latest

കുവൈത്തിന്റെ ദേശീയ ദിനത്തില്‍ ബിഡികെ രക്തദാനക്യാമ്ബ് സംഘടിപ്പിച്ചു

Tiju Kannampally  ,  2020-02-27 09:46:20pmm

 

കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ /വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്റര്‍ ഫെബ്രുവരി 26 ന് ജാബ്രിയ സെന്ട്രല്‍ ബ്ലഡ് ബാങ്കില്‍ വച്ച്‌ സന്നദ്ധ രക്തദാനക്യാമ്ബ് സംഘടിപ്പിച്ചു.
കുവൈത്തിലെ ആശങ്കപ്പെടുത്തുന്ന നിലവിലെ സാഹചര്യത്തിലും നിരവധി പ്രവാസികളാണ് അന്നം തരുന്ന നാടിന് ഐക്യദാര്‍ഢ്യവുമായി എത്തി രക്തദാനവും, പ്ലേറ്റ്ലറ്റ് ദാനവും നിര്‍വ്വഹിച്ചത്.
കൊറോണ വൈറസ് കേസുകള്‍ കുവൈത്തില്‍ സ്ഥിരീകരിച്ചതുമൂലമുണ്ടായേക്കാവുന്ന രക്തദാതാക്കളുടെ ദൌര്‍ലഭ്യം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി രക്തദാനക്യാമ്ബ് സംഘടിപ്പിച്ചത്.

കുവൈത്ത് സിറ്റി : കുവൈത്ത് ദേശീയ /വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്റര്‍ ഫെബ്രുവരി 26 ന് ജാബ്രിയ സെന്ട്രല്‍ ബ്ലഡ് ബാങ്കില്‍ വച്ച്‌ സന്നദ്ധ രക്തദാനക്യാമ്ബ് സംഘടിപ്പിച്ചു. കുവൈത്തിലെ ആശങ്കപ്പെടുത്തുന്ന നിലവിലെ സാഹചര്യത്തിലും നിരവധി പ്രവാസികളാണ് അന്നം തരുന്ന നാടിന് ഐക്യദാര്‍ഢ്യവുമായി എത്തി രക്തദാനവും, പ്ലേറ്റ്ലറ്റ് ദാനവും നിര്‍വ്വഹിച്ചത്. കൊറോണ വൈറസ് കേസുകള്‍ കുവൈത്തില്‍ സ്ഥിരീകരിച്ചതുമൂലമുണ്ടായേക്കാവുന്ന രക്തദാതാക്കളുടെ ദൌര്‍ലഭ്യം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി രക്തദാനക്യാമ്ബ് സംഘടിപ്പിച്ചത്.

കൂടാതെ രക്തദാനമെന്നത് സുരക്ഷിതമായ ഒരു പ്രക്രിയയാണെന്ന് സമൂഹത്തെ ബോധവല്‍ക്കരിക്കുകയെന്നതും ബിഡികെ യുടെ ക്യാമ്ബുകളുടെ ലക്ഷ്യമാണ്. ക്യാമ്ബില്‍ പങ്കെടുത്ത എല്ലാവര്‍ക്കും, ക്യാമ്ബിന് മുന്നോടിയായി സംഘാടകര്‍ സുരക്ഷാ മാസ്കുകള്‍ വിതരണം ചെയ്തു. രാജ്യത്ത് കൊറോണ വൈറസ് കേസുകള്‍ സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ രക്തദാതാക്കളെയെല്ലാം തെര്‍മ്മല്‍ സ്കാനിങ് ക്യാമറയുടെ നിരീക്ഷണത്തിലാണ് ബ്ലഡ് ബാങ്കില്‍ പ്രവേശിപ്പിക്കുന്നത്. പ്രതികൂലസാഹചര്യത്തിലും രക്തദാനത്തിന് മുന്നിട്ടിറങ്ങിയ എല്ലാ രക്തദാതാക്കളും, സന്നദ്ധപ്രവര്‍ത്തകരും പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു.

 



Latest

Copyrights@2016.