europe live Broadcasting

യു കെ യിൽ 15 ക്‌നാനായ മിഷനുകൾ പ്രഖാപിച്ചു

യു കെ യിൽ 15 ക്‌നാനായ മിഷനുകൾ പ്രഖാപിച്ചു 
ലണ്ടൻ  : യു കെ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയ്ക്ക് കീഴിൽ ക്നാനായ കാർക്ക് മാത്രമായി 15 ക്നാനായ മിസ്സനുകൾ പ്രഖ്യാപിച്ചു. മാർ ജോസഫ് സാബ്രിക്കൽ പ്രഖ്യാപിച്ചു. കേരളത്തിലെ രീതിയിൽ തന്നെ സീറോ മലബാർ പള്ളികളും ക്നാനായ പള്ളികളും വരും കാലങ്ങളിൽ പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു . 
താഴെകൊടിത്തിരിക്കുന്ന രീതിയിലാണ് യു കെ യിലെ മിഷനുകൾ . 
മിസ്സനുകളുടെ വരവിനെ യു കെ കെ സി എ നേതൃത്വം സ്വാഗതം ചെയ്തു. ഫാ സജി മലയിൽ പുത്തൻപുര , സാ സജി തോട്ടം , ഫാ ബേബി കാട്ടിയാങ്കൽ എന്നിവർ ക്നാനായ മിഷനെ സ്വാഗതം ചെയ്തു 

ലണ്ടൻ  : യു കെ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയ്ക്ക് കീഴിൽ ക്നാനായ കാർക്ക് മാത്രമായി 15 ക്നാനായ മിസ്സനുകൾ പ്രഖ്യാപിച്ചു. മാർ ജോസഫ് സാബ്രിക്കൽ പ്രഖ്യാപിച്ചു. കേരളത്തിലെ രീതിയിൽ തന്നെ സീറോ മലബാർ പള്ളികളും ക്നാനായ പള്ളികളും വരും കാലങ്ങളിൽ പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു . 

താഴെകൊടിത്തിരിക്കുന്ന രീതിയിലാണ് യു കെ യിലെ മിഷനുകൾ . 

1.St. Mary"s Knanaya Mission Manchester

2. St.Joseph Knanaya Mission London

3. Christ the King Knanaya Mission  Birmingham

4. St.pius X Knanaya Mission Liverpool Preston

5. St.George  Knanaya Mission Bristol Cornwall Devon Swindon 

6. St.Stephen Knanaya Mission  Middlesborough and Newcastle

7. St. Anthony Knanaya Mission Cardiff Swansea

8. St.Jude Knanaya Mission Coventry Leicester Kettering

9. St.theresa of Calcutta Knanaya Mission  East Anglia

10. St. Michael Knanaya Mission Derby Nottingham Sheffield

11. Holy family Knanaya Mission Scotland

12. St.John Paul II Knanaya Mission Kent

13. Holy kings Knanaya Mission Gloucester Worcester Hereford 

14.St.Paul Knanaya Mission South East Basingstoke chichester

15 St.Thomas Knanaya Mission Yorkshire

മിസ്സനുകളുടെ വരവിനെ യു കെ കെ സി എ നേതൃത്വം സ്വാഗതം ചെയ്തു. ഫാ സജി മലയിൽ പുത്തൻപുര , സാ സജി തോട്ടം , ഫാ ബേബി കാട്ടിയാങ്കൽ എന്നിവർ ക്നാനായ മിഷനെ സ്വാഗതം ചെയ്തു 

Read more

ക്‌നാനായ ജനതയില്‍ ആവേശത്തിരയിളക്കി UKKCA കണ്‍വെന്‍ഷന്‍ ജൂലൈ 7ന്‌

UKKCA കൺവൻഷൻ ജൂലൈ 7 ന്
ബെർമിഹാം: യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ UKKCA യുടെ 17 മത് കൺവെൻഷൻ 2018 ജൂലൈ 7 ന് നടക്കും .ചെൽട്ടൻഹാമിലെ റേസ് കോഴ്സ് സെൻട്രലിൽ രാവിലെ ഒൻപത് മണിക്ക് ആരംഭിക്കും.UKKCA യുടെ 51 യൂണിറ്റുകളുടെ നേതൃത്വത്തിൽ വാശിയേറിയ റാലിയുണ്ടായിരിക്കും തുടർന്ന് പൊതുസമ്മേളനം. പരിപാടികളുടെ വിജയത്തിനായി വിവിധ കമ്മറ്റികൾ പ്രവർത്തനങ്ങൾ തുടങ്ങി.

ബെർമിഹാം: യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ UKKCA യുടെ 17 മത് കൺവെൻഷൻ 2018 ജൂലൈ 7 ന് നടക്കും .ചെൽട്ടൻഹാമിലെ റേസ് കോഴ്സ് സെൻട്രലിൽ രാവിലെ ഒൻപത് മണിക്ക് ആരംഭിക്കും.UKKCA യുടെ 51 യൂണിറ്റുകളുടെ നേതൃത്വത്തിൽ വാശിയേറിയ റാലിയുണ്ടായിരിക്കും തുടർന്ന് പൊതുസമ്മേളനം. പരിപാടികളുടെ വിജയത്തിനായി വിവിധ കമ്മറ്റികൾ പ്രവർത്തനങ്ങൾ തുടങ്ങി.

Read more

സെന്റ് മേരീസ് ക്നാനായ കാത്തലിക് ചാപ്ലയന്‍സിയില്‍ വിശുദ്ധ യൗസേപ്പിതാവിൻറെ തിരുന്നാൾ

മാഞ്ചസ്റ്റര്‍; സെന്റ്മേരീസ് ക്നാനായ ചാപ്പലിൽ വിശുദ്ധ യൗസേപ്പിതാവിൻറെ തിരുന്നാൾ മാർച്ച് 18 തീയതി ഞായറാഴ്ച  നാലുമണിക്ക് ഭക്തിപൂർവ്വം ആഘോഷിക്കുന്നു.   തിരുകുടുംബത്തിന്റെ സംരക്ഷകനും തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വിശുദ്ധ  യൗസേപ്പിതാവിൻറെ തിരുന്നാൾ  ഭക്തിപൂർവ്വമായ പാട്ടുകുർബാനയോടെ ഞായറാഴ്ച നാല് മണിക്ക് ആരംഭിക്കും. അതിനോടനുബന്ധിച്ച് പ്രസുദേന്തി വാഴ്ചയും തുടർന്ന് ലദീഞ്ഞും ഉണ്ടായിരിക്കും.ചാപ്ലയന്‍സിയിലെ സെൻറ് ജോസഫ് കൂടാരയോഗമാണ് തിരുനാളിന്റെ വേണ്ട ഒരുക്കങ്ങൾ ക്രമീകരിക്കുന്നത്. സീറോ മലബാർ ക്നാനായ  വികാരി ജനറാൾ ഫാ. സജി മലയിൽ പുത്തൻപുര ആഘോഷങ്ങൾക്ക് മുഖ്യകാർമികനാകും.  കുർബാനയ്ക്കുശേഷം സ്നേഹവിരുന്നും പാച്ചോർ നേർച്ചയും ഉണ്ടായിരിക്കുന്നതാണ്. തിരുനാളിൽ സംബന്ധിച്ച് വിശുദ്ധ യൗസേപ്പിതാവിന്റെ അനുഗ്രഹങ്ങൾ നേടാൻ എല്ലാ വിശ്വാസികളേയും സ്നേഹപൂർവം പള്ളി കമ്മിറ്റിക്കുവേണ്ടി സെന്റ് ജോസഫ് കൂടാരയോഗ ക്ഷണിക്കുന്നു.

ക്‌നാനായ ചാപ്ലയന്‍സിയില്‍  മാഞ്ചസ്റ്റര്‍  തിരുകുടുംബത്തിന്റെ സംരക്ഷകനും പാട്ടു പ്രസുദേന്തി വാഴ്ചയും ലെ ക്‌നാനായ
Read more

വത്തിക്കാൻ തുണച്ചു ക്നാനായ മക്കൾക്ക് ആശ്വാസ നിർദ്ദേശം

വത്തിക്കാൻ തുണച്ചു ക്നാനായ മക്കൾക്ക് ആശ്വാസ നിർദ്ദേശം 
വത്തിക്കാൻ : ക്നാനായ സമുദായത്തിന് എതിരായി ഡിസബർ 18ന് റോമിൽ നിന്നും ചിക്കാഗോ രൂപതക്ക് അയച്ച നിർദ്ദേശം തിരുത്തി എഴുതിക്കൊണ്ട് കൽപ്പന എത്തിയിരിക്കുന്നു. റോമിൽ നിന്നും മാർച്ചു രണ്ടിന് പുറപ്പെടുവിച്ച കത്ത് അമേരിക്കയിലെ ന്യുൻ ഷോ വഴി ചിക്കാഗോ രൂപത അദ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തിന് ലഭിച്ചിരിക്കുന്നു. ക്നാനായ പേർസണൽ പള്ളികൾ ക്നാനായ ക്കാർക്ക് മാത്രവും, ശുശ്രുഷകളിൽ ഏവരെയും പങ്കെടുപ്പിക്കണം എന്നുമാണ് കത്തിന്റെ ഉള്ളടക്കം അഥവാ ഇപ്പോൾ നിലനിന്നിരുന്ന കത്തിന്റെ തിരുത്തൽ.  

