latest

ചൈതന്യ കാര്‍ഷികമേള ഭക്ഷ്യസുരക്ഷ സന്ദേശ യാത്രയ്ക്ക് കടുത്തുരുത്തി മേഖലയില്‍ സ്വീകരണം സംഘടിപ്പിച്ചു

Tiju Kannampally  ,  2019-10-18 04:09:48amm

ചൈതന്യ കാര്‍ഷികമേള ഭക്ഷ്യസുരക്ഷ സന്ദേശ യാത്രയ്ക്ക്
കടുത്തുരുത്തി മേഖലയില്‍ സ്വീകരണം സംഘടിപ്പിച്ചു
കോട്ടയം:  21-ാമത് ചൈതന്യ കാര്‍ഷികമേളയ്ക്കും സ്വാശ്രയ സംഘ മഹോത്സവത്തിനും മുന്നോടിയായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന ഭക്ഷ്യസുരക്ഷ വിളംബര സന്ദേശ യാത്രയ്ക്ക് കടുത്തുരുത്തിമേഖലയുടെ നേതൃത്വത്തില്‍ സ്വീകരണം സംഘടിപ്പിച്ചു. കടുത്തുരുത്തിയില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിന്റെ ഉദ്ഘാടനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. കടുത്തുരുത്തി സെന്റ്  മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ച് വികാരി റവ. ഫാ. എബ്രാഹം പറമ്പേട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ . മാത്യൂസ് വലിയപുത്തന്‍പുരയില്‍, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജിന്‍സി എലിസബത്ത്, കടുത്തുരുത്തി മേഖല ഫെഡറേഷന്‍ ഭാരവാഹി ജോയ്‌സ് കാനാട്ട്, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ ലൈല ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. ഗ്രാമതല അനിമേറ്റേഴ്‌സ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സ്വീകരണത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങളും സമ്മാന വിതരണവും  നടത്തപ്പെട്ടു.  കൗതുകമുണര്‍ത്തുന്ന തോടൊപ്പം  ഭക്ഷ്യസുരക്ഷ സന്ദേശം പകര്‍ന്ന് നല്‍കുന്ന പിടക്കോഴിയും കുഞ്ഞുങ്ങളുമാണ് പ്രചരണ വാഹനത്തില്‍ കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെയും കൃഷി വകുപ്പിന്റെയും പങ്കാളിത്തത്തോടെ നവംബര്‍ 20 മുതല്‍ 24 വരെ തീയതികളില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററിലാണ് കാര്‍ഷികമേള നടത്തപ്പെടുന്നത്.

Latest

Copyrights@2016.