europe live Broadcasting

എണ്ണ കമ്പനി മേധാവികള്‍ക്ക് മുന്നറിയിപ്പുമായി ഫ്രാന്‍സിസ് മാര്‍പാപ്പ.

വത്തിക്കാന്‍ സിറ്റി∙ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് എണ്ണക്കമ്പനി
മേധാവികള്‍ക്ക് മുന്നറിയിപ്പു നൽകി ഫ്രാന്‍സിസ് മാര്‍പാപ്പ. മാനവ കുടുംബത്തിന്‍റെ 
ഭാവിക്കായി ഇക്കാര്യം പരിഗണിക്കണമെന്നും അദ്ദേഹം പറയുന്നു. എണ്ണക്കമ്പനി 
മേധാവികളെ വത്തിക്കാനിലേക്ക് പ്രത്യേകം ക്ഷണിച്ചു വരുത്തിയതാണ് മാര്‍പാപ്പ
സംസാരിച്ചത്.
നമ്മുടെ പൊതുവായ വീടാണ് ഭൂമി. അതിനെ രക്ഷപെടുത്താന്‍ ഊര്‍ജ ഉത്പാദനത്തിന്‍റെ 
കാര്യത്തില്‍ സമൂല മാറ്റം വരുത്തേണ്ടതുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു. സംസ്കാരത്തിന് 
ഊര്‍ജം വേണം. പക്ഷേ, ഊര്‍ജം കാരണം സംസ്കാരം നശിക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. 

വത്തിക്കാന്‍ സിറ്റി : കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് എണ്ണക്കമ്പനി മേധാവികള്‍ക്ക് മുന്നറിയിപ്പു നൽകി ഫ്രാന്‍സിസ് മാര്‍പാപ്പ. മാനവ കുടുംബത്തിന്‍റെ ഭാവിക്കായി ഇക്കാര്യം പരിഗണിക്കണമെന്നും അദ്ദേഹം പറയുന്നു. എണ്ണക്കമ്പനി മേധാവികളെ വത്തിക്കാനിലേക്ക് പ്രത്യേകം ക്ഷണിച്ചു വരുത്തിയതാണ് മാര്‍പാപ്പ സംസാരിച്ചത്.നമ്മുടെ പൊതുവായ വീടാണ് ഭൂമി. അതിനെ രക്ഷപെടുത്താന്‍ ഊര്‍ജ ഉത്പാദനത്തിന്‍റെ കാര്യത്തില്‍ സമൂല മാറ്റം വരുത്തേണ്ടതുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു. സംസ്കാരത്തിന് ഊര്‍ജം വേണം. പക്ഷേ, ഊര്‍ജം കാരണം സംസ്കാരം നശിക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. 

Read more

വിയന്നയില്‍ ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ‘ജീവന്റെ വചനം 2019’ ധ്യാനം ഒക്ടോബര്‍ 11 മുതല്‍ 13 വരെ.

വിയന്ന∙ ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ‘ജീവന്റെ വചനം 2019’ ധ്യാനം ഒക്ടോബര്‍ 11 മുതല്‍ 13 വരെ വിയന്നയില്‍. ഓസ്ട്രിയയിലെ മാര്‍ ഇവാനിയോസ് മലങ്കര കത്തോലിക്കാ ഇടവകയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ധ്യാനം
വിയന്നയിലെ എട്ടാമത്തെ ജില്ലയിലുള്ള ഫ്‌ലോറിയാനിഗാസെയിലെ ബ്രൈതന്‍ഫെല്‍ഡ് ദേവാലയത്തിലാണ് നടക്കുന്നത്.
മൂന്നു ദിവസങ്ങളിലായി രാവിലെ 9 മുതല്‍ 6 മണി വരെ നടക്കും. ജര്‍മ്മന്‍ ഭാഷ സംസാരിക്കുന്നവര്‍ക്ക് വേണ്ടി പ്രത്യേക സമ്മേളനവും ഉണ്ടായിരിക്കും. ശുശ്രുഷകള്‍ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായും, ഏവരെയും ധ്യാനശുശ്രുഷകളിലേക്ക് ക്ഷണിക്കുന്നതായും 
വികാരി ഫാ. തോമസ് പ്രശോഭ് അറിയിച്ച.
വിവരങ്ങള്‍ക്കും, റജിസ്‌ട്രേഷനും അസി. വികാരി ഫാ. ഷൈജു മാത്യു മേപ്പുറത്ത്, പ്രിന്‍സ് പത്തിപ്പറമ്പില്‍, സാബു മാരേട്ട്, ലില്ലിക്കുട്ടി പെരുമ്പ്രാല്‍, സണ്ണി പുത്തന്‍പറമ്പില്‍, അനു ആല്‍ബിന്‍, കെവിന്‍ ചാക്കോ വെട്ടുപറമ്പില്‍ എന്നിവരെ സമീപിക്കുക (670 6028476, 660 6686394)

വിയന്ന : ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ‘ജീവന്റെ വചനം 2019’ ധ്യാനം ഒക്ടോബര്‍ 11 മുതല്‍ 13 വരെ വിയന്നയില്‍. ഓസ്ട്രിയയിലെ മാര്‍ ഇവാനിയോസ് മലങ്കര കത്തോലിക്കാ ഇടവകയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ധ്യാനം വിയന്നയിലെ എട്ടാമത്തെ ജില്ലയിലുള്ള ഫ്‌ലോറിയാനിഗാസെയിലെ ബ്രൈതന്‍ഫെല്‍ഡ് ദേവാലയത്തിലാണ് നടക്കുന്നത്. മൂന്നു ദിവസങ്ങളിലായി രാവിലെ 9 മുതല്‍ 6 മണി വരെ നടക്കും. ജര്‍മ്മന്‍ ഭാഷ സംസാരിക്കുന്നവര്‍ക്ക് വേണ്ടി പ്രത്യേക സമ്മേളനവും ഉണ്ടായിരിക്കും. ശുശ്രുഷകള്‍ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായും, ഏവരെയും ധ്യാനശുശ്രുഷകളിലേക്ക് ക്ഷണിക്കുന്നതായും വികാരി ഫാ. തോമസ് പ്രശോഭ് അറിയിച്ചു.

വിവരങ്ങള്‍ക്കും, റജിസ്‌ട്രേഷനും അസി. വികാരി ഫാ. ഷൈജു മാത്യു മേപ്പുറത്ത്, പ്രിന്‍സ് പത്തിപ്പറമ്പില്‍, സാബു മാരേട്ട്, ലില്ലിക്കുട്ടി പെരുമ്പ്രാല്‍, സണ്ണി പുത്തന്‍പറമ്പില്‍, അനു ആല്‍ബിന്‍, കെവിന്‍ ചാക്കോ വെട്ടുപറമ്പില്‍ എന്നിവരെ സമീപിക്കുക (670 6028476, 660 6686394)

Read more

വിവാഹ ഒരുക്ക സെമിനാറിനു നേതൃത്വം നല്‍കി സീറോ മലബാര്‍ സഭ, ആഗസ്റ്റ് 28,29,30 തീയതികളില്‍.

ഡബ്ലിന്‍: സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന വിവാഹ ഒരുക്ക സെമിനാറിന്റെ അടുത്ത ബാച്ച് ഓഗസ്റ്റ് 28, 29, 30 തീയതികളില്‍ താല ഹോളി റോസറി ദേവാലയത്തില്‍ നടത്തുന്നു.  
ദിവസവും രാവിലെ 9:30 നു ആരംഭിച്ച് വൈകിട്ട് 5:30 നു അവസാനിക്കുംവിധമാണ കോഴ്‌സ് ക്രമീകരിച്ചിരിക്കുന്നത്. ത്രിദിന കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സീറോ മലബാര്‍ സഭയുടെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കും. പങ്കെടുക്കുന്നവര്‍ക്കായി ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും.
രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഓഗസ്റ്റ് 25 ആണ്. ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വെബ്‌സൈറ്റ് വഴി മാത്രമാണ് രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കുക. . 6 മാസത്തില്‍ ഒരിക്കലായിരിക്കും സെമിനാര്‍ നടത്തുക.
വിവാഹത്തിനായി ഒരുങ്ങുന്നവര്‍ ഈ സൗകര്യം പരമാവദി പ്രയോജനപ്പെടുത്തണമെന്ന് സീറോ മലബാര്‍ ചാപ്ലൈന്‍സ് ഫാ.ക്ലെമെന്റ് പാടത്തിപ്പറമ്പില്‍, ഫാ. രാജേഷ് മേച്ചിറാകത്ത്, ഫാ. റോയ് വട്ടകാട്ട് എന്നിവര്‍ അറിയിച്ചു.
വിവരങ്ങള്‍ക്ക്: ഫാ. ക്ലെമെന്റ് : 089 492 7755, ഫാ.രാജേഷ് : 089 444 2698, ഫാ. റോയ് വട്ടകാട്ട് : 0894590705.

ഡബ്ലിന്‍: സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന വിവാഹ ഒരുക്ക സെമിനാറിന്റെ അടുത്ത ബാച്ച് ഓഗസ്റ്റ് 28, 29, 30 തീയതികളില്‍ താല ഹോളി റോസറി ദേവാലയത്തില്‍ നടത്തുന്നു.  ദിവസവും രാവിലെ 9:30 നു ആരംഭിച്ച് വൈകിട്ട് 5:30 നു അവസാനിക്കുംവിധമാണ കോഴ്‌സ് ക്രമീകരിച്ചിരിക്കുന്നത്. ത്രിദിന കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സീറോ മലബാര്‍ സഭയുടെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കും. പങ്കെടുക്കുന്നവര്‍ക്കായി ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും.രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഓഗസ്റ്റ് 25 ആണ്. ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വെബ്‌സൈറ്റ് വഴി മാത്രമാണ് രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കുക. 6 മാസത്തില്‍ ഒരിക്കലായിരിക്കും സെമിനാര്‍ നടത്തുക.

വിവാഹത്തിനായി ഒരുങ്ങുന്നവര്‍ ഈ സൗകര്യം പരമാവദി പ്രയോജനപ്പെടുത്തണമെന്ന് സീറോ മലബാര്‍ ചാപ്ലൈന്‍സ് ഫാ.ക്ലെമെന്റ് പാടത്തിപ്പറമ്പില്‍, ഫാ. രാജേഷ് മേച്ചിറാകത്ത്, ഫാ. റോയ് വട്ടകാട്ട് എന്നിവര്‍ അറിയിച്ചു.വിവരങ്ങള്‍ക്ക്: ഫാ. ക്ലെമെന്റ് : 089 492 7755, ഫാ.രാജേഷ് : 089 444 2698, ഫാ. റോയ് വട്ടകാട്ട് : 0894590705.

