europe live Broadcasting

കുന്നശ്ശേരി പിതാവും കോട്ടയം അതിരൂപതയും: പ്രസംഗ മത്സരവും അനുസ്മരണവും ബിർമിങ്ങാമിൽ.

കുന്നശ്ശേരി പിതാവും കോട്ടയം അതിരൂപതയും: പ്രസംഗ മത്സരവും അനുസ്മരണവും ബിർമിങ്ങാമിൽ.

കോട്ടയം അതിരൂപതയുടെ ആദ്യ മെത്രാപോലിത്ത മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ ഒന്നാം ചരമ വാർഷികം അനുസ്മരിച്ചുകൊണ്ട് ബിർമിങ്ങാം ക്നാനായ കാത്തോലിക് അസോസിയേഷൻറ്റെ (BKCA) നേതൃത്വത്തിൽ UKKCA യുടെ എല്ലാ യൂണിറ്റുകൾക്കും പങ്കെടുക്കുവാൻ സാധിക്കുന്ന വിധം  ദേശീയ തലത്തിൽ പ്രസംഗ മത്സരവും അനുസ്മരണവും 2018 ജൂൺ മൂന്ന് ഞാറാഴ്ച്ച , 3 PM ന് UKKCA കമ്മ്യൂണിറ്റി സെന്റെറിൽ വച്ച് നടത്തപ്പെടുന്നു. "കുന്നശ്ശേരി പിതാവും കോട്ടയം അതിരൂപതയും" എന്നതായിരിക്കും പ്രസംഗ വിഷയം. 18 വയസ് പ്രായമായ  എല്ലാ ക്നാനായ സമുദായ അംഗങ്ങൾക്കും   ഇംഗ്ലീഷിലോ മലയാളത്തിലോ മത്സരത്തിൽ പങ്കെടുക്കാം.   ഒന്നും രണ്ടും മൂന്നും സ്ഥാനാർഘർക്ക്   £101, £75, £51 ഉം ട്രോഫിയും നൽകുന്നതായിരിക്കും. പങ്കെടുക്കുന്നവർ ജൂൺ 2 ന്  മുൻപായി  താഴെപറയുന്ന യൂണിറ്റ് ഭാരവാഹികളിൽ പേര് റെജിസ്റ്റെർ ചെയ്യെണ്ടതാണ്‌.

ജയ് തോമസ് കുരീക്കാട്ടിൽ (യൂണിറ്റ് പ്രെസിഡന്റ് - 07429359837)                 തോമസ് സ്റ്റീഫൻ പാലകൻ (യൂണിറ്റ്  സെക്രെട്ടറി - 07963469399)

Read more

ക്‌നാനായ കാത്തലിക് അസോസിയേഷന്‍ റോമ യൂണിറ്റ് പുതിയ ഭാരവാഹികള്‍.

ക്‌നാനായ കാത്തലിക് അസോസിയേഷന്‍ റോമ യൂണിറ്റ് പുതിയ  ഭാരവാഹികള്‍. കെ.സി.എ ഇറ്റലി റോം 2018-2020 ലെ പുതിയ  ഭാരവാഹികളായി ഫാ. പ്രിന്‍സ് (ചാപ്ലിയന്‍), ജോജി അച്ചേട്ട് (പ്രസിഡന്റ് ), റ്റിജോമോന്‍ എണ്ണംപ്ലാശ്ശേരില്‍ (വൈസ്.പ്രസിഡന്റ്), രാജു മാവേലില്‍ (സെക്രട്ടറി), ഷിബു മത്തൂര്‍ (ജോ.സെക്രട്ടറി), സജി മാവേലില്‍ (ട്രഷര്‍) എന്നിവരാണ്. കമ്മറ്റി അംഗങ്ങള്‍ റോജി പതിയില്‍, ലിജോ കണിയാറുകുന്നേല്‍, ലിബിന്‍ കുഞ്ഞുമോന്‍, റോയി മരങ്ങാട്ടില്‍, സിറിള്‍ സിറിയേക്ക്, സുജ ചേനാക്കല്‍. ഓഡിറ്റേഴ്‌സ്  ജെസ്റ്റിന്‍ മുക്കടയില്‍, അനിഷ് നെടുംതൊട്ടിയില്‍.

കെ.സി.എ ഇറ്റലി റോം 2018-2020 ലെ പുതിയ  ഭാരവാഹികളായി ഫാ. പ്രിന്‍സ് (ചാപ്ലിയന്‍), ജോജി അച്ചേട്ട് (പ്രസിഡന്റ് ), റ്റിജോമോന്‍ എണ്ണംപ്ലാശ്ശേരില്‍ (വൈസ്.പ്രസിഡന്റ്), രാജു മാവേലില്‍ (സെക്രട്ടറി), ഷിബു മത്തൂര്‍ (ജോ.സെക്രട്ടറി), സജി മാവേലില്‍ (ട്രഷര്‍) എന്നിവരാണ്. കമ്മറ്റി അംഗങ്ങള്‍ റോജി പതിയില്‍, ലിജോ കണിയാറുകുന്നേല്‍, ലിബിന്‍ കുഞ്ഞുമോന്‍, റോയി മരങ്ങാട്ടില്‍, സിറിള്‍ സിറിയേക്ക്, സുജ ചേനാക്കല്‍. ഓഡിറ്റേഴ്‌സ്  ജെസ്റ്റിന്‍ മുക്കടയില്‍, അനിഷ് നെടുംതൊട്ടിയില്‍.

Read more

മെൽബണിൽ മതേർസ് ഡേ ആഘോഷിച്ചു

മെൽബൺ സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷനിൽ, സെന്റ് പീറ്റേഴ്സ് ചർച് ക്ലയിറ്റനിലും സെന്റ് മാത്യൂസ് ചർച് ഫോക്‌നറിലും മതേർസ് ഡേ ആഘോഷിച്ചു. മെയ് പതിമൂന്ന് ഞായറാഴ്ച്ച വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം എല്ലാ അമ്മമാർക്കുവേണ്ടി പ്രാർത്ഥന നടത്തുകയും വൈദികരുടെ സാന്നിധ്യത്തിൽ കേക്ക് മുറിച്ചും സമ്മാനങ്ങൾ വിതരണം ചെയ്‌തും അമ്മമാരോടുള്ള ആദരവും സ്നേഹവും പ്രകടിപ്പിക്കുകയും ചെയ്തു. ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി, ഫാ. തോമസ് കുമ്പുക്കൽ എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു. മാതൃസ്നേഹം വിളിച്ചോതുന്ന സന്ദേശങ്ങളുമായി അണിനിരന്ന കെ.സി.വൈ.എൽ അംഗങ്ങൾ വിശുദ്ധ കുർബ്ബാനയ്ക്ക് നേതൃത്വം നൽകി.

Read more

ക്നാനായ വനിതാ ഫോറത്തിന്റെ തനിമയില്‍ ഒരു സംഗമം മേയ് 26 ന് ക്നാനായ ആസ്ഥാന മന്ദിരത്തില്‍ മണവാട്ടികള്‍ക്ക് ഒരു മൈലാഞ്ചി ചടങ്ങിന് മാറ്റ് കൂട്ടും

ക്നാനായ വനിതാ ഫോറം  സംഘടിപ്പിക്കുന്ന തനിമയില്‍ ഒരു സംഗമം  യു.കെ.കെ.സി.എ ആസ്ഥാന മന്ദിരത്തില്‍ വച്ച് മേയ് 26 ന് നടക്കും. അന്ന് രാവിലെ പത്തുമുതല്‍ വൈകുന്നേരം നാലുവരെയാണ് ക്നാനായ വനിതകള്‍ പുതുമയാര്‍ന്ന ഈ ചടങ്ങ് സംഘടിപ്പിക്കുന്നത്. യു.കെയിലെ തിരക്കേറിയ ജീവിതത്തിനിടയില്‍ ഒരു ദിവസം മാറ്റിവച്ച് വനിതകള്‍ക്ക് ഒത്തു ചേരാനും സൗഹൃദം പങ്കുവെക്കുന്നതിനും കഴിയും വിധമാണ് ഈ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. യു.കെ.കെ.സി.എയുടെ എല്ലാ യൂണിറ്റുകളില്‍ നിന്നും

