europe live Broadcasting

UKKCA കരുത്താര്‍ജിച്ച് മുന്നോട്ട്

UKKCA കരുത്താര്‍ജിച്ച് മുന്നോട്ട്
 2001-ല്‍ പിറവി എടുത്ത ഈ സംഘടന വര്‍ഷംതോറും വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി കയറി, യൂറോപ്പിലെ തന്നെ ഏറ്റവും വലിയ മലയാളി പ്രവാസി സംഘടനയായി നിലകൊളളുന്നു. യു.കെ യിലങ്ങോളമിങ്ങോളം 51 യൂണിറ്റുകള്‍ വ്യക്തമായ കാഴ്ചപ്പാടും ലക്ഷ്യബോധത്തോടും കൂടി ക്‌നാനയ സമുദായം തലയുയര്‍ത്തി നില്‍ക്കുന്നു. 2018-19 കാലയളവിലേക്കുളള പുതിയ കമ്മറ്റി ജനുവരി 27-ാം തീയതി ശ്രീ തോമസ്സ് ജോസഫ് തൊണ്ണമ്മാവുങ്കലിന്റെ നേത്യത്ത്വത്തില്‍ നിലവില്‍ വന്നു. ഈ ചുരുങ്ങിയ കാലം കൊണ്ട് ഒരു പിടി കര്‍മ്മപരിപാടികളുമായാണ് മുന്നേറുന്നത് 10.03.2018 -ല്‍ കൂടിയ ആദ്യ 110 പേരടങ്ങുന്ന നാഷണല്‍ കൗണ്‍സില്‍ തികച്ചും ശോജ്വലമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് രൂപം കൊടുത്തത്.
17-ാംമത് കണ്‍വെന്‍ഷന്‍ ജൂലൈ 17ന് 
യു കെ യിലെ മുഴുവന്‍ ക്‌നാനായ സമൂഹത്തേയും ചെല്‍ട്ടന്‍ഹാമിലെത്തിക്കുക എന്നതാണ് ലക്ഷ്യം.കണ്‍വന്‍ഷന്റെ ചെയര്‍മാന്‍ സ്ഥാനം പ്രസിഡന്റ് തോമസ് ജോസഫും, പബ്ലിക്ക് മീറ്റിംഗ്ിന്റെ ചെയര്‍മാന്‍ സ്ഥാനം സെക്രട്ടറി സാജു ലൂക്കോസും നേരിട്ടേറ്റെടുത്തുകൊണ്ടാണ് പരിപാടികള്‍ ഏകോപിപ്പിക്കുന്നത്. കണ്‍വന്‍ഷന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി control കമ്മറ്റി മെബേര്‍സ് നേരിട്ട് നേത്ൃത്വം കൊടുക്കുന്ന പലവിധ Sub- കമ്മിറ്റികളെ നാഷണല്‍ കൗണ്‍സിലില്‍ നിന്നും തെരഞ്ഞെടുത്തു. UKKCA ട്രഷര്‍ വിജി ജോസഫ് നേതൃത്വം കൊടുക്കുന്ന രജിസ്‌ട്രേഷന്‍ കമ്മറ്റി, വൈസ്.പ്രസിഡന്റ് ബിബിന്‍ ലൂക്കോസ് നേത്ൃത്വം കൊടുക്കുന്ന വെല്‍ക്കം ഡാന്‍സ് ടീം, ജോയന്റ് സെക്രട്ടറി സണ്ണി ജോസഫ് നേതൃത്വം കൊടുക്കുന്ന കള്‍ച്ചറല്‍ കമ്മിറ്റി, ജോയന്റ് ട്രഷര്‍ ജെറി ജെയിംസ് നേതൃത്വം കൊടുക്കുന്ന റാലി കമ്മറ്റി, അഡൈ്വസര്‍ ബിജു നേതൃത്വം കൊടുക്കുന്ന Time Management ടീം, അഡ്വസൈര്‍ ജോഷി നേതൃത്വം കൊടുക്കുന്ന Reception കമ്മറ്റി എന്നിവക്ക് രൂപം നല്‍കി. ആസ്ഥാന മന്ദിരത്തിന്റെ നവീകരണത്തിനായി പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, വൈസ്.പ്രസിഡന്റ് എന്നിവരടങ്ങുന്ന ഒരു ട്രസ്റ്റിനെ ചുമതലപ്പെടുത്തി. ഒഴിഞ്ഞുകിടക്കുന്ന DKCC പ്രതിനിധികളേയും Arbitration panel Fim Sub- കമ്മറ്റി, Auditors എന്നീ തസ്തികളിലേക്കും പ്രഗല്‍ഭരീയ വ്യക്തികളെ കണ്ടെത്തി.
Resource team.
കാലഘട്ടത്തിന്റെ ആവശ്യമായി കണക്കാക്കുന്ന ക്‌നാനായ സമുദായ ചരിത്രപഠനത്തിനായി 51 യൂണിറ്റുകളെ 10 Region കളായിത്തിരിച്ച് ഇതിനായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുളളവര്‍ക്ക് ട്രയിനിംഗ് കൊടുക്കുവാന്‍ ശ്രീ ജിമ്മി ചെറിയാന്‍ നേതൃത്വം കൊടുക്കുന്ന ഒരു കോഴ്‌സ് കമ്മറ്റി ജോയന്റ് സെക്രട്ടറി ശ്രീ സണ്ണി ജോസഫിന്റെ മേല്‍ നോട്ടത്തില്‍ പ്രവര്‍ത്തിക്കും.
Census & Developing Units.
പലവിധ കാരണങ്ങളാലും യൂണിറ്റുകളുമായി സഹകരിക്കാതെ ഒറ്റപ്പെട്ടുകിടക്കുന്ന കുടുംബങ്ങളെ യൂണിറ്റുകളിലേക്ക് ആകര്‍ഷിപ്പിച്ച് അങ്ങനെ യുകെ യിലെ ക്‌നാനായ കുടുംബങ്ങളേയും, അടുത്തുളള യൂണിറ്റുകളില്‍ അണിനിരത്തി യൂണിറ്റുകളേയും, UKKCAയേയും ശക്തിപ്രാപിപ്പിക്കുവാനും പലവിധ Statistical പഠനത്തിനുമായി ഒരു സമഗ്ര കോഴ്‌സ് എടുക്കുവാനും തീരുമാനിച്ചു.
Pre- marriage Course.
എല്ലാവര്‍ഷവും വര്‍ദ്ധിച്ചുവരുന്ന വിവാഹ ബന്ധങ്ങളെ പരിഗണിച്ച് യുവജനങ്ങള്‍ക്കായി ഒരു വിവാഹ ഒരുക്ക കോഴ്‌സ് നടത്തുവാനും തീരുമാനിച്ചു.
Knanaya Mission.
ഇക്കഴിഞ്ഞ മാര്‍ച്ച് 19-ാം തീയതി പ്രഖ്യാപിക്കപ്പെട്ട 15 ക്‌നാനായ മിഷനുകള്‍ വരും നാളുകളില്‍ സമുദായത്തിന് മുതല്‍ക്കൂട്ടായിരിക്കും. അങ്ങനെ യുകെ യിലെ ക്‌നാനായ സമുദായത്തെ ഒരേ ചരടില്‍ കോര്‍ത്ത് അതിന്റെ പീരമ്പര്യത്തിലും വംശശുദ്ധിയിലും കാത്തുസൂക്ഷിക്കുവാന്‍ ഇപ്പോഴത്തെ കമ്മറ്റി എന്തുകൊണ്ടും പ്രതിജ്ഞാബന്ധമാണ്, കൂടെ ജനപങ്കാളിത്തവും കൂടി വേണ്ട വിധത്തില്‍ നല്‍കപ്പെട്ടാല്‍ വരുംകാലം യുകെ യിലെ ക്‌നാനായ സമുദായത്തിന്റെ സുവര്‍ണ്ണകാലഘട്ടം എന്ന് കാലം അടയാളപ്പെടുത്തും.

 2001-ല്‍ പിറവി എടുത്ത ഈ സംഘടന വര്‍ഷംതോറും വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി കയറി, യൂറോപ്പിലെ തന്നെ ഏറ്റവും വലിയ മലയാളി പ്രവാസി സംഘടനയായി നിലകൊളളുന്നു. യു.കെ യിലങ്ങോളമിങ്ങോളം 51 യൂണിറ്റുകള്‍ വ്യക്തമായ കാഴ്ചപ്പാടും ലക്ഷ്യബോധത്തോടും കൂടി ക്‌നാനയ സമുദായം തലയുയര്‍ത്തി നില്‍ക്കുന്നു. 2018-19 കാലയളവിലേക്കുളള പുതിയ കമ്മറ്റി ജനുവരി 27-ാം തീയതി ശ്രീ തോമസ്സ് ജോസഫ് തൊണ്ണമ്മാവുങ്കലിന്റെ നേത്യത്ത്വത്തില്‍ നിലവില്‍ വന്നു. ഈ ചുരുങ്ങിയ കാലം കൊണ്ട് ഒരു പിടി കര്‍മ്മപരിപാടികളുമായാണ് മുന്നേറുന്നത് 10.03.2018 -ല്‍ കൂടിയ ആദ്യ 110 പേരടങ്ങുന്ന നാഷണല്‍ കൗണ്‍സില്‍ തികച്ചും ശോജ്വലമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് രൂപം കൊടുത്തത്.

17-ാംമത് കണ്‍വെന്‍ഷന്‍ ജൂലൈ 17ന് 

യു കെ യിലെ മുഴുവന്‍ ക്‌നാനായ സമൂഹത്തേയും ചെല്‍ട്ടന്‍ഹാമിലെത്തിക്കുക എന്നതാണ് ലക്ഷ്യം.കണ്‍വന്‍ഷന്റെ ചെയര്‍മാന്‍ സ്ഥാനം പ്രസിഡന്റ് തോമസ് ജോസഫും, പബ്ലിക്ക് മീറ്റിംഗ്ിന്റെ ചെയര്‍മാന്‍ സ്ഥാനം സെക്രട്ടറി സാജു ലൂക്കോസും നേരിട്ടേറ്റെടുത്തുകൊണ്ടാണ് പരിപാടികള്‍ ഏകോപിപ്പിക്കുന്നത്. കണ്‍വന്‍ഷന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി control കമ്മറ്റി മെബേര്‍സ് നേരിട്ട് നേത്ൃത്വം കൊടുക്കുന്ന പലവിധ Sub- കമ്മിറ്റികളെ നാഷണല്‍ കൗണ്‍സിലില്‍ നിന്നും തെരഞ്ഞെടുത്തു. UKKCA ട്രഷര്‍ വിജി ജോസഫ് നേതൃത്വം കൊടുക്കുന്ന രജിസ്‌ട്രേഷന്‍ കമ്മറ്റി, വൈസ്.പ്രസിഡന്റ് ബിബിന്‍ ലൂക്കോസ് നേത്ൃത്വം കൊടുക്കുന്ന വെല്‍ക്കം ഡാന്‍സ് ടീം, ജോയന്റ് സെക്രട്ടറി സണ്ണി ജോസഫ് നേതൃത്വം കൊടുക്കുന്ന കള്‍ച്ചറല്‍ കമ്മിറ്റി, ജോയന്റ് ട്രഷര്‍ ജെറി ജെയിംസ് നേതൃത്വം കൊടുക്കുന്ന റാലി കമ്മറ്റി, അഡൈ്വസര്‍ ബിജു നേതൃത്വം കൊടുക്കുന്ന Time Management ടീം, അഡ്വസൈര്‍ ജോഷി നേതൃത്വം കൊടുക്കുന്ന Reception കമ്മറ്റി എന്നിവക്ക് രൂപം നല്‍കി. ആസ്ഥാന മന്ദിരത്തിന്റെ നവീകരണത്തിനായി പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, വൈസ്.പ്രസിഡന്റ് എന്നിവരടങ്ങുന്ന ഒരു ട്രസ്റ്റിനെ ചുമതലപ്പെടുത്തി. ഒഴിഞ്ഞുകിടക്കുന്ന DKCC പ്രതിനിധികളേയും Arbitration panel Fim Sub- കമ്മറ്റി, Auditors എന്നീ തസ്തികളിലേക്കും പ്രഗല്‍ഭരീയ വ്യക്തികളെ കണ്ടെത്തി.

