europe live Broadcasting

യു കെ കെ സി എ ഷെഫീൽഡ് യൂണിറ്റിന്റെ ഈസ്റ്റർ ആഘോഷങ്ങൾ ഉജ്വലമായി

Ukkca sheffield unit ന്റ  Easter celebrations ukkca president Thomas Joseph ഉദ്ഘാടനം ചെയ്തു.unit president  Prince Ennolikara അദ്ധ്യക്ഷനായ യോഗത്തിൽ Secretary Jose Mukachirayil  സ്വഗതവും ukkca secretary Saju Lukose ആശംസയും അർപ്പിച്ചു, Treasure Byju pralel നന്ദിയും പറഞ്ഞു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ ഉണ്ടായിരിന്നു. Sheffield unit ന്റ മുൻ president മാർ ആയ Baby Urumbil ഉം Philiph പുത്തൻകാലായും cake മുറിച്ച് ആശംസകൾ അർപ്പിച്ചു.ഈ Easter celebrations ഭംഗിയാക്കാൻ committe  members  ആയ Lijo മoത്തി പറമ്പിൽ, സുനി ജോജി , അന്നമ്മ പിലിപ്പ് തുടങ്ങിയവർ നേതൃത്വം വഹിച്ചു.

Read more

ലിവർപൂളിലെ ക്നാനായ വനിതകൾ ചുവടുവച്ചത് ചരിത്രത്തിലേയ്ക്ക്.

ലിവർപൂൾ: യു കെ കെ സി എ ലിവർപൂൾ യൂണിറ്റിന്റെ (LKFF) ഇക്കഴിഞ്ഞ ഞായറാഴ്ച നടത്തിയ അതിവിപുലമായ ഈസ്റ്റർ ആഘോഷം വ്യത്യസ്ഥമായ പരിപാടികൾ കൊണ്ട് വിസ്മയങ്ങളുടെ കേളികൊട്ടായി.
ഉച്ചകഴിഞ്ഞ് രണ്ടു മണിയ്ക്ക് സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ വികാരി ജനറാൾ ഫാ: സജി മലയിൽപുത്തൻപുരയിലിന്റെ കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബ്ബാനയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. നാലു മണിയോടു കൂടി ലിവർപൂൾ സെന്റ് ഗൈലേഴ്സ് ഹാൾ ക്നാനായ സമുദായ കുടുംബങ്ങളുടെ പാരമ്പര്യ ഒത്തൊരുമയിൽ തിങ്ങിനിറഞ്ഞപ്പോൾ
ആ മുഹൂർത്തത്തിന് നിറസാന്നിദ്ധ്യമാകുവാൻ യൂറോപ്പിലെ ഏറ്റവും വലിയ സാമുദായിക സംഘടനയായ യു കെ കെ സി എ യുടെ കേന്ദ്ര ഭരണ സമിതി അംഗങ്ങൾ ഒന്നടങ്കം എത്തിച്ചേർന്നത് ലിവർപൂളിലെ ക്നാനായ ജനതയ്ക്ക് ആവേശമായി.

പ്രസിഡന്റ് ശ്രീ തോമസ് ജോൺ വാരികാടിന്റെ  അദ്ധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ യൂണിറ്റ് സെക്രട്ടറി ശ്രീ ജോബി ജോസഫ് നാരകത്തിനാംകുന്നേൽ സ്വാഗതം ആശംസിച്ചു. തുടർന്ന്‌ യു കെ കെ സി എ കേന്ദ്ര കമ്മറ്റി അംഗങ്ങളും, ലിവർപൂൾ ക്നാനായ ചാപ്ലയിൻ ഫാ: സജി മലയിൽപുത്തൻപുരയിൽ, യു കെ കെ സി വൈ എൽ കേന്ദ്ര യൂണിറ്റ് ഭാരവാഹികൾ, യു കെ ക്നാനായ വനിതാ ഫോറം കേന്ദ്ര യൂണിറ്റ് ഭാരവാഹികൾ, ലിവർപൂൾ യൂണിറ്റ് കമ്മറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് ഒന്നിച്ച് ഭദ്രദീപം കൊളുത്തി ഉൽഘാടനം ചെയ്തപ്പോൾ മാർത്തോമൻ ഗീതങ്ങളും, നടവിളികളും കൊണ്ട് ക്നാനായ മക്കൾ ആവേശത്തിരയിളക്കി .

തുടർന്ന് കെ സി വൈ എൽ യുവപ്രതിഭകൾ അവതരിപ്പിച്ച സ്വാഗത നൃത്തം യുവതലമുറയ്ക്ക് ക്നാനായ സമുദായത്തോടുള്ള തീവ്രവിശ്വാസ പ്രഖ്യാപനമായി. വിവിധ ഏരിയകളിൽ നിന്നും ആവേശത്തോടെ അവതരിപ്പിച്ച വൈവിദ്ധ്യമാർന്ന കലാപരിപാടികളും, ദമ്പതികൾക്കായി നടത്തിയ ഫാഷൻ ഷോയും നിറഞ്ഞ ഹർഷാരവത്തോടെ സദസ് ഏറ്റെടുത്തു.

 ഈസ്റ്റർ ആഘോഷം ഏറ്റെടുത്ത് നടത്തിയ ലിവർപൂൾ ക്നാനായ വനിതാ ഫോറത്തിന്റെ വനിതകൾ മൽസരബുദ്ധിയോടെ സ്റ്റേജിൽ നിറഞ്ഞാടിയപ്പോൾ അടുക്കളയിൽ മാത്രം തങ്ങളെ തളച്ചിടാനാവില്ല എന്ന പ്രഖ്യാപനവും, അണിയറയിൽ നിന്നും അരങ്ങത്തേയ്ക്കുള്ള ക്നാനായ വനിതകളുടെ അരങ്ങേറ്റമുമായി മാറി.

ഈ വർഷത്തെ  യു കെ കെ സി എ കൺവൻഷന്റെ ആപ്തവാഖ്യ പ്രഖ്യാപനം പ്രസിഡന്റ് തോമസ് തൊണ്ണമ്മാവുങ്കലും, ആദ്യ ടിക്കറ്റ് വിൽപ്പന ട്രഷറാർ വിജി ജോസഫ് ലിവർപൂൾ യൂണിറ്റ് പ്രസിഡന്റ് തോമസ് വാരികാടിന് നൽകി ഉൽഘാടനവും ചെയ്തു.

ഫാ: സജി മലയിൽ പുത്തൻപുരയിൽ അനുഗ്രഹ പ്രഭാഷണവും, ലിവർപൂൾ യൂണിറ്റ് പ്രസിഡന്റ് തോമസ്‌ ജോൺ വാരികാട്ട് അദ്ധ്യക്ഷപ്രസംഗവും, യു കെ കെ സി എ പ്രസിഡന്റ് ശ്രീ തോമസ് തൊണ്ണംമാവുങ്കൽ ഉൽഘാടന പ്രസംഗവും, ജനറൽ സെക്രട്ടറി ശ്രീ സാജു ലൂക്കോസ്, ട്രഷറാർ ശ്രീ വിജി ജോസഫ്, വൈസ് പ്രസിഡന്റ് ശ്രീ വിപിൻ പണ്ടാരശ്ശേരിൽ, ജോയിന്റ് സെക്രട്ടറി ശ്രീ സണ്ണി രാഗമാലിക, ജോയിന്റ് ട്രഷറാർ ശ്രീ ജെറി ജെയിംസ്, നാഷണൽ വനിതാ ഫോറം ചെയർപേഴ്സൺ ശ്രീമതി ടെസ്സി മാവേലി എന്നിവർ ആശംസകളും നേർന്ന് സംസാരിച്ചു. ലിവർപൂൾ ക്നാനായ വനിതാ ഫോറം പ്രതിനിധി ശ്രീമതി ആലീസ് ബേബി നന്ദി രേഖപ്പെടുത്തി.

ചാരുതയാർന്ന അവതരണ ശൈലിയിലൂടെ സദസ്സിനെ കൈയ്യിലെടുത്ത അവതാരകർ ഏവരുടെയും പ്രശംസ ഏറ്റുവാങ്ങിയപ്പോൾ ഈസ്റ്റർ ആഘോഷം തങ്ങളുടെ കൈകളിലൂടെ വേറിട്ട അനുഭവമാക്കുന്നതിന് നേതൃത്വം കൊടുത്ത ലിവർപൂൾ ക്നാനായ വനിതാ ഫോറത്തിന്റെ പ്രതിനിധികളായ ഷൈബി സിറിയക്കിനും, ആലീസ് ബേബിയ്ക്കും, ജീൻ ജോജോയ്ക്കും സദസ്യർ ഒന്നടങ്കം നന്ദി പറഞ്ഞു പിരിയുമ്പോൾ രാത്രി പതിനൊന്നു മണി കഴിഞ്ഞിരുന്നു.

വാർത്ത: ജോബി ജോസഫ്.
Read more

ഇറ്റാലിയൻ ക്‌നാനായ കാത്തലിക് ഫെഡറേഷന്റെ ജനറൽ ബോഡി മീറ്റിംങ്ങും പ്രവർത്തനോദ്ഘാടനവും.

ഇറ്റാലിയൻ ക്‌നാനായ കാത്തലിക് ഫെഡറേഷന്റെ ജനറൽ ബോഡി മീറ്റിംങ്ങും പ്രവർത്തനോദ്ഘാടനവും.
          പരിശുദ്ധ സിംഹാസനം സ്ഥിതി ചെയ്യുന്ന റോമിൽ, ഇറ്റാലിയൻ ക്‌നാനായ കാത്തലിക് ഫെഡറേഷന്റെ രണ്ടാമത് ജനറൽ ബോഡി മീറ്റിംങ്ങും, 2018- 2019 വർഷത്തെ പ്രവർത്തനോദ്ഘാടനവും ഈ വരുന്ന ഏപ്രിൽ 14 ന് നടത്തുന്നു.
            റോം, മിലാൻ , ജനോവ, സവോണ, തെസ്ക്കാന, സിസിലിയ എന്നീ സ്ഥലങ്ങളിലെ എക്സിക്യൂട്ടീവ് അംഗങ്ങളും, ഡലഗേറ്റ്സും പങ്കെടുക്കുന്ന ഈ ജനറൽ ബോഡി മീറ്റിംങ്ങ്, ഇറ്റലിയിലെ ക്‌നാനായക്കാർ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
പുതിയ ഭരണസമിതി അധികാരമേറ്റയുടനേ പല സ്ഥലങ്ങളിലും അസോസിയേഷനകൾ ആരംഭിക്കുകയും, വിവിധ സ്ഥലങ്ങളിൽ KCYL യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് ചുക്കാൻ പിടിക്കുകയും ചെയ്തു. കൂടാതെ വിവിധ ആനുകാലിക പ്രശ്നങ്ങളിൽ ഇടപ്പെട്ട്  പ്രവർത്തനങ്ങൾ സജീവമാക്കുകയും ചെയ്തു.
            പ്രസിഡന്റ് തോമസ് കാവിലിന്റെ നേതൃത്വത്തിൽ മുന്നേറുന്ന എക്സിക്യൂട്ടീവ് കമ്മറ്റിയിൽ മാത്യു തോമസ് കൊച്ചുവീട്ടിൽ, ജോജി അച്ചേട്ട്, ജയ്സൺ സൈമൺ വിലങ്ങുകല്ലുങ്കൽ, ജറിൻ ആണ്ടുമാലിൽ എന്നിവരാണുള്ളത്. അസോസിയേഷനുകളുടെ മേൽ ചാർജ്ജുള്ള ബഹുമാനപ്പെട്ട പ്രിൻസ് മുളകുമറ്റത്തിലച്ചന്റെ അകമഴിഞ്ഞ പിന്തുണയാണ് എക്സിക്യൂട്ടീവ് കമ്മറ്റിയുടെ കരുത്തെന്ന് പറയാതെവയ്യ.
        ഭാവി പരിപാടികൾ ക്രമീകരിക്കുന്നതിനും, യൂണിറ്റ് പ്രതിനിതികൾ തമ്മിൽ ഒത്തുചേർന്ന് ക്കും, സംവാദങ്ങൾക്കും വേദിയാകുന്ന ഈ ജനറൽബോഡി മീറ്റിംങ്ങ് 2018 ഏപ്രിൽ 14 ശനിയാഴ്ച്ച 10:30 തിന്  ആരംഭിക്കുകയും 4:00 മണിയോടെ അവസാനിക്കുകയും ചെയ്യും.
സ്ഥലം:- Piazza Cornelia, 00166, Roma
വിശ്വസ്തതയോടെ IKCF ജനറൽ സെക്രട്ടറി., മാത്യു തോമസ് കൊച്ചുവീട്ടിൽ