Read more

വാല്‍സിംഹാം മരിയന്‍ തീര്‍ഥാടനത്തിനൊരുങ്ങി മലയാളി മാതൃഭക്തര്‍

വാല്‍സിംഹാം: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ അഭി. ഫ്രാന്‍സീസ് മാര്‍പ്പാപ്പ, കത്തോലിക്കാ സഭയുടെ പ്രശസ്തമായ മരിയന്‍ പുണ്യകേന്ദ്രങ്ങളില്‍ ശ്രദ്ധേയമായ വാല്‍സിഹാം കാത്തലിക്ക് ഷ്രയിനിനെ മൈനര്‍ ബസിലിക്കയായി ഉയര്‍ത്തിയിട്ടു മൂന്നു വര്‍ഷം പിന്നിടുന്‌പോള്‍, മാതൃ ഭക്തിയുടെ നിറവുമായി പ്രത്യുത പുണ്യ കേന്ദ്രത്തിലേക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ സ്ഥാപനത്തിനു ശേഷം മാര്‍ സ്രാന്പിക്കല്‍ പിതാവിന്റെ നേതൃത്വത്തില്‍ നടത്തുന്ന സീറോ മലബാര്‍ തീര്‍ഥാടനവും മൂന്നാം വാര്‍ഷികം ആഘോഷിക്കുന്നുവെന്നതു ആകസ്മികമാണെങ്കിലും മലയാളി മാതൃഭക്തര്‍ക്കും ഇതിനോടൊപ്പം അഭിമാനിക്കാം. 
2015 ഡിസംബര്‍ 27 നാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഈ മരിയന്‍ പുണ്യ കേന്ദ്രത്തെ ഒരു മൈനര്‍ ബസലിക്കയുടെ പദവിയിലേക്ക് ഉയര്‍ത്തിയത്. ആംഗ്ലിക്കന്‍ മതപരിവര്‍ത്തനത്തോടെ നശിക്കപ്പെട്ട സ്ലിപ്പര്‍ ചാപ്പല്‍ പുനര്‍നിര്‍മ്മാണത്തിനായി 1897 ഫെബ്രുവരി 6നു ലിയോ പത്താമന്‍ മാര്‍പാപ്പയാണ് ഔദ്യോഗിക അംഗീകാരം വാല്‍സിംഹാമിന് നല്‍കിയത്. 
സ്ലിപ്പര്‍ ചാപ്പല്‍ പുനര്‍നിര്‍മ്മാണത്തിനു ശേഷം 1934 ഓഗസ്റ്റ് 15 ന് നോര്‍ത്ത് ആംപ്റ്റന്‍ ബിഷപ്പ് ലോറന്‍സ് യൂനുസ് സ്ലിപ്പര്‍ ചാപ്പലില്‍ പൊതുജനങ്ങള്‍ക്കായി നിരവധി വര്‍ഷങ്ങള്‍ക്കു ശേഷം ദിവ്യബലി അര്‍പ്പിച്ചു. രണ്ടു ദിവസത്തിനു ശേഷം കര്‍ദിനാള്‍ ഫ്രാന്‍സിസ് ബോണ്‍ ഇംഗ്ലണ്ടിലെ കത്തോലിക്കാ മെത്രാന്‍മാരുടെ നേതൃത്വത്തില്‍ ദേശീയ തീര്‍ഥാടനം വാല്‍സിംഹാമില്‍ സംഘടിപ്പിക്കുകയും,അതില്‍ വെയില്‍സ് അടക്കം പ്രദേശങ്ങളില്‍ നിന്നും പതിനായിരത്തിലധികം പേര്‍ ഈ തീര്‍ത്ഥാടനത്തില്‍ പങ്കുചേരുകയും ചെയ്തിരുന്നു. ഈ ദിവസം മുതല്‍ ആണ് സ്ലിപ്പര്‍ ചാപ്പല്‍ കത്തോലിക്കരുടെ ദേശീയ ആരാധനാലയമായി മാറിയത്. 
ബസിലിക്കയുടെ ഉള്ളില്‍ സ്ഥാപിച്ച ഔവര്‍ ലേഡി ഓഫ് വാല്‍സിംഹാം രൂപത്തില്‍ കാണുന്ന കിരീടം 1946 ഓഗസ്റ്റ് 15ന് പന്ത്രണ്ടാം പീയൂസ് മാര്‍പ്പാപ്പാ ധരിപ്പിച്ച കാനോനിക്കല്‍ ക്രൗണ്‍ ആണെന്നന്നതും ഏറെ ശ്രദ്ധേയമാണ്. 
ജൂലൈ 20 ശനിയാഴ്ച ആഘോഷമായി നടത്തപ്പെടുന്ന തീര്‍ഥാടന മരിയോത്സവത്തിനു ഈസ്റ്റ് ആംഗ്ലിയായിലെ സീറോ മലബാര്‍ കുര്‍ബാന കേന്ദ്രമായ കോള്‍ചെസ്റ്റര്‍ കമ്മ്യുണിറ്റിയാണ് പ്രസുദേന്തിത്വം വഹിക്കുന്നത്.
മാര്‍ സ്രാന്പിക്കല്‍ പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന ആഘോഷമായ സമൂഹ തിരുനാള്‍ കുര്‍ബാനയും, മരിയന്‍ സ്തുതി ഗീതങ്ങളും, പ്രാര്‍ഥനകളും അര്‍പ്പിച്ചു നടത്തുന്ന തീര്‍ഥാടനവും, മാതൃ ഭക്തി പ്രഘോഷണവും ഈ തീര്‍ഥാടനത്തെ അനുഗ്രഹ സാന്ദ്രമാക്കും. 
ആല്‍മീയ അജപാലന നേതൃത്വം നല്‍കി പോരുന്ന ഫാ. തോമസ് പാറക്കണ്ടത്തില്‍, ഫാ. ജോസ് അന്ത്യാംകുളം, ട്രസ്റ്റിമാരായ ടോമി പാറക്കല്‍, നിതാ ഷാജി എന്നിവരുടെ നേതൃത്വത്തില്‍ കോള്‍ചെസ്റ്റര്‍ കുടുംബാംഗങ്ങള്‍ തീര്‍ഥാടകരുടെ സൗകര്യങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ്. 
തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക്: 
ട്രസ്റ്റിമാരായ ടോമി പാറക്കല്‍ 07883010329, നിതാ ഷാജി 07443042946

വാല്‍സിംഹാം: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ അഭി. ഫ്രാന്‍സീസ് മാര്‍പ്പാപ്പ, കത്തോലിക്കാ സഭയുടെ പ്രശസ്തമായ മരിയന്‍ പുണ്യകേന്ദ്രങ്ങളില്‍ ശ്രദ്ധേയമായ വാല്‍സിഹാം കാത്തലിക്ക് ഷ്രയിനിനെ മൈനര്‍ ബസിലിക്കയായി ഉയര്‍ത്തിയിട്ടു മൂന്നു വര്‍ഷം പിന്നിടുന്‌പോള്‍, മാതൃ ഭക്തിയുടെ നിറവുമായി പ്രത്യുത പുണ്യ കേന്ദ്രത്തിലേക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ സ്ഥാപനത്തിനു ശേഷം മാര്‍ സ്രാന്പിക്കല്‍ പിതാവിന്റെ നേതൃത്വത്തില്‍ നടത്തുന്ന സീറോ മലബാര്‍ തീര്‍ഥാടനവും മൂന്നാം വാര്‍ഷികം ആഘോഷിക്കുന്നുവെന്നതു ആകസ്മികമാണെങ്കിലും മലയാളി മാതൃഭക്തര്‍ക്കും ഇതിനോടൊപ്പം അഭിമാനിക്കാം. 

2015 ഡിസംബര്‍ 27 നാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഈ മരിയന്‍ പുണ്യ കേന്ദ്രത്തെ ഒരു മൈനര്‍ ബസലിക്കയുടെ പദവിയിലേക്ക് ഉയര്‍ത്തിയത്. ആംഗ്ലിക്കന്‍ മതപരിവര്‍ത്തനത്തോടെ നശിക്കപ്പെട്ട സ്ലിപ്പര്‍ ചാപ്പല്‍ പുനര്‍നിര്‍മ്മാണത്തിനായി 1897 ഫെബ്രുവരി 6നു ലിയോ പത്താമന്‍ മാര്‍പാപ്പയാണ് ഔദ്യോഗിക അംഗീകാരം വാല്‍സിംഹാമിന് നല്‍കിയത്. സ്ലിപ്പര്‍ ചാപ്പല്‍ പുനര്‍നിര്‍മ്മാണത്തിനു ശേഷം 1934 ഓഗസ്റ്റ് 15 ന് നോര്‍ത്ത് ആംപ്റ്റന്‍ ബിഷപ്പ് ലോറന്‍സ് യൂനുസ് സ്ലിപ്പര്‍ ചാപ്പലില്‍ പൊതുജനങ്ങള്‍ക്കായി നിരവധി വര്‍ഷങ്ങള്‍ക്കു ശേഷം ദിവ്യബലി അര്‍പ്പിച്ചു. രണ്ടു ദിവസത്തിനു ശേഷം കര്‍ദിനാള്‍ ഫ്രാന്‍സിസ് ബോണ്‍ ഇംഗ്ലണ്ടിലെ കത്തോലിക്കാ മെത്രാന്‍മാരുടെ നേതൃത്വത്തില്‍ ദേശീയ തീര്‍ഥാടനം വാല്‍സിംഹാമില്‍ സംഘടിപ്പിക്കുകയും,അതില്‍ വെയില്‍സ് അടക്കം പ്രദേശങ്ങളില്‍ നിന്നും പതിനായിരത്തിലധികം പേര്‍ ഈ തീര്‍ത്ഥാടനത്തില്‍ പങ്കുചേരുകയും ചെയ്തിരുന്നു. ഈ ദിവസം മുതല്‍ ആണ് സ്ലിപ്പര്‍ ചാപ്പല്‍ കത്തോലിക്കരുടെ ദേശീയ ആരാധനാലയമായി മാറിയത്. ബസിലിക്കയുടെ ഉള്ളില്‍ സ്ഥാപിച്ച ഔവര്‍ ലേഡി ഓഫ് വാല്‍സിംഹാം രൂപത്തില്‍ കാണുന്ന കിരീടം 1946 ഓഗസ്റ്റ് 15ന് പന്ത്രണ്ടാം പീയൂസ് മാര്‍പ്പാപ്പാ ധരിപ്പിച്ച കാനോനിക്കല്‍ ക്രൗണ്‍ ആണെന്നന്നതും ഏറെ ശ്രദ്ധേയമാണ്. 

ജൂലൈ 20 ശനിയാഴ്ച ആഘോഷമായി നടത്തപ്പെടുന്ന തീര്‍ഥാടന മരിയോത്സവത്തിനു ഈസ്റ്റ് ആംഗ്ലിയായിലെ സീറോ മലബാര്‍ കുര്‍ബാന കേന്ദ്രമായ കോള്‍ചെസ്റ്റര്‍ കമ്മ്യുണിറ്റിയാണ് പ്രസുദേന്തിത്വം വഹിക്കുന്നത്. മാര്‍ സ്രാന്പിക്കല്‍ പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന ആഘോഷമായ സമൂഹ തിരുനാള്‍ കുര്‍ബാനയും, മരിയന്‍ സ്തുതി ഗീതങ്ങളും, പ്രാര്‍ഥനകളും അര്‍പ്പിച്ചു നടത്തുന്ന തീര്‍ഥാടനവും, മാതൃ ഭക്തി പ്രഘോഷണവും ഈ തീര്‍ഥാടനത്തെ അനുഗ്രഹ സാന്ദ്രമാക്കും. ആല്‍മീയ അജപാലന നേതൃത്വം നല്‍കി പോരുന്ന ഫാ. തോമസ് പാറക്കണ്ടത്തില്‍, ഫാ. ജോസ് അന്ത്യാംകുളം, ട്രസ്റ്റിമാരായ ടോമി പാറക്കല്‍, നിതാ ഷാജി എന്നിവരുടെ നേതൃത്വത്തില്‍ കോള്‍ചെസ്റ്റര്‍ കുടുംബാംഗങ്ങള്‍ തീര്‍ഥാടകരുടെ സൗകര്യങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ട്രസ്റ്റിമാരായ ടോമി പാറക്കല്‍ 07883010329, നിതാ ഷാജി 07443042946

Read more

ഉഴവൂർക്കാരെ വരവേക്കാൻ കവന്റി ഒരുങ്ങി; സംഗമങ്ങളുടെ സംഗമത്തിന് ഇനി ദിവസങ്ങൾ മാത്രം

ഈ വർഷത്തെ ഉഴവൂർ സംഗമം ഈ മാസം 21, 22, 23 തീയതികളിൽ കവന്റിയിൽ വെച്ച് നടത്തപ്പെടും.യുക്കെയിലെ സംഗമങ്ങളിൽ വച്ചേറ്റവും വലിയതും, സംഗമങ്ങളുടെ സംഗമം എന്നറിയപ്പെടുന്നതും, എല്ലാ വർഷവും പുതുമയേറിയ കലാപരുപാടികൾ കൊണ്ട് പ്രശംസ പിടിച്ച് പറ്റുന്നതും, നൂറ് ശതമാനം ജന പങ്കാളിത്തം എല്ലാ വർഷവും തന്നെ ഉള്ളതും ആയ ഉഴവൂർ സംഗമം വളരെ വിപുലമായ രീതിയിൽ നടത്താനുള്ള ഒരുക്കങ്ങൾ കവന്റിയിൽ പൂർത്തിയായി. ഈ വർഷത്തെ ഉഴവൂർ സംഗമം ജൂൺ 21, 22, 23 തീയതികളിൽ കവന്റിയിൽ വച്ച് നടത്താനുള്ള എല്ലാ തയ്യാറെടുപ്പുകളും കഴിഞ്ഞതായി സംഘാടകരായ കവന്റി ടീമംഗങ്ങൾ അറിയിച്ചു.
യുക്കെയിലുള്ള എല്ലാ ഉഴവൂർക്കാരും ഇത് ഒരു അറിയിപ്പായി സ്വീകരിക്കുകയും, ആർക്കെങ്കിലും ഇനി താമസ സൗകര്യങ്ങൾ ആവശ്യമെങ്കൽ എത്രയും പെട്ടെന്ന് സംഘാടകരെ അറിയിക്കണമെന്നും സംഘാടകർ അറിയിച്ചു

