gulf live Broadcasting

കോവിഡ് 19; സൗദിയില്‍ മൂന്നാഴ്ചത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ചു.

റി​യാ​ദ്: കൊ​റോ​ണ വൈ​റ​സ് പടരുന്നത് തടയാന്‍ മു​ന്‍ ക​രു​ത​ലു​മാ​യി സൗ​ദിയും രാ​ജ്യ​ത്ത് മൂ​ന്നാ​ഴ്ച​ത്തെ ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ച്ച​താ​യി സ​ല്‍​മാ​ന്‍ രാ​ജാ​വി​ന്‍റെ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി.
രാ​വി​ലെ ഏ​ഴു​ മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​ വ​രെ​യാ​കും ക​ര്‍​ഫ്യൂ. ജ​ന​ങ്ങ​ള്‍ എ​ല്ലാ​വ​രും അ​വ​രു​ടെ വീ​ടു​ക​ളി​ല്‍ ത​ന്നെ ക​ഴി​യ​ണ​മെ​ന്നാണ് ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നത്.
ഞാ​യ​റാ​ഴ്ച രാ​ജ്യ​ത്ത് 19 പു​തി​യ കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ടു ചെ​യ്തു. ഇ​തു​വ​രെ 511 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടുള്ളത്.

റി​യാ​ദ്: കൊ​റോ​ണ വൈ​റ​സ് പടരുന്നത് തടയാന്‍ മു​ന്‍ ക​രു​ത​ലു​മാ​യി സൗ​ദിയും രാ​ജ്യ​ത്ത് മൂ​ന്നാ​ഴ്ച​ത്തെ ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ച്ച​താ​യി സ​ല്‍​മാ​ന്‍ രാ​ജാ​വി​ന്‍റെ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി.രാ​വി​ലെ ഏ​ഴു​ മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​ വ​രെ​യാ​കും ക​ര്‍​ഫ്യൂ. ജ​ന​ങ്ങ​ള്‍ എ​ല്ലാ​വ​രും അ​വ​രു​ടെ വീ​ടു​ക​ളി​ല്‍ ത​ന്നെ ക​ഴി​യ​ണ​മെ​ന്നാണ് ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നത്.ഞാ​യ​റാ​ഴ്ച രാ​ജ്യ​ത്ത് 19 പു​തി​യ കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ടു ചെ​യ്തു. ഇ​തു​വ​രെ 511 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടുള്ളത്.

Read more

ഓരോ 10 മിനിറ്റിലും ഒരു മരണം ; കൊറോണാ ദുരന്തഭൂമിയായി ഇറാന്‍

ഓരോ പത്ത് മിനിറ്റിലും ഓരോ ജീവനുകള്‍ കവര്‍ന്ന് കൊറോണാവൈറസ് മുന്നേറുന്നതായി വെളിപ്പെടുത്തി ഇറാന്‍. പകര്‍ച്ചവ്യാധിയുടെ യാഥാര്‍ത്ഥ്യം മുന്‍പ് പറഞ്ഞതിലും ഭീകരമാണെന്ന് വ്യക്തമാക്കിയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം. 1433 മരണങ്ങളും, 19640 പോസിറ്റീവ് കേസുകളുമായി മിഡില്‍ ഈസ്റ്റ് മേഖലയിലെ ദുരന്ത ഭൂമിയായി ഇറാന്‍ മാറുകയാണ്.
"ഞങ്ങള്‍ക്ക് നിലവില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം പത്ത് മിനിറ്റില്‍ ഒരു വ്യക്തി വീതം മരിക്കുന്നുണ്ട്. ഓരോ മണിക്കൂറിലും ഇറാനില്‍ രോഗം ബാധിക്കുന്നവരുടെ എണ്ണം ഏകദേശം അന്‍പതാണ്", ആരോഗ്യ മന്ത്രാലയ വക്താവ് കിയാനുഷ് ജഹന്‍പൂര്‍ വ്യക്തമാക്കി. ആദ്യമായാണ് മുന്‍പ് നടത്തിയ അവകാശ വാദങ്ങള്‍ക്ക് വിരുദ്ധമാണ് രാജ്യത്തെ യഥാര്‍ത്ഥ സ്ഥിതിയെന്ന് ഇറാന്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.
"മരണസംഖ്യ ഇതിലും ഉയര്‍ന്നതാകും, പല രോഗികളുടെയും പരിശോധനാ ഫലങ്ങള്‍ തെറ്റാകാനും ഇടയുണ്ട്. ചിലര്‍ മരിച്ചത് കൊറോണാവൈറസ് മൂലമാണോയെന്ന് പോലും വ്യക്തമല്ല. ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകളില്‍ പിഴവുകള്‍ക്കും സാധ്യതയുണ്ട്", പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ പ്രതിനിധി അലി റാബിയേയ് പറഞ്ഞു. അതേസമയം യഥാര്‍ത്ഥ മരണസംഖ്യ കൂടുതല്‍ ഗുരുതരമാകുമെന്ന് പ്രതിപക്ഷ രാഷ്ട്രീയ സംഘടനകള്‍ വ്യക്തമാക്കുന്നു. 7000 പേരെങ്കിലും വൈറസ് ബാധിച്ച്‌ മരിച്ചിരിക്കാമെന്നാണ് ഇവര്‍ സൂചിപ്പിക്കുന്നത്.
സ്‌കൂളും, യൂണിവേഴ്‌സിറ്റികളും അടച്ചിട്ട് കായിക, സാംസ്‌കാരിക, മത പരിപാടികള്‍ റദ്ദാക്കി വൈറസിനെ പിടിച്ചുകെട്ടാനാണ് ഇപ്പോള്‍ ഇറാന്‍ ശ്രമിക്കുന്നത്. രാജ്യത്തെ ഷിയാ ആരാധനാലയങ്ങള്‍ ആദ്യ ഘട്ടത്തില്‍ അടച്ചിടാന്‍ ശക്തരായ മതപുരോഹിതന്‍മാര്‍ തയ്യാറായിരുന്നില്ല. പക്ഷെ സ്ഥിതിഗതികള്‍ കൈവിട്ട് പോയതോടെ ഇവയും അടച്ചുപൂട്ടാന്‍ ഭരണകൂടം നിര്‍ബന്ധിതമായി.

ഓരോ പത്ത് മിനിറ്റിലും ഓരോ ജീവനുകള്‍ കവര്‍ന്ന് കൊറോണാവൈറസ് മുന്നേറുന്നതായി വെളിപ്പെടുത്തി ഇറാന്‍. പകര്‍ച്ചവ്യാധിയുടെ യാഥാര്‍ത്ഥ്യം മുന്‍പ് പറഞ്ഞതിലും ഭീകരമാണെന്ന് വ്യക്തമാക്കിയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം. 1433 മരണങ്ങളും, 19640 പോസിറ്റീവ് കേസുകളുമായി മിഡില്‍ ഈസ്റ്റ് മേഖലയിലെ ദുരന്ത ഭൂമിയായി ഇറാന്‍ മാറുകയാണ്. "ഞങ്ങള്‍ക്ക് നിലവില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം പത്ത് മിനിറ്റില്‍ ഒരു വ്യക്തി വീതം മരിക്കുന്നുണ്ട്. ഓരോ മണിക്കൂറിലും ഇറാനില്‍ രോഗം ബാധിക്കുന്നവരുടെ എണ്ണം ഏകദേശം അന്‍പതാണ്", ആരോഗ്യ മന്ത്രാലയ വക്താവ് കിയാനുഷ് ജഹന്‍പൂര്‍ വ്യക്തമാക്കി. ആദ്യമായാണ് മുന്‍പ് നടത്തിയ അവകാശ വാദങ്ങള്‍ക്ക് വിരുദ്ധമാണ് രാജ്യത്തെ യഥാര്‍ത്ഥ സ്ഥിതിയെന്ന് ഇറാന്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.

"മരണസംഖ്യ ഇതിലും ഉയര്‍ന്നതാകും, പല രോഗികളുടെയും പരിശോധനാ ഫലങ്ങള്‍ തെറ്റാകാനും ഇടയുണ്ട്. ചിലര്‍ മരിച്ചത് കൊറോണാവൈറസ് മൂലമാണോയെന്ന് പോലും വ്യക്തമല്ല. ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകളില്‍ പിഴവുകള്‍ക്കും സാധ്യതയുണ്ട്", പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ പ്രതിനിധി അലി റാബിയേയ് പറഞ്ഞു. അതേസമയം യഥാര്‍ത്ഥ മരണസംഖ്യ കൂടുതല്‍ ഗുരുതരമാകുമെന്ന് പ്രതിപക്ഷ രാഷ്ട്രീയ സംഘടനകള്‍ വ്യക്തമാക്കുന്നു. 7000 പേരെങ്കിലും വൈറസ് ബാധിച്ച്‌ മരിച്ചിരിക്കാമെന്നാണ് ഇവര്‍ സൂചിപ്പിക്കുന്നത്.

സ്‌കൂളും, യൂണിവേഴ്‌സിറ്റികളും അടച്ചിട്ട് കായിക, സാംസ്‌കാരിക, മത പരിപാടികള്‍ റദ്ദാക്കി വൈറസിനെ പിടിച്ചുകെട്ടാനാണ് ഇപ്പോള്‍ ഇറാന്‍ ശ്രമിക്കുന്നത്. രാജ്യത്തെ ഷിയാ ആരാധനാലയങ്ങള്‍ ആദ്യ ഘട്ടത്തില്‍ അടച്ചിടാന്‍ ശക്തരായ മതപുരോഹിതന്‍മാര്‍ തയ്യാറായിരുന്നില്ല. പക്ഷെ സ്ഥിതിഗതികള്‍ കൈവിട്ട് പോയതോടെ ഇവയും അടച്ചുപൂട്ടാന്‍ ഭരണകൂടം നിര്‍ബന്ധിതമായി.

Read more

കോ​വി​ഡ്​ 19 ; ബ​ഹ്​​റൈ​നി​ല്‍ 12 പേ​ര്‍ കൂ​ടി സു​ഖം പ്രാ​പി​ച്ചു

മ​നാ​മ: ബ​ഹ്​​റൈ​നി​ല്‍ കോ​വി​ഡ്​ 19 ബാ​ധി​ച്ച്‌​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന​വ​രി​ല്‍ 12 പേ​ര്‍ കൂ​ടി സു​ഖം പ്രാ​പി​ച്ചു. ഇ​തോ​ടെ രോ​ഗ​മു​ക്​​തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 112 ആ​യി. 14 പേ​ര്‍​ക്ക്​ കൂ​ടി രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​തോ​ടെ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 179 ആ​യി. ഇ​വ​രി​ല്‍ മൂ​ന്ന്​ പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​തു​വ​രെ 18,645 പേ​രെ​യാ​ണ്​ രാ​ജ്യ​ത്ത്​ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​ക്കി​യ​ത്. കോ​വി​ഡ്​ -19 സം​ശ​യ​ത്തി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​വ​രി​ല്‍ 31 പേ​രെ​ക്കൂ​ടി വെ​ള്ളി​യാ​ഴ്​​ച വി​ട്ട​യ​ച്ചു. 14 ദി​വ​സ​ത്തെ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി രോ​ഗ​മി​ല്ലെ​ന്ന്​ ഉ​റ​പ്പാ​ക്കി​യ​ശേ​ഷ​മാ​ണ്​ ഇ​വ​രെ വി​ട്ട​യ​ച്ച​ത്. ഇ​തോ​ടെ നി​രീ​ക്ഷ​ണ​ത്തി​ല്‍​നി​ന്ന്​ ഒ​ഴി​വാ​ക്കി​യ​വ​രു​ടെ എ​ണ്ണം 245 ആ​യി. രോ​ഗ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്​ സ​ര്‍​ക്കാ​ര്‍ പു​റ​പ്പെ​ടു​വി​ച്ച നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന്​ വാ​ണി​ജ്യ, വ്യ​വ​സാ​യ, വി​നോ​ദ സ​ഞ്ചാ​ര മ​ന്ത്രാ​ല​യം വ്യാ​പ​രി​ക​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.
സി​നി​മാ ശാ​ല​ക​ളും ശീ​ശ ക​ഫേ​ക​ളും ജിം​നേ​ഷ്യ​ങ്ങ​ളും മ​റ്റും അ​ട​ക്കു​ക എ​ന്ന​തു​ള്‍​പ്പെ​ടെ 11 നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം സ​ര്‍​ക്കാ​ര്‍ പു​റ​പ്പെ​ടു​വി​ച്ച​ത്. സ​ര്‍​ക്കാ​ര്‍ ഒാ​ഫി​സു​ക​ളി​ല്‍ വീ​ട്ടി​ലി​രു​ന്ന്​ ജോ​ലി ​െച​യ്യു​ന്ന സ​​മ്ബ്ര​ദാ​യ​വും ന​ട​പ്പാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്​​ച പ​കു​തി ജീ​വ​ന​ക്കാ​ര്‍ വീ​ട്ടി​ലും മ​റ്റു​ള്ള​വ​ര്‍ ഒാ​ഫി​സി​ലും ജോ​ലി ​െച​യ്യു​ന്ന രീ​തി​യി​ലാ​ണ്​ ഇ​ത്​ ന​ട​പ്പാ​ക്കു​ക. രാ​ജ്യ​ത്തെ പ​ള്ളി​ക​ളി​ല്‍ വെ​ള്ളി​യാ​ഴ്​​ച​ത്തെ ജു​മു​അ ന​മ​സ്​​കാ​ര​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ 444 എ​ന്ന ന​മ്ബ​റി​ല്‍ വി​ളി​ച്ച്‌​ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ സ​ഹാ​യം തേ​ട​ണ​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ആ​വ​ര്‍​ത്തി​ച്ച്‌​ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

