europe live Broadcasting

ക്‌നാനായ കുടിയേറ്റ സ്മരണകള്‍ പുതുക്കി യൂറോപ്യന്‍ ക്‌നാനായ സംഗമത്തിന് ഉജ്ജ്വല സമാപനം .

കാര്‍ഡിഫ്; ആറാമത് യൂറോപ്യന്‍ ക്‌നാനായ സംഗമം ക്‌നാനായ കുടിയേറ്റ സ്മരണകള്‍ പുതുക്കി സമാപിച്ചു. ശനിയാഴ്ച രാവിലെ 9 മണിക്ക് കുരിയാക്കോസ് മോര്‍ സേവേരിയോസ് വലിയ മെത്രാപ്പോലീത്താ മോര്‍ ക്ലീമ്മീസ് നഗറില്‍ വി.കുര്‍ബാന അര്‍പ്പിച്ചു.തുടർന്ന് വര്‍ണ്ണാഭമായ റാലിയും പൊതുസമ്മേളനവും നടന്നു. പൊതുസമ്മേളനം വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഫാദർ തോമസ് ജേക്കബ് അധ്യക്ഷത വഹിച്ചു. ഫാദർ.സജി എബ്രഹാം സ്വാഗതം ആശംസിച്ചു. ഫാദർ ജോമോൻ  പുന്നൂസ്, തോമസ് ജോസഫ്, ഏബ്രഹാം ചെറിയാൻ, ജിജി ജോസഫ് എന്നിവർ ആശംസകൾ നേർന്നു. ഡോക്ടർ മനോജ് എബ്രഹാം നന്ദി പറഞ്ഞു. റാലിയിൽ യുകെയിലെ എല്ലാ പള്ളികളും  ജർമനി, ഇറ്റലി, അയർലൻഡ് എന്നീ  ഇടവകകളും പങ്കെടുത്തു. വിവിധ പള്ളികളുടെ കലാപരിപാടികൾ 2 മണിക്ക് ആരംഭിച്ചു. വൈകിട്ട് എട്ട് മണിയോടെ ചടങ്ങുകൾ സമാപിച്ചു. തുടർന്ന് സന്ധ്യാപ്രാർഥനയും ആശീർവാദവും നടന്നു. 1500ലധികം സമുദായ അംഗങ്ങൾ സംഗമത്തിൽ സംബന്ധിച്ചതായി ഭാരവാഹികൾ പറഞ്ഞു. കാർഡിഫ് സെൻറ് ജോൺസ് ഇടവക നേതൃത്വം നൽകിയ സംഗമത്തിൽ സംബന്ധിച്ച് എല്ലാവർക്കും ഇടവക വികാരി ഫാദർ. സജി എബ്രഹാം നന്ദി അറിയിച്ചു.

ക്‌നാനായ കുടിയേറ്റ സ്മരണകള്‍ പുതുക്കി യൂറോപ്യന്‍ ക്‌നാനായ സംഗമത്തിന് ഉജ്ജ്വല സമാപനം 
 കാര്‍ഡിഫ്; ആറാമത് യൂറോപ്യന്‍ ക്‌നാനായ സംഗമം ക്‌നാനായ കുടിയേറ്റ സ്മരണകള്‍ പുതുക്കി സമാപിച്ചു. ശനിയാഴ്ച രാവിലെ 9 മണിക്ക് കുരിയാക്കോസ് മോര്‍ സേവേരിയോസ് വലിയ മെത്രാപ്പോലീത്താ മോര്‍ ക്ലീമ്മീസ് നഗറില്‍ വി.കുര്‍ബാന അര്‍പ്പിച്ചു.തുടര്ന്ന് വര്‍ണ്ണാഭമായ  ച്ചതായി

 .

Read more

യുകെകെസിഎ സ്വാഗത നൃത്ത പരിശീലനം അവസാന ഘട്ടത്തിലേക്ക്.

യു കെ കെ സി യുടെ പതിനേഴാമത് ദേശീയ കൺവെൻഷെെൻറ ഭാഗമായി നടക്കുന്ന മഹാസമ്മേളനത്തിെൻറ സ്വാഗത നൃത്ത പരിശീലനം വിവിധങ്ങളായ തന്ത്രങ്ങളുടെയും മന്ത്രങ്ങളുടെയും നൃത്ത നൃത്ത്യ ങ്ങളുടെയും നാട്യലാസ്യകലകൾസമന്വയിപ്പിച്ചു കലയുടെ മൂർത്തിമത്ഭാവങ്ങൾ ആവാഹിച്ചുകൊണ്ട് സപ്തവർണ്ണങ്ങളിൽ ചാലിച്ചെടുത്ത മാരിവില്ലിെൻറ ശോഭയോട് കൂടി കാണികളെ അടിമുടി ആവേശ കോൾമയിർ കൊള്ളിക്കുന്ന തിനായി അണിയറ പരിശീലനങ്ങളുടെ അവസാന പാദങ്ങളിലേക്ക് കടന്നിരിക്കുന്നു .യുെകയിൽ അങ്ങോളമിങ്ങോളമുള്ള വിവിധ യൂണിറ്റുകളിൽ പെട്ട 175 ൽപരംകലാകാരന്മാരും കലാകാരികളും ആണ് ഇതിൽ പങ്കെടുക്കുന്നത്. കൺവെൻഷൻ ആപ്തവാക്യത്തിൽ ചുവടുപിടിച്ച ഗാനരചനയുടെ അടിസ്ഥാനത്തിലാണ് വേദിയിൽ നൃത്തച്ചുവടുകൾ അരങ്ങേറുക. സ്വാഗത നൃത്ത കമ്മറ്റിയുടെ ചെയർമാൻ ശ്രീ ബിപിൻ ലൂക്കോസ് പണ്ടാരശ്ശേരിയുടെ നേതൃത്വത്തിൽ. ശ്രീ തോമസ് പാലകൻ ,ശ്രീ മോൻസി തോമസ് , ശ്രീ സോജി പഴയിടത്ത്, ശ്രീമതി മിനി ബെന്നി ,ശ്രീമതി ജൂലി ബിനു എന്നിവർ രാപകലില്ലാതെ അക്ഷീണം പ്രയത്നിച്ചുകൊണ്ടിരിക്കുന്നു. കോറിയോഗ്രാഫി രംഗത്ത് യൂറോപ്പിലെ തരംഗമായ ശ്രീ Kalabhavan നൈസ്െൻറ മാന്ത്രിക ചുവടുകൾ നൃത്ത ദൃശ്യാവിഷ്കാരത്തിെൻറ കൊടുമുടിയിലെത്തിക്കുന്നു