പരിശുദ്ധ സിംഹാസനം സ്ഥിതി ചെയ്യുന്ന റോമിൽ, ഇറ്റാലിയൻ ക്‌നാനായ കാത്തലിക് ഫെഡറേഷന്റെ രണ്ടാമത് ജനറൽ ബോഡി മീറ്റിംങ്ങും, 2018- 2019 വർഷത്തെ പ്രവർത്തനോദ്ഘാടനവും ഈ വരുന്ന ഏപ്രിൽ 14 ന് നടത്തുന്നു. റോം, മിലാൻ , ജനോവ, സവോണ, തെസ്ക്കാന, സിസിലിയ എന്നീ സ്ഥലങ്ങളിലെ എക്സിക്യൂട്ടീവ് അംഗങ്ങളും, ഡലഗേറ്റ്സും പങ്കെടുക്കുന്ന ഈ ജനറൽ ബോഡി മീറ്റിംങ്ങ്, ഇറ്റലിയിലെ ക്‌നാനായക്കാർ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.പുതിയ ഭരണസമിതി അധികാരമേറ്റയുടനേ പല സ്ഥലങ്ങളിലും അസോസിയേഷനകൾ ആരംഭിക്കുകയും, വിവിധ സ്ഥലങ്ങളിൽ KCYL യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് ചുക്കാൻ പിടിക്കുകയും ചെയ്തു. കൂടാതെ വിവിധ ആനുകാലിക പ്രശ്നങ്ങളിൽ ഇടപ്പെട്ട്  പ്രവർത്തനങ്ങൾ സജീവമാക്കുകയും ചെയ്തു. പ്രസിഡന്റ് തോമസ് കാവിലിന്റെ നേതൃത്വത്തിൽ മുന്നേറുന്ന എക്സിക്യൂട്ടീവ് കമ്മറ്റിയിൽ മാത്യു തോമസ് കൊച്ചുവീട്ടിൽ, ജോജി അച്ചേട്ട്, ജയ്സൺ സൈമൺ വിലങ്ങുകല്ലുങ്കൽ, ജറിൻ ആണ്ടുമാലിൽ എന്നിവരാണുള്ളത്. അസോസിയേഷനുകളുടെ മേൽ ചാർജ്ജുള്ള ബഹുമാനപ്പെട്ട പ്രിൻസ് മുളകുമറ്റത്തിലച്ചന്റെ അകമഴിഞ്ഞ പിന്തുണയാണ് എക്സിക്യൂട്ടീവ് കമ്മറ്റിയുടെ കരുത്തെന്ന് പറയാതെവയ്യ.

ഭാവി പരിപാടികൾ ക്രമീകരിക്കുന്നതിനും, യൂണിറ്റ് പ്രതിനിതികൾ തമ്മിൽ ഒത്തുചേർന്ന് ക്കും, സംവാദങ്ങൾക്കും വേദിയാകുന്ന ഈ ജനറൽബോഡി മീറ്റിംങ്ങ് 2018 ഏപ്രിൽ 14 ശനിയാഴ്ച്ച 10:30 തിന്  ആരംഭിക്കുകയും 4:00 മണിയോടെ അവസാനിക്കുകയും ചെയ്യും. സ്ഥലം:- Piazza Cornelia, 00166, Roma

Read more

കോട്ടയം സ്വദേശിനി മലയാളി നേഴ്സ് അയർലണ്ടിൽ മരണം അടഞ്ഞു

കോർക്ക് . അയർലണ്ടിലെ കോർക്കിനു സമീപം സാര്‍സ് ഫീല്‍ഡ് റോഡിലെ കാര്‍ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ഐസിയുവിലായിരുന്ന മലയാളി നഴ്‌സ് സിനി ചാക്കോ ഇന്ന്  ഉച്ചയോടെ  മരണത്തിന് കീഴടങ്ങി.
കോട്ടയം ചങ്ങനാശേരി റോഡിൽ ചിങ്ങവനത്തിനു സമീപമുള്ള  വട്ടന്‍ച്ചിറ കുറുച്ചി, പാറശേരി സ്വദേശിനിയായ സിനി ചാക്കോ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നേഴ്സായി ജോലിചെയ്തു വരികയായിരുന്നു.

കഴിഞ്ഞ മാസം പതിനാലാം തീയതി രാത്രി ആശുപത്രി ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് പോകും വഴിയാണ് നിര്‍ഭാഗ്യകരമായ അപകടം സംഭവിച്ചത്. സ്റ്റാര്‍സ് ഫീല്‍ഡ് ക്രോസിങ്ങിലെ റൗണ്ട് എബൗട്ടില്‍ റോഡ് മുറിച്ചു കടക്കവെ സിനിയെ കാര്‍ വന്നു ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അബോധാവസ്ഥയിലായ സിനിയെ ആംബുലന്‍സില്‍ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും അബോധാവസ്ഥയില്‍ നിന്ന് വീണ്ടെടുക്കാനായില്ല.

കോര്‍ക്കിലെ വില്‍ട്ടണിലാണ് സിനി ചാക്കോ താമസിക്കുന്നത്. മാതാപിതാക്കളായ പി.സി ചാക്കോ, ലിസി ചാക്കോ എന്നിവരും ദുബൈയില്‍ ജോലി ചെയ്യുന്ന സഹോദരന്‍ ജേക്കബും കഴിഞ്ഞ ദിവസം അയര്‍ലണ്ടില്‍ എത്തിച്ചേര്‍ന്നിരുന്നു.

വെല്ലൂരില്‍ പഠനം പൂര്‍ത്തിയാക്കിയ സിനി ഡല്‍ഹി എയിംസില്‍ ജോലിചെയ്തിട്ടുണ്ട്. ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് അയര്‍ലണ്ടില്‍ നേഴ്സായി എത്തിച്ചേര്‍ന്നത്.കോട്ടയം കുറിച്ചി വട്ടന്‍ചിറയിലായ പാറച്ചേരി ആണ് വീട്. കോട്ടയം കുറിച്ചി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്ള്‍സ് വലിയപള്ളി ഇടവകാംഗം ആണ്.

Read more

യു.കെ.കെ.സി.എ ഭാരവാഹികൾക്ക് സ്വീകരണവും എം.കെ.സി.എയുടെ ചാരിറ്റി പ്രവർത്തനവും ഏപ്രിൽ 28 ന് മാഞ്ചസ്റ്ററിൽ

മാഞ്ചസ്റ്റർ:- മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷന്റെ ബാർബിക്യൂവും ചാരിറ്റി പ്രവർത്തനങ്ങളും, യു.കെ.കെ.സി.എ യുടെ നവസാരഥികൾക്ക് സ്വീകരണവും ഏപ്രിൽ 28 ന് വിഥിൻഷോ സെന്റ്.ജോൺസ് കാത്തലിക് പ്രൈമറി സ്കൂളിൽ വച്ച് നടക്കും. എല്ലാവർഷവും അസോസിയേഷന്റെ അംഗങ്ങളുടെ പരസ്പര സ്നേഹവും സഹകരണവും ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടിയാണ് ബാർബിക്യൂ സംഘടിപ്പിക്കുന്നത്. കുട്ടികൾക്കും, മുതിർന്നവർക്കും വിനോദവും, വിജ്ഞാനവും ഒക്കെയായി ഒരു ദിവസം ചിലവഴിക്കുവാൻ വേണ്ട എല്ലാം അന്നേ ദിവസം ഒരുക്കുന്നുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

“ഒരുമിച്ച് ഒരുമയോടെ ഒരു യാത്ര” എന്ന ആപ്തവാക്യവുമായി എം.കെ.സി.എയുടെ ഏകദിന വിനോദയാത്ര മെയ് 28ന് നോർത്ത് വെയിൽസിലെ പ്രകൃതി രമണീയമായ ലാൻഡുനോയിലേക്കാണ് സംഘടിപ്പിച്ചിരിക്കുന്നത്.
എം.കെ.സി.എയുടെ ബാർബിക്യൂവിലേക്കും ഏകദിന വിനോദ യാത്രയിലേക്കും എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി അസോസിയേഷൻ പ്രസിഡന്റ് ജിജി എബ്രഹാമും സെക്രട്ടറി
ജിജോ കിഴക്കേക്കാട്ടിൽ എന്നിവർ അറിയിച്ചു.

പരിപാടി നടക്കുന്ന സ്കൂളിന്റെ വിലാസം:-
ST. JOHNS SCHOOL,
WOODHOUSE LANE,
WYTHENSHAWE,
MANCHESTER,M22 9NW.

Read more

സിംഗപ്പൂൂര്‍ ക്നാനായ കമ്മ്യൂണിറ്റിയടെ കുടംബസംഗമം നടത്തി.

സിംഗപ്പൂൂര്‍: ക്നാനായ കാത്തലിക്ക് കമ്മ്യൂണിറ്റിയടെ കുടംബസംഗമം നടത്തി. കഴിഞ്ഞ നാലു വര്‍ഷമായി അജപാലന ശുശ്രൂക്ഷ നടത്തി വന്ന ഫാ. സലിം ജോസഫിന് യോഗത്തില്‍ യാത്രയയ്പ്പ് നല്‍കി. ക്നാനായ കമ്മ്യൂണിറ്റിയുടെ ഉപഹാരം പ്രസിഡന്‍റ് ജോണ്‍ ജോയി സമ്മാനിച്ചു. 

Read more

UKKCA കണ്‍വന്‍ഷന്‍ ടിക്കറ്റിന്റെ വില്‍പ്പനയുടെ ഉദ്ഘാടനവും ആപ്തവാക്യ പ്രഖ്യാപനവും നടത്തി.

ആസന്നമായ യുകെകെസിഎ കണ്‍വന്‍ഷന്‍ ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനവും യുകെകെസിഎ ആപ്തവാക്യ പ്രഖ്യാപനവും ഞായറാഴ്ച ലിവര്‍പൂള്‍ യൂണിറ്റിന്റെ ഈസ്റ്റര്‍ ആഘോഷ വേദിയില്‍ നടന്നു. യുകെകെസിഎ പ്രസിഡന്റ് തോമസ് തൊണ്ണന്‍മാവുങ്കല്‍ ലിവര്‍പൂള്‍ യൂണിറ്റ് പ്രസിഡന്റ് തോമസ് വാരിക്കാടിനു കൊടുത്തുകൊണ്ട് ആദ്യ ടിക്കറ്റിന്റെ കിക്കോഫ് നടത്തി.
ചടങ്ങില്‍ യുകെകെസിഎ കണ്‍വന്‍ഷന്‍ ആപ്തവാക്യ പ്രഖ്യാപനവും നടന്നു. "ജ്വലിക്കാം സൂര്യ തേജസില്‍ , വളരാം വട വൃക്ഷമായി, കാക്കാം യുവത്വമേ ക്നാനായ പൈതൃകം" എന്ന ആപ്തവാക്യം പ്രസിഡന്റ് തോമസ് തൊണ്ണന്‍മാവുങ്കല്‍ പ്രഖ്യാപിച്ചു.
ആപ്ത വാക്യ വിജയിയായി ലെസ്റ്റര്‍ യൂണിറ്റില്‍ നിന്നും ഉള്ള ലൈബി സുനില്‍ ആല്‍മടത്തിലിനെ തിരഞ്ഞെടുത്തു. വിവിധ യൂണിറ്റുകളില്‍ നിന്നായി ലഭിച്ച 36 എന്‍ട്രികളില്‍ നിന്നാണ് ലൈബിയുടെ ആപ്തവാക്യം തിരഞ്ഞെടുക്കപ്പെട്ടത്. പാലാ ചെറുകര ക്നാനായ കത്തോലിക്ക പള്ളി ഇടവക അംഗമാണ്. ഭര്‍ത്താവ് സുനില്‍ ആല്‍മതടത്തില്‍ കഴിഞ്ഞ വര്‍ഷത്തെ യുകെകെസിഎ സ്വാഗത ഗാന വിജയിയാണ്.