ഈ വർഷത്തെ ഉഴവൂർ സംഗമം ജൂൺ 21, 22, 23  തീയതികളിൽ കവന്റിയിൽ വെച്ച് നടത്തപ്പെടും.യുക്കെയിലെ സംഗമങ്ങളിൽ വച്ചേറ്റവും വലിയതും, സംഗമങ്ങളുടെ സംഗമം എന്നറിയപ്പെടുന്നതും, എല്ലാ വർഷവും പുതുമയേറിയ കലാപരുപാടികൾ കൊണ്ട് പ്രശംസ പിടിച്ച് പറ്റുന്നതും, നൂറ് ശതമാനം ജന പങ്കാളിത്തം എല്ലാ വർഷവും തന്നെ ഉള്ളതും ആയ ഉഴവൂർ സംഗമം വളരെ വിപുലമായ രീതിയിൽ നടത്താനുള്ള ഒരുക്കങ്ങൾ കവന്റിയിൽ പൂർത്തിയായി. ഈ വർഷത്തെ ഉഴവൂർ സംഗമം ജൂൺ 21, 22, 23 തീയതികളിൽ കവന്റിയിൽ വച്ച് നടത്താനുള്ള എല്ലാ തയ്യാറെടുപ്പുകളും കഴിഞ്ഞതായി സംഘാടകരായ കവന്റി ടീമംഗങ്ങൾ അറിയിച്ചു.യുക്കെയിലുള്ള എല്ലാ ഉഴവൂർക്കാരും ഇത് ഒരു അറിയിപ്പായി സ്വീകരിക്കുകയും, ആർക്കെങ്കിലും ഇനി താമസ സൗകര്യങ്ങൾ ആവശ്യമെങ്കൽ എത്രയും പെട്ടെന്ന് സംഘാടകരെ അറിയിക്കണമെന്നും സംഘാടകർ അറിയിച്ചു.

Read more

അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ മലയാളം റെസിഡന്‍ഷ്യല്‍ റിട്രീറ്റ് എഫാത്ത കോണ്‍ഫറന്‍സ് ഡിസംബറില്‍

ബര്‍മിംഗ്ഹാം: ലോക പ്രശസ്ത വചന പ്രഘോഷകനായ റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍, റവ. ഫാ. സോജി ഓലിക്കല്‍ എന്നിവര്‍ നയിക്കുന്ന യൂറോപ്പ് കേന്ദ്രീകരിച്ചു അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ മലയാളം റെസിഡന്‍ഷ്യല്‍ റിട്രീറ്റ് എഫാത്ത കോണ്‍ഫറന്‍സ് ഡിസംബര്‍ 12 വ്യാഴം മുതല്‍ 15 ഞായര്‍ വരെ യുകെയിലെ ഡെര്‍ബിഷെയറില്‍ നടക്കും.
ഫാ. ഷൈജു നടുവത്താനിയില്‍, അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് ഇന്റര്‍നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ ഷിബു കുര്യന്‍, യുകെ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ സാജു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു. കുട്ടികള്‍ക്കും പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കും.
അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നാല് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ  വെബ്‌സൈറ്റില്‍ നേരിട്ട് സീറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. 
കൂടുതല്‍ വിവരങ്ങള്‍ക്ക്: 
അനീഷ് തോമസ് 07760254700
ബാബു ജോസഫ് 07702061948

ബര്‍മിംഗ്ഹാം: ലോക പ്രശസ്ത വചന പ്രഘോഷകനായ റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍, റവ. ഫാ. സോജി ഓലിക്കല്‍ എന്നിവര്‍ നയിക്കുന്ന യൂറോപ്പ് കേന്ദ്രീകരിച്ചു അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ മലയാളം റെസിഡന്‍ഷ്യല്‍ റിട്രീറ്റ് എഫാത്ത കോണ്‍ഫറന്‍സ് ഡിസംബര്‍ 12 വ്യാഴം മുതല്‍ 15 ഞായര്‍ വരെ യുകെയിലെ ഡെര്‍ബിഷെയറില്‍ നടക്കും.

ഫാ. ഷൈജു നടുവത്താനിയില്‍, അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് ഇന്റര്‍നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ ഷിബു കുര്യന്‍, യുകെ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ സാജു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു. കുട്ടികള്‍ക്കും പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കും.അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നാല് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ  വെബ്‌സൈറ്റില്‍ നേരിട്ട് സീറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

അനീഷ് തോമസ് 07760254700

ബാബു ജോസഫ് 07702061948

Read more

ലിംക ഓണാഘോഷങ്ങള്‍ സെപ്റ്റംബര്‍ 28 ശനിയാഴ്ച്ച.

ഇനി അടുത്തത് ഓണാഘോഷങ്ങളുടെ കാത്തിരുപ്പാണ് .
ഒരു ജനതയുടേയും സംസ്‌കാരത്തിന്റെയും തനിമയാര്‍ന്ന മധുരിക്കുന്ന ഒരടയാളപ്പെടുത്തലായ ഓണത്തിനുവേണ്ടിയുള്ള കാത്തിരുപ്പ്. അന്നും ഇന്നും എന്നും പോലെ അതിനുള്ള പണിപ്പുരയിലാണ് ലിംകയും
കുടുംബ ബന്ധങ്ങളും മൂല്യങ്ങളും വിളക്കിച്ചേര്‍ത്ത ഒരു പ്രവര്‍ത്തന ശൈലി മുഖമുദ്രയാക്കിയിട്ടുള്ള ലിംക ഇപ്രാവശ്യവും ഊന്നല്‍ നല്‍കുന്നത് ഒരു കുടുംബാധിഷ്ഠിത ഓണാഘോഷങ്ങള്‍ക്കാണ്. സെപ്റ്റംബര്‍ 28, ശനിയാഴ്ച്ച ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ വിശാലമായ സ്‌കൂള്‍ അങ്കണവും അതിലും വിസ്തൃതമായ പരിസരങ്ങളും ഓണ വേദിക്കായി തയ്യാറെടുത്തു വരുന്നു.
പ്രഭാതം മുതല്‍ പ്രദോഷം വരെ നീളുന്ന ഓണാഘോഷങ്ങള്‍ കലാ കായിക സാംസ്‌കാരിക പരിപാടികളാല്‍ സമ്പുഷ്ടമായിരിക്കും. നൈസര്‍ഗ്ഗിക സിദ്ധികളാല്‍ അതിസമ്പുഷ്ടമായ ലിവര്‍പൂള്‍ മലയാളികള്‍ ഒരുക്കുന്ന കലാപരിപാടികള്‍, ദേശീയ നിലവാരത്തിനപ്പുറം കിടപിടിക്കുന്ന വ്യത്യസ്ത പ്രോഗ്രാമുകള്‍ തനിമയുടെ തനിയാവര്‍ത്തനം അന്വര്‍ത്ഥമാക്കുന്ന കായിക മല്‍സരങ്ങള്‍, നര്‍മ്മത്തില്‍ ചാലിച്ച ജീവിതത്തിന്റെ നഗ്നയാഥാര്‍ത്ഥ്യങ്ങള്‍ ചിത്രീകരിക്കുന്ന കലാവിഷ്‌കാരങ്ങള്‍, കൂടാതെ അതിവിശിഷ്ടാഥിതികളുടെ സാന്നിദ്ധ്യം, അങ്ങിനെ പലതും. . . . ലിംക ഓണം 2019 നിങ്ങളെ നിരാശപ്പെടുത്തുകയില്ല.
ഒരു മേശയ്ക്കു ചുറ്റും ഇരുന്ന് കുടുംബാംഗങ്ങള്‍ക്കൊപ്പം സുഷിപ്തവും വിഭവ സമ്പുഷ്ടവുമായ ലിംക ഒരുക്കുന്ന ഒരോണ സദ്യ, അതൊരു വേറിട്ട അനുഭവമായിരിക്കും.
ലിംക പ്രസിഡന്റ് ശ്രീ തമ്പി ജോസ്, സെക്രട്ടറി ശ്രീ രാജി മാത്യു, ട്രഷറാര്‍ ശ്രീ നോബിള്‍ ജോസ് എന്നിവര്‍ സംയുക്തമായി എല്ലാവരേയും ഓണാഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നു. സ്വാഗതം ലിംക 2019 ഓണാഘോഷങ്ങളിലേക്ക്.
കൂടുതല്‍ വിശദാംശങ്ങള്‍ക്കു ബിനു മൈലപ്ര - 07889134397, ബിജു പീറ്റര്‍ - 07970944925

ഒരു ജനതയുടേയും സംസ്‌കാരത്തിന്റെയും തനിമയാര്‍ന്ന മധുരിക്കുന്ന ഒരടയാളപ്പെടുത്തലായ ഓണത്തിനുവേണ്ടിയുള്ള കാത്തിരുപ്പ്. അന്നും ഇന്നും എന്നും പോലെ അതിനുള്ള പണിപ്പുരയിലാണ് ലിംകയും കുടുംബ ബന്ധങ്ങളും മൂല്യങ്ങളും വിളക്കിച്ചേര്‍ത്ത ഒരു പ്രവര്‍ത്തന ശൈലി മുഖമുദ്രയാക്കിയിട്ടുള്ള ലിംക ഇപ്രാവശ്യവും ഊന്നല്‍ നല്‍കുന്നത് ഒരു കുടുംബാധിഷ്ഠിത ഓണാഘോഷങ്ങള്‍ക്കാണ്. സെപ്റ്റംബര്‍ 28, ശനിയാഴ്ച്ച ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ വിശാലമായ സ്‌കൂള്‍ അങ്കണവും അതിലും വിസ്തൃതമായ പരിസരങ്ങളും ഓണ വേദിക്കായി തയ്യാറെടുത്തു വരുന്നു.പ്രഭാതം മുതല്‍ പ്രദോഷം വരെ നീളുന്ന ഓണാഘോഷങ്ങള്‍ കലാ കായിക സാംസ്‌കാരിക പരിപാടികളാല്‍ സമ്പുഷ്ടമായിരിക്കും. നൈസര്‍ഗ്ഗിക സിദ്ധികളാല്‍ അതിസമ്പുഷ്ടമായ ലിവര്‍പൂള്‍ മലയാളികള്‍ ഒരുക്കുന്ന കലാപരിപാടികള്‍, ദേശീയ നിലവാരത്തിനപ്പുറം കിടപിടിക്കുന്ന വ്യത്യസ്ത പ്രോഗ്രാമുകള്‍ തനിമയുടെ തനിയാവര്‍ത്തനം അന്വര്‍ത്ഥമാക്കുന്ന കായിക മല്‍സരങ്ങള്‍, നര്‍മ്മത്തില്‍ ചാലിച്ച ജീവിതത്തിന്റെ നഗ്നയാഥാര്‍ത്ഥ്യങ്ങള്‍ ചിത്രീകരിക്കുന്ന കലാവിഷ്‌കാരങ്ങള്‍, കൂടാതെ അതിവിശിഷ്ടാഥിതികളുടെ സാന്നിദ്ധ്യം, അങ്ങിനെ പലതും. . . . ലിംക ഓണം 2019 നിങ്ങളെ നിരാശപ്പെടുത്തുകയില്ല.

ഒരു മേശയ്ക്കു ചുറ്റും ഇരുന്ന് കുടുംബാംഗങ്ങള്‍ക്കൊപ്പം സുഷിപ്തവും വിഭവ സമ്പുഷ്ടവുമായ ലിംക ഒരുക്കുന്ന ഒരോണ സദ്യ, അതൊരു വേറിട്ട അനുഭവമായിരിക്കും.ലിംക പ്രസിഡന്റ് ശ്രീ തമ്പി ജോസ്, സെക്രട്ടറി ശ്രീ രാജി മാത്യു, ട്രഷറാര്‍ ശ്രീ നോബിള്‍ ജോസ് എന്നിവര്‍ സംയുക്തമായി എല്ലാവരേയും ഓണാഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നു. സ്വാഗതം ലിംക 2019 ഓണാഘോഷങ്ങളിലേക്ക്.

