latest

കോവിഡ്​-19 ചൈനക്ക്​ പുറത്തേക്ക്​ അതിവേഗം പടരുന്നു ; ഇറാനില്‍ 210 മരണം

Tiju Kannampally  ,  2020-02-28 11:11:00pmm

 

ബെയ്​ജിങ്​: ചൈനയില്‍ നിന്നും പടര്‍ന്നു പിടിച്ച കോവിഡ്​ 19 മറ്റു രാജ്യങ്ങളിലേക്കും പടര്‍ന്നുകയറുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്‍പ്പെടെ 57ഓളം രാജ്യങ്ങളില്‍ കൊറോണ പടര്‍ന്നുപിടിച്ചത്​ ആ​േഗാള സാമ്ബത്തിക രംഗത്തെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്​. വൈറസ്​ ബാധയില്‍ ലോകാരോഗ്യ സംഘടന ആശങ്ക പങ്കുവെച്ചു. ചൈനക്ക്​ പുറത്ത്​ അതിവേഗം പടരുന്ന സാഹചര്യമാണ്​ നിലവിലുള്ളത്​. ലോകമെമ്ബാടും പടരുന്ന ആഗോള ദുരന്തമായി കൊറോണ മാറിയെന്നും അവര്‍ അറിയിച്ചു.
ഇറ്റലി​യിലേക്ക്​ യാത്ര ചെയ്യുന്നതിന്​ മുന്നറിയിപ്പ്​
ഇറ്റലിയില്‍ കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനെ തുടര്‍ന്ന്​ യു.എസ്​ സ​്​റ്റേറ്റ്​ വിഭാഗം അവിടേക്ക്​ യാത്രചെയ്യുന്നവര്‍ക്കായി മുന്നറിയിപ്പ്​ നല്‍കി. വൈറസ്​ ഉത്​ഭവ കേന്ദ്രമായ ചൈനയി​​േലക്കും അവിടെനിന്ന്​ ഇറ്റലിയിലേക്കും മറ്റു രാജ്യങ്ങളിലേക്കും സഞ്ചരിക്കുന്നവരുമായി അടുത്തിടപെടാനുളള സാഹചര്യമുണ്ട്​. ഇത്​ ഇറ്റലിയില്‍​ ഉള്‍പ്പെടെ വൈറസ്​ പടരാന്‍ കാരണമായതായും യു.എസ്​ സ്​റ്റേറ്റ്​ വിഭാഗം അറിയിച്ചു. ഇതുവരെ ഇറ്റലിയില്‍ 650 കൊറോണ കേസുകളാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. 17 പേര്‍ മരിക്കുകയും ചെയ്​തു. ഉത്​ഭവ കേന്ദ്രമായ ചൈനയെ കൂടാതെ വൈറസ്​ പടര്‍ന്നു പിടിച്ച രാജ്യമാണ്​ ഇറ്റലി.
ചൈനയില്‍ മരണം 2836 ആയി
ചൈനയില്‍ വെള്ളിയാഴ്​ച 47പേര്‍ മരിച്ചതായി ചൈനീസ്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2836 പേരാണ്​ ഇതുവരെ രാജ്യത്ത്​ മരിച്ചത്​. 427പുതിയ കേസുകള്‍ റിപ്പോര്‍ട്ട്​ ​ചെയ്​തു. ലോകമെമ്ബാടും ഇതുവരെ 83,000 പേര്‍ക്കാണ്​ കൊറോണ ബാധിച്ചത്​. ഇതില്‍ ചൈനയില്‍ മാത്രം 79,251 പേര്‍ക്കും.
ദക്ഷിണ കൊറിയയില്‍ പുതുതായി 594 പേര്‍ക്ക്​ വൈറസ്​ ബാധ
ദക്ഷിണ കൊറിയയില്‍ പുതുതായി 594 പേര്‍ക്ക്​ രോഗം സ്​ഥിരീകരിച്ചതായി കൊറിയ സെ​േന്‍റര്‍സ്​ ഫോര്‍ ഡിസീസ്​ കണ്‍ട്രോള്‍ ആന്‍ഡ്​ പ്രിവന്‍ഷന്‍ (കെ.സി.ഡി.സി) അറിയിച്ചു. ഇതുവരെ 2931 പേര്‍ക്കാണ്​ ഇവിടെ കൊറോണ ബാധിച്ചത്​.
കാലിഫോര്‍ണിയയില്‍ വീണ്ടും കൊറോണ
യു.എസിലെ കാലിഫോര്‍ണിയയില്‍ രണ്ടാമതൊരാള്‍ക്ക്​ കൂടി കൊറോണ വൈറസ്​ ബാധ സ്​ഥിരീകരിച്ചു. രാജ്യത്തിന്​ പുറത്തേക്ക്​ പോകാത്ത ഒരാള്‍ക്കാണ്​ രോഗം സ്​ഥിരീകരിച്ചതെന്ന്​ യു.എസ്​ ആരോഗ്യ വിഭാഗം ഡയറക്​ടര്‍ അറിയിച്ചു. കൊറോണ ബാധിച്ച സ്​ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ആരോഗ്യവിഭാഗം അറിയിച്ചു.
ജപ്പാനില്‍ രണ്ടു ദക്ഷിണ കൊറിയക്കാര്‍ക്ക്​ കൊറോണ ബാധ
ഇന്ത്യക്കാരടക്കം 3711 പേരുമായി യോ​േകാഹാമയില്‍ പിടിച്ചിട്ടിരിക്കുന്ന ജപ്പാന്‍ ആഡംബര വിനോദ കപ്പല്‍ ഡയമണ്ട്​ പ്രിന്‍സസില്‍ രണ്ടു​ ദക്ഷിണാഫ്രിക്കക്കാര്‍ക്ക്​ കൂടി കൊറോണ ബാധ സ്​ഥിരീകരിച്ചു. ജപ്പാനില്‍ ചികിത്സയിലാണ്​ രണ്ടുപേരുമെന്ന്​ ജപ്പാന്‍ ആരോഗ്യവിഭാഗം അറിയിച്ചു.
ഇറാനില്‍ 210 മരണം
കൊറോണ ബാധിച്ച്‌​ ഇറാനില്‍ മരിച്ചവരുടെ എണ്ണം 210 ആയി. രാജ്യ തലസ്​ഥാനമായ തെഹ്​റാനിലാണ്​ കൂടുതല്‍ പേര്‍ക്കും കൊറോണ ബാധിച്ചിരിക്കുന്നത്​. അതേസമയം 34 പേരാണ്​ രോഗം ബാധിച്ച്‌​ മരിച്ചതെന്ന്​ ഇറാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്​ചയിലെ പ്രാര്‍ഥനകള്‍ക്ക്​ ഉള്‍പ്പെടെ ഇവിടെ നിരോധനം ഏര്‍പ്പെടുത്തി. ഇറാനിലെ വൈറസ്​ ബാധയുടെ ഉത്​ഭവം ഇതുവരെ കണ്ടെത്താനായിട്ടില്ല. വൈസ്​ പ്രസിഡന്‍റ്​ മസൗമെ എബ്​തെക്കര്‍, ആരോഗ്യമന്ത്രി ഇറാജ്​ ഹരീര്‍ച്ചി എന്നിവര്‍ക്കും രണ്ട്​ പാര്‍ല​െമന്‍റ്​ അംഗങ്ങള്‍ക്കും കഴിഞ്ഞദിവസം കൊറോണ സ്​ഥിരീകരിച്ചിരുന്നു. 500ല്‍ അധികം പേര്‍ക്കാണ്​ രാജ്യത്ത്​ കൊറോണ ബാധിച്ചത്​.

