india live Broadcasting
യുവജന സംഗമത്തിനായി ക്രൈസ്റ്റ് നഗര്‍ ഒരുങ്ങി കഴിഞ്ഞു

മാനന്തവാടി : KCYL അതിരൂപത സമിതിയും , വിവിധ ഫൊറോനകളും സംയുക്തമായി നടത്തുന്ന SPERANZA യുടെ ഭാഗമായി പെരിക്കല്ലൂര്‍ ഫൊറോനയില്‍ സംഘടിപ്പിക്കുന്ന ലീഡര്‍ഷിപ്പ് ക്യാമ്പ് "IGNITE2018 ന്റെ ഒരുക്കങ്ങള്‍ ആഥിധേയരായ ക്രൈസ്റ്റ് നഗര്‍ St. ജൂഡ് ക്നാനായ പള്ളിയില്‍ പൂര്‍ത്തിയായികൊണ്ടിരിക്കുന്നു. ഫൊറോന ചാപ്ലിന്റെയും, ഇടവകവികാരിയുടെയും നേതൃത്വത്തില്‍ ഇടവകയിലെ യുവജനങ്ങള്‍ വിവിധ കമ്മറ്റികളായി തിരിഞ്ഞാണ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കൊണ്ടിരിക്കുന്നത്. ഇടവകയ്ക്കും രൂപതയ്ക്കും, നല്ല നേതൃത്വത്തെയും, ശോഭനമായ ഒരു സമൂഹത്തെയും വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ക്യാമ്പ് ഏപ്രില്‍ 28 ന് രാവിലെ 10ന് തുടങ്ങി 29ന് വൈകിട്ട് സമാപിക്കും. പെരിക്കല്ലൂര്‍ ഫൊറോനയിലെ വിവിധ ഇടവകകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട നൂറോളം യുവജനങ്ങള്‍ ക്യാമ്പില്‍ പങ്കെടുക്കും.
ചാരമംഗലത്ത് സമുദായ അവബോധ ക്ലാസ്സ് സംഘടിപ്പിച്ചു

ചാരമംഗലം: കോട്ടയം അതിരൂപതയിലെ അല്മായ സംഘടനയായ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് ചാരമംഗലം യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ക്കായി അര്‍ദ്ധദിന സമുദായ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. ചെറിയാന് വളവുങ്കലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. കെ.സി.സി യൂണിറ്റ് പ്രസിഡന്റ് തോമസ് മത്തായിനഗര്‍, സെക്രട്ടറി ജോസ് ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. ഇടവകാംഗങ്ങളുടെ സംശയങ്ങള്‍ക്ക് യോഗത്തില്‍ ഉത്തരം നല്‍കുകയും ഇടവകയുടെയും സമുദായത്തിന്റെയും രൂപതയുടെയും ഭാവിപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.
മടമ്പം CML ഫുട്ബോള്‍ ടീം ചാമ്പ്യന്മാര്

കടുത്തുരുത്തി: കടുത്തുരുത്തി ചെറുപുഷ്പ മിഷന് ലീഗിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രഥമ കോട്ടയം ക്നാനായ അതിരൂപത തല ചെറുപുഷ്പ മിഷന് ലീഗ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മലബാറിലെ കുടിയേറ്റ മക്കള്‍ മടമ്പം CML ടീം ചാമ്പ്യന്മാരായി. ഫൈനലില്‍ നീണ്ടൂര്‍ CML ടീമിനെ 42 ന് പരാജയപ്പെടുത്തിയാണ് ട്രോഫി കരസ്തമാക്കിയത്. വിജയികള്‍ക്ക് കടുത്തുരുത്തി MLA ശ്രീ. മോന്‍സ് ജോസഫ് ട്രോഫികള്‍ വിതരണം ചെയ്തു. ചടങ്ങില്‍ കടുത്തുരുത്തി ഫൊറോന വികാരി ഫാ.മാത്യു മണക്കാട്ട് , ഫാ.ലൂക്ക് കരിമ്പില്‍ , CML രൂപത പ്രസിഡന്റ് റിക്കി ജോസഫ് കോച്ചേരിയില്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. രാവിലെ നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ടിലൂടെ ഉഴവൂര്‍ CML ടീമിനെ പരാജയപ്പെടുത്തിയാണ് ഫൈനലില്‍ പ്രവേശിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി കടുത്തുരുത്തി St.മൈക്കിള്‍ HSS ഗ്രൗഡില്‍ നടന്ന മത്സരത്തില്‍ രണ്ടാം സ്ഥാനം നീണ്ടൂര്‍, മൂന്നാം സ്ഥാനം ചാമക്കാല, നാലാം സ്ഥാനം ഉഴവൂരും നേടി.
മടമ്പം CML ഫുട്ബോള്‍ ടീമിന് സ്വീകരണം നല്കി

