europe

ലണ്ടന്‍ വ്യാപകമായി കടുത്ത ചൂട് അനുഭവ പെടുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്.

Tiju Kannampally  ,  2019-06-17 10:18:52pmm

 

ലണ്ടന്‍; വരും ദിവസങ്ങളില്‍ ലണ്ടന്‍ വ്യാപകമായി കടുത്ത ചൂട് അനുഭവ പെടുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. യൂറോപ്പിലാകമാനം റെക്കോര്‍ഡ് താപനിലയായ 40 ഡിഗ്രി സെല്‍ഷ്യസായതാണ് കടുത്ത ചൂടിന് വഴിയൊരുങ്ങിയിരിക്കുന്നത്.ഇതിനെ തുടര്‍ന്ന് സെന്‍ട്രല്‍ യൂറോപ്പില്‍ ഇടിയോട് കൂടിയ കാറ്റുകള്‍ അനുഭവപ്പെട്ട് വരുന്നുണ്ട്. ഇക്കാരണങ്ങളാല്‍ ഈ ആഴ്ചയും ചൂട് ഉയര്‍ന്ന് തന്നെയിരിക്കുമെന്നാണ് ബിബിസി വെതര്‍ പ്രവചിച്ചിരിക്കുന്നത്.
ക്രൊയേഷ്യയില്‍ ഈ അവസരത്തില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിലെത്തിയിട്ടുണ്ട്. ഇതിന് പുറമെ ഫ്രാന്‍സിലും താപനില ഉന്നതിയിലെത്തിയിട്ടുണ്ട്. ഈ അവസ്ഥ തുടരുമെന്നും യൂറോപ്പിലാകമാനം ഇടിയോട് കൂടിയ കാറ്റുകളുണ്ടാകുമെന്നുമാണ് വെതര്‍ ഫോര്‍കാസ്റ്ററായ സൂസന്‍ പോവെല്‍ പ്രവചിക്കുന്നത്. ഇതിനാല്‍ വരും നാളുകളില്‍ ലണ്ടനില്‍ താപനില ക്രമത്തില്‍ ഉയരുമെന്നാണ് ബിബിസി വെതര്‍ ഫോര്‍കാസ്റ്റര്‍ പ്രവചിക്കുന്നത്.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സതേണ്‍ യൂറോപ്പിലും ഈസ്റ്റേണ്‍ യൂറോപ്പിലും കടുത്ത ചൂട് അനുഭവപ്പെട്ടിരുന്നുവെന്നും വെളളിയാഴ്ച ക്രൊയേഷ്യയില്‍ താപനില 40 ഡിഗ്രിയിലെത്തിയിരുന്നുവെന്നും ഫ്രാന്‍സില്‍ താപനില വര്‍ധിച്ചിരിക്കുന്നുവെന്നും ഇതിന്റെ പ്രതിഫലനം യുകെയിലും അനുഭവപ്പെടുമെന്നുമാണ് സൂസന്‍ പ്രവചിക്കുന്നത്. സതേണ്‍ ജര്‍മനിയിലും പോളണ്ടിലും ഇന്ന് ഇടിയോട് കൂടിയ കാറ്റുകളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്.
ഇക്കാരണത്താല്‍ ഈ ആഴ്ചയുടെ തുടക്കത്തില്‍ തന്നെ ബ്രിട്ടനിലും കടുത്ത ചൂട് അനുഭവപ്പെടുമെന്നാണ് പൊതുവെയുള്ള പ്രവചനം.പുതിയ ആഴ്ചയുടെ തുടക്കത്തില്‍ കടുത്ത അന്തരീക്ഷ മര്‍ദവും ചൂടും ബ്രിട്ടനിലുണ്ടാകുമെന്നാണ് മെറ്റ് ഓഫീസ് വക്താവായ ഗ്രഹാം മാഡ്ഗെ പ്രവചിക്കുന്നത്. ഇതിനെ തുടര്‍ന്ന് 20നും 25 ഡിഗ്രിക്കും മധ്യത്തിലുള്ള താപമായിരിക്കും ബ്രിട്ടനില്‍ മിക്കയിടങ്ങളിലും അനുഭവപ്പെടാന്‍ പോകുന്നത്. യൂറോപ്പില്‍ നിന്നുമെത്തുന്ന ചൂട് കാറ്റുകള്‍ ഈ അവസരത്തില്‍ സൗത്തിലും ഈസ്റ്റിലുമുടനീളം ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ്. തല്‍ഫലമായി രാജ്യമാകമാനം കടുത്ത ഉഷ്ണമനുഭവിക്കാന്‍ സാധ്യതയേറെയാണെന്നും ഗ്രഹാം പ്രവചിക്കുന്നു.