Resource team.

കാലഘട്ടത്തിന്റെ ആവശ്യമായി കണക്കാക്കുന്ന ക്‌നാനായ സമുദായ ചരിത്രപഠനത്തിനായി 51 യൂണിറ്റുകളെ 10 Region കളായിത്തിരിച്ച് ഇതിനായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുളളവര്‍ക്ക് ട്രയിനിംഗ് കൊടുക്കുവാന്‍ ശ്രീ ജിമ്മി ചെറിയാന്‍ നേതൃത്വം കൊടുക്കുന്ന ഒരു കോഴ്‌സ് കമ്മറ്റി ജോയന്റ് സെക്രട്ടറി ശ്രീ സണ്ണി ജോസഫിന്റെ മേല്‍ നോട്ടത്തില്‍ പ്രവര്‍ത്തിക്കും.

Census & Developing Units.

പലവിധ കാരണങ്ങളാലും യൂണിറ്റുകളുമായി സഹകരിക്കാതെ ഒറ്റപ്പെട്ടുകിടക്കുന്ന കുടുംബങ്ങളെ യൂണിറ്റുകളിലേക്ക് ആകര്‍ഷിപ്പിച്ച് അങ്ങനെ യുകെ യിലെ ക്‌നാനായ കുടുംബങ്ങളേയും, അടുത്തുളള യൂണിറ്റുകളില്‍ അണിനിരത്തി യൂണിറ്റുകളേയും, UKKCAയേയും ശക്തിപ്രാപിപ്പിക്കുവാനും പലവിധ Statistical പഠനത്തിനുമായി ഒരു സമഗ്ര കോഴ്‌സ് എടുക്കുവാനും തീരുമാനിച്ചു.

Pre- marriage Course.

എല്ലാവര്‍ഷവും വര്‍ദ്ധിച്ചുവരുന്ന വിവാഹ ബന്ധങ്ങളെ പരിഗണിച്ച് യുവജനങ്ങള്‍ക്കായി ഒരു വിവാഹ ഒരുക്ക കോഴ്‌സ് നടത്തുവാനും തീരുമാനിച്ചു.

Knanaya Mission.

ഇക്കഴിഞ്ഞ മാര്‍ച്ച് 19-ാം തീയതി പ്രഖ്യാപിക്കപ്പെട്ട 15 ക്‌നാനായ മിഷനുകള്‍ വരും നാളുകളില്‍ സമുദായത്തിന് മുതല്‍ക്കൂട്ടായിരിക്കും. അങ്ങനെ യുകെ യിലെ ക്‌നാനായ സമുദായത്തെ ഒരേ ചരടില്‍ കോര്‍ത്ത് അതിന്റെ പാരമ്പ്യരത്തിലും വംശശുദ്ധിയിലും കാത്തുസൂക്ഷിക്കുവാന്‍ ഇപ്പോഴത്തെ കമ്മറ്റി എന്തുകൊണ്ടും പ്രതിജ്ഞാബന്ധമാണ്, കൂടെ ജനപങ്കാളിത്തവും കൂടി വേണ്ട വിധത്തില്‍ നല്‍കപ്പെട്ടാല്‍ വരുംകാലം യുകെ യിലെ ക്‌നാനായ സമുദായത്തിന്റെ സുവര്‍ണ്ണകാലഘട്ടം എന്ന് കാലം അടയാളപ്പെടുത്തും.

Read more

മലയാളി ബാലന്റെ കമ്മ്യൂണിസത്തെ കുറിച്ചുളള അറിവില്‍ അമ്പരന്ന് സീതാറാം യെച്ചൂരി.

ലണ്ടൻ; യു കെയിൽ കൈപ്പുഴ ഏലൂര്‍ മാത്യു ജെയിംസിന്റെ മകന്‍ മേബിന്‍ മാത്യുവിന്റെ കമ്മ്യൂണിസത്തെക്കുറിച്ചുള്ള അറിവ് കണ്ട് ഞെട്ടിയത് സാക്ഷാൽ സി.പി.എം ജനറൽ സെക്രട്ടറി. യുകെയിൽ സന്ദർശനം നടത്തുന്ന സീതാറാം യെച്ചൂരിക്കു മുന്നിൽ ആഗോളതലത്തിൽ കമ്മ്യൂണിസത്തിന്റെ പ്രസക്തിയെക്കുറിച്ച് റിപ്പോര്‍ട്ട് അവതരിപ്പിച്ച്‌ മാഞ്ചസ്റ്ററിലെ മലയാളിയായ മേബിന്‍ മാത്യു ജെയിംസാണ്ഇന്ത്യൻ രാഷ്ട്രീയക്കാർക്കിടയിലെ ബുദ്ധിജീവി കൂടിയായ യെച്ചൂരിയെ അമ്പരിപ്പിച്ചത്.

യുകെയിലെ കമ്മ്യൂണിസ്റ്റ് കൂട്ടായ്മയുടെ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു യെച്ചൂരി. ഇതോടനുബന്ധിച്ച് നടന്ന സെമിനാറിലാണ് പ്രബന്ധം അവതരിപ്പിക്കാൻ മേബിന്അവസരം ലഭിച്ചത് ലോകമെമ്പാടും കമ്മ്യൂണിസത്തിനുള്ള സ്വാധീനം എന്ന വിഷയത്തിലാണ് മേബിന്‍ പ്രസന്റേഷൻ അവതരിപ്പിച്ചത്. ചെറുതെങ്കിലും തിങ്ങിനിറഞ്ഞ ഹാളിൽ  ഏവരും മേബിന്റെ പ്രസന്റേഷനായി  കാതോർത്തു.

പ്രസന്റേഷന് ശേഷമാണ് യെച്ചൂരി മേബിനെ അടുത്ത് വിളിച്ച് അഭിനന്ദിച്ചതും സമ്മാനം നൽകിയതും.യുകെയിലേയും കേരളത്തിലെയും അറിയപ്പെടുന്ന റിക്രൂട്ട്‌മെന്റ് ബിസിനസുകാരനാണ് മേബിന്റെ പിതാവ്‌ മാത്യു ജെയിംസ്. മാഞ്ചസ്റ്റർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഏലൂര്‍ കണ്‍സള്‍ട്ടന്‍സി റിക്രൂട്ട്മെന്റ് രംഗത്ത് സത്യസന്ധമായി പ്രവർത്തിക്കുന്ന അപൂർവ്വ മലയാളി സ്ഥാപനങ്ങളിലൊന്നാണ്. ഭാര്യബിന്ദു മാത്യുവിനൊപ്പം യു.കെയില്‍ത്തന്നെയാണ്.  മാഞ്ചസ്റ്ററിലെ സ്‌റ്റോക്‌പോര്‍ട്ടില്‍ താമസിക്കുന്ന മാത്യുവിന് മേബിനെ കൂടാതെ രണ്ട് മക്കൾ കൂടിയുണ്ട്. നാട്ടിൽ കൈപ്പുഴ പാലത്തുരുത്ത് സ്വദേശിയാണ്.

യു.കെ മലയാളി കൈപ്പുഴ പാലത്തുരുത്ത് ഏലൂര്‍ മാത്യു ജെയിംസിന്റെ മകന്‍ മേബിന്‍ മാത്യുവിന്റെ കമ്മ്യൂണിത്തെക്കുറിച്ചുളള അറിവ് മേബിന്‍ മാത്യു മേബിന് ഏവരും മേബിന്റെ പ്രസന്റേഷനായി മേബിനെ തും റിക്രൂട്ട്‌മെന്റ് ബിസിനസുകാരനാണ് കണ്‍സള്‍ട്ടന്‍സി ഭാര്യ യു.കെയില്‍ത്തന്നെയാണ് സ്‌റ്റോക്‌പോര്‍ട്ടില്‍
Read more

ലോകമെമ്പാടുമുള്ള ക്നാനായ പള്ളികളിലെയും മിഷനുകളിലെയും അംഗത്വം സ്വവംശ വിവാഹനിഷ്ഠ പാലിക്കുന്ന തെക്കുംഭാഗ സമുദായ അംഗങ്ങൾക്ക് മാത്രമായിരിക്കണം.

ലോകമെമ്പാടുമുള്ള ക്നാനായ പള്ളികളിലെയും മിഷനുകളിലെയും അംഗത്വം സ്വവംശ വിവാഹനിഷ്ഠ പാലിക്കുന്ന  തെക്കുംഭാഗ സമുദായ അംഗങ്ങൾക്ക് മാത്രമായിരിക്കണം. 
31-03-2018 ശനിയാഴ്ച കോട്ടയത്ത്‌ ചേർന്ന ക്നാനായ സമുദായ സംരക്ഷണ സമിതിയുടെ പ്രതിനിധി യോഗത്തിൽ, AD 345 മുതൽ നൂറ്റാണ്ടുകളായി കാത്തു പരിപാലിച്ചു സംരക്ഷിച്ചു പോരുന്ന ക്നാനായ പാരമ്പര്യവും പൈതൃകവും കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിക്കണമെന്ന് പ്രതിനിധിയോഗം ആവശ്യപ്പെട്ടു. തെക്കുംഭാഗ ജനതയ്ക്കു വേണ്ടി മാത്രം മെത്രാൻ ആയിരിക്കുന്ന മാർ മാത്യു മൂലക്കാട്ട് പിതാവ്, ക്നാനായ അൽമായ സമൂഹത്തിന്റെ സമുദായ വികാരത്തിനൊപ്പം നിൽക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ലോക ക്നാനായ സമൂഹത്തെ ഒരു കുടക്കീഴിലാക്കി അണിനിരത്തുന്നതിന്റെ ഭാഗമായി രൂപതയിലെ എല്ലാ അൽമായ സംഘടനകളുമായും വൈദിക, സന്യസ്ത നേതൃത്വവുമായും ചർച്ച നടത്തുവാനും, അവരുമായി സഹകരിച്ചു പ്രവർത്തിക്കുവാനും യോഗം തീരുമാനിച്ചു. ക്നാനായ സമുദായത്തിനായി ഒരു ഭരണഘടന എത്രയും വേഗത്തിൽ രൂപം നൽകുവാനും,  നടപ്പിൽ വരുത്തുവാനും വേണ്ടി, ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. 
ക്നാനായ സമുദായ സംരക്ഷണ സമിതി(KSSS)

മാഞ്ചസ്റ്ററില്‍ കാറപകടത്തില്‍ മരിച്ച പോളിന്റെ കുടുംബം കരുണ ചൊരിഞ്ഞു; ഡ്രൈവറെ കോടതി വെറുതേവിട്ടു