മ​നാ​മ : ബ​ഹ്​​റൈ​നി​ല്‍ കോ​വി​ഡ്​ 19 ബാ​ധി​ച്ച്‌​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന​വ​രി​ല്‍ 12 പേ​ര്‍ കൂ​ടി സു​ഖം പ്രാ​പി​ച്ചു. ഇ​തോ​ടെ രോ​ഗ​മു​ക്​​തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 112 ആ​യി. 14 പേ​ര്‍​ക്ക്​ കൂ​ടി രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​തോ​ടെ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 179 ആ​യി. ഇ​വ​രി​ല്‍ മൂ​ന്ന്​ പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​തു​വ​രെ 18,645 പേ​രെ​യാ​ണ്​ രാ​ജ്യ​ത്ത്​ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​ക്കി​യ​ത്. കോ​വി​ഡ്​ -19 സം​ശ​യ​ത്തി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​വ​രി​ല്‍ 31 പേ​രെ​ക്കൂ​ടി വെ​ള്ളി​യാ​ഴ്​​ച വി​ട്ട​യ​ച്ചു. 14 ദി​വ​സ​ത്തെ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി രോ​ഗ​മി​ല്ലെ​ന്ന്​ ഉ​റ​പ്പാ​ക്കി​യ​ശേ​ഷ​മാ​ണ്​ ഇ​വ​രെ വി​ട്ട​യ​ച്ച​ത്. ഇ​തോ​ടെ നി​രീ​ക്ഷ​ണ​ത്തി​ല്‍​നി​ന്ന്​ ഒ​ഴി​വാ​ക്കി​യ​വ​രു​ടെ എ​ണ്ണം 245 ആ​യി. രോ​ഗ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്​ സ​ര്‍​ക്കാ​ര്‍ പു​റ​പ്പെ​ടു​വി​ച്ച നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന്​ വാ​ണി​ജ്യ, വ്യ​വ​സാ​യ, വി​നോ​ദ സ​ഞ്ചാ​ര മ​ന്ത്രാ​ല​യം വ്യാ​പ​രി​ക​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

സി​നി​മാ ശാ​ല​ക​ളും ശീ​ശ ക​ഫേ​ക​ളും ജിം​നേ​ഷ്യ​ങ്ങ​ളും മ​റ്റും അ​ട​ക്കു​ക എ​ന്ന​തു​ള്‍​പ്പെ​ടെ 11 നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം സ​ര്‍​ക്കാ​ര്‍ പു​റ​പ്പെ​ടു​വി​ച്ച​ത്. സ​ര്‍​ക്കാ​ര്‍ ഒാ​ഫി​സു​ക​ളി​ല്‍ വീ​ട്ടി​ലി​രു​ന്ന്​ ജോ​ലി ​െച​യ്യു​ന്ന സ​​മ്ബ്ര​ദാ​യ​വും ന​ട​പ്പാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്​​ച പ​കു​തി ജീ​വ​ന​ക്കാ​ര്‍ വീ​ട്ടി​ലും മ​റ്റു​ള്ള​വ​ര്‍ ഒാ​ഫി​സി​ലും ജോ​ലി ​െച​യ്യു​ന്ന രീ​തി​യി​ലാ​ണ്​ ഇ​ത്​ ന​ട​പ്പാ​ക്കു​ക. രാ​ജ്യ​ത്തെ പ​ള്ളി​ക​ളി​ല്‍ വെ​ള്ളി​യാ​ഴ്​​ച​ത്തെ ജു​മു​അ ന​മ​സ്​​കാ​ര​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ 444 എ​ന്ന ന​മ്ബ​റി​ല്‍ വി​ളി​ച്ച്‌​ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ സ​ഹാ​യം തേ​ട​ണ​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ആ​വ​ര്‍​ത്തി​ച്ച്‌​ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

Read more

യുഎഇയില്‍ രണ്ട് കൊവിഡ് മരണങ്ങള്‍ ; 140 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

അബുദാബി: യുഎഇയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച രണ്ട് പേര്‍ മരിച്ചു. യൂറോപ്പില്‍ നിന്നെത്തിയ 78കാരനായ അറബ് പൗരനും 58 വയസുള്ള ഏഷ്യക്കാരനുമാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മറ്റു പല രോഗങ്ങളും കൊണ്ട് അവശത അനുഭവിച്ചു വരികയായിരുന്നു ഇരുവരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ജനുവരി 29ന് ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത യുഎഇയില്‍ ഇതുവരെ 140 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതാദ്യമായാണ് മരണം. ഇതോടെ രാജ്യം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കടുപ്പിക്കുമെന്നുറപ്പായി. ജനങ്ങളോട് സാമൂഹിക അകലം പാലിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യ കമ്ബനികള്‍ ഉള്‍പ്പടെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് പേര്‍ മരിച്ചതോടെ വരും ദിവസങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും.

അബുദാബി : യുഎഇയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച രണ്ട് പേര്‍ മരിച്ചു. യൂറോപ്പില്‍ നിന്നെത്തിയ 78കാരനായ അറബ് പൗരനും 58 വയസുള്ള ഏഷ്യക്കാരനുമാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മറ്റു പല രോഗങ്ങളും കൊണ്ട് അവശത അനുഭവിച്ചു വരികയായിരുന്നു ഇരുവരുമെന്നും മന്ത്രാലയം വ്യക്തമാക്കി. ജനുവരി 29ന് ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത യുഎഇയില്‍ ഇതുവരെ 140 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതാദ്യമായാണ് മരണം. ഇതോടെ രാജ്യം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കടുപ്പിക്കുമെന്നുറപ്പായി. ജനങ്ങളോട് സാമൂഹിക അകലം പാലിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യ കമ്ബനികള്‍ ഉള്‍പ്പടെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് പേര്‍ മരിച്ചതോടെ വരും ദിവസങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും.

Read more

കൊവിഡ് 19 ; സൗദിയില്‍ ഇന്ന് മുതല്‍ 14 ദിവസത്തേക്ക് പൊതു ഗതാഗത വിലക്ക്

റിയാദ്: കൊവിഡ് 19 കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സഊദിയില്‍ പതിനാല് ദിവസത്തേക്ക് പൊതു ഗതാഗത വിലക്ക് നിലവില്‍ വന്നു. ആഭ്യന്തര വിമാന ട്രെയിന്‍, ടാക്സി, ബസ് സര്‍വീസുകള്‍ ഇന്ന് മുതല്‍ വിലക്ക് ബാധകമാകും. ആഗോള രംഗത്ത് പരിഭ്രാന്തി പരത്തുന്ന കൊറോണ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനും നിരവധി രാജ്യങ്ങളെ ഒറ്റപ്പെടുത്തുകയും ചെയ്ത വൈറസിനെ പ്രതിരോധിക്കുന്നതിനുമാണ് മുന്‍കരുതല്‍ നടപടിയായി ആഭ്യന്തര മേഖലയിലും കടുത്ത നടപടികളിലേക്ക് രാജ്യം നീങ്ങുന്നത്. എങ്കിലും സ്വകാര്യ സ്ഥാപനങ്ങളിലെ ബസ്സുകള്‍, ചരക്ക് ഗതാഗതം എന്നിവ പതിവു പോലെ തുടരും. നേരത്തെ, മുഴുവന്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകളും സഊദി നിര്‍ത്തി വെച്ചിരുന്നു. അതേസമയം, കൊറോണ പ്രതിസന്ധി കാരണമുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രഖ്യാപിച്ച ലെവിയിലെ ഇളവ് നാളെ മുതല്‍ പ്രാബല്യത്തിലാകും. നിലവില്‍ കൊറോണ മൂലം പ്രതിസന്ധിയിലായ സാഹചര്യം മറികടക്കാന്‍ 120 ബില്യണ്‍ റിയാലിന്റെ ആശ്വാസ നടപടികള്‍ സഊദി ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ, സഊദിയില്‍ പുതിയ 49 കൊവിഡ് 19 വൈറസ് ബാധകൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് 19 കൊറോണ വൈറസ് ബാധിതരുടെ എണ്ണം 344 ആയി ഉയര്‍ന്നു. തലസ്ഥാന നഗരിയായ റിയാദിലാണ് 49 പേര്‍ക്ക് അസുഖം സ്ഥിരീകരിച്ചത്. 11 പേര്‍ ജിദ്ദയിലും രണ്ടു പേര്‍ മക്കയിലുമാണ്. 58 പേര്‍ക്ക് അസുഖം സ്ഥിരീകരിച്ചത് വൈറസില്‍ നിന്നും ഇന്ന് രണ്ട് പേര്‍ കൂടി മോചിതരായതോടെ രാജ്യത്ത് വൈറസില്‍ നിന്നും മുക്തരായവയുടെ എണ്ണം എട്ടായി ഉയരുകയും ചെയ്തിട്ടുണ്ട്. രണ്ടു പേര്‍ അതീവ ഗുരുതരാവസ്‌ഥയില്‍ കഴിയുകയാണെന്നും മന്ത്രാലയം അറിയിച്ചു. കൂടുത പ്രവിശ്യകളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ഒട്ടുമിക്ക പ്രവിശ്യകളിലും വൈറസ് ബാധ എത്തിയിട്ടുണ്ട്.
അതേസമയം, രാജ്യത്ത് കനത്ത ജാഗ്രത തുടരുകയാണ്. കഴിഞ്ഞ ദിവസം ഹോട്ടലുകളും കഫ്ത്തീരിയകളും തുറക്കാന്‍ അനുവദിക്കുകയും പാര്‍സല്‍ സൗകര്യം മാത്രം നല്‍കുകയും ചെയ്തിരുന്നെങ്കില്‍ ഇന്ന് പലയിടങ്ങളിലും പൂര്‍ണ്ണമായും അടച്ചു പൂട്ടാന്‍ നഗര സഭകള്‍ ഉത്തരവിട്ടിട്ടുണ്ട്. ഭക്ഷ്യ ക്ഷാമം ഉണ്ടാകാതിരിക്കാനുള്ള സകല മുന്‍കരുതലുകളും സ്വീകരിച്ചതായി അധികൃതര്‍ അടിക്കിടെ വ്യക്തമാക്കിയിട്ടുണ്ട്.

റിയാദ് : കൊവിഡ് 19 കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സഊദിയില്‍ പതിനാല് ദിവസത്തേക്ക് പൊതു ഗതാഗത വിലക്ക് നിലവില്‍ വന്നു. ആഭ്യന്തര വിമാന ട്രെയിന്‍, ടാക്സി, ബസ് സര്‍വീസുകള്‍ ഇന്ന് മുതല്‍ വിലക്ക് ബാധകമാകും. ആഗോള രംഗത്ത് പരിഭ്രാന്തി പരത്തുന്ന കൊറോണ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനും നിരവധി രാജ്യങ്ങളെ ഒറ്റപ്പെടുത്തുകയും ചെയ്ത വൈറസിനെ പ്രതിരോധിക്കുന്നതിനുമാണ് മുന്‍കരുതല്‍ നടപടിയായി ആഭ്യന്തര മേഖലയിലും കടുത്ത നടപടികളിലേക്ക് രാജ്യം നീങ്ങുന്നത്. എങ്കിലും സ്വകാര്യ സ്ഥാപനങ്ങളിലെ ബസ്സുകള്‍, ചരക്ക് ഗതാഗതം എന്നിവ പതിവു പോലെ തുടരും. നേരത്തെ, മുഴുവന്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകളും സഊദി നിര്‍ത്തി വെച്ചിരുന്നു. അതേസമയം, കൊറോണ പ്രതിസന്ധി കാരണമുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രഖ്യാപിച്ച ലെവിയിലെ ഇളവ് നാളെ മുതല്‍ പ്രാബല്യത്തിലാകും.

നിലവില്‍ കൊറോണ മൂലം പ്രതിസന്ധിയിലായ സാഹചര്യം മറികടക്കാന്‍ 120 ബില്യണ്‍ റിയാലിന്റെ ആശ്വാസ നടപടികള്‍ സഊദി ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ, സഊദിയില്‍ പുതിയ 49 കൊവിഡ് 19 വൈറസ് ബാധകൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് 19 കൊറോണ വൈറസ് ബാധിതരുടെ എണ്ണം 344 ആയി ഉയര്‍ന്നു. തലസ്ഥാന നഗരിയായ റിയാദിലാണ് 49 പേര്‍ക്ക് അസുഖം സ്ഥിരീകരിച്ചത്. 11 പേര്‍ ജിദ്ദയിലും രണ്ടു പേര്‍ മക്കയിലുമാണ്. 58 പേര്‍ക്ക് അസുഖം സ്ഥിരീകരിച്ചത് വൈറസില്‍ നിന്നും ഇന്ന് രണ്ട് പേര്‍ കൂടി മോചിതരായതോടെ രാജ്യത്ത് വൈറസില്‍ നിന്നും മുക്തരായവയുടെ എണ്ണം എട്ടായി ഉയരുകയും ചെയ്തിട്ടുണ്ട്. രണ്ടു പേര്‍ അതീവ ഗുരുതരാവസ്‌ഥയില്‍ കഴിയുകയാണെന്നും മന്ത്രാലയം അറിയിച്ചു. കൂടുത പ്രവിശ്യകളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ഒട്ടുമിക്ക പ്രവിശ്യകളിലും വൈറസ് ബാധ എത്തിയിട്ടുണ്ട്.

