latest

ചിക്കാഗോ സെ.മേരിസിൽ കുട്ടികൾക്കായി സ്പ്രിങ് ക്യാമ്പ് സംഘടിപ്പിക്കുന്നു.

Editor  ,  2019-03-25 09:16:36amm സ്റ്റീഫൻ ചൊള്ളമ്പേൽ (പി.ആർ.ഒ).

ചിക്കാഗോ സെൻമേരിസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ സ്പ്രിങ് വെക്കേഷനോടനുബന്ധിച്ച് മാർച്ച് 27, 28 തീയതികളിൽ കുട്ടികൾക്കായി   സ്പ്രിങ്   ക്യാമ്പ് നടത്തപ്പെടുന്നു. ബട്ടർഫ്ലൈ 2019 എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ക്യാമ്പിൽ ഒന്നു മുതൽ നാലു വരെ ഗ്രേഡിൽ പഠിക്കുന്ന കുട്ടികൾക്കാണ്  പ്രവേശനം. രാവിലെ 10 മുതൽ വൈകിട്ട് 4 വരെ നീളുന്ന ഈ ക്യാമ്പിന് സിസ്റ്റർ ജോവാന്റെ നേതൃത്വത്തിലുളള ടീമുകളാണ്  പരിശീലനം നൽകുന്നത്. ഒരു കുട്ടിക്ക് ഒരു ദിവസം പത്ത് ഡോളർ നിരക്കിലായിരിക്കും രജിസ്ട്രേഷൻ ഫീസിനത്തിൽ ഈടാക്കുക. കുട്ടികളെ പങ്കെടുപ്പിക്കുവാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ മാർച്ച് 27 ന് രാവിലെ ക്രമീകരിക്കുന്ന രജിസ്ട്രേഷൻ കൗണ്ടറിലോ, പാരീഷ് ഓഫീസിലോ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.



Latest

Copyrights@2016.