കൂടുതല്‍ വിശദാംശങ്ങള്‍ക്കു ബിനു മൈലപ്ര - 07889134397, ബിജു പീറ്റര്‍ - 07970944925

Read more

ലണ്ടന്‍ ഓഹരിവിപണിയില്‍ വ്യാപാരോദ്ഘാടനം നിര്‍വഹിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍.

ലണ്ടന്‍ : ലണ്ടന്‍ ഓഹരിവിപണിയില്‍ വ്യാപാരോദ്്ഘാടനം നിര്‍വഹിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍.
ലണ്ടന്‍ ഓഹരി വിപണിയിലെ വ്യാപാരം തുറന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാന മുഖ്യമന്ത്രി എന്ന റെക്കോഡും ഇതോടെ പിണറായി വിജയന്റെ പേരിലായി. .
ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ച് തുറക്കാനുള്ള ക്ഷണം കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രിക്ക് ലഭിച്ചത്. ധനമന്ത്രി തോമസ് ഐസക് , ചീഫ് സെക്രട്ടറി ടോം ജോസ്, കിഫ്ബി സിഇഒ കെ എം എബ്രഹാം എന്നിവരേയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു .
ലണ്ടന്‍ ഓഹരിവിപണിയില്‍ ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനതല സ്ഥാപനമായി കിഫ്ബി വരുന്നതിന്റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രിക്ക് ഈ ക്ഷണം ലഭിച്ചത്. ഇതിലൂടെ സംസ്ഥാനത്തിന് വിഭവസമാഹരണത്തിനുള്ള പുതിയ അവസരവും കോര്‍പ്പറേറ്റ് ഭരണത്തിലെയും ഫണ്ട് പരിപാലനത്തിലെയും ലോകോത്തരസമ്പ്രദായങ്ങള്‍ പകര്‍ത്താനുള്ള അവസരവുമാണ് വഴിതുറക്കുന്നത്..
ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ചടങ്ങുകള്‍ക്ക് ശേഷം മുഖ്യമന്ത്രിയും ധനമന്ത്രിയും കെ.എസ്.എഫ്.ഇ. പ്രവാസിച്ചിട്ടിയുടെ യൂറോപ്പ് തല ഉദ്ഘാടനത്തിന് പങ്കെടുക്കും. ഇതോടെ ഇതോടെ യൂറോപ്യന്‍ രാജ്യങ്ങളിലുള്ള മലയാളികള്‍ക്കും പ്രവാസിച്ചിട്ടിയില്‍ ചേരാം. ചിട്ടിയുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി അറിയുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ലണ്ടന്‍ ഓഹരി വിപണിയിലെ വ്യാപാരം തുറന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാന മുഖ്യമന്ത്രി എന്ന റെക്കോഡും ഇതോടെ പിണറായി വിജയന്റെ പേരിലായി.ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ച് തുറക്കാനുള്ള ക്ഷണം കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രിക്ക് ലഭിച്ചത്. ധനമന്ത്രി തോമസ് ഐസക് , ചീഫ് സെക്രട്ടറി ടോം ജോസ്, കിഫ്ബി സിഇഒ കെ എം എബ്രഹാം എന്നിവരേയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു .

ലണ്ടന്‍ ഓഹരിവിപണിയില്‍ ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനതല സ്ഥാപനമായി കിഫ്ബി വരുന്നതിന്റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രിക്ക് ഈ ക്ഷണം ലഭിച്ചത്. ഇതിലൂടെ സംസ്ഥാനത്തിന് വിഭവസമാഹരണത്തിനുള്ള പുതിയ അവസരവും കോര്‍പ്പറേറ്റ് ഭരണത്തിലെയും ഫണ്ട് പരിപാലനത്തിലെയും ലോകോത്തരസമ്പ്രദായങ്ങള്‍ പകര്‍ത്താനുള്ള അവസരവുമാണ് വഴിതുറക്കുന്നത്..

ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ചടങ്ങുകള്‍ക്ക് ശേഷം മുഖ്യമന്ത്രിയും ധനമന്ത്രിയും കെ.എസ്.എഫ്.ഇ. പ്രവാസിച്ചിട്ടിയുടെ യൂറോപ്പ് തല ഉദ്ഘാടനത്തിന് പങ്കെടുക്കും. ഇതോടെ ഇതോടെ യൂറോപ്യന്‍ രാജ്യങ്ങളിലുള്ള മലയാളികള്‍ക്കും പ്രവാസിച്ചിട്ടിയില്‍ ചേരാം. ചിട്ടിയുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി അറിയുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Read more

ലണ്ടൻ ഓഹരിവിപണി തുറക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് ‍| Live Telecast Available

ലണ്ടൻ : ഓഹരിവിപണിയിൽ ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനതല സ്ഥാപനം എന്ന പദവി ഇനി കിഫ്ബിക്കു സ്വന്തം. വെള്ളിയാഴ്ച വ്യാപാരത്തിനായി ഓഹരിവിപണി തുറക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് ‍ലണ്ടൻ സ്റ്റോക്ക് എക്സ്‌ചേഞ്ച് അധികൃതരുടെ ക്ഷണം ലഭിച്ചു. ധനമന്ത്രി തോമസ് ഐസക്കിനെയും ചീഫ് സെക്രട്ടറി ടോം ജോസിനെയും കിഫ്ബി സി.ഇ.ഒ. കെ.എം. എബ്രഹാമിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇത്തരമൊരു ചടങ്ങിനായി ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിയെ ലണ്ടൻ സ്റ്റോക്ക് എക്സ്‌ചേഞ്ച് ക്ഷണിക്കുന്നത് ഇതാദ്യമാണ്.

സംസ്ഥാനത്തിനു വിഭവസമാഹരണത്തിനുള്ള പുതിയ അവസരം മാത്രമല്ല, കോർപ്പറേറ്റ് ഭരണത്തിലെയും ഫണ്ട്പരിപാലനത്തിലെയും ലോകോത്തരസമ്പ്രദായങ്ങൾ പകർത്താനുള്ള അവസരംകൂടിയാണ് ഇതിലൂടെ ലഭിക്കുന്നത്. അന്താരാഷ്ട്ര നിക്ഷേപകർക്കൊപ്പം ലോകവ്യാപകമായി വിജയകരമായി സംഘടിപ്പിച്ച റോഡ് ഷോകളുടെ തുടർച്ചയാണ് ഈ അവസരം- കിഫ്ബി അധികൃതർ പറഞ്ഞു. അടുത്ത മൂന്നുകൊല്ലത്തിനകം അടിസ്ഥാനസൗകര്യവികസനത്തിന് 50,000 കോടിരൂപയുടെ മൂലധനനിക്ഷേപം ലഭ്യമാക്കുക എന്ന ലക്ഷ്യം നേടാനുള്ള യാത്രയിൽ ഈ ഓഹരിവ്യാപാരം കിഫ്ബിക്കു കരുത്താകും.

കെ.എസ്.എഫ്.ഇ. പ്രവാസിച്ചിട്ടിയുടെ യൂറോപ്പ്തല ഉദ്ഘാടനം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്‌ രണ്ടരയ്ക്ക് ലണ്ടനിലെ മോൺട്കാം റോയൽ ലണ്ടൻ ഹൗസ് ഹോട്ടലിൽ മുഖ്യമന്ത്രി നിർവഹിക്കും. ധനമന്ത്രി തോമസ് ഐസക്കും ചടങ്ങിൽ സംബന്ധിക്കും.

ഇതോടെ യൂറോപ്യൻ രാജ്യങ്ങളിലുള്ള മലയാളികൾക്കും പ്രവാസിച്ചിട്ടിയിൽ ചേരാം. പൂർണമായും ഓൺലൈനിലൂടെ പണമടയ്ക്കാനും ചിട്ടി വിളിച്ചെടുക്കാനും ചിട്ടിയുടെ സ്ഥിതി അറിയാനും കഴിയുന്നു എന്നതുകൊണ്ടുതന്നെ മികച്ച പ്രതികരണം ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Read more

18-ാമത് കണ്‍വെന്‍ഷന്‍ അനശ്വരമാക്കാന്‍ യുകെകെസിഎ ഇളമുറക്കാരുമായി കൈകോര്‍ക്കുന്നു.

18-ാമത് കണ്‍വെന്‍ഷന്‍ അനശ്വരമാക്കാന്‍ യുകെകെസിഎ ഇളമുറക്കാരുമായി കൈകോര്‍ക്കുന്നു.
റിപ്പോർട്ട് :- സണ്ണി രാഗമാലിക.
യുകെകെസിഎയുടെ യുവജന പ്രസ്ഥാനമായ യുകെകെസിവൈഎല്‍, യുകെകെസിഎ രൂപീകൃതമായപ്പോള്‍ മുതല്‍ പല പ്രബല യൂണിറ്റുകളിലും പ്രവര്‍ത്തനം തുടങ്ങിയിരുന്നുവെങ്കിലും ദേശീയ തലത്തില്‍ പ്രവര്‍ത്തനക്ഷമമാകുന്നത് 2011 ഫെബ്രുവരി 6-ാം തിയതിയാണ്. അന്ന് മിഡ് വെയില്‍സില്‍ വെച്ച് സുബിന്‍ ഫിലിപ്പ് ആദ്യ പ്രസിഡന്റായ സെന്‍ട്രല്‍ കമ്മിറ്റി നിലവില്‍ വന്നു. പിന്നീട് അങ്ങോട്ട് ഊര്‍ജ്ജസ്വലരായ പല കമ്മിറ്റികളും മാറി മാറി വന്നു. യുകെകെസിവൈഎല്‍ എന്ന യുവജന പ്രസ്ഥാനം യുകെയിലുടനീളം 40 യൂണിറ്റുകളായി അതിന്റെ ഉത്തുംഗ ശൃഗത്തിലെത്തി നില്‍ക്കുകയാണ്. 2019 ഏപ്രില്‍ 6-ാം തിയതി യുകെകെസിഎ കമ്യൂണിറ്റി സെന്ററില്‍ വെച്ചു നടന്ന നാഷണല്‍ കൗണ്‍സില്‍ 2019-20 കാലഘട്ടത്തിലേക്കുള്ള സെന്‍ട്രല്‍ കമ്മിറ്റിയംഗങ്ങളെ ഐകൃകണ്‌ഠ്യേന തെരഞ്ഞെടുത്തു. ഇന്നത്തെ യുകെകെസിവൈഎല്‍ ആണ് നാളത്തെ യുകെകെസിഎ എന്ന് ബോധ്യമുള്ള ഇപ്പോഴത്തെ യുകെകെസിഎ സെന്‍ട്രല്‍ കമ്മിറ്റി ഈ യുവപ്രതിഭകള്‍ക്ക് സര്‍വാത്മനായുള്ള പിന്തുണയര്‍പ്പിച്ചു.
പ്രൗഢോജ്ജ്വലമായ യുകെകെസിഎ കണ്‍വെന്‍ഷന് ജൂണ്‍ 29-ാം തിയതി ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ കൊടിയുയരുമ്പോള്‍ മുതല്‍ തങ്ങളുടേതായ സംഭാവന നല്‍കി പ്രവര്‍ത്തിക്കുന്നതു കാണുമ്പോള്‍ ആര്‍ക്കും വേട്ടയാടാന്‍ വിട്ടുകൊടുക്കാതെ പുത്രവാത്സല്യം സ്ഫുരിച്ചു നില്‍ക്കുന്ന കുടുംബബന്ധത്തിന്റെ പരിച്ഛേദമായി മാറുന്ന ഊഷ്മള സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയാവും ഓരോ ക്‌നാനായക്കാരനും കണ്‍കുളിര്‍ക്കെ കാണാന്‍ പോകുന്നത്.

മാള്‍ട്ട ക്‌നാനായ അസോസിയേഷന്‍ കൂട്ടായ്മ സംഘടിപ്പിച്ചു.