വനിതകള്‍പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ക്നാനായ വനിതകളുടെ പരമ്പരാഗത വേഷമായ അടുക്കിട്ട മുണ്ടും ചട്ടയും  കവിണിയും ധരിച്ച് കാതില്‍ കുണുക്കും അണിഞ്ഞായിരിക്കും വനിതകള്‍ പരിപാടികയില്‍ പങ്കെടുക്കുക.പുരാതനപ്പാട്ടുകളും മാര്‍ഗം കളിയും പരിപാടിക്ക് മാറ്റ് കൂട്ടും. ഉച്ചക്ക് ക്നാനായക്കാരുടെ പരമ്പരാഗത ഭക്ഷണമായ പിടിയും കോഴിയും വിളമ്പി ഭക്ഷണത്തിലും ക്നാനായ തനിമ പുലര്‍ത്തും. ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ വിവിധ ഗെയിമുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

  ബൈബിള്‍ ക്വിസിന് ശേഷം വനിതാ ഫോറം ഈ വര്‍ഷം  നടത്തുന്ന രണ്ടാമത്തെ പ്രോഗ്രാമാണിത്. 

യു.കെ.യിലെ ക്നാനായ കൂട്ടായ്മയില്‍ നിന്ന് ഈ വര്‍ഷം വിവാഹിതരാകുന്ന പുതുമണവാട്ടിമാരെ അഭിനന്ദിക്കുകയും അവരെ പ്രതീകാത്മകമായി മൈലാഞ്ചി ഇടീക്കുകയും ചെയ്യുന്ന മണവാട്ടികള്‍ക്ക് ഒരു മൈലാഞ്ചി എന്ന ചടങ്ങും ഇതോടനുബന്ധിച്ച് ഉണ്ടായിരിക്കും. യു.കെ.കെ.സി.എ യുടെ സഹകരണത്തോടെയാണ് ഈ ചടങ്ങ് നടത്തുന്നത്. 
വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന ക്നാനായ പുതുമണവാട്ടിമാരെ അതിനായി ഒരുക്കുന്നതിനും  ക്‌നാനായ വിവാഹ ആചാരങ്ങളുടെ പവിത്രതയും വിശുദ്ധിയും പുതു തലമുറക്ക് വിശദീകരിച്ച് കൊടുത്തുകൊണ്ടായിരിക്കും മൈലാഞ്ചി ഇടീല്‍ പ്രതീകാത്മകമായി നടത്തുക. യു.കെ.യില്‍ നിന്ന് ഒമ്പതു ക്നാനായ യുവതികളാണ് വിവാഹിതരാകാന്‍ പോകുന്നത്. അവര്‍ ഒമ്പതുപേരേയും ചടങ്ങിലേക്ക് ക്ഷണിക്കുകയും  അവര്‍ പങ്കെടുക്കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ക്നാനായക്കാരുടെ വിശ്വാസവും സംസ്‌കാരവും സമന്വയിക്കുന്നതാണ് ക്നാനായ വിവാഹത്തോട് അനുബന്ധിച്ചുള്ള ചടങ്ങുള്‍. ആത്മീയത ഉള്‍ക്കൊള്ളുന്നതും എന്നാല്‍ ആഘോഷങ്ങള്‍കൊണ്ട് നിറഞ്ഞതുമാണ് ഈ ചടങ്ങുകള്‍.
പരിപാടിയുടെ വിജയത്തിന് വേണ്ടി വിമന്‍സ് ഫോറം പ്രസിഡന്റ് ടെസി ബെന്നി, വൈസ് പ്രസിഡന്റ് മിനു തോമസ്, സെക്രട്ടറി ലീനുമോള്‍ ചാക്കോ, ട്രഷറര്‍ മോളമ്മ ചെറിയാന്‍, ജോയിന്റ് സെക്രട്ടറി മിനി ബെന്നി, ജോയിന്റ് ട്രഷറര്‍ ജെസി ബൈജു എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.  വികാരി ജനറാള്‍ ഫാ.സജി മലയില്‍പുത്തന്‍പുരയില്‍, യു.കെ.കെ.സി.എ സെന്‍ട്രല്‍ കമ്മിറ്റിയിലേയും നാഷണല്‍ കമ്മിറ്റിയിലെയും അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരിക്കും.

Read more

യൂ കെ കെ സി എ കൺവെൻഷൻ മീഡിയ ക്യാമ്പയിന് തുടക്കമാകുന്നു

യൂ കെ കെ സി എ കൺവെൻഷൻ മീഡിയ ക്യാമ്പയിന് തുടക്കമാകുന്നു

യൂറോപ്പിലെ ഏറ്റവും വലിയ കടുംബ മേളക്ക് തിരി തെളിയാൻ ഇനി 50 നാളുകൾ . വ്യത്യസ്തമായ ക്യാമ്പയിൻ രീതിക്കാണ് ഈ വർഷം തുടക്കം കുറിക്കുന്നത്. യൂ കെ കെ സി എ യുടെ 51 യൂണിറ്റുകളെ ഉൾപ്പെടുത്തി കൊണ്ടാണ് ക്യാമ്പയിന് തുടക്കമാകുന്നത്. 51 ദിവസത്തെ മീഡിയ ക്യാമ്പയിന് ഇന്ന് മെയ് പതിനഞ്ചിന്‌ തുടക്കമാകുന്നു. യൂണിറ്റിൻറ് ആശംസകൾഅറിയിച്ചുള്ള വീഡിയോ സന്ദേശങ്ങൾ യൂ കെ കെ സി എ സോഷ്യൽ മീഡിയയിലൂടെ എത്തുന്നു. തങ്ങളുടെ തനിമയും പാരമ്പര്യവും അഭങ്കുരം കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞാബന്ധരായ യുവ തലമുറയെ ഉൾപ്പെടുത്തിയാണ് ക്യാമ്പയിന് തുടക്കമാകുന്നത്. യുകെയുടെ വിവധ ഭാഗങ്ങളിൽ നിന്നുള്ള യൂണിറ്റുകൾ തങ്ങളുടെ ചിട്ടയായ പ്രവർത്തനങ്ങൾ ഇതിനോടകം ആരംഭിച്ചിരിക്കുന്നു. വാശിയോടെ ചിട്ടയോടെ പാരമ്പര്യ അധിഷ്ഠിത റാലിയും മറ്റു ചടങ്ങുകളും ആവേശത്തിൻ അലതല്ലും.

https://www.facebook.com/thomas.joseph.3139/videos/10216703228480215/ 

Read more

റോമിൽ ചരിത്രങ്ങൾ തിരുത്തിയെഴുതി ഇറ്റാലിയൻ ക്നാനായ യുവജന കൺവെൻഷൻ സമാപിച്ചു

റോം: കത്തോലിക്കാ സഭയുടെ കേന്ദ്രമായ റോമിൽ മെയ് 12,13 തീയതികളിൽ ഇറ്റാലിയൻ യൂത്ത് കൺവെൻഷൻ നടന്നു. കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

ചാപ്ലെയിൻ ഫാ.പ്രിൻസ് മുളകുമറ്റത്തിൽ, ഫാ.റ്റിനേ ഷ് പിണർകയിൽ, ക്നാനായ ഇറ്റാലിയൻ ഫെഡറേഷൻ പ്രസിഡന്റ് തോമസ് കാവിൽ, റോമാ അസോസിയേഷൻ പ്രസിഡന്റ് ജോജി അച്ചേട്ട്, കെ.സി.വൈ.ൽ. ഡയറക്ടെഴ്സ് ഷിബു മത്തൂർ, ടെസ്സി വാക്കേൽ, കെ.സി.വൈ.ൽ. റോം പ്രസിഡന്റ് ലിബിൻ കുഞ്ഞുമോൻ ക്യാമ്പ് കോർഡിനേറ്റർ സിജോ എന്നിവർ പ്രസംഗിച്ചു.