കണ്ണൂര്‍ : ഇന്നലെ കടുത്തുരുത്തിയില്‍ വച്ച് നടന്ന കോട്ടയം അതിരൂപത തല CML ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരായ മടമ്പം CML ടീമിന് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വച്ച് മടമ്പം സണ്‍ഡെ സ്കൂളിന്റെയും, നാട്ടുകാരുടെയും നേതൃത്വത്തില്‍ ആവശോജ്വലമായ സ്വീകരണം നല്കി. സ്വീകരണ പരിപാടിയില്‍ സണ്‍ഡെ സ്കൂള്‍ ഹെഡ്മിസ്ട്രസ് തങ്കമ്മ ടീച്ചര്‍, Sr. ക്രിസ്റ്റീന, ജോളി സാര്‍ , സുജീന്ത്രേട്ടന്‍, കുട്ടികളുടെ മാതാപിതാക്കള്‍, നാട്ടുകാര്‍ എന്നിവര്‍ നേതൃത്വം നല്കി.
രക്ത ദാന ക്യാമ്പ് നടത്തി

കരിങ്കുന്നം: കരിങ്കുന്നം സെന്റ്. അഗസ്റ്റ്യന്‍സ് ചര്‍ച്ച് കെ. സി. വൈ. എല്‍ യൂണിറ്റിന്റെയും കരിങ്കുന്നം ജെ.സി.ഐ യുടെയും സംയുക്ത ആഭിമുഖ്യത്തില്‍ രക്ത ഗ്രൂപ്പ് നിര്‍ണയവും രക്തദാന ക്യാമ്പും നടത്തി. തെടുപുഴ IMA ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടു കൂടി നടത്തിയ രക്ത ദാന ക്യാമ്പിന്റെ ഔദ്യോഗിക സമ്മേളത്തില്‍ കരിങ്കുന്നം സെന്റ്. അഗസ്റ്റ്യന്‍സ് പള്ളി വികാരി ബഹുമാനപ്പെട്ട റെവ.ഫാ.തോമസ് കരിമ്പും കാലായില്‍ അദ്ധ്യക്ഷത വഹിക്കുകയും ജെ.സി.ഐ പ്രസിഡന്റ് ശ്രീ. ബെന്നി അലക്സ് ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു. കരിങ്കുന്നം കെ.സി.വൈ.എല്‍ പ്രസിഡന്റ് ശ്രീ.സ്റ്റെബിന് കാവനാല്‍, യൂണിറ്റ് ഡയറക്ടര്‍ ശ്രീ ബാബു ചെള്ളാനി,ഐ.എം.എ സെക്രട്ടറി ഡോ.സോണി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. നൂറോളം ഇടവക ജനങ്ങളും യുവജനങ്ങളും പങ്കെടുത്ത ഈ ക്യാമ്പില്‍ ഇടവകയിലെ സ്ത്രീ ജനങ്ങളുടെയും ഇടവകക്കു പുറത്തു നിന്നുള്ളവരുടെയും പങ്കാളിത്തം വളരെ പ്രശംസനീയമായിരുന്നു.ഫാ.തോമസ് കരിമ്പുംകാലായില്‍, ഫാ.ബിബിന്‍ ചക്കുങ്കല്‍, സി.ഡാലിയ SVM, ശ്രീ. ബാബു ചൊള്ളാനി, ശ്രീ.ബെന്നി അലക്സ്, ശ്രീ.സ്റ്റെബിന് കാവനാല്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്കി.
ആര്‍ച്ച്ബിഷപ് ഡോ. ഏബ്രാഹാം വിരുത്തിക്കുളങ്ങരയ്ക്കു കോട്ടയം അതിരൂപതയുടെ യാത്രാമൊഴി