വത്തിക്കാൻ : ക്നാനായ സമുദായത്തിന് എതിരായി ഡിസബർ 18ന് റോമിൽ നിന്നും ചിക്കാഗോ രൂപതക്ക് അയച്ച നിർദ്ദേശം തിരുത്തി എഴുതിക്കൊണ്ട് കൽപ്പന എത്തിയിരിക്കുന്നു. റോമിൽ നിന്നും മാർച്ചു രണ്ടിന് പുറപ്പെടുവിച്ച കത്ത് അമേരിക്കയിലെ ന്യുൻ ഷോ വഴി ചിക്കാഗോ രൂപത അദ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തിന് ലഭിച്ചിരിക്കുന്നു. ക്നാനായ പേർസണൽ പള്ളികൾ ക്നാനായ ക്കാർക്ക് മാത്രവും, ശുശ്രുഷകളിൽ ഏവരെയും പങ്കെടുപ്പിക്കണം എന്നുമാണ് കത്തിന്റെ ഉള്ളടക്കം അഥവാ ഇപ്പോൾ നിലനിന്നിരുന്ന കത്തിന്റെ തിരുത്തൽ.  ഇത് സംബന്ധമായ ആഭി : മാർ മാർ  മൂലക്കാട്ട് അന്തിമ പ്രസ്താവന ഉണ്ടാകും എന്നാണ് വിവരങ്ങൾ 

Read more

ഇറ്റലി കെ.സി.വൈ.എല്‍ റീജിയണിന്റെ നാപ്പോളി യൂണിറ്റ് ഭാരവാഹികള്‍.

ഇറ്റലി കെ.സി.വൈ.എല്‍ റീജിയണിന്റെ നാപ്പോളി യൂണിറ്റ് ഭാരവാഹികളായി പ്രസിഡന്റ് ജിമ്മി ജെയിംസ് പുളിയംപുളളില്‍ തോട്ടറ, സെക്രട്ടറി  ബോബിന്‍ സണ്ണി പുത്തന്‍പുരയില്‍ ചുളളിക്കര, ട്രഷറായി ബാസില്‍ ബേബി കിഴക്കേമത്തൂര്‍ തോട്ടറ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. യൂണിറ്റ് ഡയറക്ടറായി കുറുമുളളൂര്‍ നടുതുണ്ടത്തില്‍ പ്രിന്‍സ് ഉപ്പച്ചനെ തിരഞ്ഞെടുത്തു.
ഭാരവാഹികള്‍

ഇറ്റലി കെ.സി.വൈ.എല്‍ റീജിയണിന്റെ നാപ്പോളി യൂണിറ്റ് ഭാരവാഹികളായി പ്രസിഡന്റ് ജിമ്മി ജെയിംസ് പുളിയംപുളളില്‍ തോട്ടറ, സെക്രട്ടറി  ബോബിന്‍ സണ്ണി പുത്തന്‍പുരയില്‍ ചുളളിക്കര, ട്രഷറായി ബാസില്‍ ബേബി കിഴക്കേമത്തൂര്‍ തോട്ടറ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. യൂണിറ്റ് ഡയറക്ടറായി കുറുമുളളൂര്‍ നടുതുണ്ടത്തില്‍ പ്രിന്‍സ് ഉപ്പച്ചനെ തിരഞ്ഞെടുത്തു.

Read more

കെ സി വൈ എൽ ഇറ്റലി റീജിയണ്‍ അവതരിപ്പിക്കുന്ന വിഷ്വലിസ് ടാലെന്റ് കോംപെറ്റീഷന്‍ .

ഇറ്റലി ;ലോകമെമ്പാടുമുള്ള ക്നാനായ മക്കൾക്കായി  കെ സി വൈ എൽ ഇറ്റലി റീജിയണ്‍ അവതരിപ്പിക്കുന്ന വിഷ്വലിസ് ടാലെന്റ് കോംപെറ്റീഷന്‍  ആശംസ വീഡിയോ മത്സരം നടത്തപ്പെടുന്നു. ശ്രീ തോമസ് ഡൊമിനിക് കാവിൽ സ്പോൺസർ ചെയ്യുന്ന ഒന്നാം സമ്മാനം 10,001 രൂപയും രണ്ടാം സമ്മാനം 5001 രൂപയും ഉണ്ടായിരിക്കും ഏപ്രിൽ രണ്ടിന് മുൻപ് വീഡിയോസ്  അയച്ചുകൊടുക്കേണ്ടതാണ്.

റീജിയണ്‍  വിഷ്വലിസ് ടാലെന്റ് കോംപെറ്റീഷന്‍  ഏപ്രില്‍ 5 മുതല്‍ മെയ് 5 വരെ ആയിരിക്കും കെ.സി.വൈ.എല്‍ 
Read more

ഇറ്റലിയിലെ തൊസ്ക്കാനയിൽ ക്നാനായ അസോസിയേഷൻ ഉദ്ഘാടനം ചെയ്യപ്പെട്ടു.

തൊസ്ക്കാന :  പ്രവാസി ക്നാനായ സമൂഹം നേരിയ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ഈ വേളയിൽ കാത്തോലിക്ക സഭയുടെ ആസ്ഥാനമായ ഇറ്റലിയിൽതന്നെ പുതിയൊരു ക്നാനായ അസോസിയേഷൻ ആരംഭിക്കുവാൻ സാധിച്ചത് ക്‌നാനായ സമൂഹത്തിന്റെ ഒത്തൊരുമയ്ക്കും കൂട്ടായ്മയ്ക്കും തിളക്കം വർദ്ധിപ്പിക്കുന്നു.

ഈ കഴിഞ്ഞ മാർച്ച് 4 ഞായറാഴ്ച മോന്തകത്തീനിയിൽ ഫാ. പ്രിൻസ് മുളകുമറ്റത്തിലച്ചൻ വി.കുർബാനയർപ്പിക്കുകയും തുടർന്ന് നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഇറ്റലിയിലെ ക്നാനായക്കാർക്ക് വേണ്ടി നിയോഗിക്കപ്പെട്ടിട്ടുള്ള വികാരി പ്രിൻസ് മുളകുമറ്റത്തിലച്ചൻ ക്നാനായ കാത്തലിക്ക് അസോസിയേഷൻ തെസ്ക്കാന (KCA തൊസ്ക്കാന) ഔദ്ധ്യോഗികമായ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

ചടങ്ങിൽ  അഡ്ഹോക് കമ്മറ്റി കോർഡിനേറ്ററായ ബിജോ തോമസ് സ്വാഗതമർപ്പിക്കുകയും, ഇറ്റാലിയൻ ഫെഡറേഷൻ പ്രസിഡൻറ് തോമസ് കാവിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയും ചെയ്തു. യൂറോപ്യൻ ഫെഡറേഷൻ ജനറൽ സെക്രട്ടറി ജോസ് ലൂക്കോസ് പുളിന്തൊട്ടിയിൽ
, ഇറ്റാലിയൻ ഫെഡറേഷൻ ജനറൽ സെക്രട്ടറി  മാത്യു കൊച്ചുവീട്ടിൽ, മോന്തകത്തീനി മലയാളി അസോ.പ്രസിഡന്റ്
ജോസ് മാത്യു മുടക്കിച്ചാലിൽ (ഉതുപ്പാൻ) , അഡ്ഹോക് കമ്മറ്റി കൺവീനറും ഇറ്റാലിയൻ ഫെഡറേഷൻ ട്രഷററുമായ ജയ്സൺ വിലങ്ങുകല്ലുങ്കൽ എന്നിവർ ആശംസകൾ അർപ്പിക്കുകയും, ജോമോൻ വമ്മിയാലിൽ കതജ്ഞതയർപ്പിക്കുകയും ചെയ്തു

ഉദ്ഘാടനത്തിനു ശേഷം ചേർന്ന പൊതുയോഗത്തിൽ മെംബർഷിപ് വിതരണം ഔദ്ധോഗികമായ് ആരംഭിച്ചു. തുടർന്ന് സംഘടനയുടെ പ്രധമ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ബിജോ  തോമസ് മഞ്ഞനടിയിൽ (പേരൂർ), വൈസ് പ്രസിഡന്റ് ജയിംസ്  ലൂക്കാ
പുളിക്കമറ്റത്തിൽ (പയ്യാവൂർ), സെക്രട്ടറി ട്രീസ ബെന്നി കിഴവള്ളിൽ (കോതനല്ലൂർ), ജോയിൻ സെക്രട്ടറി ബിൻസി  ലൂക്കാ പാലക്കാട്ടുതാഴുത്ത് (കരിപ്പാടം , ഏനാദി), ട്രെഷർ ജോബിഷ്  ജോയ് കപ്പുകാലായിൽ (പയ്യാവൂർ) കമ്മറ്റി അഗമായ് സിജോ  തോമസ്
കൊണ്ടാടിയേൽ (കറുപ്പന്തറ), ഇറ്റാലിയൻ ഫെഡറേഷനിലേക്കുള്ള ഡലഗേറ്റ് ജോമോൻ ജോസ് വമ്മിയാലിൽ (കടുത്തുരുത്തി)
എന്നിവരാണവർ.

