europe

കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ അക്ഷരാർത്ഥത്തിൽ ഒരു കൊച്ചു കേരളമായി

Tiju Kannampally  ,  2019-07-08 04:51:04amm

മാഞ്ചസ്റ്റർ : കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ അക്ഷരാർത്ഥത്തിൽ ഒരു കൊച്ചു കേരളമാകുന്ന കാഴ്ചയാണ് കണ്ടത്. നൂറു കണക്കിനാളുകൾ  കുടുംബസമേതം രാവിലെ മുതൽ  മാഞ്ചെസ്റ്ററിലെ സെന്റ് ആന്റണീസ് ദേവാലയത്തിലേക്ക്  ഒഴുകിയെത്തികൊണ്ടിരുന്നു. ഭക്തിയുടെ പാരമ്യത്തിൽ നടന്ന തിരുന്നാൾ കുർബാനയും പ്രദക്ഷിണവും എല്ലാം നാട്ടിലെ പള്ളിപെരുനാൾ കൂടിയ അതേ അനുഭവം. വിശുദ്ധ തോമാസ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും അനുഗ്രഹങ്ങൾ തേടി മാധ്യസ്ഥം യാചിക്കുന്നതിനും നേർച്ചകാഴ്ചകൾ അർപ്പിക്കുന്നതിനും വൻ ജനാവലിയാണ് മാഞ്ചസ്റ്ററിലേ വിഥിൻഷോയിലേക്ക്  പ്രവഹിച്ചത്. ഭക്തി നിർഭരമായ പൊന്തിഭിക്കൽ കുർബാനയും തിരുന്നാൾ പ്രദക്ഷിണവുമെല്ലാം ഭക്തിയുടെ പാരമ്യത്തിലേക്ക് ഉയർന്നതോടെ ആത്മ നിർവൃതിയിൽ ആണ്  ഏവരും ഇന്നലെ മാഞ്ചസ്‌റ്ററിൽ നിന്നും മടങ്ങിയത്.

രാവിലെ 9.45 ന് തിരുന്നാൾ തിരുക്കർമ്മങ്ങളിൽ മുഖ്യ കാർമ്മികനാകുവാൻ എത്തിച്ചേർന്ന ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ  മാർ.ജോസഫ് ശ്രാമ്പിക്കൽ പിതാവിനെയും വൈദീക ശ്രേഷ്ടരെയും മുത്തുക്കുടകളുടെയും വാദ്യ  മേളങ്ങളുടെയും അകമ്പടിയോടെ വിഥിൻഷോ സെന്റ് ആന്റണീസ് ദേവാലയത്തിലെ അലങ്കരിച്ചു മോഡി പിടിപ്പിച്ച അൾത്താരയിലേക്ക് സ്വീകരിച്ചാനയിച്ചതോടെ ഭക്തി നിർഭരമായ തിരുന്നാൾ കുർബാനക്ക് തുടക്കമായി. മാർ.ജോസഫ് ശ്രാമ്പിക്കൽ മുഖ്യ കാർമ്മികനായപ്പോൾ ഇടവക വികാരി ഫാ.ജോസ് അഞ്ചാനിക്കൽ,ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ വികാരി ജനറൽ ഫാ.സജി മലയിൽപുത്തൻപുര,ഫാ,നിക്കോളാസ് കെൺ,ഫാ.ഫാൻസ്വാ പത്തിൽ, ഫാ.മാത്യു കരിയിലക്കുളം, ഫാ.പ്രിൻസ്,തുടങ്ങീ ഏഴോളം വൈദീകർ  സഹ കാർമ്മികരായി. ഇടവക വികാരി ഫാ.ജോസ് അഞ്ചാനിക്കൽ ഏവരെയും സ്വാഗതം ചെയ്തു നടത്തിയ ആമുഖ പ്രഭാഷണത്തോടെ തിരുക്കർമ്മങ്ങൾക്ക് തുടക്കമായി. ട്രസ്റ്റിമാരായ സിബി ജെയിംസ്,ബിജോയ്,ജോബി തോമസ് തുടങ്ങിയർ ബൊക്കെ നൽകി അഭിവന്ദ്യ പിതാവിനെ സ്വീകരിച്ചതോടെ തിരുന്നാൾ കുർബാനക്ക് തുടക്കമായി.

