america live Broadcasting

ചിക്കാഗോ സെന്റ് മേരീസ് കൂടാരയോഗതല ദശവത്സര സംഗമം നടത്തപ്പെട്ടു .

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവകയുടെ ദശവത് സരത്തോട് അനുബന്ധിച്ച് ഓരോ മാസവും കൂടാരയോഗ തലത്തിൽ നടത്തപ്പെടുന്ന സംഗമം സെൻറ് ജോസഫ് കൂടാരയോഗത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. കോർഡിനേറ്റർ സണ്ണി തെക്കേപറമ്പിന്റെ നേതൃത്വത്തിൽ തലേദിവസം പള്ളി അലങ്കരിക്കുന്നതിൽ മുൻകൈ എടുത്തു. നവംബർ 10ന്. ഞായറാഴ്ചത്തെ കുർബ്ബാനയിൽ കൂടാരയോഗാഅഗംങ്ങൾ സജിവമായി പങ്കെടുത്തു. തുടർന്ന് ലൂർദ് മാതാ കൂടാരയോഗത്തിൽ നിന്നും മാതാവിന്റെ തിരുസൊരൂപം കൂടാരയോഗാഅഗംങ്ങൾ ഏറ്റു വാങ്ങുകയും ചെയ്തു. അന്നേ ദിവസം നടന്ന വി.കുർബ്ബാനയ്ക്ക് ഫാ.ജോസഫ് മേലേടം , ഫാ ജയിംസ്എരുമേലിക്കര , ഫാ.ബിൻസ് ചേത്തലിൽ തുടങ്ങിയവർ കാർമ്മികത്വം വഹിച്ചു.
Read more

എക്‌സ് -57 മാക്‌സ്വല്‍; നാസയുടെ ആദ്യത്തെ ഇലക്‌ട്രിക് വിമാനം അവതരിപ്പിച്ചു

കാലിഫോര്‍ണിയയിലെ എയറോനോട്ടിക്‌സ് ലാബില്‍ എക്‌സ് -57 മാക്‌സ്വല്‍ എന്ന ആദ്യ ഇലക്‌ട്രിക് പരീക്ഷണ വിമാനത്തിന്റെ ആദ്യ പതിപ്പ് നാസ അവതരിപ്പിച്ചു. വെള്ളിയാഴ്ചയായിരുന്നു വിമാനത്തിന്റെ പ്രദര്‍ശനം.
ഇറ്റാലിയന്‍ നിര്‍മ്മിത ടെക്‌നം പി 2006 ടി ട്വിന്‍ എഞ്ചിന്‍ പ്രൊപ്പല്ലര്‍ വിമാനത്തില്‍ നിന്നാണ് ഈ വിമാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നാസ നിരവധി പതിറ്റാണ്ടുകളായി വികസിപ്പിച്ച പരീക്ഷണാത്മക വിമാനങ്ങളുടെ നിരയിലെ ഏറ്റവും പുതിയതാണ് മാക്‌സ്വല്‍.

കാലിഫോര്‍ണിയയിലെ എയറോനോട്ടിക്‌സ് ലാബില്‍ എക്‌സ് -57 മാക്‌സ്വല്‍ എന്ന ആദ്യ ഇലക്‌ട്രിക് പരീക്ഷണ വിമാനത്തിന്റെ ആദ്യ പതിപ്പ് നാസ അവതരിപ്പിച്ചു. വെള്ളിയാഴ്ചയായിരുന്നു വിമാനത്തിന്റെ പ്രദര്‍ശനം. ഇറ്റാലിയന്‍ നിര്‍മ്മിത ടെക്‌നം പി 2006 ടി ട്വിന്‍ എഞ്ചിന്‍ പ്രൊപ്പല്ലര്‍ വിമാനത്തില്‍ നിന്നാണ് ഈ വിമാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നാസ നിരവധി പതിറ്റാണ്ടുകളായി വികസിപ്പിച്ച പരീക്ഷണാത്മക വിമാനങ്ങളുടെ നിരയിലെ ഏറ്റവും പുതിയതാണ് മാക്‌സ്വല്‍. നാസയുടെ എക്‌സ് -57 സംരംഭം വായു യോഗ്യത, സുരക്ഷ, ശബ്ദം,ഊര്‍ജ്ജ കാര്യക്ഷമത എന്നിവയ്ക്കുള്ള മാനദണ്ഡങ്ങള്‍ ഉള്‍പ്പെടെയുള്ള ഡിസൈനിംഗ്, സാങ്കേതിക മാനദണ്ഡങ്ങള്‍ പ്രദാനം ചെയ്യുന്നു.

ഒരു ഇലക്‌ട്രിക് വിമാനത്തെ സംബന്ധിച്ചിടത്തോളം, കൂടുതല്‍ ഊര്‍ജ്ജം സംഭരിക്കുന്നതിനും വിമാനത്തിന്റെ പരിധി വിപുലീകരിക്കുന്നതിനും ബാറ്ററി സാങ്കേതികവിദ്യ മെച്ചപ്പെടുത്തുക എന്നതാണ് ഇതിന്റെ ഒരു വെല്ലുവിളിയായി കണക്കാക്കപ്പെടുന്നത്. നിലവില്‍ ബാറ്ററി പരിമിതി കാരണം, ഹ്രസ്വ-ദൂര വിമാനങ്ങളില്‍ കുറഞ്ഞ എണ്ണം യാത്രക്കാര്‍ക്ക് എയര്‍-ടാക്‌സി അല്ലെങ്കില്‍ യാത്രാ വിമാനമായി ഉപയോഗിക്കാന്‍ മാക്‌സ്വല്ലിന്റെ രൂപകല്‍പ്പന വിഭാവനം ചെയ്യുന്നു. പരമ്ബരാഗത എഞ്ചിനുകളേക്കാള്‍ ഇലക്‌ട്രിക് മോട്ടോര്‍ സംവിധാനങ്ങള്‍ ശാന്തമാണെന്നും അവ ചലിക്കുന്ന ഭാഗങ്ങളുമായി കൂടുതല്‍ ഒതുക്കമുള്ളതിനാല്‍ അവ പരിപാലിക്കാനും ഭാരം കുറയ്ക്കാനും ലളിതമാണെന്നും പറക്കാന്‍ കുറഞ്ഞ ഊര്‍ജ്ജം മതിയെന്നുമാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

Read more

ക്നാനായ റീജിയന് വാഹനം സമ്മാനിച്ചു.

നോർത്ത് അമേരിക്കയിലെ ക്നാനായ റീജിയന്റെ അജപാലന പ്രവർത്തന പദ്ധതിയുടെ ഭാഗമായി സ്വന്തമായി ഒരു കാറ് വാങ്ങുന്നതിനുള്ള പ്രോജക്ടിലേക്ക്  സാൻഹോസെ സെന്റ് മേരീസ് ക്നാനായ ഫൊറോന പള്ളി സാമ്പത്തിക സഹായം നൽകി . ഇടവക വികാരി റവ.ഫാ.സജി പിണർക്കയിൽ പുതിയതായി വാങ്ങിയ വാഹനത്തിന്റെ താക്കോൽ നവംബർ മൂന്നാം തീയതി ചിക്കാഗോ സെന്റ് മേരീസ് ക്നാനായ പളളിയിൽ കുർബ്ബാന മധ്യേ അഭി: മാർ മാത്യൂ മൂലക്കാട്ട് മെത്രാപ്പോലീത്തയെ ഏല്പിച്ചു.  .ഈ പദ്ധതിയുടെ വിജയത്തിനായി സാമ്പത്തികമായി സഹായിച്ച സാൻഹോസേ പള്ളിയിലെ പ്രതിനിധികളെയും നേതൃത്വം നൽകിയ വികാരി ഫാ. സജി പിണർക്കയിലിനെ ക്നാറായ റീജിയന്റെ പേരിൽ അഭിവദ്ധ്യ മാർ: മാത്യു മൂലക്കാട്ട് അഭിനന്ദിച്ചു. ക്നാനായ റീജിയൺ ഡയറക്ടർ മോൺസിഞ്ഞോർ തോമസ് മുളവനാൽ , കാനഡ വികാരി ജനറാൾ  ഫാ.പത്രോസ് ചമ്പക്കര, ഫാ.ബിൻസ് ചേത്തലയിൽ ,  ബിബിൻ ഓണശ്ശേരിൽ, 
സെ.മേരീസ് ചർച്ച് എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Read more

അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന് 20 ല​ക്ഷം ഡോ​ള​ര്‍ പി​ഴ

ന്യൂ​യോ​ര്‍​ക്ക്: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന് 20 ല​ക്ഷം ഡോ​ള​ര്‍ പി​ഴ. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് വകമാറ്റിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ന്യൂ​യോ​ര്‍​ക്ക് കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. രാഷ്ട്രീയ പ്രചാരണത്തിനായാണ് ഫണ്ട് വകമാറ്റിയത്.
ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ മ​ക്ക​ളാ​യ ഇ​വാ​ങ്ക, എ​റി​ക് എ​ന്നി​വ​രു​ടേ​യും മേ​ല്‍​നോ​ട്ട​ത്തി​ല്‍ പ്ര​വ‍​ര്‍​ത്തി​ക്കു​ന്ന ട്രം​പ് ഫൗ​ണ്ടേ​ഷ​ന്‍റെ ഫ​ണ്ടാ​ണ് വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ച​ത്. 2016ല്‍ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​നി​ടെ ട്രം​പ് ഫൗ​ണ്ടേ​ഷ​ന്‍ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള ഫ​ണ്ട് വ​ക മാ​റ്റി ചെ​ല​വ​ഴി​ച്ചി​രി​ക്കു​ന്നുവെന്ന് കോ​ട​തി ക​ണ്ടെ​ത്തി​യി​രി​ന്നു.
ട്രം​പ് ഒ​റ്റ​യ്ക്ക് ത​ന്നെ ഈ ​തു​ക അ​ട​യ്ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. ട്രം​പി​ന് പ​ങ്കാ​ളി​ത്ത​മി​ല്ലാ​ത്ത ജീ​വ​കാ​രു​ണ്യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഈ ​പ​ണം കൈ​മാ​റാ​നാ​ണ് നി‍‍​ര്‍​ദേ​ശം.

