latest

ചിക്കാഗോ സെ.മേരിസിൽ ‘ജോസഫ് സംഗമത്തിന്’ വേദിയൊരുക്കി.

Editor  ,  2019-03-24 10:13:06pmm സ്റ്റീഫൻ ചൊള്ളമ്പേൽ (പി.ആർ.ഒ).

ചിക്കാഗോ: സെൻറ് മേരീസ് ക്നാനായ ദേവാലയത്തിൽ എട്ടു ദിവസം തുടർച്ചയായി നടന്ന വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളിന്റെ സമാപനദിനമായ മാർച്ച് 19 ചൊവ്വാഴ്ച ‘ജോസഫ് സംഗമം’ സംഘടിപ്പിച്ചു. അന്ന് വൈകിട്ട് 7 മണിക്ക് നടന്ന വി. ബലിയുടെ ആരംഭത്തിൽ വെള്ള വസ്ത്രമണിഞ്ഞെത്തിയ ജോസഫ് നാമധാരികളേവരും അൾത്താരയിൽ കാഴ്ചകൾ സമർപ്പിച്ചു. ഇടവകവികാരി മോൺസിഞ്ഞോർ തോമസ് മുളവനാൽ, അസിസ്റ്റൻറ് വികാരി റവ.ഫാദർ ബിൻസ് ചേത്തലിൽ എന്നിവർ ആഘോഷമായ നടത്തിയ വിശുദ്ധ ബലിയർപ്പണത്തിന് കാർമികാരായി. ഫാദർ ബിൻസ് നടത്തിയ വചനസന്ദേശത്തിൽ തന്റെ സങ്കല്പങ്ങൾക്ക് അനുസൃതമായി ചെത്തി ഒരുക്കുവാൻ ആശാരിയുടെ കൈയിൽ വിട്ടുകൊടുക്കുന്ന മരക്കഷണം പോലെ ദൈവകരങ്ങളിൽ ചെത്തി ഒരുക്കുവാൻ തന്നെ മുഴുവനുമായി സമർപ്പിച്ച നീതിമാനായ മനുഷ്യനായിരുന്നു വിശുദ്ധ യൗസേപ്പിതാവെന്ന് ജനങ്ങളെ ഓർമിപ്പിച്ചു. നമ്മുടെ ജീവിതവും ദൈവകരങ്ങളിൽ വിട്ടു കൊടുക്കാൻ തയ്യാറായാൽ എല്ലാം സഹനങ്ങളെയും തകർച്ചയെയും തരണം ചെയ്യുവാൻ നമ്മുക്കു സാധിക്കും എന്നും ബിൻസ് അച്ചൻ തന്റെ വചനസന്ദേശത്തിൽ ഓർമിപ്പിച്ചു. ഫാദർ തോമസ് മുളവനാൽ "ജോസഫ്" നാമധാരികളേവർക്കും ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. നൂറുകണക്കിന് ജനങ്ങൾ പങ്കെടുത്ത് അനുഗ്രഹം നേടിയ തിരുനാളിന്റെ സമാപനത്തിൽ പുഷ്പവടി നേർച്ചയും, ഊട്ടുനേർച്ചയും ക്രമീകരിച്ചിരുന്നു. നിരവധിപേർ തിരുനാളിന്റെ സ്പോൺസേഴ്സ് ആയിരുന്നു. എട്ടു ദിനങ്ങളിലായി നടത്തപ്പെട്ട വി.യൗസേപ്പ് പിതാവിന്റെ മരണതിരുനാളിന് തുടക്കം മുതൽ സമാപനം വരെയുള്ള ചടങ്ങുകളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് ചർച്ച് എക്സിക്യൂട്ടീവ് വേണ്ട ക്രമീകരണങ്ങൾ ഒരുക്കി . 

 



Latest

Copyrights@2016.