മാഞ്ചസ്റ്റർ . ഈ വിശുദ്ധ വാരത്തിൽ കരുണയുടെയും ,ക്ഷമയുടെയും  സുവിശേഷവുമായി വിഥിൻഷായിലെ മലയാളി കുടുംബം , ക്രിസ്തീയത പ്രസംഗത്തിൽ മാത്രമല്ല ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ളതാണെന്നു ള്ള സന്ദേശം നൽകി മിനിയും , മക്കളായ കിമ്പർലിയും ,ആഞ്ചലയും .2017  മാർച്ചു പതിനാലിന് യു കെ മലയാളികളെ ഞെട്ടിച്ച വാഹനാപകടത്തിൽ മരിച്ച മാഞ്ചസ്റ്ററിലെ പോൾ  ജോണിനെ  ഇടിച്ചു തെറിപ്പിച്ച കാർ ഓടിച്ചികാ രുന്ന 89  കാരനായ എഡ്‌വേഡ്‌ വീലാൻ  എന്ന ബർണേജ്  സ്വദേശിക്കു മാപ്പു നൽകി മിനിയും കുടുംബവും . അടിയുറച്ച ക്രിസ്തീയ വിശ്വാസത്തിനു ഉടമകളായ മിനിയും കുടുംബവും , അപകടം സംബന്ധിച്ച കേസ് മാഞ്ചെസ്റ്റെർ ക്രൗൺ കോടതി പരിഗണിക്കുമ്പോൾ ആണ് ഇയാൾക്ക് മാപ്പു നല്കണം എന്ന അപേക്ഷ കോടതിക്ക് നൽകുന്നത് .വിഥിൻഷാ സെന്റ് എലിസബേത് പള്ളിയിലെ സജീവ അംഗങ്ങളായ മിനിയും കുടുംബവും , പോളിന്റെ മരണത്തിനു കാരണക്കാരനായ ബർണേജ് സ്വദേശിക്കുവേണ്ടി നിത്യവും പ്രാർഥിക്കുന്നുണ്ട് എന്നും കോടതിയിൽ പറഞ്ഞു , പോളിന്റെ മസ്തിഷ്കമരണം സംഭവിച്ച ഉടൻ തന്നെ അവയവങ്ങൾ ദാനം ചെയ്തും കുടുംബം മാതൃക കാട്ടിയിരുന്നു , 
 
 ഈ അഭ്യർഥന  കേട്ട ജഡ്ജ് ,കുറ്റക്കാരനായ വാലനെ  ജയിൽ ശിക്ഷയിൽ നിന്നും ഒഴിവാക്കുകയായിരുന്നു.വിഥിൻഷയിലെ സെന്റ് എലിസബത്ത് റോമൻ കാത്തോലിക് പള്ളിയിലെ  സജീവ  അംഗങ്ങളായ മിനിയും കുടുംബവും എഡ്‌വാർഡിനു വേണ്ടി ദിവസവും പ്രാർഥിക്കുന്നുണ്ട് എന്നും തദ്ദേശീയ മാധ്യമങ്ങളിൽ ഉൾപ്പടെ ഇത് സംബന്ധിച്ച റിപ്പോർട്ടുകളിൽ പറയുന്നു രാവിലെ സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ട് വിടുന്നതിന് റോഡ് മുറിച്ച് കടക്കുമ്പോഴാണ് വാലൻ ഓടിച്ചിരുന്ന കിയ പിക്കാന്റോ കാർ നിയന്ത്രണം വിട്ട് പോളിന് പുറത്തേക്ക് വന്നിടിക്കുന്നത്. മകളെ കാറിന് മുന്നിൽ നിന്ന് തള്ളി മാറ്റിയ പോളിന് തലക്ക് ഗുരുതരമായ പരിക്കേൽക്കുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷമാണ് പോൾ മരണത്തിന് കീഴ്പ്പെട്ടത്. മരണത്തെ തുടർന്ന് പോളിന്റെ അവയവങ്ങൾ ദാനം ചെയ്തിരുന്നുമാഞ്ചസ്റ്റർ ക്രൗൺ കോർട്ട് ജഡ്ജ് മാർട്ടിൻ റഡ്‌ലാൻഡ് പോൾ ജോണിന്റെ കുടുംബം നൽകിയ സ്റ്റെമെന്റ്റ് കോടതിയിൽ വായിച്ചു. 2001 ലാണ് പോൾ ജോണും ഭാര്യയും ഇംഗ്ലണ്ടിലേക്ക് കുടിയേറുന്നത്.വിതിൻഷോയിലുള്ള സ്കൂളിൽ നിന്നും മകളെയും കൂട്ടി വീട്ടിലേയ്ക്ക് പോകുമ്പോഴാണ് കാർ പാഞ്ഞു വന്ന് പോളിനെ ഇടിച്ചത്. കാർ വരുന്നതു കണ്ട് തള്ളി മാറ്റിയതു കൊണ്ട് മകൾക്ക് നിസാര പരിക്കുകൾ മാത്രമേ ഏറ്റുള്ളൂ. പോളിനെ ഉടൻ തന്നെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മസ്തിഷ്ക മരണം സംഭവിച്ചതിനെ തുടർന്ന് അവയവങ്ങൾ ദാനം ചെയ്യാൻ പോൾ ജോണിന്റെ കുടുംബം അനുമതി നല്കി.
47 കാരനായ പോളിനെയും മകളെയും കൂടാതെ മറ്റു രണ്ടു പേരെയും അതേ കാർ ഇടിച്ചിട്ടിരുന്നു. പോളിന്റെ മകൾ ആഞ്ചല ജോണിന് ചെറിയ മുറിവുകൾ മാത്രമേ പറ്റിയിരുന്നുള്ളു. അപകടത്തിൽ പെട്ട 27കാരിയായ സ്ത്രീയുടെ കൈയൊടിഞ്ഞെങ്കിലും കൂടെ പുഷ്ചെയറിൽ ഉണ്ടായിരുന്ന രണ്ടു വയസുള്ള മകൻ പരിക്കുകളില്ലാതെ അൽഭുതകരമായി രക്ഷപ്പെട്ടു. സെൻറ് തോമസ് മൂർ കാത്തലിക്ക് പ്രൈമറി സ്കൂളിനടുത്താണ് കിയാ പികാന്റൊ കാർ അപകടം സൃഷ്ടിച്ചത്. തലയ്ക്ക് മുറിവേറ്റ പോളിനെ സാൽഫോർഡിലെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ബ്ലീഡിംഗ് നിയന്ത്രിക്കാനാവാതെ മസ്തിക മരണം സംഭവിച്ചതായി ഡോക്ടർമാർ പ്രഖ്യാപിക്കുകയായിരുന്നു.

മാഞ്ചസ്റ്റർ ; ഈ വിശുദ്ധ വാരത്തിൽ കരുണയുടെയും,ക്ഷമയുടെയും  സുവിശേഷവുമായി വിഥിൻഷായിലെ മലയാളി കുടുംബം. ക്രിസ്തീയത പ്രസംഗത്തിൽ മാത്രമല്ല ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ളതാണെന്നുള്ള സന്ദേശം നൽകി മിനിയും  മക്കളായ കിമ്പർലിയും,ആഞ്ചലയും.2017  മാർച്ചു പതിനാലിന് യു കെ മലയാളികളെ ഞെട്ടിച്ച വാഹനാപകടത്തിൽ മരിച്ച മാഞ്ചസ്റ്ററിലെ പോൾ ജോണിനെ  ഇടിച്ചു തെറിപ്പിച്ച കാർ ഓടിച്ചിരുന്ന 89  കാരനായ എഡ്‌വേഡ്‌ വീലാൻ  എന്ന ബർണേജ്  സ്വദേശിക്കു മാപ്പു നൽകി മിനിയും കുടുംബവും. അടിയുറച്ച ക്രിസ്തീയ വിശ്വാസത്തിനു ഉടമകളായ മിനിയും കുടുംബവും, അപകടം സംബന്ധിച്ച കേസ് മാഞ്ചെസ്റ്റെർ ക്രൗൺ കോടതി പരിഗണിക്കുമ്പോൾ ആണ് ഇയാൾക്ക് മാപ്പു നല്കണം എന്ന അപേക്ഷ കോടതിക്ക് നൽകുന്നത്.വിഥിൻഷാ സെന്റ് എലിസബേത് പള്ളിയിലെ സജീവ അംഗങ്ങളായ മിനിയും കുടുംബവും പോളിന്റെ മരണത്തിനു കാരണക്കാരനായ ബർണേജ് സ്വദേശിക്കുവേണ്ടി നിത്യവും പ്രാർഥിക്കുന്നുണ്ട് എന്നും കോടതിയിൽ പറഞ്ഞു. പോളിന്റെ മസ്തിഷ്കമരണം സംഭവിച്ച ഉടൻ തന്നെ അവയവങ്ങൾ ദാനം ചെയ്തും കുടുംബം മാതൃക കാട്ടിയിരുന്നു.

ഈ അഭ്യർഥന  കേട്ട ജഡ്ജ് ,കുറ്റക്കാരനായ വാലനെ  ജയിൽ ശിക്ഷയിൽ നിന്നും ഒഴിവാക്കുകയായിരുന്നു.വിഥിൻഷയിലെ സെന്റ് എലിസബത്ത് റോമൻ കാത്തോലിക് പള്ളിയിലെ  സജീവ  അംഗങ്ങളായ മിനിയും കുടുംബവും എഡ്‌വാർഡിനു വേണ്ടി ദിവസവും പ്രാർഥിക്കുന്നുണ്ട് എന്നും തദ്ദേശീയ മാധ്യമങ്ങളിൽ ഉൾപ്പടെ ഇത് സംബന്ധിച്ച റിപ്പോർട്ടുകളിൽ പറയുന്നു. രാവിലെ സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ട് വിടുന്നതിന് റോഡ് മുറിച്ച് കടക്കുമ്പോഴാണ് വാലൻ ഓടിച്ചിരുന്ന കിയ പിക്കാന്റോ കാർ നിയന്ത്രണം വിട്ട് പോളിന് പുറത്തേക്ക് വന്നിടിക്കുന്നത്. മകളെ കാറിന് മുന്നിൽ നിന്ന് തള്ളി മാറ്റിയ പോളിന് തലക്ക് ഗുരുതരമായ പരിക്കേൽക്കുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷമാണ് പോൾ മരണത്തിന് കീഴ്പ്പെട്ടത്. മരണത്തെ തുടർന്ന് പോളിന്റെ അവയവങ്ങൾ ദാനം ചെയ്തിരുന്നു.മാഞ്ചസ്റ്റർ ക്രൗൺ കോർട്ട് ജഡ്ജ് മാർട്ടിൻ റഡ്‌ലാൻഡ് പോൾ ജോണിന്റെ കുടുംബം നൽകിയ സ്റ്റെമെന്റ്റ് കോടതിയിൽ വായിച്ചു. 2001 ലാണ് പോൾ ജോണും ഭാര്യയും ഇംഗ്ലണ്ടിലേക്ക് കുടിയേറുന്നത്.