നാഗ്പുര്‍: കോട്ടയം ക്നാനായ അതിരൂപതയില്‍നിന്നുള്ള ആ്യ ആര്‍ച്ച്ബിഷപ്പായ ഡോ.ഏബ്രാഹം വിരുത്തിക്കുളങ്ങരയ്ക്കു കോട്ടയം അതിരൂപതയുടെ യാത്രാമൊഴി. കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ എന്നിവര്‍ക്കൊപ്പം വൈദിക,സന്യസ്ത, അല്മായ പ്രതിനിധികള്‍ കബറടക്കത്തില്‍ പങ്കെടുത്ത് അന്തിമോമപചാമര്‍പ്പിച്ചു. മാര്‍ മാത്യു മൂലക്കാട്ടും മാര്‍ ജോസഫ് പണ്ടാരശേരിയും അനുശോചനപ്രസംനടത്തി. വിവിധ സംസ്ഥാനങ്ങളില്‍നിന്നു കോട്ടയം അതിരൂപതാംഗങ്ങളായ ഒട്ടറെ വൈദികരും കന്യാസ്ത്രീകളും നാഗ്പുരിലെത്തിയിരുന്നു.
മാര്‍ വിരുത്തക്കുളങ്ങരയുടെ മാതൃഇടവകയായ കല്ലറ പുത്തന്‍പള്ളിയില്‍നിന്നു കുടുംബാംഗങ്ങളും ഇടവക പ്രതിനിധികളും പങ്കുചേര്‍ന്നു.ക്നാനായ യുവജനങ്ങള്‍ക്ക് വേണ്ടി കെ.സി.വൈ.എല്‍ അതിരൂപതാ പ്രസിഡന്റ് ബിബീഷ് ഓലിക്കാമുറിയില്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
അഭി. മാര്‍. വിരുത്തി കുളങ്ങരയുടെ കബറടക്കം തിങ്കളാഴ്ച 3.00 ന് നാഗ്പൂരില്‍ | Live Telecast on KnanayaVoice & KVTV LIVE