    അഭി.മാർ മാത്യു മൂലക്കാട്ട് പിതാവ് ആശംസ അറിയിച്ചു. പിതാവിനെ കൂടാതെ,, KCC പ്രസിഡന്റ് സ്റ്റീഫൻ ജോർജ്ജ് Ex MLA, KCC സെക്രട്ടറി ഷൈജി ഓട്ടപ്പള്ളി, DKCC ചെയർമാൻ ബിനു തുരുത്തിയിൽ, DKCC സെക്രടറി വിനോദ് മാണി, KCS വൈസ് പ്രസിഡന്റ് സാജു കണ്ണമ്പള്ളി, യൂറോപ്യൻ ഫെഡറേഷൻ ചെയർമാൻ ജോയ്സ്മോൻ മാവേലിൽ, KCA മിലാൻ പ്രസിഡൻറ് സുനിൽ പുത്തൻപറമ്പിൽ, KCA സവോണ പ്രസിഡൻറ് രഞ്ചു പച്ചിക്കര, KCA ജനോവ പ്രസിഡൻറ് ബിജു ഉപ്പൂട്ടിൽ, KCYL ജനോവ പ്രസിഡൻറ് ഷോൺ അട്ടേൽ,, തുടങ്ങി സമുദായത്തിലെ തന്നെ പ്രമുഖരായ വ്യക്തികൾ KCA തൊസ്ക്കാന യൂണിറ്റിന് ആശംസകൾ അർപ്പിച്ചു.
      

    IKCFജനറൽ സെക്രട്ടറി., മാത്യു കൊച്ചുവീട്ടിൽ.

Read more

ഇറ്റലിയിലെ തൊസ്ക്കാന ക്നാനായ അസോസിയേഷൻ ഇന്ന് യാഥാർഥ്യമാകുന്നു

ഇറ്റലിയിലെ തൊസ്ക്കാന റീജിയണിൽപ്പെട്ട മോന്തക്കത്തീനി, ലിവോർണോ, തൊസ്ക്കാന, ഫിറേൻസ്, സിയന്ന തുടങ്ങിയ സ്ഥലങ്ങളെ കൂട്ടിയിണക്കി മാർച്ച് 4 ന് KCA-തൊസ്ക്കാന എന്ന പേരിൽ പുതിയൊരു ക്നാനായ കാത്തലിക് അസോസിയേഷൻ ഇറ്റാലിയൻ ഫെഡറേഷന്റെ നേതൃത്വത്തിൽ യാഥാർത്ഥ്യമാവുകയാണ്.

അഡ്ഹോക് കമ്മിറ്റി കോ-ഓർഡിനേറ്ററായ ബിജോ തോമസ് മഞ്ഞനാടിയിലിന്റെയും (ഇടയാടിയിൽ), കൺവീനറായ ജയ്സൺ വിലങ്ങുകല്ലുങ്കലിന്റെയും (ഫെഡറേഷൻ പ്രതിനിതി), മറ്റ് കമ്മറ്റി അംഗങ്ങളായ ജോമോൻ വമ്മിയാലിൽ, സാജൻ തോട്ടത്തിൽ, നോബി വേണാട്, ജോബീഷ് കപ്പുകാലായിൽ, ഷാജി കല്ലംതൊട്ടിയിൽ, സിറിൾ ഉറു വാഡിയിൽ, സനറ്റ് അത്തിമറ്റത്തിൽ, ബിൻസി ലൂക്ക, ആൻസി ജയിംസ്, ബിൻസി ജോമോൻ, ബിൻസി ജേക്കബ്, ജയിംസ് ലൂക്ക പ്രതീഷ് കൂടണിനാലിൽ, ഷാജി ഫിലിപ്പ്, ലിറ്റി ബിജോ എന്നിവരുടെയും ഒത്തൊരുമയോടെയുള്ള പ്രവർത്തനങ്ങളാണ് ഇത്രയധികം സ്ഥലങ്ങളെ കൂട്ടിയിണക്കി തൊസ്ക്കാനയിൽ ഒരു അസോസിയേഷൻ രൂപീകൃതമാക്കുവാൻ സഹായിച്ചത്.

അഡോഹ് കമ്മറ്റിയിൽ ഫാ.ജിൻസൺ നെ കൂടാതെ ഫെഡറേഷൻ പ്രതിനിതികളായ തോമസ് കാവിൽ (പ്രസിഡന്റ്), മാത്യു കൊച്ചുവീട്ടിൽ (ജനറൽ സെക്രട്ടറി), ജോജി അച്ചേട്ട് (ജോ. സെക്രറി), ജയ്സൺ വിലങ്ങുകല്ലിങ്കൽ (ട്രഷറർ) , ജറിൻ ആണ്ടുമാലിൽ എന്നിവരും പങ്കെടുത്തു. ഇറ്റലിയുടെ ചാർജ്ജുള്ള ഫാ. പ്രിൻസ് മുളകുറ്റത്തിലച്ചന്നാണ് തൊസ്ക്കാന ക്നാനായ അസോസിയേഷൻ ഉദ്ഘാടനം ചെയ്യുന്നത്.

Kca തൊസ്ക്കാനയുടെ ഉദ്ഘാടനത്തിനും തുടർന്നുള്ള പ്രവർത്തനങ്ങളിലും ഏവരുടെയും സാന്നിദ്ധ്യ സഹകരണങ്ങളും, ആശംസകളും, പ്രാർത്ഥനകളും അഭ്യർത്ഥിക്കുന്നു.. ഇറ്റാലിയൻ ക്‌നാനായ കാത്തലിക് ഫെഡറേഷൻ (IKCF) എക്സിക്യൂട്ടീവ് കമ്മറ്റിക്കു വേണ്ടി ജനറൽ സെക്രട്ടറി., മാത്യു കൊച്ചുവീട്ടിൽ.

Read more

ക്രിസ്തുദേവന്റെ പീഡാനുഭവ സ്മരണ അനുസ്മരിച്ചുകൊണ്ട് ബർമിങ്ങാം ക്നാനായ കാത്തലിക് അസോസിയേഷൻ

ബർമിങ്ഹാം: ക്രിസ്തുദേവന്റെ പീഡാനുഭവ സ്മരണ അനുസ്മരിച്ചുകൊണ്ട്  ബർമിങ്ങാം ക്നാനായ കാത്തലിക് അസോസിയേഷൻ യുവജനങ്ങളുടെ പ്രാധാന്യത്തോട പീഡാനുഭവ സ്മരണ ആചരിക്കുന്നു.

വർഷങ്ങളായി നടന്നുവരുന്ന മാസാദ്യ ദിവ്യബലിയിൽ, മാർച്ച്മാസം യൂണിറ്റിലെ KCYL അംഗങ്ങളുടെ  നേതൃത്വത്തിൽ ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണ പുതുക്കിക്കൊണ്ട് നോമ്പാചരണം ഒരു അനുഭവമായി ആചരിക്കുന്നു. മാർച്ച് മാസം നാലാം തീയതി ഉച്ചതിരിഞ്ഞ്  രണ്ടര മണിക്ക് കെ സി വൈ എൽ അംഗങ്ങൾ മാതാപിതാക്കൾക്കൊപ്പം ചേർന്നു  UKKCA ചാപ്പലിൽ ഗാഗുൽത്താ അനുഭവം പുനരവതരിപ്പിക്കുന്നു. ക്രിസ്ത്വാനുഭവം ഉൾക്കൊള്ളുവാനും രക്ഷണീയ കർമ്മത്തിലൂടെ  പുതുസൃഷ്ടിക്കുവാനുമുളള   ക്രിസ്തുദർശനം യുവജനങ്ങൾക്ക്  നൽകിക്കൊണ്ട് ബർമിങ്ഹാം ക്നാനായ കാത്തലിക് യൂണിറ്റ് മാതൃകയാവുന്നു. ദൈവാനുഭവ ശുശ്രൂഷകളിൽ പങ്കുചേരാനായി എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി കമ്മറ്റി അംഗങ്ങൾ അറിയിക്കുന്നു.