തോമാശ്ലീഹായുടെ ധൈര്യവും വിശ്വാസ തീക്ഷ്ണതയും,പ്രേഷിത ചൈതന്യവും പ്രവാസ  ജീവിതത്തിൽ പകർത്തുവാൻ ദിവ്യബലി മദ്ധ്യേ നൽകിയ സന്ദേശത്തിൽ മാർ.ജോസഫ് ശ്രാമ്പിക്കൽ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു. ഓരോ ദിവ്യബലിയിലും കർത്താവിന്റെ സാമിപ്യം അനുഭവിക്കുവാൻ നിങ്ങൾക്ക് സാധിക്കണമെന്നും. ആത്മീയ ജീവനില്ലാത്ത ജഡങ്ങളായി നമ്മുടെ ജീവിതങ്ങൾ മാറരുതെന്നും ഉത്ബോധിപ്പിച്ച പിതാവ് തോമാശ്ലീഹായുടെ രക്തസാക്ഷിത്വവും,അൽഫോൻസാമ്മയുടെ സഹന ജീവിതവും നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങളെ സന്തോഷത്തോടെ നേരിടുവാൻ ഉള്ളകരുത്തു പകർന്നു നൽകുമെന്നും,സന്തോഷമാണ് ക്രിസ്തീയ ജീവിതത്തിന്റെ അടയാളമെന്നും,അതുവഴിയായി തിരു സഭ പ്രശോഭിതമാകട്ടെയെന്നും മാർ.ജോസഫ് ശ്രാമ്പിക്കൽ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു. മാഞ്ചസ്റ്റർ മിഷനിലെ വിവിധ മാസ്സ് സെന്ററുകളിൽ നിന്നുള്ള ഗായകരുടെ ആലാപനങ്ങൾ ദിവ്യബലിയെ കൂടുതൽ ഭക്തി സാന്ദ്രമാക്കി. ദിവ്യബലിയെ തുടർന്ന് നടന്ന ലദീഞ്ഞോടെയാണ് തിരുന്നാൾ പ്രദക്ഷിണത്തിന് തുടക്കമായത്. മാർത്തോമാ കുരിശിന്റെ പിന്നിൽ അൾത്താര ബാലന്മാരും,പ്രസിദേന്തി മാരും ,പതാകകള്‍ വഹിച്ചുകൊണ്ട് സണ്ഡേ സ്കൂൾ വിദ്യാർത്ഥികൾ മുൻ നിരയിൽ നീങ്ങിയപ്പോൾ മുത്തുക്കുടകളുമായി മാതൃവേദി പ്രവർത്തകരും ഇരു നിരയായി പ്രദക്ഷിണത്തിൽ അണിനിരന്നു. മാഞ്ചസ്റ്റർ മേളവും സ്കോർട്ടിഷ് പൈപ്പ് ബാൻഡും മേള വിസ്മയം തീർത്തപ്പോൾ, പ്രദക്ഷിണത്തിന്റെ മധ്യഭാഗത്തായി വിശുദ്ധ അൽഫോൻസാമ്മയുടെയും പിൻഭാഗത്തു വിശുദ്ധ തോമാസ്ലീഹായുടെയും തിരുസ്വരൂപങ്ങളും പ്രദക്ഷിണത്തിൽ സംവഹിച്ചു. ഫാമിലി യൂണിറ്റുകളുടെ പാതകളും,പൊന്നിൻ കുരിശും ,മരക്കുരിശുകളും,വെള്ളി കുരിശുകളും എല്ലാം പ്രദക്ഷിണത്തിന് അണിനിരന്നു.നൂറുകണക്കിന് മുത്തുക്കുടകളുടെയും,വാദ്യമേളങ്ങളുടെയും അകമ്പടിയോടെ  ഭക്തിയുടെ പാരമ്യത്തിൽ നടന്ന തിരുന്നാൾ പ്രദക്ഷിണം വിശ്വാസികൾക്ക് ആത്മീയ നിർവൃതി ആയി. പ്രദക്ഷിണം തിരികെ പള്ളിയിൽ പ്രവേശിച്ച ശേഷം വിശുദ്ധ കുർബാനയുടെ ആശീർവാദവും സമാപന പ്രാർത്ഥനകളും നടന്നു.