ന്യൂ​യോ​ര്‍​ക്ക് : അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന് 20 ല​ക്ഷം ഡോ​ള​ര്‍ പി​ഴ. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് വകമാറ്റിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ന്യൂ​യോ​ര്‍​ക്ക് കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. രാഷ്ട്രീയ പ്രചാരണത്തിനായാണ് ഫണ്ട് വകമാറ്റിയത്. ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ മ​ക്ക​ളാ​യ ഇ​വാ​ങ്ക, എ​റി​ക് എ​ന്നി​വ​രു​ടേ​യും മേ​ല്‍​നോ​ട്ട​ത്തി​ല്‍ പ്ര​വ‍​ര്‍​ത്തി​ക്കു​ന്ന ട്രം​പ് ഫൗ​ണ്ടേ​ഷ​ന്‍റെ ഫ​ണ്ടാ​ണ് വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ച​ത്. 2016ല്‍ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​നി​ടെ ട്രം​പ് ഫൗ​ണ്ടേ​ഷ​ന്‍ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള ഫ​ണ്ട് വ​ക മാ​റ്റി ചെ​ല​വ​ഴി​ച്ചി​രി​ക്കു​ന്നുവെന്ന് കോ​ട​തി ക​ണ്ടെ​ത്തി​യി​രി​ന്നു. ട്രം​പ് ഒ​റ്റ​യ്ക്ക് ത​ന്നെ ഈ ​തു​ക അ​ട​യ്ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. ട്രം​പി​ന് പ​ങ്കാ​ളി​ത്ത​മി​ല്ലാ​ത്ത ജീ​വ​കാ​രു​ണ്യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഈ ​പ​ണം കൈ​മാ​റാ​നാ​ണ് നി‍‍​ര്‍​ദേ​ശം.

Read more

കർഷകരെ വാരിപുണർന്ന് ചിക്കാഗോ സെന്റ് മേരീസ് ദശ വത്സര നിറവ്

ചീക്കാഗോ സെ.മേരീസ് ഇടവകയുടെ ദശവത്സരത്തോട് അനുബന്ധിച്ച് നടത്തിയ കൂടാരയോഗതല കർഷക കുടുംബ അവാർഡ് ജേതാക്കളെ കോട്ടയം അതിരൂപതാദ്ധ്യക്ഷൻ മാർ മാതൃ മൂലക്കാട്ട് മെത്രാപ്പോലിത്ത പ്രത്യേകം ആദരിച്ചു. ഒന്നാം സ്ഥാനം ശ്രീ ജോയി ഓളിയിൽ, രണ്ടാം സ്ഥാനം റ്റാജ് പാറേട്ട് മൂന്നാം സ്ഥാനം ആന്റണി വല്ലൂർ, ബിനു വാക്കേൽ എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി . വിവിധങ്ങളായ പച്ചക്കറികൾ വിപുലമായി കൂട്ടായ്മയോടെ കൃഷി ചെയ്ത കർഷക മനസ്സിനുള്ള വലിയ അംഗീകാരമായിരുന്നു ഈ അവാർഡ് എന്ന് ഏവരും വിലയിരുത്തി.

Read more

യുഎസ്‌ തെരഞ്ഞെടുപ്പില്‍ 4 ഇന്ത്യക്കാര്‍ക്ക്‌ ജയം

വാഷിങ്‌ടണ്‍> അമേരിക്കയില്‍ ചൊവ്വാഴ്ച നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ഒരു മുസ്ലിം വനിത ഉള്‍പ്പെടെ നാല്‌ ഇന്ത്യക്കാര്‍ വിജയിച്ചു. വിര്‍ജീനിയ സെനറ്റിലേക്ക്‌ ഗസാല ഹാഷ്മി, പ്രതിനിധി സഭയിലേക്ക്‌ സുഹാസ് സുബ്രഹ്മണ്യം എന്നിവരും കലിഫോര്‍ണിയ സെനറ്റിലേക്ക്‌ മനോ രാജു, വടക്കന്‍ കാരലൈനയില്‍ സിറ്റി കൗണ്‍സിലിലേക്ക്‌ ഡിമ്ബിള്‍ അജ്‌മേറ എന്നിവരാണ്‌ വിജയിച്ചത്‌.
പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ റിപബ്ലിക്കന്‍ പാര്‍ടിയുടെ സിറ്റിങ്ങ്‌ സീറ്റിലാണ്‌ ഡെമോക്രാറ്റ്‌ പാര്‍ടി സ്ഥാനാര്‍ത്ഥിയായിരുന്ന ഗസാല ജയിച്ചത്‌. കമ്യൂണിറ്റി കോളേജ് മുന്‍ അധ്യാപികയായ ഗസാല ഹാഷ്മി വിര്‍ജീനിയ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മുസ്ലിം വനിതയുമായി. നിലവിലെ സെനറ്ററായ റിപ്പബ്ലിക്കന്‍ പാര്‍ടിക്കാരന്‍ ഗ്ലെന്‍ സ്റ്റര്‍ട്ടുവെന്റിനെയാണ്‌ കന്നിമത്സരത്തില്‍ തോല്‍പ്പിച്ചത്‌. കുട്ടിയായിരിക്കുമ്ബോള്‍ 50 വര്‍ഷം മുമ്ബാണ്‌ ഇവര്‍ കുടുംബസമേതം അമേരിക്കയില്‍ എത്തിയത്‌. ബറാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റായിരിക്കെ വൈറ്റ് ഹൗസ് സാങ്കേതിക നയ ഉപദേഷ്ടാവായിരുന്നു സുഹാസ് സുബ്രഹ്മണ്യം. 40 വര്‍ഷം മുമ്ബാണ്‌ രക്ഷിതാക്കള്‍ അമേരിക്കയിലെത്തിയത്‌.
കാരലൈനയില്‍ തെരഞ്ഞെടുക്കപ്പെട്ട മനോ രാജു മാതാപിതാക്കള്‍ക്കൊപ്പം അമേരിക്കയിലേക്ക്‌ കുടിയേറിയതാണ്‌. തമിഴ്‌നാട്ടുകാരനാണ്‌. പൗരന്മാര്‍ക്ക്‌ നിയമസഹായം നല്‍കുന്ന സാന്‍ഫ്രാന്‍സിസ്‌കോസ്‌ പബ്ലിക് ഡിഫെന്‍ഡറില്‍ ജോലി ചെയ്യുകയായിരുന്നു രാജു. 16--ാം വയസ്സില്‍ മാതാപിതാക്കള്‍ക്കൊപ്പം അമേരിക്കയിലേക്ക്‌ കുടിയേറിയ ഡിമ്ബിള്‍ അജ്‌മേറ ഷാര്‍ലറ്റ്‌ സിറ്റി കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വീണ്ടും വിജയിക്കുകയായിരുന്നു.

വാഷിങ്‌ടണ്‍ : അമേരിക്കയില്‍ ചൊവ്വാഴ്ച നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ഒരു മുസ്ലിം വനിത ഉള്‍പ്പെടെ നാല്‌ ഇന്ത്യക്കാര്‍ വിജയിച്ചു. വിര്‍ജീനിയ സെനറ്റിലേക്ക്‌ ഗസാല ഹാഷ്മി, പ്രതിനിധി സഭയിലേക്ക്‌ സുഹാസ് സുബ്രഹ്മണ്യം എന്നിവരും കലിഫോര്‍ണിയ സെനറ്റിലേക്ക്‌ മനോ രാജു, വടക്കന്‍ കാരലൈനയില്‍ സിറ്റി കൗണ്‍സിലിലേക്ക്‌ ഡിമ്ബിള്‍ അജ്‌മേറ എന്നിവരാണ്‌ വിജയിച്ചത്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ റിപബ്ലിക്കന്‍ പാര്‍ടിയുടെ സിറ്റിങ്ങ്‌ സീറ്റിലാണ്‌ ഡെമോക്രാറ്റ്‌ പാര്‍ടി സ്ഥാനാര്‍ത്ഥിയായിരുന്ന ഗസാല ജയിച്ചത്‌. കമ്യൂണിറ്റി കോളേജ് മുന്‍ അധ്യാപികയായ ഗസാല ഹാഷ്മി വിര്‍ജീനിയ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മുസ്ലിം വനിതയുമായി. നിലവിലെ സെനറ്ററായ റിപ്പബ്ലിക്കന്‍ പാര്‍ടിക്കാരന്‍ ഗ്ലെന്‍ സ്റ്റര്‍ട്ടുവെന്റിനെയാണ്‌ കന്നിമത്സരത്തില്‍ തോല്‍പ്പിച്ചത്‌. കുട്ടിയായിരിക്കുമ്ബോള്‍ 50 വര്‍ഷം മുമ്ബാണ്‌ ഇവര്‍ കുടുംബസമേതം അമേരിക്കയില്‍ എത്തിയത്‌. ബറാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റായിരിക്കെ വൈറ്റ് ഹൗസ് സാങ്കേതിക നയ ഉപദേഷ്ടാവായിരുന്നു സുഹാസ് സുബ്രഹ്മണ്യം. 40 വര്‍ഷം മുമ്ബാണ്‌ രക്ഷിതാക്കള്‍ അമേരിക്കയിലെത്തിയത്‌.

കാരലൈനയില്‍ തെരഞ്ഞെടുക്കപ്പെട്ട മനോ രാജു മാതാപിതാക്കള്‍ക്കൊപ്പം അമേരിക്കയിലേക്ക്‌ കുടിയേറിയതാണ്‌. തമിഴ്‌നാട്ടുകാരനാണ്‌. പൗരന്മാര്‍ക്ക്‌ നിയമസഹായം നല്‍കുന്ന സാന്‍ഫ്രാന്‍സിസ്‌കോസ്‌ പബ്ലിക് ഡിഫെന്‍ഡറില്‍ ജോലി ചെയ്യുകയായിരുന്നു രാജു. 16--ാം വയസ്സില്‍ മാതാപിതാക്കള്‍ക്കൊപ്പം അമേരിക്കയിലേക്ക്‌ കുടിയേറിയ ഡിമ്ബിള്‍ അജ്‌മേറ ഷാര്‍ലറ്റ്‌ സിറ്റി കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വീണ്ടും വിജയിക്കുകയായിരുന്നു.

Read more

ഷിക്കാഗോ മലയാളി അസോസിയേഷന്‍ കേരളപ്പിറവി ദിനം നടത്തി.

ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനം, പ്രസിഡന്റ് ജോണ്‍സന്‍ കണ്ണൂക്കാടന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം കോട്ടയം പാര്‍ലമെന്റംഗം തോമസ് ചാഴിക്കാടന്‍ എംപി ഉദ്ഘാടനം ചെയ്തു. 1956 നവംബര്‍ 1ന് രൂപീകൃതമായ കേരളത്തിന്റെ 63–ാം ജന്മദിനത്തിന്റെ ഭാഗമായിട്ടാണ് പ്രസ്തുത പരിപാടി അരങ്ങേറിയത്.
കോട്ടയം പാര്‍ലമെന്റംഗമായ തോമസ് ചാഴിക്കാടന്‍ ഒസിഐ കാര്‍ഡ് സംബന്ധിച്ച് പുതുക്കുന്നതിന് നിലനില്‍ക്കുന്ന നൂലാമാലകള്‍ ലഘൂകരിക്കുന്നതിന് കേന്ദ്രത്തില്‍  വേണ്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതാണെന്ന് അറിയിച്ചു. ഷിക്കാഗോ മലയാളി അസോസിയേഷന്‍ നാട്ടില്‍ നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തനങ്ങളെ മുക്തകണ്ഡം പ്രശംസിച്ചു. 
സംഘടനാ പാടവമുള്ളവര്‍ സംഘടനയുടെ നേതൃത്വത്തില്‍ വരുന്നതിലൂടെ സംഘടനയെ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിപ്പിക്കുന്നതിലുള്ള സന്തോഷം രേഖപ്പെടുത്തി. ഷിക്കാഗോ മലയാളി അസോസിയേഷന്റെ സാമൂഹിക, സാംസ്ക്കാരിക, രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഊന്നിയുള്ള പ്രവര്‍ത്തനത്തില്‍ അദ്ദേഹം സന്തുഷ്ടിയും രേഖപ്പെടുത്തി.
അഗസ്റ്റിന്‍ കരിംകുറ്റി,  ബെന്നി വാച്ചാച്ചിറ, സണ്ണി വള്ളിക്കളം, രാജന്‍ എബ്രഹാം എന്നീ മുന്‍ പ്രസിഡന്റുമാരും സീനിയര്‍ സിറ്റിസണ്‍ പ്രതിനിധി ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍ വനിതാ പ്രതിനിധി മേഴ്‌സി കുറിയാക്കോസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ബാബു മാത്യു, സാബു കട്ടപുറം, ലൂക്ക് ചിറയില്‍, മനോജ് അച്ചേട്ട്, ഫിലിപ്പ് പുത്തന്‍പുരയില്‍, ചാക്കോ മറ്റത്തില്‍പറമ്പില്‍, സജി മണ്ണംച്ചേരില്‍, ആല്‍വിന്‍ ഷിക്കോര്‍, ഷൈനി ഹരിദാസ്, അഗ്‌നസ് തെങ്ങുംമൂട്ടില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു. സെക്രട്ടറി ജോഷി വള്ളിക്കളം പരിപാടിയുടെ എംസി ആയിരുന്നു.

ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനം, പ്രസിഡന്റ് ജോണ്‍സന്‍ കണ്ണൂക്കാടന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം കോട്ടയം പാര്‍ലമെന്റംഗം തോമസ് ചാഴിക്കാടന്‍ എംപി ഉദ്ഘാടനം ചെയ്തു. 1956 നവംബര്‍ 1ന് രൂപീകൃതമായ കേരളത്തിന്റെ 63–ാം ജന്മദിനത്തിന്റെ ഭാഗമായിട്ടാണ് പ്രസ്തുത പരിപാടി അരങ്ങേറിയത്.കോട്ടയം പാര്‍ലമെന്റംഗമായ തോമസ് ചാഴിക്കാടന്‍ ഒസിഐ കാര്‍ഡ് സംബന്ധിച്ച് പുതുക്കുന്നതിന് നിലനില്‍ക്കുന്ന നൂലാമാലകള്‍ ലഘൂകരിക്കുന്നതിന് കേന്ദ്രത്തില്‍  വേണ്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതാണെന്ന് അറിയിച്ചു. ഷിക്കാഗോ മലയാളി അസോസിയേഷന്‍ നാട്ടില്‍ നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തനങ്ങളെ മുക്തകണ്ഡം പ്രശംസിച്ചു. 

സംഘടനാ പാടവമുള്ളവര്‍ സംഘടനയുടെ നേതൃത്വത്തില്‍ വരുന്നതിലൂടെ സംഘടനയെ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിപ്പിക്കുന്നതിലുള്ള സന്തോഷം രേഖപ്പെടുത്തി. ഷിക്കാഗോ മലയാളി അസോസിയേഷന്റെ സാമൂഹിക, സാംസ്ക്കാരിക, രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഊന്നിയുള്ള പ്രവര്‍ത്തനത്തില്‍ അദ്ദേഹം സന്തുഷ്ടിയും രേഖപ്പെടുത്തി.അഗസ്റ്റിന്‍ കരിംകുറ്റി,  ബെന്നി വാച്ചാച്ചിറ, സണ്ണി വള്ളിക്കളം, രാജന്‍ എബ്രഹാം എന്നീ മുന്‍ പ്രസിഡന്റുമാരും സീനിയര്‍ സിറ്റിസണ്‍ പ്രതിനിധി ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍ വനിതാ പ്രതിനിധി മേഴ്‌സി കുറിയാക്കോസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ബാബു മാത്യു, സാബു കട്ടപുറം, ലൂക്ക് ചിറയില്‍, മനോജ് അച്ചേട്ട്, ഫിലിപ്പ് പുത്തന്‍പുരയില്‍, ചാക്കോ മറ്റത്തില്‍പറമ്പില്‍, സജി മണ്ണംച്ചേരില്‍, ആല്‍വിന്‍ ഷിക്കോര്‍, ഷൈനി ഹരിദാസ്, അഗ്‌നസ് തെങ്ങുംമൂട്ടില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു. സെക്രട്ടറി ജോഷി വള്ളിക്കളം പരിപാടിയുടെ എംസി ആയിരുന്നു.

Read more

ഇന്ത്യക്കാര്‍ക്ക് എച്ച്‌ 1 ബി വിസ നിഷേധിക്കപ്പെടുന്നു ; കടുത്തനിലപാടുമായി ട്രംപ്

വാഷിംഗ്ടണ്‍: എച്ച്‌ 1 ബി വിസ നിഷേധിക്കപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലേക്കു വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ട്രംപ് ഭരണകൂടം കൂടുതല്‍ കര്‍ക്കശമാക്കിക്കൊണ്ടിരിക്കുന്നതിന്റെ ഫലമാണിതെന്നാണ് റിപ്പോര്‍ട്ട്. യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസില്‍ നിന്നുള്ള ഡാറ്റ വിശകലനം ചെയ്ത് നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2019ന്റെ മൂന്നാം പാദത്തില്‍മാത്രം ഇന്ത്യക്കാരുടെ 24 ശതമാനം അപേക്ഷകളാണ് തള്ളിയത്. അതേസമയം 2015ല്‍ ഇത് വെറും ആറ് ശതമാനമായിരുന്നു. ഇന്ത്യന്‍ ഐടി കമ്ബനികള്‍ നല്‍കുന്ന എച്ച്‌ 1 ബി അപേക്ഷകളുടെ കാര്യത്തിലുള്ള നിരസിക്കല്‍ നിരക്ക് കൂടുതലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഉദാഹരണമായി, ആമസോണ്‍, മൈക്രോസോഫ്റ്റ്, ഇന്റല്‍, ഗൂഗിള്‍ തുടങ്ങിയ വിദേശ കമ്ബനികളുടെ വിസാ നിഷേധനിരക്ക് 2015-ല്‍ ഒരു ശതമാനമായിരുന്നു. 2019ല്‍ ഇത് യഥാക്രമം ആറ്, എട്ട്, ഏഴ്, മൂന്ന് ശതമാനമായി. അതേസമയം ആപ്പിള്‍ നല്‍കിയ അപേക്ഷകളുടെ നിരസിക്കല്‍ നിരക്ക് മാറിയില്ല, രണ്ട് ശതമാനമേയുള്ളൂ.
എന്നാല്‍, ഇതേ കാലയളവില്‍ ഇന്ത്യയുടെ ടെക് മഹീന്ദ്ര കമ്ബനിയുടെ നിരസിച്ച അപേക്ഷകളുടെ എണ്ണം നാല് ശതമാനത്തില്‍നിന്ന് 41 ശതമാനമായാണ് കൂടിയത്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റേത് ആറ് ശതമാനത്തില്‍നിന്ന് 34 ആയും ഉയര്‍ന്നു. വിപ്രോയുടെ എച്ച്‌1 ബി അപേക്ഷകളില്‍ 53 ശതമാനം തള്ളിപ്പോയി.ഇന്‍ഫോസിസിന്റേത് രണ്ടില്‍നിന്ന് 45 ശതമാനമായും വര്‍ധിച്ചു.
യു.എസില്‍ ജോലി തുടരാനുള്ള ഇന്ത്യന്‍ ഐ.ടി. കമ്ബനികളുടെ അപേക്ഷ നിരസിക്കപ്പെടുന്നതിലും വര്‍ധനയുണ്ടായി.
ഇത്തരത്തില്‍ ടെക് മഹീന്ദ്രയെ സംബന്ധിച്ചിടത്തോളം 16 ശതമാനവും വിപ്രോയുടെ 19 ശതമാനവും അപേക്ഷകളാണ് തള്ളിയത്.

വാഷിംഗ്ടണ്‍ : എച്ച്‌ 1 ബി വിസ നിഷേധിക്കപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലേക്കു വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ട്രംപ് ഭരണകൂടം കൂടുതല്‍ കര്‍ക്കശമാക്കിക്കൊണ്ടിരിക്കുന്നതിന്റെ ഫലമാണിതെന്നാണ് റിപ്പോര്‍ട്ട്. യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസില്‍ നിന്നുള്ള ഡാറ്റ വിശകലനം ചെയ്ത് നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2019ന്റെ മൂന്നാം പാദത്തില്‍മാത്രം ഇന്ത്യക്കാരുടെ 24 ശതമാനം അപേക്ഷകളാണ് തള്ളിയത്. അതേസമയം 2015ല്‍ ഇത് വെറും ആറ് ശതമാനമായിരുന്നു. ഇന്ത്യന്‍ ഐടി കമ്ബനികള്‍ നല്‍കുന്ന എച്ച്‌ 1 ബി അപേക്ഷകളുടെ കാര്യത്തിലുള്ള നിരസിക്കല്‍ നിരക്ക് കൂടുതലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഉദാഹരണമായി, ആമസോണ്‍, മൈക്രോസോഫ്റ്റ്, ഇന്റല്‍, ഗൂഗിള്‍ തുടങ്ങിയ വിദേശ കമ്ബനികളുടെ വിസാ നിഷേധനിരക്ക് 2015-ല്‍ ഒരു ശതമാനമായിരുന്നു. 2019ല്‍ ഇത് യഥാക്രമം ആറ്, എട്ട്, ഏഴ്, മൂന്ന് ശതമാനമായി. അതേസമയം ആപ്പിള്‍ നല്‍കിയ അപേക്ഷകളുടെ നിരസിക്കല്‍ നിരക്ക് മാറിയില്ല, രണ്ട് ശതമാനമേയുള്ളൂ. എന്നാല്‍, ഇതേ കാലയളവില്‍ ഇന്ത്യയുടെ ടെക് മഹീന്ദ്ര കമ്ബനിയുടെ നിരസിച്ച അപേക്ഷകളുടെ എണ്ണം നാല് ശതമാനത്തില്‍നിന്ന് 41 ശതമാനമായാണ് കൂടിയത്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റേത് ആറ് ശതമാനത്തില്‍നിന്ന് 34 ആയും ഉയര്‍ന്നു. വിപ്രോയുടെ എച്ച്‌1 ബി അപേക്ഷകളില്‍ 53 ശതമാനം തള്ളിപ്പോയി.ഇന്‍ഫോസിസിന്റേത് രണ്ടില്‍നിന്ന് 45 ശതമാനമായും വര്‍ധിച്ചു. യു.എസില്‍ ജോലി തുടരാനുള്ള ഇന്ത്യന്‍ ഐ.ടി. കമ്ബനികളുടെ അപേക്ഷ നിരസിക്കപ്പെടുന്നതിലും വര്‍ധനയുണ്ടായി. ഇത്തരത്തില്‍ ടെക് മഹീന്ദ്രയെ സംബന്ധിച്ചിടത്തോളം 16 ശതമാനവും വിപ്രോയുടെ 19 ശതമാനവും അപേക്ഷകളാണ് തള്ളിയത്.