Read more

പൈതൃകം 2018 തീം സോങ് പ്രകാശനം പ്രൗഡഗംബീരമായി മെൽബോർണിൽ നടന്നു

പൈതൃകം 2018 തീം സോങ് പ്രകാശനം പ്രൗഡഗംബീരമായി മെൽബോർണിൽ നടന്നു
                            2018 പൈതൃകം ഓഷ്യനാ ക്നാനായ കൺവെൻഷന് 107 ദിനങ്ങൾ ബാക്കി നിൽക്കേ ഓഷ്യനായിലെ ക്നാനായ മക്കൾ പ്രതീഷയോടു കാത്തിരുന്ന കൺവെൻഷൻ തീം സോങ്ങിന്റെ പ്രകാശനകര്മം കഴിഞ്ഞ ഞായറാഴ്ച (17/06/2018)മെൽബോനിൽ വെച്ച് ബഹുമാനപെട്ട ജെയിംസ് അരീച്ചിറ അച്ഛൻ നിർവഹിക്കുകയുണ്ടായി.നിരവധി ക്നാനായ കുടുംബാംഗങ്ങൾ പങ്കെടുത്ത ഈ പരിപാടി ഓർഗനൈസ് ചെയ്തത് മെൽബോൺ ക്നാനായ സംഘടനയാണ് (KCCVA).ഈ സോങ്ങിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് ശ്രീ ജോമോൻ കുളഞ്ഞിയും എഴുതി ചിട്ടപ്പെടുത്തിയത് ശ്രീ സജി വരവുകാലയുമാണ്.ഇതിനുമുൻപും പല കൺവെൻഷൻ സോങ്ങുകൾക്കും ചുക്കാൻ പിടിച്ചിട്ടുള്ളവരാണ് ഇരുവരും .പബ്ലിസിറ്റിയുടെ കാര്യത്തിൽ കൃത്യത പുലർത്തുന്ന ഓഷ്യനാ കൺവെൻഷൻ ഇതിനോടകം ലോകമെന്പാടുമുള്ള ജനഹൃദയങ്ങളിൽ ഇടം നേടി കഴിഞ്ഞു . ക്നാനായ പാരമ്പര്യവും  പൈതൃകവും എന്നും നെഞ്ചോട് ചേർത്തുവെച്ചു പരിപാലിക്കുന്ന ഓഷ്യനായിലെ എല്ലാ ക്നാനായ മക്കളെയും KCCO യുടെ നാലാമത് കൺവെൻഷൻ നടക്കുന്ന ഗോൾഡ്‌കോസ്റ്റിലെ ക്നായിത്തൊമ്മൻ നഗരിയിലേക്ക് ഒരിക്കൽ കൂടി സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു.

പതിനേഴാമത് യുകെകെസിഎ കൺവെൻഷൻ സ്വാഗതനിർത്തത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു

പതിനേഴാമത് യുകെകെസിഎ കൺവെൻഷൻ സ്വാഗതനിർത്തത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു
യുകെകെസിഎ യുടെ ചരിത്രത്തിൽ ഏറ്റവുമധികം കുട്ടികൾ പങ്കെടുത്തുകൊണ്ടുള്ള സ്വാഗതനിർത്തത്തിനായുള്ള തയ്യാറെടുപ്പുകൾ കൺവീനർ ബിബിൻ പണ്ടാരശ്ശേരി യുടെ നേതൃത്വത്തിൽ നടത്തിവരുന്നു. കലാഭവൻ നൈസ് കോറിയോഗ്രാഫി ചെയ്യുന്ന ഈ വർഷത്തെ സ്വാഗത നൃത്തത്തിനായുള്ള പ്രാക്ടീസ് ഈ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് യുകെകെസിഎ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടക്കുന്നതാണ്. 40 യുണിറ്റ് കളിൽനിന്നായി 175 ഓളും കുട്ടികൾ ആണ് സ്വാഗതനിർത്തത്തിനായ് അണിചേരുന്നത്.
മൂന്ന് ഘട്ടങ്ങളിലായി നടത്തുന്ന പ്രാക്ടീസ്
23rd Saturday at 2PM ( selection day ) 24th Sunday 8.30AM , 
30th June Saturday at 8.30AM and 1st of July Sunday 8AM to 3.30 PM.
6th July at 4 pm in jockey club,Chelthinam
എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത് 
ശനിയാഴ്ച പാർട്ടീസ് നടക്കുന്ന ഹാളിന്റെ അഡ്രസ്സ്
Wood cross lane
Bilston
Wolverhampton 
WV14 9BW

യു.കെ - ഏറ്റുമാനൂര്‍ സംഗമം സെപ്റ്റംബര്‍ 22 ന് ബർമിങ്ഹാമിലെ യു കെ കെ സി എ കമ്മ്യൂണിറ്റി ഹാളിൽ.

പിറന്ന നാടിൻറെ ഓർമ്മകളും സൗഹൃദങ്ങളും  പൈതൃകവും മനസ്സിൽ സൂക്ഷിക്കുന്ന ഏറ്റുമാനൂരും പരിസര പ്രദേശങ്ങളിൽ നിന്നും ഉള്ള യുകെ നിവാസികൾ സ്നേഹസൗഹൃദങ്ങൾ പങ്കുവയ്ക്കുന്നതിനായി വീണ്ടും യുകെയിൽ ഒത്തുചേരുന്നു സെപ്റ്റംബർ ഇരുപത്തിരണ്ടാം തീയതി പത്തുമണിക്ക് ബർമിങ്ഹാമിലെ യു കെ കെ സി എ കമ്മ്യൂണിറ്റി ഹാളിൽ.   ഏറ്റുമാനൂരും  പരിസര പ്രദേശങ്ങളിൽ താമസിക്കുന്നവർക്കു ഈ പ്രദേശങ്ങളുമായി ആത്മബന്ധം ഉള്ളവർക്കും വിവാഹബന്ധം മായി ചേർന്നിട്ടുള്ള വർക്കും കുടുംബസമേതം.  സംഗമത്തിലേക്ക് സ്വാഗതം.  യുകെയിൽ താമസിക്കുന്ന മുഴുവൻ ഏറ്റുമാനൂർ നിവാസികളും സംഗമത്തിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് സംഘാടകർ അറിയിച്ചു. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സംസ്കാരിക സമ്മേളനത്തെ തുടർന്ന് കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും വൈവിധ്യമാർന്ന കലാപരിപാടികൾ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക 
ബെന്നി കോണിക്കൽ(07737178235)
ജോജി ചേന്നാട്ട് (07958023997)
ജോർജ് അഴകുളം(07747350694)
സാബു തെക്കേ പ്പറമ്പ്(07577480279)

സ്കോട്ടിഷ് ക്നാനായ സംഗമം 2018 വർണ്ണ വിസ്മയമായി

സ്കോട്ടിഷ് ക്നാനായ സംഗമം 2018 വർണ്ണ വിസ്മയമായി 
സ്കോട്ട്ലാൻഡിലെ തലസ്ഥാനമായ എഡിൻബറോയിലെ മാർ കുര്യാക്കോസ് കുന്നശ്ശേരി നഗറിൽ വെച്ച് നടന്ന സ്കോട്ടിഷ് ക്നാനായ സംഗമം ജനപങ്കാളിത്തം കൊണ്ടും മനോഹരമായ കലാപരിപാടികളാലും വിസ്മയമായി.
ജൂൺ 9 ശനിയാഴ്ച രാവിലെ 11- 30 ന്  ബഹുമാനപ്പെട്ട വികാരിജനറാൾ സജി മലയിൽ പുത്തൻപുരയിൽ അച്ഛൻറെ നേതൃത്വത്തിൽ  പരിശുദ്ധ കുർബാനയോടുകൂടി സംഗമം ആരംഭിച്ചു , തുടർന് നടന്ന പൊതുസമ്മേളനത്തിന് ആഘോഷക്കമ്മിറ്റി ചെയർമാൻ ജോജോ മേലേടം അധ്യക്ഷത വഹിച്ചു .യുകെകെസിഎയുടെ പ്രസിഡൻറ് തോമസ് ജോസഫ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. വികാരി ജനറൽ സജി മലയിൽ പുത്തൻപുര യിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയും , എഡിൻബറോ ആർച്ച് ഡയസ് ചാപ്ലെയിൻ ഫാദർ സെബാസ്റ്റ്യൻ തുരുത്തിപ്പള്ളി, യുകെകെസിഎയുടെ സെൻട്രൽ കമ്മിറ്റി അംഗങ്ങൾ, ഗ്ലാസ്ഗോ യൂണിറ്റ് പ്രസിഡന്റ് ബെന്നി കുടിലിൽ അബർദീൻ യൂണിറ്റ് പ്രസിഡൻ ടിജോ കറുത്തേടം തുടങ്ങിയവർ ആശംസകൾ  അർപ്പിക്കുകയും ചെയ്തു.
തുടർന്ന് നടന്ന കലാപരിപാടികൾക്ക് ബിജു ജോസഫ് ഇടം പാടം,ജിം ജോസ് പഴുക്കായിൽ,ബിബൂ പൂവപ്പള്ളി മഠത്തിൽ, ഷൈനി ജോമി, എന്നിവർ നേതൃത്വം നൽകി. എഡിൻബറോ യൂണിറ്റിലെ വെൽക്കം ഡാൻസ് ഓർമ്മകളിൽ ഇടംനേടി. മൂന്ന് യൂണിറ്റുകളുടെയും കെ സി വൈ എൽ കുട്ടികളുടെ കലാപരിപാടികൾ സംഗമത്തിന് മാറ്റുകൂട്ടി. എഡിൻബറോ യൂണിറ്റിലെ  ലേഡീസ് ഫാഷൻഷോ ഏറെ ശ്രദ്ധയാകർഷിച്ചു. ഈ വർഷം വർണ്ണക്കാഴ്ചകൾ ജനങ്ങളിലെത്തിക്കാൻ K .V  ടിവിയുടെ ലൈവ് ടെലികാസ്റ്റിംഗ് എടുത്തുപറയേണ്ട ഒന്നാണ് . ഏകദേശം എട്ടുമണിയോടുകൂടി അവസാനിപ്പിച്ച സമ്മേളനത്തിന് എഡിൻബറോ യൂണിറ്റ് സെക്രട്ടറി ജോസ്  മുള വേലിപുറം സ്വാഗതവും,  വൈസ് പ്രസിഡൻറ് മിനി റ്റോമി നന്ദിയും പറഞ്ഞു.