ആസന്നമായ യുകെകെസിഎ കണ്‍വന്‍ഷന്‍ ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനവും യുകെകെസിഎ ആപ്തവാക്യ പ്രഖ്യാപനവും ഞായറാഴ്ച ലിവര്‍പൂള്‍ യൂണിറ്റിന്റെ ഈസ്റ്റര്‍ ആഘോഷ വേദിയില്‍ നടന്നു. യുകെകെസിഎ പ്രസിഡന്റ് തോമസ് തൊണ്ണന്‍മാവുങ്കല്‍ ലിവര്‍പൂള്‍ യൂണിറ്റ് പ്രസിഡന്റ് തോമസ് വാരിക്കാടിനു കൊടുത്തുകൊണ്ട് ആദ്യ ടിക്കറ്റിന്റെ കിക്കോഫ് നടത്തി.തദവസരത്തില്‍ സീറോമലബാര്‍ V Gയും, UKKCA സ്പിരിച്ച്വല്‍ ഡയറക്ടര്‍-യുമായ ഫാ.സജി മലയില്‍പുത്തന്‍പുരയില്‍, UKKCA പ്രസിഡന്റ് തോമസ് ജോസഫ്, സെക്രട്ടറി സാജു ലൂക്കോസ്, വൈസ് പ്രസിഡന്റ് വിപിന്‍ ലൂക്കോസ്, ജോയന്റ് സെക്രട്ടറി സണ്ണി ജോസഫ്, ജോയന്റ് ട്രഷര്‍ ജെറി ജെയിംസ്, വുമന്‍സ് ഫോറം പ്രസിഡന്റ് ശ്രീമതി റ്റെസ്സി ബെന്നി മാവേലില്‍ എന്നിവര്‍ സദസ്സിനെ അഭിസംബോദനം ചെയ്തു സംസാരിച്ചു.

ചടങ്ങില്‍ യുകെകെസിഎ കണ്‍വന്‍ഷന്‍ ആപ്തവാക്യ പ്രഖ്യാപനവും നടന്നു. "ജ്വലിക്കാം സൂര്യ തേജസില്‍ , വളരാം വട വൃക്ഷമായി, കാക്കാം യുവത്വമേ ക്നാനായ പൈതൃകം" എന്ന ആപ്തവാക്യം പ്രസിഡന്റ് തോമസ് തൊണ്ണന്‍മാവുങ്കല്‍ പ്രഖ്യാപിച്ചു.ആപ്ത വാക്യ വിജയിയായി ലെസ്റ്റര്‍ യൂണിറ്റില്‍ നിന്നും ഉള്ള ലൈബി സുനില്‍ ആല്‍മടത്തിലിനെ തിരഞ്ഞെടുത്തു. വിവിധ യൂണിറ്റുകളില്‍ നിന്നായി ലഭിച്ച 36 എന്‍ട്രികളില്‍ നിന്നാണ് ലൈബിയുടെ ആപ്തവാക്യം തിരഞ്ഞെടുക്കപ്പെട്ടത്. പാലാ ചെറുകര ക്നാനായ കത്തോലിക്ക പള്ളി ഇടവക അംഗമാണ്. ഭര്‍ത്താവ് സുനില്‍ ആല്‍മതടത്തില്‍ കഴിഞ്ഞ വര്‍ഷത്തെ യുകെകെസിഎ സ്വാഗത ഗാന വിജയിയാണ്.

Read more

"ജ്വലിക്കാം സൂര്യ തേജസിൽ വളരാം വട വൃക്ഷമായി കാക്കാം യുവത്വമേ ക്നാനായ പൈതൃകം " UKKCA 2018 കൺവെൻഷൻ ആപ്തവാക്യം പ്രഖ്യാപിച്ചു.

"ജ്വലിക്കാം സൂര്യ തേജസിൽ  വളരാം വട വൃക്ഷമായി കാക്കാം യുവത്വമേ ക്നാനായ പൈതൃകം " UKKCA 2018  കൺവെൻഷൻ ആപ്തവാക്യം  പ്രഖ്യാപിച്ചു. ഇന്ന് ലിവർപൂൾ പൂൾ യൂണിറ്റിൽ നടന്ന ഈസ്റ്റര് ആഘോഷങ്ങളിൽ വച്ച് UKKCA  പ്രസിഡന്റ് തോമസ് തോണ്ണൻ മാവുങ്കാൽ ആണ് UKKCA 2018  കൺവെൻഷൻ ആപ്തവാക്യം പ്രഖ്യാപിച്ചത് . 

Read more

യു കെ യില്‍ വി.മിഖായേല്‍ മാലാഖയുടെ ദര്‍ശന തിരുനാള്‍ മെയ് 13ന്.

നീണ്ടൂർ സെയിന്റ് മൈക്കിൾസ് ഇടവക അംഗങ്ങളുടെ നേതൃത്വത്തിൽ ആഘോഷിച്ചു പോരുന്ന വി : മിഖായേൽ മാലാഖയുടെ ദർശന തിരുനാൾ ഈ വർഷം മെയ് പതിമൂന്നാം തീയതി ഞായറഴ്ച (13 -05 -18 ) ഒരു മണിമുതൽ ആഘോഷിക്കുകയാണ് .അന്നേ ദിവസം നടക്കുന്ന ആഘോഷമായ തിരുന്നാൾ കുർബാനക്ക് ജസ്റ്റിൻ കാരക്കാട്ടിൽ അച്ഛന്റ മുഖ്യ കാർമികത്വം വഹിക്കും.വി : മിഖായേൽ മാലാഖയുടെ ദർശന തിരുന്നാൾ നടക്കുന്നത് ബെർമിങ്ഹാം സെയിന്റ് മൈക്കിൾസ് ചാപ്പലിൽ (UKKCA ആസ്ഥാനമന്ദിരം) വച്ച്  ആഘോഷിക്കുന്നു.തിരുന്നാൾ ആഘോഷങ്ങളിൽ പങ്കുചേർന്ന്അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും ജാതി മത വ്യത്യാസം കൂടാതെ സവിനയം ക്ഷണിക്കുന്നു.സ്‌നേഹവിരുന്നും,കൂടാതെ നീണ്ടൂരിലെ പ്രശസ്ത ഗായകർ അവതരിപ്പിക്കുന്ന ഗാനമേളയോടും കൂടി ആഘോഷങ്ങൾ പര്യവസാനിക്കുന്നതുമായിരിക്കും ...  തിരുന്നാൾ കമ്മിറ്റിക്കു വേണ്ടി 

പ്രസിഡന്റ്  അലക്സ് പള്ളിയമ്പിൽ. 

പ്രിയ നീണ്ടൂർ സെയിന്റ്  മൈക്കിൾസ്  ഇടവക അംഗങ്ങളെ , മെയ് പതിമൂ ന്നാം തീയതി ഞായറഴ്ച (13 -05 -18 ) ഒരുമണിക്ക് (1 PM)  ജസ്റ്റിൻ കാരക്കാ ട്ടിൽ അച്ഛന്റ കാർമികത്വത്തിൽ നടക്കുന്ന  വി : മിഖായേൽ മാലാഖ യുടെ ദർശന തിരുന്നാൾ ബെർമിങ്ഹാം സെയിന്റ്  മൈക്കിൾസ്  ചാപ്പലിൽ (UKKCA ആസ്ഥാനമന്ദിരം) വച്ച്  ആഘോഷി ക്കുന്ന വിവരം നിങ്ങൾ ഏവരെയും 
സന്തോഷത്തോടു കൂടി  അറിയിച്ചു കൊള്ളുന്നു ...തിരുന്നാൾ ആഘോഷ  ങ്ങളിൽ  പങ്കുചേർന്ന്  അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസി കളെയും ജാതി മത വ്യത്യാസം  കൂടാതെ സ:വിനയം ഷെണിച്ചു കൊള്ളുന്നു 🙏സ്‌നേഹവിരുന്നും, കൂടാതെ നീണ്ടൂരിലെ പ്രശസ്ത  ഗായകർ അവതരിപ്പിക്കുന്ന ഗാനമേള യോടും കൂടി ആഘോഷങ്ങൾ പര്യവസാനിക്കുന്നതുമായിരിക്കും ...
        തിരുന്നാൾ കമ്മിറ്റിക്കു വേണ്ടി 
പ്രസിഡന്റ്  അലക്സ് പള്ളിയമ്പിൽ 🙏
Read more

സ്‌കോട്ടീഷ് ക്‌നാനായ സംഗമവും U.K.K.C.A ഭാരവാഹികള്‍ക്ക് സ്വീകരണവും ജൂണ്‍ 9 ന്

സ്‌കോട്ടീഷ് ക്‌നാനായ സംഗമവും U.K.K.C.A ഭാരവാഹികള്‍ക്ക് സ്വീകരണവും ജൂണ്‍ 9 ന് 
UKKCA Scotland Region- ലെ എഡിന്‍ബറോ, അബര്‍ഡിന്‍ യൂണിറ്റുകളുടെ സംയുക്ത കൂട്ടായ്മയായ Scotish ക്‌നാനായ സംഘമവും പുതുതായി തെരഞ്ഞെടുക്കപ്പെട്ട UKKCA ഭാരവാഹികള്‍ക്ക് സ്വീകരണവും ജൂണ്‍ 9 ശനിയാഴ്ച എഡിന്‍ബറോയിലെ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി നഗറില്‍ നടക്കും. Scotland -ലെ മുഴവന്‍ ക്‌നാനായക്കാരെയും ഒരു കുടക്കീഴില്‍ അണിനിരത്തുക, പരസ്പര സഹകരണവും കൂട്ടായ്മയും വര്‍ദ്ധിപ്പിക്കുക, വരും തലമുറയ്ക്ക് ക്‌നാനായ പാരമ്പര്യവും, തനിമയും കൂടുതല്‍ മനസ്സിലാക്കുവാനുളള അവസരമൊരുക്കുക തുടങ്ങി നിരവധി ലക്ഷ്യങ്ങളോടെയാണ് ക്‌നാനായ സ്‌കോട്ടീഷ് സംഗമം സംഘടിപ്പിക്കുന്നത്. അന്നേ ദിവസം രാവിലെ 10.30 ന് വി.കുര്‍ബാനയോടുകൂടി ആരംഭിക്കുന്ന സംഗമത്തില്‍ മത, സമുദായ, സംഘടനാ നേതാക്കള്‍ പങ്കെടുക്കും.പരിപാടികളുടെ വിജയത്തിനായി ജോജോ മേലേടം ചെയര്‍മാനായും ജോസ് മുളവേലിപ്പുറത്ത്, ബെന്നി കുടിലില്‍, റ്റിജോ കറുത്തേടം, ബിബു പൂവളളിമഠത്തില്‍, ജിം ജോസ് പഴുക്കാഴില്‍, മിനി റ്റോമി, ഷൈനി ജോമി, റ്റിജോ മറ്റം, സിബി തയ്യില്‍ തുടങ്ങിയവര്‍ കണ്‍വീനര്‍മാരായിട്ടുളള 51  അംഗ കമ്മറ്റി രൂപീകരിച്ചു. Scotland -ലെ മുഴുവന്‍ ക്‌നാനായക്കാരെയും ഈ സംഗമത്തിലേക്ക് എഡിന്‍ബറോ ക്‌നാനായ കാത്തലിക്ക് അസോസിയേഷന്റെ പേരില്‍ സ്വാഗതം ചെയ്തുകൊളളുന്നു.