47 കാരനായ പോളിനെയും മകളെയും കൂടാതെ മറ്റു രണ്ടു പേരെയും അതേ കാർ ഇടിച്ചിട്ടിരുന്നു. പോളിന്റെ മകൾ ആഞ്ചല ജോണിന് ചെറിയ മുറിവുകൾ മാത്രമേ പറ്റിയിരുന്നുള്ളു. അപകടത്തിൽ പെട്ട 27കാരിയായ സ്ത്രീയുടെ കൈയൊടിഞ്ഞെങ്കിലും കൂടെ പുഷ്ചെയറിൽ ഉണ്ടായിരുന്ന രണ്ടു വയസുള്ള മകൻ പരിക്കുകളില്ലാതെ അൽഭുതകരമായി രക്ഷപ്പെട്ടു. സെൻറ് തോമസ് മൂർ കാത്തലിക്ക് പ്രൈമറി സ്കൂളിനടുത്താണ് കിയാ പികാന്റൊ കാർ അപകടം സൃഷ്ടിച്ചത്. തലയ്ക്ക് മുറിവേറ്റ പോളിനെ സാൽഫോർഡിലെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ബ്ലീഡിംഗ് നിയന്ത്രിക്കാനാവാതെ മസ്തിക മരണം സംഭവിച്ചതായി ഡോക്ടർമാർ പ്രഖ്യാപിക്കുകയായിരുന്നു.

Read more

യു കെ കെ സി എ സ്വാഗതഗാന രചനയില്‍ ആഗോള ക്നാനായ സമൂഹം ആവേശത്തില്‍

യുകെ ക്നാനായ കാത്തലിക് അസോസിയേഷന്റെ 2018ലെ കണ്‍വെന്‍ഷന്‍ ജൂലൈ ഏഴാം തീയതി ചെല്‍ട്ടന്‍ഹാമില്‍ വച്ച് നടക്കുകയാണ്. ഇതിലെ നയനാനന്ദകരമായ സ്വാഗത നൃത്തത്തിന് ഇപ്രാവശ്യം അന്താരാഷ്ട്രതലത്തില്‍ ആണ് രചനകള്‍ സ്വീകരിക്കുന്നത്. നൂറില്‍പരം കെ സി വൈ എല്‍ കുട്ടികള്‍ അണിനിരക്കുന്ന ഈ സ്വാഗത ശില്പം ചിട്ടപ്പെടുത്തുന്നത് കലാഭവന്‍ നൈസ് ആയിരിക്കും.
എല്ലാവര്‍ഷവും യൂട്യൂബില്‍ ഹിറ്റ് ആകാറുള്ള സ്വാഗത നൃത്തം ലോക ക്നാനായ സമൂഹം ഉറ്റുനോക്കുന്ന ഒന്നാണ്. ലോകമെമ്പാടുമുള്ള ക്നാനായ ഗാനരചയിതാക്കള്‍ക്ക് ആര്‍ക്കും അവസരം നഷ്ടമാകാതിരിക്കാന്‍ സംഘാടകര്‍ ശ്രദ്ധിക്കുന്നുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന രചനകള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. ഈ സുവര്‍ണാവസരം പ്രയോജനപ്പെടുത്തുവാന്‍ ഇപ്പോള്‍തന്നെ ഒരുപറ്റം ഗാനരചയിതാക്കള്‍ മുന്നോട്ടുവന്നുകഴിഞ്ഞു.
ഇനിയും താല്പര്യമുള്ളവര്‍ തങ്ങളുടെ രചനകള്‍ ഏപ്രില്‍ 15ന് മുന്‍പായി താമസസ്ഥലവും കേരളത്തിലെ ഇടവകയും രേഖപ്പെടുത്തി യുകെകെസിഎയുടെ ഇ-മെയിലിലേക്ക് അയക്കേണ്ടതാണ്.

ഇറ്റാലിയൻ കൺവെൻഷന്റെയും 2019 ലെ യൂറോപിയൻ കൺവെൻഷന്റെയും ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

ആദ്യ ഇറ്റാലിയൻ കൺവെൻഷന്റെയും 2019 ലെ മെഗാ ഇവന്റ് യൂറോപിയൻ കൺവെൻഷന്റെയും ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
റോം . 2018 മെയ് മാസം 12,13 തീയതിയിൽ റോമിൽ വെച്ചുനടക്കുന്ന ആദ്യ ഇറ്റാലിയൻ യുവജന കൺവെൻഷന്റെയും 2019 ലെ മെഗാ ഇവന്റ് യൂറോപ്പിയൻ യുവജന  കൺവെൻഷൻ കിക്ക് ഓഫിന്റെയും പ്രവർത്തനങ്ങളുടെ ഭാഗമായി 25-3-2018 ഓശാന ഞായറാഴ്‌ച്ച കൊർണേലിയ ക്നാനായ ദേവാലയത്തിൽ വി. കുർബാനയ്ക്കുശേഷം ഇറ്റാലിയൻ ക്നാനായ യുവജന കൺവെൻഷന്റെ ആദ്യ സ്‌പോൺസർഷിപ്പ് 1001യൂറോ ജോർജ് വാക്കേൽ കൺവെൻഷൻ ഫൈനാൻസ് കൺവീനർ സ്റ്റെവിൻ  ബാബു കല്ലടയിലിനു നൽകി നിർവ്വഹിച്ചു. അതുപോലെതന്നെ ഇറ്റാലിയൻ ക്നാനായ യുവജന കൺവെൻഷന്റെയും യുറോപ്പിയൻ ക്നാനായ യുവജന കൺവെൻഷൻ കിക്ക് ഓഫിന്റെയും ആദ്യ ഇൻവിറ്റേഷൻ ഇറ്റാലിയൻ ഫെഡറേഷൻ പ്രസിഡന്റ് തോമസ് ഡൊമിനിക് കാവിലിനും റോം അസ്സോസിയേഷൻ പ്രസിഡന്റ് ജോജി അച്ചേട്ടിനും കൺവെൻഷൻ ചെയർമാൻ ലിബിൻ കുഞ്ഞുമോനും,കൺവെൻഷൻ രെജിസ്ട്രേഷൻ കമ്മറ്റി കോഡിനേറ്റർ ജോബിൻ കുര്യാക്കോസും കൊടുത്ത് നിർവഹിച്ചു . പ്രസ്തുത ചടങ്ങിൽ ഫാ. പ്രിൻസ് മുളകുമറ്റത്തിൽ കെ.സി.വൈ. എൽ ഡയറക്ടേഴ്സ് ഷിബു മാത്തൂർ, ടെസ്സി വാക്കേൽ കെ. സി. വൈ. എൽ ഇറ്റലി റീജിയൺ സെക്രെട്ടറി ബിന്റോ രാജു പടിഞ്ഞാറേകുടിലിൽ, റോമിലെ എല്ലാ ക്നാനായക്കാരും സന്നിഹിതരായിരുന്നു

നോര്‍ത്ത് വെസ്റ്റ് ക്‌നാനായ മിഷനുകളില്‍ ഓശാന തിരുനാള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു.ഇനി വിശുദ്ധവാരത്തിലേക്ക്.

നോര്‍ത്ത് വെസ്റ്റ് ക്‌നാനായ മിഷനുകളില്‍ ഓശാന തിരുനാള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു.ഇനി വിശുദ്ധവാരത്തിലേക്ക്.
മാഞ്ചസ്റ്റര്‍; നോര്‍ത്ത് വെസ്റ്റ് ക്‌നാനായ മിഷനുകളായ സെന്റ് മേരീസ് ക്‌നാനായ മിഷനിലും, ലിവര്‍പൂള്‍, പ്രസ്റ്റന്‍ സ്ഥലങ്ങള്‍ ചേര്‍ന്ന വി. പത്താം പീയൂസിന്റെ ക്‌നാനായ മിഷനിലും ഓശാന തിരുനാളിന് ഭക്തിസാന്ദ്രമായ തുടക്കം. രണ്ട് മിഷനിലും ഇന്നലെ നടന്ന ഓശാന കുര്‍ബാനയ്ക്കും കുരുത്തോല വെഞ്ചരിപ്പിനും ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ ക്‌നാനായ വികാരി ജനറാള്‍ സജി മലയില്‍പുത്തന്‍പുരയില്‍ നേതൃത്വം നല്‍കി. മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് മിഷനില്‍ നടന്ന ആഘോഷമായ ഓശാന തിരുകര്‍മ്മങ്ങളിലും, കുരുത്തോലയുമായി നടന്ന പ്രദഷിണത്തില്‍ മാഞ്ചസ്റ്ററിലെ അനേകം വിശ്വാസികള്‍ പങ്കെടുത്തു. പുതുതായി രൂപം കൊണ്ട വി.പത്താംപിയൂസിന്റെ ക്‌നാനായ മിഷനിലും ഓശാന തിരുനാള്‍ ഭക്തിപൂര്‍വ്വം കൊണ്ടാടി. 

ലിവർപൂളിൽ നിന്നും ആറാം തവണയും അവർ വൻമതിലിന്റെ നാട്ടിലേയ്ക്ക് യാത്ര തിരിച്ചു.

ലിവർപൂൾ ബ്രോഡ്ഗ്രീൻ ഇന്റർനാഷണൽ ഹൈസ്കൂളിൽ നിന്നും 
ഇൻഡോ - ബ്രിട്ടീഷ് - ചൈനീസ് വിദ്യാഭ്യാസ സാംസ്കാരിക പദ്ധതിയുടെ ഭാഗമായി ആറാം തവണയും ചൈനയിലേയ്ക്ക് വിദ്യാർത്ഥികളും, അദ്ധ്യാപകരും അടങ്ങുന്ന 20 അംഗ പoനസംഘം ആഷിൻ സിറ്റി ടൂർസ് & ട്രാവൽസ് ഡയറക്ടർ ജിജോ മാധവപ്പള്ളിയെക്കാപ്പം പതിനഞ്ചു ദിവസത്തെ വിദ്യാഭ്യാസ സാംസ്കാരിക പഠനത്തിനായി  യാത്ര തിരിച്ചു.

വിവിധ ചൈനീസ് സ്കൂളുകളിൽ പര്യടനം നടത്തുന്ന പoനസംഘം വൻമതിൽ അടക്കമുള്ള വിവിധ ടൂറിസ്റ്റു കേന്ദ്രങ്ങൾ സന്ദർശിച്ച് മടക്കയാത്രയിൽ രണ്ടു ദിവസം അറേബ്യൻ സംസ്കാരം നേരിൽ കാണുവാൻ ദുബായിലും ചിലവഴിയ്ക്കും.

കഴിഞ്ഞ പതിനൊന്നു വർഷവും ഇൻഡോ- ബ്രിട്ടീഷ് വിദ്യാഭ്യാസ സംസ്കാരിക കൈമാറ്റ പദ്ധതിയ്ക്ക് നേതൃത്വം കൊടുക്കുന്ന ജിജോ മാധവപ്പള്ളിയും, തോമസ് ജോൺ വാരികാട്ടുമാണ് ബ്രിട്ടീഷ്-ചൈനീസ് വിദ്യാഭ്യാസ സംസ്കാരിക കൈമാറ്റ പദ്ധതിയ്ക്കും ബ്രിട്ടീഷ് എഡ്യൂക്കേഷൻ കൗൺസിലിനു വേണ്ടി നേതൃത്വം കൊടുക്കുന്നത്.

Read more

യു.കെ.കെ.സി.വൈ.എൽ. 7-ാം മത് ക്യാമ്പിനു ആവേശഭരിതമായ സമാപനം.

