latest

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വീട്ടില്‍ തീപ്പിടിത്തം

Editor  ,  2019-08-23 08:33:57pmm

കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഇടപ്പള്ളിയിലുള്ള വീടിന് തീപ്പിടിത്തം. വീടിന്റെ ഒരുമുറി പൂര്‍ണമായും കത്തിനശിച്ചു. വീടിന്റെ താഴത്തെ നിലയിലെ മുറിയിലാണ് തീപ്പിടിത്തം ഉണ്ടായത്.  ശ്രീശാന്തിന്റെ ഭാര്യയും കുട്ടിയും ജോലിക്കാരുമായിരുന്നു ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം നടന്നത്.
വീട്ടില്‍ നിന്ന് വലിയതോതിലുള്ള തീയും പുകയും ഉയരുന്നത് കണ്ട അയല്‍വാസികള്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.  ശ്രീശാന്തിന്റെ ഭാര്യയും കുട്ടികളുമുള്‍പ്പെടെ ഉള്ളവരെ ഗ്ലാസ് തുറന്ന് പുറത്തെത്തിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇവരെ പുറത്തെത്തിച്ചത്. ആര്‍ക്കും പരിക്കില്ല.

Latest

Copyrights@2016.