 സ്കോട്ട്ലാൻഡിലെ തലസ്ഥാനമായ എഡിൻബറോയിലെ മാർ കുര്യാക്കോസ് കുന്നശ്ശേരി നഗറിൽ വെച്ച് നടന്ന സ്കോട്ടിഷ് ക്നാനായ സംഗമം ജനപങ്കാളിത്തം കൊണ്ടും മനോഹരമായ കലാപരിപാടികളാലും വിസ്മയമായി.ജൂൺ 9 ശനിയാഴ്ച രാവിലെ 11- 30 ന്  ബഹുമാനപ്പെട്ട വികാരിജനറാൾ സജി മലയിൽ പുത്തൻപുരയിൽ അച്ഛൻറെ നേതൃത്വത്തിൽ  പരിശുദ്ധ കുർബാനയോടുകൂടി സംഗമം ആരംഭിച്ചു , തുടർന് നടന്ന പൊതുസമ്മേളനത്തിന് ആഘോഷക്കമ്മിറ്റി ചെയർമാൻ ജോജോ മേലേടം അധ്യക്ഷത വഹിച്ചു .യുകെകെസിഎയുടെ പ്രസിഡൻറ് തോമസ് ജോസഫ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. വികാരി ജനറൽ സജി മലയിൽ പുത്തൻപുര യിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയും , എഡിൻബറോ ആർച്ച് ഡയസ് ചാപ്ലെയിൻ ഫാദർ സെബാസ്റ്റ്യൻ തുരുത്തിപ്പള്ളി, യുകെകെസിഎയുടെ സെൻട്രൽ കമ്മിറ്റി അംഗങ്ങൾ, ഗ്ലാസ്ഗോ യൂണിറ്റ് പ്രസിഡന്റ് ബെന്നി കുടിലിൽ അബർദീൻ യൂണിറ്റ് പ്രസിഡൻ ടിജോ കറുത്തേടം തുടങ്ങിയവർ ആശംസകൾ  അർപ്പിക്കുകയും ചെയ്തു.

തുടർന്ന് നടന്ന കലാപരിപാടികൾക്ക് ബിജു ജോസഫ് ഇടം പാടം,ജിം ജോസ് പഴുക്കായിൽ,ബിബൂ പൂവപ്പള്ളി മഠത്തിൽ, ഷൈനി ജോമി, എന്നിവർ നേതൃത്വം നൽകി. എഡിൻബറോ യൂണിറ്റിലെ വെൽക്കം ഡാൻസ് ഓർമ്മകളിൽ ഇടംനേടി. മൂന്ന് യൂണിറ്റുകളുടെയും കെ സി വൈ എൽ കുട്ടികളുടെ കലാപരിപാടികൾ സംഗമത്തിന് മാറ്റുകൂട്ടി. എഡിൻബറോ യൂണിറ്റിലെ  ലേഡീസ് ഫാഷൻഷോ ഏറെ ശ്രദ്ധയാകർഷിച്ചു. ഈ വർഷം വർണ്ണക്കാഴ്ചകൾ ജനങ്ങളിലെത്തിക്കാൻ K .V  ടിവിയുടെ ലൈവ് ടെലികാസ്റ്റിംഗ് എടുത്തുപറയേണ്ട ഒന്നാണ് . ഏകദേശം എട്ടുമണിയോടുകൂടി അവസാനിപ്പിച്ച സമ്മേളനത്തിന് എഡിൻബറോ യൂണിറ്റ് സെക്രട്ടറി ജോസ്  മുള വേലിപുറം സ്വാഗതവും,  വൈസ് പ്രസിഡൻറ് മിനി റ്റോമി നന്ദിയും പറഞ്ഞു.

Read more

ക്നാനായക്കാര്‍ക്ക് ആവേശമാകുവാന്‍ യുകെകെസിഎ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

യുകെയിലെ ക്നാനായക്കാരുടെ പതിനേഴാമത് കണ്‍വന്‍ഷനു കേളികൊട്ട് ഉയരാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ യൂണിറ്റുകള്‍ ഒരുക്കത്തില്‍ . എല്ലാ കണ്ണുകളും ജൂലൈ 7 ന് ചെല്‍ട്ടന്‍ഹാമിലെ പ്രൗഢ ഗംഭീരമായ ജോക്കി ക്ലബിന്റെ വിശാലമായ കണ്‍വന്‍ഷന്‍ സെന്ററിലേക്ക് ആയിരിക്കും. യുകെകെസിഎയുടെ 51യൂണിറ്റുകളിലും തയാറെടുപ്പ് പുരോഗമിക്കുകയാണ്.
കണ്‍വന്‍ഷന്റെ പ്രധാന ആകര്‍ഷണം ആപ്തവാക്യത്തിലധിഷ്ടിതമായ സമുദായ റാലി ആണെങ്കില്‍ പൊതുസമ്മേളനത്തിന്റെ മുഖ്യ ആകര്‍ഷണം നൂറില്‍പ്പരം പേര് അണിനിരക്കുന്ന സ്വാഗത നൃത്തമാണ്.
കണ്‍വന്‍ഷന്‍ സംബന്ധമായ എല്ലാ ഒരുക്കങ്ങളും യുകെകെസിഎയുടെ പ്രസിഡന്റ് തോമസ് ജോസഫ് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സ്ഥാനവും സെക്രട്ടറി സാജു ലൂക്കോസ് പൊതുസമ്മേളനത്തിന്റെ ചെയര്‍മാന്‍ സ്ഥാനവും ഏറ്റെടുത്തുകൊണ്ടാണ് പരിപാടികള്‍ ഏകോപിപ്പിക്കുന്നത്.
ട്രഷറര്‍ വിജി ജോസഫിന്റെ നേതൃത്വത്തില്‍ രജിസ്‌ട്രേഷന്‍ കമ്മറ്റി, വൈസ് പ്രസിഡന്റ് ബിബിന്‍ ലൂക്കോസ് നേതൃത്വം കൊടുക്കുന്ന സ്വാഗത നൃത്ത സംഘം, ജോയിന്റ് സെക്രട്ടറി സണ്ണി ജോസഫ് നേതൃത്വം കൊടുക്കുന്ന കള്‍ച്ചറല്‍ കമ്മറ്റി, ജോയിന്റ് ട്രഷറര്‍ ജെറി ജെയിംസ് നേതൃത്വം കൊടുക്കുന്ന റാലി കമ്മറ്റി, അഡ്വൈസര്‍ ബിജു നേതൃത്വം കൊടുക്കുന്ന ടൈം മാനേജ്‌മെന്റ് ടീം, അഡ്വൈസര്‍ ജോഷി നേതൃത്വം കൊടുക്കുന്ന റിസപ്ക്ഷന്‍ കമ്മറ്റി എന്നിവ പ്രവര്‍ത്തിക്കുന്നു.
ക്നാനായക്കാര്‍ക്ക് ആവേശമാകുവാന്‍ യുകെകെസിഎ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

