latest

ന്യൂയോർക് ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ സെന്റ് മേരീസ് തിരുനാൾ.

Saju Kannampally  ,  2019-09-13 01:29:07pmm

 

ന്യൂയോർക് ക്നാനായ കാത്തലിക് മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ ഈ വർഷവും ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ ഏറ്റവും ഭംഗിയായി നടത്തുവാൻ പോകുന്ന കാര്യം സന്തോഷപൂർവം അറിയിക്കുന്നു. നൂറ്റിനാല് കുടുംബങ്ങൾ തിരുനാൾ ഏറ്റെടുത്തു നടത്തുവാൻ മുൻപോട്ടു വന്നതുതന്നെ മാതാവിനോടുള്ള പ്രത്യേക ഭക്തിയുടെയും പരിശുദ്ധ അമ്മയുടെ അനുഗ്രഹത്തിന്റെയും തെളിവാണെന്ന് നിസംശയം ഗ്രഹിക്കാവുന്നതാണ്. തദവസരത്തിൽ മാതാവിന്റെ അനുഗ്രഹം പ്രാപിക്കുന്നതിനും സമുദായ കൂട്ടായ്മക്കും ഏവരെയും ഹൃദയപൂർവം ക്ഷണിച്ചുകൊള്ളുന്നു 

 

 



Latest

Copyrights@2016.