latest

മരടിലെ ഫ്ലാറ്റുകള്‍ ഒഴിയാനുള്ള സമയപരിധി ഇന്ന്

Editor  ,  2019-09-14 08:40:54pmm

കൊച്ചി∙ മരടിലെ ഫ്ലാറ്റുകള്‍ ഒഴിയാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിക്കാനിരിക്കെ താമസക്കാരെ മാറ്റുന്ന വിഷയത്തില്‍ പരസ്പരം പഴിചാരുകയാണ് ജില്ലാ ഭരണകൂടവും നഗരസഭയും. ഉത്തരവാദിത്തം ആര് ഏറ്റെടുക്കും എന്നതിലാണ് ആശയക്കുഴപ്പം. ഒഴിപ്പിക്കല്‍ നോട്ടിസിനെതിരെ ഫ്ലാറ്റ് ഉടമകള്‍ നാളെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. ഒഴിപ്പിക്കൽ നോട്ടിസ് നിയമാനുസൃതമല്ലെന്നു വാദിച്ചാകും ഹർജി. അതേസമയം, പ്രതിഷേധം ശക്തമാക്കി ഫ്ലാറ്റ് ഉടമകൾ നഗരസഭയ്ക്കു മുന്നിൽ റിലേ സത്യഗ്രഹം തുടങ്ങി. പ്രവൃത്തി സമയത്തു നഗരസഭയ്ക്കു മുന്നിലും ബാക്കി സമയങ്ങളിൽ കുണ്ടന്നൂർ എച്ച്ടുഒ ഹോളിഫെയ്ത്ത് ഫ്ലാറ്റ് പരിസരത്തുമാണു സമരം. 
മരട് ഫ്ലാറ്റിൽ നഗരസഭയുടെ ഒളിച്ചുകളി; മാറ്റി പാര്‍പ്പിക്കേണ്ടവരുടെ വിവരം കലക്ടർക്ക് നല്‍കിയില്ല
TOP NEWS

നഗരസഭയുടെ നോട്ടിസ് പ്രകാരം മരടിലെ ഫ്ലാറ്റുകള്‍ ഒഴിയാനുള്ള താമസക്കാരുടെ സമയം ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കുക . ഒഴിയില്ലെന്ന ഉറച്ച നിലപാടില്‍ സമരവുമായി മുന്നോട്ട് പോവുകയാണ് ഫ്ലാറ്റ് ഉടമകള്‍. നഗരസഭയുടെ നോട്ടിസ് കൈപ്പറ്റിയ ചിലര്‍ ഒഴിയില്ലെന്ന് രേഖമൂലം അറിയിച്ചിട്ടുമുണ്ട്. സമരം ചെയ്യുന്ന താമസക്കാർക്കു പിന്തുണയുമായി രാഷ്ട്രീയ, സംഘടനാ നേതാക്കൾ മരടിലേക്ക് ഒഴുകുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ബിജെപി ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ തുടങ്ങിയവർ സമരം ചെയ്യുന്നവരെ സന്ദർശിച്ചിരുന്നു.
375 കുടുംബങ്ങളാണ് ഫ്ലാറ്റുകളിലുള്ളത്. ഒഴിപ്പിക്കുകയാണെങ്കിൽ ഇവരെ താമസിപ്പിക്കാനായി സമീപ പ്രദേശങ്ങളിലെ ഒഴിഞ്ഞ ഫ്ലാറ്റുകൾ, മറ്റു കെട്ടിടങ്ങൾ, ക്യാംപുകൾ പ്രവർത്തിപ്പിക്കാവുന്ന സ്കൂളുകൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ അതതു വില്ലേജ് ഓഫിസർമാർ കണയന്നൂർ തഹസിൽദാർക്കു സമർപ്പിച്ചിട്ടുണ്ട്. സർക്കാർ നിർദേശം അനുസരിച്ചുള്ള നടപടി മാത്രമാണു സ്വീകരിക്കുന്നതെന്ന് നഗരസഭാ സെക്രട്ടറി എം. ആരിഫ് ഖാൻ പറഞ്ഞു. ഫ്ലാറ്റുകൾ പൊളിക്കാൻ നഗരസഭ നൽകിയ പരസ്യത്തിനു ലഭിച്ച അപേക്ഷകൾ പരിശോധിച്ച് ചുരുക്കപ്പട്ടിക നാളെ പ്രസിദ്ധീകരിക്കും. ഉത്തരവാദിത്തം അങ്ങോട്ടും ഇങ്ങോട്ടും ചാരി ജില്ലാ ഭരണകൂടവും നഗരസഭയും മുന്നോട്ട് പോവുമ്പോള്‍ പതിനെട്ടിന് സംസ്ഥാന സര്‍ക്കാരിന് നല്‍കേണ്ട റിപ്പോര്‍ട്ട് എന്താകുമെന്നതിലും അനിശ്ചിതത്തമുണ്ട്. ഇരുപതിനാണ് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. 23ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണം.