മാള്‍ട്ട ക്നാനായ അസോസിയേഷന്റ് കൂട്ടായ്മ മാര്‍ ജോസഫ് പണ്ടാരശേരില്‍ ഉദ്ഘാടനം ചെയ്തു. മെയ് രണ്ടിന് വൈകുന്നേരം ആറു മണിയോടെ പരിപാടികള്‍ ആരംഭിച്ചു. മാള്‍ട്ടയിലേക്ക് ക്നാനായക്കാര്‍ കുടിയേറിയ ശേഷം ആദ്യമായിയാണ് പിതാവിന്റ് സാന്നിധ്യത്തില്‍  കൂട്ടായ്മ സംഘടിപ്പിക്കുന്നത്. ക്നാനായ അസോസിയേഷന്റെയും കെ.സി.വൈ.എല്‍ യിന്റെയും നേതൃത്വത്തില്‍ നൂറുകണക്കിന് ക്നാനായ മക്കള്‍ പിതാവിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
യേഷന്റ് പിതാവിന്റ് ക്‌നാനായ അസോസിയേഷന്‍ സംഘടിപ്പിച്ചു.

എം.കെ.സി.എ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മെയ് 4ന് മാഞ്ചസ്റ്ററില്‍

മാഞ്ചസ്റ്റര്‍:- മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ബാഡ്മിന്റന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഇന്റേണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. മെയ് 4ന് മാഞ്ചസ്റ്റര്‍ വിഥിന്‍ഷോ ലൈഫ് സ്‌റ്റൈല്‍ സെന്ററില്‍ വച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്. വിവിധ പ്രായത്തിലുള്ളവര്‍ക്ക് വേണ്ടിയുള്ള ഗ്രൂപ്പടിസ്ഥാനമാക്കിയാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്ക് ഏലൂര്‍ കണ്‍സല്‍ട്ടന്‍സി സ്‌പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങള്‍ ലഭിക്കുന്നതാണ്. തുടര്‍ന്ന് നടക്കുന്ന കുടുംബ സംഗമത്തില്‍ വച്ചായിരിക്കും സമാനങ്ങള്‍ വിതരണം ചെയ്യുക.
സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍മാരായ ആന്‍സന്‍ സ്റ്റീഫന്‍, അനില്‍ മുപ്രാപ്പള്ളി, രാജു തോമസ്, ലിന്റാ പ്രതീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരിക്കും മത്സരങ്ങള്‍ നടത്തപ്പെടുന്നത്.

മാഞ്ചസ്റ്റര്‍:- മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ബാഡ്മിന്റന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഇന്റേണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. മെയ് 4ന് മാഞ്ചസ്റ്റര്‍ വിഥിന്‍ഷോ ലൈഫ് സ്‌റ്റൈല്‍ സെന്ററില്‍ വച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്. വിവിധ പ്രായത്തിലുള്ളവര്‍ക്ക് വേണ്ടിയുള്ള ഗ്രൂപ്പടിസ്ഥാനമാക്കിയാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്ക് ഏലൂര്‍ കണ്‍സല്‍ട്ടന്‍സി സ്‌പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങള്‍ ലഭിക്കുന്നതാണ്. തുടര്‍ന്ന് നടക്കുന്ന കുടുംബ സംഗമത്തില്‍ വച്ചായിരിക്കും സമാനങ്ങള്‍ വിതരണം ചെയ്യുക.സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍മാരായ ആന്‍സന്‍ സ്റ്റീഫന്‍, അനില്‍ മുപ്രാപ്പള്ളി, രാജു തോമസ്, ലിന്റാ പ്രതീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരിക്കും മത്സരങ്ങള്‍ നടത്തപ്പെടുന്നത്.

Read more

ലണ്ടന്‍ സെന്റ് ജോസഫ് ക്‌നാനായ ചാപ്ലൈന്‍സി വിശുദ്ധ ഔസേഫ് പിതാവിന്റെ തിരുന്നാള്‍ മെയ് 3, 4 തീയതികളില്‍

ലണ്ടനിലെ ക്‌നനായ സമൂഹത്തിന്റെ ആത്മീയ കേന്ദ്രമായ സെന്റ് ജോസഫ് ക്‌നനായ ചാപ്ലൈന്‍സിവിശുദ്ധ ഔസേഫ് പിതാവിന്റെ തിരുന്നാള്‍ ആഘോഷം മെയ് 3, 4 തീയതികളില്‍ കൊണ്ടാടുന്നു.സെന്റ് ജോസഫ് ക്‌നനായ ചാപ്ലൈന്‍സി രൂപീകൃതമായതിന് ശേഷം നടക്കുന്ന രണ്ടാമത്തെ തിരുന്നാള്‍ ആഘോഷവും ആദ്യത്തെ തിരുന്നാള്‍ ആഘോഷം പോലെ ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ് ചാപ്ലൈന്‍ ആയ ഫാ. ജോഷി കൂട്ടുങ്കല്‍,കണ്‍വീനര്‍ മാത്യു വില്ലുതറ കൈക്കാരന്‍മാരായ സജി ഉതുപ്പ് കൊപ്പഴയില്‍ , ജോര്‍ജ്ജ് പറ്റിയാല്‍, ജോബി തരളയില്‍എന്നിവരടങ്ങുന്ന കമ്മറ്റി.
മെയ് 3 ആം തീയതി വെള്ളിയാഴ്ച്ച വൈകുന്നേരം 6 മണിക്ക് കൊടിയേറ്റോടു കൂടി ആരംഭിക്കുന്ന തിരുനാള്‍ ആഘോഷത്തില്‍അന്നേ ദിവസം ലദീഞ്ഞു, വി. കുര്‍ബാന, വി.യൗസേഫ് പിതാവിന്റെ നൊവേന എന്നിവ ഉണ്ടായിരിക്കുന്നതാണ്.രണ്ടാം ദിവസമായ മെയ് 4 ആം തീയതി ശനിയാഴ്ച രാവിലെ 9 . 45 ആരംഭിക്കുന്ന തിരുന്നാള്‍ ആഘോഷത്തില്‍ പ്രസുദേന്ദി വാഴ്ച, രൂപം എഴുന്നെള്ളിക്കല്‍, ലദീഞ്ഞു എന്നീ വിശുദ്ധ ചടങ്ങുകള്‍ക്ക് ശേഷം രാവിലെ 10 മണിക്ക് ഫാ. ഷഞ്ചു കൊച്ചുപറമ്പില്‍ മുഖ്യ കാര്‍മ്മീകനായും ഫാ. സജി തോട്ടത്തില്‍ , ഫാ. ജോഷി കൂട്ടുങ്കല്‍, ഫാ. ജോസ് തേക്കുനില്‍ക്കുന്നതില്‍ സഹ കാര്‍മ്മീകന്മാരായും ആഘോഷമായ തിരുന്നാള്‍ റാസ നടക്കും . പിന്നീട് ഫാ. സജി തോട്ടത്തില്‍ തിരുന്നാള്‍ സന്ദേശം നല്‍കും .
ഉച്ചകഴിഞ്ഞു 12.30 ന് തിരുന്നാള്‍ പ്രദക്ഷിണവും 1.15 ന് വി. കുര്‍ബാനയുടെ ആശിര്‍വാദവും 1.30 ന് സ്നേഹവിരുന്നും നടക്കും. 2.30 ന് നടക്കുന്ന കലാസായാഹ്നത്തില്‍ സെന്റ് ജോസഫ്‌സ് സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും.തിരുന്നാള്‍ ദിവസം നേര്‍ച്ച കാഴ്ചകള്‍ അര്‍പ്പിക്കുന്നതിനും വി. യൗസേഫ് പിതാവിന്റെ പുഷ്പവടി കഴുന്ന് മുടി എന്നിവ എഴുന്നെള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ലണ്ടനിലെ ക്‌നാനായ സമൂഹത്തിന്റെ ആത്മീയ കേന്ദ്രമായ സെന്റ് ജോസഫ് ക്‌നനായ ചാപ്ലൈന്‍സിവിശുദ്ധ ഔസേഫ് പിതാവിന്റെ തിരുന്നാള്‍ ആഘോഷം മെയ് 3, 4 തീയതികളില്‍ കൊണ്ടാടുന്നു.സെന്റ് ജോസഫ് ക്‌നനായ ചാപ്ലൈന്‍സി രൂപീകൃതമായതിന് ശേഷം നടക്കുന്ന രണ്ടാമത്തെ തിരുന്നാള്‍ ആഘോഷവും ആദ്യത്തെ തിരുന്നാള്‍ ആഘോഷം പോലെ ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ് ചാപ്ലൈന്‍ ആയ ഫാ. ജോഷി കൂട്ടുങ്കല്‍,കണ്‍വീനര്‍ മാത്യു വില്ലുതറ കൈക്കാരന്‍മാരായ സജി ഉതുപ്പ് കൊപ്പഴയില്‍ , ജോര്‍ജ്ജ് പറ്റിയാല്‍, ജോബി തരളയില്‍എന്നിവരടങ്ങുന്ന കമ്മറ്റി.

മെയ് 3-ാംതീയതി വെള്ളിയാഴ്ച്ച വൈകുന്നേരം 6 മണിക്ക് കൊടിയേറ്റോടു കൂടി ആരംഭിക്കുന്ന തിരുനാള്‍ ആഘോഷത്തില്‍അന്നേ ദിവസം ലദീഞ്ഞു, വി. കുര്‍ബാന, വി.യൗസേഫ് പിതാവിന്റെ നൊവേന എന്നിവ ഉണ്ടായിരിക്കുന്നതാണ്.രണ്ടാം ദിവസമായ മെയ് 4 ആം തീയതി ശനിയാഴ്ച രാവിലെ 9 . 45 ആരംഭിക്കുന്ന തിരുന്നാള്‍ ആഘോഷത്തില്‍ പ്രസുദേന്ദി വാഴ്ച, രൂപം എഴുന്നെള്ളിക്കല്‍, ലദീഞ്ഞു എന്നീ വിശുദ്ധ ചടങ്ങുകള്‍ക്ക് ശേഷം രാവിലെ 10 മണിക്ക് ഫാ. ഷഞ്ചു കൊച്ചുപറമ്പില്‍ മുഖ്യ കാര്‍മ്മീകനായും ഫാ. സജി തോട്ടത്തില്‍ , ഫാ. ജോഷി കൂട്ടുങ്കല്‍, ഫാ. ജോസ് തേക്കുനില്‍ക്കുന്നതില്‍ സഹ കാര്‍മ്മീകന്മാരായും ആഘോഷമായ തിരുന്നാള്‍ റാസ നടക്കും . പിന്നീട് ഫാ. സജി തോട്ടത്തില്‍ തിരുന്നാള്‍ സന്ദേശം നല്‍കും .

ഉച്ചകഴിഞ്ഞു 12.30 ന് തിരുന്നാള്‍ പ്രദക്ഷിണവും 1.15 ന് വി. കുര്‍ബാനയുടെ ആശിര്‍വാദവും 1.30 ന് സ്നേഹവിരുന്നും നടക്കും. 2.30 ന് നടക്കുന്ന കലാസായാഹ്നത്തില്‍ സെന്റ് ജോസഫ്‌സ് സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും.തിരുന്നാള്‍ ദിവസം നേര്‍ച്ച കാഴ്ചകള്‍ അര്‍പ്പിക്കുന്നതിനും വി. യൗസേഫ് പിതാവിന്റെ പുഷ്പവടി കഴുന്ന് മുടി എന്നിവ എഴുന്നെള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

Read more

യുകെയിലെ മോനിപ്പള്ളി നിവാസികൾ ജൂൺ 22ന് വൂസ്റ്ററിലേയ്ക്ക്.