Read more

കെ സി വൈ എൽ ഇറ്റലി റീജിയണിന് പുതിയൊരു യൂണിറ്റുകൂടി

കെ സി വൈ എൽ ഇറ്റലി റീജിയണിന് പുതിയൊരു യൂണിറ്റുകൂടി  
സലേർണൊ. ഇറ്റലിയിൽ ക്നാനായ യുവജനങ്ങളുള്ള എല്ലാസ്ഥലങ്ങളിലും കെ.സി.വൈ.എൽ യൂണിറ്റുകൾ തുടങ്ങുക എന്നൊരു ലക്ഷ്യവുമായി കെ.സി.വൈ.എൽ ഇറ്റലി  റീജിയൺ പ്രവർത്തനം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമെന്നോണം ഒരു വർക്കിങ്ങ് കമ്മറ്റി രൂപീകരിക്കുകയും റോമിലെ യൂണിറ്റിൽ നിന്നു ലിബിൻ കുഞ്ഞുമോൻ, ബിന്റോ രാജു, സ്റ്റെവിൻ ബാബു, സിജോ ഇടച്ചേരിയെയും ജനോവ യൂണിറ്റിൽ നിന്ന്  ഷോൺ ഷിബി  മാത്യു, ജസ്റ്റിൻ ജോണിയേയും തിരഞ്ഞെടുക്കുകയുണ്ടായി. ഈ കമ്മറ്റിയുടെ പ്രവർത്തന ഫലമായി 
ഡിസംബർ മാസത്തിൽ ജനോവയിൽ കെ.സി.വൈ.എൽ ജനോവ യൂണിറ്റ് ഉദ്ഘാടനം ചെയ്‌തിരുന്നു... ഫെബ്രുവരി  4 ഞായറാഴ്ച്ച നോച്ചേരയിൽവെച്ചു രാവിലെ 10 മണിയോടെയാണ് മീറ്റിങ്ങ് ആരംഭിച്ചത് ഫാ.അനുപ് ഇലവുങ്കാചാലിന്റെ നേതൃത്വത്തിൽ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും തുടർന്ന് യുണിറ്റ് ഉദ്ഘാടനം ചെയുകയും ചെയ്തു. യുണിറ്റ് പ്രസിഡന്റായി ബിബിൻ ജോയി കൊണ്ടേട്ടുമലയിൽ(മാന്നാനം),സെക്രട്ടറിയായി സിനി രാജീവ് ഉണ്ണംതരപ്പേൽ(കല്ലാർ), ട്രഷറായി നിമ്മീഷ്‌ ജയിംസ് നിരവത്ത്‌ (ചാമക്കാല), എന്നിവരെയും ഡയറക്ടറായി ബിജോയ് ഉരുമ്പേലിനേയും(അരീക്കര) തിരഞ്ഞെടുക്കുകയുണ്ടായി. ക്നാനായ അസോസിയേഷൻ പോലും ഇല്ലാത്ത ഈ സ്ഥലങ്ങളിൽ കെ.സി.വൈ.എൽ യൂണിറ്റുകൾ തുടങ്ങാൻ സാധിച്ചത് വർക്കിങ്ങ് കമ്മറ്റിയുടെ മികവുറ്റ പ്രവർത്തന ഫലമായിട്ടാണ്. ചടങ്ങിൽ റോമിൽ നിന്നും ലിബിൻ കുഞ്ഞുമോൻ, ബിന്റോ രാജു, സ്റ്റെവിൻ ബാബു, സിജോ ഇടച്ചേരി എന്നിവർ സന്നിഹിതരായിരുന്നു.

സലേർണൊ. ഇറ്റലിയിൽ ക്നാനായ യുവജനങ്ങളുള്ള എല്ലാസ്ഥലങ്ങളിലും കെ.സി.വൈ.എൽ യൂണിറ്റുകൾ തുടങ്ങുക എന്നൊരു ലക്ഷ്യവുമായി കെ.സി.വൈ.എൽ ഇറ്റലി  റീജിയൺ പ്രവർത്തനം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമെന്നോണം ഒരു വർക്കിങ്ങ് കമ്മറ്റി രൂപീകരിക്കുകയും റോമിലെ യൂണിറ്റിൽ നിന്നു ലിബിൻ കുഞ്ഞുമോൻ, ബിന്റോ രാജു, സ്റ്റെവിൻ ബാബു, സിജോ ഇടച്ചേരിയെയും ജനോവ യൂണിറ്റിൽ നിന്ന്  ഷോൺ ഷിബി  മാത്യു, ജസ്റ്റിൻ ജോണിയേയും തിരഞ്ഞെടുക്കുകയുണ്ടായി. ഈ കമ്മറ്റിയുടെ പ്രവർത്തന ഫലമായി 

ഡിസംബർ മാസത്തിൽ ജനോവയിൽ കെ.സി.വൈ.എൽ ജനോവ യൂണിറ്റ് ഉദ്ഘാടനം ചെയ്‌തിരുന്നു... ഫെബ്രുവരി  4 ഞായറാഴ്ച്ച നോച്ചേരയിൽവെച്ചു രാവിലെ 10 മണിയോടെയാണ് മീറ്റിങ്ങ് ആരംഭിച്ചത് ഫാ.അനുപ് ഇലവുങ്കാചാലിന്റെ നേതൃത്വത്തിൽ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും തുടർന്ന് യുണിറ്റ് ഉദ്ഘാടനം ചെയുകയും ചെയ്തു. യുണിറ്റ് പ്രസിഡന്റായി ബിബിൻ ജോയി കൊണ്ടേട്ടുമലയിൽ(മാന്നാനം),സെക്രട്ടറിയായി സിനി രാജീവ് ഉണ്ണംതരപ്പേൽ(കല്ലാർ), ട്രഷറായി നിമ്മീഷ്‌ ജയിംസ് നിരവത്ത്‌ (ചാമക്കാല), എന്നിവരെയും ഡയറക്ടറായി ബിജോയ് ഉരുമ്പേലിനേയും(അരീക്കര) തിരഞ്ഞെടുക്കുകയുണ്ടായി. ക്നാനായ അസോസിയേഷൻ പോലും ഇല്ലാത്ത ഈ സ്ഥലങ്ങളിൽ കെ.സി.വൈ.എൽ യൂണിറ്റുകൾ തുടങ്ങാൻ സാധിച്ചത് വർക്കിങ്ങ് കമ്മറ്റിയുടെ മികവുറ്റ പ്രവർത്തന ഫലമായിട്ടാണ്. ചടങ്ങിൽ റോമിൽ നിന്നും ലിബിൻ കുഞ്ഞുമോൻ, ബിന്റോ രാജു, സ്റ്റെവിൻ ബാബു, സിജോ ഇടച്ചേരി എന്നിവർ സന്നിഹിതരായിരുന്നു.

Read more

മാഞ്ചസ്റ്റർ ക്നാനായ ചാപ്ലയൻസിയിൽ നോമ്പുകാല ധ്യാനം മാർച്ച് 2, 3 4 തീയതികളിൽ

മാഞ്ചസ്റ്റർ ക്നാനായ ചാപ്ലയൻസിയിൽ നോമ്പുകാല ധ്യാനം 
മാഞ്ചസ്റ്റർ : സെന്റ് മേരിസ് ക്നാനായ ചാപ്ല്യൻസിയുടെ അഭിമുഖ്യത്തിൽ നോമ്പാല ചന്തകൾ ഉണർത്തികൊണ്ടു നോമ്പുകാല ധ്യാനം നടത്തപ്പെടുന്നു. മാർച്ച്  2, 3  4 തീയതികളിൽ നടത്തപ്പെടുന്ന ധ്യാനം ഫാ ടോമി എടാട്ട് നയിക്കും. സെന്റ് എലിസബത്ത് പള്ളിയിലായിരിക്കും ധ്യാനവും വെള്ളിയാഴ്ച്ച ദിവസം 6 :30 മുതൽ വി കുർബാനയും കുരിശ്ശിന്റെ വഴിയും ക്രമീകരിച്ചിരിക്കുന്നത്. മാഞ്ചസ്റ്ററിൽ മുഴുവൻ ക്നാനായ മക്കളെയും ഈ നോമ്പുകാല ധ്യാനത്തിലേക്കും വലിയ നോമ്പിലെ ചിന്തകളിലേക്കും ക്ഷണിക്കുന്നതായി ഡയറക്റ്റർ ഫാ സജി മലയിൽപുത്തൻപുര അറിയിച്ചു 

മാഞ്ചസ്റ്റർ : സെന്റ് മേരിസ് ക്നാനായ ചാപ്ല്യൻസിയുടെ അഭിമുഖ്യത്തിൽ നോമ്പാല ചന്തകൾ ഉണർത്തികൊണ്ടു നോമ്പുകാല ധ്യാനം നടത്തപ്പെടുന്നു. മാർച്ച്  2, 3  4 തീയതികളിൽ നടത്തപ്പെടുന്ന ധ്യാനം ഫാ ടോമി എടാട്ട് നയിക്കും. സെന്റ് എലിസബത്ത് പള്ളിയിലായിരിക്കും ധ്യാനവും വെള്ളിയാഴ്ച്ച ദിവസം 6 :30 മുതൽ വി കുർബാനയും കുരിശ്ശിന്റെ വഴിയും ക്രമീകരിച്ചിരിക്കുന്നത്.