അതേസമയം, രാജ്യത്ത് കനത്ത ജാഗ്രത തുടരുകയാണ്. കഴിഞ്ഞ ദിവസം ഹോട്ടലുകളും കഫ്ത്തീരിയകളും തുറക്കാന്‍ അനുവദിക്കുകയും പാര്‍സല്‍ സൗകര്യം മാത്രം നല്‍കുകയും ചെയ്തിരുന്നെങ്കില്‍ ഇന്ന് പലയിടങ്ങളിലും പൂര്‍ണ്ണമായും അടച്ചു പൂട്ടാന്‍ നഗര സഭകള്‍ ഉത്തരവിട്ടിട്ടുണ്ട്. ഭക്ഷ്യ ക്ഷാമം ഉണ്ടാകാതിരിക്കാനുള്ള സകല മുന്‍കരുതലുകളും സ്വീകരിച്ചതായി അധികൃതര്‍ അടിക്കിടെ വ്യക്തമാക്കിയിട്ടുണ്ട്.

Read more

കോ​വി​ഡ് 19 ; പോ​രാ​ട്ടം കൂ​ടു​ത​ല്‍ ക​രു​ത്തോ​ടെ തു​ട​രും -സ​ല്‍​മാ​ന്‍ രാ​ജാ​വ്

ജി​ദ്ദ: കോ​വി​ഡ് 19 നേ​രി​ടാ​നു​ള്ള മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ തു​ട​രു​ക​യാ​ണെ​ന്നും ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് അ​നു​സൃ​ത​മാ​യ പ​രി​ഹാ​ര​മാ​ര്‍​ഗ​ങ്ങ​ള്‍ അ​വ​ലം​ബി​ക്കാ​നും ഭ​ര​ണ​കൂ​ടം പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ല്‍​മാ​ന്‍ രാ​ജാ​വ്. വ്യാ​ഴാ​ഴ്ച രാ​ത്രി രാ​ജ്യ​ത്തെ പൗ​ര​ന്മാ​രെ​യും താ​മ​സ​ക്കാ​രെ​യും അ​ഭി​സം​ബോ​ധ​ന ചെ​യ്താ​ണ് സ​ല്‍​മാ​ന്‍ രാ​ജാ​വ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.
"എ​െന്‍റ ആ​ണ്‍, പെ​ണ്‍​മ​ക്ക​ളെ, രാ​ജ്യ​ത്തെ പൗ​ര​ന്മാ​രും താ​മ​സ​ക്കാ​രു​മാ​യ​വ​രെ, കോ​വി​ഡ് 19 എ​ന്ന മ​ഹാ​മാ​രി​യാ​ല്‍ ലോ​ക​മി​ന്ന് വ​ലി​യ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ദൈ​വം നി​ങ്ങ​ളെ​യും ലോ​ക​ത്തെ​യും മ​ഹാ​നാ​ശ​ത്തി​ല്‍ സം​ര​ക്ഷി​ക്ക​െ​ട്ട​"യെ​ന്ന ആ​മു​ഖ​ത്തോ​ടെ​യാ​ണ് സ​ല്‍​മാ​ന്‍ രാ​ജാ​വ് അ​ഭി​സം​ബോ​ധ​ന ആ​രം​ഭി​ച്ച​ത്. ലോ​ക​ച​രി​ത്ര​ത്തി​ലെ പ്ര​യാ​സ​ക​ര​മാ​യ ഒ​രു​ഘ​ട്ട​ത്തി​ലാ​ണ് നാം ​ജീ​വി​ക്കു​ന്ന​ത്. "തീ​ര്‍​ച്ച​യാ​യും പ്ര​യാ​സ​ത്തോ​ടൊ​പ്പ​മാ​ണ് എ​ളു​പ്പം" എ​ന്ന അ​ല്ലാ​ഹു​വി​െന്‍റ വ​ച​ന​ത്തി​ല്‍ വി​ശ്വാ​സ​മ​ര്‍​പ്പി​ച്ച്‌ നാം ​അ​തി​െന്‍റ കാ​ഠി​ന്യ​വും ക​യ്പും ബു​ദ്ധി​മു​ട്ടും മ​റി​ക​ട​ക്കാ​ന്‍ പോ​കു​ന്ന​ഘ​ട്ട​ത്തി​ലാ​ണെ​ന്ന് മ​ന​സ്സി​ലാ​ക്ക​ണം.
സ്ഥി​ര​ചി​ത്ത​ത​യോ​ടെ അ​ഭി​മു​ഖീ​ക​രി​ച്ച, മ​നു​ഷ്യ​രാ​ശി നേ​രി​ട്ട പ്ര​യാ​സ​ങ്ങ​ളി​ലൊ​ന്നാ​യി ഇൗ ​വി​പ​ത്ത് ച​രി​ത്ര​ത്തി​ല്‍ രേ​ഖ​പ്പെ​ടു​ത്തും. നി​ങ്ങ​ളു​ടെ രാ​ജ്യ​മാ​യ സൗ​ദി ദൈ​വ​സ​ഹാ​യ​ത്താ​ലും സാ​ധ്യ​മാ​യ എ​ല്ലാ ക​ഴി​വു​ക​ളാ​ലും ഇൗ ​മ​ഹാ​മാ​രി​യെ നേ​രി​ടാ​നും അ​തി​െന്‍റ ദൂ​ഷ്യ​ഫ​ല​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കാ​നു​മാ​യ എ​ല്ലാ മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​യും സ്വീ​ക​രി​ച്ചു​വ​രിക​യാ​ണ്. അ​തി​നെ നേ​രി​ടാ​നു​ള്ള നി​ങ്ങ​ളു​ടെ​യെ​ല്ലാ​വ​രു​ടെ​യും ദൃ​ഢ​നി​ശ്ച​യം മു​ന്‍​പ​ന്തി​യി​ലു​ണ്ട്. രാ​ജ്യ​ത്തെ പൗ​ര​നും താ​മ​സ​ക്കാ​രും ആ​വ​ശ്യ​മാ​യ മ​രു​ന്ന്, ഭ​ക്ഷ​ണം, ജീ​വി​താ​വ​ശ്യ​ങ്ങ​ള്‍ എ​ന്നി​വ ന​ല്‍​കാ​ന്‍ അ​തീ​വ ശ്ര​ദ്ധ​യും താ​ല്‍​പ​ര്യ​വു​മു​ണ്ടാ​കു​മെ​ന്ന് ഞാ​ന്‍ നി​ങ്ങ​ള്‍​ക്ക് ഉ​റ​പ്പു​ന​ല്‍​കു​ന്നു. എ​ല്ലാ ഗ​വ​ണ്‍​മ​െന്‍റ് വ​കു​പ്പു​ക​ളും പ്ര​ത്യേ​കി​ച്ച്‌, ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം രാ​ജ്യ​ത്തെ പൗ​ര​ന്മാ​രു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളാ​ന്‍ വേ​ണ്ട​തെ​ല്ലാം ചെ​യ്യു​ന്നു​ണ്ട്.
പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ച്ച്‌ പൗ​ര​ന്മാ​രു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും ആ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​ന്‍ വ​ലി​യ ശ്ര​മ​മാ​ണ​വ​ര്‍ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇൗ ​പ്ര​യാ​സ​ക​ര​മാ​യ സ​മ​യ​ത്ത് നാം ​ക​ഠി​നാ​ധ്വാ​നം ചെ​യ്യ​ണ​മെ​ന്നും ഉൗ​ന്നി​പ്പ​റ​യു​ന്നു. തോ​ളോ​ട് ചേ​ര്‍​ന്ന് സ​ഹ​ക​രി​ച്ച്‌ ഒ​രേ​മ​ന​സ്സോ​ടെ വ്യ​ക്തി​പ​ര​മാ​യും കൂ​ട്ടാ​യും അ​വ​ബോ​ധം വ​ര്‍​ധി​പ്പി​ക്കേ​ണ്ട​തു​ണ്ട്. മ​ഹാ​മാ​രി​യെ നേ​രി​ടാ​ന്‍ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ പു​റ​പ്പെ​ടു​വി​ക്കു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ എ​ല്ലാ​വ​രും പാ​ലി​ക്ക​ണം.
ലോ​കം മു​ഴു​വ​ന്‍ ക​ട​ന്നു​പോ​കു​ന്ന പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് നാ​മും ക​ട​ന്നു​പോ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ്ര​തി​സ​ന്ധി​ക​ളെ ദൈ​വ വി​ശ്വാ​സ​ത്താ​ലും അ​വ​നി​ല്‍ ഭാ​ര​മേ​ല്‍​പി​ച്ചും നേ​രി​ടു​ക. മ​നു​ഷ്യ​​െന്‍റ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നും ന​ല്ല ജീ​വി​ത​ത്തി​നും സാ​ധ്യ​മാ​യ​തെ​ല്ലാം നാം​ചെ​യ്തി​രി​ക്കു​ന്നു. ദൈ​വം ന​മ്മെ ര​ക്ഷി​ക്കു​ക​യും കൂ​ടു​ത​ല്‍ അ​നു​ഗ്ര​ഹി​ക്കു​ക​യും ചെ​യ്യു​മാ​റാ​ക​െ​ട്ട​യെ​ന്നും സ​ല്‍​മാ​ന്‍ രാ​ജാ​വ് പ​റ​ഞ്ഞു.

ജി​ദ്ദ : കോ​വി​ഡ് 19 നേ​രി​ടാ​നു​ള്ള മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ തു​ട​രു​ക​യാ​ണെ​ന്നും ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് അ​നു​സൃ​ത​മാ​യ പ​രി​ഹാ​ര​മാ​ര്‍​ഗ​ങ്ങ​ള്‍ അ​വ​ലം​ബി​ക്കാ​നും ഭ​ര​ണ​കൂ​ടം പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ല്‍​മാ​ന്‍ രാ​ജാ​വ്. വ്യാ​ഴാ​ഴ്ച രാ​ത്രി രാ​ജ്യ​ത്തെ പൗ​ര​ന്മാ​രെ​യും താ​മ​സ​ക്കാ​രെ​യും അ​ഭി​സം​ബോ​ധ​ന ചെ​യ്താ​ണ് സ​ല്‍​മാ​ന്‍ രാ​ജാ​വ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. "എ​െന്‍റ ആ​ണ്‍, പെ​ണ്‍​മ​ക്ക​ളെ, രാ​ജ്യ​ത്തെ പൗ​ര​ന്മാ​രും താ​മ​സ​ക്കാ​രു​മാ​യ​വ​രെ, കോ​വി​ഡ് 19 എ​ന്ന മ​ഹാ​മാ​രി​യാ​ല്‍ ലോ​ക​മി​ന്ന് വ​ലി​യ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ദൈ​വം നി​ങ്ങ​ളെ​യും ലോ​ക​ത്തെ​യും മ​ഹാ​നാ​ശ​ത്തി​ല്‍ സം​ര​ക്ഷി​ക്ക​െ​ട്ട​"യെ​ന്ന ആ​മു​ഖ​ത്തോ​ടെ​യാ​ണ് സ​ല്‍​മാ​ന്‍ രാ​ജാ​വ് അ​ഭി​സം​ബോ​ധ​ന ആ​രം​ഭി​ച്ച​ത്. ലോ​ക​ച​രി​ത്ര​ത്തി​ലെ പ്ര​യാ​സ​ക​ര​മാ​യ ഒ​രു​ഘ​ട്ട​ത്തി​ലാ​ണ് നാം ​ജീ​വി​ക്കു​ന്ന​ത്. "തീ​ര്‍​ച്ച​യാ​യും പ്ര​യാ​സ​ത്തോ​ടൊ​പ്പ​മാ​ണ് എ​ളു​പ്പം" എ​ന്ന അ​ല്ലാ​ഹു​വി​െന്‍റ വ​ച​ന​ത്തി​ല്‍ വി​ശ്വാ​സ​മ​ര്‍​പ്പി​ച്ച്‌ നാം ​അ​തി​െന്‍റ കാ​ഠി​ന്യ​വും ക​യ്പും ബു​ദ്ധി​മു​ട്ടും മ​റി​ക​ട​ക്കാ​ന്‍ പോ​കു​ന്ന​ഘ​ട്ട​ത്തി​ലാ​ണെ​ന്ന് മ​ന​സ്സി​ലാ​ക്ക​ണം.