ലണ്ടന്‍; വരും ദിവസങ്ങളില്‍ ലണ്ടന്‍ വ്യാപകമായി കടുത്ത ചൂട് അനുഭവ പെടുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. യൂറോപ്പിലാകമാനം റെക്കോര്‍ഡ് താപനിലയായ 40 ഡിഗ്രി സെല്‍ഷ്യസായതാണ് കടുത്ത ചൂടിന് വഴിയൊരുങ്ങിയിരിക്കുന്നത്.ഇതിനെ തുടര്‍ന്ന് സെന്‍ട്രല്‍ യൂറോപ്പില്‍ ഇടിയോട് കൂടിയ കാറ്റുകള്‍ അനുഭവപ്പെട്ട് വരുന്നുണ്ട്. ഇക്കാരണങ്ങളാല്‍ ഈ ആഴ്ചയും ചൂട് ഉയര്‍ന്ന് തന്നെയിരിക്കുമെന്നാണ് ബിബിസി വെതര്‍ പ്രവചിച്ചിരിക്കുന്നത്. ക്രൊയേഷ്യയില്‍ ഈ അവസരത്തില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിലെത്തിയിട്ടുണ്ട്. ഇതിന് പുറമെ ഫ്രാന്‍സിലും താപനില ഉന്നതിയിലെത്തിയിട്ടുണ്ട്. ഈ അവസ്ഥ തുടരുമെന്നും യൂറോപ്പിലാകമാനം ഇടിയോട് കൂടിയ കാറ്റുകളുണ്ടാകുമെന്നുമാണ് വെതര്‍ ഫോര്‍കാസ്റ്ററായ സൂസന്‍ പോവെല്‍ പ്രവചിക്കുന്നത്. ഇതിനാല്‍ വരും നാളുകളില്‍ ലണ്ടനില്‍ താപനില ക്രമത്തില്‍ ഉയരുമെന്നാണ് ബിബിസി വെതര്‍ ഫോര്‍കാസ്റ്റര്‍ പ്രവചിക്കുന്നത്.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സതേണ്‍ യൂറോപ്പിലും ഈസ്റ്റേണ്‍ യൂറോപ്പിലും കടുത്ത ചൂട് അനുഭവപ്പെട്ടിരുന്നുവെന്നും വെളളിയാഴ്ച ക്രൊയേഷ്യയില്‍ താപനില 40 ഡിഗ്രിയിലെത്തിയിരുന്നുവെന്നും ഫ്രാന്‍സില്‍ താപനില വര്‍ധിച്ചിരിക്കുന്നുവെന്നും ഇതിന്റെ പ്രതിഫലനം യുകെയിലും അനുഭവപ്പെടുമെന്നുമാണ് സൂസന്‍ പ്രവചിക്കുന്നത്. സതേണ്‍ ജര്‍മനിയിലും പോളണ്ടിലും ഇന്ന് ഇടിയോട് കൂടിയ കാറ്റുകളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. ഇക്കാരണത്താല്‍ ഈ ആഴ്ചയുടെ തുടക്കത്തില്‍ തന്നെ ബ്രിട്ടനിലും കടുത്ത ചൂട് അനുഭവപ്പെടുമെന്നാണ് പൊതുവെയുള്ള പ്രവചനം.പുതിയ ആഴ്ചയുടെ തുടക്കത്തില്‍ കടുത്ത അന്തരീക്ഷ മര്‍ദവും ചൂടും ബ്രിട്ടനിലുണ്ടാകുമെന്നാണ് മെറ്റ് ഓഫീസ് വക്താവായ ഗ്രഹാം മാഡ്ഗെ പ്രവചിക്കുന്നത്. ഇതിനെ തുടര്‍ന്ന് 20നും 25 ഡിഗ്രിക്കും മധ്യത്തിലുള്ള താപമായിരിക്കും ബ്രിട്ടനില്‍ മിക്കയിടങ്ങളിലും അനുഭവപ്പെടാന്‍ പോകുന്നത്. യൂറോപ്പില്‍ നിന്നുമെത്തുന്ന ചൂട് കാറ്റുകള്‍ ഈ അവസരത്തില്‍ സൗത്തിലും ഈസ്റ്റിലുമുടനീളം ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ്. തല്‍ഫലമായി രാജ്യമാകമാനം കടുത്ത ഉഷ്ണമനുഭവിക്കാന്‍ സാധ്യതയേറെയാണെന്നും ഗ്രഹാം പ്രവചിക്കുന്നു.

 



Latest

Copyrights@2016.