Read more

ഫോമാ അന്തര്‍ദേശിയ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് അറ്റ്‌ലാന്റയില്‍ നടന്നു.

അറ്റ്‌ലാന്റാ: റോയല്‍ കരീബിയന്‍ ആഡംബര കപ്പലില്‍ 2020 ജൂലൈ 6 മുതല്‍ 10 വരെ നടക്കുന്ന ഫോമാ അന്തര്‍ദേശിയ കണ്‍വന്‍ഷന്‍ രജിസ്ട്രേഷന്‍ കിക്കോഫ് അറ്റ്‌ലാന്റയില്‍നടന്നു. ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍,കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ബിജു തോമസ് ലോസണ്‍, ഫോമാ മുന്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ,ചെയര്‍മാന് ഓഫ് അഡ്വൈസറി ബോര്‍ഡ് സണ്ണി തോമസ്തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
നവംബര് 1 കേരളം പിറവി ദിനത്തില്‍, ബെര്‍ക്മാര്‍ സ്‌കൂള്‍ഓഡിറ്റോറിയത്തില്‍, പൂരം മെഗാഷോഷോയോടനുബന്ധിച്ച് ഫോമാ സൗത്ത് ഈസ്റ്റ് റീജിയനില്‍ അഭിമുഖ്യത്തില്‍നടന്ന ഈ പ്രൗഢ ഗംഭീര ചടങ്ങില്‍ അറ്റ്‌ലാന്റാമലയാളീ അസോസിയേഷന്‍ പ്രസിഡന്റ് ഡൊമിനിക് ചാക്കോനാല്‍ അധ്യക്ഷതവഹിച്ചു
ഗാല്‍വസ്റ്റണില്‍ നിന്നും പുറപ്പെടുന്ന കപ്പലില്‍ അഞ്ചു പകലും നാലു രാത്രിയും വിവിധ പരിപാടികളോടെ കുടുംബസമേതം ചെലവിടാന്‍ പറ്റുന്ന രീതിയിലാണ് കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത് എന്ന് ചാമത്തില്‍ പറഞ്ഞു.
കേരളത്തനിമയോടെ കൂടിയുള്ള വിനോദ പരിപാടികളും ഭക്ഷണവും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടിയുള്ള പരിപാടികളും കോര്‍ത്തിണക്കികുടുംബസമേതമുള്ള വെക്കേഷന്‍ പാക്കേജ് ആണ് ഇത്തവണത്തെ ഫോമാ കണ്‍വെന്‍ഷന്‍ എന്നു കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ബിജു തോമസ് അറിയിച്ചു.
അറ്റ്‌ലാന്റയില്‍നിന്നുള്ള ആദ്യ രജിസ്ട്രേഷന്‍ അമ്മയുടെ കമ്മിറ്റി മെമ്പര്‍ ആയ തറിയാന്‍ ലൂക്കോസ് ആന്‍ഡ് ഗ്രേസിയില്‍ നിന്നുകണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ബിജു തോമസ് ലോസണ്‍ ഏറ്റുവാങ്ങിപ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിനു നല്കി ഉദ്ഘാടനം നിര്‍വഹിച്ചു.
തുടര്‍ന്ന് സൗത്ത്ഈസ്റ്റ് റീജിയനില്‍ നിന്നുള്ള സംഘടനകളെ പ്രതിനിധീകരിച്ചുസാബു,ജോസഫ്, ബിജു അത്തിമറ്റത്തില്‍, ജെയിംസ് കല്ലറക്കാനി, റോഷെല്ലേ മെര്‍ഡിന്‍സ,എന്നിവരോടപ്പം പലരും രജിസ്റ്റര്‍ ചെയ്തു.
ഈ റീജിയനിലിലെ രെജിസ്‌ട്രേഷന്‍ കിക്ക് ഓഫ് വന്‍ വിജയമാക്കി തീര്‍ത്ത സൗത്ത് ഈസ്റ്റ് റീജിയനില്‍ ഉള്ള എല്ലാ ഭാരവാഹികള്‍ക്കും ഫോമാ നേതാക്കള്‍ ക്രുതഞ്ജത നേര്‍ന്നു.

അറ്റ്‌ലാന്റാ: റോയല്‍ കരീബിയന്‍ ആഡംബര കപ്പലില്‍ 2020 ജൂലൈ 6 മുതല്‍ 10 വരെ നടക്കുന്ന ഫോമാ അന്തര്‍ദേശിയ കണ്‍വന്‍ഷന്‍ രജിസ്ട്രേഷന്‍ കിക്കോഫ് അറ്റ്‌ലാന്റയില്‍നടന്നു. ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍,കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ബിജു തോമസ് ലോസണ്‍, ഫോമാ മുന്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ,ചെയര്‍മാന് ഓഫ് അഡ്വൈസറി ബോര്‍ഡ് സണ്ണി തോമസ്തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.നവംബര് 1 കേരളം പിറവി ദിനത്തില്‍, ബെര്‍ക്മാര്‍ സ്‌കൂള്‍ഓഡിറ്റോറിയത്തില്‍, പൂരം മെഗാഷോഷോയോടനുബന്ധിച്ച് ഫോമാ സൗത്ത് ഈസ്റ്റ് റീജിയനില്‍ അഭിമുഖ്യത്തില്‍നടന്ന ഈ പ്രൗഢ ഗംഭീര ചടങ്ങില്‍ അറ്റ്‌ലാന്റാമലയാളീ അസോസിയേഷന്‍ പ്രസിഡന്റ് ഡൊമിനിക് ചാക്കോനാല്‍ അധ്യക്ഷതവഹിച്ചു

ഗാല്‍വസ്റ്റണില്‍ നിന്നും പുറപ്പെടുന്ന കപ്പലില്‍ അഞ്ചു പകലും നാലു രാത്രിയും വിവിധ പരിപാടികളോടെ കുടുംബസമേതം ചെലവിടാന്‍ പറ്റുന്ന രീതിയിലാണ് കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത് എന്ന് ചാമത്തില്‍ പറഞ്ഞു. കേരളത്തനിമയോടെ കൂടിയുള്ള വിനോദ പരിപാടികളും ഭക്ഷണവും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടിയുള്ള പരിപാടികളും കോര്‍ത്തിണക്കികുടുംബസമേതമുള്ള വെക്കേഷന്‍ പാക്കേജ് ആണ് ഇത്തവണത്തെ ഫോമാ കണ്‍വെന്‍ഷന്‍ എന്നു കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ബിജു തോമസ് അറിയിച്ചു.അറ്റ്‌ലാന്റയില്‍നിന്നുള്ള ആദ്യ രജിസ്ട്രേഷന്‍ അമ്മയുടെ കമ്മിറ്റി മെമ്പര്‍ ആയ തറിയാന്‍ ലൂക്കോസ് ആന്‍ഡ് ഗ്രേസിയില്‍ നിന്നുകണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ബിജു തോമസ് ലോസണ്‍ ഏറ്റുവാങ്ങിപ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിനു നല്കി ഉദ്ഘാടനം നിര്‍വഹിച്ചു.

തുടര്‍ന്ന് സൗത്ത്ഈസ്റ്റ് റീജിയനില്‍ നിന്നുള്ള സംഘടനകളെ പ്രതിനിധീകരിച്ചു സാബു,ജോസഫ്, ബിജു അത്തിമറ്റത്തില്‍, ജെയിംസ് കല്ലറക്കാനി, റോഷെല്ലേ മെര്‍ഡിന്‍സ,എന്നിവരോടപ്പം പലരും രജിസ്റ്റര്‍ ചെയ്തു.ഈ റീജിയനിലിലെ രെജിസ്‌ട്രേഷന്‍ കിക്ക് ഓഫ് വന്‍ വിജയമാക്കി തീര്‍ത്ത സൗത്ത് ഈസ്റ്റ് റീജിയനില്‍ ഉള്ള എല്ലാ ഭാരവാഹികള്‍ക്കും ഫോമാ നേതാക്കള്‍ ക്രതഞ്ജത നേര്‍ന്നു.

Read more

തലമുറകളുടെ സംഗമത്തിൽ’ ശ്രീ തോമസ് ചാഴികാടൻ എം.പി, പങ്കെടുത്തു.

തലമുറകളുടെ സംഗമത്തിൽ’ ശ്രീ തോമസ് ചാഴികാടൻ എം.പി, പങ്കെടുത്തു. 