ബെയ്​ജിങ് ​: ചൈനയില്‍ നിന്നും പടര്‍ന്നു പിടിച്ച കോവിഡ്​ 19 മറ്റു രാജ്യങ്ങളിലേക്കും പടര്‍ന്നുകയറുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്‍പ്പെടെ 57ഓളം രാജ്യങ്ങളില്‍ കൊറോണ പടര്‍ന്നുപിടിച്ചത്​ ആ​േഗാള സാമ്ബത്തിക രംഗത്തെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്​. വൈറസ്​ ബാധയില്‍ ലോകാരോഗ്യ സംഘടന ആശങ്ക പങ്കുവെച്ചു. ചൈനക്ക്​ പുറത്ത്​ അതിവേഗം പടരുന്ന സാഹചര്യമാണ്​ നിലവിലുള്ളത്​. ലോകമെമ്ബാടും പടരുന്ന ആഗോള ദുരന്തമായി കൊറോണ മാറിയെന്നും അവര്‍ അറിയിച്ചു. ഇറ്റലിയില്‍ കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനെ തുടര്‍ന്ന്​ യു.എസ്​ സ​്​റ്റേറ്റ്​ വിഭാഗം അവിടേക്ക്​ യാത്രചെയ്യുന്നവര്‍ക്കായി മുന്നറിയിപ്പ്​ നല്‍കി.

വൈറസ്​ ഉത്​ഭവ കേന്ദ്രമായ ചൈനയി​​േലക്കും അവിടെനിന്ന്​ ഇറ്റലിയിലേക്കും മറ്റു രാജ്യങ്ങളിലേക്കും സഞ്ചരിക്കുന്നവരുമായി അടുത്തിടപെടാനുളള സാഹചര്യമുണ്ട്​. ഇത്​ ഇറ്റലിയില്‍​ ഉള്‍പ്പെടെ വൈറസ്​ പടരാന്‍ കാരണമായതായും യു.എസ്​ സ്​റ്റേറ്റ്​ വിഭാഗം അറിയിച്ചു. ഇതുവരെ ഇറ്റലിയില്‍ 650 കൊറോണ കേസുകളാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. 17 പേര്‍ മരിക്കുകയും ചെയ്​തു. ഉത്​ഭവ കേന്ദ്രമായ ചൈനയെ കൂടാതെ വൈറസ്​ പടര്‍ന്നു പിടിച്ച രാജ്യമാണ്​ ഇറ്റലി.