മാഞ്ചസ്റ്ററിൽ മുഴുവൻ ക്നാനായ മക്കളെയും ഈ നോമ്പുകാല ധ്യാനത്തിലേക്കും വലിയ നോമ്പിലെ ചിന്തകളിലേക്കും ക്ഷണിക്കുന്നതായി ഡയറക്റ്റർ ഫാ സജി മലയിൽപുത്തൻപുര അറിയിച്ചു 

Read more

ഇറ്റലിയിലെ തൊസ്ക്കാനയിൽ പുതിയൊരു ക്നാനായ അസോസിയേഷൻ ആരംഭിക്കുന്നു

ഇറ്റലിയിലെ തൊസ്ക്കാനയിൽ മാർച്ച് നാലിന് ഇറ്റാലിയൻ ഫെഡറേഷന്റെ നേതൃത്വത്തിൽ പുതിയൊരു ക്നാനായ അസോസിയേഷൻ ആരംഭിക്കുന്നു. ഇറ്റാലിയൻ ക്നാനായ ഫെഡറേഷന്റെ പ്രവർത്തനങ്ങൾ സജ്ജീവപ്രവർത്തനങ്ങളിലൂടെ ഒരു സ്വപ്‌നംകൂടി സത്യമാകുകയാണ്.

      തൊസ്ക്കാന റീജിയണിൽപ്പെട്ട മോന്തക്കത്തീനി, ലിവോർണോ, ഫിറേൻസ്, സിയന്ന, ഗ്രോസ്സത്തോ, ലൂക്കാ തടങ്ങിയ സ്ഥലങ്ങളെ കൂട്ടിയിണക്കി 2018 മാർച്ച് 4 ന് KCA തൊസ്ക്കാന യാഥാർത്ഥ്യമാവുകയാണ്.

    KCA തൊസ്ക്കാന യൂണിറ്റ് ഉദ്ഘാടനവുമായ് ബന്ധപ്പെട്ട് അവസാനവട്ട ചർച്ചകൾക്കായ്  Fr. ജിൻസൺ കുട്ടിയാനിൽ അച്ചന്റെ സാന്നിദ്ധ്യത്തിൽ ഫെഡറേഷൻ പ്രതിനിതികളും തൊസ്ക്കാന AD-HOC  കമ്മറ്റി അംഗങ്ങളുമായ് ഫെബ്രുവരി 18 ന് ചർച്ച നടത്തുകയും ഉദ്ഘാടന പരിപാടികൾ കമീകരിക്കുകയും ചെയ്തു. ഇറ്റലിയിൽ പുതിയതായ് ഒരു ക്നാനായ അസോസിയേഷൻ ഉണ്ടാക്കുമ്പോൾ അവിടെ പ്രവർത്തിക്കുന്ന മലയാളി അസോസിയേഷൻ, ക്ലബ്ബുകൾ അതുപോലെ മറ്റ്  പ്രസ്താനങ്ങളുടെയും പ്രവർത്തനങ്ങളെ ഒരു രീതിയിലും ബാധിക്കാത്ത രീതിയിൽ പ്രവർത്തിക്കുന്നതിനും , ഭാവിയിൽ അസോസിയേഷന് ഉണ്ടാകുന്ന ഫണ്ട് എങ്ങനെ വിനിയോഗിക്കണം , എന്തിനൊക്കെ ഉപയോഗിക്കാൻ പാടില്ല എന്നൊക്കെ പ്രതിപാതിക്കുന്ന ഒരു പ്രവർത്തന മാർഗ്ഗരേഖ അവിടെയുള്ള ജനങ്ങളുടെ വികാരങ്ങളെ ഉൾക്കൊണ്ട്കൊണ്ട് തയാറാക്കുകയും അവർക്ക് സമർപ്പിക്കുകയും ചെയ്തു.

      അഡോബ് കമ്മിറ്റി കോ-ഓർഡിനേറ്ററായ ബിജോ തോമസ് മഞ്ഞനാടിയിലിന്റെയും (ഇടയാടിയിൽ), കൺവീനറായ ജയ്സൺ വിലങ്ങുകല്ലുങ്കലിന്റെയും (ഫെഡറേഷൻ പ്രതിനിതി) മറ്റ് കമ്മറ്റി അംഗങ്ങളായ............
......ഒത്തൊരുമയോടെയുള്ള പ്രവർത്തനങ്ങളാണ് ഇത്രയധികം സ്ഥലങ്ങളെ കൂട്ടിയിണക്കി തൊസ്ക്കാനയിൽ ഒരു അസോസിയേഷൻ രൂപീകൃതമാക്കുവാൻ സഹായിച്ചത്.

അഡോഹ് കമ്മറ്റിയിൽ ഫാ. ജിൻസൺ നെ കൂടാതെ ഫെഡറേഷൻ പ്രതിനിതികളായ തോമസ് കാവിൽ (പ്രസിഡന്റ്), മാത്യു കൊച്ചുവീട്ടിൽ (ജനറൽ സെക്രട്ടറി), ജോജി അച്ചേട്ട് (ജോ. സെക്രറി), ജയ്സൺ വിലങ്ങുകല്ലിങ്കൽ (ട്രഷറർ) എന്നിവരും പങ്കെടുത്തു.

      KCA തൊസ്ക്കാനയുടെ  ഉദ്ഘാടനത്തിനും തുടർന്നുള്ള പ്രവർത്തനങ്ങളിലും ഏവരുടെയും സാന്നിദ്ധ്യ സഹകരണങ്ങളും, ആശംസകളും, പ്രാർത്ഥനകളും അഭ്യർത്ഥിക്കുന്നു.

    തൊസ്ക്കാന ക്നാനായ അസോസിയേഷൻ സാക്ഷാത്ക്കാരമായതിനു ശേഷം പുതിയ യൂണിറ്റുകൾ ആരംഭിക്കുവാൻ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന മറ്റ് സ്ഥലങ്ങൾ നാപ്പൊളി , നൊച്ചേര, ത്രവീസോ, റവേണ ,ബൊളോജ്ഞ. എന്നിവയാണ്.

        അസോസിയേഷനുകൾക്കൊപ്പം യുവജന പ്രസ്താനമായ KCYL ലും  ഇറ്റലിയിൽ വളർന്നുകൊണ്ടിരിക്കുകയാണെന്നവിവരം അഭിമാനത്തോടെ സൂചിപ്പിക്കുന്നു. ഈ വർഷം പുതിയ യൂണിറ്റുകൾ GENOVA , NAPOLI, SALERNO  തുടങ്ങിയ സ്ഥലങ്ങളിൽ ആരംഭിക്കുവാൻ യുവനേതൃത്വത്തിനു സാധിക്കുകയുണ്ടായി. കൂടാതെ പുതിയതായ് മറ്റ് യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ യുവജനങ്ങളുടെ നേതൃത്വത്തിൽ നടത്തി വരുകയാണ്.

ഇറ്റാലിയൻ ക്‌നാനായ കാത്തലിക് ഫെഡറേഷൻ (IKCF) എക്സിക്യൂട്ടീവ് കമ്മറ്റിക്കു വേണ്ടി ജനറൽ സെക്രട്ടറി., മാത്യു കൊച്ചുവീട്ടിൽ.

Read more

UKKCA വിശുദ്ധനാട് തീർത്ഥാടനം 90 അംഗ ടീമംഗങ്ങൾക്കും പ്രാർത്ഥനാനിർഭരമായ ആശംസകൾ | Live on KVTV

യേശു സഞ്ചരിച്ച വഴികളിലൂടെ സഞ്ചരിക്കുവാൻ, UKKCA യുടെ നേതൃത്വത്തിൽ 2018 ഫെബ്രുവരി 9 മുതൽ 19 വരെ നീണ്ടുനിൽക്കുന്ന വിശുദ്ധനാട് തീർത്ഥാടന യാത്ര ആരംഭിച്ചു. ഇസ്രായേൽ, ജോർദ്ദാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലൂടെ 10 ദിവസം നീണ്ടു നിൽക്കുന്ന തീർത്ഥാടനത്തിൽ പങ്കാളികളാകുന്നത് തൊണ്ണൂറോളം വരുന്ന യു. കെ ക്നാനായക്കാരാണ്.