കൺവെൻഷനോട് അനുബന്ധിച്ച് കുട്ടികളുടെ കലാപരിപാടിയും മ്യൂസിക് നൈറ്റും നടത്തി. അതോടൊപ്പം തന്നെ വിവിധ ക്ലാസ്സുകളും പിതാവുമായുള്ള "zero hour" ഉം സംഘടിപ്പിച്ചു. കോൺവെൻഷനോട് അനുബന്ധിച്ച് നടത്തിയ വിഷ്യൽ ടാലെന്റ്റ് കോമ്പറ്റിഷനലിൽ K.C.Y.L Neericad ഒന്നാം സ്ഥാനവും K.C.Y.L Abu Dhabai രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കൺവെൻഷനിൽ നൂറോളം കുട്ടികൾ പങ്കെടുത്തു.

Read more

ദേവാലയ നിര്‍മാണ ധനസമാഹരണം: "ചിത്രശലഭങ്ങള്‍" ഞായറാഴ്ച അറ്റ്ലാന്റയില്‍

അറ്റ്ലാന്റ: മലയാളക്കരയുടെ വാനമ്പാടി ശ്രീമതി  കെ എസ്  ചിത്രയും ബഹുമുഘപ്രതിഭയും സംഗീത സംവിധായകനുമായ ശ്രീ.ശരത്തും ചേര്‍ന്നൊരുക്കുന്ന സംഗീത കലാവിരുന്ന് "ചിത്രശലഭങ്ങള്‍ " മെയ് 13 നു അറ്റ്‌ലാന്‍റ്റയിലെ ലസിറ്റർ  ഹൈസ്‌കൂളിന്‍റെ കോണ്‍സേര്‍ട്ട് ഹാളില്‍ വച്ചു നടത്തപ്പെടും. പ്രശസ്ത വയലിനിസ്റ്റും ഗായികയുമായ രൂപരേവതിയും, ഗായകന്‍ നിഷാദും  ഒപ്പം ലൈവ്‌ ഓര്‍ക്കസ്ട്രയും ഈ പരിപാടിയുടെ മുഖ്യ ആകര്‍ഷണമായിരിക്കും. 
സംഗീത പരിപാടികള്‍ക്ക് വേണ്ടി  പ്രത്യേകമായി ഗ്രീക്കു സ്റ്റൈലില്‍ പണിതുയര്‍ത്തിയിട്ടുള്ള  ഹാള്‍  ഈ സംഗീത വിരുന്നിനു മാറ്റു കൂട്ടും .ആയിരത്തോളം ആളുകള്‍ക്ക് ഒരുമിച്ചിരിന്ന് ആസ്വദിക്കാനുതകുന്ന ഈ വേദി നിറഞ്ഞു കവിയുന്നതിനുള്ള
തികഞ്ഞ പ്രോത്സാഹനം എല്ലാ കലാ പ്രേമികളും നല്‍കി വരുന്നു.  ഈ കലാസന്ധ്യയുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടകരായ  അല്‍ഫോന്‍സ ഫൊറോന പള്ളിയുടെ  വികാരി ഫാ.മാത്യു ഇളയടത്തുമടം അറിയിച്ചു.
സെന്റ് അല്‍ഫോന്‍സാ  പള്ളിയുടെ നിര്‍മാണത്തിനു വേണ്ടിയുള്ള ധനസമാഹരണത്തിന് വേണ്ടി നടത്തപ്പെടുന്ന ഈ പരിപാടിയുടെ വിജയത്തിനു വേണ്ടി പരിശ്രമിക്കുകയും ടിക്കറ്റുകള്‍ എടുത്തു പ്രോത്സാഹിപ്പിക്കുകയും  ചെയ്ത സഹൃദയരായ എല്ലാ കലാ സ്നേഹികളെയും ഹൃദയ പൂര്‍വ്വം സ്വാഗതം ചെയ്യുന്നു .ഏകദേശം 95% ടിക്കറ്റുകള്‍ ഇതിനോടകം  വിറ്റ്‌ കഴിഞ്ഞതായും ശേഷിക്കുന്ന ഏതാനും സീറ്റുകള്‍ ഓണ്‍ലൈന്‍ വഴി തത്സമയം ലഭ്യമാകുന്നതാണ് എന്നും   ഈ പരിപാടിയുടെസംഘാടകര്‍ അറിയിക്കുന്നു .
Read more

ചെല്‍റ്റന്‍ഹാമിനെ ഇളക്കിമറിക്കുന്ന സമുദായിക റാലിക്കായി ക്‌നാനായക്കാര്‍ കാത്തിരിക്കുന്നു.

ചെല്‍റ്റന്‍ഹാമിനെ ഇളക്കിമറിക്കുന്ന സമുദായിക റാലിക്കായി ക്‌നാനായക്കാര്‍ കാത്തിരിക്കുന്നു.
യു.കെ.കെ.സി. യുടെ 17-ാമത് കണ്‍വെന്‍ഷന് തിരശ്ശീല ഉയരാന്‍ കേവലം രണ്ട് മാസം അവശേഷിക്കുമ്പോള്‍ ഏവരും ഉറ്റുനോക്കുന്നത് ഇത്തവണത്തെ റാലിയെയാണ്. കണ്‍വെന്‍ഷന്റെ ഒട്ടെറെ ടിക്കറ്റുകള്‍ ഇതിനോടകം വിറ്റുതീര്‍ന്നതും യൂണിറ്റുകളില്‍നിന്നും കൂടുതല്‍ അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് റാലിയില്‍ സമ്മാനം നേടുന്നതിനുള്ള ശ്രമവും ഇത്തവണ്തതെ റാലിയില്‍ വര്‍ദ്ധിച്ച വീറും വാശിയും പ്രകടമാക്കുമെന്നുള്ളതിന്റെ വ്യക്തമായ സൂചനകളാണ്. മറ്റു രാജ്യങ്ങളിലെ കണ്‍വെന്‍ഷനുകളെ യു.കെ.കെ.സി.എ. കണ്‍വെന്‍ഷനില്‍നിന്നും വേറിട്ടുനിര്‍ത്തുന്ന ഘടകം ചിട്ടയും ഭംഗിയായും നടത്തപ്പെടുന്ന സാമുദായിക റാലിയാണ്. ഈ വ്യതിരക്തത എക്കാലവും നിലനിര്‍ത്താനായിട്ടുള്ളതാണ് ലോകമാസകലമുള്ള ക്‌നാനായക്കാരേ യു.കെ.കെ.സി.എ. കണ്‍വെന്‍ഷനിലേയ്ക്ക് അടുപ്പിക്കുന്നത്. വിവിധ യൂണിറ്റുകളുടെ നിശ്ചല ദൃശ്യങ്ങള്‍ റാലിയ്ക്ക് മാറ്റുകൂട്ടുന്നു.
കഴിഞ്ഞ ഒന്നര പരിറ്റാണ്ടായി നടത്തപ്പെടുന്ന കണ്‍വെന്‍ഷന്റെ വിയത്തേത്തന്നെ മാറ്റിമറിക്കുവാന്‍ വീറൂറ്റ ഈ റാലിയ്ക്ക് സാധിച്ചിട്ടുണ്ട്. ഇതിനു പ്രധാന കാരണം മൂന്നു കാറ്റഗറികളിലാക്കി യൂണിറ്റുകള്‍ തമ്മില്‍ മാറ്റുരയ്ക്കപ്പെടുമ്പോള്‍ ചെറിയ യൂണിറ്റുകള്‍ക്ക് പോലും സമ്മാനം നേടാന്‍ സാധിക്കുന്നെവെന്നുള്ളതാണ്. റാലി ഇത്തവണയും ഇതിനോടകം യൂണിറ്റുകളില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. മിക്കവാറും യൂണിറ്റുകള്‍ ഇതിനോടകം നാട്ടില്‍നിന്നും യൂണിഫോം ഓര്‍ഡര്‍ നല്‍കി എത്തിച്ചുകഴിഞ്ഞു. റാലിയുടെ വിജയത്തിനായുള്ള എല്ലാ മുന്നൊരുക്കങ്ങളും ജോയിന്റ് ട്രഷറര്‍ ജെറി ജെയിംസിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി നടത്തിക്കൊണ്ടിരിക്കുന്നു.
കണ്‍വെന്‍ഷന്റെ വിജയത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പ്രസിഡന്റ് തോമസ് ജോസഫ്, ജനറല്‍ സെക്രട്ടറി സാജു ലൂക്കോസ്, ട്രഷറര്‍ വിജി ജോസഫ്, വൈസ് പ്രസിഡന്റ് ബിപിന്‍ ലൂക്കോസ്, ജോയിന്റെ സെക്രട്ടറി സണ്ണി ജോസഫ്, ജോയിന്റെ ട്രഷറര്‍ ജെറി ജെയിംസ്, ഉപദേശക സമിതി അംഗങ്ങളായ ബിജു മടുക്കക്കുഴി, ജോസി ജോസ്, എന്നിവരടങ്ങിയ കേന്ദ്രകമ്മറ്റി എല്ലാ ദിവസവും യോഗം ചേര്‍ന്നു പുരോഗതി വിലയിരുത്തുന്നു.