തുടർന്ന് പാച്ചോർ നേർച്ച വിതരണവും  നടന്നു. ഇതേ സമയം കഴുന്നെടുത്തും അടിമ വച്ചും നേർച്ച കാഴ്ചകൾ അർപ്പിച്ചും വിശ്വാസികൾ വിശുദ്ധരുടെ മാധ്യസ്ഥം തേടി പ്രാത്ഥിച്ചുകൊണ്ടിരുന്നു. ഇതേതുടർന്ന് പള്ളി പറമ്പിൽ സ്നേഹവിരുന്നിനു തുടക്കമായി. സണ്ഡേ സ്കൂൾ വിദ്യാർത്ഥികളുടെ സ്റ്റാളുകളും, മാതൃവേദിയുടെ സ്റ്റാളുകളും തിരുന്നാൾ പറമ്പിൽ പ്രവർത്തിച്ചു. നല്ലൊരു തിരുന്നാൾ കൂടിയ അനുഭവത്തിലാണ് ഇന്നലെ ഏവരും മാഞ്ചസ്റ്ററിൽ നിന്നും മടങ്ങിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഒരാഴ്ചക്കാലം നീണ്ടുനിന്ന മാഞ്ചസ്റ്റർ തിരുന്നാളിന് തുടക്കമായത് പിനീട് ദവസവും വൈകുന്നേരം ദിവ്യബലിയും നൊവേനയും നടന്നു വരികയായിരുന്നു. കൊടിയേറ്റിനെ തുടർന്ന് ശനിയാഴ്ച ഫോറം സെന്ററിൽ ഗാനമേളയും കോമഡിയും ഒത്തുചേർന്ന സൂപ്പർ മെഗാ ഷോ നടന്നു. തിരുന്നാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ എത്തിയവർക്കും  വിജയത്തിനായി സഹകരിച്ചവർക്കും ഇടവക വികാരി ഫാ.ജോസ് അഞ്ചാനിക്കൽ നന്ദി രേഖപ്പെടുത്തി. ട്രസ്റ്റിമാരായ സിബി ജയിംസ് ,ബിജോയ്,ജോബി തോമസ്എന്നിവരുടെയും പാരീഷ് കമ്മറ്റിയുടെയും നേതൃത്വത്തിൽ പ്രവർത്തിച്ച 101 അംഗ കമ്മിറ്റിയാണ് തിരുന്നാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്.