മഞ്ഞിൽ പൊതിഞ്ഞ മിഡ് വെയിൽസിലെ  മലനിരകളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് UKKCYL  7 -)൦ മത്  ക്യാമ്പിനു ആവേശഭരിതമായ സമാപനം.!!
====================================================
മഞ്ഞിൽ പൊതിഞ്ഞു മൂടിയ  വെയിൽസിലെ മലനിരകളെ  പ്രകമ്പനം കൊള്ളിച്ചുകൊണ്ട് , നടവിളികൾ  വാനിലുയർത്തി ,18 വയസ്സിൽ താഴെയുള്ള വർക്കായുള്ള  കാനായ യുവജനങ്ങളുടെ ഈ വർഷത്തെ ക്യാമ്പിനു സമാപനമായി . മിഡ്  വെയിൽസിലെ  newtown  എന്ന സ്ഥലത്തുള്ള Cefn Lea   പാർക്ക് എന്ന സ്ഥലത്തുവച്ചാണ് മാർച്ച് 9, 10, 11 തിയ്യതികളിലായി യുകെയിലെ മുപ്പത്തിയഞ്ചോളം യൂണിറ്റുകളിൽ  നിന്നുള്ള 150 ഓളം യുവ ജനങ്ങൾ പങ്കെടുത്ത UKKCYL ക്യാമ്പ്  അരങ്ങേറിയത്.
ഒമ്പതാം തീയതി വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടുകൂടി ആരംഭിച്ച ക്യാമ്പ് ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെ  വി .കുര്ബാനയോടു കൂടിയാണ്  സമാപിച്ചത്. 
യുകെയിലെ സീറോ മലബാർ-ക്നാനായ വികാരി ജനറാൾ Fr. സജിമോൻ മലയിൽപുത്തന്പുരയിൽ , നാഷണൽ  ഡിറക്ടർസ് ആയ സിന്റോ വെട്ടുകല്ലേൽ  ജോമോൾ സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പ്രസിഡന്റ് ജോണി മലേമുണ്ടക്കൽ , സെക്രട്ടറി സ്റ്റിഫൻ ടോം , സ്റ്റെഫിൻ ഫിലിപ്പ്,. നയനാ ബാബു , നവീന കുമ്പക്കൽ , എന്നിവരുടെ ചിട്ടയായ  പ്രവർത്തനങ്ങളാൽ , യുവജന സംഗമത്തിൽ പങ്കെടുത്ത എല്ലാവർക്കും പുതുമയും ആവേശവും പകർന്ന് നൽകാൻ ഈ ക്യാമ്പിനായി. ക്നാനായ അവബോധം സൃഷ്ടിക്കുന്ന ക്ലാസ്സുകളും ഗെയിമുകളും കലാപരിപാടികളും മ്യൂസിക്കും , പ്രാർത്ഥനയും, റോസറിയും  വിശുദ്ധ കുർബാനയും ഇടകലർന്ന  മൂന്നു ദിവസങ്ങൾ യുവജനങ്ങൾക്ക് ഏറ്റവും പ്രയോജനപ്രദമായെന്ന് Fr.സജിമോൻ   മലയിൽ പുത്തൻപുര യിൽ എടുത്തുപറഞ്ഞു. ഇതുപോലെ  യുവജനങ്ങൾക്ക് അവരുടെ ആധ്യാത്മികവും ശാരീരികവും ബൗദ്ധികവുമായ ഉയർച്ചയ്ക്ക് ഉപകരിക്കുമാറ് എല്ലാ ചേരുവകളും ഉൾക്കൊള്ളിച്ച് ഒരു യുവജന പ്രോഗ്രാം ആദ്യമായാണ് യുകെയിൽ നടക്കുന്നതെന്ന്  യുവജനങ്ങൾക്ക് മാർഗ്ഗ നിർദ്ദേശം നൽകിയ യുകെയുടെ  പല ഭാഗങ്ങളിൽ നിന്നെത്തിയ യൂണിറ്റ് ഡയറക്ടേഴ്സ് വിലയിരുത്തി.
ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടന്ന ഇൻഡോർ  ഗെയിമുകളും  ക്നാനായ തനിമയിൽ ഊന്നിയ 
 സ്കിറ്റുകളും ശനിയാഴ്ച നടന്ന "ക്നാനാനായ നൈറ്റും"  യുവജനങ്ങൾ അവസ്മരണീയമാക്കി.
ബിർമിങ്ഹാമിൽ നിന്നുള്ള ഫാദർ ജസ്റ്റിൻ, മാഞ്ചസ്റ്ററിൽ നിന്നുള്ള ഷെറി ബേബി, 
ലണ്ടനിൽ നിന്നും വന്ന ജെറ്റ്സ് എന്നിവർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകി. 
ഞായറാഴ്ച നടന്ന  നാഷണൽ കൗൺസിൽ മീറ്റിങ്ങിൽ യുകെകെസിഎ പ്രതിനിധിയായി എത്തിയ  പ്രസിഡന്റ് തോമസ് ജോസഫ് പങ്കെടുത്തു.
ക്യാമ്പിൽവെച്ച് UKKCYL , ഏഴാമത് ജന്മദിനം കേക്കുമുറിച്ച് യുവജനങ്ങൾ  ആഘോഷിച്ചു. കെ സി വൈ എൽ ലിന്റെ  കഴിഞ്ഞ വർഷങ്ങളിലെ ആക്ടിവിറ്റികൾ കോർത്തിണക്കിക്കൊണ്ട് ശ്രീ ജോണി മലേ മുണ്ടക്കൽ   ഒരുക്കിയ വീഡിയോ ആൽബം വളരെ പുതുമ നിറഞ്ഞതായിരുന്നു.
എല്ലാ ദിവസത്തെയും പ്രാർത്ഥനകളിലും യുവജനങ്ങൾക്കുവേണ്ടി പ്രത്യേകമായി അർപ്പിച്ച  ആഘോഷകരമായ കുർബാനകളിലും  യുവജനങ്ങൾ അത്യുത്സാഹത്തോടെ പങ്കെടുത്തു എന്നത് എടുത്തുപറയേണ്ട കാര്യം തന്നെയാണ്.
മത്സര ഇനങ്ങളിലും ക്യാമ്പ് ആക്ടിവിറ്റികളും മികവു പുലർത്തിയ വർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തുകൊണ്ട് , എല്ലാവർക്കും   എല്ലാവിധ ആശംസകളും നേർന്നു, വിശുദ്ധ കുർബാനയോടുകൂടി  അതിഗംഭീരമായ ഏഴാമത്  യുകെകെസിഎ ക്യാമ്പ് സമാപിച്ചു.
അഭിമാനാർഹമായ പ്രേക്ഷിത കുടിയേറ്റ പാരമ്പര്യത്തിന്റെ കരുത്തിൽ , കേരളത്തിൽനിന്നും ബ്രിട്ടനിലേക്ക് കുടിയേറിയ ക്നാനായ കുടുംബങ്ങളുടെ വിശ്വാസ ചൈതന്യം പുതിയ തലമുറയിലേക്ക് ഒട്ടും ചോർന്നുപോകാതെ കൈമാറുക എന്നതാണ് യു കെ കെ സി വൈ എൽ നടത്തുന്ന ഇതുപോലെയുള്ള പ്രോഗ്രാമുകളുടെ ലക്ഷ്യം.
മഞ്ഞിൽ പൊതിഞ്ഞു മൂടിയ  വെയിൽസിലെ മലനിരകളെ  പ്രകമ്പനം കൊള്ളിച്ചുകൊണ്ട് , നടവിളികൾ  വാനിലുയർത്തി ,18 വയസ്സിൽ താഴെയുള്ള വർക്കായുള്ള  കാനായ യുവജനങ്ങളുടെ ഈ വർഷത്തെ ക്യാമ്പിനു സമാപനമായി . മിഡ്  വെയിൽസിലെ  newtown  എന്ന സ്ഥലത്തുള്ള Cefn Lea   പാർക്ക് എന്ന സ്ഥലത്തുവച്ചാണ് മാർച്ച് 9, 10, 11 തിയ്യതികളിലായി യുകെയിലെ മുപ്പത്തിയഞ്ചോളം യൂണിറ്റുകളിൽ  നിന്നുള്ള 150 ഓളം യുവ ജനങ്ങൾ പങ്കെടുത്ത UKKCYL ക്യാമ്പ്  അരങ്ങേറിയത്.ഒമ്പതാം തീയതി വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടുകൂടി ആരംഭിച്ച ക്യാമ്പ് ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെ  വി .കുര്ബാനയോടു കൂടിയാണ്  സമാപിച്ചത്. യുകെയിലെ സീറോ മലബാർ-ക്നാനായ വികാരി ജനറാൾ Fr. സജിമോൻ മലയിൽപുത്തന്പുരയിൽ , നാഷണൽ  ഡിറക്ടർസ് ആയ സിന്റോ വെട്ടുകല്ലേൽ  ജോമോൾ സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പ്രസിഡന്റ് ജോണി മലേമുണ്ടക്കൽ , സെക്രട്ടറി സ്റ്റിഫൻ ടോം , സ്റ്റെഫിൻ ഫിലിപ്പ്,. നയനാ ബാബു , നവീന കുമ്പക്കൽ , എന്നിവരുടെ ചിട്ടയായ  പ്രവർത്തനങ്ങളാൽ , യുവജന സംഗമത്തിൽ പങ്കെടുത്ത എല്ലാവർക്കും പുതുമയും ആവേശവും പകർന്ന് നൽകാൻ ഈ ക്യാമ്പിനായി. ക്നാനായ അവബോധം സൃഷ്ടിക്കുന്ന ക്ലാസ്സുകളും ഗെയിമുകളും കലാപരിപാടികളും മ്യൂസിക്കും , പ്രാർത്ഥനയും, റോസറിയും  വിശുദ്ധ കുർബാനയും ഇടകലർന്ന  മൂന്നു ദിവസങ്ങൾ യുവജനങ്ങൾക്ക് ഏറ്റവും പ്രയോജനപ്രദമായെന്ന് Fr.സജിമോൻ   മലയിൽ പുത്തൻപുര യിൽ എടുത്തുപറഞ്ഞു. ഇതുപോലെ  യുവജനങ്ങൾക്ക് അവരുടെ ആധ്യാത്മികവും ശാരീരികവും ബൗദ്ധികവുമായ ഉയർച്ചയ്ക്ക് ഉപകരിക്കുമാറ് എല്ലാ ചേരുവകളും ഉൾക്കൊള്ളിച്ച് ഒരു യുവജന പ്രോഗ്രാം ആദ്യമായാണ് യുകെയിൽ നടക്കുന്നതെന്ന്  യുവജനങ്ങൾക്ക് മാർഗ്ഗ നിർദ്ദേശം നൽകിയ യുകെയുടെ  പല ഭാഗങ്ങളിൽ നിന്നെത്തിയ യൂണിറ്റ് ഡയറക്ടേഴ്സ് വിലയിരുത്തി.

ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടന്ന ഇൻഡോർ  ഗെയിമുകളും  ക്നാനായ തനിമയിൽ ഊന്നിയ സ്കിറ്റുകളും ശനിയാഴ്ച നടന്ന "ക്നാനാനായ നൈറ്റും"  യുവജനങ്ങൾ അവസ്മരണീയമാക്കി.ബിർമിങ്ഹാമിൽ നിന്നുള്ള ഫാദർ ജസ്റ്റിൻ, മാഞ്ചസ്റ്ററിൽ നിന്നുള്ള ഷെറി ബേബി, ലണ്ടനിൽ നിന്നും വന്ന ജെറ്റ്സ് എന്നിവർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഞായറാഴ്ച നടന്ന  നാഷണൽ കൗൺസിൽ മീറ്റിങ്ങിൽ യുകെകെസിഎ പ്രതിനിധിയായി എത്തിയ  പ്രസിഡന്റ് തോമസ് ജോസഫ് പങ്കെടുത്തു.
ക്യാമ്പിൽവെച്ച് UKKCYL , ഏഴാമത് ജന്മദിനം കേക്കുമുറിച്ച് യുവജനങ്ങൾ  ആഘോഷിച്ചു. കെ സി വൈ എൽ ലിന്റെ  കഴിഞ്ഞ വർഷങ്ങളിലെ ആക്ടിവിറ്റികൾ കോർത്തിണക്കിക്കൊണ്ട് ശ്രീ ജോണി മലേ മുണ്ടക്കൽ   ഒരുക്കിയ വീഡിയോ ആൽബം വളരെ പുതുമ നിറഞ്ഞതായിരുന്നു.

എല്ലാ ദിവസത്തെയും പ്രാർത്ഥനകളിലും യുവജനങ്ങൾക്കുവേണ്ടി പ്രത്യേകമായി അർപ്പിച്ച  ആഘോഷകരമായ കുർബാനകളിലും  യുവജനങ്ങൾ അത്യുത്സാഹത്തോടെ പങ്കെടുത്തു എന്നത് എടുത്തുപറയേണ്ട കാര്യം തന്നെയാണ്.മത്സര ഇനങ്ങളിലും ക്യാമ്പ് ആക്ടിവിറ്റികളും മികവു പുലർത്തിയ വർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തുകൊണ്ട് , എല്ലാവർക്കും   എല്ലാവിധ ആശംസകളും നേർന്നു, വിശുദ്ധ കുർബാനയോടുകൂടി  അതിഗംഭീരമായ ഏഴാമത്  യുകെകെസിഎ ക്യാമ്പ് സമാപിച്ചു.

അഭിമാനാർഹമായ പ്രേക്ഷിത കുടിയേറ്റ പാരമ്പര്യത്തിന്റെ കരുത്തിൽ , കേരളത്തിൽനിന്നും ബ്രിട്ടനിലേക്ക് കുടിയേറിയ ക്നാനായ കുടുംബങ്ങളുടെ വിശ്വാസ ചൈതന്യം പുതിയ തലമുറയിലേക്ക് ഒട്ടും ചോർന്നുപോകാതെ കൈമാറുക എന്നതാണ് യു കെ കെ സി വൈ എൽ നടത്തുന്ന ഇതുപോലെയുള്ള പ്രോഗ്രാമുകളുടെ ലക്ഷ്യം.
Read more

ഗാനരചയിതാക്കള്‍ക്കായി യുകെകെസിഎ ഒരുക്കുന്ന സുവര്‍ണാവസരം

ഗാനരചയിതാക്കള്‍ക്കായി യുകെകെസിഎ ഒരുക്കുന്ന സുവര്‍ണാവസരം
2018-03-19/ സണ്ണി ജോസഫ്
ഗാനരചയിതാക്കള്‍ക്കായി യുകെകെസിഎ അന്താരാഷ്‌ട്ര തലത്തില്‍ ഗാനരചന ക്ഷണിക്കുന്നു. യൂറോപ്പിലെ തന്നെ ഏറ്റവും സ്വാഗത നൃത്തത്തിന് വരികള്‍ എഴുതുക എന്നുള്ളത് ഏതൊരു ഗാനരചയിതാവിന്റേയും സ്വപ്നമാണ്. ലോകത്ത് 60 രാജ്യങ്ങളിലായി പടര്‍ന്നുകിടക്കുന്ന ക്നാനായ സമൂഹത്തിന് ഒന്നടങ്കം അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കമ്മറ്റി ഇത്തരമൊരു തീരുമാനമെടുത്തിട്ടുള്ളത്. 
രചനകള്‍ 2018 ഏപ്രില്‍15 നു മുമ്പായി കിട്ടിയിരിക്കണം. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശസ്തീ പത്രവും യുകെകെസിഎയുടെ പ്രസിദ്ധീകരണങ്ങളില്‍ പേര് ഉള്‍പ്പെടുത്തുന്നതും ആയിരിക്കും. പങ്കെടുക്കുന്നവര്‍ താമസസ്ഥലവും കേരളത്തിലെ സ്വന്തം ഇടവകയും വെളിപ്പെടുത്തിയിരിക്കണം. യുകെകെസിഎ യുടെ ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍ ജൂലൈ 7-ാം തീയതി ശനിയാഴ്ച നടത്തപ്പെടും.
Venue: 
Jockey club, Racecourse Centre, Cheltenham,Evesham Rd, Prestbury, GL50 4SH.

ഗാനരചയിതാക്കള്‍ക്കായി യുകെകെസിഎ അന്താരാഷ്‌ട്ര തലത്തില്‍ ഗാനരചന ക്ഷണിക്കുന്നു. യൂറോപ്പിലെ തന്നെ ഏറ്റവും സ്വാഗത നൃത്തത്തിന് വരികള്‍ എഴുതുക എന്നുള്ളത് ഏതൊരു ഗാനരചയിതാവിന്റേയും സ്വപ്നമാണ്. ലോകത്ത് 60 രാജ്യങ്ങളിലായി പടര്‍ന്നുകിടക്കുന്ന ക്നാനായ സമൂഹത്തിന് ഒന്നടങ്കം അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കമ്മറ്റി ഇത്തരമൊരു തീരുമാനമെടുത്തിട്ടുള്ളത്. 

രചനകള്‍ 2018 ഏപ്രില്‍15 നു മുമ്പായി കിട്ടിയിരിക്കണം. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശസ്തീ പത്രവും യുകെകെസിഎയുടെ പ്രസിദ്ധീകരണങ്ങളില്‍ പേര് ഉള്‍പ്പെടുത്തുന്നതും ആയിരിക്കും. പങ്കെടുക്കുന്നവര്‍ താമസസ്ഥലവും കേരളത്തിലെ സ്വന്തം ഇടവകയും വെളിപ്പെടുത്തിയിരിക്കണം. യുകെകെസിഎ യുടെ ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍ ജൂലൈ 7-ാം തീയതി ശനിയാഴ്ച നടത്തപ്പെടും.

Venue: Jockey club, Racecourse Centre, Cheltenham,Evesham Rd, Prestbury, GL50 4SH.

Read more

യു കെ യിൽ 15 ക്‌നാനായ മിഷനുകൾ പ്രഖാപിച്ചു

യു കെ യിൽ 15 ക്‌നാനായ മിഷനുകൾ പ്രഖാപിച്ചു 
ലണ്ടൻ  : യു കെ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയ്ക്ക് കീഴിൽ ക്നാനായ കാർക്ക് മാത്രമായി 15 ക്നാനായ മിസ്സനുകൾ പ്രഖ്യാപിച്ചു. മാർ ജോസഫ് സാബ്രിക്കൽ പ്രഖ്യാപിച്ചു. കേരളത്തിലെ രീതിയിൽ തന്നെ സീറോ മലബാർ പള്ളികളും ക്നാനായ പള്ളികളും വരും കാലങ്ങളിൽ പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു . 
താഴെകൊടിത്തിരിക്കുന്ന രീതിയിലാണ് യു കെ യിലെ മിഷനുകൾ . 
മിസ്സനുകളുടെ വരവിനെ യു കെ കെ സി എ നേതൃത്വം സ്വാഗതം ചെയ്തു. ഫാ സജി മലയിൽ പുത്തൻപുര , സാ സജി തോട്ടം , ഫാ ബേബി കാട്ടിയാങ്കൽ എന്നിവർ ക്നാനായ മിഷനെ സ്വാഗതം ചെയ്തു 

1.St. Mary"s Knanaya Mission Manchester

2. St.Joseph Knanaya Mission London

3. Christ the King Knanaya Mission  Birmingham

4. St.pius X Knanaya Mission Liverpool Preston

5. St.George  Knanaya Mission Bristol Cornwall Devon Swindon 

6. St.Stephen Knanaya Mission  Middlesborough and Newcastle

7. St. Anthony Knanaya Mission Cardiff Swansea

8. St.Jude Knanaya Mission Coventry Leicester Kettering

9. St.theresa of Calcutta Knanaya Mission  East Anglia

10. St. Michael Knanaya Mission Derby Nottingham Sheffield

11. Holy family Knanaya Mission Scotland

12. St.John Paul II Knanaya Mission Kent

13. Holy kings Knanaya Mission Gloucester Worcester Hereford 

14.St.Paul Knanaya Mission South East Basingstoke chichester

15 St.Thomas Knanaya Mission Yorkshire

മിസ്സനുകളുടെ വരവിനെ യു കെ കെ സി എ നേതൃത്വം സ്വാഗതം ചെയ്തു. ഫാ സജി മലയിൽ പുത്തൻപുര , സാ സജി തോട്ടം , ഫാ ബേബി കാട്ടിയാങ്കൽ എന്നിവർ ക്നാനായ മിഷനെ സ്വാഗതം ചെയ്തു 

Read more

ക്‌നാനായ ജനതയില്‍ ആവേശത്തിരയിളക്കി UKKCA കണ്‍വെന്‍ഷന്‍ ജൂലൈ 7ന്‌

UKKCA കൺവൻഷൻ ജൂലൈ 7 ന്
ബെർമിഹാം: യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ UKKCA യുടെ 17 മത് കൺവെൻഷൻ 2018 ജൂലൈ 7 ന് നടക്കും .ചെൽട്ടൻഹാമിലെ റേസ് കോഴ്സ് സെൻട്രലിൽ രാവിലെ ഒൻപത് മണിക്ക് ആരംഭിക്കും.UKKCA യുടെ 51 യൂണിറ്റുകളുടെ നേതൃത്വത്തിൽ വാശിയേറിയ റാലിയുണ്ടായിരിക്കും തുടർന്ന് പൊതുസമ്മേളനം. പരിപാടികളുടെ വിജയത്തിനായി വിവിധ കമ്മറ്റികൾ പ്രവർത്തനങ്ങൾ തുടങ്ങി.