ആര്‍ലിന്‍ ജിജോയ്ക്ക് ഡ്യൂക് ഓഫ് എഡിന്‍ബറോ ഗോൾഡ് അവാര്‍ഡ് സമ്മാനിച്ചു

യുകെയിലെ മലയാളി സമൂഹത്തിനു അഭിമാനമായി ന്യൂകാസിലിലെ  മലയാളി വിദ്യാർത്ഥിനി അര്‍ലിന്‍ ജിജോ മാധവപ്പള്ളിലിനു ഡ്യൂക് ഓഫ് എഡിന്‍ബറോ ഗോൾഡ് അവാര്‍ഡ് സമ്മാനിച്ചു. മാര്‍ച്ച് 20ന് സെന്റ് ജെയിംസ് പാലസില്‍  നടന്ന പ്രൊഡ ഗംഭീരമായ ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്‌. യുവ പ്രതിഭകള്‍ക്കു ജീവിതത്തിലും പ്രവർത്തന മേഖലകളിലും തങ്ങളുടെ കഴിവ് വികസിപ്പിക്കാനായുള്ള പ്രോത്സാഹനമാണ് ഡ്യൂക് ഓഫ് എഡിന്‍ബറോ ഗോള്‍ഡ് അവാര്‍ഡ്.  
ബള്‍ഗേറിയയിലെ പ്ളേവെന്‍  യൂണിവേഴ്സിറ്റിയിലെ രണ്ടാംവര്‍ഷ മെഡിസിന്‍ വിദ്യാര്‍ത്ഥിനിയാണ് ആര്‍ലിന്‍ . ന്യൂകാസിലിലെ സേക്രട്ട് ഹാര്‍ട്ട് കാത്തലിക് ഹൈസ്‌കൂളിലും ന്യൂകാസില്‍ സിസ്ത് ഫോറം കോളേജിലെയും വിദ്യാര്‍ത്ഥിനിയായിരുന്നു. പഠനത്തിനൊപ്പം പാഠ്യേതര രംഗത്തും, സാമൂഹ്യ സേവന രംഗത്തും ആര്‍ലിന്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. 
ന്യൂകാസില്‍ മലയാളി ജിജോ മാധവപ്പള്ളിലിലിന്റെയും സിസി ജിജോയുടെയും മകളാണ് ആര്‍ലിന്‍ . 
ആഷിന്‍ ജിജോ അല്‍വിന്‍ ജിജോ എന്നിവര്‍ സഹോദരങ്ങളാണ്.   
Read more

ഹോളി കിങ്സ് ക്‌നാനായ മിഷന്‍, 3 കൗണ്ടി (വൂസ്റ്റര്‍ഷിയര്‍, ഹെര്‍ഫോര്‍ഡ്ഷെയര്‍, ഗ്ളൗസ്റ്റര്‍ഷെയര്‍) പ്രാരംഭ ദിവ്യബലി മെയ് 20 ന്

ഹോളി കിങ്സ് ക്‌നാനായ മിഷന്‍, 3 കൗണ്ടി (വൂസ്റ്റര്‍ഷിയര്‍, ഹെര്‍ഫോര്‍ഡ്ഷെയര്‍, ഗ്ളൗസ്റ്റര്‍ഷെയര്‍) പ്രാരംഭ ദിവ്യബലി മെയ് 20 ന്.
യു കെ കെ സി എ കണ്‍വെന്‍ഷനുകള്‍ക്ക് പലകുറി ആതിഥേയ മരുളിയ പ്രകൃതി മനോഹരമായ  ഇംഗ്ലണ്ടിന്റെ തിലകക്കുറിയായ മാല്‍വേണ്‍ മലനിരകള്‍ക്ക് ചുറ്റുമായി പരന്നു കിടക്കുന്ന നയന മനോഹരമായ മൂന്ന് കൗണ്ടികളാണ് ഹെര ഫോഡ് ഷേര്‍.ഗ്ലൂസ്റ്റര്‍ ഷേര്‍, വൂസ്റ്റര്‍ ഷേര്‍.ഈ മൂന്ന് കൗണ്ടികളിയായി അധിവസിക്കുന്ന ക്‌നാനായ കുടു:ബങ്ങളുടെ സാമുദായികവും, വിശ്വാസ പരവും, ആത്മീയവുമായ വളര്‍ച്ചക്കായി നല്‍കപ്പെട്ടിരിക്കുന്ന പുതിയ  ത്രീ കൗണ്ടി ക്‌നാനായ മിഷന്‍ ,പൂജ രാജാക്കന്‍മാരുടെ നാമഥേയത്തിലാണ് ആരംഭിക്കുന്നത് .ത്രീ കൗണ്ടി ഹോളി കിംഗ്‌സ് ക്‌നാനായ മിഷന്റെ രൂപീകരണത്തിന്റെ മുന്നൊരുക്കമായിട്ടുള്ള വിശുദ്ധ കുര്‍ബ്ബാന പെര്‍ഷോറിലുള്ള ഹോളീ റെഡീമര്‍ കാത്തലിക് ദേവാലയം: പ്രീസ്റ്റ് ലേന്‍. WR10 1EB.  ല്‍ വച്ച്  ഈ മാസം 20 ന് വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന വിവരം അറിയുക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. അതിന് ശേഷം നടക്കുന്ന സ്‌നേഹവിരുന്നിലേക്കും ഏവര്‍ക്കും സ്വാഗതം.

ലണ്ടനിൽ വി: യൗസേപ്പിതാവിന്റെ തിരുനാളിന് തുടക്കം | Live Broadcast on KVTV.com

ലണ്ടനിലെ  സെൻറ് ആൽബൻസ് ചർച്ചിൽ വച്ച് തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ മെയ് 4,5  (വെള്ളി, ശനി )ദിവസങ്ങളിൽ കൊണ്ടാടുകയാണ്. മെയ് 4 വെള്ളിയാഴ്ച വൈകുന്നേരം 6 30ന്  ചാപ്ളയിൻ ഫാദർ   മാത്യു കട്ടിയാക്കൽ  കൊടി ഉയർത്തുന്നതോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാകുകയാണ് തുടർന്ന് ലദീഞ്ഞ്, കുർബാന, നൊവേന എന്നി തിരുകർമ്മങ്ങളും ഉണ്ടാക്കിയതാണ്. മെയ് 5 ശനിയാഴ്ച രാവിലെ 10 മണിക്ക്  കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി യുടെ  മുഖ്യകാർമികത്വത്തിൽ ആരംഭിക്കുന്ന തിരുനാൾ കുർബാനയിൽ  വി.ജി. ഫാദർ സജി മലയിൽ പുത്തൻപുരയിൽ നോടൊപ്പം മറ്റ് വൈദികരും സഹകാർമികരായി പങ്കെടുക്കുന്നതാണ്. 