UKKCA കരുത്താര്‍ജിച്ച് മുന്നോട്ട്

UKKCA കരുത്താര്‍ജിച്ച് മുന്നോട്ട്
 2001-ല്‍ പിറവി എടുത്ത ഈ സംഘടന വര്‍ഷംതോറും വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി കയറി, യൂറോപ്പിലെ തന്നെ ഏറ്റവും വലിയ മലയാളി പ്രവാസി സംഘടനയായി നിലകൊളളുന്നു. യു.കെ യിലങ്ങോളമിങ്ങോളം 51 യൂണിറ്റുകള്‍ വ്യക്തമായ കാഴ്ചപ്പാടും ലക്ഷ്യബോധത്തോടും കൂടി ക്‌നാനയ സമുദായം തലയുയര്‍ത്തി നില്‍ക്കുന്നു. 2018-19 കാലയളവിലേക്കുളള പുതിയ കമ്മറ്റി ജനുവരി 27-ാം തീയതി ശ്രീ തോമസ്സ് ജോസഫ് തൊണ്ണമ്മാവുങ്കലിന്റെ നേത്യത്ത്വത്തില്‍ നിലവില്‍ വന്നു. ഈ ചുരുങ്ങിയ കാലം കൊണ്ട് ഒരു പിടി കര്‍മ്മപരിപാടികളുമായാണ് മുന്നേറുന്നത് 10.03.2018 -ല്‍ കൂടിയ ആദ്യ 110 പേരടങ്ങുന്ന നാഷണല്‍ കൗണ്‍സില്‍ തികച്ചും ശോജ്വലമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് രൂപം കൊടുത്തത്.
17-ാംമത് കണ്‍വെന്‍ഷന്‍ ജൂലൈ 17ന് 
യു കെ യിലെ മുഴുവന്‍ ക്‌നാനായ സമൂഹത്തേയും ചെല്‍ട്ടന്‍ഹാമിലെത്തിക്കുക എന്നതാണ് ലക്ഷ്യം.കണ്‍വന്‍ഷന്റെ ചെയര്‍മാന്‍ സ്ഥാനം പ്രസിഡന്റ് തോമസ് ജോസഫും, പബ്ലിക്ക് മീറ്റിംഗ്ിന്റെ ചെയര്‍മാന്‍ സ്ഥാനം സെക്രട്ടറി സാജു ലൂക്കോസും നേരിട്ടേറ്റെടുത്തുകൊണ്ടാണ് പരിപാടികള്‍ ഏകോപിപ്പിക്കുന്നത്. കണ്‍വന്‍ഷന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി control കമ്മറ്റി മെബേര്‍സ് നേരിട്ട് നേത്ൃത്വം കൊടുക്കുന്ന പലവിധ Sub- കമ്മിറ്റികളെ നാഷണല്‍ കൗണ്‍സിലില്‍ നിന്നും തെരഞ്ഞെടുത്തു. UKKCA ട്രഷര്‍ വിജി ജോസഫ് നേതൃത്വം കൊടുക്കുന്ന രജിസ്‌ട്രേഷന്‍ കമ്മറ്റി, വൈസ്.പ്രസിഡന്റ് ബിബിന്‍ ലൂക്കോസ് നേത്ൃത്വം കൊടുക്കുന്ന വെല്‍ക്കം ഡാന്‍സ് ടീം, ജോയന്റ് സെക്രട്ടറി സണ്ണി ജോസഫ് നേതൃത്വം കൊടുക്കുന്ന കള്‍ച്ചറല്‍ കമ്മിറ്റി, ജോയന്റ് ട്രഷര്‍ ജെറി ജെയിംസ് നേതൃത്വം കൊടുക്കുന്ന റാലി കമ്മറ്റി, അഡൈ്വസര്‍ ബിജു നേതൃത്വം കൊടുക്കുന്ന Time Management ടീം, അഡ്വസൈര്‍ ജോഷി നേതൃത്വം കൊടുക്കുന്ന Reception കമ്മറ്റി എന്നിവക്ക് രൂപം നല്‍കി. ആസ്ഥാന മന്ദിരത്തിന്റെ നവീകരണത്തിനായി പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, വൈസ്.പ്രസിഡന്റ് എന്നിവരടങ്ങുന്ന ഒരു ട്രസ്റ്റിനെ ചുമതലപ്പെടുത്തി. ഒഴിഞ്ഞുകിടക്കുന്ന DKCC പ്രതിനിധികളേയും Arbitration panel Fim Sub- കമ്മറ്റി, Auditors എന്നീ തസ്തികളിലേക്കും പ്രഗല്‍ഭരീയ വ്യക്തികളെ കണ്ടെത്തി.
Resource team.
കാലഘട്ടത്തിന്റെ ആവശ്യമായി കണക്കാക്കുന്ന ക്‌നാനായ സമുദായ ചരിത്രപഠനത്തിനായി 51 യൂണിറ്റുകളെ 10 Region കളായിത്തിരിച്ച് ഇതിനായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുളളവര്‍ക്ക് ട്രയിനിംഗ് കൊടുക്കുവാന്‍ ശ്രീ ജിമ്മി ചെറിയാന്‍ നേതൃത്വം കൊടുക്കുന്ന ഒരു കോഴ്‌സ് കമ്മറ്റി ജോയന്റ് സെക്രട്ടറി ശ്രീ സണ്ണി ജോസഫിന്റെ മേല്‍ നോട്ടത്തില്‍ പ്രവര്‍ത്തിക്കും.
Census & Developing Units.
പലവിധ കാരണങ്ങളാലും യൂണിറ്റുകളുമായി സഹകരിക്കാതെ ഒറ്റപ്പെട്ടുകിടക്കുന്ന കുടുംബങ്ങളെ യൂണിറ്റുകളിലേക്ക് ആകര്‍ഷിപ്പിച്ച് അങ്ങനെ യുകെ യിലെ ക്‌നാനായ കുടുംബങ്ങളേയും, അടുത്തുളള യൂണിറ്റുകളില്‍ അണിനിരത്തി യൂണിറ്റുകളേയും, UKKCAയേയും ശക്തിപ്രാപിപ്പിക്കുവാനും പലവിധ Statistical പഠനത്തിനുമായി ഒരു സമഗ്ര കോഴ്‌സ് എടുക്കുവാനും തീരുമാനിച്ചു.
Pre- marriage Course.
എല്ലാവര്‍ഷവും വര്‍ദ്ധിച്ചുവരുന്ന വിവാഹ ബന്ധങ്ങളെ പരിഗണിച്ച് യുവജനങ്ങള്‍ക്കായി ഒരു വിവാഹ ഒരുക്ക കോഴ്‌സ് നടത്തുവാനും തീരുമാനിച്ചു.
Knanaya Mission.
ഇക്കഴിഞ്ഞ മാര്‍ച്ച് 19-ാം തീയതി പ്രഖ്യാപിക്കപ്പെട്ട 15 ക്‌നാനായ മിഷനുകള്‍ വരും നാളുകളില്‍ സമുദായത്തിന് മുതല്‍ക്കൂട്ടായിരിക്കും. അങ്ങനെ യുകെ യിലെ ക്‌നാനായ സമുദായത്തെ ഒരേ ചരടില്‍ കോര്‍ത്ത് അതിന്റെ പീരമ്പര്യത്തിലും വംശശുദ്ധിയിലും കാത്തുസൂക്ഷിക്കുവാന്‍ ഇപ്പോഴത്തെ കമ്മറ്റി എന്തുകൊണ്ടും പ്രതിജ്ഞാബന്ധമാണ്, കൂടെ ജനപങ്കാളിത്തവും കൂടി വേണ്ട വിധത്തില്‍ നല്‍കപ്പെട്ടാല്‍ വരുംകാലം യുകെ യിലെ ക്‌നാനായ സമുദായത്തിന്റെ സുവര്‍ണ്ണകാലഘട്ടം എന്ന് കാലം അടയാളപ്പെടുത്തും.

 2001-ല്‍ പിറവി എടുത്ത ഈ സംഘടന വര്‍ഷംതോറും വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി കയറി, യൂറോപ്പിലെ തന്നെ ഏറ്റവും വലിയ മലയാളി പ്രവാസി സംഘടനയായി നിലകൊളളുന്നു. യു.കെ യിലങ്ങോളമിങ്ങോളം 51 യൂണിറ്റുകള്‍ വ്യക്തമായ കാഴ്ചപ്പാടും ലക്ഷ്യബോധത്തോടും കൂടി ക്‌നാനയ സമുദായം തലയുയര്‍ത്തി നില്‍ക്കുന്നു. 2018-19 കാലയളവിലേക്കുളള പുതിയ കമ്മറ്റി ജനുവരി 27-ാം തീയതി ശ്രീ തോമസ്സ് ജോസഫ് തൊണ്ണമ്മാവുങ്കലിന്റെ നേത്യത്ത്വത്തില്‍ നിലവില്‍ വന്നു. ഈ ചുരുങ്ങിയ കാലം കൊണ്ട് ഒരു പിടി കര്‍മ്മപരിപാടികളുമായാണ് മുന്നേറുന്നത് 10.03.2018 -ല്‍ കൂടിയ ആദ്യ 110 പേരടങ്ങുന്ന നാഷണല്‍ കൗണ്‍സില്‍ തികച്ചും ശോജ്വലമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് രൂപം കൊടുത്തത്.

17-ാംമത് കണ്‍വെന്‍ഷന്‍ ജൂലൈ 17ന് 

യു കെ യിലെ മുഴുവന്‍ ക്‌നാനായ സമൂഹത്തേയും ചെല്‍ട്ടന്‍ഹാമിലെത്തിക്കുക എന്നതാണ് ലക്ഷ്യം.കണ്‍വന്‍ഷന്റെ ചെയര്‍മാന്‍ സ്ഥാനം പ്രസിഡന്റ് തോമസ് ജോസഫും, പബ്ലിക്ക് മീറ്റിംഗ്ിന്റെ ചെയര്‍മാന്‍ സ്ഥാനം സെക്രട്ടറി സാജു ലൂക്കോസും നേരിട്ടേറ്റെടുത്തുകൊണ്ടാണ് പരിപാടികള്‍ ഏകോപിപ്പിക്കുന്നത്. കണ്‍വന്‍ഷന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി control കമ്മറ്റി മെബേര്‍സ് നേരിട്ട് നേത്ൃത്വം കൊടുക്കുന്ന പലവിധ Sub- കമ്മിറ്റികളെ നാഷണല്‍ കൗണ്‍സിലില്‍ നിന്നും തെരഞ്ഞെടുത്തു. UKKCA ട്രഷര്‍ വിജി ജോസഫ് നേതൃത്വം കൊടുക്കുന്ന രജിസ്‌ട്രേഷന്‍ കമ്മറ്റി, വൈസ്.പ്രസിഡന്റ് ബിബിന്‍ ലൂക്കോസ് നേത്ൃത്വം കൊടുക്കുന്ന വെല്‍ക്കം ഡാന്‍സ് ടീം, ജോയന്റ് സെക്രട്ടറി സണ്ണി ജോസഫ് നേതൃത്വം കൊടുക്കുന്ന കള്‍ച്ചറല്‍ കമ്മിറ്റി, ജോയന്റ് ട്രഷര്‍ ജെറി ജെയിംസ് നേതൃത്വം കൊടുക്കുന്ന റാലി കമ്മറ്റി, അഡൈ്വസര്‍ ബിജു നേതൃത്വം കൊടുക്കുന്ന Time Management ടീം, അഡ്വസൈര്‍ ജോഷി നേതൃത്വം കൊടുക്കുന്ന Reception കമ്മറ്റി എന്നിവക്ക് രൂപം നല്‍കി. ആസ്ഥാന മന്ദിരത്തിന്റെ നവീകരണത്തിനായി പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, വൈസ്.പ്രസിഡന്റ് എന്നിവരടങ്ങുന്ന ഒരു ട്രസ്റ്റിനെ ചുമതലപ്പെടുത്തി. ഒഴിഞ്ഞുകിടക്കുന്ന DKCC പ്രതിനിധികളേയും Arbitration panel Fim Sub- കമ്മറ്റി, Auditors എന്നീ തസ്തികളിലേക്കും പ്രഗല്‍ഭരീയ വ്യക്തികളെ കണ്ടെത്തി.

Resource team.

കാലഘട്ടത്തിന്റെ ആവശ്യമായി കണക്കാക്കുന്ന ക്‌നാനായ സമുദായ ചരിത്രപഠനത്തിനായി 51 യൂണിറ്റുകളെ 10 Region കളായിത്തിരിച്ച് ഇതിനായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുളളവര്‍ക്ക് ട്രയിനിംഗ് കൊടുക്കുവാന്‍ ശ്രീ ജിമ്മി ചെറിയാന്‍ നേതൃത്വം കൊടുക്കുന്ന ഒരു കോഴ്‌സ് കമ്മറ്റി ജോയന്റ് സെക്രട്ടറി ശ്രീ സണ്ണി ജോസഫിന്റെ മേല്‍ നോട്ടത്തില്‍ പ്രവര്‍ത്തിക്കും.

Census & Developing Units.

പലവിധ കാരണങ്ങളാലും യൂണിറ്റുകളുമായി സഹകരിക്കാതെ ഒറ്റപ്പെട്ടുകിടക്കുന്ന കുടുംബങ്ങളെ യൂണിറ്റുകളിലേക്ക് ആകര്‍ഷിപ്പിച്ച് അങ്ങനെ യുകെ യിലെ ക്‌നാനായ കുടുംബങ്ങളേയും, അടുത്തുളള യൂണിറ്റുകളില്‍ അണിനിരത്തി യൂണിറ്റുകളേയും, UKKCAയേയും ശക്തിപ്രാപിപ്പിക്കുവാനും പലവിധ Statistical പഠനത്തിനുമായി ഒരു സമഗ്ര കോഴ്‌സ് എടുക്കുവാനും തീരുമാനിച്ചു.

