latest

കേരള സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മാര്‍ത്തോമാ സഭ അധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമാ മെത്രാപ്പൊലീത്ത രംഗത്ത്.

Tiju Kannampally  ,  2019-07-09 04:54:56amm

 

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മാര്‍ത്തോമാ സഭ അധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമാ മെത്രാപ്പൊലീത്ത രംഗത്ത്. നവകേരള നിര്‍മ്മാണം വാഗ്ദാനത്തിലൊതുങ്ങി. എന്ത് കാട്ടിക്കൂട്ടിയാലും സര്‍ക്കാര്‍ സ്വയം ന്യായീകരിക്കുന്നത് അപലപനീയം ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 
മാര്‍ത്തോമാ സഭാ പ്രസിദ്ധീകരണമായ മലങ്കര സഭാതാരകയിലെ കത്തിലാണ് ജോസഫ് മാര്‍ത്തോമാ മെത്രാപ്പൊലീത്തയുടെ വിമര്‍ശനം. സര്‍ക്കാര്‍ വാഗ്ദാനങ്ങളില്‍ ജനം വിശ്വസിച്ചതിന്റെ ഫലമായിരുന്നു ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം. ആ വാഗ്ദാനങ്ങള്‍ വാഗ്ദാനങ്ങള്‍ മാത്രമാണെന്ന് തിരിച്ചറിഞ്ഞ ജനത്തിന്റെ പ്രതികരണമാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കണ്ടത്.
പ്രളയ ദുരിതാശ്വാസത്തിന് കോടിക്കണക്കിന് രൂപ ലഭിച്ചെങ്കിലും അതൊന്നും സര്‍ക്കാര്‍ ഉപയോഗിക്കുന്നില്ല. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മാറ്റിവെച്ച് സര്‍ക്കാര്‍ ഓഫീസുകള്‍ മോടി പിടിപ്പിക്കാനുള്ള നടപടികള്‍ അഭികാമ്യമല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ചില പ്രവണതകള്‍ നിര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ മെത്രാപ്പൊലീത്ത ആന്തൂര്‍ സംഭവത്തിലും സര്‍ക്കാരിനെ വിമര്‍ശിച്ചു.
കേരളാ കോണ്‍ഗ്രസിലെ അധികാര വടംവലി പാര്‍ട്ടിയെ തകര്‍ക്കുന്നതാണെന്നും മാര്‍ത്തോമാ സഭാ അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു. കുടുംബാവകാശം പോലെ അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത് അഭിലഷണീയമല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മാര്‍ത്തോമാ സഭ അധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമാ മെത്രാപ്പൊലീത്ത രംഗത്ത്. നവകേരള നിര്‍മ്മാണം വാഗ്ദാനത്തിലൊതുങ്ങി. എന്ത് കാട്ടിക്കൂട്ടിയാലും സര്‍ക്കാര്‍ സ്വയം ന്യായീകരിക്കുന്നത് അപലപനീയം ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാര്‍ത്തോമാ സഭാ പ്രസിദ്ധീകരണമായ മലങ്കര സഭാതാരകയിലെ കത്തിലാണ് ജോസഫ് മാര്‍ത്തോമാ മെത്രാപ്പൊലീത്തയുടെ വിമര്‍ശനം. സര്‍ക്കാര്‍ വാഗ്ദാനങ്ങളില്‍ ജനം വിശ്വസിച്ചതിന്റെ ഫലമായിരുന്നു ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം. ആ വാഗ്ദാനങ്ങള്‍ വാഗ്ദാനങ്ങള്‍ മാത്രമാണെന്ന് തിരിച്ചറിഞ്ഞ ജനത്തിന്റെ പ്രതികരണമാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കണ്ടത്.

പ്രളയ ദുരിതാശ്വാസത്തിന് കോടിക്കണക്കിന് രൂപ ലഭിച്ചെങ്കിലും അതൊന്നും സര്‍ക്കാര്‍ ഉപയോഗിക്കുന്നില്ല. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മാറ്റിവെച്ച് സര്‍ക്കാര്‍ ഓഫീസുകള്‍ മോടി പിടിപ്പിക്കാനുള്ള നടപടികള്‍ അഭികാമ്യമല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ചില പ്രവണതകള്‍ നിര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ മെത്രാപ്പൊലീത്ത ആന്തൂര്‍ സംഭവത്തിലും സര്‍ക്കാരിനെ വിമര്‍ശിച്ചു. കേരളാ കോണ്‍ഗ്രസിലെ അധികാര വടംവലി പാര്‍ട്ടിയെ തകര്‍ക്കുന്നതാണെന്നും മാര്‍ത്തോമാ സഭാ അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു. കുടുംബാവകാശം പോലെ അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത് അഭിലഷണീയമല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

 



Latest

Copyrights@2016.