latest

കുവൈറ്റ്‌ എം സി വൈ എം യുവ ടി 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് : കൊച്ചിന്‍ ഹരിക്കന്‍സ് ജേതാക്കള്‍

Tiju Kannampally  ,  2020-02-28 11:13:16pmm

 

കുവൈറ്റ്‌ സിറ്റി: കുവൈറ്റിലെ‌ മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് (എം സി വൈ എം) വര്‍ഷംതോറും നടത്തിവരുന്ന യുവ ടി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സീസണ്‍-7 നില്‍ കൊച്ചിന്‍ ഹരിക്കന്‍സ് ജേതാക്കള്‍ ആയി. യുവ ചലഞ്ചേഴ്‌സ് കുവൈറ്റിനെ തോല്‍പ്പിച്ചാണ് മുന്‍ ചാമ്ബ്യന്മാരായ കൊച്ചിന്‍ ഹരിക്കന്‍സ് ഈ വര്‍ഷം കപ്പ്‌ നിലനിര്‍ത്തിയത്‌.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത യുവ ചലഞ്ചേഴ്‌സ് നിശ്ചിത 12 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സ് സ്കോര്‍ ചെയ്യാനേ സാധിച്ചുള്ളു. മറുപടി ബാറ്റിംഗിനിറങ്ങിയ കൊച്ചിന്‍ ഹരിക്കന്‍സ് 6 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ വിജയ ലക്ഷ്യത്തില്‍ എത്തി.
കൊച്ചിന്‍ ഹരിക്കന്‍സിന്റെ സുഭാഷ് ആണ് മാന്‍ ഓഫ് ദി മാച്ച്‌, മാന്‍ ഓഫ് ദി സീരീസ് ആയി ഹരിക്കന്‍സിന്റെ തന്നെ അരുണ്‍ രാജിനെ തിരഞ്ഞെടുത്തു. ടൂര്‍ണ്ണമെന്റിലുടെനീളം മികച്ച പ്രകടനം കാഴ്ചവെച്ച അല്‍ മുള്ള ടീമാണ് ഈ വര്‍ഷത്തെ ഫെയര്‍ പ്ലേ അവാര്‍ഡ് സ്വന്തമാക്കിയത്‌.
Rev. Fr ജോണ് തുണ്ടിയതിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സമാപന ചടങ്ങില്‍ എം സി വൈ എം സെക്രട്ടറി ഷിനു ജോണ്‍ സ്വാഗതം ആശംസിച്ചു. എം സി വൈ എം പ്രസിഡന്റ് ജൂബി ജോര്‍ജ് അധ്യക്ഷത വഹിച്ചു.
മാതൃ സഘടനയായ കുവൈറ്റ്‌ മലങ്കര റൈറ്റ് മൂവ്മെന്റ് (കെ.എം ആര്‍ എം) പ്രസിഡന്റ് ജോജിമോന്‍, ജനറല്‍ സെക്രട്ടറി ജൂബിന്‍ മാത്യു, ടൂര്‍ണമെന്റ് രക്ഷാധികാരി ഷിബു ജേക്കബ് എന്നിവര്‍ സംസാരിച്ചു.
ടൂര്‍ണ്ണമെന്റിന്റെ പ്രധാന സ്പോണ്‍സേഴ്സ്‌ ആയ തൈബ ഹോസ്പിറ്റല്‍ മാര്‍ക്കറ്റിംഗ് & കമ്മ്യൂണിക്കേഷന്‍ മാനേജര്‍ ആന്‍ മേരിയും സഹ സ്പോണ്‍സേഴ്സ്‌ ആയ അമന്‍ എക്സ്ചേഞ്ച് മാര്‍ക്കറ്റിംഗ് മാനേജര്‍ മത്തായി തങ്കച്ചന്‍ എന്നിവര്‍ സന്നിഹിതര്‍ ആയിരുന്നു.
സമ്മാനദാന ചടങ്ങനിടയില്‍ കുവൈറ്റിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്‌ തൈബ ഹോസ്പിറ്റലിന്റെ ഇന്‍ഫെക്ഷന്‍ കണ്ട്രോള്‍ ഓഫീസര്‍ എബി മാനുവല്‍ കൊറോണ വൈറസിനെപ്പറ്റിയുള്ള ഒരു ബോധവല്‍ക്കരണ ക്ലാസ്സ്‌ നല്‍കുകയുണ്ടായി. ടൂര്‍ണമെന്റ് കണ്‍വീനര്‍ ഷിബു പാപ്പച്ചന്‍ നന്ദി അര്‍പ്പിച്ചു.
പ്രസ്തുത ചടങ്ങില്‍ എം സി വൈ എം ട്രഷറാര്‍ ഷിഫിന്‍ ഫിലിപ്പ്‌, ടൂര്‍ണമെന്റ് മാനേജര്‍ സന്തോഷ്‌ കോശി, ടൂര്‍ണമെന്റ് അഡ്വൈസര്‍ ജിമ്മി ഇടിക്കുള, കെ എം ആര്‍ എം ജനറല്‍ സെക്രട്ടറി ജുബിന്‍ മാത്യു, ട്രഷറര്‍ റിജു പി രാജു , അഡ്വൈസറി ബോര്‍ഡ്‌ ചെയര്‍മാന്‍ ബാബുജി ബെത്തേരി, മറ്റ്‌ കെ എം ആര്‍ എം കമ്മറ്റി അംഗങ്ങള്‍, മുന്‍കാല ഭാരവാഹികള്‍, സീനിയര്‍ അംഗങ്ങള്‍, എം സി വൈ എം ന്റെ സജീവ അംഗങ്ങളും സീനിയര്‍ അംഗങ്ങളും ഉള്‍പ്പെടെ 150 ല്‍ അധികം ആളുകള്‍ സന്നിഹിതരായിരുന്നു.

