india

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഉഴവൂര്‍ ടൗണില്‍ ശുചികരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.

Tiju Kannampally  ,  2018-10-13 03:08:46amm

ഉഴവൂര്‍ : ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെയും, ഉഴവൂര്‍ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ ഉഴവൂര്‍ ടൗണില്‍ ശുചികരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷേര്‍ളി രാജു ശുചികരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. ബെന്നി കുര്യാക്കോസ്, പഞ്ചായത്ത് മെമ്പര്‍മാരായ ശ്രീ. പി.എല്‍.അബ്രാഹം, ശ്രീമതി ബിബില ജോസ് തുടങ്ങിയവര്‍ സിഹിതരായിരുന്നു. പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. മെര്‍ലി കെ. പുന്നൂസ്, പ്രൊഫ. അഭിഷേക് തോമസ്, വോളന്റിയര്‍ സെക്രട്ടറിമാരായ എബി ജോസഫ്, അഞ്ജലി വിനോദ് തുടങ്ങിയവര്‍ ശുചികരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കി. ശുചികരണ പ്രവര്‍ത്തനങ്ങള്‍ക്ക്  ആഹ്വാനം നല്‍കികൊണ്ട് എന്‍.എസ്.എസ്. യൂണിയന്റെ വിളംബര റാലിയും, ഫ്‌ളാഷ്‌മോബും, ഉഴവൂര്‍ ടൗണില്‍ സംഘടിപ്പിച്ചു. ശേഖരിച്ച മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക്  കൈമാറുമെന്ന് പ്രസിഡന്റ് ശ്രീമതി ഷേര്‍ളി രാജു അറിയിച്ചു.

Latest

Copyrights@2016.