oceana

മെൽബൺ സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷനിൽ വൈദിക മന്ദിരത്തിന്റെ ആശിർവാദം നടത്തി.

Tiju Kannampally  ,  2019-02-04 11:01:26pmm

 

മെൽബൺ സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷനിൽ വൈദിക മന്ദിരത്തിന്റെ ആശിർവാദം നടത്തി.
സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷൻ മെൽബണിൽ പുതിയ ചാപ്ലിനായി നിയമിതനായ ഫാ. പ്രിൻസ് തൈപുരയിടത്തിന്റെ വസതിയുടെ ആശീർവാദം ഫെബ്രുവരി 3 ഞായറാഴ്ച അഭിവന്ദ്യ ബോസ്കോ പുത്തൂർ പിതാവ് നിർവഹിച്ചു. 
സെന്റ് മാത്യൂസ് ചർച് ഫോക്‌നറിൽ വെച്ച് പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെട്ട വിശുദ്ധ കുർബ്ബാനയോടു കൂടി പരിപാടികൾക്ക് തുടക്കം കുറിച്ചു. ഫാ. പ്രിൻസിന് ഔദ്യോഗിക സ്വീകരണം നൽകുകയും എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ കഴിഞ്ഞ രണ്ടര വർഷക്കാലം മിഷന് നേതൃത്വം നൽകിയ ഫാ. തോമസ് കുമ്പുക്കലിനെ നന്ദിയോടെ ഓർക്കുകയും ചെയ്തു.
വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ജനുവരി 31 ന് നാമഹേതുക തിരുന്നാൾ ആഘോഷിച്ച ബോസ്കോ പിതാവിന് ആശംസകൾ നേരുകയും കേക്ക് മുറിച് സ്നേഹം പങ്കുവെക്കുകയും ചെയ്തു. പിന്നീട് ഫാ. പ്രിൻസിന്റ വസതിയുടെ ആശീർവാദം നടത്തപ്പെട്ടു. വികാർ ജനറൽ മോൺസിഞ്ഞോർ ഫ്രാൻസിസ് കോലഞ്ചേരി, ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി, ഫാ. മാർട്ടിൻ, ഫാ. വർഗീസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സ്നേഹവിരുന്നോടു കൂടി പരിപാടികൾ സമാപിച്ചു.
കൈക്കാരന്മാരായ ആന്റണി പ്ലാക്കൂട്ടത്തിൽ, ഷിനു ജോൺ, സെക്രട്ടറി ഷിജു കുരുവിള, മറ്റു പാരിഷ് കൗൺസിൽ അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി. ഈ പരിപാടിയിൽ പങ്കെടുത്ത്‌ വിജയിപ്പിച്ച എല്ലാവരെയും ചാപ്ലിൻ നന്ദി അറിയിച്ചു

മെൽബൺ സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷനിൽ  പുതിയ ചാപ്ലിനായി നിയമിതനായ ഫാ. പ്രിൻസ് തൈപുരയിടത്തിന്റെ വസതിയുടെ ആശീർവാദം ഫെബ്രുവരി 3 ഞായറാഴ്ച അഭിവന്ദ്യ ബോസ്കോ പുത്തൂർ പിതാവ് നിർവഹിച്ചു. 

സെന്റ് മാത്യൂസ് ചർച് ഫോക്‌നറിൽ വെച്ച് പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെട്ട വിശുദ്ധ കുർബ്ബാനയോടു കൂടി പരിപാടികൾക്ക് തുടക്കം കുറിച്ചു. ഫാ. പ്രിൻസിന് ഔദ്യോഗിക സ്വീകരണം നൽകുകയും എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ കഴിഞ്ഞ രണ്ടര വർഷക്കാലം മിഷന് നേതൃത്വം നൽകിയ ഫാ. തോമസ് കുമ്പുക്കലിനെ നന്ദിയോടെ ഓർക്കുകയും ചെയ്തു.

വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ജനുവരി 31 ന് നാമഹേതുക തിരുന്നാൾ ആഘോഷിച്ച ബോസ്കോ പിതാവിന് ആശംസകൾ നേരുകയും കേക്ക് മുറിച് സ്നേഹം പങ്കുവെക്കുകയും ചെയ്തു. പിന്നീട് ഫാ. പ്രിൻസിന്റ വസതിയുടെ ആശീർവാദം നടത്തപ്പെട്ടു. വികാർ ജനറൽ മോൺസിഞ്ഞോർ ഫ്രാൻസിസ് കോലഞ്ചേരി, ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി, ഫാ. മാർട്ടിൻ, ഫാ. വർഗീസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സ്നേഹവിരുന്നോടു കൂടി പരിപാടികൾ സമാപിച്ചു.

കൈക്കാരന്മാരായ ആന്റണി പ്ലാക്കൂട്ടത്തിൽ, ഷിനു ജോൺ, സെക്രട്ടറി ഷിജു കുരുവിള, മറ്റു പാരിഷ് കൗൺസിൽ അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി. ഈ പരിപാടിയിൽ പങ്കെടുത്ത്‌ വിജയിപ്പിച്ച എല്ലാവരെയും ചാപ്ലിൻ നന്ദി അറിയിച്ചു.

 



Latest

Copyrights@2016.