കെ.സി.വൈ.എൽ മുൻകാല നേതാക്കളുടെ നേതൃത്വത്തിൽ നവംബർ 1,2,3 തീയതികളിൽ ചിക്കാഗോയിൽ വച്ച് നടത്തിയ ആഗോള സംഗമത്തിൽ ശ്രീ. തോമസ് ചാഴികാടൻ എം.പി, പങ്കെടുത്തു. കേരളത്തിലെ പ്രഥമ കത്തോലിക്ക സംഘടനയായ കെ.സി.വൈ.എൽ രൂപീകൃതമായതിന്റെ അമ്പതാം വാർഷീകത്തോട് അനുബന്ധിച്ച് നടന്ന തലമുറകളുടെ സംഗമത്തിലാണ് വേദിയൊരുക്കിയത്. ഇന്ത്യൻ പാർലമെന്റെ അംഗമായതിന് ശേഷം നടത്തുന്ന ആദ്യത്തെ അമേരിക്കയിൽ എത്തിയ ശ്രീ. തോമസ് ചാഴികാടൻ 

സംഗമത്തിന്റെ രണ്ടാം ദിനത്തിൽ നടന്ന. നേർക്കുനേർ എന്ന സംവാദത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കെ സി വൈ എൽ മുൻ രൂപത ഭാരവാഹി ജിനോ കോതലടി ഈ സംവാദത്തിന് സ്വാഗതമാശംസിച്ചു. റ്റോണി പുല്ലാപ്പള്ളി മോഡറേറ്റ് ചെയ്ത് നേർക്കുനേർ പരിപാടിയിൽ കോട്ടയം അതിരൂപതാ അതിർത്തിക്ക് വെളിയിലുള്ള സ്ഥലങ്ങളിലെ അസോസിയേഷനുകളും പള്ളികളും നേരിടുന്ന വെല്ലുവിളികളെ കുറിച്ചും തുടർന്ന് ഇതര വിഷയങ്ങളെക്കുറിച്ചും സംവാദത്തിൽ  ചർച്ചകൾ ഉയർന്നു. നിരവധി കെസിവൈഎൽ പ്രവർത്തകർ ഈ ചടങ്ങിൽ പങ്കെടുത്തു. 

ReplyForward
Read more

KCYL തലമുറകളുടെ സംഗമത്തിന് പ്രൗഢ സമാപ്തി.


ഷിക്കാഗോ: 1969ൽ സ്ഥാപിതമായ കേരളത്തിലെ ആദ്യത്തെ കത്തോലിക്കാ യുവജനമുന്നേറ്റം ക്നാനായ കാത്തലിക് യൂത്ത് ലീഗ് ( കെ സി വൈ എൽ) അതിന്റെ സുവർണ ജൂബിലി ആഘോഷിക്കുമ്പോൾ, ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുൻകാല പ്രവർത്തകരുടെയും നേതാക്കന്മാരുടെയും സംഗമം തലമുറകളുടെ സംഗമം എന്ന പേരിൽ ഷിക്കാഗോയിൽ 2019നവംബർ 1, 2, 3 തീയതികളിൽ സംഘടിപ്പിക്കപ്പെട്ടു. നവംബർ ഒന്നിന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് രജിസ്ട്രേഷനോടെയാണ് പരിപാടികൾ ആരംഭിച്ചത്. വൈകുന്നേരം ആറുമണിക്ക് നടന്ന വിശുദ്ധ കുർബാനയ്ക്ക് കാനഡ മിസിസാഗ വികാരി ജനറൽ ഫാ. പത്രോസ് ചമ്പക്കര മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് നടന്ന ഓർമ്മകളിലെ കെ സി വൈ എൽ എന്ന പരിപാടിയിൽ 1969 മുതൽ കെസിവൈഎല്ലിൽ സജീവമായി പ്രവർത്തിച്ചിട്ടുള്ള നിരവധി പ്രവർത്തകരും നേതാക്കന്മാരും തങ്ങളുടെ സംഘടനാ പ്രവർത്തനങ്ങളുടെ ഓർമ്മകൾ പങ്കുവെച്ചു. ഈ പരിപാടി, സംഘടനയുടെ മുൻ രൂപതാ പ്രസിഡണ്ട് കൂടിയായ സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ ഉദ്ഘാടനം ചെയ്തു. യുവജനവേദി പ്രസിഡൻറ് ശ്രീ.ആൽബിൻ പുലിക്കുന്നേൽ സ്വാഗതം ആശംസിച്ചു. ഷിക്കാഗോ കെ.സി. വൈ എൽ പ്രസിഡൻറ് ശ്രീ. ആൽവിൻ പിണർകയിൽ അധ്യക്ഷനായിരുന്നു. മുൻ രൂപതാ ഭാരവാഹി ജോർജ് തോട്ടപ്പുറം മോഡറേറ്റ് ചെയ്ത ഈ സെഷനിൽ കെസിവൈഎൽ ലൂടെ പരിചയപ്പെട്ട് വിവാഹിതരായ ദമ്പതികളെയും ആദരിച്ചു. 
രണ്ടാം ദിവസമായ നവംബർ രണ്ടാം തീയതി രാവിലെ ഒമ്പതരയ്ക്ക് ഷിക്കാഗോ ക്നാനായ സെൻററിൽ നിന്നും സമ്മേളനവേദിയായ ക്നായിതൊമ്മൻ നഗറിലേക്ക് പതാക പ്രയാണം സംഘടിപ്പിച്ചു സമ്മേളന വേദിയിൽ പതാക പ്രയാണം എത്തിയപ്പോൾ കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് പതാക ഉയർത്തി. കെസിവൈഎൽ മുൻ രൂപതാ പ്രസിഡൻറ് ശ്രീ ബിജു കെ ലൂക്കോസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പത്തുമണിയ്ക്ക് അർപ്പിക്കപ്പെട്ട വിശുദ്ധ കുർബാനയ്ക്ക് മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ തലമുറകളുടെ സംഗമത്തിന് ചെയർമാൻ ശ്രീ സാജു കണ്ണമ്പള്ളി അധ്യക്ഷത വഹിച്ചു രൂപതാ പ്രസിഡണ്ട് ജെയിംസ് തെക്കനാടൻ സ്വാഗതം ആശംസിച്ചു. എം.പി ആയതിനുശേഷം ആദ്യമായി അമേരിക്കയിലെത്തിയ ശ്രീ തോമസ് ചാഴികാടൻ എം പിയെ സമ്മേളനംസ്വീകരിക്കുകയും ആദരിക്കുകയും ചെയ്തു. ശ്രീ തോമസ് ചാഴികാടൻ മുഖ്യപ്രഭാഷകനായിരുന്നു. ക്നാനായ റീജിയൻ വികാരി ജനറൽ മോൺ. തോമസ് മുളവനാൽ, കാനഡ വികാരി ജനറൽ ഫാ.പത്രോസ് ചമ്പക്കര, ഫാ. ബിൻസ് ചേത്തലിൽ, ജോസ് കണിയാലി യു കെ കെ സി എ പ്രസിഡൻറ് തോമസ് ജോസഫ്, കുവൈറ്റ് ക്നാനായ അസോസിയേഷൻ പ്രസിഡന്റ് റെജി കുര്യൻ അഴകേടം, ഡോ. ബീന ഇണ്ടിക്കുഴി, രൂപതാ പ്രസിഡണ്ടുമാരായ ജേക്കബ് തോമസ് വാണിയംപുരയിടത്തിൽ, ഷിനോയ് മഞ്ഞാക്കൽ, ഷിനോ കുന്നപ്പിള്ളി എന്നിവരും ആശംസകളർപ്പിച്ചു. കെ സി വൈ എൽ മുൻ രൂപതാ പ്രസിഡണ്ട് ശ്രീ ജിമ്മി കണിയാലി ഏവർക്കും നന്ദി അർപ്പിച്ചു. ഇന്ത്യയിലും വിദേശത്തും കെസിവൈഎൽ സംഘടനയിലൂടെ യുവസമൂഹത്തിനു ലഭ്യമാകുന്ന അവസരങ്ങളെയും നേരിടുന്ന വെല്ലുവിളികളെയും കുറിച്ച് നടന്ന സംവാദത്തിൽശ്രീ സാബു മുത്തോലം മോഡറേറ്റർ ആയിരുന്നു. നിർദ്ദേശങ്ങളും അഭിപ്രായങ്ങളും യുവജനങ്ങളും മുൻ ഭാരവാഹികളും പങ്കുവച്ചു . ഷെയ്ൻ നെടിയകാലാ സ്വാഗതവും ഷിബു മുളയാനിക്കുന്നേൽ നന്ദിയും ആശംസിച്ചു. വൈകുന്നേരം നടന്ന കലാസന്ധ്യയിൽ നിരവധി കെസിവൈഎൽ പ്രവർത്തകർ തങ്ങളുടെ വ്യത്യസ്തങ്ങളായ കലാവിരുന്ന് പങ്കുവച്ചു. സംഘടനയ്ക്ക് നിരവധിയായ സംഭാവനകൾ സമ്മാനിച്ച ഏവരെയും കലാസന്ധ്യയുടെ ഭാഗമായി നടന്ന അവാർഡ് ദാന ചടങ്ങിൽ ആദരിച്ചു. ശ്രീ ലിൻസൺ കൈതമല, നീൽ എടാട്ട്, അനുഷ്ക ആലപ്പാട്ട് എന്നിവർ എം.സി. മാരായിരുന്നു.

സ്റ്റീഫൻ ചൊള്ളംമ്പേൽ പി.ആർ.ഒ.)
Read more

ഷെക്കെയ്ന ടെലിവിഷൻ അമേരിക്കയിൽ ലോഞ്ച് ചെയ്തു.

ഷെക്കെയ്ന ടെലിവിഷൻ അമേരിക്കയിൽ ലോഞ്ച് ചെയ്തു.
മാർട്ടിൻ വിലങ്ങോലിൽ 
ഡാളസ് : സഭയുടെ ശബ്ദമായി, സത്യത്തിന്റെ സാക്ഷ്യമായി  ഷെക്കെയ്ന ടെലിവിഷൻ അമേരിക്കയിൽ ലോഞ്ച് ചെയ്തു.  ഡാലസിലെ സെന്റ് തോമസ്   സീറൊ മലബാർ ഫൊറോന ദൈവാലയത്തിൽ ഒക്ടോബർ 27 നു  നടന്ന ചടങ്ങിൽ ചിക്കാഗോ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് ഓദ്യോദിക ഉദ്ഘാടനം നിർവ്വഹിച്ചു.  ഫൊറോനാ വികാരി  ഫാ. ജോഷി എളമ്പാശ്ശേരിൽ, ഷെക്കെയ്ന  ടിവി ചെയർമാൻ  ബ്രദര്‍ സന്തോഷ് കരുമാത്ര,  യുഎസ്  കോര്‍ഡിനേറ്റര്‍ ജിബി പാറക്കല്‍ ,  അസോസിയേറ്റ് കോര്‍ഡിനേറ്റര്‍ രാജ് കുമാർ  തോമസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഷെക്കെയ്ന ടിവിക്ക് ആശംസകൾ അർപ്പിച്ച  മാർ ജേക്കബ് അങ്ങാടിയത്ത്  ചാനലിന്റെ  എല്ലാ പ്രവർത്തനങ്ങൾക്കും കർത്താവ്  ജീവനും  പ്രകാശവുമാകട്ടെയെന്നു പറഞ്ഞു.  ചാനലിന്റെ പ്രവർത്തനങ്ങൾ ബ്രദര്‍ സന്തോഷ് കരുമാത്ര വിശദീകരിച്ചു.   സഭാ പിതാക്കന്മാരുടെ അംഗീകാരത്തോടെയും  ആശംസകളോടെയുമാണ് വിശ്വാസ പ്രഘോഷണം മുൻനിർത്തിയുള്ള  ഈ മാധ്യമ ശുശ്രൂഷാ ചാനൽ.  
24 മണിക്കൂറും പ്രവർത്തന നിരതമായ ഈ ക്രൈസ്തവ സാറ്റലൈറ്റ് വാർത്താ ചാനൽ യുട്യൂബ് സ്ട്രീമിങ്ങിലും,   ഉടൻ  യപ്പ്, റോക്കു പ്ലാറ്റ്ഫോമുകളിലുടെയും ലഭ്യമാണ്.  ബ്രദര്‍ സന്തോഷ് കരുമാത്ര,  ഫാ. ജോഷി എളമ്പാശ്ശേരിൽ,  ജിബി പാറക്കല്‍ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