കുവൈറ്റ്‌ സിറ്റി: കുവൈറ്റിലെ‌ മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് (എം സി വൈ എം) വര്‍ഷംതോറും നടത്തിവരുന്ന യുവ ടി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സീസണ്‍-7 നില്‍ കൊച്ചിന്‍ ഹരിക്കന്‍സ് ജേതാക്കള്‍ ആയി. യുവ ചലഞ്ചേഴ്‌സ് കുവൈറ്റിനെ തോല്‍പ്പിച്ചാണ് മുന്‍ ചാമ്ബ്യന്മാരായ കൊച്ചിന്‍ ഹരിക്കന്‍സ് ഈ വര്‍ഷം കപ്പ്‌ നിലനിര്‍ത്തിയത്‌. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത യുവ ചലഞ്ചേഴ്‌സ് നിശ്ചിത 12 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സ് സ്കോര്‍ ചെയ്യാനേ സാധിച്ചുള്ളു. മറുപടി ബാറ്റിംഗിനിറങ്ങിയ കൊച്ചിന്‍ ഹരിക്കന്‍സ് 6 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ വിജയ ലക്ഷ്യത്തില്‍ എത്തി. കൊച്ചിന്‍ ഹരിക്കന്‍സിന്റെ സുഭാഷ് ആണ് മാന്‍ ഓഫ് ദി മാച്ച്‌, മാന്‍ ഓഫ് ദി സീരീസ് ആയി ഹരിക്കന്‍സിന്റെ തന്നെ അരുണ്‍ രാജിനെ തിരഞ്ഞെടുത്തു. ടൂര്‍ണ്ണമെന്റിലുടെനീളം മികച്ച പ്രകടനം കാഴ്ചവെച്ച അല്‍ മുള്ള ടീമാണ് ഈ വര്‍ഷത്തെ ഫെയര്‍ പ്ലേ അവാര്‍ഡ് സ്വന്തമാക്കിയത്‌.

Rev. Fr ജോണ് തുണ്ടിയതിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സമാപന ചടങ്ങില്‍ എം സി വൈ എം സെക്രട്ടറി ഷിനു ജോണ്‍ സ്വാഗതം ആശംസിച്ചു. എം സി വൈ എം പ്രസിഡന്റ് ജൂബി ജോര്‍ജ് അധ്യക്ഷത വഹിച്ചു. മാതൃ സഘടനയായ കുവൈറ്റ്‌ മലങ്കര റൈറ്റ് മൂവ്മെന്റ് (കെ.എം ആര്‍ എം) പ്രസിഡന്റ് ജോജിമോന്‍, ജനറല്‍ സെക്രട്ടറി ജൂബിന്‍ മാത്യു, ടൂര്‍ണമെന്റ് രക്ഷാധികാരി ഷിബു ജേക്കബ് എന്നിവര്‍ സംസാരിച്ചു. ടൂര്‍ണ്ണമെന്റിന്റെ പ്രധാന സ്പോണ്‍സേഴ്സ്‌ ആയ തൈബ ഹോസ്പിറ്റല്‍ മാര്‍ക്കറ്റിംഗ് & കമ്മ്യൂണിക്കേഷന്‍ മാനേജര്‍ ആന്‍ മേരിയും സഹ സ്പോണ്‍സേഴ്സ്‌ ആയ അമന്‍ എക്സ്ചേഞ്ച് മാര്‍ക്കറ്റിംഗ് മാനേജര്‍ മത്തായി തങ്കച്ചന്‍ എന്നിവര്‍ സന്നിഹിതര്‍ ആയിരുന്നു.

സമ്മാനദാന ചടങ്ങനിടയില്‍ കുവൈറ്റിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്‌ തൈബ ഹോസ്പിറ്റലിന്റെ ഇന്‍ഫെക്ഷന്‍ കണ്ട്രോള്‍ ഓഫീസര്‍ എബി മാനുവല്‍ കൊറോണ വൈറസിനെപ്പറ്റിയുള്ള ഒരു ബോധവല്‍ക്കരണ ക്ലാസ്സ്‌ നല്‍കുകയുണ്ടായി. ടൂര്‍ണമെന്റ് കണ്‍വീനര്‍ ഷിബു പാപ്പച്ചന്‍ നന്ദി അര്‍പ്പിച്ചു. പ്രസ്തുത ചടങ്ങില്‍ എം സി വൈ എം ട്രഷറാര്‍ ഷിഫിന്‍ ഫിലിപ്പ്‌, ടൂര്‍ണമെന്റ് മാനേജര്‍ സന്തോഷ്‌ കോശി, ടൂര്‍ണമെന്റ് അഡ്വൈസര്‍ ജിമ്മി ഇടിക്കുള, കെ എം ആര്‍ എം ജനറല്‍ സെക്രട്ടറി ജുബിന്‍ മാത്യു, ട്രഷറര്‍ റിജു പി രാജു , അഡ്വൈസറി ബോര്‍ഡ്‌ ചെയര്‍മാന്‍ ബാബുജി ബെത്തേരി, മറ്റ്‌ കെ എം ആര്‍ എം കമ്മറ്റി അംഗങ്ങള്‍, മുന്‍കാല ഭാരവാഹികള്‍, സീനിയര്‍ അംഗങ്ങള്‍, എം സി വൈ എം ന്റെ സജീവ അംഗങ്ങളും സീനിയര്‍ അംഗങ്ങളും ഉള്‍പ്പെടെ 150 ല്‍ അധികം ആളുകള്‍ സന്നിഹിതരായിരുന്നു.

 



Latest

Copyrights@2016.