽ ജൂലൈ 13 
ശനിയാഴ്ച യുക്മ ദേശീയ കായിക മാമാങ്കത്തിന്റെ രണഭേരി മുഴങ്ങും.
ദേശീയ മേളക്ക് മുന്നോടിയായി റീജിയണൽ തലത്തിൽ പ്രഖ്യാപിച്ചിരുന്ന എല്ലാ
മേഖലാ കായികമേളകളും ആവേശോജ്വലമായ ജനപങ്കാളിത്തത്തോടെയാണ് 
സമാപിച്ചത്. റീജിയണൽ മത്സരങ്ങളിൽ വിജയിക്കുന്നവർ ഏറ്റുമുട്ടുന്ന ദേശീയ 
വേദികൾ ആണു യുക്മ ദേശീയ കായികമേളകൾ. റീജനൽ കായികമേളകളിൽ 
വ്യക്തിഗത ഇനങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്കും, ഗ്രൂപ്പ് ഇനങ്ങളിൽ 
ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്കുമാണ് ദേശീയ മേളയിൽ 
പങ്കെടുക്കുവാൻ  അവസരം ലഭിക്കുക. ഈ വർഷം വടംവലി മത്സരങ്ങൾ 
ഓണാഘോഷങ്ങളിലേക്ക് മാറ്റിയ സാഹചര്യത്തിൽ  റിലേ മത്സരങ്ങൾ  
മാത്രമായിരിക്കും ഗ്രൂപ്പിനങ്ങളിൽ ദേശീയ മേളയിൽ ഉണ്ടാവുക.
നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ലിവർപൂളിലും യോർക്ക് ഷെയർ ആൻഡ് 
ഹംബർ റീജിയണൽ കായികമേള ലീഡ്‌സിലും സൗത്ത് ഈസ്റ്റ് റീജിയൺ കായികമേള 
ഹേവാർഡ്‌സ് ഹീത്തിലും അരങ്ങേറി. ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് 
റീജിയണൽ മേള റെഡിച്ചിലും സൗത്ത് വെസ്റ്റ് റീജിയണൽ മത്സരങ്ങൾ 
ആൻഡോവറിലും ഈസ്റ്റ് ആംഗ്ലിയ റീജിയണൽ മേള സൗത്തെന്റിലും നടന്നു.
യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള ചെയർമാനും ദേശീയ ജനറൽ  
സെക്രട്ടറി അലക്സ് വർഗീസ് വൈസ് ചെയർമാനും ദേശീയ ജോയിന്റ് ട്രഷറർ ടിറ്റോ 
തോമസ് ജനറൽ കൺവീനറുമായുള്ള സമിതി ദേശീയ കായികമേളയുടെ 
തയ്യാറെടുപ്പുകൾ വിലയിരുത്തി വരുന്നു. കേരളാ ക്ലബ് നൈനീട്ടനും യുക്മ 
മിഡ്‌ലാൻഡ്‌സ് റീജിയണും സംയുക്തമായാണ് ദേശീയ കായികമേള 2019 ന്  
ആതിഥേയത്വം വഹിക്കുന്നത്.
ദേശീയ ട്രഷറർ അനീഷ് ജോൺ, വൈസ് പ്രസിഡന്റ്മാരായ അഡ്വ. എബി 
സെബാസ്റ്റ്യൻ, ലിറ്റി ജോർജ്, ജോയിന്റ് സെക്രട്ടറിമാരായ സാജൻ സത്യൻ, സെലീന 
സജീവ്, റീജിയണൽ ഭാരവാഹികളായ അഡ്വ.ജാക്സൺ തോമസ്, സുരേഷ് നായർ 
(നോർത്ത് വെസ്റ്റ്), അശ്വിൻ മാണി, സജിൻ രവീന്ദ്രൻ (യോർക്ക് ഷെയർ), ആന്റണി 
എബ്രഹാം, ജിജോ അരയത്ത് (സൗത്ത് ഈസ്റ്റ്), ബെന്നി പോൾ, നോബി ജോസ് 
(മിഡ്‌ലാൻഡ്‌സ്), ഡോ. ബിജു പെരിങ്ങത്തറ, എംപി പത്മരാജ് (സൗത്ത് വെസ്റ്റ്
ബാബു മങ്കുഴി, സിബി ജോസഫ് (ഈസ്റ്റ് ആംഗ്ലിയ) തുടങ്ങിയവർ യുക്മ ദേശീയ 
കായികമേള വൻ വിജയമാകുവാനുള്ള തയാറെടുപ്പുകളിലാണ്. 
കായികമേള സംഘടിപ്പിക്കാൻ കഴിയാതെ വന്ന വെയിൽസ്‌ റീജിയൺ, നോർത്ത് 
ഈസ്റ്റ് & സ്കോട്ട്ലൻഡ് റീജിയൺ എന്നിവിടങ്ങളിൽ നിന്നുള്ള 
കായികതാരങ്ങൾക്കും നിബന്ധനകളുടെ അടിസ്ഥാനത്തിൽ ദേശീയ മേളയിൽ 
പങ്കെടുക്കുവാനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതായിരിക്കും. കായികമേള അരങ്ങേറുന്ന 
സ്റ്റേഡിയത്തിന്റെ മേൽവിലാസം: Pringles Stadium, Avenue Road, Nuneaton - CV11 4LX.

