europe

പരിശുദ്ധ ദൈവമാതാവിന്‍റെ തിരുനാളിനും, മാര്‍ത്തോമാ ശ്ളീഹായുടെ തിരുനാളിനും തുടക്കം കുറിച്ച്‌ കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റി.

Tiju Kannampally  ,  2019-07-08 04:10:43amm

 

കൊളോണ്‍ : കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ മധ്യസ്ഥയായ പരിശുദ്ധ 
ദൈവമാതാവിന്‍റെ തിരുനാളിനും, മാര്‍ത്തോമാ ശ്ളീഹായുടെ തിരുനാളിനും ഇടവക 
ദിനത്തിനും ജൂലൈ 6 ന് തുടക്കം കുറിച്ചു. ഫാ.ഇഗ്നേഷ്യസ് ചാലിശേരി സി.എം.ഐ 
കാര്‍മ്മികത്വം വഹിച്ചു. ലദീഞ്ഞ്, നൊവേന എന്നിവയെ തുടര്‍ന്നു പ്രസുദേന്തി ഹാനോ 
തോമസ് മൂര്‍ കൊടിയും വഹിച്ച് മുന്‍ പ്രസുദേന്തിമാരുടെ അകമ്പടിയില്‍ പള്ളിയില്‍ 
നിന്നും പ്രദക്ഷിണമായി എത്തി കൊടിയേറ്റ് നടന്നു. യൂത്ത് കൊയറിന്‍റെ ഗാനാലാപനം 
ഭക്തിനിര്‍ഭരമായി. കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൗവന്‍ ദേവാലയത്തിലാണ് 
ആഘോഷ പരിപാടികള്‍ നടക്കുന്നത്.
തിരുനാളിനോടനുബന്ധിച്ച് പള്ളിയിലെ അള്‍ത്താരയും ബലിവേദിയും 
ദേവാലയാങ്കണവും ബഹുവര്‍ണ്ണ തോരണങ്ങളാല്‍ കമനീയമായി അലങ്കരിച്ചിട്ടുണ്ട്. 
മുത്തുക്കുടകളും വര്‍ണ്ണപ്പൊലിമയുള്ള ബാനറുകളും കേരളത്തിലെ സീറോ മലബാര്‍ 
ആരാധനാ ക്രമത്തിലുള്ള തിരുനാളാഘോഷത്തെ അനുസ്മരിപ്പിക്കും.

കൊളോണ്‍ : കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്‍റെ തിരുനാളിനും, മാര്‍ത്തോമാ ശ്ളീഹായുടെ തിരുനാളിനും ഇടവക ദിനത്തിനും ജൂലൈ 6 ന് തുടക്കം കുറിച്ചു. ഫാ.ഇഗ്നേഷ്യസ് ചാലിശേരി സി.എം.ഐ കാര്‍മ്മികത്വം വഹിച്ചു. ലദീഞ്ഞ്, നൊവേന എന്നിവയെ തുടര്‍ന്നു പ്രസുദേന്തി ഹാനോ തോമസ് മൂര്‍ കൊടിയും വഹിച്ച് മുന്‍ പ്രസുദേന്തിമാരുടെ അകമ്പടിയില്‍ പള്ളിയില്‍ നിന്നും പ്രദക്ഷിണമായി എത്തി കൊടിയേറ്റ് നടന്നു. യൂത്ത് കൊയറിന്‍റെ ഗാനാലാപനം ഭക്തിനിര്‍ഭരമായി. കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൗവന്‍ ദേവാലയത്തിലാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്. തിരുനാളിനോടനുബന്ധിച്ച് പള്ളിയിലെ അള്‍ത്താരയും ബലിവേദിയും ദേവാലയാങ്കണവും ബഹുവര്‍ണ്ണ തോരണങ്ങളാല്‍ കമനീയമായി അലങ്കരിച്ചിട്ടുണ്ട്. മുത്തുക്കുടകളും വര്‍ണ്ണപ്പൊലിമയുള്ള ബാനറുകളും കേരളത്തിലെ സീറോ മലബാര്‍ ആരാധനാ ക്രമത്തിലുള്ള തിരുനാളാഘോഷത്തെ അനുസ്മരിപ്പിക്കും.

 



Latest

Copyrights@2016.