ഡാളസ് : സഭയുടെ ശബ്ദമായി, സത്യത്തിന്റെ സാക്ഷ്യമായി  ഷെക്കെയ്ന ടെലിവിഷൻ അമേരിക്കയിൽ ലോഞ്ച് ചെയ്തു.  ഡാലസിലെ സെന്റ് തോമസ്   സീറൊ മലബാർ ഫൊറോന ദൈവാലയത്തിൽ ഒക്ടോബർ 27 നു  നടന്ന ചടങ്ങിൽ ചിക്കാഗോ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് ഓദ്യോദിക ഉദ്ഘാടനം നിർവ്വഹിച്ചു.  ഫൊറോനാ വികാരി  ഫാ. ജോഷി എളമ്പാശ്ശേരിൽ, ഷെക്കെയ്ന  ടിവി ചെയർമാൻ  ബ്രദര്‍ സന്തോഷ് കരുമാത്ര,  യുഎസ്  കോര്‍ഡിനേറ്റര്‍ ജിബി പാറക്കല്‍ ,  അസോസിയേറ്റ് കോര്‍ഡിനേറ്റര്‍ രാജ് കുമാർ  തോമസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഷെക്കെയ്ന ടിവിക്ക് ആശംസകൾ അർപ്പിച്ച  മാർ ജേക്കബ് അങ്ങാടിയത്ത്  ചാനലിന്റെ  എല്ലാ പ്രവർത്തനങ്ങൾക്കും കർത്താവ്  ജീവനും  പ്രകാശവുമാകട്ടെയെന്നു പറഞ്ഞു.  ചാനലിന്റെ പ്രവർത്തനങ്ങൾ ബ്രദര്‍ സന്തോഷ് കരുമാത്ര വിശദീകരിച്ചു.   സഭാ പിതാക്കന്മാരുടെ അംഗീകാരത്തോടെയും  ആശംസകളോടെയുമാണ് വിശ്വാസ പ്രഘോഷണം മുൻനിർത്തിയുള്ള  ഈ മാധ്യമ ശുശ്രൂഷാ ചാനൽ.  

24 മണിക്കൂറും പ്രവർത്തന നിരതമായ ഈ ക്രൈസ്തവ സാറ്റലൈറ്റ് വാർത്താ ചാനൽ യുട്യൂബ് സ്ട്രീമിങ്ങിലും,   ഉടൻ  യപ്പ്, റോക്കു പ്ലാറ്റ്ഫോമുകളിലുടെയും ലഭ്യമാണ്.  ബ്രദര്‍ സന്തോഷ് കരുമാത്ര,  ഫാ. ജോഷി എളമ്പാശ്ശേരിൽ,  ജിബി പാറക്കല്‍ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Read more

ഡൊണാള്‍ഡ് ട്രംപ് ന്യൂയോര്‍ക്ക് വിടുന്നു

വാഷിങ്ടന്‍ : വൈറ്റ് ഹൗസ് വിട്ടാലും താന്‍ ജന്മസ്ഥലമായ ന്യൂയോര്‍ക്കിലേക്ക് പോകില്ലെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ദശലക്ഷക്കണക്കിനു ഡോളര്‍ നികുതി അടയ്ക്കുന്നുണ്ടെങ്കിലും ന്യൂയോര്‍ക്ക് നഗരത്തിലെയും സംസ്ഥാനത്തെയും ഭരണാധികാരികളുടെ മോശം പെരുമാറ്റമാണ് ഈ തീരുമാനത്തിനു പ്രേരിപ്പിച്ചതെന്നും ഫ്ലോറിഡയിലെ പാം ബീച്ചിലെ മറലാഗോ റിസോര്‍ട്ടില്‍ സ്ഥിര താന്‍ താമസമാക്കുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

Read more

കെ‌സി‌വൈ‌എൽ ഇന്ത്യൻ പ്രതിനിധികൾക്ക് ചിക്കാഗോ എയർപോർട്ടിൽ വമ്പിച്ച സ്വീകരണം. .

കെ‌സി‌വൈ‌എൽ ഇന്ത്യൻ പ്രതിനിധികൾക്ക് ചിക്കാഗോ എയർപോർട്ടിൽ വമ്പിച്ച സ്വീകരണം. .
 നവംബർ 1,2,3 തീയതികളിൽ ചിക്കാഗോ സെ. മേരീസ് ക്നാനായ ദേവാലയത്തിൽ വെച്ച് നടക്കുന്ന തലമുറകളുടെ സംഗമത്തിൽ പങ്കെടുക്കുവാനായി ചിക്കാഗോയിൽ എത്തിയ ഇന്ത്യൻ പ്രതിനിധികളായ കെസിസി പ്രസിഡന്റ് സ്റ്റീഫൻ ജോർജ് (മുൻ എം‌എൽ‌എ) മുൻ കെ‌സി‌വൈ‌എൽ പ്രസിഡന്റുമാരായ ജേക്കബ് വാണിയാംപുര, സൈമൺ ആറുപറ എന്നിവരെ നാഷണൽ കൗൺസിൽ അംഗം സന്തോഷ് കണിയാംപറബിലും, ബി‌ജു.കെ.ലൂക്കോസും ചേർന്ന് ബൊക്കെ നൽകി സ്വീകരിച്ചു.
നവംബർ 1,2,3 തീയതികളിൽ ചിക്കാഗോ സെ. മേരീസ് ക്നാനായ ദേവാലയത്തിൽ വെച്ച് നടക്കുന്ന തലമുറകളുടെ സംഗമത്തിൽ പങ്കെടുക്കുവാനായി ചിക്കാഗോയിൽ എത്തിയ ഇന്ത്യൻ പ്രതിനിധികളായ കെസിസി പ്രസിഡന്റ് സ്റ്റീഫൻ ജോർജ് (മുൻ എം‌എൽ‌എ) മുൻ കെ‌സി‌വൈ‌എൽ പ്രസിഡന്റുമാരായ ജേക്കബ് വാണിയാംപുര, സൈമൺ ആറുപറ എന്നിവരെ നാഷണൽ കൗൺസിൽ അംഗം സന്തോഷ് കണിയാംപറബിലും, ബി‌ജു.കെ.ലൂക്കോസും ചേർന്ന് ബൊക്കെ നൽകി സ്വീകരിച്ചു.
Read more

അഭിവന്ദ്യ മാത്യു മൂലക്കാട്ട് പിതാവിന് ചിക്കാഗോയിൽ ഉജ്ജ്വല സ്വീകരണം.

ചരിത്രമായി മാറുവാൻ പോകുന്ന
KCYL തലമുറകളുടെ സംഗമത്തിനായി ചിക്കാഗോയിൽ എത്തിയ കോട്ടയം അതിരുപതാ അദ്ധ്യക്ഷൻ അഭിവന്ദ്യ മാത്യു മൂലക്കാട്ട് പിതാവിന് ചിക്കാഗോ എയർ പോർട്ടിൽ ഊഷ്മളമായ സ്വീകരണം ഒരുക്കി. ക്നാനായ റീജിയൻ വികാരി ജനറാൾ മോൺ.തോമസ് മുളവനാൽ, ജൂബിലി ആഘോഷങ്ങളുടെ ചെയർമാൻ ശ്രീ.സാജു കണ്ണമ്പിള്ളി , റിസപ്ഷൻ കമ്മിറ്റി ചെയർമാൻ സ്റ്റീഫൻ കിഴക്കേകുറ്റ്, ജനറൽ കോർഡിനേറ്റർ ബിജു കെ ലൂക്കോസ്. അക്കോമഡേഷൻ കമ്മറ്റി. മാത്യു മാപ്പിളേട്ട് , ലിജോ മാപ്പിളേട്ട് എന്നിവർ സ്വീകരണ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. നവംബർ 1,2,3 തീയതികളിൽ ചിക്കാഗോ സെ. മേരീസ് ക്നാനായ ദേവാലയത്തിൽ വെച്ച് നടക്കുന്ന തലമുറകളുടെ സംഗമത്തിൽ പങ്കെടുക്കുവാൻ എത്തിയ പിതാവിനെ ശ്രീ.സാജു കണ്ണമ്പിള്ളി പൂച്ചെണ്ട് നൽകി ആനയിച്ചു .

ചരിത്രമായി മാറുവാൻ പോകുന്ന KCYL തലമുറകളുടെ സംഗമത്തിനായി ചിക്കാഗോയിൽ എത്തിയ കോട്ടയം അതിരുപതാ അദ്ധ്യക്ഷൻ അഭിവന്ദ്യ മാത്യു മൂലക്കാട്ട് പിതാവിന് ചിക്കാഗോ എയർ പോർട്ടിൽ ഊഷ്മളമായ സ്വീകരണം ഒരുക്കി. ക്നാനായ റീജിയൻ വികാരി ജനറാൾ മോൺ.തോമസ് മുളവനാൽ, ജൂബിലി ആഘോഷങ്ങളുടെ ചെയർമാൻ ശ്രീ.സാജു കണ്ണമ്പിള്ളി , റിസപ്ഷൻ കമ്മിറ്റി ചെയർമാൻ സ്റ്റീഫൻ കിഴക്കേകുറ്റ്, ജനറൽ കോർഡിനേറ്റർ ബിജു കെ ലൂക്കോസ്. അക്കോമഡേഷൻ കമ്മറ്റി. മാത്യു മാപ്പിളേട്ട് , ലിജോ മാപ്പിളേട്ട് എന്നിവർ സ്വീകരണ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. നവംബർ 1,2,3 തീയതികളിൽ ചിക്കാഗോ സെ. മേരീസ് ക്നാനായ ദേവാലയത്തിൽ വെച്ച് നടക്കുന്ന തലമുറകളുടെ സംഗമത്തിൽ പങ്കെടുക്കുവാൻ എത്തിയ പിതാവിനെ ശ്രീ.സാജു കണ്ണമ്പിള്ളി പൂച്ചെണ്ട് നൽകി ആനയിച്ചു .Read more