Pre- marriage Course.

എല്ലാവര്‍ഷവും വര്‍ദ്ധിച്ചുവരുന്ന വിവാഹ ബന്ധങ്ങളെ പരിഗണിച്ച് യുവജനങ്ങള്‍ക്കായി ഒരു വിവാഹ ഒരുക്ക കോഴ്‌സ് നടത്തുവാനും തീരുമാനിച്ചു.

Knanaya Mission.

ഇക്കഴിഞ്ഞ മാര്‍ച്ച് 19-ാം തീയതി പ്രഖ്യാപിക്കപ്പെട്ട 15 ക്‌നാനായ മിഷനുകള്‍ വരും നാളുകളില്‍ സമുദായത്തിന് മുതല്‍ക്കൂട്ടായിരിക്കും. അങ്ങനെ യുകെ യിലെ ക്‌നാനായ സമുദായത്തെ ഒരേ ചരടില്‍ കോര്‍ത്ത് അതിന്റെ പാരമ്പ്യരത്തിലും വംശശുദ്ധിയിലും കാത്തുസൂക്ഷിക്കുവാന്‍ ഇപ്പോഴത്തെ കമ്മറ്റി എന്തുകൊണ്ടും പ്രതിജ്ഞാബന്ധമാണ്, കൂടെ ജനപങ്കാളിത്തവും കൂടി വേണ്ട വിധത്തില്‍ നല്‍കപ്പെട്ടാല്‍ വരുംകാലം യുകെ യിലെ ക്‌നാനായ സമുദായത്തിന്റെ സുവര്‍ണ്ണകാലഘട്ടം എന്ന് കാലം അടയാളപ്പെടുത്തും.

Read more

മലയാളി ബാലന്റെ കമ്മ്യൂണിസത്തെ കുറിച്ചുളള അറിവില്‍ അമ്പരന്ന് സീതാറാം യെച്ചൂരി.

ലണ്ടൻ; യു കെയിൽ കൈപ്പുഴ ഏലൂര്‍ മാത്യു ജെയിംസിന്റെ മകന്‍ മേബിന്‍ മാത്യുവിന്റെ കമ്മ്യൂണിസത്തെക്കുറിച്ചുള്ള അറിവ് കണ്ട് ഞെട്ടിയത് സാക്ഷാൽ സി.പി.എം ജനറൽ സെക്രട്ടറി. യുകെയിൽ സന്ദർശനം നടത്തുന്ന സീതാറാം യെച്ചൂരിക്കു മുന്നിൽ ആഗോളതലത്തിൽ കമ്മ്യൂണിസത്തിന്റെ പ്രസക്തിയെക്കുറിച്ച് റിപ്പോര്‍ട്ട് അവതരിപ്പിച്ച്‌ മാഞ്ചസ്റ്ററിലെ മലയാളിയായ മേബിന്‍ മാത്യു ജെയിംസാണ്ഇന്ത്യൻ രാഷ്ട്രീയക്കാർക്കിടയിലെ ബുദ്ധിജീവി കൂടിയായ യെച്ചൂരിയെ അമ്പരിപ്പിച്ചത്.

യുകെയിലെ കമ്മ്യൂണിസ്റ്റ് കൂട്ടായ്മയുടെ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു യെച്ചൂരി. ഇതോടനുബന്ധിച്ച് നടന്ന സെമിനാറിലാണ് പ്രബന്ധം അവതരിപ്പിക്കാൻ മേബിന്അവസരം ലഭിച്ചത് ലോകമെമ്പാടും കമ്മ്യൂണിസത്തിനുള്ള സ്വാധീനം എന്ന വിഷയത്തിലാണ് മേബിന്‍ പ്രസന്റേഷൻ അവതരിപ്പിച്ചത്. ചെറുതെങ്കിലും തിങ്ങിനിറഞ്ഞ ഹാളിൽ  ഏവരും മേബിന്റെ പ്രസന്റേഷനായി  കാതോർത്തു.

പ്രസന്റേഷന് ശേഷമാണ് യെച്ചൂരി മേബിനെ അടുത്ത് വിളിച്ച് അഭിനന്ദിച്ചതും സമ്മാനം നൽകിയതും.യുകെയിലേയും കേരളത്തിലെയും അറിയപ്പെടുന്ന റിക്രൂട്ട്‌മെന്റ് ബിസിനസുകാരനാണ് മേബിന്റെ പിതാവ്‌ മാത്യു ജെയിംസ്. മാഞ്ചസ്റ്റർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഏലൂര്‍ കണ്‍സള്‍ട്ടന്‍സി റിക്രൂട്ട്മെന്റ് രംഗത്ത് സത്യസന്ധമായി പ്രവർത്തിക്കുന്ന അപൂർവ്വ മലയാളി സ്ഥാപനങ്ങളിലൊന്നാണ്. ഭാര്യബിന്ദു മാത്യുവിനൊപ്പം യു.കെയില്‍ത്തന്നെയാണ്.  മാഞ്ചസ്റ്ററിലെ സ്‌റ്റോക്‌പോര്‍ട്ടില്‍ താമസിക്കുന്ന മാത്യുവിന് മേബിനെ കൂടാതെ രണ്ട് മക്കൾ കൂടിയുണ്ട്. നാട്ടിൽ കൈപ്പുഴ പാലത്തുരുത്ത് സ്വദേശിയാണ്.

യു.കെ മലയാളി കൈപ്പുഴ പാലത്തുരുത്ത് ഏലൂര്‍ മാത്യു ജെയിംസിന്റെ മകന്‍ മേബിന്‍ മാത്യുവിന്റെ കമ്മ്യൂണിത്തെക്കുറിച്ചുളള അറിവ് മേബിന്‍ മാത്യു മേബിന് ഏവരും മേബിന്റെ പ്രസന്റേഷനായി മേബിനെ തും റിക്രൂട്ട്‌മെന്റ് ബിസിനസുകാരനാണ് കണ്‍സള്‍ട്ടന്‍സി ഭാര്യ യു.കെയില്‍ത്തന്നെയാണ് സ്‌റ്റോക്‌പോര്‍ട്ടില്‍
Read more

ലോകമെമ്പാടുമുള്ള ക്നാനായ പള്ളികളിലെയും മിഷനുകളിലെയും അംഗത്വം സ്വവംശ വിവാഹനിഷ്ഠ പാലിക്കുന്ന തെക്കുംഭാഗ സമുദായ അംഗങ്ങൾക്ക് മാത്രമായിരിക്കണം.

ലോകമെമ്പാടുമുള്ള ക്നാനായ പള്ളികളിലെയും മിഷനുകളിലെയും അംഗത്വം സ്വവംശ വിവാഹനിഷ്ഠ പാലിക്കുന്ന  തെക്കുംഭാഗ സമുദായ അംഗങ്ങൾക്ക് മാത്രമായിരിക്കണം. 
31-03-2018 ശനിയാഴ്ച കോട്ടയത്ത്‌ ചേർന്ന ക്നാനായ സമുദായ സംരക്ഷണ സമിതിയുടെ പ്രതിനിധി യോഗത്തിൽ, AD 345 മുതൽ നൂറ്റാണ്ടുകളായി കാത്തു പരിപാലിച്ചു സംരക്ഷിച്ചു പോരുന്ന ക്നാനായ പാരമ്പര്യവും പൈതൃകവും കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിക്കണമെന്ന് പ്രതിനിധിയോഗം ആവശ്യപ്പെട്ടു. തെക്കുംഭാഗ ജനതയ്ക്കു വേണ്ടി മാത്രം മെത്രാൻ ആയിരിക്കുന്ന മാർ മാത്യു മൂലക്കാട്ട് പിതാവ്, ക്നാനായ അൽമായ സമൂഹത്തിന്റെ സമുദായ വികാരത്തിനൊപ്പം നിൽക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ലോക ക്നാനായ സമൂഹത്തെ ഒരു കുടക്കീഴിലാക്കി അണിനിരത്തുന്നതിന്റെ ഭാഗമായി രൂപതയിലെ എല്ലാ അൽമായ സംഘടനകളുമായും വൈദിക, സന്യസ്ത നേതൃത്വവുമായും ചർച്ച നടത്തുവാനും, അവരുമായി സഹകരിച്ചു പ്രവർത്തിക്കുവാനും യോഗം തീരുമാനിച്ചു. ക്നാനായ സമുദായത്തിനായി ഒരു ഭരണഘടന എത്രയും വേഗത്തിൽ രൂപം നൽകുവാനും,  നടപ്പിൽ വരുത്തുവാനും വേണ്ടി, ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. 
ക്നാനായ സമുദായ സംരക്ഷണ സമിതി(KSSS)

മാഞ്ചസ്റ്ററില്‍ കാറപകടത്തില്‍ മരിച്ച പോളിന്റെ കുടുംബം കരുണ ചൊരിഞ്ഞു; ഡ്രൈവറെ കോടതി വെറുതേവിട്ടു

മാഞ്ചസ്റ്റർ . ഈ വിശുദ്ധ വാരത്തിൽ കരുണയുടെയും ,ക്ഷമയുടെയും  സുവിശേഷവുമായി വിഥിൻഷായിലെ മലയാളി കുടുംബം , ക്രിസ്തീയത പ്രസംഗത്തിൽ മാത്രമല്ല ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ളതാണെന്നു ള്ള സന്ദേശം നൽകി മിനിയും , മക്കളായ കിമ്പർലിയും ,ആഞ്ചലയും .2017  മാർച്ചു പതിനാലിന് യു കെ മലയാളികളെ ഞെട്ടിച്ച വാഹനാപകടത്തിൽ മരിച്ച മാഞ്ചസ്റ്ററിലെ പോൾ  ജോണിനെ  ഇടിച്ചു തെറിപ്പിച്ച കാർ ഓടിച്ചികാ രുന്ന 89  കാരനായ എഡ്‌വേഡ്‌ വീലാൻ  എന്ന ബർണേജ്  സ്വദേശിക്കു മാപ്പു നൽകി മിനിയും കുടുംബവും . അടിയുറച്ച ക്രിസ്തീയ വിശ്വാസത്തിനു ഉടമകളായ മിനിയും കുടുംബവും , അപകടം സംബന്ധിച്ച കേസ് മാഞ്ചെസ്റ്റെർ ക്രൗൺ കോടതി പരിഗണിക്കുമ്പോൾ ആണ് ഇയാൾക്ക് മാപ്പു നല്കണം എന്ന അപേക്ഷ കോടതിക്ക് നൽകുന്നത് .വിഥിൻഷാ സെന്റ് എലിസബേത് പള്ളിയിലെ സജീവ അംഗങ്ങളായ മിനിയും കുടുംബവും , പോളിന്റെ മരണത്തിനു കാരണക്കാരനായ ബർണേജ് സ്വദേശിക്കുവേണ്ടി നിത്യവും പ്രാർഥിക്കുന്നുണ്ട് എന്നും കോടതിയിൽ പറഞ്ഞു , പോളിന്റെ മസ്തിഷ്കമരണം സംഭവിച്ച ഉടൻ തന്നെ അവയവങ്ങൾ ദാനം ചെയ്തും കുടുംബം മാതൃക കാട്ടിയിരുന്നു , 
 
