latest

ഹ്യൂസ്റ്റണ്‍: ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ മാതാവിന്റെ തിരുനാള്‍ | Live on KVTV

Saju Kannampally  ,  2019-10-16 08:55:41pmm റിപ്പോർട്ട് : ജിമ്മി കുന്നശ്ശേരി

ഹ്യൂസ്റ്റണ്‍: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോന ദൈവാലയത്തില്‍ ജപമാല മാസാചരണവും ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളും 2019 ഒക്ടോബര്‍ 17 മുതല്‍ 28 വരെ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. ഒക്ടോബര്‍ 17 വ്യാഴാഴ്ച മുതല്‍ 24 വരെ വൈകുന്നേരം ജപമാല, വി.കുര്‍ബാന, നൊവേന. 25 വെളളിയാഴ്ച വൈകുന്നേരം 6.30 ന് തിരുനാള്‍ കൊടിയേറ്റ്, ലദീഞ്ഞ് വി.കുര്‍ബാന, ലദീഞ്ഞ് റവ.ഫാ.സണ്ണി പ്‌ളാമൂട്ടില്‍. 26 ശനിയാഴ്ച വൈകുന്നേരം 6.30 ന് റവ.ഫാ.ജോസ് ചിറപ്പുറത്തിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി.കുര്‍ബാന. തൂടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, പരി.കുര്‍ബാനയുടെ ആശീര്‍വാദം. പ്രധാന തിരുനാള്‍ ദിനമായ ഒക്ടോബര്‍ 27 ഞായറാഴ്ച രാവിലെ 9.30 ന് റവ.ഫാ.ലൂക്ക് പടിക്കവീട്ടിലിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ. റവ.ഫാ. ബിനോയി നാരമംഗലത്ത് വചന സന്ദേശം നല്‍കും. 11.45 ന് തിരുനാള്‍ പ്രദക്ഷിണം, പരി.കുര്‍ബാനയുടെ ആശീര്‍വാദം. വൈകുന്നേരം 6.30 ന് കലാസന്ധ്യ. 28 തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് വി.കുര്‍ബാന (പരേതസ്മരണ) റവ.ഫാ.ജോസ് തറയില്‍.






Latest

Copyrights@2016.