യുകെയിലെ മോനിപ്പള്ളി നിവാസികൾ ജൂൺ 22ന് വൂസ്റ്ററിലേയ്ക്ക്.
 യുകെയിൽ നടത്തപ്പെടുന്ന മികച്ച സംഗമങ്ങളിൽ ഒന്നായ  കോട്ടയം ജില്ലയിലെ  മോനിപ്പള്ളി എന്ന കൊച്ചു ഗ്രാമത്തിലെയും പരിസര പ്രദേശങ്ങളിലെയും  ആൾക്കാർ  യുകെയിൽ ഒരുമിച്ച് കൂടുന്ന പതിമൂന്നാമത്  സംഗമം  ജൂൺ മാസം  22ന്  രാവിലെ പത്ത് മണിമുതൽ  വൈകുന്നേരം എഴ് മണിവരെ യുകെയിലെ മനോഹര നഗരങ്ങളിൽ ഒന്നായി അറിയപ്പെടുന്ന വൂസ്റ്ററിൽ വച്ച് നടത്തപ്പെടുന്നു.രാവിലെ പത്ത് മണിയ്ക്ക് കുട്ടികൾക്കും മുതിർന്നവർക്കുമായി  വിവിധ. ഇൻഡോർ കായിക മൽസരങ്ങളും, ഫൺ ഗെയിമുകളായി  തുടക്കം കുറിയ്ക്കും. ഈ വർഷത്തെ സഗമത്തിന്റെ മറ്റൊരു പ്രത്യകത യുകെയിൽ ഗ്ലോബൽ മോനിപ്പള്ളി സംഗമമായി കൊണ്ടാടുകയാണ്.  സ്വദേശമായ മോനിപ്പള്ളിയിലും പരിസര പ്രദേശങ്ങളിലുമുള്ളവർക്കും ലോകത്തിന്റെ വിവിധ രാജ്യങ്ങളിലായി താമസിയ്ക്കുന്ന മോനിപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും താമസിയ്ക്കുന്നവരെ  പതിമൂന്നാമത് ഗ്ലോബൽ മോനിപ്പള്ളി പ്രവാസി സംഗമത്തിലേയ്ക്ക് സ്വാഗതം ചെയുന്നു.   മുപ്പത് വർഷങ്ങളിലേറെയായി മോനിപ്പള്ളിയിൽ വടം വലി മത്സരം നടത്തുന്നതിലും ,ഒര് കാലത്ത് കേരളത്തിലെ വടം വലി ടീമുകളിലെ പടക്കുതിരകളായിരുന്ന  സെവൻ ആട്സ് കല്ലിടുക്കി ടീമിന്റെ ഓർമ്മകൾ പുതുക്കുന്നതിനുമായിട്ട് കഴിഞ്ഞ വർഷത്തേയ്ക്കാലും വാശിയേറിയ വടംവലി മത്സരം .കുന്നക്കാട്ട് മലയും ,മുതുകുളം മലയും, സെവൻ ആട്സ് കല്ലിടുക്കി ,സെൻട്രൽ മോനിപ്പള്ളി എന്നീ നാല്  ടീമുകളായി തിരിഞ്ഞ്  വൈകുന്നേരം നടത്തപ്പെടുന്നു. യുകെയിൽ ജോലി ചെയുന്ന മോനിപ്പള്ളി  നിവാസികളെ  വർഷത്തിൽ ഒരു പ്രാവശ്യം ഒരുമിച്ച് ചേർത്ത്  ഗ്യഹാതരമുണർത്തുന്ന ഓർമ്മകൾ പങ്കു വയ്ക്കുന്നതിനുമായി പതിമൂന്ന് വർഷം മുൻപ് തുടക്കം കുറിച്ച ഈ സംഗമം തുടങ്ങിയതിന് ശേഷം  പതിനഞ്ച് ലക്ഷത്തോളം രൂപ കേരളത്തിൽ ചാരിറ്റി ആയിട്ട് കൊടുത്ത് നിരവധി കുടുംബങ്ങളെ സഹായിക്കാനായിട്ട് സാധിച്ചു,. യുകെയിൽ മോനിപ്പള്ളി ഗ്രാമത്തിന്റെ സംഗമം  എത്ര വർഷം കഴിഞ്ഞാലും നിലനില്ക്കണമെന്ന് ആഗ്രഹത്തോടെ പ്രവർത്തിയ്ക്കുന്ന സംഗമത്തിലെ അംഗങ്ങളാണ്  ഓരോ വർഷവും വളരെ മെച്ചപ്പെട്ട രീതിയിൽ സംഗമം നടത്തി വിജയിപ്പിയ്ക്കുന്നത്. ഒരിക്കൽ കൂടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിയ്ക്കുന്ന മോനിപ്പള്ളിയിലും പരിസര പ്രദേശങ്ങളിലുള്ള എല്ലാവരെയും പതിമൂന്നാമത് യുകെ  ഗ്ലോബൽ പ്രവാസി സംഗമത്തിലേയ്ക്ക് സ്വഗതം ചെയുന്നു.

വികാരിജനറാൾ ഫാ. സജി മലയിൽപുത്തൻപുരയലിന്റെ ജൂബിലി ആഘോഷങ്ങൾ വർണാഭമായി.

വികാരിജനറാൾ ഫാ. സജി മലയിൽപുത്തൻപുരയലിന്റെ രജതജൂബിലി ആഘോഷങ്ങൾ വർണാഭമായി
മാഞ്ചസ്റ്റർ: യുകെയിലെ മലയാളി കുടിയേറ്റത്തിന്റെ ആദ്യ കാലഘട്ടങ്ങളിൽ മലയാളി കത്തോലിക്കാ സമൂഹത്തിന്റെ വളർച്ചയിൽ സമുദായ, റീത്ത് വ്യത്യാസമില്ലാതെ എല്ലാ വിശ്വാസികളുടെയും ആത്മീയ വളർച്ചക്ക് ശക്തമായ അടിത്തറ പാകുകയും, അവരുടെ വേദനകളിലും സങ്കടങ്ങളിലും അവരോടൊപ്പം സഞ്ചരിക്കുകയും ചെയ്ത വൈദികനാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വികാരിജനറാളായ ഫാ. സജി മലയിൽപുത്തൻപുരയിൽ. അദ്ദേഹം തന്റെ പൗരോഹിത്യ ജീവിതത്തിൽ 25 വർഷം പിന്നിടുമ്പോൾ അതിന്റെ രജതജൂബിലി ആഘോഷങ്ങൾ വിശ്വാസികൾ തന്നെ ഏറ്റെടുത്തു നടത്തുകയും, അതിൽ പങ്കെടുക്കാൻ മണിക്കൂറുകളോളം യാത്രചെയ്ത് യുകെയുടെ നാനാഭാഗങ്ങളിൽ നിന്നും വിശ്വാസികൾ എത്തിച്ചേരുകയും, കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ അത് ദൈവത്തോടുള്ള നന്ദിപ്രകടനത്തിന്റെ ആഘോഷമാക്കി മാറ്റുകയും ചെയ്തപ്പോൾ അത് ബ്രിട്ടനിലെ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ സ്നേഹഗാഥയായി മാറി.
ശ്രീലങ്കയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും കഴിഞ്ഞ നാളുകളിൽ വിശ്വാസത്തിനു വേണ്ടി ജീവൻ വെടിഞ്ഞ ക്രൈസ്തവരെ ഓർമ്മിച്ചുകൊണ്ടും അവർക്കു വേണ്ടി പ്രാർത്ഥിച്ചുകൊണ്ടും വിശുദ്ധ കുർബ്ബാനയോടുകൂടിയാണ് രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും, രൂപതയുടെ മറ്റ് വികാരി ജനറാൾമാരും, ഷൂഷ്ബറി രൂപതയിൽ നിന്നും, സീറോമലബാർ രൂപതയിൽ നിന്നുമുള്ള നിരവധി വൈദികരും സജിയച്ചനോടൊപ്പം സഹകാർമികരായ ദിവ്യബലി എല്ലാവർക്കും ഒരു വലിയ ആത്മീയ വിരുന്നായി മാറി.
പിന്നീട് ക്നാനായ പാരമ്പര്യപ്രകാരമുള്ള നടവിളികളും, പുരാതനപ്പാട്ടുകളുമായി വിശ്വാസികൾ സജിയച്ചനെയും സ്രാമ്പിക്കൽ പിതാവിനെയും ആശംസാ സമ്മേളന വേദിയിലേക്ക് ആനയിച്ചു. അഭിവന്ദ്യ പിതാവും, മറ്റ് വൈദികരും അല്മായ സംഘടനാ ഭാരവാഹികളും സജിയച്ചന്റെ ത്യാഗോജ്വലവും സ്നേഹനിർഭരവുമായ പൗരോഹിത്യ ജീവിതത്തെക്കുറിച്ചു ആശംസകളർപ്പിച്ചു സംസാരിച്ചപ്പോൾ അത് പലരുടെയും ഓർമ്മകളെ പിന്നോട്ട് നയിക്കുകയും, ഹൃദയത്തെ ആഴത്തിൽ സ്പർശിക്കുകയും ചെയ്തു.
വിശ്വാസികളുടെ ആത്മീയ വളർച്ചയിൽ ദീർഘവീക്ഷണത്തോടെ പദ്ധതികൾ രൂപീകരിക്കുന്നതിനും, കാര്യക്ഷമമായി അതു നടപ്പിൽ വരുത്തുന്നതിനും അദ്ദേഹത്തിനുള്ള കഴിവും, യുകെയിലെ ഏറ്റവും മികച്ച സംഘാടകരിൽ ഒരാളായ സജിയച്ചൻ ആധുനിക കാലഘട്ടത്തിലെ അജപാലന മേഖലയിലെ വെല്ലുവിളികൾ ക്രിസ്തുവിൽ ആശ്രയിച്ചുകൊണ്ട്, പ്രാർത്ഥനയിലൂടെയും സഹനത്തിലൂടെയും ത്യാഗോജ്വലമായി അതിജീവിക്കുന്നതും ആശംസകളർപ്പിച്ച പലരും അവരുടെ സ്വന്തം അനുഭവങ്ങളിൽ നിന്നും ഓർമ്മിച്ചു.
പിന്നീട് എല്ലാവർക്കും നന്ദിയർപ്പിച്ചുകൊണ്ട് സംസാരിച്ച സജിയച്ചൻ തന്റെ ദൈവികവിളിക്കു കാരണമായ അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ സ്നേഹനിർഭരവും, ത്യാഗോജ്വലവും, പ്രാർത്ഥനാനിരതവുമായ കുടുംബജീവിതത്തെക്കുറിച്ചു വിവരിച്ചപ്പോൾ അത് അനേകരുടെ കണ്ണു തുറപ്പിച്ചു. ഒരു നല്ല കുടുംബത്തിൽ നിന്നാണ് ഒരു നല്ല വൈദികൻ ജനിക്കുന്നത് എന്ന യാഥാർഥ്യം അനേകർ തിരിച്ചറിഞ്ഞു. തന്റെ പൗരോഹിത്യജീവിതത്തിൽ തന്നെ സഹായിക്കുകയും, പ്രചോദനമാവുകയും, തനിക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്ത എല്ലാ വ്യക്തികൾക്കും സമൂഹങ്ങൾക്കും സംഘടനകൾക്കും മാധ്യമപ്രവർത്തകർക്കും അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു.
ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാനായി ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന അച്ചന്റെ ബന്ധുക്കളും സുഹൃത്തുക്കളും അദ്ദേഹത്തിന്റെ കുടുബത്തിലെ ബന്ധങ്ങളുടെ ആർദ്രതയും കെട്ടുറപ്പും ഈ ആഘോഷളിലുടനീളം വിളിച്ചോതി. ഈ ആഘോഷങ്ങളിൽ നേരിട്ട് പങ്കെടുക്കുവാൻ എത്തിച്ചേരാൻ സാധിക്കാത്തവർക്കായി ക്നാനായ വോയിസ് ലൈവ് ടെലികാസ്റ് ഒരുക്കിയിരുന്നു.
വിശ്വാസജീവിതത്തിൽ ദൈവവിളിയുടെ പ്രധാന്യം തിരിച്ചറിയാൻ പുതിയ തലമുറയെ സഹായിക്കുന്നവിധത്തിൽ ഈ രജതജൂബിലി ആഘോഷങ്ങൾ ക്രമീകരിക്കാൻ സാധിച്ചു എന്നതിൽ ഇതിന്റെ സംഘാടകർ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. വിശ്വാസപ്രഘോഷണത്തിന് ഉതകുന്ന രീതിയിലുള്ള കലാപരിപാടികൾ കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ അവതരിപ്പിക്കുന്നതിന് സെന്റ് മേരീസ് ക്നാനായ മിഷൻ നേതൃത്വം നൽകിയത് സജിയച്ചന്റെ നേതൃത്വത്തിൽ ഈ വിശ്വാസി സമൂഹം കൈവരിച്ച ആത്മീയ വളർച്ചയുടെ അടയാളമാണ്. തികഞ്ഞ മരിയഭക്തനായ സജിയച്ചൻ കുടുംബങ്ങളിൽ ജപമാല ചൊല്ലി പ്രാർത്ഥിക്കേണ്ടതിന്റെ പ്രാധാന്യം വിശ്വാസികളെ എന്നും പഠിപ്പിച്ചിരുന്നു. അതിന്റെ നന്ദിസൂചകമായി ഈ മിഷനിലെ സ്ത്രീകൾ ജപമാല നൃത്തരൂപത്തിൽ അവതരിപ്പിച്ചുകൊണ്ട്, അവർ നിർമ്മിച്ച വലിയ ജപമാല പുതിയതലമുറക്ക് കൈമാറിയത് എല്ലാവർക്കും പുതിയ അനുഭവമായിരുന്നു.
തുടർന്ന് ട്രാഫൊർഡ് ക്നാനായ നാടക സമിതി അവതരിപ്പിച്ച "വീഞ്ഞ്" എന്ന നാടകം, കുടുംബജീവിതത്തിലും സാമൂഹ്യജീവിതത്തിലും മദ്യം വിതയ്ക്കുന്ന വിപത്തുകളെക്കുറിച്ച് അനേകർക്ക് മുന്നറിയിപ്പുനല്കുന്നതിന് കാരണമായി. സ്നേഹ വിരുന്നോടെ സമാപിച്ച രജതജൂബിലി ആഘോഷങ്ങൾ ഇതിൽ പങ്കെടുത്ത എല്ലാവർക്കും ജീവിതത്തിൽ എക്കാലവും ഓർമ്മിച്ചുവയ്ക്കാവുന്ന ഒരു വലിയ അനുഭവമായി മാറി.