യുകെയിലെ ക്നാനായക്കാരുടെ പതിനേഴാമത് കണ്‍വന്‍ഷനു കേളികൊട്ട് ഉയരാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ യൂണിറ്റുകള്‍ ഒരുക്കത്തില്‍ . എല്ലാ കണ്ണുകളും ജൂലൈ 7 ന് ചെല്‍ട്ടന്‍ഹാമിലെ പ്രൗഢ ഗംഭീരമായ ജോക്കി ക്ലബിന്റെ വിശാലമായ കണ്‍വന്‍ഷന്‍ സെന്ററിലേക്ക് ആയിരിക്കും. യുകെകെസിഎയുടെ 51യൂണിറ്റുകളിലും തയാറെടുപ്പ് പുരോഗമിക്കുകയാണ്.കണ്‍വന്‍ഷന്റെ പ്രധാന ആകര്‍ഷണം ആപ്തവാക്യത്തിലധിഷ്ടിതമായ സമുദായ റാലി ആണെങ്കില്‍ പൊതുസമ്മേളനത്തിന്റെ മുഖ്യ ആകര്‍ഷണം നൂറില്‍പ്പരം പേര് അണിനിരക്കുന്ന സ്വാഗത നൃത്തമാണ്.

കണ്‍വന്‍ഷന്‍ സംബന്ധമായ എല്ലാ ഒരുക്കങ്ങളും യുകെകെസിഎയുടെ പ്രസിഡന്റ് തോമസ് ജോസഫ് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സ്ഥാനവും സെക്രട്ടറി സാജു ലൂക്കോസ് പൊതുസമ്മേളനത്തിന്റെ ചെയര്‍മാന്‍ സ്ഥാനവും ഏറ്റെടുത്തുകൊണ്ടാണ് പരിപാടികള്‍ ഏകോപിപ്പിക്കുന്നത്.

ട്രഷറര്‍ വിജി ജോസഫിന്റെ നേതൃത്വത്തില്‍ രജിസ്‌ട്രേഷന്‍ കമ്മറ്റി, വൈസ് പ്രസിഡന്റ് ബിബിന്‍ ലൂക്കോസ് നേതൃത്വം കൊടുക്കുന്ന സ്വാഗത നൃത്ത സംഘം, ജോയിന്റ് സെക്രട്ടറി സണ്ണി ജോസഫ് നേതൃത്വം കൊടുക്കുന്ന കള്‍ച്ചറല്‍ കമ്മറ്റി, ജോയിന്റ് ട്രഷറര്‍ ജെറി ജെയിംസ് നേതൃത്വം കൊടുക്കുന്ന റാലി കമ്മറ്റി, അഡ്വൈസര്‍ ബിജു നേതൃത്വം കൊടുക്കുന്ന ടൈം മാനേജ്‌മെന്റ് ടീം, അഡ്വൈസര്‍ ജോഷി നേതൃത്വം കൊടുക്കുന്ന റിസപ്ക്ഷന്‍ കമ്മറ്റി എന്നിവ പ്രവര്‍ത്തിക്കുന്നു.

Read more

മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്‌നാനായ മിഷ്യനില്‍ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണവും ഡീക്കന്‍ അനില്‍ ലൂക്കോസിന് സ്വീകരണവും.

മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്‌നാനായ മിഷ്യനില്‍ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണവും ഡീക്കന്‍ അനില്‍ ലൂക്കോസിന് സ്വീകരണവും.  സെന്റ് മേരീസ് ക്‌നാനായ ചാപ്ലയനില്‍ അഭിവന്ദ്യപിതാവ് മാര്‍  കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ ഒന്നാം ചരമവാര്‍ഷിക ആഘോഷം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് പിതാവിന്റെ അനുസ്മരണ ബലിയോടുകൂടി ആരംഭിക്കും . തുടര്‍ന്ന് മന്ത്രായും ഉണ്ടായിരിക്കും. കോട്ടയം രൂപതെയും ക്‌നാനായസമുദായത്തെയും അകമഴിഞ്ഞ് സ്‌നേഹിച്ച വ്യക്തിയായിരുന്നു കാലം ചെയ്ത വലിയ ഇടയന്‍ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവ്. അന്നേദിവസം യു.കെ യിലെ ക്‌നാനായമക്കളുടെ സഭാ വളര്‍ച്ചയില്‍ ഒരു പോന്‍തൂവല്‍ കൂടി ചാര്‍ത്തിയ സെന്റ് മേരീസ് ക്‌നാനായ ഇടവകാ അംഗംകുടീയായ ഡീക്കന്‍ പട്ടം സ്വീകരിച്ച അനില്‍ ലൂക്കോസിന് സ്വീകരണവും കൊടുക്കുന്നതായിരിക്കും. ക്‌നാനായ സമുദായത്തിനും സീറോമലബാര്‍ സഭയ്ക്കും ഒട്ടേറെ സംഭാനകള്‍ നല്‍കിയ അനിലിന്റെ സോവനം വിലമതിക്കാനാകാത്തതാണ്. 
               ഞായറാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്കാണ്   കുന്നശ്ശേരി പിതാവിന്റെ അനുസ്മരണ ബലിയും , മന്ത്രായും , ഡീക്കന്‍ പട്ടം ഏറ്റെടുത്തശേഷം അനിലിന്റെ മാതൃഇടവക സന്ദര്‍ശനവും നടക്കുന്നത്. ദിവ്യബലിക്ക് ക്‌നാനായ വികാരി ജനറാള്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ നേതൃത്വം നല്‍കും. വലിയ ഇടയന്റെ ഒന്നാം ചരമവാര്‍ഷിക  അനുസ്മരണത്തിലേക്കും , ഡീക്കനായ അനിലിന്റെ ഇടവക സന്ദര്‍ശനത്തിലേക്കും മാഞ്ചസ്റ്ററിലെയും , യു,കെ യിലെയും എല്ലാ ക്‌നാനായ സഹോദരി സഹോദരരെയും വികാരി ജനറാള്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ സ്വാഗതം ചെയ്യുന്നു.

മാഞ്ചസ്റ്റര്‍ :  സെന്റ് മേരീസ് ക്‌നാനായ ചാപ്ലയനില്‍ അഭിവന്ദ്യപിതാവ് മാര്‍  കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ ഒന്നാം ചരമവാര്‍ഷിക ആഘോഷം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് പിതാവിന്റെ അനുസ്മരണ ബലിയോടുകൂടി ആരംഭിക്കും . തുടര്‍ന്ന് മന്ത്രായും ഉണ്ടായിരിക്കും. കോട്ടയം രൂപതെയും ക്‌നാനായസമുദായത്തെയും അകമഴിഞ്ഞ് സ്‌നേഹിച്ച വ്യക്തിയായിരുന്നു കാലം ചെയ്ത വലിയ ഇടയന്‍ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവ്. അന്നേദിവസം യു.കെ യിലെ ക്‌നാനായമക്കളുടെ സഭാ വളര്‍ച്ചയില്‍ ഒരു പോന്‍തൂവല്‍ കൂടി ചാര്‍ത്തിയ സെന്റ് മേരീസ് ക്‌നാനായ ഇടവകാ അംഗംകുടീയായ ഡീക്കന്‍ പട്ടം സ്വീകരിച്ച അനില്‍ ലൂക്കോസിന് സ്വീകരണവും കൊടുക്കുന്നതായിരിക്കും. ക്‌നാനായ സമുദായത്തിനും സീറോമലബാര്‍ സഭയ്ക്കും ഒട്ടേറെ സംഭാനകള്‍ നല്‍കിയ അനിലിന്റെ സോവനം വിലമതിക്കാനാകാത്തതാണ്. 

               ഞായറാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്കാണ്   കുന്നശ്ശേരി പിതാവിന്റെ അനുസ്മരണ ബലിയും , മന്ത്രായും , ഡീക്കന്‍ പട്ടം ഏറ്റെടുത്തശേഷം അനിലിന്റെ മാതൃഇടവക സന്ദര്‍ശനവും നടക്കുന്നത്. ദിവ്യബലിക്ക് ക്‌നാനായ വികാരി ജനറാള്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ നേതൃത്വം നല്‍കും. വലിയ ഇടയന്റെ ഒന്നാം ചരമവാര്‍ഷിക  അനുസ്മരണത്തിലേക്കും , ഡീക്കനായ അനിലിന്റെ ഇടവക സന്ദര്‍ശനത്തിലേക്കും മാഞ്ചസ്റ്ററിലെയും , യു,കെ യിലെയും എല്ലാ ക്‌നാനായ സഹോദരി സഹോദരരെയും വികാരി ജനറാള്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ സ്വാഗതം ചെയ്യുന്നു.

Read more

ലണ്ടൻ സെൻറ് ജോസഫ് ക്നാനായ ചാപ്ളെയിൻസിയിൽ കുന്നശ്ശേരി പിതാവിന്റെ ഒന്നാം ചരമ വാർഷികം ആചരിച്ചു.

മാർ കുരിയാക്കോസ് കുന്നശ്ശേരി പിതാവിന്റെ ഒന്നാം ചരമ വാർഷികം ലണ്ടൻ സെൻറ് ജോസഫ് ക്നാനായ ചാപ്ളെയിൻസിയിൽ
ലണ്ടൻ: കോട്ടയം അതിരൂപതയുടെ പ്രധമ മെത്രാപ്പോലീത്തയായിരുന്ന അഭിവന്ദ്യ മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ ഒന്നാം ചരമവാർഷിക ദിവസമായ ജൂൺ പതിനാലാം തീയതി വൈകുന്നേരം 7 30ന്, ലണ്ടനിലെ സെന്റ് ആൽബൻസ് ചർച്ചിൽ വെച്ച് ബഹുമാനപ്പെട്ട മാത്യു കട്ടിയാങ്ങൽ അച്ഛന്റെ കാർമികത്വത്തിൽ, വിശുദ്ധ കുർബാനയും ഒപ്പീസും തുടർന്ന് മന്ത്രായും നടത്തുകയുണ്ടായി. 
ലൗവുട്ടൺ (ലണ്ടൻ ബോറോ) മേയറായിരുന്ന കൗൺസിലർ ഫിലിപ്പ് എബ്രഹാം മുഴുവൻ സമയവും സന്നിഹിതനായിരുന്നു, ചടങ്ങുകളിൽ അദ്ദേഹം പിതാവുമായുള്ള ഓർമ്മകൾ പങ്കുവെച്ചു പിതാവിന്റെ സഹോദര ഭാര്യ മറിയാമ്മ ജോൺനോടൊപ്പം പുത്രൻ പയസ് കുന്നശ്ശേരിയും കുടുംബവും സന്നിഹിതരായിരുന്നു. പിതാവിന്റെ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച ബഹുമാനപ്പെട്ട കട്ടിയാങ്ങൽ അച്ഛൻ തന്റെ നല്ല ഓർമ്മകൾ പങ്കുവെച്ചു. 
ഹോട്ടൽ സൂറിച്ച് മസാലകൾ നേതൃത്വം നൽകിയ സ്നേഹവിരുന്നോടുകൂടി പരിപാടികൾ അവസാനിച്ചു. ട്രസ്റ്റിമാരായ സജീ ഉതുപ്പ് കൊപ്പഴയിൽ ,ജോർജ് പാറ്റിയാൽ നോടൊപ്പം മാത്യു വില്ലൂത്തറ, സാജൻ പടിക്കമാലിൽ, ബാബു കല്ലോലിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

യൂറോപ്യൻ ക്നാനായ സംഗമത്തിനുള്ള കൊടി ഞായറാഴ്ച ഉയരും.

കാർഡിഫ് ; ആറാമത് യൂറോപ്യൻ ക്നാനായ സംഗമത്തിനുള്ള കൊടി ഉയർത്തൽ 17ന് ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം നടത്തുന്നു. കാർഡിഫ്  ആന്‍ഡ് സ്വാന്‍സി സെൻറ് ജോൺസ് ക്നാനായ ഇടവകയിൽ ഉച്ചയ്ക്കുശേഷം ഇടവകവികാരി കൊടിയുയർത്തും. ജൂൺ 30 ശനിയാഴ്ച ന്യൂഫോർട്ടിലുള്ള ഖോര്‍ ക്‌ളിമ്മീസ് നഗറിലാണ് ക്നാനായ സംഗമം നടക്കുന്നത്.  യൂറോപ്പിലെ വിവിധ ഇടവകകളിൽ നിന്നും യുകെയിലെ  എല്ലാ ഇടവകകളിൽ നിന്നും സമുദായാംഗങ്ങൾ സംഗമത്തിൽ സംബന്ധിക്കുന്നതിന് വെള്ളിയാഴ്ച എത്തിച്ചേരും.  ക്‌നായിതോമ്മായുടെ സന്തതിപരമ്പരകൾ  യൂറോപ്പിലേക്ക് കുടിയേറിയതിന്റെ സ്മരണകൾ പുതുക്കുന്ന ഈ കനാനായ മാമാങ്കത്തിലേക്ക്  എല്ലാ സമുദായങ്ങളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. വിവിധ കലാപരിപാടികൾ,  ക്നാനായ തനിമ വിളിച്ചോതുന്ന റാലി എന്നിവ ഈ വർഷത്തെ സംഗമത്തിന്റെ പ്രത്യേകതയാണ്. ആയിരത്തിലധികം സമുദായസ്നേഹികളെയാണു സംഘാടകർ പ്രതീക്ഷിക്കുന്നത്.  

കാര്‍ഡിഫ് ആന്‍ഡ് സ്വാന്‍സി ഖോര്‍ ക്‌ളിമ്മീസ് ക്‌നായിതോമ്മായുടെ യതിന്റെ ലേക്ക് സംഗമത്തിന്റെ കളെയാണു
Read more

2018 ജൂലൈ 7 ന് UKKCA കൺവൻഷനിൽ അവതരിപ്പിക്കന്ന ഫ്ലാഷ് മോബിലേയ്ക്ക് സ്വാഗതം

2018 ജൂലൈ 7 ന് ചെൽട്ടൺ ഹാമിൽ നടത്തപ്പെടുന്ന 17-ാമത് UKKCA കൺവൻഷനിൽ അവതരിപ്പിക്കപ്പെടുന്ന ഫ്ലാഷ് മോബിലേയ്ക്ക് സ്വാഗതം.

വിദേശ മണ്ണിൽ ക്നാനായ വനിതകൾ തങ്ങളുടെ വിശ്വാസവും പാരമ്പര്യവും ഉറക്കെ പ്രഘോഷിച്ച്, കന്ദീശങ്ങൾ കുടികൊള്ളുന്ന കർപ്പൂരപന്തലിലേയ്ക്ക് മിശിഹാ തിരുവുള്ളത്തെ ആനയിക്കും പോലെ ക്നായി തോമ്മായുടെ സ്വന്തം ജനത ഒരു ദേശത്തിന്റെ ആശയും ആവേശവും  നെഞ്ചിലേറ്റി പതറാത്ത വിശ്വാസത്തിന്റെ നേർ പകർപ്പായി പദം വയ്ക്കുന്നു.