വാദ്യ മേളങ്ങളോടെയും വർണ്ണ കുടകളുടെയും  അകംമ്പടിയോടെ നടക്കുന്ന തിരുനാൾ പ്രിദിഷണത്തിന്  ശേഷം, സ്നേഹവിരുന്നും കലാ സായാന്നവും സംഘടിപ്പിച്ചിട്ടുണ്ട് വിശുദ്ധ തിരുന്നാൾ കർമ്മങ്ങളിലേക്ക് ഏവരേയും ക്ഷണിക്കുന്നു.

 Venue: St Albans Catholic Church 

 Langdale gardens 

 Hornchurch 

 RM12 5LA

Read more

സെൻറ് ജോസഫ് തിരുനാൾ ലണ്ടനിൽ മാർ ജോസഫ് പണ്ടാരശേരിൽ മുഖ്യകാർമികൻ |.Live on KVTV

ലണ്ടനിലെ  സെൻറ് ആൽബൻസ് ചർച്ചിൽ വച്ച് തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ മെയ് 4,5  (വെള്ളി, ശനി )ദിവസങ്ങളിൽ കൊണ്ടാടുകയാണ്. മെയ് 4 വെള്ളിയാഴ്ച വൈകുന്നേരം 6 30ന്  ചാപ്ളയിൻ ഫാദർ   മാത്യു കട്ടിയാക്കൽ  കൊടി ഉയർത്തുന്നതോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാകുകയാണ് തുടർന്ന് ലദീഞ്ഞ്, കുർബാന, നൊവേന എന്നി തിരുകർമ്മങ്ങളും ഉണ്ടാക്കിയതാണ്. മെയ് 5 ശനിയാഴ്ച രാവിലെ 10 മണിക്ക്  കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി യുടെ  മുഖ്യകാർമികത്വത്തിൽ ആരംഭിക്കുന്ന തിരുനാൾ കുർബാനയിൽ  വി.ജി. ഫാദർ സജി മലയിൽ പുത്തൻപുരയിൽ നോടൊപ്പം മറ്റ് വൈദികരും സഹകാർമികരായി പങ്കെടുക്കുന്നതാണ്

ബര്‍മിങ്ഹാം ബൈബിള്‍ ക്വിസ് മത്സരത്തില്‍ ബേബിമോള്‍ & സിജിമോള്‍ ടീമിന് ഒന്നാം സ്ഥാനം

 ബര്‍മിങ്ഹാം: യു.കെ ക്‌നാനായ കാത്തലിക് വിമന്‍സ് ഫോറം നടത്തിയ ആദ്യ ബൈബിള്‍ ക്വിസ് മത്സരം നടത്തി. രണ്ടു റൗണ്ടുകളിലായി നടത്തിയ ക്വിസ് മത്സരത്തിന് വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ടെസ്സി ബെന്നി മാവേലില്‍ നേതൃത്വം നല്‍കി. ബര്‍മിങ്ഹാം യൂണിറ്റിലെ ബേബിമോള്‍ തോമസും സിജിമോള്‍ സന്തോഷും ഒന്നാം സ്ഥാനവും , ബ്രിസ്‌റ്റോള്‍  യൂണിറ്റിലെ  ജെയിന്‍ സ്റ്റീഫനും മോളി പീറ്ററും രണ്ടാം സ്ഥാനവും ,ഹംബര്‍ സൈഡ്  യൂണിറ്റിലെ ജോര്‍ജ്ജ് ജോസഫും  അനീറ്റ ജോര്‍ജ്ജും മൂന്നാം സ്ഥാനവും നേടി. 16 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. യു.കെ.കെ.സി.എ പ്രസിഡ്ന്റ് തോമസ് ജോസഫ് ആശംസകള്‍ നേര്‍ന്നു. വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും ട്രോഫിയും നവംബറില്‍ നടക്കുന്ന കലാസന്ധ്യയില്‍ വിതരണം ചെയ്ും. കമ്മറ്റി അംഗങ്ങളായ ടെസ്സി ബെന്നി , ലിനുമോള്‍ ചാക്കോ , മിനു തോമസ്, മോളമ്മ ചെറിയാന്‍, മിനി ബെന്നി, ജെസ്സി ബൈജു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വിശ്വാസധിഷ്ഠിത ജീവിതത്തെക്കുറിച്ച് ഫാ.ജസ്റ്റിന്‍ കാരക്കാട്ട് പ്രഭാഷണം നടത്തി.

Read more

ഷേര്‍ളി ബിജു കുളത്തുംതല യു.കെ.കെ.സി.എ സ്വാഗത ഗാനമത്സര വിജയി.

 യു.കെ.കെ.സി.എ യുടെ ഏറ്റവും വര്‍ണ്ണാഭവും യു.കെ.യിലെ ക്‌നാനായക്കാര്‍ കാത്തിരിക്കുന്നതുമായ യു.കെ.കെ.സി.എ യുടെ 17-ാംമത് കണ്‍വെന്‍ഷന്റെ സ്വാഗത ഗാനമത്സര വിജയിയെ പ്രഖ്യാപിച്ചു. യു.കെ.കെ.സി.എ യുടെ അതിശക്തമായ യൂണിറ്റുകളില്‍ ഒന്നായ മാഞ്ചെസ്റ്റര്‍ യൂണിറ്റിലെ ഷേര്‍ളി ബിജു കുളത്തുംതലയാണ് മത്സര വിജയി. മാഞ്ചെസ്റ്റര്‍ യൂണിറ്റ് സംഘടിപ്പിച്ച യു.കെ.കെ.സി.എ നേതാക്കള്‍ക്ക് ഒരുക്കിയ സ്വീകരണത്തില്‍ യു.കെ.കെ.സി.എ ഭാരവാഹികളാണ് ഔദോഗികമായി വിജയിയെ പ്രഖ്യാപിച്ചത്. സ്വാഗത ഗാനത്തിനായി നിരവധി എന്‍ട്രികളില്‍ നിന്നാണ് ഷേര്‍ളി ബിജു കുളത്തുംതലയെ വിജയിയായി തെരഞ്ഞെടുത്തത്. ഷേര്‍ളി ബിജു മാഞ്ഞൂര്‍ മകുടാലം പള്ളി ഇടവക ബിജു കുളത്തുംതലയുടെ ഭാര്യയാണ്.

Read more

യു കെ ക്നാനായ കാത്തോലിക് വിമെൻസ് ഫോറം നാഷണൽ ബൈബിൾ ക്വിസ് മത്സരം നടത്തി

യു.കെ.ക്നാനായ കാത്തലിക് വിമൻസ് ഫോറം നടത്തിയ ആദ്യ ബൈബിൾ ക്വിസ് മത്സരവും, ബ്രിട്ടണിൽ ജീവിക്കുന്ന നമുക്ക് പാശ്ചാത്യ സംസ്കാരവും കേരളീയ സംസ്കാരവും തുലനം ചെയ്ത് എങ്ങനെ വിശ്വാസാധിഷ്ഠിത ജീവിതം നയിക്കാം എന്നതിനെ ആസ്പദമാക്കി ഫാ.ജസ്റ്റിൻ കാരക്കാട്ട് നടത്തിയ പ്രഭാഷണവും 2018 ഏപ്രിൽ 28 ശനിയാഴ്ച ബർമിംഗ്ഹാം യു കെ കെ സി എ കമ്യൂണിറ്റി സെന്ററിൽ വച്ചു നടന്നു.

രണ്ടു റൗണ്ടുകളിലായി നടത്തിയ ക്വിസ്
മത്സരത്തിന് വിമൻസ് ഫാറം ചെയർപേഴ്സൺ ടെസ്സി ബെന്നി മാവേലിൽ നേതൃത്വം നൽകി. വചനം പഠിക്കുവാനും ആത്മീയമായി വളരുവാനും, കൂടാതെ ക്നാനായ സമുദായത്തെ പറ്റിയുള്ള അറിവ് നേടാനും വരും തലമുറയ്ക്ക് അത് പകർന്നു കൊടുക്കുവാനും ഇതുപോലെയുള്ള മത്സരങ്ങൾ വളരെയധികം ഉപകരിക്കുമെന്നും അതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്നും ശ്രീമതി ടെസ്സി ബെന്നി ഊന്നി പറഞ്ഞു. യു.കെ.കെ. സി.എ പ്രസിഡന്റ് ശ്രീ തോമസ് ജോസഫ് മത്സരാർഥികൾക്ക് ആശംസകൾ നേർന്നു.