സെന്റ് മേരീസ് ക്നാനായ കാത്തലിക് ചാപ്ലയന്‍സിയില്‍ വിശുദ്ധ യൗസേപ്പിതാവിൻറെ തിരുന്നാൾ

മാഞ്ചസ്റ്റര്‍; സെന്റ്മേരീസ് ക്നാനായ ചാപ്പലിൽ വിശുദ്ധ യൗസേപ്പിതാവിൻറെ തിരുന്നാൾ മാർച്ച് 18 തീയതി ഞായറാഴ്ച  നാലുമണിക്ക് ഭക്തിപൂർവ്വം ആഘോഷിക്കുന്നു.   തിരുകുടുംബത്തിന്റെ സംരക്ഷകനും തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വിശുദ്ധ  യൗസേപ്പിതാവിൻറെ തിരുന്നാൾ  ഭക്തിപൂർവ്വമായ പാട്ടുകുർബാനയോടെ ഞായറാഴ്ച നാല് മണിക്ക് ആരംഭിക്കും. അതിനോടനുബന്ധിച്ച് പ്രസുദേന്തി വാഴ്ചയും തുടർന്ന് ലദീഞ്ഞും ഉണ്ടായിരിക്കും.ചാപ്ലയന്‍സിയിലെ സെൻറ് ജോസഫ് കൂടാരയോഗമാണ് തിരുനാളിന്റെ വേണ്ട ഒരുക്കങ്ങൾ ക്രമീകരിക്കുന്നത്. സീറോ മലബാർ ക്നാനായ  വികാരി ജനറാൾ ഫാ. സജി മലയിൽ പുത്തൻപുര ആഘോഷങ്ങൾക്ക് മുഖ്യകാർമികനാകും.  കുർബാനയ്ക്കുശേഷം സ്നേഹവിരുന്നും പാച്ചോർ നേർച്ചയും ഉണ്ടായിരിക്കുന്നതാണ്. തിരുനാളിൽ സംബന്ധിച്ച് വിശുദ്ധ യൗസേപ്പിതാവിന്റെ അനുഗ്രഹങ്ങൾ നേടാൻ എല്ലാ വിശ്വാസികളേയും സ്നേഹപൂർവം പള്ളി കമ്മിറ്റിക്കുവേണ്ടി സെന്റ് ജോസഫ് കൂടാരയോഗ ക്ഷണിക്കുന്നു.

ക്‌നാനായ ചാപ്ലയന്‍സിയില്‍  മാഞ്ചസ്റ്റര്‍  തിരുകുടുംബത്തിന്റെ സംരക്ഷകനും പാട്ടു പ്രസുദേന്തി വാഴ്ചയും ലെ ക്‌നാനായ
Read more

വത്തിക്കാൻ തുണച്ചു ക്നാനായ മക്കൾക്ക് ആശ്വാസ നിർദ്ദേശം

വത്തിക്കാൻ തുണച്ചു ക്നാനായ മക്കൾക്ക് ആശ്വാസ നിർദ്ദേശം 
വത്തിക്കാൻ : ക്നാനായ സമുദായത്തിന് എതിരായി ഡിസബർ 18ന് റോമിൽ നിന്നും ചിക്കാഗോ രൂപതക്ക് അയച്ച നിർദ്ദേശം തിരുത്തി എഴുതിക്കൊണ്ട് കൽപ്പന എത്തിയിരിക്കുന്നു. റോമിൽ നിന്നും മാർച്ചു രണ്ടിന് പുറപ്പെടുവിച്ച കത്ത് അമേരിക്കയിലെ ന്യുൻ ഷോ വഴി ചിക്കാഗോ രൂപത അദ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തിന് ലഭിച്ചിരിക്കുന്നു. ക്നാനായ പേർസണൽ പള്ളികൾ ക്നാനായ ക്കാർക്ക് മാത്രവും, ശുശ്രുഷകളിൽ ഏവരെയും പങ്കെടുപ്പിക്കണം എന്നുമാണ് കത്തിന്റെ ഉള്ളടക്കം അഥവാ ഇപ്പോൾ നിലനിന്നിരുന്ന കത്തിന്റെ തിരുത്തൽ.  

വത്തിക്കാൻ : ക്നാനായ സമുദായത്തിന് എതിരായി ഡിസബർ 18ന് റോമിൽ നിന്നും ചിക്കാഗോ രൂപതക്ക് അയച്ച നിർദ്ദേശം തിരുത്തി എഴുതിക്കൊണ്ട് കൽപ്പന എത്തിയിരിക്കുന്നു. റോമിൽ നിന്നും മാർച്ചു രണ്ടിന് പുറപ്പെടുവിച്ച കത്ത് അമേരിക്കയിലെ ന്യുൻ ഷോ വഴി ചിക്കാഗോ രൂപത അദ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തിന് ലഭിച്ചിരിക്കുന്നു. ക്നാനായ പേർസണൽ പള്ളികൾ ക്നാനായ ക്കാർക്ക് മാത്രവും, ശുശ്രുഷകളിൽ ഏവരെയും പങ്കെടുപ്പിക്കണം എന്നുമാണ് കത്തിന്റെ ഉള്ളടക്കം അഥവാ ഇപ്പോൾ നിലനിന്നിരുന്ന കത്തിന്റെ തിരുത്തൽ.  ഇത് സംബന്ധമായ ആഭി : മാർ മാർ  മൂലക്കാട്ട് അന്തിമ പ്രസ്താവന ഉണ്ടാകും എന്നാണ് വിവരങ്ങൾ 

Read more

ഇറ്റലി കെ.സി.വൈ.എല്‍ റീജിയണിന്റെ നാപ്പോളി യൂണിറ്റ് ഭാരവാഹികള്‍.

ഇറ്റലി കെ.സി.വൈ.എല്‍ റീജിയണിന്റെ നാപ്പോളി യൂണിറ്റ് ഭാരവാഹികളായി പ്രസിഡന്റ് ജിമ്മി ജെയിംസ് പുളിയംപുളളില്‍ തോട്ടറ, സെക്രട്ടറി  ബോബിന്‍ സണ്ണി പുത്തന്‍പുരയില്‍ ചുളളിക്കര, ട്രഷറായി ബാസില്‍ ബേബി കിഴക്കേമത്തൂര്‍ തോട്ടറ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. യൂണിറ്റ് ഡയറക്ടറായി കുറുമുളളൂര്‍ നടുതുണ്ടത്തില്‍ പ്രിന്‍സ് ഉപ്പച്ചനെ തിരഞ്ഞെടുത്തു.
ഭാരവാഹികള്‍

കെ സി വൈ എൽ ഇറ്റലി റീജിയണ്‍ അവതരിപ്പിക്കുന്ന വിഷ്വലിസ് ടാലെന്റ് കോംപെറ്റീഷന്‍ .

ഇറ്റലി ;ലോകമെമ്പാടുമുള്ള ക്നാനായ മക്കൾക്കായി  കെ സി വൈ എൽ ഇറ്റലി റീജിയണ്‍ അവതരിപ്പിക്കുന്ന വിഷ്വലിസ് ടാലെന്റ് കോംപെറ്റീഷന്‍  ആശംസ വീഡിയോ മത്സരം നടത്തപ്പെടുന്നു. ശ്രീ തോമസ് ഡൊമിനിക് കാവിൽ സ്പോൺസർ ചെയ്യുന്ന ഒന്നാം സമ്മാനം 10,001 രൂപയും രണ്ടാം സമ്മാനം 5001 രൂപയും ഉണ്ടായിരിക്കും ഏപ്രിൽ രണ്ടിന് മുൻപ് വീഡിയോസ്  അയച്ചുകൊടുക്കേണ്ടതാണ്.

റീജിയണ്‍  വിഷ്വലിസ് ടാലെന്റ് കോംപെറ്റീഷന്‍  ഏപ്രില്‍ 5 മുതല്‍ മെയ് 5 വരെ ആയിരിക്കും കെ.സി.വൈ.എല്‍ 
Read more

ഇറ്റലിയിലെ തൊസ്ക്കാനയിൽ ക്നാനായ അസോസിയേഷൻ ഉദ്ഘാടനം ചെയ്യപ്പെട്ടു.

തൊസ്ക്കാന :  പ്രവാസി ക്നാനായ സമൂഹം നേരിയ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ഈ വേളയിൽ കാത്തോലിക്ക സഭയുടെ ആസ്ഥാനമായ ഇറ്റലിയിൽതന്നെ പുതിയൊരു ക്നാനായ അസോസിയേഷൻ ആരംഭിക്കുവാൻ സാധിച്ചത് ക്‌നാനായ സമൂഹത്തിന്റെ ഒത്തൊരുമയ്ക്കും കൂട്ടായ്മയ്ക്കും തിളക്കം വർദ്ധിപ്പിക്കുന്നു.

ഈ കഴിഞ്ഞ മാർച്ച് 4 ഞായറാഴ്ച മോന്തകത്തീനിയിൽ ഫാ. പ്രിൻസ് മുളകുമറ്റത്തിലച്ചൻ വി.കുർബാനയർപ്പിക്കുകയും തുടർന്ന് നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഇറ്റലിയിലെ ക്നാനായക്കാർക്ക് വേണ്ടി നിയോഗിക്കപ്പെട്ടിട്ടുള്ള വികാരി പ്രിൻസ് മുളകുമറ്റത്തിലച്ചൻ ക്നാനായ കാത്തലിക്ക് അസോസിയേഷൻ തെസ്ക്കാന (KCA തൊസ്ക്കാന) ഔദ്ധ്യോഗികമായ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

ചടങ്ങിൽ  അഡ്ഹോക് കമ്മറ്റി കോർഡിനേറ്ററായ ബിജോ തോമസ് സ്വാഗതമർപ്പിക്കുകയും, ഇറ്റാലിയൻ ഫെഡറേഷൻ പ്രസിഡൻറ് തോമസ് കാവിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയും ചെയ്തു. യൂറോപ്യൻ ഫെഡറേഷൻ ജനറൽ സെക്രട്ടറി ജോസ് ലൂക്കോസ് പുളിന്തൊട്ടിയിൽ
, ഇറ്റാലിയൻ ഫെഡറേഷൻ ജനറൽ സെക്രട്ടറി  മാത്യു കൊച്ചുവീട്ടിൽ, മോന്തകത്തീനി മലയാളി അസോ.പ്രസിഡന്റ്
ജോസ് മാത്യു മുടക്കിച്ചാലിൽ (ഉതുപ്പാൻ) , അഡ്ഹോക് കമ്മറ്റി കൺവീനറും ഇറ്റാലിയൻ ഫെഡറേഷൻ ട്രഷററുമായ ജയ്സൺ വിലങ്ങുകല്ലുങ്കൽ എന്നിവർ ആശംസകൾ അർപ്പിക്കുകയും, ജോമോൻ വമ്മിയാലിൽ കതജ്ഞതയർപ്പിക്കുകയും ചെയ്തു

ഉദ്ഘാടനത്തിനു ശേഷം ചേർന്ന പൊതുയോഗത്തിൽ മെംബർഷിപ് വിതരണം ഔദ്ധോഗികമായ് ആരംഭിച്ചു. തുടർന്ന് സംഘടനയുടെ പ്രധമ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ബിജോ  തോമസ് മഞ്ഞനടിയിൽ (പേരൂർ), വൈസ് പ്രസിഡന്റ് ജയിംസ്  ലൂക്കാ
പുളിക്കമറ്റത്തിൽ (പയ്യാവൂർ), സെക്രട്ടറി ട്രീസ ബെന്നി കിഴവള്ളിൽ (കോതനല്ലൂർ), ജോയിൻ സെക്രട്ടറി ബിൻസി  ലൂക്കാ പാലക്കാട്ടുതാഴുത്ത് (കരിപ്പാടം , ഏനാദി), ട്രെഷർ ജോബിഷ്  ജോയ് കപ്പുകാലായിൽ (പയ്യാവൂർ) കമ്മറ്റി അഗമായ് സിജോ  തോമസ്
കൊണ്ടാടിയേൽ (കറുപ്പന്തറ), ഇറ്റാലിയൻ ഫെഡറേഷനിലേക്കുള്ള ഡലഗേറ്റ് ജോമോൻ ജോസ് വമ്മിയാലിൽ (കടുത്തുരുത്തി)
എന്നിവരാണവർ.