സ്ഥി​ര​ചി​ത്ത​ത​യോ​ടെ അ​ഭി​മു​ഖീ​ക​രി​ച്ച, മ​നു​ഷ്യ​രാ​ശി നേ​രി​ട്ട പ്ര​യാ​സ​ങ്ങ​ളി​ലൊ​ന്നാ​യി ഇൗ ​വി​പ​ത്ത് ച​രി​ത്ര​ത്തി​ല്‍ രേ​ഖ​പ്പെ​ടു​ത്തും. നി​ങ്ങ​ളു​ടെ രാ​ജ്യ​മാ​യ സൗ​ദി ദൈ​വ​സ​ഹാ​യ​ത്താ​ലും സാ​ധ്യ​മാ​യ എ​ല്ലാ ക​ഴി​വു​ക​ളാ​ലും ഇൗ ​മ​ഹാ​മാ​രി​യെ നേ​രി​ടാ​നും അ​തി​െന്‍റ ദൂ​ഷ്യ​ഫ​ല​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കാ​നു​മാ​യ എ​ല്ലാ മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​യും സ്വീ​ക​രി​ച്ചു​വ​രിക​യാ​ണ്. അ​തി​നെ നേ​രി​ടാ​നു​ള്ള നി​ങ്ങ​ളു​ടെ​യെ​ല്ലാ​വ​രു​ടെ​യും ദൃ​ഢ​നി​ശ്ച​യം മു​ന്‍​പ​ന്തി​യി​ലു​ണ്ട്. രാ​ജ്യ​ത്തെ പൗ​ര​നും താ​മ​സ​ക്കാ​രും ആ​വ​ശ്യ​മാ​യ മ​രു​ന്ന്, ഭ​ക്ഷ​ണം, ജീ​വി​താ​വ​ശ്യ​ങ്ങ​ള്‍ എ​ന്നി​വ ന​ല്‍​കാ​ന്‍ അ​തീ​വ ശ്ര​ദ്ധ​യും താ​ല്‍​പ​ര്യ​വു​മു​ണ്ടാ​കു​മെ​ന്ന് ഞാ​ന്‍ നി​ങ്ങ​ള്‍​ക്ക് ഉ​റ​പ്പു​ന​ല്‍​കു​ന്നു. എ​ല്ലാ ഗ​വ​ണ്‍​മ​െന്‍റ് വ​കു​പ്പു​ക​ളും പ്ര​ത്യേ​കി​ച്ച്‌, ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം രാ​ജ്യ​ത്തെ പൗ​ര​ന്മാ​രു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളാ​ന്‍ വേ​ണ്ട​തെ​ല്ലാം ചെ​യ്യു​ന്നു​ണ്ട്.

പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ച്ച്‌ പൗ​ര​ന്മാ​രു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും ആ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​ന്‍ വ​ലി​യ ശ്ര​മ​മാ​ണ​വ​ര്‍ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇൗ ​പ്ര​യാ​സ​ക​ര​മാ​യ സ​മ​യ​ത്ത് നാം ​ക​ഠി​നാ​ധ്വാ​നം ചെ​യ്യ​ണ​മെ​ന്നും ഉൗ​ന്നി​പ്പ​റ​യു​ന്നു. തോ​ളോ​ട് ചേ​ര്‍​ന്ന് സ​ഹ​ക​രി​ച്ച്‌ ഒ​രേ​മ​ന​സ്സോ​ടെ വ്യ​ക്തി​പ​ര​മാ​യും കൂ​ട്ടാ​യും അ​വ​ബോ​ധം വ​ര്‍​ധി​പ്പി​ക്കേ​ണ്ട​തു​ണ്ട്. മ​ഹാ​മാ​രി​യെ നേ​രി​ടാ​ന്‍ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ പു​റ​പ്പെ​ടു​വി​ക്കു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ എ​ല്ലാ​വ​രും പാ​ലി​ക്ക​ണം. ലോ​കം മു​ഴു​വ​ന്‍ ക​ട​ന്നു​പോ​കു​ന്ന പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് നാ​മും ക​ട​ന്നു​പോ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ്ര​തി​സ​ന്ധി​ക​ളെ ദൈ​വ വി​ശ്വാ​സ​ത്താ​ലും അ​വ​നി​ല്‍ ഭാ​ര​മേ​ല്‍​പി​ച്ചും നേ​രി​ടു​ക. മ​നു​ഷ്യ​​െന്‍റ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നും ന​ല്ല ജീ​വി​ത​ത്തി​നും സാ​ധ്യ​മാ​യ​തെ​ല്ലാം നാം​ചെ​യ്തി​രി​ക്കു​ന്നു. ദൈ​വം ന​മ്മെ ര​ക്ഷി​ക്കു​ക​യും കൂ​ടു​ത​ല്‍ അ​നു​ഗ്ര​ഹി​ക്കു​ക​യും ചെ​യ്യു​മാ​റാ​ക​െ​ട്ട​യെ​ന്നും സ​ല്‍​മാ​ന്‍ രാ​ജാ​വ് പ​റ​ഞ്ഞു.

Read more

ബ​ഹ്​​റൈ​നി​ല്‍ അ​ഞ്ചു​പേ​ര്‍ കൂ​ടി സു​ഖം പ്രാ​പി​ച്ചു

മ​നാ​മ: ബ​ഹ്​​റൈ​നി​ല്‍ കോ​വി​ഡ്​ -19 ബാ​ധി​ച്ച്‌​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന​വ​രി​ല്‍ അ​ഞ്ചു​പേ​ര്‍ കൂ​ടി സു​ഖം പ്രാ​പി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത്​ രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 100 ആ​യി ഉ​യ​ര്‍​ന്നു. പു​തു​താ​യി 22 പേ​ര്‍​ക്ക്​ കൂ​ടി രോ​ഗം സ്​​ഥി​രീ​ക​രി​ച്ചു. നി​ല​വി​ല്‍ 177 പേ​രാ​ണ്​ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ല്‍ മൂന്നുപേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.
മ​റ്റു​ള്ള​വ​രു​ടെ നി​ല തൃ​പ്​​തി​ക​ര​മാ​ണെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്​​ച വ​രെ 16,269 പേ​രെ​യാ​ണ്​ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​ക്കി​യ​ത്.

മ​നാ​മ : ബ​ഹ്​​റൈ​നി​ല്‍ കോ​വി​ഡ്​ -19 ബാ​ധി​ച്ച്‌​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന​വ​രി​ല്‍ അ​ഞ്ചു​പേ​ര്‍ കൂ​ടി സു​ഖം പ്രാ​പി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത്​ രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 100 ആ​യി ഉ​യ​ര്‍​ന്നു. പു​തു​താ​യി 22 പേ​ര്‍​ക്ക്​ കൂ​ടി രോ​ഗം സ്​​ഥി​രീ​ക​രി​ച്ചു. നി​ല​വി​ല്‍ 177 പേ​രാ​ണ്​ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ല്‍ മൂന്നുപേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. മ​റ്റു​ള്ള​വ​രു​ടെ നി​ല തൃ​പ്​​തി​ക​ര​മാ​ണെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്​​ച വ​രെ 16,269 പേ​രെ​യാ​ണ്​ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​ക്കി​യ​ത്.

Read more

ഇറാനില്‍ കൊറോണ മരണം ആയിരം കടന്നു ; ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതല്‍ പേരിലേക്ക് പടരുന്നു

ടെഹ്‌റാന്‍: ഇറാനില്‍ കൊവിഡ് ബാധിച്ചുള്ള മരണം 1,135 ആയി. രാജ്യത്ത് 17,361 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കൂടുതല്‍ ആശങ്ക സൃഷ്ടിച്ച്‌ കഴിഞ്ഞ 24 മണിക്കൂറിനിടെ 147 പേരാണ് മരിച്ചത്. 1,192 പേര്ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.
ഇറാനോടൊപ്പം പശ്ചിമേഷ്യയിലെ ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ വ്യാപിക്കുകയാണ്. മലയാളികള്‍ ഏറെയുള്ള ഗള്‍ഫ് നാടുകളില്‍ കൊറോണ പടരുന്നത് കേരളത്തിലും ആശങ്ക പരത്തുകയാണ്. ആറ് ഗള്‍ഫ് രാജ്യങ്ങളിലായിചൊവ്വാഴ്ച രാത്രി ഒന്പതുവരെയുള്ള കണക്ക് പ്രകാരം 1072 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു.
ഖത്തറില് 442 പേര്‍ക്കാണ് ഇതു വരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇതില് 400 പേരും പ്രവാസികളാണ്. ചൊവ്വാഴ്ച മൂന്നു പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു. ഗള്ഫില് ഏറ്റവും കൂടുതല്‍ കൊവിഡ്19 രോഗ ബാധിതര്‍ ഖത്തറിലാണ്. പുതുതായി 38 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ സൗദിയില്‍ കൊറോണ ബാധിതരുടെ എണ്ണം 171 ആയി ഉയര്ന്നു.
ബഹറൈനില്‍ 167 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില് നാലു പേര്‍ അത്യസന്ന നിലയിലാണ്. പുതുതായി 11 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കുവൈത്തില് പുതുതായി 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ വൈറസ് ബാധിതര് 142 ആയി. യുഎഇയില് 113 പേര്‍ക്ക് കൊറോണ ബാധയുണ്ട്. ഒമാനില്‍ പുതുതായി ഒന്പത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് രോഗ ബാധിതര് 33 ആയി.

ടെഹ്‌റാന്‍ : ഇറാനില്‍ കൊവിഡ് ബാധിച്ചുള്ള മരണം 1,135 ആയി. രാജ്യത്ത് 17,361 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കൂടുതല്‍ ആശങ്ക സൃഷ്ടിച്ച്‌ കഴിഞ്ഞ 24 മണിക്കൂറിനിടെ 147 പേരാണ് മരിച്ചത്. 1,192 പേര്ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇറാനോടൊപ്പം പശ്ചിമേഷ്യയിലെ ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ വ്യാപിക്കുകയാണ്. മലയാളികള്‍ ഏറെയുള്ള ഗള്‍ഫ് നാടുകളില്‍ കൊറോണ പടരുന്നത് കേരളത്തിലും ആശങ്ക പരത്തുകയാണ്. ആറ് ഗള്‍ഫ് രാജ്യങ്ങളിലായിചൊവ്വാഴ്ച രാത്രി ഒന്പതുവരെയുള്ള കണക്ക് പ്രകാരം 1072 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു.

ഖത്തറില് 442 പേര്‍ക്കാണ് ഇതു വരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇതില് 400 പേരും പ്രവാസികളാണ്. ചൊവ്വാഴ്ച മൂന്നു പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു. ഗള്ഫില് ഏറ്റവും കൂടുതല്‍ കൊവിഡ്19 രോഗ ബാധിതര്‍ ഖത്തറിലാണ്. പുതുതായി 38 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ സൗദിയില്‍ കൊറോണ ബാധിതരുടെ എണ്ണം 171 ആയി ഉയര്ന്നു. ബഹറൈനില്‍ 167 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില് നാലു പേര്‍ അത്യസന്ന നിലയിലാണ്. പുതുതായി 11 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കുവൈത്തില് പുതുതായി 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ വൈറസ് ബാധിതര് 142 ആയി. യുഎഇയില് 113 പേര്‍ക്ക് കൊറോണ ബാധയുണ്ട്. ഒമാനില്‍ പുതുതായി ഒന്പത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് രോഗ ബാധിതര് 33 ആയി.

Read more

കുവൈത്തില്‍ കൊറോണ ബാധിതരുടെ എണ്ണം 142 ആയി

കുവൈത്ത് സിറ്റി : കുവൈത്തില്‍ പുതിയതായി 12 പേരില്‍ കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തി. ഇതോടെ രാജ്യത്ത് മൊത്തം 142 പേര്‍ക്ക് കൊറോണ രോഗ ബാധ സ്ഥിതീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രോഗം ബാധിച്ചു നിരീക്ഷണത്തിലായിരുന്ന 15 പേര്‍ ഇതിനകം രോഗ മുക്തരായി. നിലവില്‍ 4 പേര്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലുമാണ്. കൂടാതെ ക്വാറന്റൈന്‍ നിരീക്ഷണ വിഭാഗത്തില്‍ ഉണ്ടായിരുന്ന 573 പേരെ വിട്ടയച്ചതായും ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുള്ള അല്‍ സനാദ് അറിയിച്ചു.

കുവൈത്ത് സിറ്റി : കുവൈത്തില്‍ പുതിയതായി 12 പേരില്‍ കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തി. ഇതോടെ രാജ്യത്ത് മൊത്തം 142 പേര്‍ക്ക് കൊറോണ രോഗ ബാധ സ്ഥിതീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം ബാധിച്ചു നിരീക്ഷണത്തിലായിരുന്ന 15 പേര്‍ ഇതിനകം രോഗ മുക്തരായി. നിലവില്‍ 4 പേര്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലുമാണ്. കൂടാതെ ക്വാറന്റൈന്‍ നിരീക്ഷണ വിഭാഗത്തില്‍ ഉണ്ടായിരുന്ന 573 പേരെ വിട്ടയച്ചതായും ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുള്ള അല്‍ സനാദ് അറിയിച്ചു.