വിശ്വാസത്തിന്റെ അണയാത്ത അഗ്നിജ്വാലകൾ നിങ്ങളിൽ തെളിയിച്ചു കൊണ്ട് മുന്നേറ്റത്തിന്റെ പുതിയ മുഖം മലയാളത്തിന്റെ പുതിയ ഈണം പെൺശക്തിയുടെ പുതിയ ഗീതം രചിക്കുന്നു.

വിജയപഥങ്ങൾ തിരയുന്ന കാല്പാടുകൾക്ക് വഴിതെളിക്കുന്ന ജ്വാലാ ഗീതങ്ങൾ, ചടുലപദങ്ങൾ; സാന്ദ്രമധുര ഗീതങ്ങൾ.

UKKCWF നിങ്ങൾക്കായ് UKKCA യുടെ 51 യൂണിറ്റിലെയും വനിതകളേയും പ്രായഭേദമെന്യേ ഒരു കുടക്കീഴിൽ ഒരുമിപ്പിച്ച്‌ അണിയിച്ചൊരുക്കുന്ന ദൃശ്യവിരുന്ന്.
പ്രവാസ ക്നാനായ വിശ്വാസ തീക്ഷ്ണ ജീവിതവീഥിയിൽ ഒരു പുതിയ ചുവട് വയ്പ്

"തനിമതൻ  ചിലമ്പൊലി ‘’.....

ഇതിന്  നേതൃത്വം    കൊടുക്കുന്നവർ 

ടെസ്സി  മാവേലി 
ലീനുമോൾ  ചാക്കോ 
മോളമ്മ  ചെറിയാൻ 
മിനു  തോമസ് പന്നിവേലിൽ 
മിനി ബെന്നി 
ജെസ്സി  ബൈജു

Read more

ബര്‍മിങ്ങ്‌ഹാം ക്‌നാനായ കാത്തലിക്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ മാര്‍ കുന്നശ്ശേരി അനുസ്മരണ സമ്മേളനം നടത്തി

ബര്‍മിങ്ങ്‌ഹാം : അഭി. കുന്നശ്ശേരി പിതാവിന്റെ ഒന്നാംചരമവാര്‍ഷികവും അനുസ്‌മരണവും ബര്‍മിങ്ങ്‌ഹാം ക്‌നാനായ കാത്തലിക്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ യു.കെ.കെ.സി.എ. കമ്മ്യൂണിറ്റി സെന്ററില്‍ നടത്തി. St. Michaels ചാപ്പലില്‍ ഗ്രേറ്റ്‌ ബ്രിട്ടണ്‍ സീറോ മലബാര്‍ വികാരി ജനറാള്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ അര്‍പ്പിച്ച ദിവ്യബലിയോടെ അനുസ്‌മരണ സമ്മേളനത്തിന്‌ തിരിതെളിയിച്ച്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു. യോഗത്തില്‍ യൂണിറ്റ്‌ പ്രസിഡന്റ്‌ ജയ്‌ തോമസ്‌ കുരീക്കാട്ടില്‍ അധ്യക്ഷത വഹിച്ചു..  ബിജു മടക്കകുഴി, ടെസ്സി മാവേലി, അജേഷ്‌ കടുതോടില്‍, റോബിന്‍ മേക്കര, ആല്‍ഫിന്‍ ഫിലിപ്പ്‌ എന്നിവര്‍ പ്രസംഗിച്ചു. യൂണിറ്റ്‌ സെക്രട്ടറി തോമസ്‌ സ്റ്റീഫന്‍ പാലകന്‍ സ്വാഗതവും ട്രെസ്‌റെര്‍ ബെന്നി ഓണശേരില്‍ നന്ദിയും പറഞ്ഞു. 

മാര്‍ അനുസ്മരണ സമ്മേളനം നടത്തി
Read more

യൂറോപ്യൻ ക്നാനായ സംഗമത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

 കാർഡിഫ്; ജൂൺ 30ന് നടക്കുന്ന ആറാമത് യൂറോപ്യൻ ക്നാനായ സംഗമത്തിന് ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിക്കുന്നു കാർഡിഫിൽ  ലുളള  ന്യൂപോർട്ടിൽ വെച്ചാണ് സംഗമം നടക്കുന്നത്. ക്നാനായ തനിമയും പാരമ്പര്യവും ആചാരാനുഷ്ഠാനങ്ങളും ഉൾക്കൊള്ളുന്ന വിവിധ പരിപാടികൾ സംഗമത്തിന് ഈ വർഷത്തെ പ്രത്യേകതയാണ്. യൂറോപ്പിലെ എല്ലാ ഭാഗത്തുനിന്നും കനാനായ സമുദായ അംഗങ്ങളുടെ പ്രാതിനിധ്യം ഉണ്ടാകും. വിവിധ ഇടവകകളിൽ നിന്നും കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള പരിശീലനങ്ങൾ പുരോഗമിക്കുന്നു. രാവിലെ  8.30ന് വിശുദ്ധ കുർബാനയോടെ പരിപാടികൾ ആരംഭിക്കും. ആറുമണിക്ക് സന്ധ്യാപ്രാർത്ഥനയോടെ പരിപാടികൾ സമാപിക്കും. സഭയിലെ മെത്രാപ്പോലീത്തമാരും വൈദീകരും സംഗമത്തിന് സംബന്ധിക്കുന്നതാണ്കാർഡിഫ് സെൻറ് ജോൺസ് ക്നാനായ ഇടവകയാണ് ക്നാനായ സംഗമത്തിന് നേതൃത്വം നൽകുന്നത്. ഫാദർ തോമസ് ജേക്കബ്, ഫാദർ ജോമോൻ പുന്നൂസ്,ഫാ. സജി ഏബ്രഹാം, ഏബ്രഹാം ചെറിയാന്‍, ജിജി ജോസഫ്, ഡോ.മനോജ് ഏബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ സംഗമത്തിന്റെ നടത്തിപ്പിനായി പ്രവര്‍ത്തിക്കുന്നു. 

ന്നു ലുളള നടക്കുന്നത് 8.30ന് യോടെ പുന്നൂസ് ഫാ. സജി ഏബ്രഹാം, ഏബ്രഹാം ചെറിയാന്‍, ജിജി ജോസഫ്, ഡോ.മനോജ് ഏബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ സംഗമത്തിന്റെ നടത്തിപ്പിനായി പ്രവര്‍ത്തിക്കുന്നു.
സിനോ ചാക്കോ
Read more

17 മത് UKKCA കണ്‍വന്‍ഷന്റെ യൂണിറ്റ് തല ടിക്കറ്റ് വിതരണോദ്ഘാടനം നടത്തി.

