america

ഡാളസില്‍ ഡ്രീംസ് നേതൃത്വ പരിശീലന ക്യാമ്പ്

Editor  ,  2019-06-09 01:16:30pmm

ഗാര്‍ലാന്‍ഡ് (ഡാളസ്) : കുട്ടികളില്‍ വ്യക്തിത്വ - നേതൃത്വ വികസനവും സഹവര്‍ത്തിത്വത്തിന്റെ സ്വാധീനവും കൂട്ടുവാനും, തമോഭാവമാര്‍ന്ന വിഷയങ്ങളെ സധൈര്യം നേരിടുവാനും, തങ്ങളില്‍ പതുങ്ങി കിടക്കുന്ന കലാവിഷ്‌ക്കാരങ്ങളും കഴിവുകളും പുറത്തെടുക്കുവാനും പരിപോഷിപ്പിക്കുവാനും പര്യാപ്തമാക്കുന്ന "ഡ്രീംസി "ന്റെ വ്യക്തിത്വ - നേതൃത്വ വികസന പരിശീലന ക്ലാസ് ഡാളസില്‍ ഒരുക്കുന്നു. ഫാ. ലിജോ ഫൗണ്ടര്‍ & ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന ഡ്രീംസിന് അമേരിക്കയിലും ഇന്ത്യയിലും മായി വിവിധ കേന്ദ്രങ്ങളില്‍ പരിശീലന ക്ലാസ്സുകള്‍ നടത്തുന്നുണ്ട്. 
പരിശീലന ക്ലാസിന് നേതൃത്വം നല്‍കുന്നത് ഷേര്‍ലി ലൂക്കോസും ജസ്റ്റിന്‍ മാത്യുവുമാണ്. ജൂലൈ 15 മുതല്‍ ജൂലൈ 19 വരെ ഗാര്‍ലാന്‍ഡ് ബ്രോഡ്‌വേ യിലുള്ള കേരള അസോസിയേഷന്‍ ഹാളിലാണ് ക്യാമ്പ് സജ്ജീകരിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും ഒരുക്കിട്ടുണ്ട്. (WWW.letusdream.org) 



Latest

Copyrights@2016.