latest

ഹജ് തീർഥാടർക്കുള്ള സ്മാർട് കാർഡ് പദ്ധതി വരുന്നു

Tiju Kannampally  ,  2019-08-23 01:56:55amm

 

മക്ക∙ തീർഥാടർക്കുള്ള ഹജ് സ്മാർട് കാർഡ് പദ്ധതി 2020ൽ നിലവിൽ വരുമെന്ന്
ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. സ്മാർട്ട് കാർഡ് വഴി തീർഥാടകർക്ക് പണം
പിൻവലിക്കാനും സാധിക്കും.  പദ്ധതി നടപ്പാക്കുന്നതോടെ തീർഥാടകർക്ക്
പാസ്‌പോർട്ട് കൊണ്ടുനടക്കേണ്ടിവരില്ല. ഇതുപയോഗിച്ച് വിമാനത്താവളം അടക്കമുള്ള 
അതിർത്തി പ്രവേശന കവാടങ്ങളിലൂടെ ഹാജിമാർക്ക് സൗദിയിലേക്ക് പ്രവേശിക്കാം.
ഹോട്ടലുകളിലും തമ്പുകളിലും പ്രവേശിക്കുന്നതിനും ഇതു മതിയാകും.
മക്കയിലും പുണ്യസ്ഥലങ്ങളിലും വഴിതെറ്റുന്ന തീർഥാടകർക്കും സ്മാർട്ട് കാർഡ്
പദ്ധതി സഹായകമാകും. ഹജ് തീർഥാടകരുമായി ബന്ധപ്പെട്ട  സമഗ്ര വിവരങ്ങൾ 
ലഭ്യമാകുന്ന സ്മാർട് കാർഡ് പദ്ധതിയുടെ ഭാഗമായി മക്കയിലും പുണ്യസ്ഥലങ്ങളിലും
3000 ഇലക്‌ട്രോണിക് സ്‌ക്രീനുകൾ സ്ഥാപിക്കും. ഈ സ്‌ക്രീനുകളിൽ സ്മാർട് 
കാർഡുകൾ ഉപയോഗിച്ച് തങ്ങളുടെ താമസസ്ഥലങ്ങൾ എളുപ്പത്തിൽ കണ്ടെത്താൻ
സാധിക്കും. വഴിതെറ്റുന്ന തീർഥാടകരെ സഹായിക്കുന്ന ഗൈഡൻസ് സെന്ററുകളിലും
ഇത്തരം സ്‌ക്രീനുകളുണ്ടാകും.
കാർഡ് കൈവശമില്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷനിലൂടെയും മറ്റുള്ളവരുടെ 
സഹായമില്ലാതെ താമസസ്ഥലങ്ങൾ അറിയാമെന്നതാണ് നേട്ടം. അടുത്ത വർഷം
മുതൽ സൗദിയിലേക്ക് വരുന്നതിനു മുമ്പായി സ്വദേശങ്ങളിൽവച്ചു തന്നെ ഹജ്
തീർഥാടകർക്ക് സ്മാർട് കാർഡുകൾ വിതരണം ചെയ്യുമെന്ന് ഹജ്, ഉംറ 
മന്ത്രാലയത്തിലെ സാങ്കേതിക ഉപദേഷ്ടാവ് താരിഖ് അൽജാബിരി പറഞ്ഞു.

മക്ക : തീർഥാടർക്കുള്ള ഹജ് സ്മാർട് കാർഡ് പദ്ധതി 2020ൽ നിലവിൽ വരുമെന്ന്ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. സ്മാർട്ട് കാർഡ് വഴി തീർഥാടകർക്ക് പണം പിൻവലിക്കാനും സാധിക്കും.  പദ്ധതി നടപ്പാക്കുന്നതോടെ തീർഥാടകർക്ക്പാസ്‌പോർട്ട് കൊണ്ടുനടക്കേണ്ടിവരില്ല. ഇതുപയോഗിച്ച് വിമാനത്താവളം അടക്കമുള്ള അതിർത്തി പ്രവേശന കവാടങ്ങളിലൂടെ ഹാജിമാർക്ക് സൗദിയിലേക്ക് പ്രവേശിക്കാം. ഹോട്ടലുകളിലും തമ്പുകളിലും പ്രവേശിക്കുന്നതിനും ഇതു മതിയാകും. മക്കയിലും പുണ്യസ്ഥലങ്ങളിലും വഴിതെറ്റുന്ന തീർഥാടകർക്കും സ്മാർട്ട് കാർഡ് പദ്ധതി സഹായകമാകും. ഹജ് തീർഥാടകരുമായി ബന്ധപ്പെട്ട  സമഗ്ര വിവരങ്ങൾ ലഭ്യമാകുന്ന സ്മാർട് കാർഡ് പദ്ധതിയുടെ ഭാഗമായി മക്കയിലും പുണ്യസ്ഥലങ്ങളിലും 3000 ഇലക്‌ട്രോണിക് സ്‌ക്രീനുകൾ സ്ഥാപിക്കും.

ഈ സ്‌ക്രീനുകളിൽ സ്മാർട് കാർഡുകൾ ഉപയോഗിച്ച് തങ്ങളുടെ താമസസ്ഥലങ്ങൾ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും. വഴിതെറ്റുന്ന തീർഥാടകരെ സഹായിക്കുന്ന ഗൈഡൻസ് സെന്ററുകളിലും ഇത്തരം സ്‌ക്രീനുകളുണ്ടാകും. കാർഡ് കൈവശമില്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷനിലൂടെയും മറ്റുള്ളവരുടെ സഹായമില്ലാതെ താമസസ്ഥലങ്ങൾ അറിയാമെന്നതാണ് നേട്ടം. അടുത്ത വർഷം മുതൽ സൗദിയിലേക്ക് വരുന്നതിനു മുമ്പായി സ്വദേശങ്ങളിൽവച്ചു തന്നെ ഹജ് തീർഥാടകർക്ക് സ്മാർട് കാർഡുകൾ വിതരണം ചെയ്യുമെന്ന് ഹജ്, ഉംറ മന്ത്രാലയത്തിലെ സാങ്കേതിക ഉപദേഷ്ടാവ് താരിഖ് അൽജാബിരി പറഞ്ഞു.

 



Latest

Copyrights@2016.