europe live Broadcasting

ക്നാനായ വോയിസ് യു കെ മീഡിയ മീറ്റ് ഞായറാഴ്ച ബെർമിങ്ങാമിൽ

ക്നാനായ വോയിൽ യു കെ മീഡിയ മീറ്റ് ഞായറാഴ്ച ബെർമിങ്ങാമിൽ 
ബര്മിങ്ഹാം : ക്നാനായ വോയിസ് പത്താം വര്ഷത്തിലേക്ക്‌ കടക്കുമ്പോൾ യു കെ യിലുള്ള ക്നാനായ മക്കൾക്ക് ആവേശം സൃഷിടിച്ചുകൊണ്ടു ക്നാനായ വോയിസ് മീഡിയാ മീറ്റ് ഞായറാഴ്ച ബെർമിങ്ങാമിൽ. ഞായറാഴ്ച ക്നാനായ സെന്ററിൽ 3 മണിക്കുള്ള വി കുർബാനയെ തുടർന്ന് മീഡിയ മീറ്റ്  ഫാ സജി മലയിൽപുത്തൻപുര  ഉത്ഘാടനം ചെയ്യും. യു കെ കെ സി എ പ്രെസിഡന്റ് ബിജു മടക്കക്കുഴി മുഖ്യപരിഭാഷണം നടത്തും. യു കെ കെ സി എ , ഡി കെ സി സി നേതാക്കന്മാർ മീഡിയ മീറ്റിൽ പങ്കെടുക്കും. 
കെ വി ടി വി ഒരുക്കുന്ന ഈ മീഡിയ മീറ്റിലേക്ക്  എല്ലാ ആളുകളുടെയും സാന്നിദ്ധ്യം സംഘാടകർ സാദരം ക്ഷണിക്കുന്നു. 
റിപ്പോർട് : സാജൻ ഈഴറത്ത് 

ബര്മിങ്ഹാം : ക്നാനായ വോയിസ് പത്താം വര്ഷത്തിലേക്ക്‌ കടക്കുമ്പോൾ യു കെ യിലുള്ള ക്നാനായ മക്കൾക്ക് ആവേശം സൃഷിടിച്ചുകൊണ്ടു ക്നാനായ വോയിസ് മീഡിയാ മീറ്റ് ഞായറാഴ്ച ബെർമിങ്ങാമിൽ. ഞായറാഴ്ച ക്നാനായ സെന്ററിൽ 3 മണിക്കുള്ള വി കുർബാനയെ തുടർന്ന് മീഡിയ മീറ്റ്  ഫാ സജി മലയിൽപുത്തൻപുര  ഉത്ഘാടനം ചെയ്യും. യു കെ കെ സി എ പ്രെസിഡന്റ് ബിജു മടക്കക്കുഴി മുഖ്യപരിഭാഷണം നടത്തും. യു കെ കെ സി എ , ഡി കെ സി സി നേതാക്കന്മാർ മീഡിയ മീറ്റിൽ പങ്കെടുക്കും. 

കെ വി ടി വി ഒരുക്കുന്ന ഈ മീഡിയ മീറ്റിലേക്ക്  എല്ലാ ആളുകളുടെയും സാന്നിദ്ധ്യം സംഘാടകർ സാദരം ക്ഷണിക്കുന്നു. 

റിപ്പോർട് : സാജൻ ഈഴറത്ത് 

Read more

യോര്‍ക്ക് ഷയര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന് നവനേതൃത്വം.

യോര്‍ക്ക്: യുകെകെസിഎ യൂണിറ്റായ യോര്‍ക്ക് ഷയര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന് നവനേതൃത്വം. പ്രസിഡന്റായി ബോബി ഫിലിപ്പ് കിഴക്കേതില്‍, സെക്രട്ടറിയായി നോബി ജെയിംസ് മണക്കാട്ട് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

മറ്റ് ഭാരവാഹികള്‍
വൈസ് പ്രസിഡന്റ്: ബിന്ദു ജോബി
ജോ.സെക്രട്ടറി: ദിവ്യ ബിനോയി
ട്രഷറര്‍: ഷാജു തോമസ് കാക്കനാട്ടുകാരമയില്‍
റീജിയണല്‍ കോഓര്‍ഡിനേറ്റര്‍: ബിനോയി കാരണംകോട്ട്
കെസിവൈഎല്‍ കോഓര്‍ഡിനേറ്റര്‍: ജീന മാത്യൂസ്‌

മറ്റ് ഭാരവാഹികള്‍ വൈസ് പ്രസിഡന്റ്: ബിന്ദു ജോബി

ജോ.സെക്രട്ടറി: ദിവ്യ ബിനോയി

ട്രഷറര്‍: ഷാജു തോമസ് കാക്കനാട്ടുകാരമയില്‍

റീജിയണല്‍ കോഓര്‍ഡിനേറ്റര്‍: ബിനോയി കാരണംകോട്ട്

കെസിവൈഎല്‍ കോഓര്‍ഡിനേറ്റര്‍: ജീന മാത്യൂസ്‌

Read more

ഇറ്റലിയിൽ ഉഴവൂർ സംഘമം 2018 ജൂൺ 2, 3 തീയതികളിൽ റോമിൽ

ഇറ്റലി: മുപ്പത് വർഷങ്ങൾക്ക് മുൻപ് ഉഴവൂര് നിന്നും ജനങ്ങൾ ഇറ്റലിയിലേക്ക് കുടിയേറിപാർക്കുവാൻ തുടങ്ങിയെങ്കിലും, ഇങ്ങനൊരു കൂട്ടായ്മ തുടങ്ങണമെന്ന് ആഗ്രഹിക്കുവാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെ പിന്നിട്ടു. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് പി എം മാത്യു, മറ്റു ചില പ്രമുഖർ എന്നിവരോടൊപ്പം ഇറ്റലിയിലുള്ള ഉഴവൂർ നിവാസികൾ ഒന്നടങ്കം കൂടിയ പൊതുയോഗത്തിൽ, ഉഴവൂർ, മോനിപ്പള്ളി, പയസ്‌മൗണ്ട്, അരീക്കര, വെളിയന്നൂർ, ഇടക്കോലി തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ആളുകളുടെ അഭ്യർത്ഥനയെ മാനിച്ചു ഇങ്ങനൊരു സംരംഭം തുടങ്ങുവാൻ തീരുമാനിച്ചു.സ്വന്തം നാടിനെയും നാട്ടുകാരെയും തിരിച്ചറിയുവാനും നാടിനോടുള്ള സ്നേഹവും ബഹുമാനവും ആദരവു പുലർത്തുവാനും കൂടിയാണ് ഇങ്ങനൊരു സംഘമം രൂപീകരിക്കുന്നത്. കേരളത്തിലെയും, മറ്റു പല സ്ഥലങ്ങളിലെ പ്രമുഖരെ ഉൾപ്പെടുത്തിക്കൊണ്ട് 2018 ജൂൺ 2, 3 തീയതികളിൽ റോമിൽവച്ചു നടത്തപ്പെടുന്ന ഉഴവൂർ സംഘമത്തിന് കഴിഞ്ഞ ദിവസം കൂടിയ പൊതുയോഗത്തിൽ ബഹു. ഫാ. പ്രിൻസ് മുളകുപാടം (ക്നാനായ ചാപ്ലിൻ ഇറ്റലി) റോം കൊർണേലിയയിലുള്ള ക്നാനയപള്ളിയിൽ വച്ച് ഉഴവൂർ സംഘമ ലോഗോ പ്രകാശനം ചെയ്തു.പ്രസ്തുത യോഗത്തിൽ എ സി സ്റ്റീഫൻ സ്വാഗതവും, ജോസഫ് പുളിന്തോട്ടിയിൽ, ജോർജ് വാക്കൻ, ജോബി കിഴക്കേക്കര, സ്റ്റീഫൻ ആൽപാറ, ജിമ്മി പരപ്പനാട്ടുപടവിൽ, സിബി കൊല്ലിയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. സിറിയക് കല്ലട അവിടെ കൂടിയ എല്ലാവർക്കുമായി നന്ദി പറഞ്ഞു പൊതുയോഗത്തിന് തിരശീല വീണു.

Read more

UKKCA ലീഡ്‌സ് ക്‌നാനായ അസോസിയേഷന് പുതിയ നേതൃത്വം

UKKCA  ലീഡ്‌സ് ക്‌നാനായ അസോസിയേഷന് പുതിയ നേതൃത്വം 
ലീഡ്‌സ് : UKKCA യുടെ കരുത്തുറ്റ പ്രവർത്തനങ്ങൾ കഴ്ചവെക്കുന്ന യൂണിറ്റുകളിൽ ഒന്നായ ലീഡ്‌സ് ക്നാനായ അസോസിയേഷന് പുതിയ നേതൃത്വം . വരുന്ന രണ്ട് വർഷത്തേക്ക് ലീഡ്‌സ് ക്നാനായ അസോസിയേഷനെ തഴപ്പാറയുന്നവർ നേതൃത്വം നൽകും. 
പ്രെസിഡന്റ്‌ - ജയൻ കുര്യാക്കോസ് , വൈസ് പ്രെസിഡന്റ്‌  - ബെന്നി വേങ്ങശേരിൽ , സെക്രട്ടറി - എബ്രഹാം വെളിയത്ത് , ജോ സെക്രട്ടറി മാത്യു ജോയ് , ട്രഷറർ - സാബു മുഖച്ചിറയിൽ , ജോ  ട്രഷറർ ടോമി സ്റ്റീഫൻ ,
 വുമൺസ് ഫോറം പ്രീതിനിധികളായി ഡാർലി ടോമി , സുജാമോൾ പള്ളിയമ്പിൽ എന്നിവരെയും തെരെഞ്ഞെടുത്തു. 
പുതിയ ഭാരവാഹികൾക്ക് സ്ഥാനം ഒഴിയുന്ന ബിനീഷ് പെരുമാപാടത്തിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി എല്ലാ പ്രവർത്തന വിജയങ്ങളും ആശംസിച്ചു. 
റിപ്പോർട് : ഷിബു കൂടത്തിനാൽ 
ലീഡ്‌സ് : UKKCA യുടെ കരുത്തുറ്റ പ്രവർത്തനങ്ങൾ കഴ്ചവെക്കുന്ന യൂണിറ്റുകളിൽ ഒന്നായ ലീഡ്‌സ് ക്നാനായ അസോസിയേഷന് പുതിയ നേതൃത്വം . വരുന്ന രണ്ട് വർഷത്തേക്ക് ലീഡ്‌സ് ക്നാനായ അസോസിയേഷനെ തഴപ്പാറയുന്നവർ നേതൃത്വം നൽകും. 
പ്രെസിഡന്റ്‌ - ജയൻ കുര്യാക്കോസ് , വൈസ് പ്രെസിഡന്റ്‌  - ബെന്നി വേങ്ങശേരിൽ , സെക്രട്ടറി - എബ്രഹാം വെളിയത്ത് , ജോ സെക്രട്ടറി മാത്യു ജോയ് , ട്രഷറർ - സാബു മുഖച്ചിറയിൽ , ജോ  ട്രഷറർ ടോമി സ്റ്റീഫൻ ,
 വുമൺസ് ഫോറം പ്രീതിനിധികളായി ഡാർലി ടോമി , സുജാമോൾ പള്ളിയമ്പിൽ എന്നിവരെയും തെരെഞ്ഞെടുത്തു. 

പുതിയ ഭാരവാഹികൾക്ക് സ്ഥാനം ഒഴിയുന്ന ബിനീഷ് പെരുമാപാടത്തിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി എല്ലാ പ്രവർത്തന വിജയങ്ങളും ആശംസിച്ചു. 
Read more

UKKCA-പീറ്റെർബോറോ യുണിറ്റ് ഉദ്‌ഘാടനം ചെയ്തു

പീറ്റെർബോറോ(UK): യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ യു.കെ.കെ.സി.എയ്ക്ക് മറ്റൊരു പൊൻതൂവലായി 51മത് യൂണിറ്റായി പീറ്റെർബോറോ യുണിറ്റ് വികാരി ജനറാൾ ഫാ സജി മലയിൽപുത്തെൻപുരയലും, യു.കെ.കെ.സി.എ പ്രസിഡന്റ് ശ്രീ. ബിജു മടുക്കക്കുഴിയും കൂടി ഉദ്ഘാടനം നിർവ്വഹിച്ചു.

