latest

മഹാരാഷ്ട്രയില്‍ നാല് നിലകെട്ടിടം തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു

Editor  ,  2019-08-23 08:27:36pmm

മുംബൈ: മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ നാലുനില കെട്ടിടം തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു. അഞ്ച്‌ പേര്‍ക്ക് പരിക്കേറ്റു. 15 ഓളം പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടപ്പുണ്ടന്നാണ് അറിയാന്‍ കഴിയുന്നത്. ദേശീയ ദുരന്ത നിവാരണ സേന (NDRF)യുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഭിവണ്ടിയിലെ ശാന്തി നഗറില്‍ ശനിയാഴ്ച പുലര്‍ച്ചയോടെയാണ് അപകടമുണ്ടായത്. നിയമവിരുദ്ധമായി നിര്‍മിച്ച ഈ കെട്ടിടത്തില്‍ നിന്നുംആളുകളെ ഒഴിപ്പിച്ചിരുന്നെങ്കിലും അനുവാദമില്ലാതെ താമസിച്ചവരാണ് ഇപ്പോള്‍ അപകടത്തില്‍പ്പെട്ടിരിക്കുന്നത്‌.



Latest

Copyrights@2016.