ബഹു: ഫാ. സജി തോട്ടത്തിലച്ചനാണ് ഈ തീർത്ഥാടനത്തിന് നേതൃത്വം നൽകുന്നത്. യു. കെ യിലെ നാല് എയർപോർട്ടുകളിൽ നിന്നായാണ് 90 അംഗ സംഘം യാത്ര തിരിച്ചത്. മാഞ്ചസ്റ്റർ എയർപോർട്ടിൽ നിന്നുള്ള സംഘത്തെ ബിജു മടക്കകുഴിയും, ബിർമിങ്ഹാം എയർപോർട്ടിൽ നിന്നുള്ള സംഘത്തെ ജോസ് മുഖച്ചിറയും, ഗാറ്റ്‌വിക്ക് എയർപോർട്ടിൽ നിന്നുള്ള സംഘത്തെ ജോസി നെടുംതുരുത്തിൽ പുത്തൻപുരയിലും, ഹീത്രു എയർപോർട്ടിൽ നിന്നുള്ള സംഘത്തെ ഫിനിൽ കളത്തിക്കോട്ടിലുമാണ് Lead ചെയ്യുന്നത്. ജിജോ മാധവപ്പള്ളിയുടെ നേതൃത്വത്തിലുള്ള ആഷിൻ സിറ്റിയാണ് വിശുദ്ധനാട് തീർത്ഥാടനം ക്രമീകരിച്ചിരിക്കുന്നത്. വിശുദ്ധനാട് സന്ദർശനം നടത്തുന്ന യുകെയിലെ എല്ലാ ക്നാനായ മക്കൾക്കും UKKCA സെൻട്രൽ കമ്മിറ്റിയുടെ പ്രാർത്ഥന നിറഞ്ഞ മംഗളങ്ങൾ നേരുന്നു. - യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി

Read more

ഇറ്റാലിയൻ ക്നാനായ യുവജന കൺവെൻഷന്റെ ലോഗോ പ്രകാശനം ചെയ്യതു

ഇറ്റലി: ഇറ്റാലിയൻ ക്നാനായ യുവജന കൺവെൻഷന്റെ ലോഗോ പ്രകാശനം അഭിവന്ദ്യ പിതാക്കന്മാരുടെ സാന്നിദ്ധ്യത്തിൽ റോമിൽ വെച്ചു നടത്തി. റോമിലെ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ വെച്ചു അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവു ഇറ്റാലിയൻ ക്നാനായ യുവജന കൺവെൻഷന്റെ ലോഗോ മാർ മാത്യു മൂലക്കാട്ട് പിതാവിന് നൽകി നീണ്ട നാളത്തെ കെ.സി.വൈ.എൽ ഇറ്റലി റീജിയണിന്റെ സ്വപ്നമായിരുന്ന ഇറ്റാലിയൻ യുവജന കൺവെൻഷന് തുടക്കം കുറിക്കുന്നതിനായി ലോഗോ പ്രകാശനം ചെയ്തു.

പ്രസ്തുത ചടങ്ങിൽ റീജിയൺ ചാപ്ലിൻ ഫാ. പ്രിൻസ് മുളകുമറ്റത്തിൽ, റീജിയൺ പ്രസിഡന്റ് ലിബിൻ കുഞ്ഞുമോൻ, സെക്രട്ടറി ബിന്റോ പടിഞ്ഞാറേക്കുടിലിൽ, ഡയറക്ടേഴ്സ് സുനിൽ ആനിത്തോട്ടത്തിൽ, ടെസ്സി വാക്കേൽ, കമ്മറ്റി മെമ്പർ എൽമ കെ രാജു എന്നിവർ സന്നിഹിതരായിരുന്നു.

ഇറ്റാലിയൻ ക്നാനായ യുവജന കൺവെൻഷന് മേയ്‌ പന്ത്രണ്ടേ പതിമൂന്ന് തീയതികളിൽ റോമിൽ വെച്ചു നടത്തപ്പെടും. ലോഗോ പ്രകാശനത്തിന്റ വീഡിയോ താഴെ കാണാവുന്നതാണ്.

Read more

ദൗത്യസംഘം റോമിൽ - നേരെ വാ നേരെ പോ , റോമിൽ നിന്നും തത്സമയം

ദൗത്യസംഘം റോമിൽ - നേരെ വാ നേരെ പോ , റോമിൽ നിന്നും തത്സമയം |

The delegates were well received by Cardinal Leonardo Sandri, Perfect for the Oriental Congregation,  and Archbishop Cyril Vasil,

Secretary OC. We now wait for their reply. Thank you all for the prayers, and please continue to pray for a positive outcome.

Read more

എല്ലാ കണ്ണുകളും റോമിലേക്ക്, പ്രാർത്ഥനയോടെ ക്നാനായ സമുദായം

എല്ലാ കണ്ണുകളും റോമിലേക്ക്, പ്രാർത്ഥനയോടെ ക്നാനായ സമുദായം 
റോം : ക്നാനായ സമുദായത്തിനേറ്റ പ്രതിസന്ധിക്ക് പരിഹാരം കാണുവാനായി അഭിവന്ദ്യ പിതാക്കന്മാരായ മാർ മാത്യു മൂലക്കാട്ട് , മാർ ജോസഫ് പണ്ടാരശ്ശേരി , ക്നാനായ റീജിയൺ ഡയറക്ടര് ഫാ തോമസ് മുളവനാലും കെ സി സി എൻ എ പ്രതിനിധികളായ  മേയമ്മ വെട്ടിക്കാട്ട് , ജയിമോൻ നന്ദികാട്ട് , സ്റ്റീഫൻ പോട്ടൂർ എന്നിവർ ഇന്ന് നാല് മണിക്ക് ഓറിയന്റൽ കോൺഗ്രിഗേഷൻ മുൻപാകെ കൂടിക്കാഴ്ച നടത്തും. സമുദായത്തിന്റെ ലോകം മുഴുവനുമുള്ള വിവിധ കേന്ദ്രങ്ങളിൽ ജപമാല പ്രാർത്ഥനയുമായി വിശവാസികൾ പ്രത്യാശയോടെ കാത്തിരിക്കുകയാണ്. 
കൂടുതൽ വിവരങ്ങളുമായി KVTV പ്രതിനിധികൾ ചേരുന്നതാണ്. 

റോം : ക്നാനായ സമുദായത്തിനേറ്റ പ്രതിസന്ധിക്ക് പരിഹാരം കാണുവാനായി അഭിവന്ദ്യ പിതാക്കന്മാരായ മാർ മാത്യു മൂലക്കാട്ട് , മാർ ജോസഫ് പണ്ടാരശ്ശേരി , ക്നാനായ റീജിയൺ ഡയറക്ടര് ഫാ തോമസ് മുളവനാലും കെ സി സി എൻ എ പ്രതിനിധികളായ  മേയമ്മ വെട്ടിക്കാട്ട് , ജയിമോൻ നന്ദികാട്ട് , സ്റ്റീഫൻ പോട്ടൂർ എന്നിവർ ഇന്ന് നാല് മണിക്ക് ഓറിയന്റൽ കോൺഗ്രിഗേഷൻ മുൻപാകെ കൂടിക്കാഴ്ച നടത്തും. സമുദായത്തിന്റെ ലോകം മുഴുവനുമുള്ള വിവിധ കേന്ദ്രങ്ങളിൽ ജപമാല പ്രാർത്ഥനയുമായി വിശവാസികൾ പ്രത്യാശയോടെ കാത്തിരിക്കുകയാണ്. 

Read more

ലിവർപൂളിൽ നിന്നും ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക് പതിനൊന്നാം വർഷവും അവർ യാത്ര തിരിച്ചു. Live Telecast Available

 ലിവർപൂൾ: ഇൻഡോ - ബ്രിട്ടീഷ് വിദ്യാഭ്യാസ സാംസ്കാരിക പദ്ധതിയുടെ ഭാഗമായി ലിവർപൂൾ ബ്രോഡ്ഗ്രീൻ ഇന്റർനാഷണൽ സ്കൂളിൽ നിന്നും തുടർച്ചയായി പതിനൊന്നാം വർഷവും സ്കൂൾ പ്രിൻസിപ്പൾ സാലീ ബീവേഴ്സിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളും, അദ്ധ്യാപകരും, ബ്രിട്ടീഷ് കൗൺസിൽ പ്രതിനിധിയും അടങ്ങുന്ന ഇരുപത്തി അഞ്ചംഗ പoനസംഘം പതിനഞ്ചു ദിവസത്തെ വിദ്യാഭ്യാസ സാംസ്കാരിക പഠനത്തിനായി കേരളത്തിലേയ്ക്ക് യാത്ര തിരിച്ചു.

തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പഠനസംഘത്തെ വിദ്യാഭ്യാസ സാംസ്കാരിക വകുപ്പുകൾ ചേർന്ന് സ്വീകരിയ്ക്കും. തുടർന്ന് വിവിധ വകുപ്പുകൾ സംഘടിപ്പിച്ചിരിയ്ക്കുന്ന ചർച്ചകളിലും, സെമിനാറുകളിലും പങ്കെടുത്ത് വിവിധ ജില്ലകളിലെ സ്കൂളുകളും, ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദർശിയ്ക്കും.

ബ്രോഡ്ഗ്രീൻ ഇന്റർനാഷണൽ സ്കൂളിന്റെ പാർട്ണർ സ്കൂളായ കോട്ടയം കല്ലറ സെന്റ് തോമസ് സ്കൂളിൽ ബ്രിട്ടീഷ് പഠനസംഘത്തിന് വമ്പിച്ച സ്വീകരണ പരിപാടികളാണ് ഒരുക്കിയിരിയ്ക്കുന്നത്. സ്കൂളുകൾ കൂടാതെ ഇത്തവണ സംഘാംഗങ്ങൾ കോട്ടയം ബിസിഎം കോളേജ് സന്ദർശിച്ച് അദ്ധ്യാപകരും വിദ്യാർത്ഥികളുമായി വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്തും.