ന്യൂഡല്‍ഹി: നാഗ്പൂര്‍ ആര്‍ച്ച് ബിഷപ്പും, മഹാരാഷ്ട്ര റീജിയണല്‍ ബിഷപ്സ് കോണ്‍ഫറന്‍സ് പ്രസിഡന്റും ക്നാനായ സമുദായത്തിലെ ആദ്യത്തെ ആര്‍ച്ച് ബിഷപ്പുമായ മാര്‍ എബ്രഹാം വിരുത്തിക്കുളങ്ങരയുടെ കബറടക്കം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ 3.30 ന് നാഗ്പൂര്‍ കത്തീഡ്രലില്‍ നടക്കും
ബിഷപ്പുമാരുടെ യോഗത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയില്‍ എത്തിയ ബിഷപ്പ് ഇന്നു പുലര്‍ച്ചെ നാഗ്പൂരിലേയ്ക്ക് മടങ്ങാനിരിക്കെയാണ് അന്ത്യം സംഭവിച്ചത്. മുന്‍പ് ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുള്ള ബിഷപ്പ് വിരുത്തിക്കുളങ്ങരയ്ക്ക് ഉറക്കത്തില്‍ ഹൃദയാഘാതമുണ്ടായാണ് മരണം സംഭവിച്ചത്.
കോട്ടയം അതിരൂപതയിലെ കടുത്തുരുത്തി കല്ലറ പുത്തന്‍പള്ളി ഇടവകാംഗവും വിരുത്തിക്കുളങ്ങര ലൂക്കോസ്-ത്രേസ്യാമ്മ ദമ്പതികളുടെ ഒന്‍പത് മക്കളില്‍ നാലാമനുമായി 1943 ജൂണ്‍ 5 നായിരുന്നു ജനനം. 1969 ഒക്ടോബര്‍ 28 ന് മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയില്‍നിന്നുവൈദികപ്പട്ടം സ്വീകരിച്ച് കോട്ടയം ക്രിസ്തുരാജ് കത്തീഡ്രലില്‍ ദേവാലയത്തില്‍ പ്രഥമ ദിവ്യബലി അര്‍പ്പിച്ചു. ഖാണ്ട്വ രൂപതയുടെ അദ്ധ്യക്ഷനായി 34-ാം വയസ്സില്‍ നിയമിതനായി. 1977 ജൂലൈ 13 ന് മെത്രാഭിഷേകം നടന്നു.
1987 നാഗ്പൂര്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സേവനമനുഷ്ഠിക്കുകയായിരുന്നു. ആദിവാസികളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും ഉന്നമനത്തിനുവേണ്ടി സമര്‍പ്പിതമായി ശുശ്രൂഷയാണ് ഇദ്ദേഹം എക്കാലവും അര്‍പ്പിച്ചുപോന്നത്. യുവജന അത്മായയ സംഘടനയായ ജീസസ് യൂത്തിന്റെ അന്താരാഷ്ട്ര ഉദേഷ്ടാവുമായിരുന്നു.
കെ.സി.വൈ.എല്‍ പേരൂര്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ്.

പേരൂര്‍ ; കെ.സി.വൈ.എല്‍ പേരൂര്‍ യൂണിറ്റ് അണിയിച്ചോരുക്കുന്ന ഫുട്ബോള്‍ ടൂര്‍ണമെന്റ്. മെയ് 18,19,20 തീയതികളില്‍ പേരൂര്‍പള്ളി ഫുട്ബോള്‍ മൈതാനത്ത് വച്ചു നടത്തപ്പെടുന്നു. ആദ്യം രജിസ്ട്രര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ഉണ്ടായിരിക്കുകയുള്ളു. രജിസ്ട്രര്‍ ചെയ്യേണ്ട നമ്പര്‍.
Dawn 9567177230
Lousan- 9746218784
ഭൗമദിനാചരണം സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭൗമദിനാചരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ നിര്‍വ്വഹിച്ചു. ഭൂമിയെയും ഭൂമിയിലെ സര്‍വ്വചരാചരങ്ങളെയും കാത്ത് സംരക്ഷിക്കുന്നതോടൊപ്പം ഭാവിതലമുറയ്ക്കായി കരുതി ഉപയോഗിക്കുവാന്‍ സാധിക്കുമ്പോഴാണ് സാമൂഹ്യ പ്രതിബദ്ധതയുള്ള സമൂഹമായി നാം മാറുന്നതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സ്വാശ്രയ സംഘങ്ങളിലൂടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കിവരുന്ന പ്രകൃതി സൗഹാര്‍ദ്ദ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, അസി. സെക്രട്ടറി ഫാ. ബിബിന്‍ കണ്ടോത്ത്, കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റിയന്, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ ബിനു, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സമ്മ മാത്യു, കുമരകം ഗവേഷണ കേന്ദ്രം റിട്ട. പ്ലാന്റ് പത്തോളജിസ്റ്റ് ഡോ. എ.വി. മാത്യു, കോര്‍ഡിനേറ്റര്‍ മേഴ്സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നടത്തപ്പെട്ട സെമിനാറിന് കോട്ടയം ബി.സി.എം കോളേജ് റിട്ട. പ്രൊഫസര്‍ സെലിനാമ്മ ജോസഫ് നേതൃത്വം നല്കി. ഇരുനൂറോളം പേര് ദിനാചരണത്തില്‍ പങ്കെടുത്തു.
അറുനൂറ്റിമംഗലം സെന്റ് ജോസഫ് ക്നാനായ പളളിയില്‍ പ്രധാന തിരുനാള്‍ ഏപ്രില്‍ 21,22. ക്നാനായവോയ്സിലും KVTV യിലും തല്‍സമയ സംപ്രേഷണം