വിശുദ്ധ കുർബാനയോടെയാണ് ഉദ്‌ഘാടന ചടങ്ങുകൾ ആരംഭിച്ചത് . തുടർന്ന് പീറ്റെർബോറോ യൂണിറ്റിലെ വിവിധ കലാകാരൻമാരും കലാകാരികളും അണിയിച്ചൊരുക്കിയ വർണ്ണ ശബളമായ കലാ പരിപാടികൾ അരങ്ങേറി.
മൈക്കിൾ അബ്രാഹം (പ്രസിഡന്റ് :പീറ്റെർബോറോ), ബിജു മടക്കകുഴി (പ്രസിഡന്റ് യുകെകെസിഎ),റവ. ഫാദർ സജി മലയിൽ പുത്തൻപുരയിൽ (ചാപ്ലിൻ യുകെകെസിഎ ),റവ. ഫാദർ.ഫിലിപ്പ് ജോൺ (ഇടവക വികാരി,പീറ്റർബറോ), ജോസി നെടുംതുരുത്തി പുത്തൻപുരയിൽ (സെക്രട്ടറി യുകെകെസിഎ), ബാബു തോട്ടം (ട്രഷറർ യു കെ കെ സി എ )എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഷേർലി സാവിയോ സ്വാഗതവും,ഫിലിപ്പ് ജോസഫ് നന്ദികുന്നേൽ നന്ദിയും പറഞ്ഞു.

Read more

യുകെകെസിഎ ബാഡ്മിന്റണ്‍ : അജയ്യരായി സ്റ്റോക് ഓണ്‍ ട്രെന്‍ഡ്, ആറാം തവണയും കിരീടം

സ്റ്റോക് ഓണ്‍ ട്രെന്‍ഡ്: യുകെ ക്നാനായ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ആറാമത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ തുടരെ ആറാം തവണയും പുരുഷ വിഭാഗം ജേതാക്കളായി സ്റ്റോക് ഓണ്‍ ട്രെന്‍ഡ്. സിബു - അനീഷ് സഖ്യമാണ് ജേതാക്കളായത്. ആദ്യമായി നടത്തപ്പെട്ട വനിതാ വിഭാഗത്തില്‍ സ്റ്റോക് ഓണ്‍ ട്രെന്‍ഡ്ന്റെ ഫ്‌ളാവിക- ശില്പ സഖ്യവും മിക്സഡ് ഡബിള്‍സില്‍ ബിസിഎന്‍ യൂണിറ്റിലെ ആഷിഷ്-ആഷ്‌ലിയും ജേതാക്കളായി. ജൂനിയര്‍ വിഭാഗത്തില്‍ ബര്‍മിംഗ്ഹാം യൂണിറ്റിലെ മാനവ്- ജോയല്‍ സഖ്യം വിജയിച്ചു.
പുരുഷ വിഭാഗത്തില്‍ രണ്ടാംസ്ഥാനം ബിസിഎന്‍ യൂണിറ്റിലെ ആഷിഷ്- തങ്കച്ചനും മൂന്നാം സ്ഥാനം ഗ്ളാസ്ഗോ യൂണിറ്റിലെ ലിനു-ഷിബു സഖ്യവും നാലാം സ്ഥാനം ലെസ്റ്റര്‍ യൂണിറ്റിലെ വിജി-ജോമോന്‍ സഖ്യവും കരസ്ഥമാക്കി. 
വനിതാ വിഭാഗത്തില്‍ രണ്ടാംസ്ഥാനം ലിനുമോള്‍ - സ്മിതയും മൂന്നാം സ്ഥാനം ബിസിഎന്‍ യൂണിറ്റിലെ സുജ-ബിര്‍ലി സഖ്യവും നാലാം സ്ഥാനം സ്റ്റോക് ഓണ്‍ ട്രെന്‍ഡ്ന്റെ ബില്‍സി -എലിസബത്തും കരസ്ഥമാക്കി. 
മിക്സഡ് ഡബിള്‍സില്‍ രണ്ടാംസ്ഥാനം ബര്‍മിംഗ്ഹാം യൂണിറ്റിലെ ബാബു - സ്മിതയും മൂന്നാംസ്ഥാനം സ്റ്റോക് ഓണ്‍ ട്രെന്‍ഡ്ന്റെ അനീഷ്-വിജിയും നാലാം സ്ഥാനം ഡെവണ്‍ യൂണിറ്റിലെ ജിജോ-ഷൈനിയും നേടി. 
ജൂനിയര്‍ വിഭാഗത്തില്‍ രണ്ടാംസ്ഥാനം വൂസ്റ്റര്‍ യൂണിറ്റിലെ ജോനറ്റ്- അലനും മൂന്നാംസ്ഥാനം വൂസ്റ്റര്‍ യൂണിറ്റിലെ തന്നെ വിശാല്‍ - ജോം, നാലാം സ്ഥാനം സ്റ്റോക് ഓണ്‍ ട്രെന്‍ഡ്ന്റെ ജെന്‍സണ്‍ -റൂവെല്‍ സഖ്യത്തിനും ആണ്. 
പരിപാടികള്‍ക്ക് യുകെകെസിഎ പ്രസിഡന്റ് ബിജു മടക്കക്കുഴി ജനറല്‍ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രറഷര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോയിന്റ് സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോയിന്റ് ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്, ഉപേദേശക സമിതി അംഗങ്ങള്‍ ആയ ബെന്നി മാവേലി, റോയി സ്റ്റീഫന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സ്റ്റോക് ഓണ്‍ ട്രെന്‍ഡ്: യുകെ ക്നാനായ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ആറാമത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ തുടരെ ആറാം തവണയും പുരുഷ വിഭാഗം ജേതാക്കളായി സ്റ്റോക് ഓണ്‍ ട്രെന്‍ഡ്. സിബു - അനീഷ് സഖ്യമാണ് ജേതാക്കളായത്. ആദ്യമായി നടത്തപ്പെട്ട വനിതാ വിഭാഗത്തില്‍ സ്റ്റോക് ഓണ്‍ ട്രെന്‍ഡ്ന്റെ ഫ്‌ളാവിക- ശില്പ സഖ്യവും മിക്സഡ് ഡബിള്‍സില്‍ ബിസിഎന്‍ യൂണിറ്റിലെ ആഷിഷ്-ആഷ്‌ലിയും ജേതാക്കളായി. ജൂനിയര്‍ വിഭാഗത്തില്‍ ബര്‍മിംഗ്ഹാം യൂണിറ്റിലെ മാനവ്- ജോയല്‍ സഖ്യം വിജയിച്ചു.പുരുഷ വിഭാഗത്തില്‍ രണ്ടാംസ്ഥാനം ബിസിഎന്‍ യൂണിറ്റിലെ ആഷിഷ്- തങ്കച്ചനും മൂന്നാം സ്ഥാനം ഗ്ളാസ്ഗോ യൂണിറ്റിലെ ലിനു-ഷിബു സഖ്യവും നാലാം സ്ഥാനം ലെസ്റ്റര്‍ യൂണിറ്റിലെ വിജി-ജോമോന്‍ സഖ്യവും കരസ്ഥമാക്കി. വനിതാ വിഭാഗത്തില്‍ രണ്ടാംസ്ഥാനം ലിനുമോള്‍ - സ്മിതയും മൂന്നാം സ്ഥാനം ബിസിഎന്‍ യൂണിറ്റിലെ സുജ-ബിര്‍ലി സഖ്യവും നാലാം സ്ഥാനം സ്റ്റോക് ഓണ്‍ ട്രെന്‍ഡ്ന്റെ ബില്‍സി -എലിസബത്തും കരസ്ഥമാക്കി. മിക്സഡ് ഡബിള്‍സില്‍ രണ്ടാംസ്ഥാനം ബര്‍മിംഗ്ഹാം യൂണിറ്റിലെ ബാബു - സ്മിതയും മൂന്നാംസ്ഥാനം സ്റ്റോക് ഓണ്‍ ട്രെന്‍ഡ്ന്റെ അനീഷ്-വിജിയും നാലാം സ്ഥാനം ഡെവണ്‍ യൂണിറ്റിലെ ജിജോ-ഷൈനിയും നേടി. 

ജൂനിയര്‍ വിഭാഗത്തില്‍ രണ്ടാംസ്ഥാനം വൂസ്റ്റര്‍ യൂണിറ്റിലെ ജോനറ്റ്- അലനും മൂന്നാംസ്ഥാനം വൂസ്റ്റര്‍ യൂണിറ്റിലെ തന്നെ വിശാല്‍ - ജോം, നാലാം സ്ഥാനം സ്റ്റോക് ഓണ്‍ ട്രെന്‍ഡ്ന്റെ ജെന്‍സണ്‍ -റൂവെല്‍ സഖ്യത്തിനും ആണ്. പരിപാടികള്‍ക്ക് യുകെകെസിഎ പ്രസിഡന്റ് ബിജു മടക്കക്കുഴി ജനറല്‍ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രറഷര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോയിന്റ് സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോയിന്റ് ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്, ഉപേദേശക സമിതി അംഗങ്ങള്‍ ആയ ബെന്നി മാവേലി, റോയി സ്റ്റീഫന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Read more

മടമ്പം നഴ്സസ് ഗ്രാമത്തിൽ🌹നഴ്സസ് സംഗമം🌹 നടത്തി

മടമ്പം: മലബാറിലെ ലണ്ടൻ ഗ്രാമമെന്നറിയപ്പെടുന്ന മടമ്പത്ത് നഴ്സസ് സംഗമം നടത്തി.എല്ലാഭവനത്തിലും തന്നെ ഒന്നിൽ കൂടുതൽ നേഴ്സുമാർ ഉണ്ട് എന്നുള്ളതാണ് ഈ കുടിയേറ്റ ഗ്രാമത്തിന്റെ പ്രത്യേകത. അതിൽ മികവരും UK യിലും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ജോലി നോക്കുന്നവരാണ്.ഇന്ന് നാട്ടിൽ പല ഹോസ്പിറ്റലുകളിലായി ജോലിനോക്കുന്നവരും, റിട്ടയേർഡ് ആയവരും സംഗമത്തിൽ പങ്കെടുത്തു. ആദ്യസംഗമത്തിൽ മടമ്പം പ്രദേശത്ത് താമസിക്കുന്ന നാനാ മതസ്ഥരായ 40-ാം പേർ പങ്കെടുത്തു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിനുവേണ്ടി കൂടിയാണ് ഇങ്ങനെ ഒരു സംഗമം നടത്തിയത്. സംഗമം ഫാ. ജോർജ്ജ് കപ്പുകാലായിൽ ഉദ്ഘാടനം ചെയ്തു. ശ്രീ. സി. ജെ . ജോസ് ചിറ്റേട്ട്, കൗൺസിലർമാരായ ശ്രീ. ബിനോയ് പറമ്പേട്ട്, ഷൈല ബേബി പാലനാനിയിൽ തുടങ്ങിയർ ആശംസ പ്രസംഗം നടത്തി.സംഗമത്തിൽ വച്ച് ഭാരവാഹികളെ തിരഞ്ഞെടുത്തു. രക്ഷാധികാരികൾ : ഫാ.ജോർജ്ജ് കപ്പുകാലായിൽ , ബിനോയ് പറമ്പേട്ട് , ഷൈല ബേബി പാലനാനിയിൽ, പ്രസിഡന്റ്: ലിജു പിലിപ്പ് പുഴിക്ക്നടയിൽ , വൈസ് പ്രസിഡന്റ് : ലീല ജോയി കുഴിയാപ്പാടത്ത്, സെക്രട്ടറി: മോൺസൺ അബ്രാഹം മുല്ലൂർ, ജോ.സെക്രട്ടറി: മിനി ബിജു മുല്ലൂർ, ട്രഷർ : ജോസ് പുല്ലാട്ട്തടത്തിൽ. 7 അംഗ എക്സിക്യൂട്ടീവിനെയും തിരഞ്ഞെടുത്തു.

Read more

ഗ്ലാസ്‌ഗോ ക്നാനായ അസോസിയേഷന് പുതു നെത്ര്വിത്വം. ബെന്നി കുടിലിൽ പ്രസിഡന്റ്. ഷിബു പള്ളിപ്പറമ്പിൽ സെക്രട്ടറി.