നൈനീറ്റൺ : മെയ്ക്കരുത്തിന്റെയും തീവ്ര പരിശീലനത്തിന്റെയും കായികോത്സവത്തിനു വീണ്ടും അരങ്ങുണരുന്നു. യുക്മ ദേശീയ കായികമേള 2019 ന്റെ ഒരുക്കങ്ങൾ പൂർത്തിയായി. നേരത്തെ പ്രതികൂല കാലാവസ്ഥാ പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ മാറ്റിവയ്ക്കപ്പെട്ട ദേശീയ കായികമേളക്ക് മിഡ്‌ലാൻഡ്‌സിലെ ചരിത്ര പ്രസിദ്ധമായ നൈനീറ്റനാണ് ഇക്കുറി വേദിയൊരുക്കുന്നത്. യു കെ കായിക പ്രേമികളുടെ രോമാഞ്ചമായ നൈനീറ്റൺ പ്രിംഗിൾസ്‌ സ്റ്റേഡിയത്തിൽ ജൂലൈ 13 ശനിയാഴ്ച യുക്മ ദേശീയ കായിക മാമാങ്കത്തിന്റെ രണഭേരി മുഴങ്ങും.

ദേശീയ മേളക്ക് മുന്നോടിയായി റീജിയണൽ തലത്തിൽ പ്രഖ്യാപിച്ചിരുന്ന എല്ലാമേഖലാ കായികമേളകളും ആവേശോജ്വലമായ ജനപങ്കാളിത്തത്തോടെയാണ് സമാപിച്ചത്. റീജിയണൽ മത്സരങ്ങളിൽ വിജയിക്കുന്നവർ ഏറ്റുമുട്ടുന്ന ദേശീയ വേദികളാണ്‌ യുക്മ ദേശീയ കായികമേളകൾ. റീജനൽ കായികമേളകളിൽ വ്യക്തിഗത ഇനങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്കും, ഗ്രൂപ്പ് ഇനങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്കുമാണ് ദേശീയ മേളയിൽ പങ്കെടുക്കുവാൻ  അവസരം ലഭിക്കുക. ഈ വർഷം വടംവലി മത്സരങ്ങൾ ഓണാഘോഷങ്ങളിലേക്ക് മാറ്റിയ സാഹചര്യത്തിൽ  റിലേ മത്സരങ്ങൾ  മാത്രമായിരിക്കും ഗ്രൂപ്പിനങ്ങളിൽ ദേശീയ മേളയിൽ ഉണ്ടാവുക. നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ലിവർപൂളിലും യോർക്ക് ഷെയർ ആൻഡ് ഹംബർ റീജിയണൽ കായികമേള ലീഡ്‌സിലും സൗത്ത് ഈസ്റ്റ് റീജിയൺ കായികമേള ഹേവാർഡ്‌സ് ഹീത്തിലും അരങ്ങേറി. ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയണൽ മേള റെഡിച്ചിലും സൗത്ത് വെസ്റ്റ് റീജിയണൽ മത്സരങ്ങൾ ആൻഡോവറിലും ഈസ്റ്റ് ആംഗ്ലിയ റീജിയണൽ മേള സൗത്തെന്റിലും നടന്നു.

യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള ചെയർമാനും ദേശീയ ജനറൽ  സെക്രട്ടറി അലക്സ് വർഗീസ് വൈസ് ചെയർമാനും ദേശീയ ജോയിന്റ് ട്രഷറർ ടിറ്റോ തോമസ് ജനറൽ കൺവീനറുമായുള്ള സമിതി ദേശീയ കായികമേളയുടെ തയ്യാറെടുപ്പുകൾ വിലയിരുത്തി വരുന്നു. കേരളാ ക്ലബ് നൈനീട്ടനും യുക്മ മിഡ്‌ലാൻഡ്‌സ് റീജിയണും സംയുക്തമായാണ് ദേശീയ കായികമേള 2019 ന്  ആതിഥേയത്വം വഹിക്കുന്നത്.ദേശീയ ട്രഷറർ അനീഷ് ജോൺ, വൈസ് പ്രസിഡന്റ്മാരായ അഡ്വ. എബി സെബാസ്റ്റ്യൻ, ലിറ്റി ജോർജ്, ജോയിന്റ് സെക്രട്ടറിമാരായ സാജൻ സത്യൻ, സെലീന സജീവ്, റീജിയണൽ ഭാരവാഹികളായ അഡ്വ.ജാക്സൺ തോമസ്, സുരേഷ് നായർ (നോർത്ത് വെസ്റ്റ്), അശ്വിൻ മാണി, സജിൻ രവീന്ദ്രൻ (യോർക്ക് ഷെയർ), ആന്റണി എബ്രഹാം, ജിജോ അരയത്ത് (സൗത്ത് ഈസ്റ്റ്), ബെന്നി പോൾ, നോബി ജോസ് (മിഡ്‌ലാൻഡ്‌സ്), ഡോ. ബിജു പെരിങ്ങത്തറ, എംപി പത്മരാജ് (സൗത്ത് വെസ്റ്റ്ബാബു മങ്കുഴി, സിബി ജോസഫ് (ഈസ്റ്റ് ആംഗ്ലിയ) തുടങ്ങിയവർ യുക്മ ദേശീയ കായികമേള വൻ വിജയമാകുവാനുള്ള തയാറെടുപ്പുകളിലാണ്. കായികമേള സംഘടിപ്പിക്കാൻ കഴിയാതെ വന്ന വെയിൽസ്‌ റീജിയൺ, നോർത്ത് ഈസ്റ്റ് & സ്കോട്ട്ലൻഡ് റീജിയൺ എന്നിവിടങ്ങളിൽ നിന്നുള്ള കായികതാരങ്ങൾക്കും നിബന്ധനകളുടെ അടിസ്ഥാനത്തിൽ ദേശീയ മേളയിൽ പങ്കെടുക്കുവാനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതായിരിക്കും. കായികമേള അരങ്ങേറുന്ന സ്റ്റേഡിയത്തിന്റെ മേൽവിലാസം: Pringles Stadium, Avenue Road, Nuneaton - CV11 4LX.

 

 

 

 



Latest

Copyrights@2016.