അറുനൂറ്റിമംഗലം സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാപളളിയില് ദൈവകുമാരന്റെ വളര്‍ത്തുപിതാവും തിരുസഭയുടെ പാലകനുമായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ 2018 ഏപ്രില്‍ 16 മുതല്‍ 23 വരെ ഭക്തിയാദരപൂര്‍വ്വം ആചരിക്കുന്നു. പ്രധാന തിരുനാള്‍ ദിനമായ ഏപ്രില്‍ 22 ഞായറാഴ്ച രാവിലെ 7 മണിക്ക് വി.കുര്‍ബാന, 10 മണിക്ക് ആഘോഷമായ തിരുനാള്‍ റാസ.റവ.ഫാ. ജെബി മുഖച്ചിറയില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. റവ.ഫാ.ഫിലിപ്പ് കൊച്ചുപറമ്പില്‍, റവ.ഫാ. ജിസ്മോന് പുത്തന്‍പറമ്പില്‍, റവ.ഫാ. രൂപേഷ് മുട്ടത്ത്, റവ.ഫാ.ജേക്കബ് മേക്കര എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും.റവ.ഫാ. ജിബിന്‍ കാലായില്‍കരോട്ട് തിരുനാള്‍ സന്ദേശം നല്‍കും.12 മണിക്ക് തിരുനാള്‍ പ്രദിക്ഷിണം തുടര്‍ന്ന് പരി.കുര്‍ബാനയുടെ ആശീര്‍വ്വാദം.
KCYL അതിരൂപത സമിതിയും മടമ്പം ഫൊറോനയും പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

മടമ്പം ; KCYL അതിരൂപത സമിതിയും മടമ്പം ഫൊറോനയും സംയുക്തമായി സംഘടിപ്പിക്കുന്ന നേത്യത്വ പരിശീലന ക്യാമ്പ് "SPERANZA" (HOPE) മാനന്തവാടി പാവന പാസ്റ്റര്‍ സെന്ററില്‍ മടമ്പം ഫൊറോന പ്രസിഡന്റ് ആല്‍ബര്‍ട്ട് കൊച്ചുപറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ ഫാ.മാത്യുക്കുട്ടി കുളക്കാട്ടുകുടിയില്‍ ഉദ്ഘാടനം ചെയ്തു. ഫൊറോനചാപ്ളിയന് ഫാ.ഷെല്ട്ടന് അപ്പോഴിപറമ്പില്‍ ആമുഖസന്ദേശം നല്കി. അതിരുൂപത പ്രസിഡന്റ് ബിബിഷ് ഓലിക്കമുറിയിലും മലബാര്‍ റീജിയന് പ്രസിഡന്റ് ജോബിഷ് ഇരിക്കാലിക്കലും ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഫൊറോന ട്രഷര്‍ രജ്ജിത്ത് വെട്ടിക്കല്‍ യോഗത്തിന് നന്ദി പറഞ്ഞു. സിജിന്‍ ഒഴുകയിന്റെ നേത്യത്വത്തില്‍ team act ക്യാമ്പ് നയിക്കുന്നു.
രൂപതയിലെ ഏറ്റവും പ്രായമുള്ള അമ്മച്ചിയായ അന്ന മത്തായി മുടികുന്നേലിന്റെ 107th ജന്മദിനം ആഘോഷിച്ചു

ഉഴവൂർ KCYL അംഗങ്ങളുടെ നേതൃത്വത്തിൽ ഇടവകയിൽ (ഒരു പക്ഷെ രൂപതയിലെ തന്നെ ) ഏറ്റവും പ്രായമുള്ള അമ്മച്ചിയായ അന്ന മത്തായി മുടികുന്നേലിന്റെ 107th ആം ജന്മദിനം ആഘോഷിച്ചു
സ്റ്റീഫൻ ജോർജ് Ex. MLA കേരളാ കോൺ. (M) സംസ്ഥാന ജനറൽ സെകട്ടറി