Read more

ഫ്ലൈ ദുബൈ ഇന്ത്യന്‍ സര്‍വിസ്​ നിര്‍ത്തി

ദു​ബൈ: യു.​എ.​ഇ​യി​ല്‍​നി​ന്ന്​ ഇ​ന്ത്യ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള സ​ര്‍​വി​സു​ക​ള്‍ ​നി​ര്‍​ത്തി​യ​താ​യി ​ൈഫ്ല ​ദു​ബൈ അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്​​ച മു​ത​ല്‍ മാ​ര്‍​ച്ച്‌​ 31 വ​രെ​യു​ള്ള സ​ര്‍​വി​സാ​ണ്​ നി​ര്‍​ത്തി​യ​ത്. സൗ​ദി, ഇ​റാ​ന്‍, ബ​ഹ്​​റൈ​ന്‍, കു​വൈ​ത്ത്, ഇ​റ്റ​ലി, ഇ​റാ​ഖ്, പാ​കി​സ്​​താ​ന്‍, ഇൗ​ജി​പ്​​ത്​ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള സ​ര്‍​വി​സു​ക​ളും നി​ര്‍​ത്ത​ലാ​ക്കി. വി​മാ​നം റ​ദ്ദാ​ക്കി​യ​തു​മൂ​ലം യാ​ത്ര മു​ട​ങ്ങി​യ​വ​ര്‍​ക്ക്​ വീ​ണ്ടും ബു​ക്ക്​ ചെ​യ്യാ​നും തു​ക തി​രി​ച്ചു​ന​ല്‍​കാ​നു​മു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​വ​ര്‍​ക്ക്​ തു​ക പൂ​ര്‍​ണ​മാ​യും തി​രി​കെ​ന​ല്‍​കും.
വീ​ണ്ടും യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍ നേ​ര​േ​ത്ത തീ​രു​മാ​നി​ച്ച തീ​യ​തി​യു​ടെ ര​ണ്ടു​ മാ​സ​ത്തി​നു​ള്ളി​ല്‍ യാ​ത്ര ചെ​യ്യ​ണം. 60 ദി​വ​സ​ത്തി​നു​ശേ​ഷം യാ​ത്ര ചെ​യ്യേ​ണ്ട​വ​ര്‍​ക്ക്​ ടി​ക്ക​റ്റ്​ നി​ര​ക്കി​ലെ മാ​റ്റം ബാ​ധ​ക​മാ​ണ്. മാ​ര്‍​ച്ച്‌​ 31ന്​ ​മു​മ്ബ്​​ റീ ​ബു​ക്ക്​ ചെ​യ്​​തി​രി​ക്ക​ണം. വി​മാ​നം സ​ര്‍​വി​സ്​ ന​ട​ത്തി​യി​ട്ടും യാ​ത്ര റ​ദ്ദാ​ക്കി​യ​വ​ര്‍​ക്കും വീ​ണ്ടും ബു​ക്ക്​ ചെ​യ്യാ​ന്‍ അ​വ​സ​ര​മു​ണ്ട്. എ​ന്നാ​ല്‍, നി​ര​ക്കി​ലെ വ്യ​ത്യാ​സം ഇ​വ​ര്‍​ക്ക്​ ബാ​ധ​ക​മാ​യി​രി​ക്കും. ഇ​വ​ര്‍​ക്ക്​ പൂ​ര്‍​ണ​മാ​യും തു​ക തി​രി​കെ ല​ഭി​ക്കി​ല്ല.

ദു​ബൈ : യു.​എ.​ഇ​യി​ല്‍​നി​ന്ന്​ ഇ​ന്ത്യ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള സ​ര്‍​വി​സു​ക​ള്‍ ​നി​ര്‍​ത്തി​യ​താ​യി ​ൈഫ്ല ​ദു​ബൈ അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്​​ച മു​ത​ല്‍ മാ​ര്‍​ച്ച്‌​ 31 വ​രെ​യു​ള്ള സ​ര്‍​വി​സാ​ണ്​ നി​ര്‍​ത്തി​യ​ത്. സൗ​ദി, ഇ​റാ​ന്‍, ബ​ഹ്​​റൈ​ന്‍, കു​വൈ​ത്ത്, ഇ​റ്റ​ലി, ഇ​റാ​ഖ്, പാ​കി​സ്​​താ​ന്‍, ഇൗ​ജി​പ്​​ത്​ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള സ​ര്‍​വി​സു​ക​ളും നി​ര്‍​ത്ത​ലാ​ക്കി. വി​മാ​നം റ​ദ്ദാ​ക്കി​യ​തു​മൂ​ലം യാ​ത്ര മു​ട​ങ്ങി​യ​വ​ര്‍​ക്ക്​ വീ​ണ്ടും ബു​ക്ക്​ ചെ​യ്യാ​നും തു​ക തി​രി​ച്ചു​ന​ല്‍​കാ​നു​മു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​വ​ര്‍​ക്ക്​ തു​ക പൂ​ര്‍​ണ​മാ​യും തി​രി​കെ​ന​ല്‍​കും.

വീ​ണ്ടും യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍ നേ​ര​േ​ത്ത തീ​രു​മാ​നി​ച്ച തീ​യ​തി​യു​ടെ ര​ണ്ടു​ മാ​സ​ത്തി​നു​ള്ളി​ല്‍ യാ​ത്ര ചെ​യ്യ​ണം. 60 ദി​വ​സ​ത്തി​നു​ശേ​ഷം യാ​ത്ര ചെ​യ്യേ​ണ്ട​വ​ര്‍​ക്ക്​ ടി​ക്ക​റ്റ്​ നി​ര​ക്കി​ലെ മാ​റ്റം ബാ​ധ​ക​മാ​ണ്. മാ​ര്‍​ച്ച്‌​ 31ന്​ ​മു​മ്ബ്​​ റീ ​ബു​ക്ക്​ ചെ​യ്​​തി​രി​ക്ക​ണം. വി​മാ​നം സ​ര്‍​വി​സ്​ ന​ട​ത്തി​യി​ട്ടും യാ​ത്ര റ​ദ്ദാ​ക്കി​യ​വ​ര്‍​ക്കും വീ​ണ്ടും ബു​ക്ക്​ ചെ​യ്യാ​ന്‍ അ​വ​സ​ര​മു​ണ്ട്. എ​ന്നാ​ല്‍, നി​ര​ക്കി​ലെ വ്യ​ത്യാ​സം ഇ​വ​ര്‍​ക്ക്​ ബാ​ധ​ക​മാ​യി​രി​ക്കും. ഇ​വ​ര്‍​ക്ക്​ പൂ​ര്‍​ണ​മാ​യും തു​ക തി​രി​കെ ല​ഭി​ക്കി​ല്ല.

Read more

യുഎഇയില്‍ 15 പേര്‍ക്ക് കൂടി കൊറോണ ; ആകെ രോഗികളുടെ എണ്ണം 113

ദുബായ്: യുഎഇയില്‍ കൊറോണ രോഗികളുടെ എണ്ണം 113 ആയി. പുതുതായി 15 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
നിലവിലുള്ള എല്ലാ രോഗികളുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
കിര്‍ഗിസ്ഥാന്‍, സെര്‍ബിയ, ഇറ്റലി, നെതര്‍ലാന്റ്സ്, ഓസ്ട്രേലിയ, ജര്‍മനി, യുഎസ്, ഗ്രീസ്, റഷ്യ, ഉക്രയിന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും ബ്രിട്ടന്‍, സ്പെയിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടു പേര്‍ക്ക് വീതവുമാണ് ഇപ്പോള്‍ രോഗം കണ്ടെത്തിയത്. ഇവര്‍ക്കെല്ലാം മികച്ച ചികിത്സാ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

ദുബായ് : യുഎഇയില്‍ കൊറോണ രോഗികളുടെ എണ്ണം 113 ആയി. പുതുതായി 15 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിലവിലുള്ള എല്ലാ രോഗികളുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കിര്‍ഗിസ്ഥാന്‍, സെര്‍ബിയ, ഇറ്റലി, നെതര്‍ലാന്റ്സ്, ഓസ്ട്രേലിയ, ജര്‍മനി, യുഎസ്, ഗ്രീസ്, റഷ്യ, ഉക്രയിന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും ബ്രിട്ടന്‍, സ്പെയിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടു പേര്‍ക്ക് വീതവുമാണ് ഇപ്പോള്‍ രോഗം കണ്ടെത്തിയത്. ഇവര്‍ക്കെല്ലാം മികച്ച ചികിത്സാ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

Read more

കൊവിഡ് 19 ; സൗദിയിൽ സ്വകാര്യ മേഖല ജീവനക്കാര്‍ക്കും അവധി

റിയാദ്: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് രണ്ടാഴ്ച്ച കാലത്തെ അവധി പ്രഖ്യാപിച്ചതിനു പിന്നാലെ രാജ്യത്തെ സ്വകാര്യ കമ്ബനികള്‍ക്കും അവധി പ്രഖ്യാപിച്ചു. സഊദി തൊഴില്‍ സാമൂഹിക മാനവ ശേഷി മന്ത്രാലയമാണ് 15 ദിവസത്തെ നിയന്ത്രിത അവധി പ്രഖ്യാപിച്ചത്. ഇന്ന് മുതല്‍ 15 ദിവസത്തേക്കുള്ള അവധിയില്‍ വെള്ളം, വൈദ്യുതി, ടെലികമ്മ്യൂണിക്കേഷന്‍ മേഖലകളെ ഒഴിവാക്കിയിട്ടുണ്ട്. വിവിധ കമ്ബനികളുടെ മെയിന്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ ഓഫീസില്‍ ഹാജരാകാന്‍ പാടില്ല. പകരം വീട്ടിലിരുന്നാണ് ജോലി ചെയ്യേണ്ടത്. കൂടാതെ, സ്വകാര്യ മേഖലയിലെ ഓരോ സ്ഥാപനത്തിലേയും ഓഫീസില്‍ ഹാജരാകുന്ന ജീവനക്കാരുടെ എണ്ണം കുറക്കണമെന്നും മന്ത്രാലയം നിര്‍ദേശം നല്‍കി. ശാഖ ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണം 40 ശതമാനമായി കുറകാണാന് നിര്‍ദേശം. പകരം താമസസ്ഥലത്തുവെച്ച്‌ ജോലി ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തു. താമസ സ്ഥലങ്ങളിലോ ജോലി സ്ഥലത്തോ താപനില പരിശോധന സംവിധാനമുള്‍പ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങള്‍ സജ്ജമാക്കണമെന്നും നിര്‍ദേശമുണ്ട്..
ജീവനക്കാര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ശാരീരിക പ്രയാസമുണ്ടെങ്കില്‍ ഓഫീസില്‍ പ്രവേശിപ്പിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭക്ഷണം, മരുന്ന്, ചരക്കു നീക്കം എന്നീ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാമെങ്കിലും നാല്‍പതിലധികം ജീവനക്കാരുണ്ടെങ്കില്‍ മന്ത്രാലയ നിര്‍ദേശങ്ങള്‍ പൂര്ണമായും പാലിക്കണം.
ഗര്‍ഭിണികള്‍, അസുഖ ലക്ഷണമുള്ളവര്‍, ഗുരുതര അസുഖമുള്ളവര്‍, 55 വയസ്സിന് മുകളിലുള്ളവര്‍ എന്നിവര്‍ക്ക് നിര്‍ബന്ധമായും 14 ദിവസത്തെ ലീവ് നല്‍കണമെന്ന് നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇത് ഇവരുടെ ആകെയുള്ള അവധികളില്‍ നിന്ന് കുറക്കാനും പാടില്ലെന്നും മന്ത്രാലയം കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ലീവ് അനുവദിക്കാതിരിക്കുകയോ മന്ത്രാലയ നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കുകയോ ചെയ്യുന്നത് നിയമ ലംഘനമായി കണക്കാക്കും.

റിയാദ് : കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് രണ്ടാഴ്ച്ച കാലത്തെ അവധി പ്രഖ്യാപിച്ചതിനു പിന്നാലെ രാജ്യത്തെ സ്വകാര്യ കമ്ബനികള്‍ക്കും അവധി പ്രഖ്യാപിച്ചു. സഊദി തൊഴില്‍ സാമൂഹിക മാനവ ശേഷി മന്ത്രാലയമാണ് 15 ദിവസത്തെ നിയന്ത്രിത അവധി പ്രഖ്യാപിച്ചത്. ഇന്ന് മുതല്‍ 15 ദിവസത്തേക്കുള്ള അവധിയില്‍ വെള്ളം, വൈദ്യുതി, ടെലികമ്മ്യൂണിക്കേഷന്‍ മേഖലകളെ ഒഴിവാക്കിയിട്ടുണ്ട്. വിവിധ കമ്ബനികളുടെ മെയിന്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ ഓഫീസില്‍ ഹാജരാകാന്‍ പാടില്ല. പകരം വീട്ടിലിരുന്നാണ് ജോലി ചെയ്യേണ്ടത്. കൂടാതെ, സ്വകാര്യ മേഖലയിലെ ഓരോ സ്ഥാപനത്തിലേയും ഓഫീസില്‍ ഹാജരാകുന്ന ജീവനക്കാരുടെ എണ്ണം കുറക്കണമെന്നും മന്ത്രാലയം നിര്‍ദേശം നല്‍കി. ശാഖ ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണം 40 ശതമാനമായി കുറകാണാന് നിര്‍ദേശം. പകരം താമസസ്ഥലത്തുവെച്ച്‌ ജോലി ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തു.

താമസ സ്ഥലങ്ങളിലോ ജോലി സ്ഥലത്തോ താപനില പരിശോധന സംവിധാനമുള്‍പ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങള്‍ സജ്ജമാക്കണമെന്നും നിര്‍ദേശമുണ്ട്. ജീവനക്കാര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ശാരീരിക പ്രയാസമുണ്ടെങ്കില്‍ ഓഫീസില്‍ പ്രവേശിപ്പിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭക്ഷണം, മരുന്ന്, ചരക്കു നീക്കം എന്നീ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാമെങ്കിലും നാല്‍പതിലധികം ജീവനക്കാരുണ്ടെങ്കില്‍ മന്ത്രാലയ നിര്‍ദേശങ്ങള്‍ പൂര്ണമായും പാലിക്കണം. ഗര്‍ഭിണികള്‍, അസുഖ ലക്ഷണമുള്ളവര്‍, ഗുരുതര അസുഖമുള്ളവര്‍, 55 വയസ്സിന് മുകളിലുള്ളവര്‍ എന്നിവര്‍ക്ക് നിര്‍ബന്ധമായും 14 ദിവസത്തെ ലീവ് നല്‍കണമെന്ന് നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇത് ഇവരുടെ ആകെയുള്ള അവധികളില്‍ നിന്ന് കുറക്കാനും പാടില്ലെന്നും മന്ത്രാലയം കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ലീവ് അനുവദിക്കാതിരിക്കുകയോ മന്ത്രാലയ നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കുകയോ ചെയ്യുന്നത് നിയമ ലംഘനമായി കണക്കാക്കും.