വിവിധ സ്കൂളുകളിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന പഠനസംഘം കൊച്ചിയിൽ നിന്നും ദുബായിലെത്തി മൂന്നു ദിവസം അറേബ്യൻ സംസ്കാരം നേരിൽ കണ്ട് ദുബായിൽ പര്യടനം നടത്തും.

കഴിഞ്ഞ പതിനൊന്നു വർഷവും  വിജയകരമായി ഈ പദ്ധതിയ്ക്ക് നേതൃത്വം കൊടുക്കുന്ന ലിവർപൂളിലെ തോമസ് ജോൺ വാരികാടിനേയും, ന്യൂകാസ്സിലിലെ ജിജോ മാധവപ്പള്ളിയേയും സ്കൂൾ കൗൺസിൽ പ്രത്യേകം അഭിനന്ദിച്ചു.

Read more

മൈക്കിൾ മുൾഹാൾ റിപ്പോർട്ട് -യുകെയിലെ ക്നാനായ യുവജനങ്ങൾ ഒരിക്കലും അംഗീകരിക്കില്ലെന്ന് UKKCYL



അമേരിക്കയിലെ ക്‌നാനായ  സഭാ സമൂഹവുമായി ബന്ധപ്പെട്ടു് oriental congregation  ന്റെ തീരുമാനത്തിന് ആധാരമായ മൈക്കിൾ മുൾഹാൾ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സമുദായത്തിന്റെ പാരമ്പര്യത്തിനും പൈതൃക ത്തിനും നിലനിൽപ്പിനും തന്നെ  കോട്ടം വരുന്നതിനാൽ ,  യു കെ കെ സി വൈ എൽ Central Committe കഴിഞ്ഞ  ജനുവരി  22 ആം തീയതി തിങ്കളാഴ്ച്ച കൂടിയ  അടിയന്തര യോഗത്തിൽ റിപ്പോർട്ടിനെക്കുറിച്ച്  കേന്ദ്രകമ്മറ്റി അംഗങ്ങൾ വിശദമായ  ചർച്ചനടത്തുകയും ഈ റിപ്പോർട്ടി ലെ പരാമർശങ്ങൾ ക്‌നാ നായ  യുവജനങ്ങൾക്ക്  ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും യോഗം അസന്നിഗ്ധമായി വിലയിരുത്തി.
ഈ റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഉള്ള ഭാവി പരിപാടികൾ കോട്ടയം അതിരൂപത യും നാട്ടിലെ കെ സി വൈ എൽ നേതൃത്വവുമായി കൂടിയാലോചിച്ചു കൊണ്ട് ഉചിതമായ  ഭാവി പരിപാടികൾ ആവിഷ്ക്കരിക്കു വാനും യോഗം  തീരുമാനിച്ചു.
യു കെ കെ സി വൈ എൽ നിന്റെ പേട്രൺ കൂടിയായ മാർ മൂലക്കാട്ട് പിതാവുമായും  കൂടിയാലോചിച്ചു കൊണ്ട് ക്‌നാനയ പ്രവാസി ലോകത്ത് പിതാവ് എടുക്കുന്ന തീരുമാനങ്ങളെ യുകെയിലെ യുവജനങ്ങൾ സ്വാഗതം ചെയ്യുന്നതായിരിക്കും.

യുകെയിലെ  ക്നാനായ യുവജനങ്ങൾക്ക്    ക്നാനായ സമുദായത്തെക്കുറിച്ചും അതിന്റെ മഹനീയത യേക്കുറിച്ചും ഓര KCYL അംഗങ്ങൾക്കും ഉൾക്കൊള്ളുവാൻ പാകത്തിന്  അവരുടെ ഭാഷയിൽ ക്നാനായ ശിബിരം സംഘടിപ്പിക്കുവാൻ കമ്മറ്റി തീരുമാനം എടുത്തു.

യുകെയിലെ  വിവിധ യൂണിറ്റുകളിൽ ബോധവൽക്കരണ സെമിനാറുകൾ  സംഘടിപ്പിക്കാൻ ആവശ്യമായ  നാഷ്ണൽ റിസോഴ്സ്  ടീം സജ്ജമായി ക്കഴിഞ്ഞു.

യുകെയിലെ ഓരോ  യൂണിറ്റുകളും ആവശ്യപ്പെടുന്നതനുസരിച്ച്  അതാത് യൂണിറ്റുകളിൽ ക്ലാസുകൾ എടുക്കാൻ അനുയോജ്യരായ റിസോഴ്സ് team, സെൻട്രൽ  കമ്മറ്റി അറേൻജ്  ചെയ്യുന്നതായിരിക്കും.

പുതിയ തലമുറയ്ക്ക് മനസിലാകുന്ന തരത്തിൽ  music albums, short films , ഫേസ്ബുക്ക, വാട്ട്സ്ആപ്പ്  അടങ്ങുന്ന  സോഷ്യൽ മീഡിയ വഴി ക്നാനായ ബോധവൽക്കരണം നടത്തുന്നതിന് വേണ്ടി ഒരു സോഷ്യൽ മീഡിയ  team യുകെയിൽ  അനിവാര്യമാണെന്നും യോഗം വിലയിരുത്തി. അതിനാൽ സോഷ്യൽ മീഡിയ ടീമിനെ ഡെവലപ്പ്  ചെയ്യാൻ സെക്രട്ടറി സ്റ്റീഫൻ ടോമിനെ യോഗം  ചുമതലപ്പെടുത്തി.
യുവജനങ്ങൾക്ക് ഏറ്റവും കൂടുതൽ പ്രവർത്തന സാധ്യതയുള്ളതും ഞങ്ങൽ  ക്നാ നായക്കാർ ആനെന്നുമുള്ള ബോധ്യത്തിൽ വളരാൻ സാധ്യമാകുന്നതും യുവജനങ്ങളുടെ  ആൽമീയവും സാൻമാർഗീയവുമായ  വ്യക്തിത്വ വികസനത്തിന്  ഉപകരിക്കുന്ന  ഇടവക കൺസെപ്റ്റിൽ അധിഷ്ഠിതമായ ക്നാനായ  മിഷൻ ആണ് യുകെ പോലുള്ള  രാജ്യങ്ങളിൽ യുവജനങ്ങൾക്ക്  ഏറ്റവും അടിയന്തിരമായി ആവശ്യമെന്ന് മനസ്സിലാക്കികൊണ്ട്  യുകെയിൽ ക്നാനായ മിഷന് വേണ്ടിയു ളള എല്ലാ പ്രവർത്തനങ്ങൾക്കും ഉള്ള സപ്പോർട്ട്  യു കെ കെ സി വൈ എൽ വാഗ്ദാനം ചെയ്യുന്നു.

ഇന്ന് യുകെയിൽ ക്നാനായ യുവജനങ്ങൾ ഒന്നിച്ച്  കൂടുന്നതിന് നേരിടുന്ന പലതരത്തിലുള്ള  പ്രതിസന്ധികൾ യോഗം  ചർച്ച ചെയ്തു. യുകെയിൽ പല മാതാപിതാക്കളും, അതുപോലെ  സമുദായ  നേതാക്കളും  വാട്ട്സ് ആപ്പിലും ഫേസ്ബുക്കിലും മറ്റ് സോഷ്യൽ മീഡിയയിൽ എല്ലാംതന്നെ സമുദായത്തിനും വേണ്ടി  രക്തം ചിന്തും  ജീവൻ ബലികൊടുക്കും എന്ന്  ക്‌നാ നായ  വികാരം തുടിക്കുന്ന വാചകക്കസർത്തുകൾ നടത്തുകയും  ക്നാനായ ചർച്ചകൾ നടത്തുകയും സോഷ്യൽ മീഡിയയിൽ  വികാരം കൊള്ളുകയും  ചെയ്യുന്നതല്ലാതെ സ്വന്തം മക്കളെ KCYL ന്റെ  പരിപാടികളിൽ പങ്കെടുപ്പിക്കുവാൻ വിമുഖത കാട്ടുന്നതാണ്  യുകെയിലെ  ക്‌നാനാ യ  യുവജനങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് യോഗം വിലയിരുത്തി.

യോഗത്തിൽ യു കെ കെ സി വൈ എൽ പ്രസിഡന്റ് ശ്രീ ജോൺ സജി മലേമുണ്ടക്കൽ അധ്യക്ഷനായിരുന്നു. സ്റ്റീഫൻ ടോം,
Stefin ഫിലിപ് , നവീന കുംബക്കൽ നാഷണൽ directors ആയ cinto Vettukallel, jomol സന്തോഷ് ,
നാഷണൽ ചാപ്ലൈൻ fr.Saji മലയിൽ പുത്തൻപുരയിൽ എന്നിവർ യോഗത്തിൽ  സന്നിഹിതനായിരുന്നു.

Read more

കോട്ടയം പിതാക്കന്മാർ റോമിൽ, ക്നാനായ പ്രതിസന്ധിക്ക് വിരാമമാകുമോ ??