 ഗ്ലാസ്‌ഗോ ക്നാനായ അസോസിയേഷന്റെ വാർഷിക സമ്മേളനവും അടുത്ത രണ്ടു വർഷത്തെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ശനിയാഴ്ച കാത് കിൻ ഹാളിൽ വച്ച് നടത്തപ്പെട്ടു.മുൻ പ്രസിഡന്റ് ഷാജി ജോസ്  നെടും തുരുത്തിൽ പുത്തൻ പുരയിലിൻറെ   അധ്യക്ഷതയിൽ നടന്ന പൊതു യോഗത്തിൽ യു കെ കെ സി യെ ജനറൽ സെക്രട്ടറി ജോസി നെടും തുരുത്തിൽ പുത്തൻ പുരയിൽ ,മദർ വെൽ രൂപത  സീറോ മലബാർ ചാപ്ലിൻ ഫാ ജോസഫ് വെമ്പാടം തറ  ,ഗ്ലാസ്‌ഗോ രൂപത  സീറോ മലബാർ ചാപ്ലിൻ ഫാ ബിനു  കിഴക്കേൽ ഇളംതോട്ടം   എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു. വൈസ് പ്രസിഡന്റ് ഷീന ഷിബു സ്വാഗതം പറഞ്ഞു. സെക്രട്ടറി ജോബി തുമ്പിൽ പറമ്പിൽ വാർഷിക റിപ്പോർട്ടും ട്രെഷറർ ജിൻസ് മാത്യു  നീർണാം തൊട്ടിയിൽ പോയ വർഷത്തെ കണക്കും അവതരിപ്പിച്ചു. ക്നാനായ തനിമയും പാരമ്പര്യവും വിളിച്ചോതുന്ന നിരവധി കലാ പരിപാടികൾ അവതരിപ്പിക്കപ്പെട്ടു. ബിജു തേക്കുംകാട്ടിൽ സമ്മേളനത്തിൽ സംബന്ധിച്ച എല്ലാവര്ക്കും നന്ദി പറഞ്ഞു.
                                          യു കെ കെ സി യെ ജനറൽ സെക്രട്ടറി ജോസി നെടും തുരുത്തിൽ പുത്തൻ പുരയിലിന്റെ നിരീക്ഷണത്തിൽ നടത്തപ്പെട്ട അടുത്ത രണ്ടു വർഷത്തെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് ടിജോ മുളവനാൽ മുഖ്യ വരണാധികാരി ആയി നെത്ര്വിത്വം നൽകി. പ്രസിഡന്റായി ബെന്നി ജോൺ കുടിലിലും സെക്രട്ടറിയായി ഷിബു ജേക്കബ് പള്ളിപ്പറമ്പിലും ട്രെഷറർ ആയി സ്റ്റീഫൻ പീറ്റർ ചേറ്റുകുളത്തിലും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് - അന്നമ്മ ജോർജ് പതിയിൽ, ജോയിന്റ് സെക്രട്ടറി ബീനാ ജോബി തുമ്പിൽ പറമ്പിൽ,, ഏരിയ കോ ഓർഡിനേറ്റർ ജോസ് മാണി പാറപ്പുറ ത്ത്‌ എന്നിവരെയും വിമൻസ് ഫോറം പ്രതിനിധികൾ ആയി ദീപ ടിജോ മുളവനാൽ ,ആൽബി ബിലു അപ്പോഴിപറമ്പിൽ എന്നിവരെയും തിരഞ്ഞെടുത്തു.
പൊതു യോഗത്തിനു മുൻപ് കുട്ടികൾക്കായി  നടന്ന സ്റ്റഡി ക്‌ളാസ്സിനു ആൽബിൻ എബ്രഹാം നെത്ര്വിത്വം നൽകി.
ukkca ബാഡ്മിന്റൺ ടൂർണമെന്റിൽ മൂന്നാം സ്ഥാനം നേടിയ ലിനു - ഷിബു ടീമിനെ പ്രോത്സാഹന സമ്മാനം നൽകി ആദരിച്ചു
 പൊതു യോഗത്തിനു ശേഷം സ്നേഹ വിരുന്നോടെയാണ് പരിപാടികൾ സമാപിച്ചത്.
                                                                                      
 ജോ  ഇഞ്ചനാട്ടിൽ.

Read more

കോവെന്ററി ആൻഡ് വാർവിക്ക്ഷെയർ ക്‌നാനായ യൂണിറ്റിന്റെ ദശാബ്ദ്ധി ആഘോഷങ്ങൾക്കുള്ള തയാറെടുപ്പുകൾ അവസാനഘട്ടത്തിൽ.

കോവെന്ററി ആൻഡ് വാർവിക്ക്ഷെയർ ക്‌നാനായ യൂണിറ്റിന്റെ ദശാബ്ദ്ധി ആഘോഷങ്ങൾക്കുള്ള തയാറെടുപ്പുകൾ അവസാനഘട്ടത്തിൽ. 
യുകെ യുടെ മധ്യഭാഗത്തുള്ളതും ചെറിയതും വലിയതുമായ പല പട്ടണങ്ങളായ നനീട്ടൻ, റഗ്‌ബി, കോവെന്ററി, ലാമിങ്ടൻ അതുപോലെ വില്യം ഷേക്‌സ്പിയറിന്റെ ജന്മസ്ഥലവുമായ വാർവിക്ഷെയറിലും താമസിക്കുന്ന ക്നാനായക്കാരുടെ യുകെയിലെ വലിയ ഒരു യൂണിറ്റാണ് കോവെന്ററി ആൻഡ് വാർവിക്ക്ഷെയർ ക്നാനായ യൂണിറ്റ്. 
പത്തുവർഷങ്ങൾക്കു മുമ്ബ് രണ്ടായിരത്തി ഏഴിൽ രൂപംകൊണ്ട ഈ യൂണിറ്റ് എപ്പോൾ ദശാബ്ദ്ധിയുടെ നിറവിൽ എത്തിനിൽകുകയാണ്. യുകെയിലെതന്നെ ഏറ്റവും വലിയ സംഘടനയായ യുകെകെസിഎ യുടെ ഒഴിച്ചുകൂടാൻ പറ്റാത്തതും പങ്കാളിത്തം കൊണ്ടും സഹകരണം കൊണ്ടും യുകെകെസിഎ യുടെ വലിയ ഒരു ഭാഗമാണ് കോവെന്ററി ആൻഡ് വാർവിക്ക്ഷെയർ യൂണിറ്റ്.
ഈ മാസം പതിനെട്ടാം തീയതി കോവെന്ററിയിലെതന്നെ ഏറ്റവും അറിയപ്പെടുന്നതും വലിയതുമായ വില്ലൻഹോൾ സോഷ്യൽ ക്ലബ്ബിൽ വച്ച് ഉച്ചക്ക് ഒരുമണിക്ക്‌ വിശുദ്ധ കുർബാനയോടെ തുടങ്ങുന്ന ദശാബ്‌ധി ആഘോഷങ്ങൾ വൈകിട്ട് ഒന്പതുമണിയോടെ ലൈവ് ഗാനമേളയോടുകൂടി അവസാനിക്കത്തക്ക രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. 
തദവസരത്തിൽ ഏഴു മുതൽ പന്ത്രണ്ടു വയസും, പതിമൂന്നു മുതൽ പതിനേഴു വയസുംവരെ പ്രായക്കാർക്കായുള്ള സിനിമാറ്റിക് ഡാൻസ് കോംപെറ്റീഷനും അറേഞ്ച് ചെയ്തിട്ടുണ്ട്. ഈ മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് വളരെ ആകർഷകമായ സമ്മാനങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്. ഇനിയും സിനിമാറ്റിക് ഡാൻസ് മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജോർജുകുട്ടി എണ്ണംപ്ലാശ്ശേരിയെ 
07886 865779എന്ന നബറിൽ നവംബർ 13 ന് മുംബായി കോൺടാക്ട് ചെയ്യണമെന്ന് അറിയിക്കുന്നു. 
യുകെ യിലെ ആദ്യത്തെ വനിതാ ക്നാനായ പ്രസിഡന്റായ ശുഭ ബിബിൻ കണ്ടാരപ്പള്ളിയോടും, സെക്രെട്ടറിയായ സോജി മാത്യു പഴയടത്തിനോടും ഒപ്പം വളരെ വ്യെത്യസ്തവും വൈവിധ്യവുമായ കലാ സാംസ്കാരിക പരിപാടികൾക്ക് നേതൃത്വം നൽകി കഴിവു തെളിയിച്ച ജോർജുകുട്ടി എണ്ണംപ്ലാശ്ശേരിയുടെയും കൂടെ പല കമ്മറ്റികളാണ് ദശാബ്ദി ആഘോഷങ്ങൾക് വളരെ വിപുലമായ രീതിയിൽ തയ്യാറെടുക്കുന്നത്.

യുകെ യുടെ മധ്യഭാഗത്തുള്ളതും ചെറിയതും വലിയതുമായ പല പട്ടണങ്ങളായ നനീട്ടൻ, റഗ്‌ബി, കോവെന്ററി, ലാമിങ്ടൻ അതുപോലെ വില്യം ഷേക്‌സ്പിയറിന്റെ ജന്മസ്ഥലവുമായ വാർവിക്ഷെയറിലും താമസിക്കുന്ന ക്നാനായക്കാരുടെ യുകെയിലെ വലിയ ഒരു യൂണിറ്റാണ് കോവെന്ററി ആൻഡ് വാർവിക്ക്ഷെയർ ക്നാനായ യൂണിറ്റ്. പത്തുവർഷങ്ങൾക്കു മുമ്ബ് രണ്ടായിരത്തി ഏഴിൽ രൂപംകൊണ്ട ഈ യൂണിറ്റ് എപ്പോൾ ദശാബ്ദ്ധിയുടെ നിറവിൽ എത്തിനിൽകുകയാണ്. യുകെയിലെതന്നെ ഏറ്റവും വലിയ സംഘടനയായ യുകെകെസിഎ യുടെ ഒഴിച്ചുകൂടാൻ പറ്റാത്തതും പങ്കാളിത്തം കൊണ്ടും സഹകരണം കൊണ്ടും യുകെകെസിഎ യുടെ വലിയ ഒരു ഭാഗമാണ് കോവെന്ററി ആൻഡ് വാർവിക്ക്ഷെയർ യൂണിറ്റ്.ഈ മാസം പതിനെട്ടാം തീയതി കോവെന്ററിയിലെതന്നെ ഏറ്റവും അറിയപ്പെടുന്നതും വലിയതുമായ വില്ലൻഹോൾ സോഷ്യൽ ക്ലബ്ബിൽ വച്ച് ഉച്ചക്ക് ഒരുമണിക്ക്‌ വിശുദ്ധ കുർബാനയോടെ തുടങ്ങുന്ന ദശാബ്‌ധി ആഘോഷങ്ങൾ വൈകിട്ട് ഒന്പതുമണിയോടെ ലൈവ് ഗാനമേളയോടുകൂടി അവസാനിക്കത്തക്ക രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. 

തദവസരത്തിൽ ഏഴു മുതൽ പന്ത്രണ്ടു വയസും, പതിമൂന്നു മുതൽ പതിനേഴു വയസുംവരെ പ്രായക്കാർക്കായുള്ള സിനിമാറ്റിക് ഡാൻസ് കോംപെറ്റീഷനും അറേഞ്ച് ചെയ്തിട്ടുണ്ട്. ഈ മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് വളരെ ആകർഷകമായ സമ്മാനങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്. ഇനിയും സിനിമാറ്റിക് ഡാൻസ് മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജോർജുകുട്ടി എണ്ണംപ്ലാശ്ശേരിയെ 07886 865779എന്ന നബറിൽ നവംബർ 13 ന് മുംബായി കോൺടാക്ട് ചെയ്യണമെന്ന് അറിയിക്കുന്നു. യുകെ യിലെ ആദ്യത്തെ വനിതാ ക്നാനായ പ്രസിഡന്റായ ശുഭ ബിബിൻ കണ്ടാരപ്പള്ളിയോടും, സെക്രെട്ടറിയായ സോജി മാത്യു പഴയടത്തിനോടും ഒപ്പം വളരെ വ്യെത്യസ്തവും വൈവിധ്യവുമായ കലാ സാംസ്കാരിക പരിപാടികൾക്ക് നേതൃത്വം നൽകി കഴിവു തെളിയിച്ച ജോർജുകുട്ടി എണ്ണംപ്ലാശ്ശേരിയുടെയും കൂടെ പല കമ്മറ്റികളാണ് ദശാബ്ദി ആഘോഷങ്ങൾക് വളരെ വിപുലമായ രീതിയിൽ തയ്യാറെടുക്കുന്നത്.