യു കെയിൽ വിവിധ യൂണിറ്റുകളിൽ നിന്നായി 16 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. പങ്കെടുക്കാനെത്തിയ കൊച്ചു കുട്ടികളെ വുമൻസ് ഫോറം ഭാരവാഹികൾ പ്രത്യേകം അഭിനന്ദിച്ചു. ആദ്യ റൗണ്ടിൽ മികച്ച മാർക്കു നേടിയ 6 ടീമുകൾ ചോദ്യോത്തര റൗണ്ടിൽ മാറ്റുരച്ചു. പങ്കെടുത്ത ടീമുകൾ എല്ലാവരും നല്ല നിലവാരം പുലർത്തി.

ബർമിംഗ്ഹാം യൂണിറ്റിലെ ബേബി മോൾ തോമസും സിജിമോൾ സന്തോഷും ഒന്നാം സ്ഥാനവും. ബ്രിസ്റ്റോൾ യൂണിറ്റിലെ ജയ്ൻ സ്റ്റീഫനും മോളി പീറ്ററും രണ്ടാം സ്ഥാനവും, ഹംബർ സൈഡ് യൂണിറ്റിലെ ജോർജ് ജൊസെഫ്ഉം അനീറ്റ ജോർജും മൂന്നാം സ്ഥാനവും നേടി.

വിജയികൾക്കുള്ള ക്യാഷ് അവാർഡും ട്രോഫിയും നവംബറിൽ നടക്കുന്ന കലാസന്ധ്യയിൽ വിതരണം ചെയ്യും.

വളരെ ചിട്ടയോടും ക്രമമായും നടത്തി പരിപാടി വൻവിജയമാക്കി തീർത്ത വിമൻസ് ഫോറം കമ്മറ്റിയുടെ സംഘടനാ മികവിനെ എല്ലാവരും മുക്തകണ്ഠം പ്രശംസിച്ചു.
കമ്മറ്റി അംഗങ്ങളായ ടെസ്സി ബെന്നി, ലീനുമോൾ ചാക്കോ, മിനു തോമസ്, മോളമ്മ ചെറിയാൻ, മിനി ബെന്നി, ജെസ്സി ബൈജു എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ഇത് സാധ്യമായത്.

ഈ മത്സരത്തിൽ പങ്കെടുത്ത് പരിപാടി വൻവിജയമാക്കി തീർത്ത എല്ലാവർക്കും, പിന്തുണയുമായി എത്തിയ എല്ലാ യൂണിറ്റംഗ ങ്ങൾക്കും വിമൻസ് ഫോറം ഭാരവാഹികൾ നന്ദി അറിയിച്ചു

?? ?? ??????? ?????????? ??????? ???? ????? ????? ?????? ?????? ??????
??.??.??????? ????????? ?????? ???? ??????? ???? ????? ?????? ????????, ?????????? ??????????? ??????? ????????? ?????????? ?????? ?????????? ????? ?????? ?????? ??????????????? ?????? ???????? ???????? ??????????? ??.???????? ??????????? ??????? ?????????? 2018 ?????? 28 ???????? ?????????? ?? ?? ?? ?? ? ??????????? ???????? ????? ??????.
????? ????????????? ??????? ??????
??????????? ?????? ???? ?????????? ?????? ?????? ??????? ???????? ????. ???? ???????????? ?????????? ?????????, ?????? ??????? ?????????? ?????????? ????? ??????? ???? ??????????? ??? ??????? ????????????? ???????????? ????????? ????????? ???????????????? ????? ? ????????????? ???????????????????? ??????? ?????? ?????? ????? ??????. ??.??.??. ??.? ?????????? ???? ????? ????? ??????????????? ?????? ???????.
?? ????? ????? ???????????? ???????? 16 ?????? ?????????? ???????????. ?????????????????? ?????? ????????? ?????? ???? ????????? ????????? ????????????. ???? ??????? ?????? ??????? ????? 6 ?????? ?????????? ??????? ???????????. ?????????? ?????? ????????? ???? ??????? ????????.
?????????? ?????????? ???? ??? ?????? ??????? ???????? ?????? ????????. ??????????? ?????????? ???? ?????????? ???? ???????? ?????? ????????, ???? ???? ?????????? ????? ???????? ?????? ?????? ??????? ???????? ????.
?????????????? ?????? ??????? ????????? ??????? ????????? ???????????? ?????? ???????.
???? ?????????? ????????? ?????? ??????? ???????????? ?????? ?????? ???? ???????????? ?????? ??????? ????????? ?????????? ???????????.
???????? ????????? ?????? ??????, ??????? ??????, ???? ?????, ?????? ???????, ???? ??????, ?????? ???? ?????????? ??????? ????????????????????? ??? ??????????.
? ?????????? ??????????? ??????? ???????????? ?????? ????????????, ????????????? ?????? ????? ????????? ????????? ?????? ???? ????????? ????? ?????????
Read more