ശ്രീ.സ്റ്റീഫൻ ജോർജ് Ex. MLA കേരളാ കോൺ. (M) സംസ്ഥാന ജനറൽ സെകട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് കോട്ടയത്ത് നടന്ന പാർട്ടി യോഗത്തിലാണ് സ്റ്റീഫൻ അടങ്ങുന്ന പുതിയ നേതൃത്വം തെരഞ്ഞെടുക്കപ്പെട്ടത്.
പുതുമയാര്‍ന്ന പ്രവര്‍ത്തനങ്ങളുമായി ഉഴവൂര്‍ കെ.സി വൈ.എല്‍.

ഉഴവൂര്‍: മറ്റുള്ളവര്‍ക്ക് മാതൃകയാകുന്നതരത്തില്‍ വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ഉഴവൂര്‍ കെസിവൈല്‍. മെയ് 1 ന് ലോക തൊഴിലാളി ദിനത്തില്‍ ഉഴവൂര്‍ ടൗണിലെ തൊഴിലാളികളെ ആദരിക്കുന്നു, രാവിലെ 10 ന് സെന്റ് സ്റ്റീഫന്‍ ഫൊറോന പള്ളി പാരിഷ് ഹാളില്‍ വച്ച് പൊതുസമ്മേളനം തുടര്‍ന്ന് തൊഴിലാളികളെ ആദരിക്കലും സ്നേഹോപഹാര വിതരണവും സ്നേഹവിരുന്നും ഉണ്ടായിരിക്കും. ഉഴവൂര്‍ ജോ. ആര്.ടി.ഒ. കെ. കെ. സുരേഷ്കുമാര്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. കെ.സി.വൈ.എല്‍. പ്രസിഡന്റ് ജോമി ജോസ് അദ്ധ്യക്ഷത വഹിക്കും.
ഇന്‍ഡോര്‍ ക്നാനായ യുവജനങ്ങളുടെ സംഗമം മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്തു

ഇന്‍ഡോര്‍: ഇന്‍ഡോറിലെ ക്നാനായ യുവജനങ്ങളുടെ സംഗമം മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്തു. ഇന്‍ഡോര്‍ ക്നാനായ കാത്തലിക് അസോസിയേഷന് പ്രസിഡന്റ് ജോര്‍ജ്ജ് ജോസഫ് ചിറയില്‍ പുത്തന്‍പുരയില്‍, കെ.സി.വൈ.എല്‍. ഡയറക്ടര്‍ മാത്യു എബ്രഹാം വരകുകാലായില്‍, കെ.സി.വൈ.എല്‍. പ്രസിഡന്റ് ജോണ്സണ് റോയി കുന്നേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
അഭി. മാര്‍. വിരുത്തി കുളങ്ങരയുടെ കബറടക്കം തിങ്കളാഴ്ച 3.30 ന് നാഗ്പൂരില്‍