കാർഡിഫ്:17 മത് UKKCA കണ്‍വന്‍ഷന്റെ യൂണിറ്റ് തല ടിക്കറ്റ് വിതരണോദ്ഘാടനം ബ്രിന്മാവർ, കാർഡിഫ്, ന്യൂ പോർട്ട് യൂണിറ്റ് പ്രസിഡൻറ് Binu കുര്യാക്കോസ് പറമ്പേട്ടിൽ നിന്ന്  ആദ്യ Family Ticket Vice President Benny Philip ഉം ഭാര്യ പുഷ്പാ ബന്നിയും ചേർന്ന് ഏറ്റുവാങ്ങി. സെക്രട്ടറി സുനിൽ മലയിൽ, ട്രഷർ ജോസി മുടക്കോടിൽ, ജോ: സെക്രട്ടറി ഷൈനി മാത്യു, ജോ: ട്രഷർ ജോസഫ് കട്ടപ്പുറം, റീജണൽ കോർഡിനേറ്റർ ജോസ് കൊച്ചാപ്പള്ളി,  എക്സ് ഒഫീഷൽ മാരായ  തങ്കച്ചൻ ജോർജ്,  തോമസ് ഉതുപ്പുകുട്ടി ,ഏരിയാ കോർഡിനേറ്റർ ടോം ജോസ്, സ്പോർട്ട് ക്ലബ്  കോർഡിനേറ്റർ ജറിൻ T അലക്സ്,KCYL പ്രസിഡന്റ് Tenin Jose എന്നിവർ സമീപം

കണ്‍വന്‍ഷന്റെ നടത്തി
Read more

സ്‌കോട്ടിഷ് ക്‌നാനായ സംഗമത്തിന് ഇന്ന് തിരിതെളിയും | Live Broadcast Avaiable on KVTV LIVE

സ്‌കോട്ടിഷ് ക്‌നാനായ സംഗമത്തിന് നാളെ തിരിതെളിയും
 സ്‌കോട്ടിഷിലെ തലസ്ഥാനമായ എഡിന്‍ബറോയിലെ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി നഗറില്‍ നടക്കുന്ന സ്‌കോട്ടിഷ് ക്‌നാനായ സംഗമത്തിന് നാളെ തിരിതെളിയും. രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട വികാരി ജനറാള്‍ സജി മലയില്‍ പുത്തന്‍പുരയിലിന്റെ വി. കുര്‍ബാനയോടു കൂടി സംഗമം ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ജോജോ മേലേടം അദ്ധ്യക്ഷത വഹിക്കും. U.K.K.C.A പ്രസിഡന്റ് തോമസ് ജോസഫ്, വികാരി ജനറാള്‍ ഫാ.സജി മലയില്‍പുത്തന്‍പുരയില്‍, സീറോ മലബാര്‍ എഡിന്‍ബറോ വികാരി ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പിളളി തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും. U.K.K.C യുടെ മുഴുവന്‍ സെന്‍ട്രല്‍ കമ്മറ്റി അംഗങ്ങളോടൊപ്പം Glasgow യൂണിറ്റ് പ്രസിഡന്റ് ബെന്നി കുടിലില്‍, അബര്‍ദീന്‍ യൂണിറ്റ് പ്രസിഡന്റ് റ്റിജോ കറുത്തേടം തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. തുടര്‍ന്ന് Glasgow,എഡിന്‍ബറോ, അബര്‍ദീന്‍ യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ കലാസന്ധ്യ. ആഘോഷപരിപാടികള്‍ക്ക് എഡിന്‍ബറോ യൂണിറ്റ് സെക്രട്ടറി ജോസ് സൈമണ്‍ സ്വാഗതവും വൈസ് പ്രസിഡന്റ് മിനി റ്റോമി നന്ദിയും അര്‍പ്പിക്കും.

സ്‌കോട്ടിഷിലെ തലസ്ഥാനമായ എഡിന്‍ബറോയിലെ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി നഗറില്‍ നടക്കുന്ന സ്‌കോട്ടിഷ് ക്‌നാനായ സംഗമത്തിന്ഇന്ന്  തിരിതെളിയും. രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട വികാരി ജനറാള്‍ സജി മലയില്‍ പുത്തന്‍പുരയിലിന്റെ വി. കുര്‍ബാനയോടു കൂടി സംഗമം ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ജോജോ മേലേടം അദ്ധ്യക്ഷത വഹിക്കും. U.K.K.C.A പ്രസിഡന്റ് തോമസ് ജോസഫ്, വികാരി ജനറാള്‍ ഫാ.സജി മലയില്‍പുത്തന്‍പുരയില്‍, സീറോ മലബാര്‍ എഡിന്‍ബറോ വികാരി ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പിളളി തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും. U.K.K.C യുടെ മുഴുവന്‍ സെന്‍ട്രല്‍ കമ്മറ്റി അംഗങ്ങളോടൊപ്പം Glasgow യൂണിറ്റ് പ്രസിഡന്റ് ബെന്നി കുടിലില്‍, അബര്‍ദീന്‍ യൂണിറ്റ് പ്രസിഡന്റ് റ്റിജോ കറുത്തേടം തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. തുടര്‍ന്ന് Glasgow,എഡിന്‍ബറോ, അബര്‍ദീന്‍ യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ കലാസന്ധ്യ. ആഘോഷപരിപാടികള്‍ക്ക് എഡിന്‍ബറോ യൂണിറ്റ് സെക്രട്ടറി ജോസ് സൈമണ്‍ സ്വാഗതവും വൈസ് പ്രസിഡന്റ് മിനി റ്റോമി നന്ദിയും അര്‍പ്പിക്കും.

Click the link below to watch the Live Broadcast of the Feast | On Roku Telecast will be Available on KVTV LIVE Channel 

http://knanayavoice.in/index.php?menu=media 

https://www.facebook.com/KnanayaVoice/ 

https://www.youtube.com/user/knanayavoice

Read more

ബർമിങ്ങാം ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കാത്തോലിക് മിഷന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു.

ബർമിങ്ങാം ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കാത്തോലിക് മിഷന്റെ പ്രാരംഭ നടപടികളുടെ ഭാഗമായ വി. കുർബാന ukkca കമ്മ്യൂണിറ്റി സെന്ററിലെ St. Michaels ചാപ്പലിൽ വച്ച് സിറോമലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ വികാരി ജനറാൾ ഫാ. സജി മലയിൽപുത്തൻപുരയിൽ അർപ്പിച്ചു. ബർമിങ്ങാം ക്നാനായ കത്തോലിക് അസോസിയേഷന്റെ നേതൃത്തത്തിൽ ഒത്തുകൂടിയ ബിർമിങ്ങാമിലെ ക്നാനായ കാതോലിക്കാ വിശ്വസ സമൂഹം ഏറെ പ്രതീക്ഷയോടെ ഒത്തുചേർന്നു തിരിതെളിച്ചു മിഷന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു. വി. കുർബാനയെ തുടർന്ന് പൊതുയോഗവും ചേർന്നു

Read more

ഇറ്റലിയില്‍ ഏഴാമത്തെ ക്നാനായ അസോസിയേഷന്‍ KCA കമ്പാനിയ യൂണിറ്റിന്റെ ഉദ്ഘാടനം നാളെ

റോം: ഇറ്റാലിയൻ ഫെഡറേഷന്റെയും, കമ്പാനിയ അഡ്ഹോബ് കമ്മറ്റിയുടേയും പരിശ്രമഭലമായ് നാളെ ജൂൺ മൂന്നാം തീയതി നാപ്പൊളി നൊച്ചേര സ്ഥലങ്ങളെ കൂട്ടിയിണക്കി KCA കമ്പാനിയ എന്ന പേരിൽ പുതിയൊരു ക്നാനായ കാത്തലിക് അസോസിയേഷൻ ഫാ. സനീഷ് കയ്യാലക്കാകത്തച്ചൻ ഔപചാരികമായ് ഉദ്ഘാടനം ചെയ്യപ്പെടുകയാണ്.

കഴിഞ്ഞ കുറേ നാളുകളായ് നടന്ന ചർച്ചകളുടെയൊടുവിലാണ് യൂണിറ്റ് രൂപീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. പിന്നീട് KCA കമ്പാനിയ അഡ് ഹോബ് കമ്മറ്റി രൂപീകരിക്കുയും ചെയ്തു. തോമസ് കാവിൽ (IKCF പ്രസിഡന്റ്) കൺവീനറും, അജോ ഉറുമ്പേൽ, മായാ പയസ് എന്നിവർ അഡ് ഹോബ് കമ്മറ്റി കോ ഓർഡിനേറ്റർമാരും, ബിജോയി ഉറുമ്പേൽ, ഷിബി, അഖിൽ, ഷൈബി, നിമിഷ്, സിബി, ജോൺസൻ, ജിമ്മി, അനീഷ്, പ്രിൻസ്, ജെസലി തടത്തിൽ, സൗമ്യ, ബിനു, സാലി എന്നിവർ അഡ് ഹോബ് കമ്മറ്റി അംഗങ്ങളുമാണ്. Fr. പ്രിൻസ് മുളകു മറ്റത്തിലച്ചനാണ് നിയോഗിക്കപ്പെട്ടിട്ടുള്ള ചാപ്ലയിനച്ചൻ.

