europe

ആവേശത്തിരയിളക്കി ക്നാനായക്കാര്‍ ചെല്‍ട്ടന്‍ഹാമിലേക്ക്

Tiju Kannampally  ,  2018-07-04 04:25:01amm

 

യുകെ യിൽ അങ്ങോളമിങ്ങോളമുള്ള ക്നാനായക്കാരെ ആവേശത്തിന്റെ കൊടുമുടിയിൽ ഏറ്റിക്കൊണ്ട് ചെൽറ്റൻഹാമിലെ ജോക്കി ക്ലബ്ബിൽ ജൂലൈ ഏഴിന് ശനിയാഴ്ച രാവിലെ 9 മണിക്ക് യുകെകെസിഎയുടെ പ്രസിഡണ്ട് ശ്രീ തോമസ് ജോസഫ് തൊണ്ണംമാവുങ്കൽ കൺവെൻഷന്റെ പതാക ഉയർത്തും. തുടർന്ന് കൃത്യം 50 30ന് കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന ദിവ്യബലിക്ക് നിരവധി വൈദീകർ സഹകാർമികത്വം വഹിക്കും. ഉച്ചയ്ക്കുശേഷം യൂണിറ്റുകളുടെ ശക്തി വിളിച്ചോതുന്ന സാമുദായിക റാലിക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനം മാർ ജോസഫ് പണ്ടാരശ്ശേരി ഉദ്ഘാടനം ചെയ്യും.
</p>
<p>
രാഷ്ട്രീയ-സാമുദായിക രംഗങ്ങളിൽ നിന്നുള്ള വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്ന സമ്മേളനത്തിന് നേതൃത്വം നൽകുന്നത് ജനറൽ സെക്രട്ടറി സാജു ലൂക്കോസ് ചെയർമാനും ബിനു കുര്യാക്കോസ് (കാർഡിഫ് ) അനിൽ മംഗലത്ത് (ബ്രിസ്റ്റോൾ) ജിജോ എബ്രഹാം (മാഞ്ചസ്റ്റർ) ബെന്നി ഓണശ്ശേരിൽ (ബർമിങ്ഹാം) ബിനോയ് മാത്യു (സ്റ്റോക്ക് ഓൺ ട്രെന്റ് ) എന്നിവരടങ്ങിയ കമ്മിറ്റിയാണ്. കൺവെൻഷനെ വരവേൽക്കുന്നതിന് ഉള്ള സ്വാഗതം നൃത്തത്തിന് പരിശീലനം ഞായറാഴ്ച പൂർത്തിയായി. കൺവൻഷൻ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇത്തവണ പ്രഖ്യാപിച്ച 100% പങ്കാളിത്തത്തിനുള്ള അവാർഡ് വാങ്ങുന്നതിനായി നിരവധി മുന്നോട്ടുവന്നുകഴിഞ്ഞു. മൂന്ന് കാറ്റഗറികളിലായി നടക്കുന്ന റാലിയിൽ ഏത് യൂണിറ്റുകൾ ജേതാക്കൾ ആകുമെന്ന് ഏവരും ഉറ്റുനോക്കുന്നു.
</p>
<p>
കൺവെൻഷന്റെ അവസാനഘട്ട ക്രമീകരണങ്ങൾ സെൻട്രൽ കമ്മിറ്റി അംഗങ്ങളായ തോമസ് ജോസഫ്,സാജു ലൂക്കോസ്,വിജി ജോസഫ് , സണ്ണിജോസഫ്ഫ്, ബിപിൻ ലൂക്കോസ് , ജെറി ജെയിംസ് ,ബിജു മടക്കക്കുഴി , ജോസി ജോസ് എന്നിവരുടെ നേതൃത്വത്തിൽ നടന്നു വരുന്നു.

യുകെയിലെ ക്നാനായക്കാരുടെ പതിനേഴാമത് കണ്‍വന്‍ഷനു രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെ യൂണിറ്റുകള്‍ ആവേശത്തില്‍ . എല്ലാ കണ്ണുകളും എല്ലാ വഴികളും ചെല്‍ട്ടന്‍ഹാമിലെ പ്രൗഢ ഗംഭീരമായ ജോക്കി ക്ലബിന്റെ വിശാലമായ കണ്‍വന്‍ഷന്‍ സെന്ററിലേക്ക് ആണ്. ശനിയാഴ്ച രാവിലെ ഒമ്പതുമണിക്ക് യുകെകെസിഎയുടെ പ്രസിഡന്റ് തോമസ് ജോസഫ് തൊണ്ണമാവുങ്കല്‍ കണ്‍വന്‍ഷനു കൊടിയുയര്‍ത്തും. ഒമ്പതരയ്ക്ക് കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയ്ക്ക് നിരവധി വൈദികര്‍ പങ്കെടുക്കും.

ഉച്ചയ്ക്ക് ശേഷം യൂണിറ്റുകളുടെ ശക്തി വിളിച്ചോതുന്ന സമുദായ റാലിയ്ക്കു ശേഷം നടക്കുന്ന പൊതുസമ്മേളനം മാര്‍ ജോസഫ് പണ്ടാരശ്ശേരി ഉദ്ഘാടനം ചെയ്ത് അഭിസംബോധന ചെയ്യും. രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുന്ന സമ്മേളനത്തിന് നേതൃത്വം നല്‍കുന്നത് ജനറല്‍ സെക്രട്ടറി സാജു ലൂക്കോസ് ചെയര്‍മാനും ബിനു കുര്യാക്കോസ്(കാര്‍ഡിഫ്), അനില്‍ മംഗലത് (ബ്രിസ്റ്റോള്‍ ), ജിജോ എബ്രഹാം (മാഞ്ചസ്റ്റര്‍ ) ബെന്നി ഓണശ്ശേരില്‍ (ബര്‍മിംഗ്ഹാം), ബിനോയ് മാത്യു(സ്റ്റോക് ഓണ്‍ ട്രെന്റ്) എന്നിവരടങ്ങുന്ന കമ്മറ്റിയാണ്.

കണ്‍വന്‍ഷനെ വരവേല്‍ക്കുന്ന സ്വാഗത നൃത്തത്തിന്റെ പരിശീലനം ഞായറാഴ്ച പൂര്‍ത്തിയായി. കണ്‍വന്‍ഷന്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഇത്തവണ പ്രഖ്യാപിച്ച നൂറുശതമാനം പങ്കാളിത്തത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കാന്‍ യൂണിറ്റുകളെല്ലാം മുന്നോട്ടുവന്നിട്ടുണ്ട്.കണ്‍വന്‍ഷന്റെ പ്രധാന ആകര്‍ഷണം ആപ്തവാക്യത്തിലധിഷ്ടിതമായ സമുദായ റാലിയാണ്. റാലിയില്‍ മൂന്നു കാറ്റഗറിയിലും ഏതൊക്കെ യൂണിറ്റുകള്‍ ജേതാക്കളാവും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത് .

കണ്‍വന്‍ഷന്റെ അവസാനവട്ട ക്രമീകരണങ്ങള്‍ സെന്‍ട്രല്‍ കമ്മറ്റി അംഗങ്ങളായ തോമസ് ജോസഫ്, സാജു ലൂക്കോസ്, വിജി ജോസഫ്, ബിബിന്‍ ലൂക്കോസ്, സണ്ണി ജോസഫ്, ജെറി ജെയിംസ്, ബിജു മടുക്കക്കുഴി, ജോസി ജോസ് എന്നിവരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.

 Latest

Copyrights@2016.