Read more

ക്‌നാനായ നോര്‍ത്ത് ഈസ്റ്റ് റീജിയന്റെ കുടുംബമേളക്ക് ഉജ്ജ്വല പരിസമാപ്തി

മിഡില്‍സ്‌ബ്രോ, ഹംബര്‍സൈഡ്, എന്നീ യൂണിറ്റുകളുടെ സജീവമായ പങ്കാളിത്തം ഇരുന്നൂറ്റിമുപ്പതോളം വരുന്ന സമുദായ അംഗങ്ങള്‍ പങ്കെടുത്തതിലൂടെ ഈ കുടുംബകൂട്ടായ്മ ഒരു വന്‍വിജയമായി മാറി.
സെന്റ്. ജെറാള്‍ഡ് പള്ളിയില്‍ വച്ച് രാവിലെ 11 മണിക്ക് ആരംഭിച്ച കുര്‍ബാനക്ക് നേതൃത്വം നല്‍കിയത് ബ്രിട്ടനിലെ സീറോ മലബാര്‍ രൂപതയുടെ വികാരി ജനറാള്‍ ആയ ഫാ. സജി മലയില്‍ പുത്തന്‍പുരയിലും, റീജിയണല്‍ ചാപ്ലയിന്‍ ഫാ. സജി തോട്ടത്തിലും ചേര്‍ന്നായിരുന്നു. കുര്‍ബാനയെ സംഗീതസാന്ദ്രമാക്കാന്‍ നേതൃത്വം നല്‍കിയത് ജൂബി മുടക്കോടില്‍, സുജ അലക്‌സ്പള്ളിയമ്പില്‍, ലീനുമോള്‍ ചാക്കോ വേദനക്കുന്നേല്‍, എബ്രഹാം നടുവന്തറ, സ്റ്റീഫന്‍ ടോം എന്നിവര്‍ അടങ്ങിയ ക്വയര്‍ ഗ്രൂപ്പ് ആയിരുന്നു.
കുര്‍ബാനക്ക് ശേഷം ത്രൈബെര്‍ഗ് പാരിഷ് ഹാളില്‍ വച്ച് സ്‌നേഹവിരുന്നും സ്‌നേഹസംവാദത്തിനും ശേഷം രണ്ട് മണിയോട് കൂടി ജോസ് കല്ലുംതോട്ടിയിലിന്റെ അധ്യക്ഷതയില്‍ പൊതുസമ്മേളനം ആരംഭിച്ചു.
ഷെഫീല്‍ഡ് യൂണിറ്റ് പ്രസിഡണ്ട് ബേബി ഉറുമ്പില്‍ എല്ലാവരെയും സ്വാഗതം ചെയ്തു. ഫാ. സജി മലയില്‍ പുത്തന്‍പുരയിലും ഫാ. സജി തോട്ടത്തിലും ചേര്‍ന്ന് ദീപം കൊളുത്തി പൊതുസമ്മേളനം ഉല്‍ഘാടനം ചെയ്തു. യുകെകെസിഎ പ്രസിഡണ്ട് ബിജുമടക്കക്കുഴി മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുരയിലും ട്രഷറര്‍ ബാബു തോട്ടവും വൈസ് പ്രസിഡണ്ട് ജോസ് മുഖച്ചിറയിലും, ജോയിന്റ് ട്രഷറര്‍ ഫിനില്‍ കളത്തികോട്ടില്‍, യുകെകെസിവൈഎൽ സെക്രട്ടറി സ്റ്റീഫന്‍ ടോം, ന്യൂകാസില്‍ റീജിയണല്‍ റെപ്രസെന്റേറ്റിവ് സിറില്‍ തടത്തില്‍, ലീഡ്‌സ് യൂണിറ്റ് പ്രസിഡണ്ട് ബിനീഷ് പെരുമപ്പാടം, യോര്‍ക്ക് പ്രസിഡണ്ട് തോമസുകുട്ടി കല്ലിടിക്കല്‍, മിഡില്‍ബ്രോ സെക്രട്ടറി രജീഷ് ജോര്‍ജ്, ഹംബര്‍സൈഡ് സെക്രട്ടറി സിബി പുളിമൂട്ടില്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ഷെഫീല്‍ഡ് യൂണിറ്റിലെ കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ ചേര്‍ന്നു അവതരിപ്പിച്ച സ്വാഗത നടന്നനൃത്തം പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി.തുടര്‍ന്ന് എല്ലാ യൂണിറ്റുകളുടെയും ആകര്‍ഷകമായ കലാപരിപാടികള്‍ ഈ സമ്മേളനത്തെ അതിമനോഹരമാക്കി.
റീജിയണിലെ GCSCക്ക് ഉയര്‍ന്ന മാര്‍ക്ക് നേടിയ അലീന ജോസിനും (മിഡില്‍ബ്രോ) എ ലെവലിന് ഉയര്‍ന്ന മാര്‍ക്ക് നേടിയ ആല്‍ബി ജോസഫിനും (ലീഡ്‌സ്), സമ്മാനദാനം നടത്തി. തുടര്‍ന്ന് അടുത്ത വര്‍ഷത്തെ കണ്‍വന്‍ഷന്‍ ഏറ്റെടുത്ത യോര്‍ക്ക് യൂണിറ്റിന് ഷെഫീല്‍ഡ് യൂണിറ്റ് പ്രതിനിധികളും റീജിയന്‍ പ്രതിനിധികളും ചേര്‍ന്ന് പതാക കൈമാറി. ഷെഫീല്‍ഡ് യൂണിറ്റ് സെക്രട്ടറി ലിമിന്‍ കൊഴുവന്‍താനത്ത് എല്ലാവര്‍ക്കും നന്ദി അര്‍പ്പിച്ചു. സദസ്സിനെ മുഴുവന്‍ ആവേശം കൊള്ളിച്ച സ്വാഗത നടന നൃത്തത്തിന് ജില്‍ ജുബിന്‍സും ആന്‍ ജേക്കബും കൊറിയോഗ്രാഫി നിര്‍വഹിച്ചു.
ശബ്ദക്രമീകരണങ്ങള്‍ ചെയ്ത അലക്‌സ് ലീഡ്‌സും, ഷെഫ്രാ ജേഷിന്റെ നാടന്‍ തട്ടുകടയും കൂട്ടായ്മക്ക് ആവേശംപകര്‍ന്നു. സമയക്രമം പാലിച്ചും, ചിട്ടയോടും ഭംഗിയോടും കൂടെ ആദ്യാന്ത്യം പരിപാടി നടത്താന്‍ സാധിച്ചത് ദൈവാനുഗ്രഹത്താലും, ഷെഫീല്‍ഡ് യൂണിറ്റിലെഎക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും മറ്റു സബ്കമ്മിറ്റികളുടെയും ആത്മാര്‍ത്ഥമായ പരിശ്രമഫലമായാണ്. കുടുംബമേളയുടെ വിവിധ കമ്മറ്റികള്‍ക്കു SKCA യുടെ ഭാരവാഹികളായ കുര്യാക്കോസ് പള്ളോംകുന്നേല്‍ [ട്രഷറര്‍], സാല്‍വി മഠത്തിപ്പറമ്പില്‍ [ജോയിന്റ് സെക്രട്ടറി] , അനു കൊഴുവന്‍ താനത്തു[ജോയിന്റ് ട്രഷറര്‍ ], ഫിലിപ്പ് ചേട്ടനും അന്നമ്മ പുത്തെന്‍കാലയും [KCYL ഡയറക്ടര്‍] ,ടെസ്സി ജോസ് , പ്രിന്‍സ് എന്നൊലിക്കര, സിമി മോള്‍ ചോരത് & ആന്‍സി വാഴപ്പള്ളി വുമണ്‍ ഫോറം ഡയറക്ടര്‍ എന്നിവരും നേതൃത്വം വഹിച്ചു.
ക്‌നാനായ പുരാതന പാട്ടുകള്‍ ചേര്‍ത്തിണക്കിയ ചെയിന്‍സോങ്‌സും, എല്ലാവരും ചേര്‍ന്നുള്ള നടവിളികളോടും കൂടി പരിപാടി സമാപിച്ചു.

യുകെകെസിഎയുടെ ശക്തരായ റീജിയനുകളിലൊന്നായ നോര്‍ത്ത് ഈസ്റ്റ് റീജിയന്റെ കുടുംബ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 28ന് റോതെര്‍ഹാമില്‍ വച്ച് അതിഗംഭീരമായി ആഘോഷിച്ചു. ന്യൂകാസില്‍, ഷെഫീല്‍ഡ്, ലിഡ്‌സ്, യോര്‍ക്ക്‌മിഡില്‍സ്‌ബ്രോ, ഹംബര്‍സൈഡ്, എന്നീ യൂണിറ്റുകളുടെ സജീവമായ പങ്കാളിത്തം ഇരുന്നൂറ്റിമുപ്പതോളം വരുന്ന സമുദായ അംഗങ്ങള്‍ പങ്കെടുത്തതിലൂടെ ഈ കുടുംബകൂട്ടായ്മ ഒരു വന്‍വിജയമായി മാറി.സെന്റ്. ജെറാള്‍ഡ് പള്ളിയില്‍ വച്ച് രാവിലെ 11 മണിക്ക് ആരംഭിച്ച കുര്‍ബാനക്ക് നേതൃത്വം നല്‍കിയത് ബ്രിട്ടനിലെ സീറോ മലബാര്‍ രൂപതയുടെ വികാരി ജനറാള്‍ ആയ ഫാ. സജി മലയില്‍ പുത്തന്‍പുരയിലും, റീജിയണല്‍ ചാപ്ലയിന്‍ ഫാ. സജി തോട്ടത്തിലും ചേര്‍ന്നായിരുന്നു. കുര്‍ബാനയെ സംഗീതസാന്ദ്രമാക്കാന്‍ നേതൃത്വം നല്‍കിയത് ജൂബി മുടക്കോടില്‍, സുജ അലക്‌സ്പള്ളിയമ്പില്‍, ലീനുമോള്‍ ചാക്കോ വേദനക്കുന്നേല്‍, എബ്രഹാം നടുവന്തറ, സ്റ്റീഫന്‍ ടോം എന്നിവര്‍ അടങ്ങിയ ക്വയര്‍ ഗ്രൂപ്പ് ആയിരുന്നു.കുര്‍ബാനക്ക് ശേഷം ത്രൈബെര്‍ഗ് പാരിഷ് ഹാളില്‍ വച്ച് സ്‌നേഹവിരുന്നും സ്‌നേഹസംവാദത്തിനും ശേഷം രണ്ട് മണിയോട് കൂടി ജോസ് കല്ലുംതോട്ടിയിലിന്റെ അധ്യക്ഷതയില്‍ പൊതുസമ്മേളനം ആരംഭിച്ചു.

ഷെഫീല്‍ഡ് യൂണിറ്റ് പ്രസിഡണ്ട് ബേബി ഉറുമ്പില്‍ എല്ലാവരെയും സ്വാഗതം ചെയ്തു. ഫാ. സജി മലയില്‍ പുത്തന്‍പുരയിലും ഫാ. സജി തോട്ടത്തിലും ചേര്‍ന്ന് ദീപം കൊളുത്തി പൊതുസമ്മേളനം ഉല്‍ഘാടനം ചെയ്തു. യുകെകെസിഎ പ്രസിഡണ്ട് ബിജുമടക്കക്കുഴി മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുരയിലും ട്രഷറര്‍ ബാബു തോട്ടവും വൈസ് പ്രസിഡണ്ട് ജോസ് മുഖച്ചിറയിലും, ജോയിന്റ് ട്രഷറര്‍ ഫിനില്‍ കളത്തികോട്ടില്‍, യുകെകെസിവൈഎൽ സെക്രട്ടറി സ്റ്റീഫന്‍ ടോം, ന്യൂകാസില്‍ റീജിയണല്‍ റെപ്രസെന്റേറ്റിവ് സിറില്‍ തടത്തില്‍, ലീഡ്‌സ് യൂണിറ്റ് പ്രസിഡണ്ട് ബിനീഷ് പെരുമപ്പാടം, യോര്‍ക്ക് പ്രസിഡണ്ട് തോമസുകുട്ടി കല്ലിടിക്കല്‍, മിഡില്‍ബ്രോ സെക്രട്ടറി രജീഷ് ജോര്‍ജ്, ഹംബര്‍സൈഡ് സെക്രട്ടറി സിബി പുളിമൂട്ടില്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ഷെഫീല്‍ഡ് യൂണിറ്റിലെ കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ ചേര്‍ന്നു അവതരിപ്പിച്ച സ്വാഗത നടന്നനൃത്തം പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി.തുടര്‍ന്ന് എല്ലാ യൂണിറ്റുകളുടെയും ആകര്‍ഷകമായ കലാപരിപാടികള്‍ ഈ സമ്മേളനത്തെ അതിമനോഹരമാക്കി.റീജിയണിലെ GCSCക്ക് ഉയര്‍ന്ന മാര്‍ക്ക് നേടിയ അലീന ജോസിനും (മിഡില്‍ബ്രോ) എ ലെവലിന് ഉയര്‍ന്ന മാര്‍ക്ക് നേടിയ ആല്‍ബി ജോസഫിനും (ലീഡ്‌സ്), സമ്മാനദാനം നടത്തി. തുടര്‍ന്ന് അടുത്ത വര്‍ഷത്തെ കണ്‍വന്‍ഷന്‍ ഏറ്റെടുത്ത യോര്‍ക്ക് യൂണിറ്റിന് ഷെഫീല്‍ഡ് യൂണിറ്റ് പ്രതിനിധികളും റീജിയന്‍ പ്രതിനിധികളും ചേര്‍ന്ന് പതാക കൈമാറി. ഷെഫീല്‍ഡ് യൂണിറ്റ് സെക്രട്ടറി ലിമിന്‍ കൊഴുവന്‍താനത്ത് എല്ലാവര്‍ക്കും നന്ദി അര്‍പ്പിച്ചു. സദസ്സിനെ മുഴുവന്‍ ആവേശം കൊള്ളിച്ച സ്വാഗത നടന നൃത്തത്തിന് ജില്‍ ജുബിന്‍സും ആന്‍ ജേക്കബും കൊറിയോഗ്രാഫി നിര്‍വഹിച്ചു.