KCA കമ്പാനിയ യൂണിറ്റിന്റെ ഉൽഘാടന പരിപാടികളിൽ പങ്കെടുക്കുന്നതിനായ് ഇറ്റലിയിലും, സമീപ രാജ്യങ്ങളിലും താമസിക്കുന്ന ഏവരെയും പ്രോഗ്രാമിലേക്ക് ഹാർദ്ധവമായ് സ്വാഗതം ചെയ്യുകയും, ക്ഷണിക്കുകയും ചെയ്യുന്നതായി ഇറ്റാലിയൻ ക്നാനായ കാത്തലിക് ഫെഡറേഷൻ സെക്രട്ടറി മാത്യു കൊച്ചുവീട്ടിൽ അറിയിച്ചു.

പ്രോഗ്രാം നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ് ചുവടെ ചേർക്കുന്നു.

Monastero DI Santa Chiara,

Via Raffaele Libroia 86,

84014,

Nocera Inferiore.

Read more

UKKCA പ്രസിഡണ്ടിനോട് ചോദിക്കാം - KVTV LIVE ഒരുക്കുന്ന തത്സമയ സംവാദം

UKKCA പ്രസിഡണ്ടിനോട് ചോദിക്കാം - KVTV ഒരുക്കുന്ന തത്സമയ സംവാദം 
ബര്മിങ്ഹാം : UKKCA കൺവെൻഷൻ വിശേഷങ്ങളും , സമകാലീന ക്നാനായ വിഷയങ്ങളും  UKKCA പ്രസിഡണ്ടിനോട് ഏവർക്കും നേരിട്ട്  ചോദിക്കാം - KVTV ഒരുക്കുന്ന തത്സമയ സംവാദം, ജൂൺ 3 ഞായറാഴ്ച വൈകിട്ട് UK സമയം രാത്രി 9 PM ന്. ക്നാനായ വോയിസ് ഒരുക്കുന്ന "നേരെ വാ നേരെ പോ"  എന്ന പരിപാടിയാണ് "UKKCA പ്രസിഡണ്ടിനോട് ചോദിക്കാം" എന്ന വ്യത്യസ്തമായ ഒരു LIVE പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 
UKKCA കൺവെൻഷൻ വിശേഷങ്ങളും , സമകാലീന ക്നാനായ വിഷയങ്ങളും നിങ്ങൾക്ക് +44 7737909395 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്, UKKCA കൺവെൻഷൻ, ക്നാനായ ഇടവകകളുടെ ആവിർഭാവം, സമകാലിക ക്നാനായ വിഷയങ്ങൾ സംബന്ധിച്ചു ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്.   ചോദ്യങ്ങൾ വ്യക്തിപരമായി ആക്ഷേപിക്കുന്ന താരത്തിലാകാൻ പാടില്ല എന്നതാണ് മാനദണ്ഡം. ഞായറാഴ്ച വൈകുന്നേരം രാത്രി 9 മണിക്ക് UKKCA  പ്രെസിഡൻറ് തോമസ് ജോസഫ് ഏവരുടയും ചോദ്യങ്ങൾക്ക് തത്സമയം മറുപടി പറയുന്നു. ഈ അവസരം ചോദ്യങ്ങളുമായി നിങ്ങൾക്ക് പ്രസിഡന്റിനെ സമീപിക്കാനുള്ള സുവർണ്ണാവസരം വിനയോഗിക്കുക. 
ഈ തത്സമയ പരിപാടികളിലേക്ക് ഇവരുടയും സാന്നിധ്യം ക്ഷണിച്ചുകൊള്ളുന്നു. 

Call at  +44 7737909395 on Sunday 9pm UK Time   

Read more

ബർമിങ്ഹാം ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കാത്തോലിക് മിഷന്റെ ആദ്യ വിശുദ്ധ കുർബാന ജൂൺ 3 ന്

ബർമിങ്ഹാം : സ്ലൈകീക സിംഹാസനത്തിന്റെ പാരമ്പര്യത്തോടെയും അധികാരത്തോടയും ബർമിങ്ഹാംമിലുള്ള ക്‌നാനായ കാത്തോലിക്കർകായി അനുവദിച്ചിരിക്കുന്ന ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കാത്തോലിക്  മിഷന്റെ ആദ്യ വിശുദ്ധ കുർബാന ജൂൺ 3 ന്  10.30 AM ന്  സിറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ  ക്‌നാനായ  വികാരി  ജനറാൾ  ഫാ. സജി മലയിൽ പുത്തൻപുരയിൽ UKKCA കമ്മ്യൂണിറ്റി സെന്റെറിലെ St. Michael"s ചാപ്പലിൽ വച്ച് അർപ്പിക്കുന്നു. തദവസരത്തിൽ ബർമിങ്ങാമിയുള്ള എല്ലാ ക്‌നാനായ മക്കളെയും വിശുദ്ധ ബലിയിലേക്കും തുടർന്നുള്ള മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ ഒന്നാം അനുസ്മരണ ശ്രശ്രുഷകളിലേയ്യ്ക്കും  ക്‌നാനായ കാത്തോലിക് അസോസിയേഷൻ വിനയപൂർവംക്ഷണിക്കുന്നു.

ചരിത്രപ്രദാനമായ ഈ ശ്രശ്രുഷകളിൽ പങ്കെടുത്ത്‌ അനുഗ്രഹിതരാവു.

 സ്നേഹപൂർവ്വം. ബർമിങ്ങ്ഹാം ക്‌നാനായ കാത്തോലിക് അസോസിയേഷൻ 

Read more

ഇറ്റലിയില്‍ ഏഴാമത്തെ ക്നാനായ അസോസിയേഷന്‍ ഉദ്ഘാടനം ജൂണ്‍ മൂന്നിന്

റോം: ഇറ്റലിയില്‍ ഏഴാമത്തെ ക്നാനായ അസോസിയേഷന്‍ ഉദ്ഘാടനം ജൂണ്‍ മൂന്നിന്. ഇറ്റാലിയന്‍ ഫെഡറേഷന്‍്റെയും, കമ്പാനിയ അഡ്ഹോക് കമ്മറ്റിയുടേയും പരിശ്രമഭലമായി ജൂണ്‍മൂന്നാം തീയതി നാപ്പൊളി നൊച്ചരേ സ്ഥലങ്ങളെ കൂട്ടിയിണക്കി KCA കമ്പാനിയ എന്ന പേരില്‍ പുതിയൊരു ക്നാനായ കാത്തലിക് അസോസിയേഷന്‍ ഉദ്ഘാടനം ചെയ്യും. ഫാ. സനീഷ് കയ്യലക്കാകത്ത് ഉദ്ഘാടനം നിര്‍വഹിക്കും. തോമസ് കാവില്‍ (IKCF പ്രസിഡന്‍്റ്) കണ്‍വീനറും, അജോ ഉറുമ്പേല്‍, മായാ പയസ് എന്നിവര്‍ അഡ് ഹോക് കമ്മറ്റി കോ ഓര്‍ഡിനേറ്റര്‍മാരും, ബിജോയി ഉറുമ്പേല്‍, ഷിബി, അഖില്‍, ഷൈബി, നിമിഷ, സിബി, ജോണ്‍സണ്‍, ജിമ്മി, അനീഷ്, പ്രിന്‍സ്, ജെസലി തടത്തില്‍, സൗമ്യ, ബിനു, സാലി എന്നിവര്‍ അഡ് ഹോക് കമ്മറ്റി അംഗങ്ങളുമാണ്.

Read more

Copyrights@2016.