മോനിപ്പള്ളി സംഗമം ഗംഭീരമായി. അടുത്ത വർഷം വൂസ്റ്ററിൽ

കോട്ടയം ജില്ലയിലെ ഉഴവൂർ പഞ്ചായത്തിന്റെ കീഴിൽ ഉള്ള മോനിപ്പള്ളി എന്ന കൊച്ചു ഗ്രാമത്തിലെ  യുകെയിലേട്ട് കുടിയേറിയ മോനിപ്പള്ളിക്കാരുടെ പന്ത്രണ്ടാമത് സംഗമം ഇക്കഴിഞ്ഞ ശനിയാഴ്ച (21/4/18) സ്റ്റോക്ക് ഓൺ ട്രൻന്റിനടത്തുള്ള വിൻസ്‌ഫോർഡ് എന്ന സ്ഥലത്തെ യുണെറ്റഡ് റിഫോർമേഡ്
ചർച്ച് ഹാളിൽ വച്ച് നടത്തപ്പെട്ടു. യുകെയിൽ നടന്ന കഴിഞ്ഞ പതിനൊന്ന് സംഗമങ്ങളിനേക്കാളും  ഏറ്റവും കൂടുതൽ ആൾക്കാർ ഏതാണ്ട് 200 നടുത്ത്  പേർ ഈ വർഷത്തെ മോനിപ്പള്ളി സംഗമത്തിൽ പങ്കെടുക്കുകയുണ്ടായി. രാവിലെ പതിനൊന്നു മണിയ്ക്ക്  കുട്ടികൾക്കും മുതിന്നവർക്കുമായി വിവിധ തരം ഇൻഡോർ ഗെയിമുകൾ സെക്രട്ടറി  വിനോദ് ഇലവുംങ്കലിന്റെ നേത്യത്തത്തിൽ നടത്തപ്പെട്ടു.കൂടാതെ കുട്ടികളുടെ കലാപരിപാടികളും നടത്തപ്പെട്ടു. അതിന് ശേഷം ബീഫ് ഫ്രയും, മീൻ കറിയും പുളിശേരി, ചിക്കൻ കറിയും തോരൻ എല്ലാ മടങ്ങിയ വിഭവ സമൃദ്ധമായ  ഊണിന് ശേഷം ബിനു ജോർജ് ഇരുപുളംകാട്ടിൽ  സാസ്കാരിക സമ്മേളനം തുടങ്ങുന്നതിനുള്ള അറിയിപ്പുമായി വേദിയിൽ എത്തി റോയി കാഞ്ഞിരത്താനം പത്താം സംഗമത്തിൽ മോനിപ്പള്ളിയെ ക്കുറിച്ച് എഴുതി ജോജി കോട്ടയം  സഗീതം നല്കി. ബിജു നാരായണൻ അലപിച്ച മോനിപ്പള്ളി മോഹനപ്പള്ളി നേര് നിറയും ഗ്രാമം എന്ന ഗാനം ആലപിക്കാൻ ആഗംർ ബിനു ഇരുപുളം കാട്ടിൽ സ്റ്റീഫൻ താന്നിമൂട്ടിലിനെ  വേദിയിലേയ്ക്ക് ക്ഷണിച്ചതോടെ സാംസ്കാകാരിക സമ്മേള നത്തിന് തുടക്കം കുറിച്ചു.. വളരെ ലളിതമായി നടന്ന  സാസ്കാരിക സമ്മേളത്തിൽ  ഈ വർഷത്തെ സംഗമം ആതിഥേയത്തം വഹിച്ച ജിൻസ്  തോട്ടപ്ലാക്കിൽ സ്വാഗതം ആശംസിയ്ക്കുകയും. സെക്രട്ടറി  വിനോദ്  ജലവുങ്കൽ റിപ്പോർട്ട് അവതരിപ്പിയ്ക്കുകയും. തുടർന്ന്  സഗമത്തിന്റെ പ്രസിഡന്റ് സിജു കുറുപ്പൻന്തറയിൽ. പ്രവാസികളായി താമസിയ്ക്കുമ്പോൾ   ജനിച്ച നാടിന്റെ പ്രാധാന്യത്തെക്കുറിച്ച് വളരെ ചുരുങ്ങിയ സമയം എടുത്ത്  പ്രസംഗം നടത്തിയതിന് ശേഷം.സന്തോഷ് കുറുപ്പൻന്തറയിൽ ചാരിറ്റി നടത്തിയതിന്റെ കണക്ക് അവതരിപ്പിച്ചു   ജോണി സാർ ഇലവുംകുഴുപ്പിൽ., സംഗമത്തിന്റെ ആദ്യ പ്രസിഡന്റ് ജോസഫ് ഇലവുങ്കൽ, സൈമൺ മടത്താംച്ചേരി എല്ലാവരും ചേർന്ന് പന്ത്രണ്ടാമത് മോനിപ്പള്ളി സംഗമം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.തുടർന്ന്  മൂന്ന് റൗണ്ട് മൽസരമുള്ള  ബെസ്റ്റ് കപ്പിൾസ്: മൽസരങ്ങൾ, മോനിപ്പള്ളിയിലുള്ള കുന്നക്കാട്ട് മലയും മുതുകുളം മലയുടെയും പേരുകൾ ഇട്ട് പുരുഷൻമാരുടെ വടംവലി മത്സരം, കൂടാതെ വനിതകൾക്കും കുട്ടികൾക്കും. വടം വലി മൽസരം നടത്തുകയുണ്ടായി.വാട്ട്സ്. ആപ്പ് മൽസര വിജയികൾക്കും. മനോജ് എൽ.ഐ സി. ജോളി ബേക്കറി സ്പോൺസർ ചെയ്ത സാറിയുടെ നറുക്കെടുപ്പിൽ വിജയിച്ചവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.ഈ മാസം ബർത്ത്ഡേ ഉള്ള എല്ലാവരും, ഇരുപത്തഞ്ച് വിവാഹ വാർഷികം ആഘോഷിയ്ക്കുന്ന കപ്പിൾസിനും, പുതിയ കപ്പിൾസും കേക്ക് കട്ട് ചെയുകയുണ്ടായി.. ബെസ്റ്റ് കപ്പിൾസ് മൽസരത്തിൽ വിജയിച്ച ,സറ്റിവി, റോബിൻ, ജെയ്മോൻ, രമ്യ കുടുബങ്ങൾക്ക് സമ്മാനം നല്കുകയുണ്ടായി. എന്റമ്മേടെ ജിമിക്കി കമ്മൽ എന്ന ഗാനത്തിന്  എല്ലാവരും ചേർന്ന് ഡാൻസ് കളിച്ച് ഏതാണ്ട് 8 മണിയ്ക്ക്  മോനിപ്പള്ളി സംഗമം അവസാനിച്ചു.അടുത്ത വർഷം വൂസ്റ്ററിൽ  വച്ച് നടത്താൻ തീരുമാനിയ്ക്കുകയുണ്ടായി
Read more

KCYL സവോണ യൂണിറ്റ് ഉദ്ഘാടനവും , സവോണ ക്നാനായ അസോസിയേഷന്റെ വാർഷികവും.

KCYL സവോണ യൂണിറ്റ് ഉദ്ഘാടനവും , സവോണ ക്നാനായ അസോസിയേഷന്റെ ആറാം വാർഷികവും.

        ഈ വരുന്ന  ഏപ്രിൽ 29  ഞായറാഴ്ച ഇറ്റലിയിലെ സവോണയിൽ പുതിയതായൊരു  KCYL യൂണിറ്റ് ഫാ. സനീഷ് കയ്യാലക്കകത്തച്ചൻ ഉൽഘാടനം ചെയ്യപ്പെടുകയാണ്. ഒപ്പം സവോണ ക്നാനായ അസോസിയേഷന്റെ ആറാം വാർഷികവും വിവിധ കലാ പരിപാടികളോടെ നടത്തപ്പെടുകയാണ്.
        ഇറ്റലിയിൽ പല ഭാഗങ്ങളിലായ് ചിതറിക്കിടക്കുന്ന ക്നാനായ യുവജനങ്ങളെ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് എല്ലാ സ്ഥലത്തും ഒരു KCYL യൂണിറ്റ് എന്ന ലക്ഷ്യവുമായ്  ക്നാനായ നേതൃത്വം മുന്നോട്ടിറങ്ങിയിരിക്കുന്നത്. ഇപ്പോൾ ഏകദേശം 300 യുവജനങ്ങളോളം ഇറ്റലിയിലുണ്ട്. എന്നാൽ വരുന്ന വർഷങ്ങളിൽ ഇത് ഇരട്ടിയായ് വർദ്ധിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

    ഇറ്റാലിയൻ ഫെഡറേഷന്റെയും, ഇറ്റലിയിൽ പ്രവർത്തിക്കുന്ന KCYL യൂണിറ്റുകളുടേയും, KCA സവോണയുടേയും,  പരിശ്രമഭലമായ് KCYL സവോണ യൂണിറ്റ് യാഥാർത്ഥ്യമാകുന്നത്. 

        ലിറ്റോ ജോസ് തച്ചേരിൽ,
        സവോണ യൂണിറ്റ് ജനറൽ സെക്രട്ടറി

Read more

75 കുട്ടികൾ ചിരാതുകൾ തെളിയിച്ചു "മാർത്തോമൻ " പാടി മലബാർ കുടിയേറ്റ അനുസ്മരണവും ഈസ്റ്റർ ആഘോഷവും നടത്തി ബിർമിങ്ങാം ക്നാനായക്കാർ