ശബ്ദക്രമീകരണങ്ങള്‍ ചെയ്ത അലക്‌സ് ലീഡ്‌സും, ഷെഫ്രാ ജേഷിന്റെ നാടന്‍ തട്ടുകടയും കൂട്ടായ്മക്ക് ആവേശംപകര്‍ന്നു. സമയക്രമം പാലിച്ചും, ചിട്ടയോടും ഭംഗിയോടും കൂടെ ആദ്യാന്ത്യം പരിപാടി നടത്താന്‍ സാധിച്ചത് ദൈവാനുഗ്രഹത്താലും, ഷെഫീല്‍ഡ് യൂണിറ്റിലെഎക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും മറ്റു സബ്കമ്മിറ്റികളുടെയും ആത്മാര്‍ത്ഥമായ പരിശ്രമഫലമായാണ്. കുടുംബമേളയുടെ വിവിധ കമ്മറ്റികള്‍ക്കു SKCA യുടെ ഭാരവാഹികളായ കുര്യാക്കോസ് പള്ളോംകുന്നേല്‍ [ട്രഷറര്‍], സാല്‍വി മഠത്തിപ്പറമ്പില്‍ [ജോയിന്റ് സെക്രട്ടറി] , അനു കൊഴുവന്‍ താനത്തു[ജോയിന്റ് ട്രഷറര്‍ ], ഫിലിപ്പ് ചേട്ടനും അന്നമ്മ പുത്തെന്‍കാലയും [KCYL ഡയറക്ടര്‍] ,ടെസ്സി ജോസ് , പ്രിന്‍സ് എന്നൊലിക്കര, സിമി മോള്‍ ചോരത് & ആന്‍സി വാഴപ്പള്ളി വുമണ്‍ ഫോറം ഡയറക്ടര്‍ എന്നിവരും നേതൃത്വം വഹിച്ചു.ക്‌നാനായ പുരാതന പാട്ടുകള്‍ ചേര്‍ത്തിണക്കിയ ചെയിന്‍സോങ്‌സും, എല്ലാവരും ചേര്‍ന്നുള്ള നടവിളികളോടും കൂടി പരിപാടി സമാപിച്ചു.

Read more

യുകെകെസിഎ കലാമേളയും അവാർഡ് നൈറ്റും ഈ മാസം 26ന്; എം. ജി. ശ്രീകുമാർ, പിഷാരടി, ശ്രേയ എന്നിവരുടെ സംഗീത നിശ - ആശംസകൾ നേർന്ന് രമേഷ് പിഷാരടി | വീഡിയോ കാണാം!

ബിർമിങ്ഹാം: യുകെ ക്നാനായ കാത്തലിക് അസോസിയേഷൻ അംഗങ്ങളായിട്ടുള്ള കലാമേളയും വിവിധ മേഖലകളിൽ നൈപുണ്യമുള്ളവരെ ആദരിക്കുന്ന അവാർഡ് നൈറ്റും പ്രശസ്ത പിന്നണി ഗായകൻ എം. ജി. ശ്രീകുമാറും, മികച്ച അവതാരകൻ രമേശ് പിഷാരടിയും, ജനമനസുകളിൽ പ്രിയങ്കരിയായ ശ്രേയകുട്ടിയും ചേർന്നവതരിപ്പിക്കുന്ന സ്റ്റേജ് ഷോയും ഈ മാസം 26ന് ബിർമിംഗ്ഹാമിലെ ബഥേൽ സെന്ററിൽ നടത്തപ്പെടും.
കലാമേള രാവിലെ കൃത്യം 9ന് ആരംഭിക്കും. എട്ട് വേദികളിലായിട്ടാണ് വിവിധ കാറ്റഗറിയുടെ അധിഷ്ഠാനത്തിൽ കലാമേള നടത്തപ്പെടുന്നത്. വൈകുന്നേരം കൃത്യം നാല് മണിക്ക് കലാമേള പര്യവസാനിക്കുന്ന രീതിയിലാണ് എല്ലാ മത്സരങ്ങളും ചാർട്ട് ചെയ്തിരിക്കുന്നത്.
യുകെകെസിഎയുടെ പ്രഥമ അവാർഡ് നൈറ്റ് വൈകുന്നേരം നാലിന് ആരംഭിക്കും. തുടർന്ന് എം.ജി. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള മ്യൂസിക്കൽ നൈറ്റിന് ആരംഭമാവും. അവാർഡ് നൈറ്റിനും മ്യൂസിക്കൽ നൈറ്റിനും പ്രവേശന ടിക്കറ്റ് ഉണ്ട്.
കലാമേളയും മ്യൂസിക്കൽ അവാർഡ് നൈറ്റും സുഗമമാക്കാൻ ബിജു മടക്കക്കുഴി (പ്രസിഡന്റ്), ജോസി നെടുംതുരത്തി പുത്തന്‍പുര (സെക്രട്ടറി), ബാബു തോട്ടം (ട്രഷറര്‍)., ജോസ് മുഖച്ചിറ (വൈസ് പ്രസിഡന്റ്), സഖറിയ പുത്തന്‍കളം (ജോയിന്റ് സെക്രട്ടറി), ഫിനില്‍ കളത്തികോട് (ജോയിന്റ് ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
അവാർഡ് നൈറ്റ് ടിക്കറ്റുകൾ 35, 25, ൧൫ പൗണ്ട് നിരക്കിൽ ലഭ്യമാണ്. ടിക്കറ്റ് ആവശ്യമുള്ള യൂണിറ്റുകൾ 07975555184 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

ബിർമിങ്ഹാം: യുകെ ക്നാനായ കാത്തലിക് അസോസിയേഷൻ അംഗങ്ങളായിട്ടുള്ള കലാമേളയും വിവിധ മേഖലകളിൽ നൈപുണ്യമുള്ളവരെ ആദരിക്കുന്ന അവാർഡ് നൈറ്റും പ്രശസ്ത പിന്നണി ഗായകൻ എം. ജി. ശ്രീകുമാറും, മികച്ച അവതാരകൻ രമേശ് പിഷാരടിയും, ജനമനസുകളിൽ പ്രിയങ്കരിയായ ശ്രേയകുട്ടിയും ചേർന്നവതരിപ്പിക്കുന്ന സ്റ്റേജ് ഷോയും ഈ മാസം 26ന് ബിർമിംഗ്ഹാമിലെ ബഥേൽ സെന്ററിൽ നടത്തപ്പെടും.കലാമേള രാവിലെ കൃത്യം 9ന് ആരംഭിക്കും. എട്ട് വേദികളിലായിട്ടാണ് വിവിധ കാറ്റഗറിയുടെ അധിഷ്ഠാനത്തിൽ കലാമേള നടത്തപ്പെടുന്നത്. വൈകുന്നേരം കൃത്യം നാല് മണിക്ക് കലാമേള പര്യവസാനിക്കുന്ന രീതിയിലാണ് എല്ലാ മത്സരങ്ങളും ചാർട്ട് ചെയ്തിരിക്കുന്നത്.യുകെകെസിഎയുടെ പ്രഥമ അവാർഡ് നൈറ്റ് വൈകുന്നേരം നാലിന് ആരംഭിക്കും. തുടർന്ന് എം.ജി. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള മ്യൂസിക്കൽ നൈറ്റിന് ആരംഭമാവും. അവാർഡ് നൈറ്റിനും മ്യൂസിക്കൽ നൈറ്റിനും പ്രവേശന ടിക്കറ്റ് ഉണ്ട്.കലാമേളയും മ്യൂസിക്കൽ അവാർഡ് നൈറ്റും സുഗമമാക്കാൻ ബിജു മടക്കക്കുഴി (പ്രസിഡന്റ്), ജോസി നെടുംതുരത്തി പുത്തന്‍പുര (സെക്രട്ടറി), ബാബു തോട്ടം (ട്രഷറര്‍)., ജോസ് മുഖച്ചിറ (വൈസ് പ്രസിഡന്റ്), സഖറിയ പുത്തന്‍കളം (ജോയിന്റ് സെക്രട്ടറി), ഫിനില്‍ കളത്തികോട് (ജോയിന്റ് ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

അവാർഡ് നൈറ്റ് ടിക്കറ്റുകൾ 35, 25, ൧൫ പൗണ്ട് നിരക്കിൽ ലഭ്യമാണ്. ടിക്കറ്റ് ആവശ്യമുള്ള യൂണിറ്റുകൾ 07975555184 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

Read more

ക്രിസ്മസ് രാവിൽ ലെസ്റ്റർ മലയാളികൾ അണിയിച്ചൊരുക്കുന്ന "ഗ്ലോറിയ 2017"

ലെസ്റ്റർ ;ക്രിസ്മസ് രാവിൽ (ഡിസംബർ 24) ലെസ്റ്റർ മലയാളികൾ അണിയിച്ചൊരുക്കുന്ന ക്രിസ്മസ് സംഗീതോപഹാരം "ഗ്ലോറിയ 2017" ന്റെ അണിയറപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയിൽ ആലപിക്കുന്ന ഗൃഹാതുരത്വമുണർത്തുന്ന ക്രിസ്മസ് ഗീതങ്ങൾക്ക് ലെസ്റ്റർ ലൈവ് കലാസമിതി, ലെസ്റ്റർ മെലഡീസ്, ജാസ് ലൈവ് ഡിജിറ്റൽ, ലെസ്റ്ററിലെ അനുഗൃഹീത ഗായികാ ഗായകർ (കുട്ടികളും മുതിർന്നവരും) നേതൃത്വം നൽകും.

Read more

യുകെകെസിഎയുടെ ഹംബര്‍സൈഡ് യൂണിറ്റിന് നവ സാരഥികള്‍

ഹംബര്‍സൈഡ് യൂണിറ്റിന് നവ സാരഥികള്‍
യുകെകെസിഎയുടെ ശ്രദ്ധേയമായ ഹംബര്‍സൈഡ് യൂണിറ്റിനെ
നയിക്കുവാന്‍ നവ സാരഥികള്‍. 2017 നവംബര്‍ 5 ാം തീയതി ഞായറാഴ്ച ഹള്ളില്‍
വച്ച് നടന്ന യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് ബിജു ചാക്കോ മൂശാരിപ്പറമ്പില്‍,
സെക്രട്ടറി മിഥിന്‍ തോമസ് ന്യായപ്പള്ളിയില്‍, ട്രഷറര്‍ ബെജു പുന്നൂസ്
പുതുപ്പറമ്പില്‍ എന്നിവരെ തെരഞ്ഞെടുത്തു. 2011 ല്‍ ആരംഭിച്ച ഹംബര്‍സൈഡ്
യൂണിറ്റിന്റെ സ്ഥാപകന്‍ ഏബ്രഹാം നടുവത്രയുടെ സാന്നിധ്യത്തില്‍ നടന്ന
ക്‌നാനായ കൂട്ടായ്മയില്‍ താഴെ പറയുന്ന ഭാരവാഹികളേയും കമ്മിറ്റി
അംഗങ്ങളേയും തെരഞ്ഞെടുക്കുകയുണ്ടായി.
വൈസ് പ്രസിഡന്റ് : മേരി പുന്നൂസ് പുന്നശേരില്‍
ജോയിന്റ് സെക്രട്ടറി : ബിനോ സീസര്‍ മുറിപ്പറമ്പില്‍
ജോയിന്റ് ട്രഷറര്‍ : ബിജു ജോസഫ് പനങ്ങാട്ട്തറയില്‍
കെസിവൈഎല്‍ ഡയറക്ടര്‍: ഷൈനി രാജു കിഴക്കേക്കുറ്റ്
കെസിവൈഎല്‍ പ്രസിഡന്റ്: ക്രിസ്‌റ്റോ ചെറിയാന്‍ മഴുവഞ്ചേരില്‍
കെസിവൈഎല്‍ സെക്രട്ടറി: മന്നാ സ്റ്റീഫന്‍ കല്ലടയില്‍
വനിതാ ഫോറം പ്രതിനിധികള്‍: ദീപാ ബെജു പുതുപ്പറമ്പില്‍,
 സ്വപ്നാ മാത്യു പുളിമൂട്ടില്‍
നോര്‍ത്ത് ഈസ്റ്റ് റീജിയണ്‍ പ്രതിനിധി: അജിമോന്‍ ചെറിയാന്‍ മഴുവഞ്ചേരില്‍.
യുകെകെസിഎ വനിതാ ഫോറം സെക്രട്ടറി: ലീനുമോള്‍ ചാക്കോ മൂശാരിപ്പറമ്പില്‍
യുകെകെസിഎ വനിതാ ഫോറം ട്രഷറര്‍: മോളമ്മ ചെറിയാന്‍ മഴുവഞ്ചേരില്‍.
2015—2017 കാലയളവില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച പ്രസിഡന്റ്
ഷൈന്‍ മാത്യുവിന്‍േറയും സെക്രട്ടറി സിബി മാത്യു പുളിമൂട്ടിലിന്‍േറയും
നേതൃത്വത്തിലുള്ള ഭാരവാഹികളേയും കമ്മിറ്റി അംഗങ്ങളേയും യോഗം അഭിനന്ദിച്ചു.
യുകെകെസിഎയുടെ കീഴില്‍ രൂപംകൊടുത്ത പ്രഥമ വനിതാഫോറത്തിന്റെ
സെക്രട്ടറിയായും ട്രഷററായും ഹംബര്‍സൈഡ് യൂണിറ്റില്‍നിന്ന് തെരഞ്ഞെടുത്ത
ലീനുമോള്‍ ചാക്കോയേയും മോളമ്മ ചെറിയാനെയും യൂണിറ്റ് മുക്തകണ്ഠം
പ്രശംസിക്കുകയുണ്ടായി. തുടര്‍ന്ന് പുതിയ ഭാരവാഹികള്‍ക്ക് ചുമതലകള്‍ കൈമാറി.
യോഗത്തിനു ശേഷം കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച കലാപരിപാടികള്‍
ഹൃദ്യകരമായിരുന്നു. സ്‌നേഹവിരുന്നോടുകൂടി കൂട്ടായ്മ സമാപിച്ചു.