കൊച്ചി : മരടിലെ ഫ്ലാറ്റുകള്‍ ഒഴിയാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിക്കാനിരിക്കെ താമസക്കാരെ മാറ്റുന്ന വിഷയത്തില്‍ പരസ്പരം പഴിചാരുകയാണ് ജില്ലാ ഭരണകൂടവും നഗരസഭയും. ഉത്തരവാദിത്തം ആര് ഏറ്റെടുക്കും എന്നതിലാണ് ആശയക്കുഴപ്പം. ഒഴിപ്പിക്കല്‍ നോട്ടിസിനെതിരെ ഫ്ലാറ്റ് ഉടമകള്‍ നാളെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. ഒഴിപ്പിക്കൽ നോട്ടിസ് നിയമാനുസൃതമല്ലെന്നു വാദിച്ചാകും ഹർജി. അതേസമയം, പ്രതിഷേധം ശക്തമാക്കി ഫ്ലാറ്റ് ഉടമകൾ നഗരസഭയ്ക്കു മുന്നിൽ റിലേ സത്യഗ്രഹം തുടങ്ങി. പ്രവൃത്തി സമയത്തു നഗരസഭയ്ക്കു മുന്നിലും ബാക്കി സമയങ്ങളിൽ കുണ്ടന്നൂർ എച്ച്ടുഒ ഹോളിഫെയ്ത്ത് ഫ്ലാറ്റ് പരിസരത്തുമാണു സമരം. 

നഗരസഭയുടെ നോട്ടിസ് പ്രകാരം മരടിലെ ഫ്ലാറ്റുകള്‍ ഒഴിയാനുള്ള താമസക്കാരുടെ സമയം ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കുക . ഒഴിയില്ലെന്ന ഉറച്ച നിലപാടില്‍ സമരവുമായി മുന്നോട്ട് പോവുകയാണ് ഫ്ലാറ്റ് ഉടമകള്‍. നഗരസഭയുടെ നോട്ടിസ് കൈപ്പറ്റിയ ചിലര്‍ ഒഴിയില്ലെന്ന് രേഖമൂലം അറിയിച്ചിട്ടുമുണ്ട്. സമരം ചെയ്യുന്ന താമസക്കാർക്കു പിന്തുണയുമായി രാഷ്ട്രീയ, സംഘടനാ നേതാക്കൾ മരടിലേക്ക് ഒഴുകുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ബിജെപി ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ തുടങ്ങിയവർ സമരം ചെയ്യുന്നവരെ സന്ദർശിച്ചിരുന്നു.

375 കുടുംബങ്ങളാണ് ഫ്ലാറ്റുകളിലുള്ളത്. ഒഴിപ്പിക്കുകയാണെങ്കിൽ ഇവരെ താമസിപ്പിക്കാനായി സമീപ പ്രദേശങ്ങളിലെ ഒഴിഞ്ഞ ഫ്ലാറ്റുകൾ, മറ്റു കെട്ടിടങ്ങൾ, ക്യാംപുകൾ പ്രവർത്തിപ്പിക്കാവുന്ന സ്കൂളുകൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ അതതു വില്ലേജ് ഓഫിസർമാർ കണയന്നൂർ തഹസിൽദാർക്കു സമർപ്പിച്ചിട്ടുണ്ട്. സർക്കാർ നിർദേശം അനുസരിച്ചുള്ള നടപടി മാത്രമാണു സ്വീകരിക്കുന്നതെന്ന് നഗരസഭാ സെക്രട്ടറി എം. ആരിഫ് ഖാൻ പറഞ്ഞു. ഫ്ലാറ്റുകൾ പൊളിക്കാൻ നഗരസഭ നൽകിയ പരസ്യത്തിനു ലഭിച്ച അപേക്ഷകൾ പരിശോധിച്ച് ചുരുക്കപ്പട്ടിക നാളെ പ്രസിദ്ധീകരിക്കും. ഉത്തരവാദിത്തം അങ്ങോട്ടും ഇങ്ങോട്ടും ചാരി ജില്ലാ ഭരണകൂടവും നഗരസഭയും മുന്നോട്ട് പോവുമ്പോള്‍ പതിനെട്ടിന് സംസ്ഥാന സര്‍ക്കാരിന് നല്‍കേണ്ട റിപ്പോര്‍ട്ട് എന്താകുമെന്നതിലും അനിശ്ചിതത്തമുണ്ട്. ഇരുപതിനാണ് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. 23ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണം.

Latest

Copyrights@2016.