മലബാർ പ്ലാറ്റിനം കുടിയേറ്റ അനുസ്മരണവും ഈസ്റ്റർ ആഘോഷവും ബിർമിങ്ങാം ക്നാനായ കാത്തോലിക് അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ ഉജ്ജലമായി ആഘോഷിച്ചു. ഏപ്രിൽ 14 ന് UKKCA ആസ്ഥാനമന്ദിരത്തിൽ ഫാ. ജസ്റ്റിൻ കാരക്കാട്ടിന്റെ കാര്മികത്ത്തിൽ ദിവ്യബലിയോടെ തുടക്കം കുറിച്ച  ആഘോഷത്തിൽ പൊതുസമ്മേളനവും UKKCA നവനേതൃത്വത്തിനു സ്വീകരണവും ഒരുക്കിയിരുന്നു. ബഹു. ഫാ. ജസ്റ്റിൻ കാരക്കാട്ട് തിരിതെളിയിച്ച സമ്മേളനത്തിൽ BKCA പ്രസിഡന്റ് ജയ് തോമസ് കുരീക്കാട്ടിൽ ആധ്യക്ഷനായിരുന്നു. ഈസ്റ്റർ ആഘോഷങ്ങൾ വഴി പ്രത്യശയുടെ സന്ദേശം എല്ലാവരിലും നിറയുവാനും അതോടൊപ്പം മലബാർ കുടിയേറ്റം ഓരോ ക്നാനായക്കാരന്റെയും രക്തത്തിൽ അലിഞ്ഞു ചേർന്ന വികാരമായിരുന്നെന്നും യോഗത്തിൽ പ്രസംഗിച്ചവർ അനുസ്മരിച്ചു. UKKCA യുടെ വരുംകാല പ്രവർത്തനങ്ങൾ പ്രെസിഡന്റ്‌ ശ്രീ തോമസ് ജോസഫ് യോഗത്തിൽ വിശധികരിക്കുകയുണ്ടായി. ശ്രീമതി ടെസ്സി ബെന്നി, സാജു ലൂക്കോസ് , വിജി ജോസഫ്, ജെസ്സിന് ജോൺ, ബിജു മടക്കക്കുഴി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. യൂണിറ്റ് സെക്രട്ടറി തോമസ് സ്റ്റീഫൻ പാലകൻ സ്വാഗതവും വൈസ് പ്രസിഡന്റ് ജോൺ മുളയാങ്കൽ നന്ദിയും അർപ്പിച്ചു. BKCA യുടെ ആറു  കൂടാരയോഗങ്ങളുടെ നേതൃത്വത്തിൽ നടത്തിയ കലാസന്ധ്യ വൈവിധ്യവും നയനാനന്ദകരമായ അനുഭവമായി.  കോട്ടയം ജോയി, പ്രിയ &ജോമോൻ, ലൈബി തുടങ്ങിയവരുടെ ഗാനമേള ആഘോഷങ്ങൾക്കു നിറചാർത്തേകി. വിഭവ സമൃദ്ധമായ ഈസ്റ്റർ ഡിന്നർ ഒരുക്കിയത് സ്‌പൈസ് നെറ്റ് കെറ്ററിംഗ്‌ ആയിരുന്നു. കലാ പരിപാടികൾക്ക് ബെന്നി ഓണശ്ശേരിൽ, ലാനി ജെൻസ് ,ഷാജി തോമസ് , മിനി ജിജി തുടങ്ങിയ കമ്മറ്റി  അംഗങ്ങൾ  നേതൃത്തം നൽകി.

Read more

Scotland K.C.Y.L ക്യാമ്പ് വര്‍ണ്ണാഭമായി.

U.K  K.C.Y.L Scotland റിജയനിലെ എഡിന്‍ബറോ ,ഗഌസ്‌ഗോ, അബര്‍ഡിന്‍ യൂണിറ്റുകളുടെ സംയുക്ത K.C Y L ക്യാമ്പ്  എഡിന്‍ബറോയില്‍ നടത്തി.  എഡിന്‍ബറോ K.C.Y.L പ്രസിഡന്റ് ആല്‍ബിന്‍ അലക്‌സിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗം  K.C.Y.L Director സ്ബി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. തദവസരത്തില്‍ ജോജോ മേലേടം , ബെന്നി കുടിലില്‍, ഷിബു പളളിപറമ്പില്‍, ജോയി പൂക്കുമ്പേല്‍, അലന്‍ സണ്ണി, ജെസ്റ്റിന്‍ ജെയ്‌മോന്‍, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എബിന്‍ ജോസഫ് ,അജയി ജോസ് എന്നിവര്‍ ക്‌നാനായ സമുദായത്തെപ്പറ്റിയും ക്‌നാനായ യുവജനങ്ങളെപ്പറ്റിയും ക്ലാസ്സുകള്‍ നയിച്ചു. ക്രിസ്റ്റി ബിജു, എയ്ജല്‍ മരിയ, അലന്‍ ഷിബു, അഖില സിബി, ജിം പഴുക്കായില്‍, ബിജി അലക്‌സ്, മിനി റ്റോമി തുടങ്ങിയവര്‍ ക്യാമ്പിനു നേത്യത്വം നല്‍കി.

Read more

സെൻറ് ജോസഫ് തിരുനാൾ ലണ്ടനിൽ മാർ ജോസഫ് പണ്ടാരശേരിൽ മുഖ്യകാർമികൻ |.Live on KVTV

സെൻറ് ജോസഫ്  ക്നാനായ ചാപ്ലൈൻസി തിരുനാൾ ലണ്ടനിൽ 
. മാർ ജോസഫ് പണ്ടാരശേരിൽ മുഖ്യകാർമികൻ.
                                                                                                            സാജൻ പടിക്കമ്യാലിൽ
പ്രിയ സുഹൃത്തുക്കളെ,
ലണ്ടനിലെ  സെൻറ് ആൽബൻസ് ചർച്ചിൽ വച്ച് തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ മെയ് 4,5  (വെള്ളി, ശനി )ദിവസങ്ങളിൽ കൊണ്ടാടുകയാണ്. മെയ് 4 വെള്ളിയാഴ്ച വൈകുന്നേരം 6 30ന്  ചാപ്ളയിൻ ഫാദർ   മാത്യു കട്ടിയാക്കൽ  കൊടി ഉയർത്തുന്നതോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാകുകയാണ് തുടർന്ന് ലദീഞ്ഞ്, കുർബാന, നൊവേന എന്നി തിരുകർമ്മങ്ങളും ഉണ്ടാക്കിയതാണ്. മെയ് 5 ശനിയാഴ്ച രാവിലെ 10 മണിക്ക്  കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി യുടെ  മുഖ്യകാർമികത്വത്തിൽ ആരംഭിക്കുന്ന തിരുനാൾ കുർബാനയിൽ  വി.ജി. ഫാദർ സജി മലയിൽ പുത്തൻപുരയിൽ നോടൊപ്പം മറ്റ് വൈദികരും സഹകാർമികരായി പങ്കെടുക്കുന്നതാണ്
വാദ്യ മേളങ്ങളോടെയും വർണ്ണ കുടകളുടെയും  അകംമ്പടിയോടെ നടക്കുന്ന തിരുനാൾ പ്രിദിഷണത്തിന്  ശേഷം, സ്നേഹവിരുന്നും കലാ സായാന്നവും സംഘടിപ്പിച്ചിട്ടുണ്ട് വിശുദ്ധ തിരുന്നാൾ കർമ്മങ്ങളിലേക്ക് ഏവരേയും ക്ഷണിക്കുന്നു.
Venue: St Albans Catholic Church 
Langdale gardens 
Hornchurch 
RM12 5LA

ലണ്ടനിലെ  സെൻറ് ആൽബൻസ് ചർച്ചിൽ വച്ച് തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ മെയ് 4,5  (വെള്ളി, ശനി )ദിവസങ്ങളിൽ കൊണ്ടാടുകയാണ്. മെയ് 4 വെള്ളിയാഴ്ച വൈകുന്നേരം 6 30ന്  ചാപ്ളയിൻ ഫാദർ   മാത്യു കട്ടിയാക്കൽ  കൊടി ഉയർത്തുന്നതോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാകുകയാണ് തുടർന്ന് ലദീഞ്ഞ്, കുർബാന, നൊവേന എന്നി തിരുകർമ്മങ്ങളും ഉണ്ടാക്കിയതാണ്. മെയ് 5 ശനിയാഴ്ച രാവിലെ 10 മണിക്ക്  കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി യുടെ  മുഖ്യകാർമികത്വത്തിൽ ആരംഭിക്കുന്ന തിരുനാൾ കുർബാനയിൽ  വി.ജി. ഫാദർ സജി മലയിൽ പുത്തൻപുരയിൽ നോടൊപ്പം മറ്റ് വൈദികരും സഹകാർമികരായി പങ്കെടുക്കുന്നതാണ്

വാദ്യ മേളങ്ങളോടെയും വർണ്ണ കുടകളുടെയും  അകംമ്പടിയോടെ നടക്കുന്ന തിരുനാൾ പ്രിദിഷണത്തിന്  ശേഷം, സ്നേഹവിരുന്നും കലാ സായാന്നവും സംഘടിപ്പിച്ചിട്ടുണ്ട് വിശുദ്ധ തിരുന്നാൾ കർമ്മങ്ങളിലേക്ക് ഏവരേയും ക്ഷണിക്കുന്നു.

Venue: St Albans Catholic Church 

Langdale gardens 

Hornchurch 

RM12 5LA

Read more

Copyrights@2016.