ലോസ് ആഞ്ചലസില്‍ കാട്ടുതീ പടരുന്നു ; ഹോളിവുഡ് താരങ്ങളുള്‍പ്പെടെ പാലായനം ചെയ്തു

ലോസ് ആഞ്ചലസ്: അമേരിക്കയിലെ അതിസമ്ബന്നര്‍ താമസിക്കുന്ന ലോസ് ആഞ്ചലസില്‍ കാട്ടുതീ പടരുന്നു. ഞായറാഴ്ച രാത്രിയില്‍ ആരംഭിച്ച കാട്ടുതീ വളരെ വേഗത്തില്‍ പടര്‍ന്നു പിടിക്കുകയായിരുന്നു. കാട്ടുതീയില്‍ പതിനായിരക്കണക്കിന് വീടുകള്‍ നശിച്ചതായാണ് വിവരം.
തീ പടര്‍ന്നുപിടിച്ചതോടെ ഹോളിവുഡ് താരങ്ങള്‍ അടക്കമുള്ളവര്‍ക്ക് രാത്രിയില്‍ തങ്ങളുടെ വീടുകള്‍ ഉപേക്ഷിച്ച്‌ പലായനം ചെയ്യേണ്ടിവന്നുവെന്ന റിപ്പോര്‍ട്ടാണിപ്പോള്‍ പുറത്ത് വരുന്നത്. ഹോളിവുഡ് സിനിമാ താരങ്ങളും ലോകപ്രശസ്ത കായിക താരങ്ങളുമടക്കം നിരവധി പ്രശസ്തര്‍ താമസിക്കുന്ന മേഖലയാണ് കിഴക്കന്‍ ലോസ് ആഞ്ജലിസിലെ ബ്രെന്റ് വുഡ്. പ്രശസ്ത ഹോളിവുഡ് നടന്‍മാരായ ആര്‍നോള്‍ഡ് ഷ്വാര്‍സ്നെഗ്ഗര്‍, ക്ലാര്‍ക്ക് ഗ്രെഗ്ഗ്, കുര്‍ട് ഷട്ടര്‍ തുടങ്ങിയവരും ബാസ്‌കറ്റ്ബോള്‍ താരം ലെബ്രോണ്‍ ജെയിസ് തുടങ്ങിയവരും രാത്രിയില്‍ പലായനം ചെയ്തതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
കാട്ടുതീ പടര്‍ന്നതോടെ നഗരം പുകയും ചാരവും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കടുത്ത പുകയെ തുടര്‍ന്ന് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ താല്‍കാലികമായി അടച്ചു. നഗരത്തിലെ 25,000 ഓളം വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും വൈദ്യുതിയില്ല. തീ കെടുത്താനായി ആയിരത്തിലധികം അഗ്നിശമന സേനാംഗങ്ങള്‍ തീവ്രശ്രമത്തിലാണ്.

ലോസ് ആഞ്ചലസ് : അമേരിക്കയിലെ അതിസമ്ബന്നര്‍ താമസിക്കുന്ന ലോസ് ആഞ്ചലസില്‍ കാട്ടുതീ പടരുന്നു. ഞായറാഴ്ച രാത്രിയില്‍ ആരംഭിച്ച കാട്ടുതീ വളരെ വേഗത്തില്‍ പടര്‍ന്നു പിടിക്കുകയായിരുന്നു. കാട്ടുതീയില്‍ പതിനായിരക്കണക്കിന് വീടുകള്‍ നശിച്ചതായാണ് വിവരം. തീ പടര്‍ന്നുപിടിച്ചതോടെ ഹോളിവുഡ് താരങ്ങള്‍ അടക്കമുള്ളവര്‍ക്ക് രാത്രിയില്‍ തങ്ങളുടെ വീടുകള്‍ ഉപേക്ഷിച്ച്‌ പലായനം ചെയ്യേണ്ടിവന്നുവെന്ന റിപ്പോര്‍ട്ടാണിപ്പോള്‍ പുറത്ത് വരുന്നത്. ഹോളിവുഡ് സിനിമാ താരങ്ങളും ലോകപ്രശസ്ത കായിക താരങ്ങളുമടക്കം നിരവധി പ്രശസ്തര്‍ താമസിക്കുന്ന മേഖലയാണ് കിഴക്കന്‍ ലോസ് ആഞ്ജലിസിലെ ബ്രെന്റ് വുഡ്. പ്രശസ്ത ഹോളിവുഡ് നടന്‍മാരായ ആര്‍നോള്‍ഡ് ഷ്വാര്‍സ്നെഗ്ഗര്‍, ക്ലാര്‍ക്ക് ഗ്രെഗ്ഗ്, കുര്‍ട് ഷട്ടര്‍ തുടങ്ങിയവരും ബാസ്‌കറ്റ്ബോള്‍ താരം ലെബ്രോണ്‍ ജെയിസ് തുടങ്ങിയവരും രാത്രിയില്‍ പലായനം ചെയ്തതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

കാട്ടുതീ പടര്‍ന്നതോടെ നഗരം പുകയും ചാരവും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കടുത്ത പുകയെ തുടര്‍ന്ന് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ താല്‍കാലികമായി അടച്ചു. നഗരത്തിലെ 25,000 ഓളം വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും വൈദ്യുതിയില്ല. തീ കെടുത്താനായി ആയിരത്തിലധികം അഗ്നിശമന സേനാംഗങ്ങള്‍ തീവ്രശ്രമത്തിലാണ്.

Read more

ശ്രീ. തോമസ് ചാഴികാടൻ എം.പി അമേരിക്കയിൽ.

ചിക്കാഗോ.

നവംബർ 1,2,3 തീയതികളിൽ ചിക്കാഗോയിൽ നടക്കുന്ന കെ.സി.വൈ.എൽ മുൻകാല നേതാക്കൾ ഒരുക്കുന്ന തലമുറകളുടെ സംഗമത്തിൽ പങ്കെടുക്കുവാൻ ശ്രീ.തോമസ് ചാഴികാടൻ എം.പി, കോട്ടയം അതിരൂപത ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് എന്നിവർ ചിക്കാഗോയിൽ എത്തുന്നു. 1969 സ്ഥാപിതമായ കേരളത്തിലെ ആദ്യത്തെ കത്തോലിക്ക യുവജന സംഘടനയായ കെ.സി.വൈ.എൽ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് സംഗമം ഒരുക്കുന്നത്. തലമുറകളുടെ സംഗമം എന്ന പേരിൽ അറിയപ്പെടുന്ന ഈ ക്നാനായ മാമാങ്കം ചിക്കാഗോ സെ. മേരീസ് ക്നാനായ ദേവാലയത്തിൽ വെച്ച് നവംബർ 1,2,3 തീയതികളിൽ നടത്തപ്പെടും. കെ.സി.വൈ.എല്‍ സംഘടനയിലൂടെ വളര്‍ന്നു ഇന്ന്‌ ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന വിവിധ ക്‌നാനായ അല്‍മായ സംഘടനാ നേതാക്കളുൾപ്പെടെ ‍, നാട്ടിലും വിദേശത്തുമുള്ള കെ.സി.വൈ.എല്‍ മുന്‍ അതിരൂപത ഫൊറോനാ യൂണിറ്റ്‌ ഭാരവാഹികള്‍, പ്രവര്‍ത്തകര്‍ തുടങ്ങി നിരവധിപേര്‍ പരിപാടിയില്‍ പങ്കെടുക്കുവാനായി ചിക്കാഗോയിൽ എത്തുന്നു. ശ്രീ.തോമസ് ചാഴികാടൻ പലതവണ അമേരിക്ക സന്ദർശിച്ചിട്ടുണ്ടെങ്കിലും എം. പി ആയതിനുശേഷം ആദ്യമായാണ് തലമുറകളുടെ സംഗമത്തിൽ പങ്കെടുക്കുവാനായി അമേരിക്ക സന്ദർശിക്കുന്നത്. ഈ സംഘടനയുടെ 50 വർഷം പൂർത്തിയാകുന്ന കഴിഞ്ഞ നവംബറിൽ ആരംഭിച്ച സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ്  പൂർവ്വ നേതാക്കമാർക്കും പ്രവർത്തകർക്കും വേണ്ടി ചിക്കാഗോയിൽ "തലമുറകളുടെ സംഗമം" സംഘടിപ്പിക്കുന്നത് . പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുവാൻ എത്തുന്ന ശ്രീ.തോമസ് ചാഴികാടൻ എം.പി ഉൾപ്പെടെ പ്രമുഖ നേതാക്കളേവരെയും സ്വീകരിക്കുവാൻ സെ.മേരീസിലെ ക്നായിതൊമ്മൻ നഗർ ഒരുങ്ങിക്കഴിഞ്ഞു.
Read more

ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ചിക്കാഗോയില്‍

ചിക്കാഗോ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള മലയാളി കായികപ്രേമികളുടെ ആവേശമായ ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ ഇന്റര്‍നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റ് അടുത്തവര്‍ഷം മെയ് 23,24 തീയതികളില്‍ സ്‌കോക്കിയിലുള്ള നൈല്‍സ് വെസ്റ്റ് ഹൈസ്കൂളില്‍ വച്ചു നടത്തപ്പെടും. 
കഴിഞ്ഞ 31 വര്‍ഷങ്ങളായി ചിട്ടയോടും മത്സരങ്ങളുടെ മനോഹാരിതകൊണ്ടും ആവേശകരമായി നടത്തപ്പെടുന്ന ഈ ടൂര്‍ണമെന്റിന്റെ മുപ്പത്തിരണ്ടാമത് മത്സര വേദിയായി ചിക്കാഗോ തെരഞ്ഞെടുത്തതിലും അതിനു ആതിഥേയത്വം വഹിക്കാന്‍ ചിക്കാഗോ കൈരളി ലയണ്‍സ് ക്ലബിനു അവസരം ലഭിച്ചതിലും അതിയായ സന്തോഷമുണ്ടെന്നു കൈരളിയുടെ പ്രസിഡന്റ് സിബി കദളിമറ്റവും, സെക്രട്ടറി സന്തോഷ് കുര്യനും അറിയിച്ചു. 
വടക്കേ അമേരിക്കന്‍ മലയാളി കായിക പ്രേമികളുടെ ഉത്സവമായ ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ ടൂര്‍ണമെന്റിന്റെ ചെയര്‍മാനായി പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും, കായികതാരവുമായ സിറിയക് കൂവക്കാട്ടിലിനെ തെരഞ്ഞെടുത്തു. 
ആകര്‍ഷകമായ സമ്മാനങ്ങള്‍കൊണ്ടും മികവുറ്റ ടീമുകളുടെ സാന്നിധ്യംകൊണ്ടും കായിക പ്രേമികളുടെ മനസ്സില്‍ ചിരകാലം നിലനില്‍ക്കുന്ന ഒരു കായിക മാമാങ്കമായിരിക്കും ജിമ്മി ജോര്‍ജ് ടൂര്‍ണമെന്റ് എന്നു ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട സിറിയക് കൂവക്കാട്ടില്‍ അറിയിച്ചു. 