യുകെകെസിഎയുടെ ശ്രദ്ധേയമായ ഹംബര്‍സൈഡ് യൂണിറ്റിനെനയിക്കുവാന്‍ നവ സാരഥികള്‍. 2017 നവംബര്‍ 5 ാം തീയതി ഞായറാഴ്ച ഹള്ളില്‍വച്ച് നടന്ന യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് ബിജു ചാക്കോ മൂശാരിപ്പറമ്പില്‍,സെക്രട്ടറി മിഥിന്‍ തോമസ് ന്യായപ്പള്ളിയില്‍, ട്രഷറര്‍ ബെജു പുന്നൂസ്പുതുപ്പറമ്പില്‍ എന്നിവരെ തെരഞ്ഞെടുത്തു. 2011 ല്‍ ആരംഭിച്ച ഹംബര്‍സൈഡ്യൂണിറ്റിന്റെ സ്ഥാപകന്‍ ഏബ്രഹാം നടുവത്രയുടെ സാന്നിധ്യത്തില്‍ നടന്നക്‌നാനായ കൂട്ടായ്മയില്‍ താഴെ പറയുന്ന ഭാരവാഹികളേയും കമ്മിറ്റിഅംഗങ്ങളേയും തെരഞ്ഞെടുക്കുകയുണ്ടായി.

വൈസ് പ്രസിഡന്റ് : മേരി പുന്നൂസ് പുന്നശേരില്‍

ജോയിന്റ് സെക്രട്ടറി : ബിനോ സീസര്‍ മുറിപ്പറമ്പില്‍

ജോയിന്റ് ട്രഷറര്‍ : ബിജു ജോസഫ് പനങ്ങാട്ട്തറയില്‍

കെസിവൈഎല്‍ ഡയറക്ടര്‍: ഷൈനി രാജു കിഴക്കേക്കുറ്റ്

കെസിവൈഎല്‍ പ്രസിഡന്റ്: ക്രിസ്‌റ്റോ ചെറിയാന്‍ മഴുവഞ്ചേരില്‍

കെസിവൈഎല്‍ സെക്രട്ടറി: മന്നാ സ്റ്റീഫന്‍ കല്ലടയില്‍

വനിതാ ഫോറം പ്രതിനിധികള്‍: ദീപാ ബെജു പുതുപ്പറമ്പില്‍,

 സ്വപ്നാ മാത്യു പുളിമൂട്ടില്‍

നോര്‍ത്ത് ഈസ്റ്റ് റീജിയണ്‍ പ്രതിനിധി: അജിമോന്‍ ചെറിയാന്‍ മഴുവഞ്ചേരില്‍.

യുകെകെസിഎ വനിതാ ഫോറം സെക്രട്ടറി: ലീനുമോള്‍ ചാക്കോ മൂശാരിപ്പറമ്പില്‍

യുകെകെസിഎ വനിതാ ഫോറം ട്രഷറര്‍: മോളമ്മ ചെറിയാന്‍ മഴുവഞ്ചേരില്‍.

2015—2017 കാലയളവില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച പ്രസിഡന്റ്ഷൈന്‍ മാത്യുവിന്‍േറയും സെക്രട്ടറി സിബി മാത്യു പുളിമൂട്ടിലിന്‍േറയും നേതൃത്വത്തിലുള്ള ഭാരവാഹികളേയും കമ്മിറ്റി അംഗങ്ങളേയും യോഗം അഭിനന്ദിച്ചു.യുകെകെസിഎയുടെ കീഴില്‍ രൂപംകൊടുത്ത പ്രഥമ വനിതാഫോറത്തിന്റെസെക്രട്ടറിയായും ട്രഷററായും ഹംബര്‍സൈഡ് യൂണിറ്റില്‍നിന്ന് തെരഞ്ഞെടുത്ത ലീനുമോള്‍ ചാക്കോയേയും മോളമ്മ ചെറിയാനെയും യൂണിറ്റ് മുക്തകണ്ഠം പ്രശംസിക്കുകയുണ്ടായി. തുടര്‍ന്ന് പുതിയ ഭാരവാഹികള്‍ക്ക് ചുമതലകള്‍ കൈമാറി.യോഗത്തിനു ശേഷം കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച കലാപരിപാടികള്‍ ഹൃദ്യകരമായിരുന്നു. സ്‌നേഹവിരുന്നോടുകൂടി കൂട്ടായ്മ സമാപിച്ചു.

Read more

UKKCA കെന്റ് റീജിയ വാര്‍ഷികത്തിന്റെയും East Sussex Unit ന്റെ ദശാബ്ദിയുടെയും സംയുക്താഘോഷങ്ങള്‍ നവംബര്‍ 12 ന് ഈസ്റ്റ്‌ബോണില്‍.

    കോട്ടയം രൂപതയുടെ കൊച്ചുപിതാവ് അഭിവന്ദ്യ മാര്‍ ജോസഫ് പണ്ടാരശ്ശേരിയുടെ സാന്നിധ്യത്തില്‍ രൂപിക്യതമായ UKKCA പ്രബല യൂണിറ്റുകളില്‍ ഒന്നായ East Sussex യൂണിറ്റ് ദശാബ്ദിയുടെ നിറവില്‍ East Sussex Unit ന്റെ ദശാബ്ദിആഘോഷങ്ങളോടപ്പം Kent റീജിയണ്‍ ആദ്യമായി സംഘടിപ്പിക്കുന്ന വാര്‍ഷികാഘോഷങ്ങളും നവംബര്‍ 12 ഞായറാഴ്ച  East bourn ലെ Willington Community School -ല്‍ വച്ച് നടക്കും. ആഘോഷങ്ങളുടെ ഭാഗമായി ക്‌നാനായ യുവജന സെമിനാറും , കുടുംബനവീകരണ ശില്‍പ്പശാലയും സംഘടിപ്പിക്കുന്നു. കെന്റ് ,മെഡ്വേ മെയ്ഡ്‌സ്റ്റോ, ഹോഷം ആന്‍ഡ് ഹേവാര്‍ഡ്ഹീത്ത്, ഈസ്റ്റ് സസക്‌സ് എന്നി യൂണിറ്റുകളിലെ മുഴുവന്‍ യുവജനങ്ങളും ആവേശപൂര്‍വ്വം പങ്കെടുക്കുന്ന യുവജനസെമിനാറിന് നേതൃത്വം നല്‍കുന്നത് UKKCA ജനറല്‍ സെക്രട്ടറി ശ്രീ. ജോസി നേടുംതുരുത്തിപുത്തന്‍പുരയിലാണ്.


പ്രവാസി മലയാളി കുടുംബങ്ങളിലെ ആകുലതകളും പിരിമുറുക്കങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും വിശദമായി അവലോകനം ചെയ്യപ്പെടുന്ന മാതാപിതാക്കള്‍ക്കുള്ള സെമിനാറിനു നേതൃത്വം നല്‍കുന്നത് UKKCA മുന്‍ ജനറല്‍ സെക്രട്ടറി ശ്രീ. റോയി സ്റ്റീഫനാണ്. യൂണിറ്റ് പ്രസിഡന്റ് ശ്രീ.സണ്ണി തോമസ് വണ്ടവത്തേല്‍ അധ്യക്ഷതയില്‍ കൂടുന്ന പൊതുസമ്മേളനത്തില്‍ () യുടെ ആദരണീയനായ പര്‌സിഡന്റ് ശ്രീ.ബിജു മടുക്കക്കുഴി, UKKCA ജോയന്റ് ട്രഷര്‍ ശ്രീ. ഫിനില്‍ കളത്തിക്കോട്ട്, കെന്റ് റീജിയണ്‍ കോഓര്‍ഡിനേറ്റര്‍ മാത്യു ജേക്കബ് പുളിക്കത്തോട്ടിയില്‍ എന്നിവര്‍ ആശംസാപ്രസംങ്ങളും ലണ്ടന്‍ ആന്റ് കെന്റ് റീജിയണ്‍ ചാപഌയന്‍ റവ.ഫാ.മാത്യു കട്ടിയാങ്കല്‍ അനുഗ്രഹപ്രഭാഷണവും നടത്തും. ക്‌നാനായ തനിമയും പാരമ്പര്യവും തുടിക്കുന്ന കലാരൂപങ്ങള്‍ക്കായുള്ള പരിസീലനം കെന്റ് റീജിയണിലെ മുഴുവന്‍ യൂണിറ്റുകളും തുടങ്ങി കഴിഞ്ഞു. രാവിലെ 9 മണിമുതല്‍ തുടങ്ങുന്ന ആഘോഷപരിപാടികള്‍ക്ക് വൈകുന്നേരം 4.45 ന് തുടങ്ങുന്ന ദിവ്യബലിയോടെ സമാപനമാകും. മനോജ് ചാക്കോ, ആല്‍ബി ജോസഫ്, ഷിജോ കട്ടിപറമ്പില്‍, ജോമോന്‍ ജോര്‍ജ്ജ്, Tommy പട്യാലില്‍ എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും.

Read more

മാർ കുര്യൻ വയലുങ്കൽ: ക്നാനായ കൂട്ടായ്മകൾ പോലെ തന്നെ ആസ്വാദകരമാണ് ഇടവകകളുടെയും ഇടവക മധ്യസ്ഥന്മാരുടെയും പേരിൽഒള്ള കൂട്ടായ്മകൾ

റോം: ക്നാനായ കൂട്ടായ്മകൾ പോലെ തന്നെ ആസ്വാദകരമാണ് ഇടവകകളുടെയും ഇടവക മധ്യസ്ഥന്മാരുടെയും പേരിൽഒള്ള കൂട്ടായ്മകൾ,  പ്രത്യേകിച്ച് വിശുദ്ധ മിഖായേൽ മാലാഖയുടെ നാമത്തിൽ ഒള്ള നീണ്ടുർ കുടുംബ കൂട്ടായ്മ എന്ന് മാർ കുര്യൻ വയലുങ്കൽ പിതാവ്, നീണ്ടൂർ വിശുദ്ധ മിഖായേൽ മാലാഖയുടെ കുടുംബ കൂട്ടായ്മ 2017-2018 പ്രവർത്തന വർഷ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇങ്ങനെ ഉള്ള കൂട്ടായ്മകൾ കൂടുന്നത് വഴി നിങ്ങൾ പരസ്പരം സ്നേഹിക്കുവാൻ പഠിക്കണം എന്നും സ്നേഹത്തിലൂടെ യാതന അനുഭവിക്കുന്നവരെ ഒരു കൈ സഹായിക്കുവാനും കഴിയണം എന്ന് കൂടി പിതാവ് ചൂണ്ടി കാട്ടി. 

റോമിലെ ബോളിവുഡ് ഇന്ത്യൻ റെസ്റ്റോറന്റിൽ ചേർന്ന നീണ്ടുർ മിഖായേൽ മാലാഖയുടെ കുടുംബ കൂട്ടായ്മ റോമിലെ നീണ്ടൂർ കൂട്ടായ്മയുടെ ജനറൽ സെക്രട്ടറി ശ്രീമതി റോജി തോമസ്കുട്ടി പതിയിൽ അദ്ധ്യക്ഷത വഹിച്ച കൂട്ടായ്മയിൽ തോമസ്കുട്ടി പടിഞ്ഞാറേക്കുടിലിൽ ഏവർക്കും സ്വാഗതം ആശംസിച്ചു. ക്നാനായ കാത്തലിക് അസോസിയേഷൻ ഓഫ് ഇറ്റലിയുടെ സ്പിരിച്വൽ അഡ്വൈസർ ഫാദർ പ്രിൻസ് മുളകുമറ്റം അനുഗ്രഹ പ്രഭാഷണം നടത്തി.