(KCAI) റോമിലെ ക്‌നാനായ അസോസിയേഷന്‍ സില്‍വര്‍ ജൂബിലി മെയ് 4,5 തീയതികളില്‍ .

റോം; (KCAI) റോമിലെ ക്‌നാനായ അസോസിയേഷന്റെ സില്‍വര്‍ ജൂബിലി 2019 മെയ് 4,5 തീയതികളില്‍ റോമിലെ സാക്രോഫാനോയിലുളള ഫ്രഡെര്‍ന്ന ഡോമൂസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടത്തപ്പെടുന്നു. ഈ ജൂബിലി കണ്‍വെന്‍ഷന്റെ വിജയത്തിനായി ഇറ്റലിയിലെ എല്ലാ ക്‌നാനായ മക്കളേയും റോമിലേക്ക് സ്വാഗതം ചെയ്യുന്നു.

ഫാ. മാത്യു കട്ടിയാങ്കലിന് ലണ്ടനില്‍ സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി

ഫാ. മാത്യു കട്ടിയാങ്കലിന് ലണ്ടനില്‍ സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി 
സാജന്‍ പടിക്കമാലില്‍ 
യുകെ കനാനായ നാഷണല്‍ കോഡിനേറ്ററും  ലണ്ടന്‍  ആന്‍ഡ്  കെന്റ് ചാപ്ലയിനുമായ  ഫാദര്‍ മാത്യു കട്ടിയാങ്കലിന് ലണ്ടനിലെ ക്‌നാനായ സമൂഹം ഹൃദ്യമായ യാത്രയയപ്പ് നല്‍കി. കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് ക്‌നാനായക്കാരുടെ പ്രിയങ്കരനായി മാറിയ കട്ടിയാങ്കലച്ചന് ലണ്ടനിലെ വിവിധ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ വന്‍ യാത്രയയപ്പ് നല്‍കുകയായിരുന്നു. സെന്റ് ജോസഫ് ചാപ്ലയന്‍സി ഒരു ഇടവകസമൂഹമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചശേഷമാണ് അദ്ദേഹം നാട്ടിലേക്ക് സ്ഥലം മാറിപ്പോകുന്നത്. നാട്ടിലെ തിരുനാളുകളുടെ മാതൃകയില്‍ പ്രൗഡഗംഭീരമായി യൗസേപ്പിതാവിന്റെ തിരുനാള്‍ നടത്തി ലണ്ടന്‍ ചാപ്ലയന്‍സി ശ്രദ്ധേയമായിരുന്നു. ലണ്ടനിലെ ക്‌നാനായ സമുദായത്തെ ചാപ്ലയന്‍സിയിലൂടെ വളര്‍ന്ന് ഒരു ഇടവക സമൂഹമായി മാറ്റുന്നതിനുള്ള ഒരുക്കങ്ങള്‍ വിജയകരമായി നടത്തിയാണ് അദ്ദേഹം മടങ്ങിയത്. 
എല്ലാവരോടും വിശാല  മനസ്‌കതയോടെയും എളിമയോടെയുംകൂടി  പെരുമാറിയിരുന്ന അദ്ദേഹത്തോടൊപ്പം ഏറെ സന്തോഷത്തോടെയാണ് ലണ്ടനിലെ ക്‌നാനായ സമൂഹം പ്രവര്‍ത്തിച്ചിരുന്നത്. പിടിവാശികളും കടുംപിടുത്തങ്ങളുമില്ലാതെയും അതേ സമയം എല്ലാവരേയും ഏകോപിപ്പിച്ചുകൊണ്ടും മുന്നോട്ടുപോകാന്‍ കഴിഞ്ഞിരുന്നതായി എല്‍.കെ.സി.എ നല്‍കിയ യാത്രയയപ്പ് സമ്മേളനത്തില്‍ എല്ലാവരും എടുത്തുപറഞ്ഞു. തികഞ്ഞ ആധ്യാത്മികതയോടെ തന്റെ അജപാലന ദൗത്യം ആസ്വദിച്ച് അജഗണങ്ങളെ നയിക്കുന്ന നല്ല ഇടയനായിരുന്നു കട്ടിയാങ്കല്‍ അച്ചന്‍ എന്ന് ലണ്ടനില്‍ നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച എല്‍ കെ സി എ പ്രസിഡണ്ട് മാത്യുവില്ലൂത്തറ പറഞ്ഞു. പുതിയ യുകെ നാഷണല്‍ കോര്‍ഡിനേറ്റര്‍ ആയ  ജോഷി കൂട്ടുംങ്കല്‍ന് സ്വാഗതവും ആശംസിച്ചു.
പരിപാടികൾക്ക്  മാത്യു വില്ലൂത്തറ, സാജന്‍ പടിക്കമാലില്‍ എന്നിവരുടെ നേത്യത്തം നൽകി
ലണ്ടന്‍ ക്‌നാനായ സമൂഹത്തിന് കട്ടിയാങ്കല്‍ അച്ചല്‍ നല്‍കിയ സ്തുത്യര്‍ഹമായ സേവനങ്ങള്‍ക്ക് പുതിയ ചാപ്ലയിന്‍ ഫാ. ജോഷി നന്ദി അറിയിച്ചു.  
ട്രസ്റ്റിമാരായ സജി കുപ്പഴയില്‍, മേബിള്‍ അനു,  അലന്‍ സാബു ,മനീഷ് മാത്യു എന്നിവര്‍  ആശംസാള്‍ അര്‍പ്പിച്ചു സംസാരിച്ചു. രണ്ടു വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയ എല്ലാരോടും നന്ദി പറയുന്നതായിഫാ: കട്ടിയാങ്കല്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. 

 യുകെ കനാനായ നാഷണല്‍ കോഡിനേറ്ററും  ലണ്ടന്‍  ആന്‍ഡ്  കെന്റ് ചാപ്ലയിനുമായ  ഫാദര്‍ മാത്യു കട്ടിയാങ്കലിന് ലണ്ടനിലെ ക്‌നാനായ സമൂഹം ഹൃദ്യമായ യാത്രയയപ്പ് നല്‍കി. കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് ക്‌നാനായക്കാരുടെ പ്രിയങ്കരനായി മാറിയ കട്ടിയാങ്കലച്ചന് ലണ്ടനിലെ വിവിധ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ വന്‍ യാത്രയയപ്പ് നല്‍കുകയായിരുന്നു. സെന്റ് ജോസഫ് ചാപ്ലയന്‍സി ഒരു ഇടവകസമൂഹമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചശേഷമാണ് അദ്ദേഹം നാട്ടിലേക്ക് സ്ഥലം മാറിപ്പോകുന്നത്. നാട്ടിലെ തിരുനാളുകളുടെ മാതൃകയില്‍ പ്രൗഡഗംഭീരമായി യൗസേപ്പിതാവിന്റെ തിരുനാള്‍ നടത്തി ലണ്ടന്‍ ചാപ്ലയന്‍സി ശ്രദ്ധേയമായിരുന്നു. ലണ്ടനിലെ ക്‌നാനായ സമുദായത്തെ ചാപ്ലയന്‍സിയിലൂടെ വളര്‍ന്ന് ഒരു ഇടവക സമൂഹമായി മാറ്റുന്നതിനുള്ള ഒരുക്കങ്ങള്‍ വിജയകരമായി നടത്തിയാണ് അദ്ദേഹം മടങ്ങിയത്. 

എല്ലാവരോടും വിശാല  മനസ്‌കതയോടെയും എളിമയോടെയുംകൂടി  പെരുമാറിയിരുന്ന അദ്ദേഹത്തോടൊപ്പം ഏറെ സന്തോഷത്തോടെയാണ് ലണ്ടനിലെ ക്‌നാനായ സമൂഹം പ്രവര്‍ത്തിച്ചിരുന്നത്. പിടിവാശികളും കടുംപിടുത്തങ്ങളുമില്ലാതെയും അതേ സമയം എല്ലാവരേയും ഏകോപിപ്പിച്ചുകൊണ്ടും മുന്നോട്ടുപോകാന്‍ കഴിഞ്ഞിരുന്നതായി എല്‍.കെ.സി.എ നല്‍കിയ യാത്രയയപ്പ് സമ്മേളനത്തില്‍ എല്ലാവരും എടുത്തുപറഞ്ഞു. തികഞ്ഞ ആധ്യാത്മികതയോടെ തന്റെ അജപാലന ദൗത്യം ആസ്വദിച്ച് അജഗണങ്ങളെ നയിക്കുന്ന നല്ല ഇടയനായിരുന്നു കട്ടിയാങ്കല്‍ അച്ചന്‍ എന്ന് ലണ്ടനില്‍ നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച എല്‍ കെ സി എ പ്രസിഡണ്ട് മാത്യുവില്ലൂത്തറ പറഞ്ഞു. പുതിയ യുകെ നാഷണല്‍ കോര്‍ഡിനേറ്റര്‍ ആയ  ജോഷി കൂട്ടുംങ്കല്‍ന് സ്വാഗതവും ആശംസിച്ചു.പരിപാടികൾക്ക്  മാത്യു വില്ലൂത്തറ, സാജന്‍ പടിക്കമാലില്‍ എന്നിവരുടെ നേത്യത്തം നൽകി.ലണ്ടന്‍ ക്‌നാനായ സമൂഹത്തിന് കട്ടിയാങ്കല്‍ അച്ചല്‍ നല്‍കിയ സ്തുത്യര്‍ഹമായ സേവനങ്ങള്‍ക്ക് പുതിയ ചാപ്ലയിന്‍ ഫാ. ജോഷി നന്ദി അറിയിച്ചു.  

ട്രസ്റ്റിമാരായ സജി കുപ്പഴയില്‍, മേബിള്‍ അനു,  അലന്‍ സാബു ,മനീഷ് മാത്യു എന്നിവര്‍  ആശംസാള്‍ അര്‍പ്പിച്ചു സംസാരിച്ചു. രണ്ടു വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയ എല്ലാരോടും നന്ദി പറയുന്നതായിഫാ: കട്ടിയാങ്കല്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. 

Read more

വിശുദ്ധ മിഖായേൽ മാലാഖായുടെ ദർശനതിരുനാള്‍ മെയ് 12ന് ബര്‍മിംഹാമില്‍.