Read more

കൊറോണ ഭീതി ; ഖത്തറില്‍ പള്ളികള്‍ അടച്ചു, ബാങ്ക് വിളി തുടരും

കൊറോണ ഭീതിയിലാണ് രാജ്യമിപ്പോള്‍. ദിനം പ്രതി രോഗം വ്യാപിക്കുകയാണ് ചെയ്യുന്നത്. ഈ ഭീതിയെ തുടര്‍ന്ന് ഖത്തറില്‍ പള്ളികള്‍ അടച്ചിരിക്കുകയാണിപ്പോള്‍. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ പള്ളികളില്‍ നമസ്‌കാരം നടക്കില്ലെന്നും എന്നാല്‍ ബാങ്ക് വിളി തുടരുമെന്നുമാണ് അറിയിച്ചത്.
അതേസമയം എല്ലാം രാജ്യക്കാര്‍ക്കും ഖത്തറിലേക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ നിലവില്‍ വരുന്നതാണ്. ട്രാന്‍സിറ്റ്, കാര്‍ഗോ, ഖത്തര്‍ എയര്‍വെയ്സ് എന്നീ വിമാനങ്ങള്‍ ഒഴികെ മറ്റെല്ലാ വിമാനങ്ങള്‍ക്കും വിലക്ക് നല്‍കിയിട്ടുണ്ട്. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം നല്‍കിയിട്ടുള്ളത്.

കൊറോണ ഭീതിയിലാണ് രാജ്യമിപ്പോള്‍. ദിനം പ്രതി രോഗം വ്യാപിക്കുകയാണ് ചെയ്യുന്നത്. ഈ ഭീതിയെ തുടര്‍ന്ന് ഖത്തറില്‍ പള്ളികള്‍ അടച്ചിരിക്കുകയാണിപ്പോള്‍. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ പള്ളികളില്‍ നമസ്‌കാരം നടക്കില്ലെന്നും എന്നാല്‍ ബാങ്ക് വിളി തുടരുമെന്നുമാണ് അറിയിച്ചത്. അതേസമയം എല്ലാം രാജ്യക്കാര്‍ക്കും ഖത്തറിലേക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ നിലവില്‍ വരുന്നതാണ്. ട്രാന്‍സിറ്റ്, കാര്‍ഗോ, ഖത്തര്‍ എയര്‍വെയ്സ് എന്നീ വിമാനങ്ങള്‍ ഒഴികെ മറ്റെല്ലാ വിമാനങ്ങള്‍ക്കും വിലക്ക് നല്‍കിയിട്ടുണ്ട്. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം നല്‍കിയിട്ടുള്ളത്.

Read more

കോവിഡ് 19 ; സൗദിയില്‍ ആറുപേര്‍ സുഖംപ്രാപിച്ചു

സൗദിയില്‍ കൊറോണ വൈറസ് ബാധിതരില്‍ ആറുപേര്‍ സുഖം പ്രാപിച്ചതായി സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ അറിയിച്ചു. റിയാദില്‍ വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു മന്ത്രി.കോവിഡിനെതിരെ ശക്തമായ പോരാട്ടമാണ് തുടരുന്നത്. തുടക്കം മുതലെ രാജ്യം സ്ഥികരിച്ച പ്രതിരോധ, ചികിത്സാ നടപടികള്‍ വളരെ ഫലപ്രദമാണെന്നതിന് തെളിവാണ് ആറുപേര്‍ സുഖംപ്രാപിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
അതിനിടെ വൈറസ് ബാധിതരുടെ ആകെ എണ്ണം ഞായാറാഴ്ച രാത്രിയോടെ 118 ആയി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ തിങ്കളാഴ്ച മുതല്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളും നിരോധന നടപടികളും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 16 ദിവസം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ആരോഗ്യ, ആഭ്യന്തര, സൈനിക മന്ത്രാലയങ്ങള്‍ ഒഴികെയുള്ള മുഴുവന്‍ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച മുതല്‍ അവധി പ്രഖ്യാപിച്ചു.

സൗദിയില്‍ കൊറോണ വൈറസ് ബാധിതരില്‍ ആറുപേര്‍ സുഖം പ്രാപിച്ചതായി സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ അറിയിച്ചു. റിയാദില്‍ വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു മന്ത്രി.കോവിഡിനെതിരെ ശക്തമായ പോരാട്ടമാണ് തുടരുന്നത്. തുടക്കം മുതലെ രാജ്യം സ്ഥികരിച്ച പ്രതിരോധ, ചികിത്സാ നടപടികള്‍ വളരെ ഫലപ്രദമാണെന്നതിന് തെളിവാണ് ആറുപേര്‍ സുഖംപ്രാപിച്ചതെന്നും മന്ത്രി വ്യക്തമാക്കി. അതിനിടെ വൈറസ് ബാധിതരുടെ ആകെ എണ്ണം ഞായാറാഴ്ച രാത്രിയോടെ 118 ആയി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ തിങ്കളാഴ്ച മുതല്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളും നിരോധന നടപടികളും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 16 ദിവസം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ആരോഗ്യ, ആഭ്യന്തര, സൈനിക മന്ത്രാലയങ്ങള്‍ ഒഴികെയുള്ള മുഴുവന്‍ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച മുതല്‍ അവധി പ്രഖ്യാപിച്ചു.

Read more

ട്രാക്ക് കുവൈറ്റ് കൊറോണ ബോധവല്‍ക്കരണവും സൗജന്യ മാസ്‌ക് വിതരണവും നടത്തി

കുവൈറ്റ്: തിരുവനന്തപുരം നോണ്‍ റെസിഡന്‍സ് അസോസിയേഷന്‍ ഓഫ് കുവൈറ്റ് (ട്രാക്ക് ) ന്റെ ആഭിമുഖ്യത്തില്‍ രണ്ടാംഘട്ട കൊറോണ ബോധവല്‍ക്കരണവും, സൗജന്യ മാസ്‌ക് വിതരണവും നടത്തി.
കൊറോണ വീണ്ടും ശക്തിപ്രാവിക്കുകയും രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടും ഇരിക്കുന്നു. ജനങ്ങള്‍ക്കിടയില്‍ വലിയ രീതിയിലുള്ള ഭയവും, ആശങ്കയും വിതച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കാന്‍, ഈ ഒരു അവസ്ഥയെ തരണം ചെയ്യാന്‍ നമ്മള്‍ തന്നെ മുന്‍കരുതല്‍ എടുക്കേണ്ടതാണ്.
അതിന്റെ ഭാഗമായി ട്രാക്കിന്റെ പ്രസിഡന്റ് വിധുകുമാറിന്റെ അധ്യക്ഷതയില്‍ യോഗം കൂടുകയും, ട്രാക്കിന്റെ ഉപദേശക സമിതി അംഗമായ പി ജി ബിനു ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്യ്തു.
ജനറല്‍ സെക്രട്ടറി എം എ നിസ്സാം സ്വാഗതം ആശംസിച്ചു സംസാരിച്ചു. മുന്‍ പ്രസിഡന്റ് സുബാഷ് ഗോമസ് , വൈസ് പ്രസിഡന്റ് അനില്‍ നായര്‍, ജോയിന്‍ സെക്രട്ടറി രതീഷ് വര്‍ക്കല , ജോയിന്റ് ട്രഷറര്‍ മോഹന്‍ കുമാര്‍, ചാരിറ്റി കണ്‍വീനര്‍ ജഗദീഷ് കുമാര്‍ എന്നിവര്‍ പങ്കെടുക്കുകയും ട്രഷറര്‍ കെ ആര്‍ ബൈജു നന്ദി പറയുകയും ചെയ്യ്തു.
അബ്ബാസിയ കേന്ദ്രികരിച്ചു ഭവന സന്ദര്‍ശനവും, ലേബര്‍ ക്യാമ്ബ് സന്ദര്‍ശനവും നടത്തുകയും കൊറോണ പ്രതിരോധം എന്നനിലയില്‍ മാസ്‌ക് വിതരണം ചെയ്യുകയും ചെയ്യ്തു.

കുവൈറ്റ് : തിരുവനന്തപുരം നോണ്‍ റെസിഡന്‍സ് അസോസിയേഷന്‍ ഓഫ് കുവൈറ്റ് (ട്രാക്ക് ) ന്റെ ആഭിമുഖ്യത്തില്‍ രണ്ടാംഘട്ട കൊറോണ ബോധവല്‍ക്കരണവും, സൗജന്യ മാസ്‌ക് വിതരണവും നടത്തി. കൊറോണ വീണ്ടും ശക്തിപ്രാവിക്കുകയും രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടും ഇരിക്കുന്നു. ജനങ്ങള്‍ക്കിടയില്‍ വലിയ രീതിയിലുള്ള ഭയവും, ആശങ്കയും വിതച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കാന്‍, ഈ ഒരു അവസ്ഥയെ തരണം ചെയ്യാന്‍ നമ്മള്‍ തന്നെ മുന്‍കരുതല്‍ എടുക്കേണ്ടതാണ്. അതിന്റെ ഭാഗമായി ട്രാക്കിന്റെ പ്രസിഡന്റ് വിധുകുമാറിന്റെ അധ്യക്ഷതയില്‍ യോഗം കൂടുകയും, ട്രാക്കിന്റെ ഉപദേശക സമിതി അംഗമായ പി ജി ബിനു ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്യ്തു.

ജനറല്‍ സെക്രട്ടറി എം എ നിസ്സാം സ്വാഗതം ആശംസിച്ചു സംസാരിച്ചു. മുന്‍ പ്രസിഡന്റ് സുബാഷ് ഗോമസ് , വൈസ് പ്രസിഡന്റ് അനില്‍ നായര്‍, ജോയിന്‍ സെക്രട്ടറി രതീഷ് വര്‍ക്കല , ജോയിന്റ് ട്രഷറര്‍ മോഹന്‍ കുമാര്‍, ചാരിറ്റി കണ്‍വീനര്‍ ജഗദീഷ് കുമാര്‍ എന്നിവര്‍ പങ്കെടുക്കുകയും ട്രഷറര്‍ കെ ആര്‍ ബൈജു നന്ദി പറയുകയും ചെയ്യ്തു. അബ്ബാസിയ കേന്ദ്രികരിച്ചു ഭവന സന്ദര്‍ശനവും, ലേബര്‍ ക്യാമ്ബ് സന്ദര്‍ശനവും നടത്തുകയും കൊറോണ പ്രതിരോധം എന്നനിലയില്‍ മാസ്‌ക് വിതരണം ചെയ്യുകയും ചെയ്യ്തു.

Read more

ഗള്‍ഫില്‍ ആദ്യ കൊറോണ മരണം ; മരിച്ചത് ബഹ്‌റിന്‍ സ്വദേശി 62 കാരി

മനാമ: ഗള്‍ഫ് രാജ്യങ്ങളിലെ ആദ്യ കൊറോണ മരണം ബഹ്‌റൈനില്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗബാധിതയായി ചികിത്സയില്‍ കഴിയുകയായിരുന്ന 65 കാരിയായ സ്വദേശി സ്ത്രീയാണ്‌ മ...
Read more at: https://www.mathrubhumi.com/gulf/bahrain/coronavirus-first-death-from-virus-in-bahrain-1.4619208

മനാമ : ഗൾഫിലെ ആദ്യ കൊറോണ മരണം ബഹ്‌റിൽ റിപ്പോർട്ട് ചെയ്തു. 62 വയസുള്ള ബഹ്‌റിൻ സ്വദേശിയായ സ്ത്രീയാണ് ഇന്ന് മരിച്ചത്. നേരത്തെ തന്നെ മറ്റ് ആരോഗ്യ പ്രശ്നങ്ങളുമായി ബുദ്ധിമുട്ടനുഭവിക്കുകയായിരുന്നു ഇവർ. കഴിഞ്ഞമാസമാണ് ഈ സ്‌ത്രീ ഇറാനിൽ നിന്ന് തിരിച്ചെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.  ഇറാനിൽ നിന്ന് നേരിട്ടല്ലാത്ത വിമാനത്തിലാണ് 62 കാരി ബഹ്‌റിനിലെത്തിയത്. അപ്പോൾത്തന്നെ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി വിദഗ്ദ ചികിത്സ നൽകിയിരുന്നു. അതിനാൽത്തന്നെ രാജ്യത്തെ കൂടുതലാളുകളുമായി ഇവർ ഇടപഴകിയിരുന്നില്ല.അതേസമയം, കൊറോണ ബാധിതരായ ഒരാളുടെയൊഴികെ ബാക്കിയെല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. 137 പേർക്കാണ് ബഹ്‌റിനിൽ കൊറോണ സ്ഥിരീകരിച്ചത്. അതിൽ 77 പേർ രോഗ മുക്തരായി. രോഗവ്യാപനം തടയുന്നതിന് കർശന നടപടികളാണ് ബഹ്‌റിൻ സ്വീകരിച്ചിരിക്കുന്നത്.