ന്യൂഡല്‍ഹി: നാഗ്പൂര്‍ ആര്‍ച്ച് ബിഷപ്പും, മഹാരാഷ്ട്ര റീജിയണല്‍ ബിഷപ്സ് കോണ്‍ഫറന്‍സ് പ്രസിഡന്റും ക്നാനായ സമുദായത്തിലെ ആദ്യത്തെ ആര്‍ച്ച് ബിഷപ്പുമായ മാര്‍ എബ്രഹാം വിരുത്തിക്കുളങ്ങരയുടെ കബറടക്കം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ 3.30 ന് നാഗ്പൂര്‍ കത്തീഡ്രലില്‍ നടക്കും
ബിഷപ്പുമാരുടെ യോഗത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയില്‍ എത്തിയ ബിഷപ്പ് ഇന്നു പുലര്‍ച്ചെ നാഗ്പൂരിലേയ്ക്ക് മടങ്ങാനിരിക്കെയാണ് അന്ത്യം സംഭവിച്ചത്. മുന്‍പ് ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുള്ള ബിഷപ്പ് വിരുത്തിക്കുളങ്ങരയ്ക്ക് ഉറക്കത്തില്‍ ഹൃദയാഘാതമുണ്ടായാണ് മരണം സംഭവിച്ചത്.
കോട്ടയം അതിരൂപതയിലെ കടുത്തുരുത്തി കല്ലറ പുത്തന്‍പള്ളി ഇടവകാംഗവും വിരുത്തിക്കുളങ്ങര ലൂക്കോസ്-ത്രേസ്യാമ്മ ദമ്പതികളുടെ ഒന്‍പത് മക്കളില്‍ നാലാമനുമായി 1943 ജൂണ്‍ 5 നായിരുന്നു ജനനം. 1969 ഒക്ടോബര്‍ 28 ന് മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയില്‍നിന്നുവൈദികപ്പട്ടം സ്വീകരിച്ച് കോട്ടയം ക്രിസ്തുരാജ് കത്തീഡ്രലില്‍ ദേവാലയത്തില്‍ പ്രഥമ ദിവ്യബലി അര്‍പ്പിച്ചു. ഖാണ്ട്വ രൂപതയുടെ അദ്ധ്യക്ഷനായി 34-ാം വയസ്സില്‍ നിയമിതനായി. 1977 ജൂലൈ 13 ന് മെത്രാഭിഷേകം നടന്നു.
1987 നാഗ്പൂര്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സേവനമനുഷ്ഠിക്കുകയായിരുന്നു. ആദിവാസികളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും ഉന്നമനത്തിനുവേണ്ടി സമര്‍പ്പിതമായി ശുശ്രൂഷയാണ് ഇദ്ദേഹം എക്കാലവും അര്‍പ്പിച്ചുപോന്നത്. യുവജന അത്മായയ സംഘടനയായ ജീസസ് യൂത്തിന്റെ അന്താരാഷ്ട്ര ഉദേഷ്ടാവുമായിരുന്നു.
മാര്‍ എബ്രഹാം വിരുത്തിക്കുളങ്ങരയുടെ വിയോഗത്തില്‍ കെ.സി.സി. അതിരൂപതാ സമിതി അനുശോചിച്ചു.

കോട്ടയം: ക്നാനായ സമുദായാംഗവും നാഗ്പൂര്‍ രൂപതാ ആര്‍ച്ച് ബിഷപ്പുമായ റവ. ഡോ. മാര്‍ എബ്രഹാം വിരുത്തിക്കുളങ്ങരയുടെ ദേഹവിയോഗത്തില്‍ കെ.സി.സി. കോട്ടയം അതിരൂപതാ സമിതി അനുശോചനം രേഖപ്പെടുത്തി. ഭാരതത്തിലെ ക്രൈസ്തവ സമൂഹത്തിന് മിഷന് രംഗങ്ങളില്‍ നേതൃത്വം നല്കുവാന് ദൈവം തെരഞ്ഞെടുത്ത ക്നാനായ സമുദായത്തിന്റെ ആത്മീയ ചൈതന്യമായിരുന്ന മാര്‍ എബ്രഹാം വിരുത്തിക്കുളങ്ങര ക്നാനായ സമുദായത്തില്‍നിന്നുള്ള ആദ്യത്തെ ആര്‍ച്ച് ബിഷപ്പുമായിരുന്നു.
ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ കെ.സി.സി. അതിരൂപതാ പ്രരസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ്ജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വികാരി ജനറാള്‍ ഫാ. മൈക്കില്‍ വെട്ടിക്കാട്ട്, ഷൈജി ഓട്ടപ്പള്ളി, സാബു മുണ്ടകപ്പറമ്പില്‍, ബാബു കദളിമറ്റം, തൂഫാന് തോമസ്, ജേക്കബ് വാണിയംപുരയിടം, പ്രൊഫ. തോമസ് മുല്ലപ്പള്ളില്‍, ജോസ് തൊട്ടിയില്‍, ബേബി മുള്ളുവേലിപ്പുറം എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി
മാര്‍ വിരുത്തക്കുളങ്ങര സഭയെയും സമുദായത്തെയും സ്നേഹിച്ച ഇടയ ശ്രേഷ്ഠന്: മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: സഭയെയും ക്നാനായ സമുദായത്തെയും സവിശേഷമായി സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്തിരുന്ന ഇടയശ്രേഷ്ഠനായിരുന്നു മാര്‍ എബ്രാഹം വിരുത്തക്കുളങ്ങര പിതാവെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്.
ക്നാനായ സമുദായത്തില്‍ നിന്നുള്ള ആദ്യ ആര്‍ച്ചുബിഷപ്പായ അഭിവന്ദ്യ മാര്‍ എബ്രാഹം വിരുത്തക്കുളങ്ങര പിതാവ് സഭയ്ക്കും സമുദായത്തിനും ചെയ്ത സേവനങ്ങളെ അദ്ദേഹം നന്ദിയോടെ അനുസ്മരിച്ചു. ആഴമായ ദൈവവിശ്വാസത്തിലും പ്രാര്‍ത്ഥനാ ചൈതന്യത്തിലും അടിയുറച്ച് ജീവിച്ച പിതാവിന്റെ ലളിത ജീവിത ശൈലിയും അജപാലന തീഷ്ണതയും ഏറെ ശ്രദ്ധേയമായിരുന്നുവെന്നും ഭാരതസഭയുടെ എല്ലാ ശുശ്രൂഷാ മേഖലകളിലും അദ്ദേഹം സജീവസാന്നിദ്ധ്യമായിരുന്നുവെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.
അഭി : മാർ വിരുത്തികുളങ്ങര കാലം ചെയ്തു .