മാഞ്ചസ്റ്റർ∙ ഇന്നലെ മാഞ്ചസ്റ്റർ അക്ഷരാർത്ഥത്തിൽ ഒരു കൊച്ചു കേരളമാകുന്ന 
കാഴ്ചയാണ് കണ്ടത്.നൂറു കണക്കിനാളുകൾ  കുടുംബസമേതം രാവിലെ മുതൽ  
മാഞ്ചെസ്റ്ററിലെ സെന്റ് ആന്റണീസ് ദേവാലയത്തിലേക്ക്  ഒഴുകിയെത്തികൊണ്ടിരുന്നു. 
ഭക്തിയുടെ പാരമ്യത്തിൽ നടന്ന തിരുന്നാൾ കുർബാനയും പ്രദക്ഷിണവും എല്ലാം 
നാട്ടിലെ പള്ളിപെരുനാൾ കൂടിയ അതേ അനുഭവം.
വിശുദ്ധ തോമാസ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും അനുഗ്രഹങ്ങൾ 
തേടി മാധ്യസ്ഥം യാചിക്കുന്നതിനും നേർച്ചകാഴ്ചകൾ അർപ്പിക്കുന്നതിനും വൻ 
ജനാവലിയാണ് മാഞ്ചസ്റ്ററിലേ വിഥിൻഷോയിലേക്ക്  പ്രവഹിച്ചത്.  .ഭക്തി നിർഭരമായ 
പൊന്തിഭിക്കൽ കുർബാനയും തിരുന്നാൾ പ്രദക്ഷിണവുമെല്ലാം ഭക്തിയുടെ 
പാരമ്യത്തിലേക്ക് ഉയർന്നതോടെ ആത്മ നിർവൃതിയിൽ ആണ്  ഏവരും ഇന്നലെ 
മാഞ്ചസ്‌റ്ററിൽ നിന്നും മടങ്ങിയത്.
ഇന്നലെ രാവിലെ 9.45 ന് തിരുന്നാൾ തിരുക്കർമ്മങ്ങളിൽ മുഖ്യ കാർമ്മികനാകുവാൻ 
എത്തിച്ചേർന്ന ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ  മാർ.ജോസഫ് ശ്രാമ്പിക്കൽ 
പിതാവിനെയും വൈദീക ശ്രേഷ്ടരെയും മുത്തുക്കുടകളുടെയും വാദ്യ  മേളങ്ങളുടെയും 
അകമ്പടിയോടെ വിഥിൻഷോ സെന്റ് ആന്റണീസ് ദേവാലയത്തിലെ അലങ്കരിച്ചു മോഡി 
പിടിപ്പിച്ച അൾത്താരയിലേക്ക് സ്വീകരിച്ചാനയിച്ചതോടെ ഭക്തി നിർഭരമായ തിരുന്നാൾ 
കുർബാനക്ക് തുടക്കമായി.
മാർ.ജോസഫ് ശ്രാമ്പിക്കൽ മുഖ്യ കാർമ്മികനായപ്പോൾ .ഇടവക വികാരി ഫാ.ജോസ് 
അഞ്ചാനിക്കൽ,ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ വികാരി ജനറൽ ഫാ.സജി മലയിൽ
പുത്തൻപുര,ഫാ,നിക്കോളാസ് കെൺ,ഫാ.ഫാൻസ്വാ പത്തിൽ,ഫാ.മാത്യു 
കരിയിലക്കുളം,ഫാ.പ്രിൻസ്,തുടങ്ങീ ഏഴോളം വൈദീകർ  സഹ കാർമ്മികരായി.ഇടവക 
വികാരി ഫാ.ജോസ് അഞ്ചാനിക്കൽ ഏവരെയും സ്വാഗതം ചെയ്തു നടത്തിയ ആമുഖ 
പ്രഭാഷണത്തോടെ തിരുക്കർമ്മങ്ങൾക്ക് തുടക്കമായി.ട്രസ്റ്റിമാരായ സിബി 
ജെയിംസ്,ബിജോയ്,ജോബി തോമസ് തുടങ്ങിയർ ബൊക്കെ നൽകി അഭിവന്ദ്യ 
പിതാവിനെ സ്വീകരിച്ചതോടെ തിരുന്നാൾ കുർബാനക്ക് തുടക്കമായി.
തോമാശ്ലീഹായുടെ ധൈര്യവും വിശ്വാസ തീക്ഷ്ണതയും,പ്രേഷിത ചൈതന്യവും 
പ്രവാസ  ജീവിതത്തിൽ പകർത്തുവാൻ ദിവ്യബലി മദ്ധ്യേ നൽകിയ സന്ദേശത്തിൽ 
മാർ.ജോസഫ് ശ്രാമ്പിക്കൽ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു.ഓരോ ദിവ്യബലിയിലും 
കർത്താവിന്റെ സാമിപ്യം അനുഭവിക്കുവാൻ നിങ്ങൾക്ക് സാധിക്കണമെന്നും. ആത്മീയ 
ജീവനില്ലാത്ത ജഡങ്ങളായി നമ്മുടെ ജീവിതങ്ങൾ മാറരുതെന്നും ഉത്ബോധിപ്പിച്ച 
പിതാവ് തോമാശ്ലീഹായുടെ രക്തസാക്ഷിത്വവും,അൽഫോൻസാമ്മയുടെ സഹന 
ജീവിതവും നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങളെ സന്തോഷത്തോടെ നേരിടുവാൻ ഉള്ള
കരുത്തു പകർന്നു നൽകുമെന്നും,സന്തോഷമാണ് ക്രിസ്തീയ ജീവിതത്തിന്റെ 