 ഈ അഭ്യർഥന  കേട്ട ജഡ്ജ് ,കുറ്റക്കാരനായ വാലനെ  ജയിൽ ശിക്ഷയിൽ നിന്നും ഒഴിവാക്കുകയായിരുന്നു.വിഥിൻഷയിലെ സെന്റ് എലിസബത്ത് റോമൻ കാത്തോലിക് പള്ളിയിലെ  സജീവ  അംഗങ്ങളായ മിനിയും കുടുംബവും എഡ്‌വാർഡിനു വേണ്ടി ദിവസവും പ്രാർഥിക്കുന്നുണ്ട് എന്നും തദ്ദേശീയ മാധ്യമങ്ങളിൽ ഉൾപ്പടെ ഇത് സംബന്ധിച്ച റിപ്പോർട്ടുകളിൽ പറയുന്നു രാവിലെ സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ട് വിടുന്നതിന് റോഡ് മുറിച്ച് കടക്കുമ്പോഴാണ് വാലൻ ഓടിച്ചിരുന്ന കിയ പിക്കാന്റോ കാർ നിയന്ത്രണം വിട്ട് പോളിന് പുറത്തേക്ക് വന്നിടിക്കുന്നത്. മകളെ കാറിന് മുന്നിൽ നിന്ന് തള്ളി മാറ്റിയ പോളിന് തലക്ക് ഗുരുതരമായ പരിക്കേൽക്കുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷമാണ് പോൾ മരണത്തിന് കീഴ്പ്പെട്ടത്. മരണത്തെ തുടർന്ന് പോളിന്റെ അവയവങ്ങൾ ദാനം ചെയ്തിരുന്നുമാഞ്ചസ്റ്റർ ക്രൗൺ കോർട്ട് ജഡ്ജ് മാർട്ടിൻ റഡ്‌ലാൻഡ് പോൾ ജോണിന്റെ കുടുംബം നൽകിയ സ്റ്റെമെന്റ്റ് കോടതിയിൽ വായിച്ചു. 2001 ലാണ് പോൾ ജോണും ഭാര്യയും ഇംഗ്ലണ്ടിലേക്ക് കുടിയേറുന്നത്.വിതിൻഷോയിലുള്ള സ്കൂളിൽ നിന്നും മകളെയും കൂട്ടി വീട്ടിലേയ്ക്ക് പോകുമ്പോഴാണ് കാർ പാഞ്ഞു വന്ന് പോളിനെ ഇടിച്ചത്. കാർ വരുന്നതു കണ്ട് തള്ളി മാറ്റിയതു കൊണ്ട് മകൾക്ക് നിസാര പരിക്കുകൾ മാത്രമേ ഏറ്റുള്ളൂ. പോളിനെ ഉടൻ തന്നെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മസ്തിഷ്ക മരണം സംഭവിച്ചതിനെ തുടർന്ന് അവയവങ്ങൾ ദാനം ചെയ്യാൻ പോൾ ജോണിന്റെ കുടുംബം അനുമതി നല്കി.
47 കാരനായ പോളിനെയും മകളെയും കൂടാതെ മറ്റു രണ്ടു പേരെയും അതേ കാർ ഇടിച്ചിട്ടിരുന്നു. പോളിന്റെ മകൾ ആഞ്ചല ജോണിന് ചെറിയ മുറിവുകൾ മാത്രമേ പറ്റിയിരുന്നുള്ളു. അപകടത്തിൽ പെട്ട 27കാരിയായ സ്ത്രീയുടെ കൈയൊടിഞ്ഞെങ്കിലും കൂടെ പുഷ്ചെയറിൽ ഉണ്ടായിരുന്ന രണ്ടു വയസുള്ള മകൻ പരിക്കുകളില്ലാതെ അൽഭുതകരമായി രക്ഷപ്പെട്ടു. സെൻറ് തോമസ് മൂർ കാത്തലിക്ക് പ്രൈമറി സ്കൂളിനടുത്താണ് കിയാ പികാന്റൊ കാർ അപകടം സൃഷ്ടിച്ചത്. തലയ്ക്ക് മുറിവേറ്റ പോളിനെ സാൽഫോർഡിലെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ബ്ലീഡിംഗ് നിയന്ത്രിക്കാനാവാതെ മസ്തിക മരണം സംഭവിച്ചതായി ഡോക്ടർമാർ പ്രഖ്യാപിക്കുകയായിരുന്നു.

മാഞ്ചസ്റ്റർ ; ഈ വിശുദ്ധ വാരത്തിൽ കരുണയുടെയും,ക്ഷമയുടെയും  സുവിശേഷവുമായി വിഥിൻഷായിലെ മലയാളി കുടുംബം. ക്രിസ്തീയത പ്രസംഗത്തിൽ മാത്രമല്ല ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ളതാണെന്നുള്ള സന്ദേശം നൽകി മിനിയും  മക്കളായ കിമ്പർലിയും,ആഞ്ചലയും.2017  മാർച്ചു പതിനാലിന് യു കെ മലയാളികളെ ഞെട്ടിച്ച വാഹനാപകടത്തിൽ മരിച്ച മാഞ്ചസ്റ്ററിലെ പോൾ ജോണിനെ  ഇടിച്ചു തെറിപ്പിച്ച കാർ ഓടിച്ചിരുന്ന 89  കാരനായ എഡ്‌വേഡ്‌ വീലാൻ  എന്ന ബർണേജ്  സ്വദേശിക്കു മാപ്പു നൽകി മിനിയും കുടുംബവും. അടിയുറച്ച ക്രിസ്തീയ വിശ്വാസത്തിനു ഉടമകളായ മിനിയും കുടുംബവും, അപകടം സംബന്ധിച്ച കേസ് മാഞ്ചെസ്റ്റെർ ക്രൗൺ കോടതി പരിഗണിക്കുമ്പോൾ ആണ് ഇയാൾക്ക് മാപ്പു നല്കണം എന്ന അപേക്ഷ കോടതിക്ക് നൽകുന്നത്.വിഥിൻഷാ സെന്റ് എലിസബേത് പള്ളിയിലെ സജീവ അംഗങ്ങളായ മിനിയും കുടുംബവും പോളിന്റെ മരണത്തിനു കാരണക്കാരനായ ബർണേജ് സ്വദേശിക്കുവേണ്ടി നിത്യവും പ്രാർഥിക്കുന്നുണ്ട് എന്നും കോടതിയിൽ പറഞ്ഞു. പോളിന്റെ മസ്തിഷ്കമരണം സംഭവിച്ച ഉടൻ തന്നെ അവയവങ്ങൾ ദാനം ചെയ്തും കുടുംബം മാതൃക കാട്ടിയിരുന്നു.

ഈ അഭ്യർഥന  കേട്ട ജഡ്ജ് ,കുറ്റക്കാരനായ വാലനെ  ജയിൽ ശിക്ഷയിൽ നിന്നും ഒഴിവാക്കുകയായിരുന്നു.വിഥിൻഷയിലെ സെന്റ് എലിസബത്ത് റോമൻ കാത്തോലിക് പള്ളിയിലെ  സജീവ  അംഗങ്ങളായ മിനിയും കുടുംബവും എഡ്‌വാർഡിനു വേണ്ടി ദിവസവും പ്രാർഥിക്കുന്നുണ്ട് എന്നും തദ്ദേശീയ മാധ്യമങ്ങളിൽ ഉൾപ്പടെ ഇത് സംബന്ധിച്ച റിപ്പോർട്ടുകളിൽ പറയുന്നു. രാവിലെ സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ട് വിടുന്നതിന് റോഡ് മുറിച്ച് കടക്കുമ്പോഴാണ് വാലൻ ഓടിച്ചിരുന്ന കിയ പിക്കാന്റോ കാർ നിയന്ത്രണം വിട്ട് പോളിന് പുറത്തേക്ക് വന്നിടിക്കുന്നത്. മകളെ കാറിന് മുന്നിൽ നിന്ന് തള്ളി മാറ്റിയ പോളിന് തലക്ക് ഗുരുതരമായ പരിക്കേൽക്കുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷമാണ് പോൾ മരണത്തിന് കീഴ്പ്പെട്ടത്. മരണത്തെ തുടർന്ന് പോളിന്റെ അവയവങ്ങൾ ദാനം ചെയ്തിരുന്നു.മാഞ്ചസ്റ്റർ ക്രൗൺ കോർട്ട് ജഡ്ജ് മാർട്ടിൻ റഡ്‌ലാൻഡ് പോൾ ജോണിന്റെ കുടുംബം നൽകിയ സ്റ്റെമെന്റ്റ് കോടതിയിൽ വായിച്ചു. 2001 ലാണ് പോൾ ജോണും ഭാര്യയും ഇംഗ്ലണ്ടിലേക്ക് കുടിയേറുന്നത്.

47 കാരനായ പോളിനെയും മകളെയും കൂടാതെ മറ്റു രണ്ടു പേരെയും അതേ കാർ ഇടിച്ചിട്ടിരുന്നു. പോളിന്റെ മകൾ ആഞ്ചല ജോണിന് ചെറിയ മുറിവുകൾ മാത്രമേ പറ്റിയിരുന്നുള്ളു. അപകടത്തിൽ പെട്ട 27കാരിയായ സ്ത്രീയുടെ കൈയൊടിഞ്ഞെങ്കിലും കൂടെ പുഷ്ചെയറിൽ ഉണ്ടായിരുന്ന രണ്ടു വയസുള്ള മകൻ പരിക്കുകളില്ലാതെ അൽഭുതകരമായി രക്ഷപ്പെട്ടു. സെൻറ് തോമസ് മൂർ കാത്തലിക്ക് പ്രൈമറി സ്കൂളിനടുത്താണ് കിയാ പികാന്റൊ കാർ അപകടം സൃഷ്ടിച്ചത്. തലയ്ക്ക് മുറിവേറ്റ പോളിനെ സാൽഫോർഡിലെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ബ്ലീഡിംഗ് നിയന്ത്രിക്കാനാവാതെ മസ്തിക മരണം സംഭവിച്ചതായി ഡോക്ടർമാർ പ്രഖ്യാപിക്കുകയായിരുന്നു.

Read more

യു കെ കെ സി എ സ്വാഗതഗാന രചനയില്‍ ആഗോള ക്നാനായ സമൂഹം ആവേശത്തില്‍

യുകെ ക്നാനായ കാത്തലിക് അസോസിയേഷന്റെ 2018ലെ കണ്‍വെന്‍ഷന്‍ ജൂലൈ ഏഴാം തീയതി ചെല്‍ട്ടന്‍ഹാമില്‍ വച്ച് നടക്കുകയാണ്. ഇതിലെ നയനാനന്ദകരമായ സ്വാഗത നൃത്തത്തിന് ഇപ്രാവശ്യം അന്താരാഷ്ട്രതലത്തില്‍ ആണ് രചനകള്‍ സ്വീകരിക്കുന്നത്. നൂറില്‍പരം കെ സി വൈ എല്‍ കുട്ടികള്‍ അണിനിരക്കുന്ന ഈ സ്വാഗത ശില്പം ചിട്ടപ്പെടുത്തുന്നത് കലാഭവന്‍ നൈസ് ആയിരിക്കും.
എല്ലാവര്‍ഷവും യൂട്യൂബില്‍ ഹിറ്റ് ആകാറുള്ള സ്വാഗത നൃത്തം ലോക ക്നാനായ സമൂഹം ഉറ്റുനോക്കുന്ന ഒന്നാണ്. ലോകമെമ്പാടുമുള്ള ക്നാനായ ഗാനരചയിതാക്കള്‍ക്ക് ആര്‍ക്കും അവസരം നഷ്ടമാകാതിരിക്കാന്‍ സംഘാടകര്‍ ശ്രദ്ധിക്കുന്നുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന രചനകള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. ഈ സുവര്‍ണാവസരം പ്രയോജനപ്പെടുത്തുവാന്‍ ഇപ്പോള്‍തന്നെ ഒരുപറ്റം ഗാനരചയിതാക്കള്‍ മുന്നോട്ടുവന്നുകഴിഞ്ഞു.
ഇനിയും താല്പര്യമുള്ളവര്‍ തങ്ങളുടെ രചനകള്‍ ഏപ്രില്‍ 15ന് മുന്‍പായി താമസസ്ഥലവും കേരളത്തിലെ ഇടവകയും രേഖപ്പെടുത്തി യുകെകെസിഎയുടെ ഇ-മെയിലിലേക്ക് അയക്കേണ്ടതാണ്.