ചൈനയില്‍ മരണം 2836 ആയി

ചൈനയില്‍ വെള്ളിയാഴ്​ച 47പേര്‍ മരിച്ചതായി ചൈനീസ്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2836 പേരാണ്​ ഇതുവരെ രാജ്യത്ത്​ മരിച്ചത്​. 427പുതിയ കേസുകള്‍ റിപ്പോര്‍ട്ട്​ ​ചെയ്​തു. ലോകമെമ്ബാടും ഇതുവരെ 83,000 പേര്‍ക്കാണ്​ കൊറോണ ബാധിച്ചത്​. ഇതില്‍ ചൈനയില്‍ മാത്രം 79,251 പേര്‍ക്കും. ദക്ഷിണ കൊറിയയില്‍ പുതുതായി 594 പേര്‍ക്ക്​ വൈറസ്​ ബാധ ദക്ഷിണ കൊറിയയില്‍ പുതുതായി 594 പേര്‍ക്ക്​ രോഗം സ്​ഥിരീകരിച്ചതായി കൊറിയ സെ​േന്‍റര്‍സ്​ ഫോര്‍ ഡിസീസ്​ കണ്‍ട്രോള്‍ ആന്‍ഡ്​ പ്രിവന്‍ഷന്‍ (കെ.സി.ഡി.സി) അറിയിച്ചു. ഇതുവരെ 2931 പേര്‍ക്കാണ്​ ഇവിടെ കൊറോണ ബാധിച്ചത്​.

കാലിഫോര്‍ണിയയില്‍ വീണ്ടും കൊറോണ

യു.എസിലെ കാലിഫോര്‍ണിയയില്‍ രണ്ടാമതൊരാള്‍ക്ക്​ കൂടി കൊറോണ വൈറസ്​ ബാധ സ്​ഥിരീകരിച്ചു. രാജ്യത്തിന്​ പുറത്തേക്ക്​ പോകാത്ത ഒരാള്‍ക്കാണ്​ രോഗം സ്​ഥിരീകരിച്ചതെന്ന്​ യു.എസ്​ ആരോഗ്യ വിഭാഗം ഡയറക്​ടര്‍ അറിയിച്ചു. കൊറോണ ബാധിച്ച സ്​ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ആരോഗ്യവിഭാഗം അറിയിച്ചു.

ജപ്പാനില്‍ രണ്ടു ദക്ഷിണ കൊറിയക്കാര്‍ക്ക്​ കൊറോണ ബാധ

ഇന്ത്യക്കാരടക്കം 3711 പേരുമായി യോ​േകാഹാമയില്‍ പിടിച്ചിട്ടിരിക്കുന്ന ജപ്പാന്‍ ആഡംബര വിനോദ കപ്പല്‍ ഡയമണ്ട്​ പ്രിന്‍സസില്‍ രണ്ടു​ ദക്ഷിണാഫ്രിക്കക്കാര്‍ക്ക്​ കൂടി കൊറോണ ബാധ സ്​ഥിരീകരിച്ചു. ജപ്പാനില്‍ ചികിത്സയിലാണ്​ രണ്ടുപേരുമെന്ന്​ ജപ്പാന്‍ ആരോഗ്യവിഭാഗം അറിയിച്ചു.

ഇറാനില്‍ 210 മരണം

കൊറോണ ബാധിച്ച്‌​ ഇറാനില്‍ മരിച്ചവരുടെ എണ്ണം 210 ആയി. രാജ്യ തലസ്​ഥാനമായ തെഹ്​റാനിലാണ്​ കൂടുതല്‍ പേര്‍ക്കും കൊറോണ ബാധിച്ചിരിക്കുന്നത്​. അതേസമയം 34 പേരാണ്​ രോഗം ബാധിച്ച്‌​ മരിച്ചതെന്ന്​ ഇറാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്​ചയിലെ പ്രാര്‍ഥനകള്‍ക്ക്​ ഉള്‍പ്പെടെ ഇവിടെ നിരോധനം ഏര്‍പ്പെടുത്തി. ഇറാനിലെ വൈറസ്​ ബാധയുടെ ഉത്​ഭവം ഇതുവരെ കണ്ടെത്താനായിട്ടില്ല. വൈസ്​ പ്രസിഡന്‍റ്​ മസൗമെ എബ്​തെക്കര്‍, ആരോഗ്യമന്ത്രി ഇറാജ്​ ഹരീര്‍ച്ചി എന്നിവര്‍ക്കും രണ്ട്​ പാര്‍ല​െമന്‍റ്​ അംഗങ്ങള്‍ക്കും കഴിഞ്ഞദിവസം കൊറോണ സ്​ഥിരീകരിച്ചിരുന്നു. 500ല്‍ അധികം പേര്‍ക്കാണ്​ രാജ്യത്ത്​ കൊറോണ ബാധിച്ചത്​.

 



Latest

Copyrights@2016.