india

പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആര്‍പ്പുക്കര പഞ്ചായത്തിലെ മഞ്ചാടിക്കരിയില്‍ തുടക്കമായി

Tiju Kannampally  ,  2018-10-12 06:04:35amm

പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് 
മഞ്ചാടിക്കരിയില്‍ തുടക്കമായി
കോട്ടയം: അതിരൂക്ഷമായ പ്രളയക്കെടുതികള്‍ നേരിട്ട കോട്ടയം ജില്ലയിലെ ആര്‍പ്പുക്കര പഞ്ചായത്തിലെ മഞ്ചാടിക്കരി ഗ്രാമത്തില്‍ പ്രളയ പുനരധിവാസ പദ്ധതിക്ക് തുടക്കം കുറിച്ചു. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭാരതി സിമന്റിന്റെയും സിബിഎംന്റെയും സംയുക്ത സഹകരണത്തോടെയാണ് പദ്ധതികള്‍ നടപ്പിലാക്കി വരുന്നത്. പദ്ധതിയുടെ വിതരണോദ്ഘാടനം ഭാരതി സിമന്റ് സി.എസ്.ആര്‍ മേധാവി ശ്രീനിവാസ് നിര്‍വ്വഹിച്ചു. മഞ്ചാടിക്കരിയിലെ 6-ാം വാര്‍ഡിലെ 39 കുടുംബങ്ങള്‍ക്കാണ് ഗാര്‍ഹിക ഉപകരണങ്ങളായ മേശ, കസേര, എമര്‍ജന്‍സി ലാമ്പ് തുടങ്ങിയവ വിതരണം ചെയ്തത്. കെ.എസ്.എസ്. എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, സി.ബി.എം ഗ്രാന്റ്‌സ് ഓഫീസര്‍ അന്‍സു എബ്രഹാം, ഭാരതി സിമന്റ് പ്രതിനിധികള്‍, കെ.എസ്.എസ്.എസ് അനിമേറ്റേഴ്‌സ്, കോര്‍ഡിനേറ്റേഴ്‌സ് എന്നിവര്‍ നേതൃത്വം നല്‍കി. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ജീവനോപാധികളായ താറാവ് കൃഷി, തയ്യല്‍ യൂണിറ്റ്, വള്ളങ്ങളുടെ അറ്റകുറ്റ പണികള്‍, ജങ്കാര്‍ നിര്‍മ്മാണം തുടങ്ങിയ പദ്ധതികള്‍ ആസൂത്രണം ചെയ്തുവരുന്നു.

Latest

Copyrights@2016.