ഇറ്റാലിയൻ കൺവെൻഷന്റെയും 2019 ലെ യൂറോപിയൻ കൺവെൻഷന്റെയും ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

ആദ്യ ഇറ്റാലിയൻ കൺവെൻഷന്റെയും 2019 ലെ മെഗാ ഇവന്റ് യൂറോപിയൻ കൺവെൻഷന്റെയും ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
റോം . 2018 മെയ് മാസം 12,13 തീയതിയിൽ റോമിൽ വെച്ചുനടക്കുന്ന ആദ്യ ഇറ്റാലിയൻ യുവജന കൺവെൻഷന്റെയും 2019 ലെ മെഗാ ഇവന്റ് യൂറോപ്പിയൻ യുവജന  കൺവെൻഷൻ കിക്ക് ഓഫിന്റെയും പ്രവർത്തനങ്ങളുടെ ഭാഗമായി 25-3-2018 ഓശാന ഞായറാഴ്‌ച്ച കൊർണേലിയ ക്നാനായ ദേവാലയത്തിൽ വി. കുർബാനയ്ക്കുശേഷം ഇറ്റാലിയൻ ക്നാനായ യുവജന കൺവെൻഷന്റെ ആദ്യ സ്‌പോൺസർഷിപ്പ് 1001യൂറോ ജോർജ് വാക്കേൽ കൺവെൻഷൻ ഫൈനാൻസ് കൺവീനർ സ്റ്റെവിൻ  ബാബു കല്ലടയിലിനു നൽകി നിർവ്വഹിച്ചു. അതുപോലെതന്നെ ഇറ്റാലിയൻ ക്നാനായ യുവജന കൺവെൻഷന്റെയും യുറോപ്പിയൻ ക്നാനായ യുവജന കൺവെൻഷൻ കിക്ക് ഓഫിന്റെയും ആദ്യ ഇൻവിറ്റേഷൻ ഇറ്റാലിയൻ ഫെഡറേഷൻ പ്രസിഡന്റ് തോമസ് ഡൊമിനിക് കാവിലിനും റോം അസ്സോസിയേഷൻ പ്രസിഡന്റ് ജോജി അച്ചേട്ടിനും കൺവെൻഷൻ ചെയർമാൻ ലിബിൻ കുഞ്ഞുമോനും,കൺവെൻഷൻ രെജിസ്ട്രേഷൻ കമ്മറ്റി കോഡിനേറ്റർ ജോബിൻ കുര്യാക്കോസും കൊടുത്ത് നിർവഹിച്ചു . പ്രസ്തുത ചടങ്ങിൽ ഫാ. പ്രിൻസ് മുളകുമറ്റത്തിൽ കെ.സി.വൈ. എൽ ഡയറക്ടേഴ്സ് ഷിബു മാത്തൂർ, ടെസ്സി വാക്കേൽ കെ. സി. വൈ. എൽ ഇറ്റലി റീജിയൺ സെക്രെട്ടറി ബിന്റോ രാജു പടിഞ്ഞാറേകുടിലിൽ, റോമിലെ എല്ലാ ക്നാനായക്കാരും സന്നിഹിതരായിരുന്നു

നോര്‍ത്ത് വെസ്റ്റ് ക്‌നാനായ മിഷനുകളില്‍ ഓശാന തിരുനാള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു.ഇനി വിശുദ്ധവാരത്തിലേക്ക്.

നോര്‍ത്ത് വെസ്റ്റ് ക്‌നാനായ മിഷനുകളില്‍ ഓശാന തിരുനാള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു.ഇനി വിശുദ്ധവാരത്തിലേക്ക്.
മാഞ്ചസ്റ്റര്‍; നോര്‍ത്ത് വെസ്റ്റ് ക്‌നാനായ മിഷനുകളായ സെന്റ് മേരീസ് ക്‌നാനായ മിഷനിലും, ലിവര്‍പൂള്‍, പ്രസ്റ്റന്‍ സ്ഥലങ്ങള്‍ ചേര്‍ന്ന വി. പത്താം പീയൂസിന്റെ ക്‌നാനായ മിഷനിലും ഓശാന തിരുനാളിന് ഭക്തിസാന്ദ്രമായ തുടക്കം. രണ്ട് മിഷനിലും ഇന്നലെ നടന്ന ഓശാന കുര്‍ബാനയ്ക്കും കുരുത്തോല വെഞ്ചരിപ്പിനും ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ ക്‌നാനായ വികാരി ജനറാള്‍ സജി മലയില്‍പുത്തന്‍പുരയില്‍ നേതൃത്വം നല്‍കി. മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് മിഷനില്‍ നടന്ന ആഘോഷമായ ഓശാന തിരുകര്‍മ്മങ്ങളിലും, കുരുത്തോലയുമായി നടന്ന പ്രദഷിണത്തില്‍ മാഞ്ചസ്റ്ററിലെ അനേകം വിശ്വാസികള്‍ പങ്കെടുത്തു. പുതുതായി രൂപം കൊണ്ട വി.പത്താംപിയൂസിന്റെ ക്‌നാനായ മിഷനിലും ഓശാന തിരുനാള്‍ ഭക്തിപൂര്‍വ്വം കൊണ്ടാടി. 

ലിവർപൂളിൽ നിന്നും ആറാം തവണയും അവർ വൻമതിലിന്റെ നാട്ടിലേയ്ക്ക് യാത്ര തിരിച്ചു.

ലിവർപൂൾ ബ്രോഡ്ഗ്രീൻ ഇന്റർനാഷണൽ ഹൈസ്കൂളിൽ നിന്നും 
ഇൻഡോ - ബ്രിട്ടീഷ് - ചൈനീസ് വിദ്യാഭ്യാസ സാംസ്കാരിക പദ്ധതിയുടെ ഭാഗമായി ആറാം തവണയും ചൈനയിലേയ്ക്ക് വിദ്യാർത്ഥികളും, അദ്ധ്യാപകരും അടങ്ങുന്ന 20 അംഗ പoനസംഘം ആഷിൻ സിറ്റി ടൂർസ് & ട്രാവൽസ് ഡയറക്ടർ ജിജോ മാധവപ്പള്ളിയെക്കാപ്പം പതിനഞ്ചു ദിവസത്തെ വിദ്യാഭ്യാസ സാംസ്കാരിക പഠനത്തിനായി  യാത്ര തിരിച്ചു.

വിവിധ ചൈനീസ് സ്കൂളുകളിൽ പര്യടനം നടത്തുന്ന പoനസംഘം വൻമതിൽ അടക്കമുള്ള വിവിധ ടൂറിസ്റ്റു കേന്ദ്രങ്ങൾ സന്ദർശിച്ച് മടക്കയാത്രയിൽ രണ്ടു ദിവസം അറേബ്യൻ സംസ്കാരം നേരിൽ കാണുവാൻ ദുബായിലും ചിലവഴിയ്ക്കും.

കഴിഞ്ഞ പതിനൊന്നു വർഷവും ഇൻഡോ- ബ്രിട്ടീഷ് വിദ്യാഭ്യാസ സംസ്കാരിക കൈമാറ്റ പദ്ധതിയ്ക്ക് നേതൃത്വം കൊടുക്കുന്ന ജിജോ മാധവപ്പള്ളിയും, തോമസ് ജോൺ വാരികാട്ടുമാണ് ബ്രിട്ടീഷ്-ചൈനീസ് വിദ്യാഭ്യാസ സംസ്കാരിക കൈമാറ്റ പദ്ധതിയ്ക്കും ബ്രിട്ടീഷ് എഡ്യൂക്കേഷൻ കൗൺസിലിനു വേണ്ടി നേതൃത്വം കൊടുക്കുന്നത്.

Read more

യു.കെ.കെ.സി.വൈ.എൽ. 7-ാം മത് ക്യാമ്പിനു ആവേശഭരിതമായ സമാപനം.

മഞ്ഞിൽ പൊതിഞ്ഞ മിഡ് വെയിൽസിലെ  മലനിരകളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് UKKCYL  7 -)൦ മത്  ക്യാമ്പിനു ആവേശഭരിതമായ സമാപനം.!!
====================================================
മഞ്ഞിൽ പൊതിഞ്ഞു മൂടിയ  വെയിൽസിലെ മലനിരകളെ  പ്രകമ്പനം കൊള്ളിച്ചുകൊണ്ട് , നടവിളികൾ  വാനിലുയർത്തി ,18 വയസ്സിൽ താഴെയുള്ള വർക്കായുള്ള  കാനായ യുവജനങ്ങളുടെ ഈ വർഷത്തെ ക്യാമ്പിനു സമാപനമായി . മിഡ്  വെയിൽസിലെ  newtown  എന്ന സ്ഥലത്തുള്ള Cefn Lea   പാർക്ക് എന്ന സ്ഥലത്തുവച്ചാണ് മാർച്ച് 9, 10, 11 തിയ്യതികളിലായി യുകെയിലെ മുപ്പത്തിയഞ്ചോളം യൂണിറ്റുകളിൽ  നിന്നുള്ള 150 ഓളം യുവ ജനങ്ങൾ പങ്കെടുത്ത UKKCYL ക്യാമ്പ്  അരങ്ങേറിയത്.
ഒമ്പതാം തീയതി വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടുകൂടി ആരംഭിച്ച ക്യാമ്പ് ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെ  വി .കുര്ബാനയോടു കൂടിയാണ്  സമാപിച്ചത്. 
യുകെയിലെ സീറോ മലബാർ-ക്നാനായ വികാരി ജനറാൾ Fr. സജിമോൻ മലയിൽപുത്തന്പുരയിൽ , നാഷണൽ  ഡിറക്ടർസ് ആയ സിന്റോ വെട്ടുകല്ലേൽ  ജോമോൾ സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പ്രസിഡന്റ് ജോണി മലേമുണ്ടക്കൽ , സെക്രട്ടറി സ്റ്റിഫൻ ടോം , സ്റ്റെഫിൻ ഫിലിപ്പ്,. നയനാ ബാബു , നവീന കുമ്പക്കൽ , എന്നിവരുടെ ചിട്ടയായ  പ്രവർത്തനങ്ങളാൽ , യുവജന സംഗമത്തിൽ പങ്കെടുത്ത എല്ലാവർക്കും പുതുമയും ആവേശവും പകർന്ന് നൽകാൻ ഈ ക്യാമ്പിനായി. ക്നാനായ അവബോധം സൃഷ്ടിക്കുന്ന ക്ലാസ്സുകളും ഗെയിമുകളും കലാപരിപാടികളും മ്യൂസിക്കും , പ്രാർത്ഥനയും, റോസറിയും  വിശുദ്ധ കുർബാനയും ഇടകലർന്ന  മൂന്നു ദിവസങ്ങൾ യുവജനങ്ങൾക്ക് ഏറ്റവും പ്രയോജനപ്രദമായെന്ന് Fr.സജിമോൻ   മലയിൽ പുത്തൻപുര യിൽ എടുത്തുപറഞ്ഞു. ഇതുപോലെ  യുവജനങ്ങൾക്ക് അവരുടെ ആധ്യാത്മികവും ശാരീരികവും ബൗദ്ധികവുമായ ഉയർച്ചയ്ക്ക് ഉപകരിക്കുമാറ് എല്ലാ ചേരുവകളും ഉൾക്കൊള്ളിച്ച് ഒരു യുവജന പ്രോഗ്രാം ആദ്യമായാണ് യുകെയിൽ നടക്കുന്നതെന്ന്  യുവജനങ്ങൾക്ക് മാർഗ്ഗ നിർദ്ദേശം നൽകിയ യുകെയുടെ  പല ഭാഗങ്ങളിൽ നിന്നെത്തിയ യൂണിറ്റ് ഡയറക്ടേഴ്സ് വിലയിരുത്തി.
ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടന്ന ഇൻഡോർ  ഗെയിമുകളും  ക്നാനായ തനിമയിൽ ഊന്നിയ 
 സ്കിറ്റുകളും ശനിയാഴ്ച നടന്ന "ക്നാനാനായ നൈറ്റും"  യുവജനങ്ങൾ അവസ്മരണീയമാക്കി.
ബിർമിങ്ഹാമിൽ നിന്നുള്ള ഫാദർ ജസ്റ്റിൻ, മാഞ്ചസ്റ്ററിൽ നിന്നുള്ള ഷെറി ബേബി, 
ലണ്ടനിൽ നിന്നും വന്ന ജെറ്റ്സ് എന്നിവർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകി. 
ഞായറാഴ്ച നടന്ന  നാഷണൽ കൗൺസിൽ മീറ്റിങ്ങിൽ യുകെകെസിഎ പ്രതിനിധിയായി എത്തിയ  പ്രസിഡന്റ് തോമസ് ജോസഫ് പങ്കെടുത്തു.
ക്യാമ്പിൽവെച്ച് UKKCYL , ഏഴാമത് ജന്മദിനം കേക്കുമുറിച്ച് യുവജനങ്ങൾ  ആഘോഷിച്ചു. കെ സി വൈ എൽ ലിന്റെ  കഴിഞ്ഞ വർഷങ്ങളിലെ ആക്ടിവിറ്റികൾ കോർത്തിണക്കിക്കൊണ്ട് ശ്രീ ജോണി മലേ മുണ്ടക്കൽ   ഒരുക്കിയ വീഡിയോ ആൽബം വളരെ പുതുമ നിറഞ്ഞതായിരുന്നു.
എല്ലാ ദിവസത്തെയും പ്രാർത്ഥനകളിലും യുവജനങ്ങൾക്കുവേണ്ടി പ്രത്യേകമായി അർപ്പിച്ച  ആഘോഷകരമായ കുർബാനകളിലും  യുവജനങ്ങൾ അത്യുത്സാഹത്തോടെ പങ്കെടുത്തു എന്നത് എടുത്തുപറയേണ്ട കാര്യം തന്നെയാണ്.
മത്സര ഇനങ്ങളിലും ക്യാമ്പ് ആക്ടിവിറ്റികളും മികവു പുലർത്തിയ വർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തുകൊണ്ട് , എല്ലാവർക്കും   എല്ലാവിധ ആശംസകളും നേർന്നു, വിശുദ്ധ കുർബാനയോടുകൂടി  അതിഗംഭീരമായ ഏഴാമത്  യുകെകെസിഎ ക്യാമ്പ് സമാപിച്ചു.
അഭിമാനാർഹമായ പ്രേക്ഷിത കുടിയേറ്റ പാരമ്പര്യത്തിന്റെ കരുത്തിൽ , കേരളത്തിൽനിന്നും ബ്രിട്ടനിലേക്ക് കുടിയേറിയ ക്നാനായ കുടുംബങ്ങളുടെ വിശ്വാസ ചൈതന്യം പുതിയ തലമുറയിലേക്ക് ഒട്ടും ചോർന്നുപോകാതെ കൈമാറുക എന്നതാണ് യു കെ കെ സി വൈ എൽ നടത്തുന്ന ഇതുപോലെയുള്ള പ്രോഗ്രാമുകളുടെ ലക്ഷ്യം.
മഞ്ഞിൽ പൊതിഞ്ഞു മൂടിയ  വെയിൽസിലെ മലനിരകളെ  പ്രകമ്പനം കൊള്ളിച്ചുകൊണ്ട് , നടവിളികൾ  വാനിലുയർത്തി ,18 വയസ്സിൽ താഴെയുള്ള വർക്കായുള്ള  കാനായ യുവജനങ്ങളുടെ ഈ വർഷത്തെ ക്യാമ്പിനു സമാപനമായി . മിഡ്  വെയിൽസിലെ  newtown  എന്ന സ്ഥലത്തുള്ള Cefn Lea   പാർക്ക് എന്ന സ്ഥലത്തുവച്ചാണ് മാർച്ച് 9, 10, 11 തിയ്യതികളിലായി യുകെയിലെ മുപ്പത്തിയഞ്ചോളം യൂണിറ്റുകളിൽ  നിന്നുള്ള 150 ഓളം യുവ ജനങ്ങൾ പങ്കെടുത്ത UKKCYL ക്യാമ്പ്  അരങ്ങേറിയത്.ഒമ്പതാം തീയതി വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടുകൂടി ആരംഭിച്ച ക്യാമ്പ് ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെ  വി .കുര്ബാനയോടു കൂടിയാണ്  സമാപിച്ചത്. യുകെയിലെ സീറോ മലബാർ-ക്നാനായ വികാരി ജനറാൾ Fr. സജിമോൻ മലയിൽപുത്തന്പുരയിൽ , നാഷണൽ  ഡിറക്ടർസ് ആയ സിന്റോ വെട്ടുകല്ലേൽ  ജോമോൾ സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പ്രസിഡന്റ് ജോണി മലേമുണ്ടക്കൽ , സെക്രട്ടറി സ്റ്റിഫൻ ടോം , സ്റ്റെഫിൻ ഫിലിപ്പ്,. നയനാ ബാബു , നവീന കുമ്പക്കൽ , എന്നിവരുടെ ചിട്ടയായ  പ്രവർത്തനങ്ങളാൽ , യുവജന സംഗമത്തിൽ പങ്കെടുത്ത എല്ലാവർക്കും പുതുമയും ആവേശവും പകർന്ന് നൽകാൻ ഈ ക്യാമ്പിനായി. ക്നാനായ അവബോധം സൃഷ്ടിക്കുന്ന ക്ലാസ്സുകളും ഗെയിമുകളും കലാപരിപാടികളും മ്യൂസിക്കും , പ്രാർത്ഥനയും, റോസറിയും  വിശുദ്ധ കുർബാനയും ഇടകലർന്ന  മൂന്നു ദിവസങ്ങൾ യുവജനങ്ങൾക്ക് ഏറ്റവും പ്രയോജനപ്രദമായെന്ന് Fr.സജിമോൻ   മലയിൽ പുത്തൻപുര യിൽ എടുത്തുപറഞ്ഞു. ഇതുപോലെ  യുവജനങ്ങൾക്ക് അവരുടെ ആധ്യാത്മികവും ശാരീരികവും ബൗദ്ധികവുമായ ഉയർച്ചയ്ക്ക് ഉപകരിക്കുമാറ് എല്ലാ ചേരുവകളും ഉൾക്കൊള്ളിച്ച് ഒരു യുവജന പ്രോഗ്രാം ആദ്യമായാണ് യുകെയിൽ നടക്കുന്നതെന്ന്  യുവജനങ്ങൾക്ക് മാർഗ്ഗ നിർദ്ദേശം നൽകിയ യുകെയുടെ  പല ഭാഗങ്ങളിൽ നിന്നെത്തിയ യൂണിറ്റ് ഡയറക്ടേഴ്സ് വിലയിരുത്തി.

ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടന്ന ഇൻഡോർ  ഗെയിമുകളും  ക്നാനായ തനിമയിൽ ഊന്നിയ സ്കിറ്റുകളും ശനിയാഴ്ച നടന്ന "ക്നാനാനായ നൈറ്റും"  യുവജനങ്ങൾ അവസ്മരണീയമാക്കി.ബിർമിങ്ഹാമിൽ നിന്നുള്ള ഫാദർ ജസ്റ്റിൻ, മാഞ്ചസ്റ്ററിൽ നിന്നുള്ള ഷെറി ബേബി, ലണ്ടനിൽ നിന്നും വന്ന ജെറ്റ്സ് എന്നിവർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഞായറാഴ്ച നടന്ന  നാഷണൽ കൗൺസിൽ മീറ്റിങ്ങിൽ യുകെകെസിഎ പ്രതിനിധിയായി എത്തിയ  പ്രസിഡന്റ് തോമസ് ജോസഫ് പങ്കെടുത്തു.
ക്യാമ്പിൽവെച്ച് UKKCYL , ഏഴാമത് ജന്മദിനം കേക്കുമുറിച്ച് യുവജനങ്ങൾ  ആഘോഷിച്ചു. കെ സി വൈ എൽ ലിന്റെ  കഴിഞ്ഞ വർഷങ്ങളിലെ ആക്ടിവിറ്റികൾ കോർത്തിണക്കിക്കൊണ്ട് ശ്രീ ജോണി മലേ മുണ്ടക്കൽ   ഒരുക്കിയ വീഡിയോ ആൽബം വളരെ പുതുമ നിറഞ്ഞതായിരുന്നു.

എല്ലാ ദിവസത്തെയും പ്രാർത്ഥനകളിലും യുവജനങ്ങൾക്കുവേണ്ടി പ്രത്യേകമായി അർപ്പിച്ച  ആഘോഷകരമായ കുർബാനകളിലും  യുവജനങ്ങൾ അത്യുത്സാഹത്തോടെ പങ്കെടുത്തു എന്നത് എടുത്തുപറയേണ്ട കാര്യം തന്നെയാണ്.മത്സര ഇനങ്ങളിലും ക്യാമ്പ് ആക്ടിവിറ്റികളും മികവു പുലർത്തിയ വർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തുകൊണ്ട് , എല്ലാവർക്കും   എല്ലാവിധ ആശംസകളും നേർന്നു, വിശുദ്ധ കുർബാനയോടുകൂടി  അതിഗംഭീരമായ ഏഴാമത്  യുകെകെസിഎ ക്യാമ്പ് സമാപിച്ചു.

അഭിമാനാർഹമായ പ്രേക്ഷിത കുടിയേറ്റ പാരമ്പര്യത്തിന്റെ കരുത്തിൽ , കേരളത്തിൽനിന്നും ബ്രിട്ടനിലേക്ക് കുടിയേറിയ ക്നാനായ കുടുംബങ്ങളുടെ വിശ്വാസ ചൈതന്യം പുതിയ തലമുറയിലേക്ക് ഒട്ടും ചോർന്നുപോകാതെ കൈമാറുക എന്നതാണ് യു കെ കെ സി വൈ എൽ നടത്തുന്ന ഇതുപോലെയുള്ള പ്രോഗ്രാമുകളുടെ ലക്ഷ്യം.
Read more

ഗാനരചയിതാക്കള്‍ക്കായി യുകെകെസിഎ ഒരുക്കുന്ന സുവര്‍ണാവസരം

ഗാനരചയിതാക്കള്‍ക്കായി യുകെകെസിഎ ഒരുക്കുന്ന സുവര്‍ണാവസരം
2018-03-19/ സണ്ണി ജോസഫ്
ഗാനരചയിതാക്കള്‍ക്കായി യുകെകെസിഎ അന്താരാഷ്‌ട്ര തലത്തില്‍ ഗാനരചന ക്ഷണിക്കുന്നു. യൂറോപ്പിലെ തന്നെ ഏറ്റവും സ്വാഗത നൃത്തത്തിന് വരികള്‍ എഴുതുക എന്നുള്ളത് ഏതൊരു ഗാനരചയിതാവിന്റേയും സ്വപ്നമാണ്. ലോകത്ത് 60 രാജ്യങ്ങളിലായി പടര്‍ന്നുകിടക്കുന്ന ക്നാനായ സമൂഹത്തിന് ഒന്നടങ്കം അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കമ്മറ്റി ഇത്തരമൊരു തീരുമാനമെടുത്തിട്ടുള്ളത്. 
രചനകള്‍ 2018 ഏപ്രില്‍15 നു മുമ്പായി കിട്ടിയിരിക്കണം. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശസ്തീ പത്രവും യുകെകെസിഎയുടെ പ്രസിദ്ധീകരണങ്ങളില്‍ പേര് ഉള്‍പ്പെടുത്തുന്നതും ആയിരിക്കും. പങ്കെടുക്കുന്നവര്‍ താമസസ്ഥലവും കേരളത്തിലെ സ്വന്തം ഇടവകയും വെളിപ്പെടുത്തിയിരിക്കണം. യുകെകെസിഎ യുടെ ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍ ജൂലൈ 7-ാം തീയതി ശനിയാഴ്ച നടത്തപ്പെടും.
Venue: 
Jockey club, Racecourse Centre, Cheltenham,Evesham Rd, Prestbury, GL50 4SH.

ഗാനരചയിതാക്കള്‍ക്കായി യുകെകെസിഎ അന്താരാഷ്‌ട്ര തലത്തില്‍ ഗാനരചന ക്ഷണിക്കുന്നു. യൂറോപ്പിലെ തന്നെ ഏറ്റവും സ്വാഗത നൃത്തത്തിന് വരികള്‍ എഴുതുക എന്നുള്ളത് ഏതൊരു ഗാനരചയിതാവിന്റേയും സ്വപ്നമാണ്. ലോകത്ത് 60 രാജ്യങ്ങളിലായി പടര്‍ന്നുകിടക്കുന്ന ക്നാനായ സമൂഹത്തിന് ഒന്നടങ്കം അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കമ്മറ്റി ഇത്തരമൊരു തീരുമാനമെടുത്തിട്ടുള്ളത്. 

രചനകള്‍ 2018 ഏപ്രില്‍15 നു മുമ്പായി കിട്ടിയിരിക്കണം. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശസ്തീ പത്രവും യുകെകെസിഎയുടെ പ്രസിദ്ധീകരണങ്ങളില്‍ പേര് ഉള്‍പ്പെടുത്തുന്നതും ആയിരിക്കും. പങ്കെടുക്കുന്നവര്‍ താമസസ്ഥലവും കേരളത്തിലെ സ്വന്തം ഇടവകയും വെളിപ്പെടുത്തിയിരിക്കണം. യുകെകെസിഎ യുടെ ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍ ജൂലൈ 7-ാം തീയതി ശനിയാഴ്ച നടത്തപ്പെടും.

Venue: Jockey club, Racecourse Centre, Cheltenham,Evesham Rd, Prestbury, GL50 4SH.

Read more

Copyrights@2016.