പ്രിയരേ,നീണ്ടൂർക്കാരുടെ  ഇടവക മധ്യസ്ഥനായ വിശുദധ മിഖായേൽ മാലാഖായുടെ ദർശനതിരുന്നാൾ
12/05/19തു ഞായറാഴ്ച ബർമിഹാം സെന്റ് മൈക്കിൾസ് ചാപ്പലിൽ (UKKCA  ആസ്ഥാനമന്ദിരം) വച്ചു ആഘോഷ പൂർവ്വം നടത്തുവാൻ തീരുമാനിച്ച വിവരം ഏവരേയും സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു...
അന്നേദിവസം ഉച്ചക്ക് ഒരുമണിയോടു കൂടി ആരംഭിക്കുന്ന ആഘോഷമായ തിരുന്നാൾ തിരുകർമ്മങ്ങൾക്ക്,ബഹുമാനപെട്ട വൈദീകൻ ഫാ: ജസ്റ്റിൻ കാരക്കാട്ടു മുഖ്യ കാർമ്മികത്വം വഹിക്കുന്നതായിരിക്കും..                           കൂടാതെ നേർച്ചയ്ക്കും,കഴുന്നെടിപ്പിനും ആവശ്യമായ കൃമീകരണങ്ങളും ഉണ്ടായിരിക്കും..തിരുന്നാളിനോടനു ബന്ധിച്ച് നടത്തപെടുന്ന സ്നേഹവിരുന്നും,കൂടാതെ നീണ്ടൂരിന്റെ സ്വന്തം അ൹ഗ്രഹഹീതരായ ഗായകർ അവതരിപ്പിക്കുന്ന മനോഹരമായ ഗാനമേളയും ഉണ്ടായിരിക്കും..
ജാതിമതഭേദം ഇല്ലാതെ എല്ലാ വിശ്വാസികളെയും തിരുന്നാൾതിരുകർമ്മങ്ങളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ നീണ്ടൂർ സംഗമത്തിന്റെയും/തിരുന്നാൾ കമ്മിറ്റിയുടെ പേരിലും ഏവരേയും സ:വിനയം സ്വാഗതം 
ചെയ്തുകൊളളുന്നൂ 🙏🙏🙏
കമ്മിറ്റിക്കു വേണ്ടി നീണ്ടൂർ സംഗമം പ്രസിഡന്റ് അലക്സ് പള്ളിയമ്പിൽ...

ബര്‍മിംഹാം;നീണ്ടൂർക്കാരുടെ ഇടവക മധ്യസ്ഥനായ വിശുദ്ധ മിഖായേൽ മാലാഖായുടെ ദർശനതിരുനാള്‍ 12/05/19തു ഞായറാഴ്ച ബർമിഹാം സെന്റ് മൈക്കിൾസ് ചാപ്പലിൽ (UKKCA  ആസ്ഥാനമന്ദിരം) വച്ചു ആഘോഷ പൂർവ്വം നടത്തുവാൻ തീരുമാനിച്ച വിവരം ഏവരേയും സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു.അന്നേദിവസം ഉച്ചക്ക് ഒരുമണിയോടു കൂടി ആരംഭിക്കുന്ന ആഘോഷമായ തിരുന്നാൾ തിരുകർമ്മങ്ങൾക്ക്,ബഹുമാനപെട്ട വൈദീകൻ ഫാ: ജസ്റ്റിൻ കാരക്കാട്ടു മുഖ്യ കാർമ്മികത്വം വഹിക്കുന്നതായിരിക്കും.കൂടാതെ നേർച്ചയ്ക്കും,കഴുന്നെടിപ്പിനും ആവശ്യമായ കൃമീകരണങ്ങളും ഉണ്ടായിരിക്കും.തിരുന്നാളിനോടനു ബന്ധിച്ച് നടത്തപെടുന്ന സ്നേഹവിരുന്നും,കൂടാതെ നീണ്ടൂരിന്റെ സ്വന്തം അ൹ഗ്രഹഹീതരായ ഗായകർ അവതരിപ്പിക്കുന്ന മനോഹരമായ ഗാനമേളയും ഉണ്ടായിരിക്കും. ജാതിമതഭേദം ഇല്ലാതെ എല്ലാ വിശ്വാസികളെയും തിരുന്നാൾതിരുകർമ്മങ്ങളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ നീണ്ടൂർ സംഗമത്തിന്റെയും/തിരുന്നാൾ കമ്മിറ്റിയുടെ പേരിലും ഏവരേയും സ:വിനയം സ്വാഗതം ചെയ്തുകൊളളുന്നൂ.

കമ്മിറ്റിക്കു വേണ്ടി നീണ്ടൂർ സംഗമം പ്രസിഡന്റ് അലക്സ് പള്ളിയമ്പിൽ.

Read more

മാള്‍ട്ട ക്നാനായ അസോസിയേഷന്‍ കൂട്ടായ്മ മെയ് 2 ന്.

“ഇടയനോടൊപ്പം മാൾട്ട”
മാൾട്ട :മാള്‍ട്ട ക്നാനായ അസോസിയേഷന്‍ കൂട്ടായ്മ മെയ് രണ്ടിന് കോട്ടയം അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ മാര്‍ ജോസഫ് പണ്ടാരശേരില്‍ ഉദ്ഘാടനം ചെയ്യും.രണ്ടാം തീയതി വൈകുന്നേരം 6.30 ന് കുര്‍ബാനയോടെ പരിപാടികള്‍ ആരംഭിക്കും.

യുകെ യിലെ ക്നാനായ വനിതകൾ മാതൃദിനം ആഘോഷിച്ചു

യുകെ യിലെ ക്നാനായ വനിതകൾ മാതൃദിനം ആഘോഷിച്ചു
യു.കെ.ക്നാനായ കാത്തലിക് വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ബർമിംഗ്ഹാമിലെ യു കെ കെ സി എ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് ഏപ്രിൽ 6 ന് മാതൃദിനം ആഘോഷപൂർവ്വം കൊണ്ടാടി. രാവിലെ 10 മണിക്ക് ഫാദർ  ജോബിൻ അർപ്പിച്ച ദിവ്യബലിയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. UKKCWF ചെയർപേഴ്സൺ ടെസ്സി ബെന്നി മാവേലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ആഘോഷത്തിന് മോളമ്മ ചെറിയാൻ സ്വാഗതം പറഞ്ഞു. മാതൃദിനം ആഘോഷിക്കേണ്ടതിന്റെ പ്രസക്തി യെ പ്പറ്റി  ശ്രീമതി ടെസ്സി ബെന്നി തന്റെ അദ്ധ്യക്ഷ  പ്രസംഗ ത്തിൽ എടുത്തു പറഞ്ഞു.  തുടർന്ന്‌  കേക്ക് മുറിച്ചു മധുരം പങ്കുവെക്കുകയും എല്ലാ അമ്മമാർക്കും പൂക്കൾ നൽകി ആദരിക്കുകയും ചെയ്തു
.
. രോഗത്തിലും മറ്റു ജീവിത പ്രതി സന്ധി കളിലും  തളരാതെ  അവയെ തരണം ചെയ്ത്,  ജയിച്ച് ഇന്ന് സെഹിയോൻ ധ്യാന കേന്ദ്രത്തിൽ ശുശ്രൂഷ ചെയ്തു വരുന്ന  മിലി തോമസിന്റെ പ്രഭാഷണം ചിന്തോദ്ദീപകമായിരുന്നു. കുടുംബ ജീവിതത്തിൽ പ്രാർത്ഥനയുടെ പ്രാധാന്യത്തെ പറ്റി യും ദൈവം അനുവദിച്ചു നൽകിയിരിക്കുന്ന  സമയം വേണ്ട വിധം എങ്ങനെയാണു ഉപയോഗിക്കേണ്ട തെന്നും തന്റെ ജീവിതാനുഭവങ്ങൾ കോർത്തിണക്കി മിലി vപറഞ്ഞതു എല്ലാവരും ശ്രദ്ധയോടെ കേട്ടിരുന്നു 
  തുടർന്ന് സൗന്ദര്യ സംരക്ഷണത്തെക്കുറിച്ചും അടിസ്ഥാന സൗന്ദര്യ വർദ്ധക വസ്തുക്കളുടെ ശരിയായ ഉപയോഗത്തെക്കുറിച്ചും  ശ്രീമതി 
ആൻ തോമസ് നൽകിയ ക്ലാസ് ഏറെ ഉപകാരപ്രദമായിരുന്നു. 
  യുകെ യിലെ തിരക്ക് പിടിച്ച ദൈനംദിന ജീവിതത്തിൽ മനസ്സിനും ശരീരത്തിനും ശാന്തത  നൽകാൻ  യോഗയുടെ സാധ്യതകളെ കുറിച്ച് ശ്രീമാൻ  ജയ്മോൻ ലൂക്കോസ് നൽകിയ ക്ലാസ് സരസവും  മനോഹരവുമായിരുന്നു.
വിമൻസ് ഫോറം നടത്തിയ പ്രഥമ മാതൃദിനാഘോഷത്തിന് വിവിധ യൂണിറ്റുകളിൽ നിന്ന് ലഭിച്ച സഹകരണം അത്യന്തം അനുമോദനം അർഹിക്കുന്നതായിരുന്നു.  വൈകിട്ട് അഞ്ചു മണിയോടെ  ആഘോഷങ്ങൾക്ക് സമാപനം കുറിച്ചു .
  മോളമ്മ ചെറിയാൻ മഴുവഞ്ചേരിൽ

യു.കെ.ക്നാനായ കാത്തലിക് വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ബർമിംഗ്ഹാമിലെ യു കെ കെ സി എ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് ഏപ്രിൽ 6 ന് മാതൃദിനം ആഘോഷപൂർവ്വം കൊണ്ടാടി. രാവിലെ 10 മണിക്ക് ഫാദർ  ജോബിൻ അർപ്പിച്ച ദിവ്യബലിയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. UKKCWF ചെയർപേഴ്സൺ ടെസ്സി ബെന്നി മാവേലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ആഘോഷത്തിന് മോളമ്മ ചെറിയാൻ സ്വാഗതം പറഞ്ഞു. മാതൃദിനം ആഘോഷിക്കേണ്ടതിന്റെ പ്രസക്തിയെപ്പറ്റി  ശ്രീമതി ടെസ്സി ബെന്നി തന്റെ അദ്ധ്യക്ഷ  പ്രസംഗത്തിൽ എടുത്തുപറഞ്ഞു. തുടർന്ന്‌  കേക്ക് മുറിച്ചു മധുരം പങ്കുവെക്കുകയും എല്ലാ അമ്മമാർക്കും പൂക്കൾ നൽകി ആദരിക്കുകയും ചെയ്തു

രോഗത്തിലും മറ്റു ജീവിത പ്രതിസന്ധികളിലും തളരാതെ അവയെതരണം ചെയ്ത്,  ജയിച്ച് ഇന്ന് സെഹിയോൻ ധ്യാന കേന്ദ്രത്തിൽ ശുശ്രൂഷ ചെയ്തു വരുന്ന  മിലി തോമസിന്റെ പ്രഭാഷണം ചിന്തോദ്ദീപകമായിരുന്നു. കുടുംബ ജീവിതത്തിൽ പ്രാർത്ഥനയുടെ പ്രാധാന്യത്തെപറ്റി യും ദൈവം അനുവദിച്ചു നൽകിയിരിക്കുന്ന  സമയം വേണ്ട വിധം എങ്ങനെയാണു ഉപയോഗിക്കേണ്ട തെന്നും തന്റെ ജീവിതാനുഭവങ്ങൾ കോർത്തിണക്കി മിലി vപറഞ്ഞതു എല്ലാവരും ശ്രദ്ധയോടെ കേട്ടിരുന്നു. തുടർന്ന് സൗന്ദര്യ സംരക്ഷണത്തെക്കുറിച്ചും അടിസ്ഥാന സൗന്ദര്യ വർദ്ധക വസ്തുക്കളുടെ ശരിയായ ഉപയോഗത്തെക്കുറിച്ചും  ശ്രീമതി ആൻ തോമസ് നൽകിയ ക്ലാസ് ഏറെ ഉപകാരപ്രദമായിരുന്നു. 

യുകെ യിലെ തിരക്ക് പിടിച്ച ദൈനംദിന ജീവിതത്തിൽ മനസ്സിനും ശരീരത്തിനും ശാന്തത  നൽകാൻ  യോഗയുടെ സാധ്യതകളെ കുറിച്ച് ശ്രീമാൻ  ജയ്മോൻ ലൂക്കോസ് നൽകിയ ക്ലാസ് സരസവും  മനോഹരവുമായിരുന്നു. വിമൻസ് ഫോറം നടത്തിയ പ്രഥമ മാതൃദിനാഘോഷത്തിന് വിവിധ യൂണിറ്റുകളിൽ നിന്ന് ലഭിച്ച സഹകരണം അത്യന്തം അനുമോദനം അർഹിക്കുന്നതായിരുന്നു.  വൈകിട്ട് അഞ്ചു മണിയോടെ  ആഘോഷങ്ങൾക്ക് സമാപനം കുറിച്ചു .

Read more

Copyrights@2016.