നാഗ്പ്പൂർ അതിരൂപതയുടെ മെത്രാപ്പോലീത്തയും ക്നാനായ സമുദായത്തിലെ ആദ്യത്തെ ആർച് ബിഷപ്പ് അഭി : മാർ എബ്രഹാം വിരുത്തികുളങ്ങര (75) കാലം ചെയ്തു. കല്ലറ പുത്തൻ പള്ളിയിൽ വിരുത്തികുളങ്ങര ലൂക്കോസ് ത്രേസിയാമ്മദമ്പതികളുടെ പുത്രനാണ് അഭി എബ്രഹാം വിരുത്തികുളങ്ങര , സഹോദരങ്ങൾ ചാക്കോ , തോമസ് , അന്നമ്മ, മേരിക്കുട്ടി , എൽസമ്മ , ജോസ് , ലൂസി , തമ്പി.
ഡൽഹിയിൽ കത്തോലിക്ക ബിഷപ്പ് കോൺഫ്രൻസിൽ (സിബിസിഐ) പങ്കെടുക്കവെ ഡൽഹിയിൽ വെച്ച് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് സ്ഥിതികരിക്കാത്ത റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നു . കൂടിതൽ വിവരങ്ങൾ പിന്നീട്
KCYL പെരിക്കല്ലൂർ ഫൊറോനതല 2018-2020 പ്രവർത്തന ഉദ്ഘാടനവും,ക്യാമ്പും ’IGNITE-2018’ ഏപ്രിൽ 28ന്

പെരിക്കല്ലൂർ : ഏപ്രിൽ 28 ശനിയാഴ്ച രാവിലെ 9 മണി മുതൽ 29 ഞായറാഴ്ച ൈവകുന്നേരം അഞ്ച് മണിവരെ ക്രൈസ്റ്റ് നഗർ ഇടവകയിൽ വച്ച് KCYL പെരിക്കല്ലൂർ ഫൊറോനതല 2018-2020 പ്രവർത്തന ഉദ്ഘാടനവും ക്യാമ്പും നടത്തുന്നു. ക്യാമ്പിൽ ഓരോ യൂണിറ്റിൽ നിന്നും 10 പേർക്ക് പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് 200 രൂപ നല്കി പേർ രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ഭാരവാഹികൾ അറിയിക്കുന്നു..
Latest



