latest

KCYL ചിക്കാഗോ ജൂബിലി സംഗമം ഓൺലൈനിൽ രെജിസ്റ്റർ ചെയ്യാം

Saju Kannampally  ,  2019-10-16 08:31:58pmm

ചിക്കാഗോ : കെ സി വൈ എൽ 50 വർഷത്തിന്റെ ജൂബിലി സമ്മേളനം " തലമുറകളുടെ സംഗമം " ഓൺലൈനായി രെജിസ്റ്റർ ചെയ്യാവുന്നതാണ്. ഓൺലൈൻ രെജിസ്ട്രേഷൻ കമ്മറ്റിയുടെ ചെയർമാനായി സിബി കൈതക്കത്തൊട്ടിയും കൺവീനർ ആയി ഷോൺ മുല്ലപ്പള്ളിയും  പ്രവർത്തിക്കും, ഓൺലൈനിൽ രെജിസ്റ്റർ ചെയ്യുന്നവർ തങ്ങളുടെ യഥാർത്ത വിവരങ്ങൾ നൽകിയതിന് ശേഷം കമ്മറ്റി രെജിസ്ട്രേഷൻ അംഗീകരിച്ചുകൊണ്ടുള്ള ഇമെയിൽ വന്നാൽ മാത്രമേ രെജിസ്ട്രേഷൻ പൂർത്തിയാകുകയുള്ളു. ഓൺലൈനിൽ സിംഗിൾ, ഫാമിലി , ഹോട്ടൽ എന്നീ രിതിയിൽ രെജിസ്റ്റർ ചെയ്യാവുന്നതാണ്. ഹോട്ടൽ എടുക്കുന്നവർക്ക് ദിവസവും 4 ബ്രേക്ഫാസ്റ് കൂപ്പണുകളും, പരമാവധി 4 പേർക്ക് ഒരു റൂം ഉപയോഗിക്കാവുന്നതാണ്. ഓൺലൈനിൽ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ www.kcylglobalmeet.com
  എന്ന വെബ്സൈറ്റ് വഴി രെജിസ്റ്റർ ചെയ്യാവുന്നതാണ്.

വിദേശത്തും അമേരിക്കയിലെ വിവിത സ്റ്റേറ്റുകളിലും ഉള്ളവർക്ക് സൗകര്യ പ്രദമായ രീതിയിലാണ് രെജിസ്ട്രേഷൻ ഓൺലൈനിൽ ക്രമീകരിച്ചിരിക്കുന്നത്.  



Latest

Copyrights@2016.