Read more

കൊറോണ ; സൗദി അന്താരാഷ്ട്ര കപ്പല്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കി

കൊറോണ ജാഗ്രതാ നടപടികളുടെ ഭാഗമായി അമ്ബത് രാജ്യങ്ങളിലേക്കുള്ള കപ്പല്‍ സര്‍വീസുകള്‍ നിര്‍ത്തി വെക്കുന്നതായി സൗദി പോര്‍ട്ട് അതോറിറ്റി അറിയിച്ചു.ഇന്ത്യ ഉള്‍പ്പെടെ 50 രാജ്യങ്ങളിലേക്കാണ് കപ്പല്‍ സര്‍വീസ് നിര്‍ത്തലാക്കിയത്.
ഇന്ത്യയും, ജി.സി.സി രാജ്യങ്ങളും, യൂറോപ്യന്‍ രാജ്യങ്ങളും, പാകിസ്ഥാന്‍, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, ഈജിപ്ത്, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളും പട്ടികയിലുണ്ട്. കാര്‍ഗോ, രക്ഷാ പ്രവര്‍ത്തനം എന്നിവയ്ക്കുള്ള കപ്പല്‍ സര്‍വീസുകള്‍ തുടരും. രാജ്യത്തെ ഷോപ്പിംഗ് മാളുകള്‍ അടച്ചുപൂട്ടിയെങ്കിലും മാളുകളിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും ഫാര്‍മസികള്‍ക്കും പ്രവര്‍ത്തിക്കാം.
അതേസമയം 15 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ സൗദിയില്‍ കൊറോണ രോഗ ബാധിതരുടെ എണ്ണം 118 ആയി. റിയാദ്, ഖതീഫ്, ജിദ്ദ, ദമാം, ഘോബാര്‍, ദഹ്റാന്‍ എന്നിവിടങ്ങളിലാണ് പുതുതായി രോഗം കണ്ടെത്തിയത്.

കൊറോണ ജാഗ്രതാ നടപടികളുടെ ഭാഗമായി അമ്ബത് രാജ്യങ്ങളിലേക്കുള്ള കപ്പല്‍ സര്‍വീസുകള്‍ നിര്‍ത്തി വെക്കുന്നതായി സൗദി പോര്‍ട്ട് അതോറിറ്റി അറിയിച്ചു.ഇന്ത്യ ഉള്‍പ്പെടെ 50 രാജ്യങ്ങളിലേക്കാണ് കപ്പല്‍ സര്‍വീസ് നിര്‍ത്തലാക്കിയത്. ഇന്ത്യയും, ജി.സി.സി രാജ്യങ്ങളും, യൂറോപ്യന്‍ രാജ്യങ്ങളും, പാകിസ്ഥാന്‍, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, ഈജിപ്ത്, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളും പട്ടികയിലുണ്ട്. കാര്‍ഗോ, രക്ഷാ പ്രവര്‍ത്തനം എന്നിവയ്ക്കുള്ള കപ്പല്‍ സര്‍വീസുകള്‍ തുടരും. രാജ്യത്തെ ഷോപ്പിംഗ് മാളുകള്‍ അടച്ചുപൂട്ടിയെങ്കിലും മാളുകളിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും ഫാര്‍മസികള്‍ക്കും പ്രവര്‍ത്തിക്കാം. അതേസമയം 15 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ സൗദിയില്‍ കൊറോണ രോഗ ബാധിതരുടെ എണ്ണം 118 ആയി. റിയാദ്, ഖതീഫ്, ജിദ്ദ, ദമാം, ഘോബാര്‍, ദഹ്റാന്‍ എന്നിവിടങ്ങളിലാണ് പുതുതായി രോഗം കണ്ടെത്തിയത്.

Read more

ഖത്തറിലേക്കുള്ള എല്ലാ വിമാന സര്‍വീസും 18 മുതല്‍ നിര്‍ത്തും ; പൊതു ഗതാഗതം നിര്‍ത്തി

മനാമ> ബുധനാഴ്ച മുതല് ഖത്തറിലേക്കുള്ള എല്ലാ വിമാന സര്വീസും നിര്ത്തിവെക്കാന് അമീര് ഷെയ്ഖ് തമീം ബിന് ഹമദ് അല് താനിയുടെ അധ്യക്ഷതയില് ചേര്ന്ന ക്രൈസിസ് മാനേജ്മെന്റ് സുപ്രീം കമ്മിറ്റി തീരുമാനിച്ചു. േെമട്രായടക്കം രാജ്യത്തെ എല്ലാ പൊതു ഗതാഗത സംവിധാനങ്ങളും അടച്ചു പൂട്ടി. 7500 കോടി റിയാലിന്റെ സാമ്ബത്തിക ഉത്തേജക പാക്കേജും ഖത്തര് പ്രഖ്യാപിച്ചു.
കോവിഡ്-19 വ്യാപനം ചെറുക്കാനായാണ് പുതിയ നടപികള് സ്വീകരിച്ചത്. മാര്ച്ച്‌ 18 മുതല് 14 ദിവസത്തേക്കാണ് വിമാന സര്വീസിന് വിലക്കേര്പ്പെടുത്തിയത്. എയര് കാര്ഗോ, ട്രാന്സിറ്റ് ഫ്ളൈറ്റുകള്ക്ക് വിലക്കുണ്ടാകില്ല. ഈ കാലയളവില് രാജ്യത്തേക്കു വരുന്ന ഖത്തറി പൗരന്മാരെ സ്വീകരിക്കുംകയും അവരെ 14 ദിവസത്തെ നിരീക്ഷണത്തിലാക്കുകയും ചെയ്യും. രാജ്യത്തിന് പുറത്ത് കഴിയുന്ന ഖത്തര് വിദ്യാര്ത്ഥികള് ആ രാജ്യത്തെ നിലവിലുള്ള നയങ്ങള് പാലിക്കണമെന്ന് സമിതി നിര്ദേശിച്ചു. ആവശ്യമെങ്കില് അവര്ക്ക് ഖത്തറിലേക്ക് മടങ്ങാനുള്ള നടപടിക്രമങ്ങള് സുഗമമാക്കുന്നതുള്പ്പെടെയുള്ള സേവനങ്ങള് ഖത്തര് എംബസികള് നല്കും.
ഈ കാലയളവില് യാത്ര ഒഴിവാക്കാന് പൗരന്മാരോടും താമസക്കാരോടും സുപ്രീം കമ്മിറ്റി ആവശ്യപ്പെട്ടു. മെട്രോ, കാര്വ ബസുകള് ഉള്പ്പെടെ എല്ലാ പൊതുഗതാഗതവും നിര്ത്തിവെച്ചു. തീരുമാനം ഞായറാഴ്ച രാത്രി പത്തിന് നിലവില് വന്നു.
55 വയസ്സിനു മുകളിലുള്ള ജീവനക്കാര്, ഗര്ഭിണികള്, പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം, രക്ത സമ്മര്ദ്ദം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളാല് ബുദ്ധിമുട്ടുന്ന ആളുകള് എന്നിവരെ വീട്ടിലിരുന്ന് ജോലി ചെയ്യാന് അനുവദിക്കും.പൊതുവിദ്യാലയങ്ങളിലെ എല്ലാ വിദ്യാര്ത്ഥികള്ക്കും മാര്ച്ച്‌ 22 ഞായറാഴ്ച മുതല് വിദൂര പഠനം ആരംഭിക്കും, ഒന്ന് മുതല് പതിനൊന്ന് വരെ ഗ്രേഡുകള് തുടര്ച്ചയായ മൂല്യനിര്ണ്ണയ സംവിധാനത്തിന് വിധേയമായിരിക്കും. പന്ത്രണ്ടാം ക്ലാസ് വിദ്യാര്ത്ഥികള്ക്ക് കൃത്യസമയത്ത് പരീക്ഷ നടത്തും. അത് പിന്നീട് പ്രഖ്യാപിക്കും.
സ്വകാര്യ സ്കൂളുകളിലെയും സര്വകലാശാലകളിലെയും വിദ്യാര്ത്ഥികള്ക്ക് അക്കാദമിക് കലണ്ടറും മൂല്യനിര്ണ്ണയ സംവിധാനങ്ങളും അനുസരിച്ച്‌ വിദൂര പഠനം ആരംഭിച്ചു.7500 കോടിയുടെ സാമ്ബത്തിക പാക്കേജ്
സാമ്ബത്തിക മേഖലയ്ക്കുള്ള ആനുകൂല്യങ്ങളുടെ പാക്കേജും യോഗം പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയ്ക്ക് 7,500 കോടി റിയാലിന്റേതാണ് പാക്കേജ്. വായ്പാ ഗഡുക്കളും സ്വകാര്യമേഖലയുടെ ബാധ്യതകളും അടക്കാന് ആറുമാസത്തെ ഗ്രേസ് പിരീഡ് ഉള്പ്പെടെയുള്ള സംവിധാനം കേന്ദ്ര ബാങ്ക് ആവിഷ്കരിക്കും.
എല്ലാ വായ്പാ തിരിച്ചടവും ആറുമാസത്തേക്ക് മാറ്റിവയ്ക്കാന് ഖത്തര് വികസന ബാങ്കിനോട് നിര്ദ്ദേശിച്ചു.സ്റ്റോക്ക് എക്സ്ചേഞ്ചിലെ നിക്ഷേപം 1000 കോടി റിയാലായി വര്ധിപ്പിക്കാന് സര്ക്കാര് ഫണ്ടുകള്ക്ക് നിര്ദ്ദേശം നല്കി. രാജ്യത്ത് പ്രവര്ത്തിക്കുന്ന ബാങ്കുകള്ക്ക് സെന്ട്രല് ബാങ്ക് അധിക പണലഭ്യത ഉറപ്പുവരുത്തും.
ആറ് മാസത്തേക്ക് കസ്റ്റംസ് തീരുവയില് നിന്ന് ഭക്ഷണവും മെഡിക്കല് സാധനങ്ങളും ഒഴിവാക്കും. ഇത് ഉപഭോക്താവിന് വില്ക്കുന്ന വിലയില് പ്രതിഫലിക്കും.ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖല, റീട്ടെയില് മേഖല, ചെറുകിട, ഇടത്തരം വ്യവസായ മേഖല, വാണിജ്യ സമുച്ചയങ്ങള് എന്നിവയ്ക്ക് വൈദ്യുതി, ജല കരം ആറുമാസത്തേക്ക് ഒഴിവാക്കും. ലോജിസ്റ്റിക് ഏരിയകള്ക്കും ചെറുകിട, ഇടത്തരം വ്യവസായങ്ങള്ക്കുമുള്ള വാടകയില് നിന്ന് ആറുമാസത്തേക്ക് ഇളവ് നല്കുന്നതും പ്രഖ്യാപിച്ചു.

മനാമ : ബുധനാഴ്ച മുതല് ഖത്തറിലേക്കുള്ള എല്ലാ വിമാന സര്വീസും നിര്ത്തിവെക്കാന് അമീര് ഷെയ്ഖ് തമീം ബിന് ഹമദ് അല് താനിയുടെ അധ്യക്ഷതയില് ചേര്ന്ന ക്രൈസിസ് മാനേജ്മെന്റ് സുപ്രീം കമ്മിറ്റി തീരുമാനിച്ചു. േെമട്രായടക്കം രാജ്യത്തെ എല്ലാ പൊതു ഗതാഗത സംവിധാനങ്ങളും അടച്ചു പൂട്ടി. 7500 കോടി റിയാലിന്റെ സാമ്ബത്തിക ഉത്തേജക പാക്കേജും ഖത്തര് പ്രഖ്യാപിച്ചു. കോവിഡ്-19 വ്യാപനം ചെറുക്കാനായാണ് പുതിയ നടപികള് സ്വീകരിച്ചത്. മാര്ച്ച്‌ 18 മുതല് 14 ദിവസത്തേക്കാണ് വിമാന സര്വീസിന് വിലക്കേര്പ്പെടുത്തിയത്. എയര് കാര്ഗോ, ട്രാന്സിറ്റ് ഫ്ളൈറ്റുകള്ക്ക് വിലക്കുണ്ടാകില്ല. ഈ കാലയളവില് രാജ്യത്തേക്കു വരുന്ന ഖത്തറി പൗരന്മാരെ സ്വീകരിക്കുംകയും അവരെ 14 ദിവസത്തെ നിരീക്ഷണത്തിലാക്കുകയും ചെയ്യും.