ചിക്കാഗോ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള മലയാളി കായികപ്രേമികളുടെ ആവേശമായ ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ ഇന്റര്‍നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റ് അടുത്തവര്‍ഷം മെയ് 23,24 തീയതികളില്‍ സ്‌കോക്കിയിലുള്ള നൈല്‍സ് വെസ്റ്റ് ഹൈസ്കൂളില്‍ വച്ചു നടത്തപ്പെടും. 

കഴിഞ്ഞ 31 വര്‍ഷങ്ങളായി ചിട്ടയോടും മത്സരങ്ങളുടെ മനോഹാരിതകൊണ്ടും ആവേശകരമായി നടത്തപ്പെടുന്ന ഈ ടൂര്‍ണമെന്റിന്റെ മുപ്പത്തിരണ്ടാമത് മത്സര വേദിയായി ചിക്കാഗോ തെരഞ്ഞെടുത്തതിലും അതിനു ആതിഥേയത്വം വഹിക്കാന്‍ ചിക്കാഗോ കൈരളി ലയണ്‍സ് ക്ലബിനു അവസരം ലഭിച്ചതിലും അതിയായ സന്തോഷമുണ്ടെന്നു കൈരളിയുടെ പ്രസിഡന്റ് സിബി കദളിമറ്റവും, സെക്രട്ടറി സന്തോഷ് കുര്യനും അറിയിച്ചു. 

വടക്കേ അമേരിക്കന്‍ മലയാളി കായിക പ്രേമികളുടെ ഉത്സവമായ ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ ടൂര്‍ണമെന്റിന്റെ ചെയര്‍മാനായി പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും, കായികതാരവുമായ സിറിയക് കൂവക്കാട്ടിലിനെ തെരഞ്ഞെടുത്തു. ആകര്‍ഷകമായ സമ്മാനങ്ങള്‍കൊണ്ടും മികവുറ്റ ടീമുകളുടെ സാന്നിധ്യംകൊണ്ടും കായിക പ്രേമികളുടെ മനസ്സില്‍ ചിരകാലം നിലനില്‍ക്കുന്ന ഒരു കായിക മാമാങ്കമായിരിക്കും ജിമ്മി ജോര്‍ജ് ടൂര്‍ണമെന്റ് എന്നു ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട സിറിയക് കൂവക്കാട്ടില്‍ അറിയിച്ചു. 

Read more

റോക്‌ലാൻഡ് സെന്‍റ്.മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിൽ കുടുംബ വിശുദ്ധീകരണ ധ്യാനം .

റോക്‌ലാൻഡ് സെന്‍റ് . മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിൽ ഡോ. മാരിയോ ജോസഫ് നയിക്കുന്ന  കുടുംബ വിശുദ്ധീകരണ ധ്യാനം നവംബര് 22 മുതൽ 24 വരെ
 
ന്യൂയോർക് : റോക്‌ലാൻഡിലെ സെൻറ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയിൽ പ്രശസ്ത വചനപ്രഘോഷകൻ ഡോ. മാരിയോ ജോസഫ് നയിക്കുന്ന കുടുംബ വിശുദ്ധീകരണ ധ്യാനം നവംബര് 22 ,23 ,24 തീയതികളിൽ നടക്കും.                                                 
നവംബര് 22 വെള്ളിയാഴ്ച വൈകുന്നേരം 7 PM  മുതൽ 10 PM  വരെയും, നവംബര് 23 ശനിയാഴ്ച രാവിലെ 9 AM മുതൽ വൈകുന്നേരം 5 PM വരെയും, നവംബര് 24 ഞായറാഴ്ച രാവിലെ രാവിലെ 9 AM മുതൽ വൈകുന്നേരം 5 PM വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
.
ഡോ. മാരിയോ ജോസഫ് കേരളത്തിലും കേരളത്തിനു പുറത്തും ഏറെ അറിയപ്പെടുന്ന വചനപ്രഘോഷകനാണ്. കുടുംബ വിശുദ്ധീകരണ ധ്യാനത്തിലേക്ക് ന്യൂയോർക്കിലെ എല്ലാ കുടുംബങ്ങളെയും റോക്‌ലാൻഡ് സൈന്റ്റ് മേരീസ് ദേവാലയത്തിലേക്ക് ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. ജോസഫ് ആദോപ്പിള്ളിൽ, ഫാ .ബിപി തറയിൽ എന്നിവർ അറിയിച്ചു
 
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക : ഫാ . ജോസഫ് ആദോപ്പിള്ളിൽ : 914-673-6956 , ഫാ .ബിപി തറയിൽ:773-943-2290

ന്യൂയോർക് : റോക്‌ലാൻഡിലെ സെൻറ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയിൽ പ്രശസ്ത വചനപ്രഘോഷകൻ ഡോ. മാരിയോ ജോസഫ് നയിക്കുന്ന കുടുംബ വിശുദ്ധീകരണ ധ്യാനം നവംബര് 22 ,23 ,24 തീയതികളിൽ നടക്കും.              നവംബര് 22 വെള്ളിയാഴ്ച വൈകുന്നേരം 7 PM  മുതൽ 10 PM  വരെയും, നവംബര് 23 ശനിയാഴ്ച രാവിലെ 9 AM മുതൽ വൈകുന്നേരം 5 PM വരെയും, നവംബര് 24 ഞായറാഴ്ച രാവിലെ രാവിലെ 9 AM മുതൽ വൈകുന്നേരം 5 PM വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഡോ. മാരിയോ ജോസഫ് കേരളത്തിലും കേരളത്തിനു പുറത്തും ഏറെ അറിയപ്പെടുന്ന വചനപ്രഘോഷകനാണ്. കുടുംബ വിശുദ്ധീകരണ ധ്യാനത്തിലേക്ക് ന്യൂയോർക്കിലെ എല്ലാ കുടുംബങ്ങളെയും റോക്‌ലാൻഡ് സൈന്റ്റ് മേരീസ് ദേവാലയത്തിലേക്ക് ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. ജോസഫ് ആദോപ്പിള്ളിൽ, ഫാ .ബിപി തറയിൽ എന്നിവർ അറിയിച്ചു

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക : ഫാ . ജോസഫ് ആദോപ്പിള്ളിൽ : 914-673-6956 , ഫാ .ബിപി തറയിൽ:773-943-2290.

Read more

ചിക്കാഗോ സെന്റ് മേരീസ്സിൽ കൂടാരയോഗതല നടവിളി മത്സരം: സെ.ജൂഡിന് ഒന്നാം സ്ഥാനം.

ചിക്കാഗോ സെന്റ് മേരീസ് ഇടവകയിൽ ഒക്ടോബർ 27 ന് ദശവത്സരത്തോടനുബന്ധിച്ച് നടത്തിയ  ആവേശോജ്ജ്വലമായി നടവിളി മത്സരത്തിൽ മത്സരാർത്ഥികളും ഇടവകസമൂഹവും  വളരെ ഉദ്വേഗത്തോടും ഉത്‍സാഹത്തോടും കൂടി പങ്കു ചേർന്നു.  മത്സര കമ്മിറ്റി കോ-ഓർഡിനേറ്റേർ പോൾസൺ കുളങ്ങരയും,  ബഹു. ബിൻസ് ചേത്തലിൽ അച്ചന്റേയും നേതൃത്വത്തിൽ അരങ്ങേറിയ ഈ മത്സരം ഇടവകാംഗങ്ങൾക്ക് ഒരു നവ്യാനുഭവമായി. ഏഴു കൂടാരയോഗങ്ങൾ ഇഞ്ചോടിഞ്ചു മാറ്റുരച്ച  മത്സരത്തിൽ വിധികർത്താക്കളായത്  ശ്രീ. റ്റോണി പുല്ലാപ്പള്ളി, ശ്രീ. ജോയി കുടശ്ശേരിൽ, സിസ്റ്റർ.  ജസ്സീന എന്നിവരാണ് .  സെന്റ്. ജൂഡ് കൂടാരയോഗം ഒന്നാ സ്ഥാനവും , സെന്റ്. ജെയിംസ് , സെന്റ്. ആന്റണീസ്  എന്നീ കൂടാരയോഗങ്ങൾ രണ്ടാം സ്ഥാനവും  സെന്റ് സേവിയേഴ്‌സ് കൂടാരയോഗം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പുരാതന കാലഘട്ടത്തിലെ ശൈശവ വിവാഹം മുതൽ ആധുനികതയുടെ പരിവേഷമാർന്ന ഇന്നത്തെ വിവാഹം വരെ കൂടാരയോഗങ്ങൾ വളരെ വ്യത്യസ്തമായി  സ്റ്റേജിൽ അവതരിപ്പിച്ചു. ക്നാനായ സമുദായം ഇന്നു നേരിടുന്ന ആനുകാലികമായ  വിഷയങ്ങൾ പോലും പങ്കെടുത്ത ഇതര കൂടാരയോഗങ്ങൾ വളരെ തന്മയത്വത്തോടെ ഞായറാഴ്ച നടന്ന നടവിളി മത്സരത്തിൽ ഉൾക്കൊള്ളിച്ചു. കണ്ണിനും കാതിനും വളരെയധികം ഇമ്പമേകിയ  ശബ്ദ രംഗാവിഷ്കാരങ്ങളും പരമ്പരാഗത വേഷവിധാനങ്ങളും മത്സരത്തിന് മോടിയും പ്രൗഡ്ഡിയും നല്കി.  ക്നാനായ ആചാരങ്ങളുടെ അർത്ഥവും പ്രാധാന്യവും മുതിർന്നവർക്കും കുട്ടികൾക്കും മനസ്സിലാക്കുവാൻ ഈ നടവിളി മത്സരം ഏറെ പ്രയോജനപ്പെട്ടു എന്ന് പ്രേക്ഷകർ വിലയിരുത്തി. നൂറു കണക്കിന് ഇടവകാംഗങ്ങൾ പങ്കെടുത്ത ഹൃദ്യമായ ഈ ദൃശ്യ വിരുന്നിന് സെന്റ് മേരീസ് ചർച്ച് എക്സിക്യൂട്ടീവ് അംഗങ്ങൾ വേണ്ട നേതൃത്വം നൽകി.
Read more

Copyrights@2016.