    അഭി.മാർ മാത്യു മൂലക്കാട്ട് പിതാവ് ആശംസ അറിയിച്ചു. പിതാവിനെ കൂടാതെ,, KCC പ്രസിഡന്റ് സ്റ്റീഫൻ ജോർജ്ജ് Ex MLA, KCC സെക്രട്ടറി ഷൈജി ഓട്ടപ്പള്ളി, DKCC ചെയർമാൻ ബിനു തുരുത്തിയിൽ, DKCC സെക്രടറി വിനോദ് മാണി, KCS വൈസ് പ്രസിഡന്റ് സാജു കണ്ണമ്പള്ളി, യൂറോപ്യൻ ഫെഡറേഷൻ ചെയർമാൻ ജോയ്സ്മോൻ മാവേലിൽ, KCA മിലാൻ പ്രസിഡൻറ് സുനിൽ പുത്തൻപറമ്പിൽ, KCA സവോണ പ്രസിഡൻറ് രഞ്ചു പച്ചിക്കര, KCA ജനോവ പ്രസിഡൻറ് ബിജു ഉപ്പൂട്ടിൽ, KCYL ജനോവ പ്രസിഡൻറ് ഷോൺ അട്ടേൽ,, തുടങ്ങി സമുദായത്തിലെ തന്നെ പ്രമുഖരായ വ്യക്തികൾ KCA തൊസ്ക്കാന യൂണിറ്റിന് ആശംസകൾ അർപ്പിച്ചു.
      
    IKCFജനറൽ സെക്രട്ടറി., മാത്യു കൊച്ചുവീട്ടിൽ.

Read more

ഇറ്റലിയിലെ തൊസ്ക്കാന ക്നാനായ അസോസിയേഷൻ ഇന്ന് യാഥാർഥ്യമാകുന്നു

ഇറ്റലിയിലെ തൊസ്ക്കാന റീജിയണിൽപ്പെട്ട മോന്തക്കത്തീനി, ലിവോർണോ, തൊസ്ക്കാന, ഫിറേൻസ്, സിയന്ന തുടങ്ങിയ സ്ഥലങ്ങളെ കൂട്ടിയിണക്കി മാർച്ച് 4 ന് KCA-തൊസ്ക്കാന എന്ന പേരിൽ പുതിയൊരു ക്നാനായ കാത്തലിക് അസോസിയേഷൻ ഇറ്റാലിയൻ ഫെഡറേഷന്റെ നേതൃത്വത്തിൽ യാഥാർത്ഥ്യമാവുകയാണ്.

അഡ്ഹോക് കമ്മിറ്റി കോ-ഓർഡിനേറ്ററായ ബിജോ തോമസ് മഞ്ഞനാടിയിലിന്റെയും (ഇടയാടിയിൽ), കൺവീനറായ ജയ്സൺ വിലങ്ങുകല്ലുങ്കലിന്റെയും (ഫെഡറേഷൻ പ്രതിനിതി), മറ്റ് കമ്മറ്റി അംഗങ്ങളായ ജോമോൻ വമ്മിയാലിൽ, സാജൻ തോട്ടത്തിൽ, നോബി വേണാട്, ജോബീഷ് കപ്പുകാലായിൽ, ഷാജി കല്ലംതൊട്ടിയിൽ, സിറിൾ ഉറു വാഡിയിൽ, സനറ്റ് അത്തിമറ്റത്തിൽ, ബിൻസി ലൂക്ക, ആൻസി ജയിംസ്, ബിൻസി ജോമോൻ, ബിൻസി ജേക്കബ്, ജയിംസ് ലൂക്ക പ്രതീഷ് കൂടണിനാലിൽ, ഷാജി ഫിലിപ്പ്, ലിറ്റി ബിജോ എന്നിവരുടെയും ഒത്തൊരുമയോടെയുള്ള പ്രവർത്തനങ്ങളാണ് ഇത്രയധികം സ്ഥലങ്ങളെ കൂട്ടിയിണക്കി തൊസ്ക്കാനയിൽ ഒരു അസോസിയേഷൻ രൂപീകൃതമാക്കുവാൻ സഹായിച്ചത്.

അഡോഹ് കമ്മറ്റിയിൽ ഫാ.ജിൻസൺ നെ കൂടാതെ ഫെഡറേഷൻ പ്രതിനിതികളായ തോമസ് കാവിൽ (പ്രസിഡന്റ്), മാത്യു കൊച്ചുവീട്ടിൽ (ജനറൽ സെക്രട്ടറി), ജോജി അച്ചേട്ട് (ജോ. സെക്രറി), ജയ്സൺ വിലങ്ങുകല്ലിങ്കൽ (ട്രഷറർ) , ജറിൻ ആണ്ടുമാലിൽ എന്നിവരും പങ്കെടുത്തു. ഇറ്റലിയുടെ ചാർജ്ജുള്ള ഫാ. പ്രിൻസ് മുളകുറ്റത്തിലച്ചന്നാണ് തൊസ്ക്കാന ക്നാനായ അസോസിയേഷൻ ഉദ്ഘാടനം ചെയ്യുന്നത്.

Kca തൊസ്ക്കാനയുടെ ഉദ്ഘാടനത്തിനും തുടർന്നുള്ള പ്രവർത്തനങ്ങളിലും ഏവരുടെയും സാന്നിദ്ധ്യ സഹകരണങ്ങളും, ആശംസകളും, പ്രാർത്ഥനകളും അഭ്യർത്ഥിക്കുന്നു.. ഇറ്റാലിയൻ ക്‌നാനായ കാത്തലിക് ഫെഡറേഷൻ (IKCF) എക്സിക്യൂട്ടീവ് കമ്മറ്റിക്കു വേണ്ടി ജനറൽ സെക്രട്ടറി., മാത്യു കൊച്ചുവീട്ടിൽ.

Read more

ക്രിസ്തുദേവന്റെ പീഡാനുഭവ സ്മരണ അനുസ്മരിച്ചുകൊണ്ട് ബർമിങ്ങാം ക്നാനായ കാത്തലിക് അസോസിയേഷൻ

ബർമിങ്ഹാം: ക്രിസ്തുദേവന്റെ പീഡാനുഭവ സ്മരണ അനുസ്മരിച്ചുകൊണ്ട്  ബർമിങ്ങാം ക്നാനായ കാത്തലിക് അസോസിയേഷൻ യുവജനങ്ങളുടെ പ്രാധാന്യത്തോട പീഡാനുഭവ സ്മരണ ആചരിക്കുന്നു.

വർഷങ്ങളായി നടന്നുവരുന്ന മാസാദ്യ ദിവ്യബലിയിൽ, മാർച്ച്മാസം യൂണിറ്റിലെ KCYL അംഗങ്ങളുടെ  നേതൃത്വത്തിൽ ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണ പുതുക്കിക്കൊണ്ട് നോമ്പാചരണം ഒരു അനുഭവമായി ആചരിക്കുന്നു. മാർച്ച് മാസം നാലാം തീയതി ഉച്ചതിരിഞ്ഞ്  രണ്ടര മണിക്ക് കെ സി വൈ എൽ അംഗങ്ങൾ മാതാപിതാക്കൾക്കൊപ്പം ചേർന്നു  UKKCA ചാപ്പലിൽ ഗാഗുൽത്താ അനുഭവം പുനരവതരിപ്പിക്കുന്നു. ക്രിസ്ത്വാനുഭവം ഉൾക്കൊള്ളുവാനും രക്ഷണീയ കർമ്മത്തിലൂടെ  പുതുസൃഷ്ടിക്കുവാനുമുളള   ക്രിസ്തുദർശനം യുവജനങ്ങൾക്ക്  നൽകിക്കൊണ്ട് ബർമിങ്ഹാം ക്നാനായ കാത്തലിക് യൂണിറ്റ് മാതൃകയാവുന്നു. ദൈവാനുഭവ ശുശ്രൂഷകളിൽ പങ്കുചേരാനായി എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി കമ്മറ്റി അംഗങ്ങൾ അറിയിക്കുന്നു.

Read more

കെ സി വൈ എൽ ഇറ്റലി റീജിയണിന് പുതിയൊരു യൂണിറ്റുകൂടി

കെ സി വൈ എൽ ഇറ്റലി റീജിയണിന് പുതിയൊരു യൂണിറ്റുകൂടി  
സലേർണൊ. ഇറ്റലിയിൽ ക്നാനായ യുവജനങ്ങളുള്ള എല്ലാസ്ഥലങ്ങളിലും കെ.സി.വൈ.എൽ യൂണിറ്റുകൾ തുടങ്ങുക എന്നൊരു ലക്ഷ്യവുമായി കെ.സി.വൈ.എൽ ഇറ്റലി  റീജിയൺ പ്രവർത്തനം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമെന്നോണം ഒരു വർക്കിങ്ങ് കമ്മറ്റി രൂപീകരിക്കുകയും റോമിലെ യൂണിറ്റിൽ നിന്നു ലിബിൻ കുഞ്ഞുമോൻ, ബിന്റോ രാജു, സ്റ്റെവിൻ ബാബു, സിജോ ഇടച്ചേരിയെയും ജനോവ യൂണിറ്റിൽ നിന്ന്  ഷോൺ ഷിബി  മാത്യു, ജസ്റ്റിൻ ജോണിയേയും തിരഞ്ഞെടുക്കുകയുണ്ടായി. ഈ കമ്മറ്റിയുടെ പ്രവർത്തന ഫലമായി 
ഡിസംബർ മാസത്തിൽ ജനോവയിൽ കെ.സി.വൈ.എൽ ജനോവ യൂണിറ്റ് ഉദ്ഘാടനം ചെയ്‌തിരുന്നു... ഫെബ്രുവരി  4 ഞായറാഴ്ച്ച നോച്ചേരയിൽവെച്ചു രാവിലെ 10 മണിയോടെയാണ് മീറ്റിങ്ങ് ആരംഭിച്ചത് ഫാ.അനുപ് ഇലവുങ്കാചാലിന്റെ നേതൃത്വത്തിൽ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും തുടർന്ന് യുണിറ്റ് ഉദ്ഘാടനം ചെയുകയും ചെയ്തു. യുണിറ്റ് പ്രസിഡന്റായി ബിബിൻ ജോയി കൊണ്ടേട്ടുമലയിൽ(മാന്നാനം),സെക്രട്ടറിയായി സിനി രാജീവ് ഉണ്ണംതരപ്പേൽ(കല്ലാർ), ട്രഷറായി നിമ്മീഷ്‌ ജയിംസ് നിരവത്ത്‌ (ചാമക്കാല), എന്നിവരെയും ഡയറക്ടറായി ബിജോയ് ഉരുമ്പേലിനേയും(അരീക്കര) തിരഞ്ഞെടുക്കുകയുണ്ടായി. ക്നാനായ അസോസിയേഷൻ പോലും ഇല്ലാത്ത ഈ സ്ഥലങ്ങളിൽ കെ.സി.വൈ.എൽ യൂണിറ്റുകൾ തുടങ്ങാൻ സാധിച്ചത് വർക്കിങ്ങ് കമ്മറ്റിയുടെ മികവുറ്റ പ്രവർത്തന ഫലമായിട്ടാണ്. ചടങ്ങിൽ റോമിൽ നിന്നും ലിബിൻ കുഞ്ഞുമോൻ, ബിന്റോ രാജു, സ്റ്റെവിൻ ബാബു, സിജോ ഇടച്ചേരി എന്നിവർ സന്നിഹിതരായിരുന്നു.

Copyrights@2016.