രാജ്യത്തിന് പുറത്ത് കഴിയുന്ന ഖത്തര് വിദ്യാര്ത്ഥികള് ആ രാജ്യത്തെ നിലവിലുള്ള നയങ്ങള് പാലിക്കണമെന്ന് സമിതി നിര്ദേശിച്ചു. ആവശ്യമെങ്കില് അവര്ക്ക് ഖത്തറിലേക്ക് മടങ്ങാനുള്ള നടപടിക്രമങ്ങള് സുഗമമാക്കുന്നതുള്പ്പെടെയുള്ള സേവനങ്ങള് ഖത്തര് എംബസികള് നല്കും. ഈ കാലയളവില് യാത്ര ഒഴിവാക്കാന് പൗരന്മാരോടും താമസക്കാരോടും സുപ്രീം കമ്മിറ്റി ആവശ്യപ്പെട്ടു. മെട്രോ, കാര്വ ബസുകള് ഉള്പ്പെടെ എല്ലാ പൊതുഗതാഗതവും നിര്ത്തിവെച്ചു. തീരുമാനം ഞായറാഴ്ച രാത്രി പത്തിന് നിലവില് വന്നു. 55 വയസ്സിനു മുകളിലുള്ള ജീവനക്കാര്, ഗര്ഭിണികള്, പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം, രക്ത സമ്മര്ദ്ദം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളാല് ബുദ്ധിമുട്ടുന്ന ആളുകള് എന്നിവരെ വീട്ടിലിരുന്ന് ജോലി ചെയ്യാന് അനുവദിക്കും.പൊതുവിദ്യാലയങ്ങളിലെ എല്ലാ വിദ്യാര്ത്ഥികള്ക്കും മാര്ച്ച്‌ 22 ഞായറാഴ്ച മുതല് വിദൂര പഠനം ആരംഭിക്കും, ഒന്ന് മുതല് പതിനൊന്ന് വരെ ഗ്രേഡുകള് തുടര്ച്ചയായ മൂല്യനിര്ണ്ണയ സംവിധാനത്തിന് വിധേയമായിരിക്കും. പന്ത്രണ്ടാം ക്ലാസ് വിദ്യാര്ത്ഥികള്ക്ക് കൃത്യസമയത്ത് പരീക്ഷ നടത്തും. അത് പിന്നീട് പ്രഖ്യാപിക്കും.

സ്വകാര്യ സ്കൂളുകളിലെയും സര്വകലാശാലകളിലെയും വിദ്യാര്ത്ഥികള്ക്ക് അക്കാദമിക് കലണ്ടറും മൂല്യനിര്ണ്ണയ സംവിധാനങ്ങളും അനുസരിച്ച്‌ വിദൂര പഠനം ആരംഭിച്ചു.7500 കോടിയുടെ സാമ്ബത്തിക പാക്കേജ് സാമ്ബത്തിക മേഖലയ്ക്കുള്ള ആനുകൂല്യങ്ങളുടെ പാക്കേജും യോഗം പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയ്ക്ക് 7,500 കോടി റിയാലിന്റേതാണ് പാക്കേജ്. വായ്പാ ഗഡുക്കളും സ്വകാര്യമേഖലയുടെ ബാധ്യതകളും അടക്കാന് ആറുമാസത്തെ ഗ്രേസ് പിരീഡ് ഉള്പ്പെടെയുള്ള സംവിധാനം കേന്ദ്ര ബാങ്ക് ആവിഷ്കരിക്കും. എല്ലാ വായ്പാ തിരിച്ചടവും ആറുമാസത്തേക്ക് മാറ്റിവയ്ക്കാന് ഖത്തര് വികസന ബാങ്കിനോട് നിര്ദ്ദേശിച്ചു.സ്റ്റോക്ക് എക്സ്ചേഞ്ചിലെ നിക്ഷേപം 1000 കോടി റിയാലായി വര്ധിപ്പിക്കാന് സര്ക്കാര് ഫണ്ടുകള്ക്ക് നിര്ദ്ദേശം നല്കി. രാജ്യത്ത് പ്രവര്ത്തിക്കുന്ന ബാങ്കുകള്ക്ക് സെന്ട്രല് ബാങ്ക് അധിക പണലഭ്യത ഉറപ്പുവരുത്തും.

ആറ് മാസത്തേക്ക് കസ്റ്റംസ് തീരുവയില് നിന്ന് ഭക്ഷണവും മെഡിക്കല് സാധനങ്ങളും ഒഴിവാക്കും. ഇത് ഉപഭോക്താവിന് വില്ക്കുന്ന വിലയില് പ്രതിഫലിക്കും.ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖല, റീട്ടെയില് മേഖല, ചെറുകിട, ഇടത്തരം വ്യവസായ മേഖല, വാണിജ്യ സമുച്ചയങ്ങള് എന്നിവയ്ക്ക് വൈദ്യുതി, ജല കരം ആറുമാസത്തേക്ക് ഒഴിവാക്കും. ലോജിസ്റ്റിക് ഏരിയകള്ക്കും ചെറുകിട, ഇടത്തരം വ്യവസായങ്ങള്ക്കുമുള്ള വാടകയില് നിന്ന് ആറുമാസത്തേക്ക് ഇളവ് നല്കുന്നതും പ്രഖ്യാപിച്ചു.

Read more

ഇന്ത്യയില്‍നിന്ന് കുവൈത്തിലേക്ക്​ പഴങ്ങളും പച്ചക്കറികളും കൊണ്ടുവന്ന്​ ലുലു ഗ്രൂപ്പ്

കുവൈത്ത്​ സിറ്റി: കുവൈത്തിലേക്ക്​ ഇന്ത്യയില്‍നിന്ന്​ ചാര്‍ട്ടര്‍ വിമാനത്തില്‍ പഴങ്ങളും പച്ചക്കറികളും കൊണ്ടുവന്ന്​ ലുലു ഗ്രൂപ്പ്. ഭക്ഷണ സാധനങ്ങള്‍ക്ക്​ ക്ഷാമം നേരിടുമോ എന്ന ആശങ്ക ജനങ്ങളില്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ലുലു ​​ഗ്രൂപ്പിന്റെ നീക്കം. കുവൈത്തില്‍ ആദ്യമായാണ്​ ലുലു ഗ്രൂപ്പ്​ ചാര്‍ട്ടര്‍ വിമാനത്തില്‍ പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യുന്നത്​.
ഞായറാഴ്​ച ഉച്ചക്ക്​ 2.15ന്​ കുവൈത്തില്‍ ഇറങ്ങിയ ​"സ്​പൈസ്​ എക്​സ്​പ്രസ്​" ജെറ്റ്​ കാര്‍ഗോ വിമാനത്തില്‍ 16.5 ടണ്‍ പഴങ്ങളും പച്ചക്കറികളും ആണ്​ ഉണ്ടായിരുന്നത്​. ചാര്‍ട്ടര്‍ വിമാനത്തില്‍ കൊണ്ടുവന്നത്​ കൊണ്ട്​ സാധനങ്ങള്‍ വില അധികമാവില്ലെന്നും പുതുതായി എത്തിയ സ്​റ്റോക്ക്​ വിലക്കയറ്റം ഉണ്ടാവാതിരിക്കാന്‍ സഹായിക്കുകയാണ്​ ചെയ്യുകയെന്നും ബന്ധപ്പെട്ടവര്‍ വ്യക്​തമാക്കി. പഴം, മാങ്ങ, ഇഞ്ചി, നെല്ലിക്ക, മുരിങ്ങ, പടവലം, മത്തന്‍ തുടങ്ങിയ സാധനങ്ങളുമായി ​കൊച്ചി അന്താരാഷ്​ട്ര വിമാനത്താവളത്തില്‍നിന്നാണ്​ വിമാനം പറന്നുയര്‍ന്നത്​.

കുവൈത്ത്​ സിറ്റി : കുവൈത്തിലേക്ക്​ ഇന്ത്യയില്‍നിന്ന്​ ചാര്‍ട്ടര്‍ വിമാനത്തില്‍ പഴങ്ങളും പച്ചക്കറികളും കൊണ്ടുവന്ന്​ ലുലു ഗ്രൂപ്പ്. ഭക്ഷണ സാധനങ്ങള്‍ക്ക്​ ക്ഷാമം നേരിടുമോ എന്ന ആശങ്ക ജനങ്ങളില്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ലുലു ​​ഗ്രൂപ്പിന്റെ നീക്കം. കുവൈത്തില്‍ ആദ്യമായാണ്​ ലുലു ഗ്രൂപ്പ്​ ചാര്‍ട്ടര്‍ വിമാനത്തില്‍ പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യുന്നത്​. ഞായറാഴ്​ച ഉച്ചക്ക്​ 2.15ന്​ കുവൈത്തില്‍ ഇറങ്ങിയ ​"സ്​പൈസ്​ എക്​സ്​പ്രസ്​" ജെറ്റ്​ കാര്‍ഗോ വിമാനത്തില്‍ 16.5 ടണ്‍ പഴങ്ങളും പച്ചക്കറികളും ആണ്​ ഉണ്ടായിരുന്നത്​. ചാര്‍ട്ടര്‍ വിമാനത്തില്‍ കൊണ്ടുവന്നത്​ കൊണ്ട്​ സാധനങ്ങള്‍ വില അധികമാവില്ലെന്നും പുതുതായി എത്തിയ സ്​റ്റോക്ക്​ വിലക്കയറ്റം ഉണ്ടാവാതിരിക്കാന്‍ സഹായിക്കുകയാണ്​ ചെയ്യുകയെന്നും ബന്ധപ്പെട്ടവര്‍ വ്യക്​തമാക്കി. പഴം, മാങ്ങ, ഇഞ്ചി, നെല്ലിക്ക, മുരിങ്ങ, പടവലം, മത്തന്‍ തുടങ്ങിയ സാധനങ്ങളുമായി ​കൊച്ചി അന്താരാഷ്​ട്ര വിമാനത്താവളത്തില്‍നിന്നാണ്​ വിമാനം പറന്നുയര്‍ന്നത്​.

Read more

സൗദിയില്‍ പുതുതായി 24 പേരില്‍ കൊറോണ കണ്ടെത്തി

റിയാദ്: പുതുതായി 24 പേരില്‍കൂടി കൊറോണ വൈറസ് രോഗം കണ്ടെത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദിയില്‍ മൊത്തം റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് ബാധിതരുടെ എണ്ണം 86 ആയി. 86 ല്‍ ഒരാളുടെ രോഗം ചികിത്സിച്ച്‌ ഭേതമാക്കി.
പുതുതായി കൊറോണ ബാധ കണ്ടെത്തിയവരില്‍ ഫ്രാന്‍സില്‍ സന്ദര്‍ശനം നടത്തി തിരിച്ചെത്തിയ സൗദി വനിതയെ റിയാദിലും ഇറ്റലിയിലേക്ക് യാത്ര ചെയ്ത് തിരിച്ചെത്തി കൊറോണ വൈറസ് കണ്ടെത്തിയ പുരുഷനെ ഖത്തീഫിലുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. നേരത്തെ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തവരുമായി ഇടപെട്ട ഏഴ് പേര്‍ കിഴക്കന്‍ പ്രവിശ്യയിലെ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരുക്കുന്നത്. അതോടൊപ്പം പുതുതായി രോഗം പിടികൂടിയവരില്‍ 14 ഈജിപ്തുകാരും ഒരു ബംഗ്ളാദേശ് പൗരനും നേരത്തെ മക്കയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ ബാധിച്ചവരുായി ബന്ധം പുലര്‍ത്തിയവരാണ്. ഇവര്‍ മക്കയിലെ ആശുപത്രിയിലാണ് ചികിത്ചയിലുള്ളത്. റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ അധികവും വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ യാത്ര ചെയ്തവരാണ്.
കൊറോണ വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്വരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നത് കണക്കിലെടുത്ത്, കൊറോണ വൈറസ് വ്യാപിച്ചതെങ്കിലും രാജ്യങ്ങളില്‍ അടുത്തിടെ സന്ദര്‍ശിച്ചവര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ സേവന കേന്ദ്രത്തിലെ 937 എന്ന ടോള്‍ ഫ്രീ നമ്ബറുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

റിയാദ് : പുതുതായി 24 പേരില്‍കൂടി കൊറോണ വൈറസ് രോഗം കണ്ടെത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദിയില്‍ മൊത്തം റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് ബാധിതരുടെ എണ്ണം 86 ആയി. 86 ല്‍ ഒരാളുടെ രോഗം ചികിത്സിച്ച്‌ ഭേതമാക്കി. പുതുതായി കൊറോണ ബാധ കണ്ടെത്തിയവരില്‍ ഫ്രാന്‍സില്‍ സന്ദര്‍ശനം നടത്തി തിരിച്ചെത്തിയ സൗദി വനിതയെ റിയാദിലും ഇറ്റലിയിലേക്ക് യാത്ര ചെയ്ത് തിരിച്ചെത്തി കൊറോണ വൈറസ് കണ്ടെത്തിയ പുരുഷനെ ഖത്തീഫിലുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. നേരത്തെ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തവരുമായി ഇടപെട്ട ഏഴ് പേര്‍ കിഴക്കന്‍ പ്രവിശ്യയിലെ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരുക്കുന്നത്. അതോടൊപ്പം പുതുതായി രോഗം പിടികൂടിയവരില്‍ 14 ഈജിപ്തുകാരും ഒരു ബംഗ്ളാദേശ് പൗരനും നേരത്തെ മക്കയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ ബാധിച്ചവരുായി ബന്ധം പുലര്‍ത്തിയവരാണ്.

ഇവര്‍ മക്കയിലെ ആശുപത്രിയിലാണ് ചികിത്ചയിലുള്ളത്. റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ അധികവും വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ യാത്ര ചെയ്തവരാണ്. കൊറോണ വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്വരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നത് കണക്കിലെടുത്ത്, കൊറോണ വൈറസ് വ്യാപിച്ചതെങ്കിലും രാജ്യങ്ങളില്‍ അടുത്തിടെ സന്ദര്‍ശിച്ചവര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ സേവന കേന്ദ്രത്തിലെ 937 എന്ന ടോള്‍ ഫ്രീ നമ്ബറുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

Read more

Copyrights@2016.