അടയാളമെന്നും,അതുവഴിയായി തിരു സഭ പ്രശോഭിതമാകട്ടെയെന്നും മാർ.ജോസഫ് 
ശ്രാമ്പിക്കൽ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു.
മാഞ്ചസ്റ്റർ മിഷനിലെ വിവിധ മാസ്സ് സെന്ററുകളിൽ നിന്നുള്ള ഗായകരുടെ 
ആലാപനങ്ങൾ ദിവ്യബലിയെ കൂടുതൽ ഭക്തി സാന്ദ്രമാക്കി.ദിവ്യബലിയെ തുടർന്ന് 
നടന്ന ലദീഞ്ഞോടെയാണ് തിരുന്നാൾ പ്രദക്ഷിണത്തിന് തുടക്കമായത്.
മാർത്തോമാ കുരിശിന്റെ പിന്നിൽ അൾത്താര ബാലന്മാരും,പ്രസിദേന്തി മാരും 
,പാതകളും വഹിച്ചുകൊണ്ട് സണ്ഡേ സ്കൂൾ വിദ്യാർത്ഥികൾ മുൻ നിരയിൽ 
നീങ്ങിയപ്പോൾ മുത്തുക്കുടകളുമായി മാതൃവേദി പ്രവർത്തകരും ഇരു നിരയായി 
പ്രദക്ഷിണത്തിൽ അണിനിരന്നു.മാഞ്ചസ്റ്റർ മേളവും സ്കോർട്ടിഷ് പൈപ്പ് ബാൻഡും 
മേള വിസ്മയം തീർത്തപ്പോൾ, പ്രദക്ഷിണത്തിന്റെ മധ്യഭാഗത്തായി വിശുദ്ധ 
അൽഫോൻസാമ്മയുടെയും പിൻഭാഗത്തു വിശുദ്ധ തോമാസ്ലീഹായുടെയും 
തിരുസ്വരൂപങ്ങളും പ്രദക്ഷിണത്തിൽ സംവഹിച്ചു.ഫാമിലി യൂണിറ്റുകളുടെ 
പാതകളും,പൊന്നിൻ കുരിശും ,മരക്കുരിശുകളും,വെള്ളി കുരിശുകളും എല്ലാം 
പ്രദക്ഷിണത്തിന് അണിനിരന്നു.നൂറുകണക്കിന് 
മുത്തുക്കുടകളുടെയും,വാദ്യമേളങ്ങളുടെയും അകമ്പടിയോടെ  ഭക്തിയുടെ 
പാരമ്യത്തിൽ നടന്ന തിരുന്നാൾ പ്രദക്ഷിണം വിശ്വാസികൾക്ക് ആത്മീയ നിർവൃതി 
ആയി.പ്രദക്ഷിണം തിരികെ പള്ളിയിൽ പ്രവേശിച്ച ശേഷം വിശുദ്ധ കുർബാനയുടെ 
ആശീർവാദവും സമാപന പ്രാർത്ഥനകളും നടന്നു.
തുടർന്ന് പാച്ചോർ നേർച്ച വിതരണവും  നടന്നു.ഇതേ സമയം കഴുന്നെടുത്തും അടിമ 
വച്ചും നേർച്ച കാഴ്ചകൾ അർപ്പിച്ചും വിശ്വാസികൾ വിശുദ്ധരുടെ മാധ്യസ്ഥം തേടി 
പ്രാത്ഥിച്ചുകൊണ്ടിരുന്നു.ഇതേതുടർന്ന് പള്ളി പറമ്പിൽ സ്നേഹവിരുന്നിനു 
തുടക്കമായി.സണ്ഡേ സ്കൂൾ വിദ്യാർത്ഥികളുടെ സ്റ്റാളുകളും,മാതൃവേദിയുടെ 
സ്റ്റാളുകളും തിരുന്നാൾ പറമ്പിൽ പ്രവർത്തിച്ചു.നല്ലൊരു തിരുന്നാൾ കൂടിയ 
അനുഭവത്തിലാണ് ഇന്നലെ ഏവരും മാഞ്ചസ്റ്ററിൽ നിന്നും മടങ്ങിയത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ഒരാഴ്ചക്കാലം നീണ്ടുനിന്ന മാഞ്ചസ്റ്റർ തിരുന്നാളിന് 
തുടക്കമായത് പിനീട് ദവസവും വൈകുന്നേരം ദിവ്യബലിയും നൊവേനയും നടന്നു 
വരികയായിരുന്നു.കൊടിയേറ്റിനെ തുടർന്ന് ശനിയാഴ്ച ഫോറം സെന്ററിൽ 
ഗാനമേളയും കോമഡിയും ഒത്തുചേർന്ന   സൂപ്പർ മെഗാ ഷോ നടന്നു.
തിരുന്നാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ എത്തിയവർക്കും  വിജയത്തിനായി 
സഹകരിച്ചവർക്കും ഇടവക വികാരി ഫാ.ജോസ് അഞ്ചാനിക്കൽ നന്ദി 
രേഖപ്പെടുത്തി.ട്രസ്റ്റിമാരായ സിബി ജയിംസ് ,ബിജോയ്,ജോബി തോമസ് 
,എന്നിവരുടെ യും പാരീഷ് കമ്മറ്റിയുടെയും നേതൃത്വത്തിൽ പ്രവർത്തിച്ച 101 അംഗ 
കമ്മിറ്റിയാണ് തിരുന്നാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്.

 

 

 Latest

Copyrights@2016.