റോമിലെ നീണ്ടൂർ കൂട്ടായ്മയുടെ മുൻ പ്രസിഡന്റ് ജോസ് മാപ്പിളതുണ്ടത്തിൽ, റോം ക്നാനായ അസോസിയേഷൻ സെക്രട്ടറി ഷിജോ ടി മൈക്കിൾ തൈക്കൂട്ടം, KCYL ഇറ്റലി റീജിയൻ സെക്രട്ടറി ബിന്റോ രാജു, എന്നിവർ ആശംസകൾ അർപ്പിച്ചു. കൂട്ടായ്മയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും, എല്ലാവരും ഒത്ത് ഉച്ചഭക്ഷണം കഴിഞ്ഞ് വിശുദ്ധ കുർബാനയ്ക്കു ശേഷം സന്തോഷത്തോടെയും ദൈവാനുഗാഹത്താടും അടുത്ത കൂട്ടായ്മ 2018 ഫെബ്രുവരിയിൽ കൂടാം എന്ന തീരുമാനത്തിൽ പിരിഞ്ഞു. യോഗത്തിൽ സജിത നോബി വെട്ടിക്കാട്ട് കളപ്പുരക്കൽ ഏവർക്കും നന്ദിയും പറഞ്ഞു. കൂട്ടായ്മയുടെ മുഴുവൻ പ്രവർത്തനത്തിനും  ബിനോയ്‌ കോട്ടൂർ, ജിനു കൊച്ചുവാരാകുടിലിൽ എന്നിവർ മേൽനോട്ടം വഹിച്ചു.

 

Read more

മാതൃകയായി കെ.സി.വൈ.എൽ ഇറ്റലി റീജിയൺ

റോം: കെ സി വൈ എൽ ഇറ്റലി റീജിയണിന്റെ പ്രവർത്തന ഉദ്ഘാടനവും നടവിളി മൽസരവും കലാസന്ധ്യയും ഒക്‌ടോബർ 22 ഞായറാഴ്ച്ച റോമിലെ ക്നാനായ കത്തോലിക്കാ ദേവലയത്തിൽ വെച്ചു വൈകുന്നേരം 3 മണിക്ക് ജപമാലയോടെയായിരുന്നു തുടക്കം. തുടർന്നു നടന്ന വി.കുർബാനയിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ, കമ്മറ്റിമെമ്പേഴ്‌സ്, ഡയറക്‌ടേഴ്സ്‌ എന്നിവർ കാഴ്ച്ചവെപ്പു സമർപ്പണം നടത്തി. അർച്ച്‌ ബിഷപ്പ്‌ മാർ കുരിയൻ വയലുങ്കൽ പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന വി. കുർബനയിൽ റോമിലെ ക്നാനായ സമുദായത്തിൽപ്പെട്ട എല്ലാവൈദീകരും സന്നിഹിതരായിരുന്നു. വി. കുർബാനക്ക്‌ ശേഷം ഉടൻതന്നെ പളളിയോട് ചേർന്നുള്ള ഹാളിൽ ഉദ്ഘാടനചടങ്ങാരംഭിക്കുകയും കെ സി വൈ എൽ ഇറ്റലി റീജിയൺ പ്രസിഡന്റ് ലിബിൻ കുഞ്ഞുമോൻ കോന്നേത്ത്‌ അദ്ധ്യക്ഷനയചടങ്ങിൽ സെക്രട്ടറി ബിന്റോ രാജു പടിഞ്ഞാറേക്കുടിലിൽ സ്വാഗതം ആശംസിച്ചു. കോട്ടയം അതിരൂപതാ അഗവും പപ്പുവാന്യുഗിനിയായുടെയും സോളമൻ ദീപുകളുടെയും വത്തിക്കാൻ സ്ഥാനപതിയായ ആർച്ച്‌ ബിഷപ്പ്‌ മാർ കുരിയൻ വയലുങ്കൽ പിതവു ചാടങ്ങ് ഉദ്ഘാടനം ചെയ്തു.

പ്രസ്തുത ചടങ്ങിൽ കെ സി വൈ എൽ ഇറ്റലി റീജിയൺ ചാപ്ലിൻ ഫാ.പ്രിൻസ്‌ മുളകുമറ്റത്തിൽ, സാൻ പിയോ ക്യൂൻദൊ കത്തോലിക്കാ ദേവാലയം വികാരി ഫാ.ഡൊനാത്തൊ, ഇറ്റാലിയൻക്നായ ഫെഡറേഷൻ പ്രസിഡന്റ് തൊമസ്‌ ഡൊമിനിക് കാവിൽ, റോം ക്നാനായ ആസോസിയേഷൻ സെക്രെട്ടറി ഷിജൊ റ്റി മൈക്കിൾ, കെ സി വൈ എൽ ഡയറക്‌ടേഴ്സ്‌ ഷിബു തൊമസ്‌ മാത്തൂർ, ടെസ്സി ജോർജ്‌ വാക്കയിൽ എന്നിവർ ആശംസയർപ്പിച്ചു . തുടർന്ന് നടന്ന ഗോഡ്സോൺ കൺട്രി എവറോളിങ്ങ് ട്രോഫിക്കായുള്ള നടവിളി മത്സരത്തിൽ സാന്തഒത്താവിയ, പയസ്‌ ടെൻത്‌, സെന്റ്‌. മേരീസ്‌ എന്നീ കൂടായോഗ വാർഡുകൾക്ക് ഒന്ന്, രണ്ടു, മൂന്ന് എന്നീ സമ്മാനങ്ങൾ ലഭിച്ചു. തുടർന്ന് നടന്ന കലാസന്ധ്യയിൽ തിരുബാലസഖ്യം, മിഷൻലീഗ്‌, കെ സി വൈ എൽ എന്നിവരുടെ സാന്നിധ്യം കലാസന്ധ്യയുടെ മാറ്റുകൂട്ടി. ട്രഷർ സ്റ്റെവിൻ ബാബു കല്ലടയിൽ നന്ദി പറഞ്ഞു.

കെ.സി.വൈ.എൽ ഇറ്റലി റീജിയണിന്റെ പ്രവർത്തന ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന നട വിളി മത്സരവുംകലാസന്ധ്യയും വിശ്വാസികൾക്ക് പുത്തനുണർവേകി. പ്രവർത്തന ഉദ്ഘാടന ചടങ്ങിൽ എല്ലാതലത്തിൽ പെട്ട ആളുകളെയും പങ്കെടുപ്പിക്കാൻ സാധിച്ചു എന്നതു കമ്മറ്റിയുടെ വിജയമായികണകാക്കേണ്ടിയിരിക്കുന്നു. ഡയറക്ടേഴ്സ്‌ ഷിബു തോമസ്‌ മാത്തൂർ, ടെസ്സി ജോർജ്‌ വാക്കയിൽ, പ്രസിഡന്റ്‌ ലിബിൻകുഞ്ഞുമോൻ കോനേത്ത്‌ , വൈസ്‌ പ്രസിഡന്റ്‌ ജോബിൻ കുരിയാക്കോസ് കൊട്ടിയാനിക്കര ,സെക്രട്ടറി ബിന്റോ രാജു പടിഞ്ഞാറേകുടിലിൽ , ജോയിൻ സെക്രട്ടറി ആന്മരിയ മാത്യു കുന്നംകുഴക്കൽ ,ട്രഷർ സ്റ്റെവിൻ ബാബു കല്ലടയിൽ, കമ്മറ്റി അംഗങ്ങളായ ഫിയോണ രാജു കിഴക്കേകാട്ടിൽ, ബിനോ ജോസഫ് തടത്തിൽപൊട്ടൻകുഴിയിൽ , എൽമ രാജു കിഴക്കേകാട്ടിൽ , ലിൻസൺ ബേബി വള്ളിപ്പറമ്പിൽ , സിജൊ ജോസ്‌ ഇടചേരൽ, സാജു ജോസ്‌ കാപ്പാറമ്പിൽ എന്നിവർ പരിപാടിക്ക് നേതൃത്ത്വം നൽകി.

Read more

UKKCA ബാഡ്മിൻറ്റൺ - വടംവലി മത്സര ഒരുക്കങ്ങളെല്ലാം പൂർത്തിയായി! ഈ വർഷത്തെ ചാമ്പ്യന്മാരെ നാളെ സ്റ്റോക്ക് ഓൺ ട്രെൻറ്റിൽ അറിയാം

യു.കെ: UKKCA യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന തുടർച്ചയായ ആറാമത് ബാഡ്മിൻറ്റൺ ടൂർണ്ണമെൻറ്റ് സ്റ്റോക്ക്-ഓൺ-ട്രെൻറ്റിലെ Trentham സ്‌കൂളിൽ വച്ച്  നാളെ 2017 നവംബർ 4-നു നടക്കും. രാവിലെ 10 മണിക്ക് ബാഡ്മിൻറ്റൺറ്റെയും വടംവലിയുടെയും രജിസ്‌ട്രേഷൻ തുടങ്ങും. മത്സരങ്ങൾ യഥാക്രമം 10.30-നും 12 മണിക്കും ആരംഭിക്കും. കഴിഞ്ഞ വർഷത്തെപ്പോലെ ഇക്കൊല്ലവും ഫേസ്ബുക്ക് ലൈവിലൂടെ മത്സരത്തിൻറ്റെ തലേദിവസം തന്നെ ബാഡ്മിൻറ്റൺ ഫിക്സർ ലൈവ് ആയി യൂണിറ്റ് അംഗങ്ങളിലെത്തിക്കും. കഴിഞ്ഞ വർഷത്തിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി മെൻസ് ഡബിൾസിനും മിക്സഡ് ഡബിൾസിനും, ജൂനിയേഴ്സ് ഡബിൾസിനും പുറമെ വിമൺസ് ഡബിൾസ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്പോർട്സ് ഡേയ്ക്ക് പൂർത്തിയാക്കാൻ കഴിയാതിരുന്ന വടംവലി മത്സരങ്ങൾ ഔട്ട് ഡോറിലായിരിക്കും നടക്കുക. കാലാവസ്ഥ അനുകൂലമല്ല എങ്കിൽ, ഇൻഡോറിൽ നടത്തുന്നതായിരിക്കും. വടംവലി ടീമുകളുടെ ക്യാപ്റ്റന്മാർ UKKCA പ്രസിഡൻറ്റിനെയോ, സെക്രട്ടറിയെയോ ബന്ധപ്പെടേണ്ടതാണ്.

തുടക്കം എന്ന നിലയിൽ വനിതാ ഡബിൾ‍സ്‌ മത്സരം യൂണിറ്റ് അടിസ്ഥാനത്തിലായിരിക്കില്ല നടത്തുന്നത്. യൂണിറ്റ് അതിരുകൾ ഇല്ലാതെ നടത്തപെടുന്ന മത്സരത്തിന് വിവിധ യൂണിറ്റിൽ ഉൾപ്പെടുന്ന രണ്ടു വനിതകൾ ചേർന്നു ഒരു ടീം ആയി മത്സരിക്കാവുന്നതാണ്. പുരുഷ ഡബിൾ‍സ്‌, മിക്സഡ് ഡബിൾ‍സ്‌, ജൂനിയർ ഡബിൾ‍സ്‌ മത്സരങ്ങൾ യൂണിറ്റ് അടിസ്ഥാനത്തിലായിരിക്കും. പുരുഷ ഡബിൾസിൽ 24, മിക്സഡ് ഡബിൾസിൽ 12, ജൂനിയേഴ്‌സ് ഡബിൾസിൽ 12, വിമൻസ് ഡബിൾസിൽ 8 - ഇത്രയും ടീമുകളാണ് ഇത്തവണ ബാഡ്മിൻറ്റൺ ടൂർണ്ണമെൻറ്റിൽ മാറ്റുരയ്ക്കുന്നത്.

രജിസ്ട്രേഷൻ ഫീസ് (£): പുരുഷ ഡബിൾ‍സ്‌ : 20, മിക്സഡ് ഡബിൾസ് : 10, വനിതാ ഡബിൾസ് : 10, ജൂനിയേഴ്സ് ഡബിൾസ് : 5. വിജയികളെ കാത്തിരിക്കുന്നത് ആകർഷകമായ ക്യാഷ് പ്രൈസും ട്രോഫിയുമാണ്.

VENUE : Trentham High School, Allerton Rd, Stoke-on-Trent, ST4 8PQ

Read more

UKKCA അവാർഡ് നിശ - ആശംസകൾ നേർന്ന് ടീനു ടെലൻസ് | വീഡിയോ ഇവിടെ കാണാം| ടിക്കറ്റുകൾ ഓൺലൈനായി UKEVENTLIFE.CO.UK യിൽ

യു.കെ: യു.കെ യിലെ ക്നാനായക്കാർക്ക് വേണ്ടി മാത്രം സംഘടിപ്പിക്കുന്ന യു. കെ. കെ. സി. എ അവാർഡ്/സംഗീത നിശയിലേക്ക് ആശംസകൾ നേർന്നുകൊണ്ടുള്ള ടീനു ടെലൻസിൻറ്റെ വീഡിയോ റിലീസ് ചെയ്തു. ഏഷ്യാനെറ്റ് സ്റ്റാർ സിംഗറിലൂടെ പ്രശസ്തയായ ടീനു - തിരക്കഥ, ദ്രോണ, മാന്നാർ മത്തായി സ്പീക്കിങ് 2, ഒരു സിനിമാക്കാരൻ തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ മലയാള സിനിമാ പിന്നണി ഗാനരംഗത്ത് തൻറ്റെതായ സാന്നിധ്യം ഉറപ്പിച്ച അനുഗ്രഹീത കലാകാരിയാണ്. മലയാളികളുടെ കണ്ണിലുണ്ണിയായ ശ്രേയ ജയദീപിനും (ബേബി ശ്രേയ) എം. ജി ശ്രീകുമാറിനുമൊപ്പം UKKCA അവാർഡ് നിശയിൽ നിങ്ങൾക്ക് മുന്നിൽ ടീനുവും എത്തുകയാണ്.