 കോട്ടയം പിതാക്കന്മാർ റോമിൽ, ക്നാനായ പ്രതിസന്ധിക്ക് വിരാമമാകുമോ 
റോം : റോമിൽനിന്നും എത്തിയിരിക്കുന്ന ഒരു നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ അമേരിയ്ക്കയിലെ 
 ക്നാനായ  പള്ളികളിൽ എല്ലാവര്ക്കും അംഗത്വം നൽകണം എന്ന തീരുമാനം നടിപ്പിൽ വരുത്തില്ല എന്ന തീരുമാനം റോമിനെ അറിയിക്കുന്നതിനും , അത്തരത്തിലുള്ള തീരുമാനം പുനഃപരിശോധിക്കണം എന്ന് ആവശ്യപ്പെടുന്നതിനുമായി അഭി : മാർ മാത്യു മൂലക്കാട്ട് പിതാവും , അഭി മാർ ജോസഫ് പണ്ടാരശ്ശേരി പിതാവും റോമിൽ എത്തി. 
വരുന്ന ആഴ്ച റോമിലെ ഓറിയന്റൽ കോൺഗ്രിഗേഷനെ പിതാക്കന്മാരുടെ സംഘം സന്ദർശിക്കുകയും ക്നാനായ മക്കളുടെ വികാരം അറിയിക്കുകയും ചെയ്യും. അമേരിക്കയിൽ നിന്നും ക്നാനായ റീജിയൺ ഡയറക്റ്റർ ഫാ തോമസ് മുളവനാൽ , കെ സി സി എൻ എ പ്രസിഡന്റ് ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിൽ മൂന്നംഗ അൽമായ സംഘം എന്നിവരും റോമിൽ എത്തി തങ്ങളുടെ വിയോജിപ്പ് അധികാരികളെ അറിയിക്കും എന്നാണ് ഇപ്പോൾ കിട്ടുന്ന വാർത്ത. 
അഭി : അങ്ങാടിയത്ത് പിതാവും റോമിൽ ഈ സംഘത്തോടൊപ്പം  ഓറിയന്റൽ കോൺഗ്രിഗേഷനെ കാണും എന്ന് സ്ഥിതികരിക്കാത്ത വർത്തകൾ ഉണ്ട്. 
ഏതായാലും ക്നാനായ സമുദായത്തിന്റെ ഒരു സംകീർണ്ണ പ്രശനം വന്നപ്പോൾ എല്ലാവരും ഒറ്റകെട്ടായി മുന്നേറുന്ന കാഴ്ച സമുദായ ഐക്യത്തെ തിരികെ കൊണ്ടുവന്നിരിക്കുകയാണ്.  

 കോട്ടയം പിതാക്കന്മാർ റോമിൽ, ക്നാനായ പ്രതിസന്ധിക്ക് വിരാമമാകുമോ 

റോം : റോമിൽനിന്നും എത്തിയിരിക്കുന്ന ഒരു നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ അമേരിയ്ക്കയിലെ  ക്നാനായ  പള്ളികളിൽ എല്ലാവര്ക്കും അംഗത്വം നൽകണം എന്ന തീരുമാനം നടിപ്പിൽ വരുത്തില്ല എന്ന തീരുമാനം റോമിനെ അറിയിക്കുന്നതിനും , അത്തരത്തിലുള്ള തീരുമാനം പുനഃപരിശോധിക്കണം എന്ന് ആവശ്യപ്പെടുന്നതിനുമായി അഭി : മാർ മാത്യു മൂലക്കാട്ട് പിതാവും , അഭി മാർ ജോസഫ് പണ്ടാരശ്ശേരി പിതാവും റോമിൽ എത്തി. 

വരുന്ന ആഴ്ച റോമിലെ ഓറിയന്റൽ കോൺഗ്രിഗേഷനെ പിതാക്കന്മാരുടെ സംഘം സന്ദർശിക്കുകയും ക്നാനായ മക്കളുടെ വികാരം അറിയിക്കുകയും ചെയ്യും. അമേരിക്കയിൽ നിന്നും ക്നാനായ റീജിയൺ ഡയറക്റ്റർ ഫാ തോമസ് മുളവനാൽ , കെ സി സി എൻ എ പ്രസിഡന്റ് ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിൽ മൂന്നംഗ അൽമായ സംഘം എന്നിവരും റോമിൽ എത്തി തങ്ങളുടെ വിയോജിപ്പ് അധികാരികളെ അറിയിക്കും എന്നാണ് ഇപ്പോൾ കിട്ടുന്ന വാർത്ത. 

ഏതായാലും ക്നാനായ സമുദായത്തിന്റെ ഒരു സംകീർണ്ണ പ്രശനം വന്നപ്പോൾ എല്ലാവരും ഒറ്റകെട്ടായി മുന്നേറുന്ന കാഴ്ച സമുദായ ഐക്യത്തെ തിരികെ കൊണ്ടുവന്നിരിക്കുകയാണ്.  

ഇതിനിടയിൽ ബേബി മണക്കുന്നേൽ നയിക്കുന്ന അൽമായ സംഘത്തിൽ ആരൊക്കെ പങ്കെടുക്കണം എന്നതിന് വലിയ വലിയ നിർദ്ദേശങ്ങളുമായി നവ മാധ്യമങ്ങളിൽ ഇമെയിൽ യൂദ്ധം ആരംഭിച്ചു കഴിഞ്ഞു. 

Read more

നോട്ടിങ്ഹാം യൂണിറ്റിനെ അറിയാം! പ്രസിഡൻറ്റ് ജെറി ജെയിംസ് പാലത്തുരുത്ത്! സെക്രട്ടറി ടെസ്സി ഷാജി മാളിയേക്കൽ!

മിഡ്‌ലാൻഡ്‌സ് റീജിയൻറ്റെ ഭാഗമായ എട്ട് യൂണിറ്റുകളിൽ ഒന്നാണ് നോട്ടിങ്ഹാം! അടുത്ത രണ്ടു വർഷങ്ങളിൽ ഇവരാണ് നോട്ടിങ്ഹാം യൂണിറ്റിൻറ്റെ അമരത്ത്. നിലവിലെ പ്രസിഡൻറ്റ് ശ്രീ ജിൽസ് മാത്യു നന്ദികാട്ട് (പയ്യാവൂർ) സ്ഥാനം ഒഴിയുമ്പോൾ സെക്രട്ടറിയായിരുന്ന ജെറി നോട്ടിങ്ഹാം യൂണിറ്റിൻറ്റെ പുതിയ പ്രസിഡൻറ്റാണ്. 2018-19 വർഷത്തെ സെൻട്രൽ കമ്മിറ്റിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ജെറി, UKKCA യുടെ ജോയിൻറ്റ് ട്രഷറർ ആണ്.

UKKCA യുടെ അൻപത്തൊന്ന് യൂണിറ്റുകളിലെയും 2018-2019 വർഷത്തെ ഭാരവാഹികളെ അറിയാം. UKKCA യുടെ അപ്പർ ബോഡിയായ നാഷണൽ കൗൺസിലിനെ അടുത്ത രണ്ടു വർഷങ്ങളിൽ പ്രതിനിധീകരിക്കുന്നത് 51 യൂണിറ്റുകളിൽ നിന്നുള്ള പ്രസിഡൻറ്റും സെക്രട്ടറിയുമായിരിക്കും. അതോടൊപ്പം 50 കുടുംബങ്ങൾക്ക് മുകളിലുള്ള യൂണിറ്റുകളിൽ നിന്നുള്ള ട്രഷറർമാരും. 

പ്രസിഡൻറ്റ് ശ്രീ ജെറി ജെയിംസ് പായിക്കാട്ടുമ്യാലിൽ (പാലത്തുരുത്ത്) - 07401 222669
സെക്രട്ടറി ശ്രീമതി ടെസ്സി ഷാജി മാളിയേക്കൽ (സംക്രാന്തി)
ട്രഷറർ ശ്രീ വിബിൻ എബ്രാഹം മണലേൽ (പൂഴിക്കോൽ) 
വൈസ് പ്രസിഡൻറ്റ് ശ്രീമതി സിന്‍സി എബ്രാഹം മുഖച്ചിറ മലയിൽ (കുറുമള്ളൂർ) 
ജോയിൻറ്റ് സെക്രട്ടറി ശ്രീ ജിനു സിറിയക് കൊയിതുകുത്തിൽ (കിടങ്ങൂർ)
ജോയിൻറ്റ് ട്രെഷറർ ശ്രീ ആൽഫിൻ ജോയ് കുന്നംപടവിൽ (ഉഴവൂർ)
റീജിയൻ പ്രതിനിധി ശ്രീ സിറിൾ പനങ്കാല (ഇരവിമംഗലം).
അഡ്വൈസർ ശ്രീ ജിൽസ് മാത്യു നന്ദികാട്ട് (പയ്യാവൂർ) 

Thanks to - യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.

Read more

Copyrights@2016.