ഒന്നിച്ച് 50 ടിക്കറ്റുകൾക്ക് മുകളിൽ വാങ്ങുന്ന യൂണിറ്റുകൾക്കോ ക്നാനായ വ്യക്തികൾക്കോ പ്രത്യേക ഡിസ്‌കൗണ്ട് ഏർപ്പെടുത്തിയിട്ടുണ്ട്. ഒന്നിച്ചു 100 ടിക്കറ്റിനു മുകളിൽ വാങ്ങുന്നവർക്ക് 10% ഡിസ്‌കൗണ്ടും, 50 മുതൽ 100 ടിക്കറ്റുകൾ വാങ്ങുന്നവർക്ക് 5% ഡിസ്‌കൗണ്ടും ലഭിക്കും. ഓൺലൈനിൽ എടുക്കുന്ന ടിക്കറ്റുകൾക്കും, ഒപ്പം പ്രിൻറ്റഡ് ടിക്കറ്റുകൾക്കും ഈ ഓഫർ ലഭ്യമാണ്. പ്രിൻറ്റഡ് ടിക്കറ്റുകൾ വാങ്ങുന്നതിനായി സെൻട്രൽ കമ്മിറ്റിയെ സമീപിച്ചാൽ മതിയാകും.

ഓൺലൈനിൽ നിങ്ങളുടെ ടിക്കറ്റുകൾ വാങ്ങാനായി ഈ ലിങ്ക് സന്ദർശിക്കുക. https://www.ukeventlife.co.uk

VIP, Gold, Silver, Bronze എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് ടിക്കറ്റുകൾ. യഥാക്രമം £35, £25, £15, £10 എന്നിങ്ങനെയാണ് ഒരു സീറ്റിനുള്ള ചാർജ്ജ്. 2017 നവംബർ 26, ഞായറാഴ്ച വൈകുന്നേരം 5 മണി മുതലാണ് ബിർമിങ്ഹാം ബഥേൽ സെൻറ്ററിൽ വച്ച് മ്യൂസിക്കൽ അവാർഡ് നിശ നടക്കുന്നത്.

Read more

മാൾട്ടയിൽ ക്നാനായ അസോസിയേഷൻ രൂപീകരിച്ചു

മാൾട്ടയിൽ ക്നാനായ അസോസിയേഷൻ രൂപീകരിച്ചു
മാൾട്ട: വിനോദസഞ്ചാര കേന്ദ്രമായ മാൾട്ടയിൽ ക്നാനായ അസോസിയേഷൻ രൂപീകരിച്ചു. കഴിഞ്ഞ ദിവസം msida_യിൽ വച്ച് നടന്ന മീറ്റിങ്ങിൽ വച്ച് ഭാരവാഹികളെ തിരഞ്ഞെടുക്കുകയും, തുടർന്നുള്ള ഭാവിനടപടികൾ ഭംഗിയായി നടക്കുന്നതിന് ഭാരവാഹികളെ ചുമതലപ്പെടുത്തുകയും ചെയ്തു. പ്രസിഡൻറ്: ജോസ് ജോസഫ് ആലപ്പാട്ട്, സെക്രട്ടറി: ബിനു പാലക്കാട്ട്, ട്രഷറർ: മനു സി ജോയി ചേന്നാകുഴിയിൽ.

മാൾട്ട: വിനോദസഞ്ചാര കേന്ദ്രമായ മാൾട്ടയിൽ ക്നാനായ അസോസിയേഷൻ രൂപീകരിച്ചു. കഴിഞ്ഞ ദിവസം msida_യിൽ വച്ച് നടന്ന മീറ്റിങ്ങിൽ വച്ച് ഭാരവാഹികളെ തിരഞ്ഞെടുക്കുകയും, തുടർന്നുള്ള ഭാവിനടപടികൾ ഭംഗിയായി നടക്കുന്നതിന് ഭാരവാഹികളെ ചുമതലപ്പെടുത്തുകയും ചെയ്തു. പ്രസിഡൻറ്: ജോസ് ജോസഫ് ആലപ്പാട്ട്ചുങ്കം, സെക്രട്ടറി: ബിനു പാലക്കാട്ട്കിടങ്ങൂര്‍, ട്രഷറർ: മനു സി ജോയി ചേന്നാകുഴിയിൽ കരിങ്കുന്നം,  വൈസ് പ്രസിഡന്റ് മരിയ ജോമി വെളളാപ്പളളില്‍ മാറിക, ജോയിന്റ് സെക്രട്ടറി ജാസ്മിന്‍ കുര്യന്‍ തടനാകുഴിയില്‍ ഞീഴൂര്‍, മീഡിയാ പ്രിന്‍സ് ജോര്‍ജ് കുളങ്ങരത്ത് മാറിക. എക്‌സിക്യൂട്ടിവ് അംഗങ്ങള്‍ ജോളി ബിനു താഴത്തുകൊശപളളില്‍ കൂടല്ലൂര്‍, ഷാന്‍ ജോസ് നരിച്ചിറ മുകളേല്‍ സംക്രാന്തി, ഡൊമിനിക് ജോസഫ് ചിറ്റേട്ട് നീണ്ടൂര്‍, സോനു ജോമി ഒലിക്കുന്നേല്‍ ചുങ്കം.

Read more

വത്തിക്കാനിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ദൃശ്യവിസ്മയം പകരാന്‍ പുല്‍ക്കൂട് ഒരുങ്ങുന്നു.

വത്തിക്കാന്‍ സിറ്റി: ക്രിസ്തുമസിനോടനുബന്ധിച്ച് വത്തിക്കാനിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ദൃശ്യവിസ്മയം പകരാന്‍ പുല്‍ക്കൂട് ഒരുങ്ങുന്നു. വത്തിക്കാന്‍ ഗവര്‍ണറേറ്റിലെ ജീവനക്കാരാണ് പുല്‍ക്കൂട് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്. പോളണ്ടിലെ ഏല്‍ക്ക് മലയില്‍ നിന്നുമാണ് വത്തിക്കാനിലേക്ക് ക്രിസ്മസ് ട്രീ എത്തിക്കുക. പതിനെട്ടാം നൂറ്റാണ്ടിന്‍റെ നെപ്പോളിത്തന്‍ വാസ്തുഭംഗിക്കൊപ്പം 6 അടി പൊക്കത്തിലുള്ള കളിമണ്‍ കൊണ്ട് നിര്‍മ്മിച്ച ബഹുവര്‍ണ്ണ രൂപങ്ങള്‍ പുല്‍ക്കൂട്ടില്‍ എളിമയുടെ സന്ദേശം എടുത്തുകാണിക്കും. തുണിയില്‍ തുന്നിയ പരമ്പരാഗത വസ്ത്രങ്ങള്‍ രൂപങ്ങള്‍ക്ക് ഭംഗി പകരും. 
തെക്കെ ഇറ്റലിയിലെ മോന്തേ വിര്‍ജീനിയയിലെ സമൂഹത്തിന്റെ രൂപരേഖയില്‍ സ്ഥാപിക്കുന്ന പുല്‍ക്കൂട് ഡിസംബര്‍ 7-ന് ആണ് തുറന്നു കൊടുക്കുക. 80 അടിയില്‍ അധികം ഉയരമുള്ള പോളണ്ടില്‍നിന്നും എത്തിക്കുന്ന പൈന്‍വൃക്ഷം പുല്‍ക്കൂടിന്‍റെ വലതുവശത്ത് സ്ഥാപിക്കും. വടക്കു-കിഴക്കന്‍ പോളണ്ടിലെ ഏല്‍ക്ക് മലമ്പ്രദേശത്തുനിന്നും 2000 കി മി. ദൂരം റോഡുമാര്‍ഗ്ഗമാണ് ക്രിസ്മസ് ട്രീ വത്തിക്കാനില്‍ എത്തിക്കുന്നത്. 
ഇറ്റലിയിലെ ഭൂകമ്പബാധിത പ്രദേശത്തെ കുട്ടികളും, വിവിധ ആശുപത്രികളില്‍ ക്യാന്‍സര്‍ രോഗവുമായി കഴിയുന്ന കുട്ടികളും ഒരുക്കുന്ന അലങ്കാരവും നക്ഷത്രങ്ങളും ക്രിസ്മസ് ട്രീയില്‍ സ്ഥാനംപിടിക്കും. 2018 ജനുവരി ഏഴുവരെ തീര്‍ത്ഥാടകര്‍ക്ക് ദൃശ്യവിസ്മയം ഒരുക്കികൊണ്ട് പുല്‍ക്കൂടും ക്രിസ്മസ് ട്രീയും ഉണ്ടാകുമെന്ന് വത്തിക്കാനില്‍ ഉണ്ടാകുമെന്ന് പ്രസ്സ് ഓഫിസ് മേധാവി ഗ്രെഗ് ബര്‍ക്ക് പറഞ്ഞു.

വത്തിക്കാന്‍ സിറ്റി: ക്രിസ്തുമസിനോടനുബന്ധിച്ച് വത്തിക്കാനിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ദൃശ്യവിസ്മയം പകരാന്‍ പുല്‍ക്കൂട് ഒരുങ്ങുന്നു. വത്തിക്കാന്‍ ഗവര്‍ണറേറ്റിലെ ജീവനക്കാരാണ് പുല്‍ക്കൂട് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്. പോളണ്ടിലെ ഏല്‍ക്ക് മലയില്‍ നിന്നുമാണ് വത്തിക്കാനിലേക്ക് ക്രിസ്മസ് ട്രീ എത്തിക്കുക. പതിനെട്ടാം നൂറ്റാണ്ടിന്‍റെ നെപ്പോളിത്തന്‍ വാസ്തുഭംഗിക്കൊപ്പം 6 അടി പൊക്കത്തിലുള്ള കളിമണ്‍ കൊണ്ട് നിര്‍മ്മിച്ച ബഹുവര്‍ണ്ണ രൂപങ്ങള്‍ പുല്‍ക്കൂട്ടില്‍ എളിമയുടെ സന്ദേശം എടുത്തുകാണിക്കും. തുണിയില്‍ തുന്നിയ പരമ്പരാഗത വസ്ത്രങ്ങള്‍ രൂപങ്ങള്‍ക്ക് ഭംഗി പകരും. തെക്കെ ഇറ്റലിയിലെ മോന്തേ വിര്‍ജീനിയയിലെ സമൂഹത്തിന്റെ രൂപരേഖയില്‍ സ്ഥാപിക്കുന്ന പുല്‍ക്കൂട് ഡിസംബര്‍ 7-ന് ആണ് തുറന്നു കൊടുക്കുക. 80 അടിയില്‍ അധികം ഉയരമുള്ള പോളണ്ടില്‍നിന്നും എത്തിക്കുന്ന പൈന്‍വൃക്ഷം പുല്‍ക്കൂടിന്‍റെ വലതുവശത്ത് സ്ഥാപിക്കും. വടക്കു-കിഴക്കന്‍ പോളണ്ടിലെ ഏല്‍ക്ക് മലമ്പ്രദേശത്തുനിന്നും 2000 കി മി. ദൂരം റോഡുമാര്‍ഗ്ഗമാണ് ക്രിസ്മസ് ട്രീ വത്തിക്കാനില്‍ എത്തിക്കുന്നത്. ഇറ്റലിയിലെ ഭൂകമ്പബാധിത പ്രദേശത്തെ കുട്ടികളും, വിവിധ ആശുപത്രികളില്‍ ക്യാന്‍സര്‍ രോഗവുമായി കഴിയുന്ന കുട്ടികളും ഒരുക്കുന്ന അലങ്കാരവും നക്ഷത്രങ്ങളും ക്രിസ്മസ് ട്രീയില്‍ സ്ഥാനംപിടിക്കും. 2018 ജനുവരി ഏഴുവരെ തീര്‍ത്ഥാടകര്‍ക്ക് ദൃശ്യവിസ്മയം ഒരുക്കികൊണ്ട് പുല്‍ക്കൂടും ക്രിസ്മസ് ട്രീയും ഉണ്ടാകുമെന്ന് വത്തിക്കാനില്‍ ഉണ്ടാകുമെന്ന് പ്രസ്സ് ഓഫിസ് മേധാവി ഗ്രെഗ് ബര്‍ക്ക് പറഞ്ഞു.

Read more

Copyrights@2016.