europe

പ്രവാസികളിലാണ് സീറോ മലബാർ സഭയുടെ ഭാവി കുടികൊള്ളുന്നത്: മാർ ആൻഡ്രൂസ് താഴത്ത്

Tiju Kannampally  ,  2018-10-11 04:16:10amm

പ്രവാസികളിലാണ് സീറോ മലബാർ സഭയുടെ ഭാവി കുടികൊള്ളുന്നത്: മാർ ആൻഡ്രൂസ് താഴത്ത്
പ്രെസ്റ്റൺ: പ്രവാസികളിലാണ് സീറോ മലബാർ സഭയുടെ ഭാവി കുടികൊള്ളുന്നതെന്ന് തൃശൂർ അതിരൂപതാധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെസ്ഥാപനത്തിന്റെയും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷകത്തിന്റെയും രണ്ടാം വാർഷികത്തോട് അനുബന്ധിച്ച പ്രെസ്റ്റൻ സെന്റ് അൽഫോൻസാ ഓഫ് ഇമ്മാക്കുലേറ്റ് കൺസപ്‌ഷൻ കത്തീഡ്രലിൽ കൃതജ്ഞത ബലിയിൽ പ്രധാന കാർമികനായി സുവിശേഷ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
തിരുസഭയുടെ നിലനിൽപ്പും ഭാവിയും യുവജനങ്ങളിൽ ആണ്. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അംഗങ്ങളിൽ ഭൂരിഭാഗവും യുവാക്കളാണ് എന്നത് ഏറെ പ്രതീക്ഷ നൽകുന്നു. നമ്മുടെ ഉറവിടങ്ങളിലേക്കു തിരിച്ചു പോകുകയും നമ്മുടെ തനിമയും, വ്യക്തിത്വവും അറിയുകയും, പുതിയ തലമുറക്ക് അവയിൽ പരിശീലനം നൽകുകയും ചെയ്യൂമ്പോഴാണ് ആത്മ ബോധവും, വിശ്വാസതീഷ്‌ണതയും ഉള്ള ഒരു സമൂഹമായി നമുക്ക് വളരാൻ സാധിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രൂപതയിലെ വൈദികർ ഒന്ന് ചേർന്ന് അർപ്പിച്ച സമൂഹബലിയിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ആമുഖ സന്ദേശം നൽകി, കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലൂടെ ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി പറയണ്ട സമയം ആണിതെന്നും, രൂപതയുടെ വളർച്ചക്കുവേണ്ടി രൂപതാ അംഗങ്ങൾ പ്രത്യേകം പ്രാർത്ഥിക്കണം എന്നും മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു.
വിശുദ്ധ കുർബാനക്കുശേഷം രൂപതയുടെ വിവിധ റീജിയനുകളിൽ നിന്നും എത്തിയ വൈദികരുടെയും, അല്‍മായ പ്രതിനിധികളുടെയും സമ്മേളനം നടന്നു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രൂപീകരണത്തിന് മുൻപ്, ബ്രിട്ടനിലെ സീറോ മലബാർ സഭാ കോർഡിനേറ്റർ ആയും, കഴിഞ്ഞ രണ്ടു വർഷമായി രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസ്‌ ആയും സ്തുത്യർഹമായി സേവനം അനുഷ്ഠിച്ച ശേഷം ഇന്ത്യയിലേക്ക്‌ മടങ്ങുന്ന വെരി. റവ. ഡോ. തോമസ് പാറയടിക്ക് സമ്മേളനത്തിൽ യാത്രയയപ്പു നൽകി.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തനങ്ങൾ ക്രോഡീകരിച്ചുകൊണ്ടു ഉള്ള വിഡിയോ പ്രദർശനവും, വിവിധ റീജിയണൽ കോഡിനേറ്റേഴ്‌സ് ആയ വൈദികരുടെ നേതൃത്വത്തിൽ അല്മായ പ്രതിനിധികളുടെ റീജിയണൽ സമ്മേളനവും നടന്നു. പ്രസ്തുത സമ്മേളനത്തിൽ രൂപതയുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുകയും, ഭാവി പരിപാടികൾ ചർച്ച ചെയ്യുകയും, ചർച്ചകൾക്കു ശേഷം ഉണ്ടായ നിർദേശങ്ങൾ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ അധ്യക്ഷതയിൽ കൂടിയ പൊതു യോഗത്തിൽ അവതരിപ്പിക്കുകയും ചെയ്തു.
ഒക്ടോബർ ഇരുപതുമുതൽ നവംമ്പർ നാലുവരെ ഗ്രേറ്റ് ബ്രിട്ടനിലെ എട്ടു നഗരങ്ങളിൽ വച്ച് റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ അച്ചൻ നേതൃത്വം നൽകുന്ന രൂപതയുടെ രണ്ടാമത് ബൈബിൾ കൺവെൻഷൻ, നവംമ്പർ പത്താം തീയതി ബ്രിസ്റ്റോളിൽ വച്ച് നടത്തപെടുന്ന രണ്ടാമത് രൂപത ബൈബിൾ കലോത്സവം, കുട്ടികളുടെ വർഷത്തിന്റെ സമാപനത്തോടനുബന്ധിച്ചു ബിർമിംഗ്ഹാമിലെ ബെഥേൽ കൺവെൻഷൻ സെന്ററിൽ ഡിസംബർ ഒന്നിന് നടക്കുന്ന കുട്ടികളുടെ കൺവെൻഷൻ, മേജർ ആര്‍ച്ച് ബിഷപ്പ് മാർ ജോർജ് കര്‍ദ്ദിനാള്‍ ആലഞ്ചേരി പിതാവ് നടത്തുന്ന അജപാലന സന്ദർശനത്തെക്കുറിച്ചുമുള്ള വിശദ വിവരങ്ങൾ രൂപതാധ്യക്ഷൻ സമ്മേളനത്തിൽ അറിയിച്ചു.
പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ . തോമസ് പാറയടി, വികാരി ജനറൽമാരായ റവ. ഫാ. സജിമോൻ മലയിൽപുത്തൻപുര, റവ. ഡോ .മാത്യു ചൂരപൊയ്കയിൽ, റവ . ഡോ. മാത്യു പിണക്കാട്, റവ. ഡോ. വർഗീസ് പുത്തൻപുരക്കൽ റവ. ഫാ. ഫാൻസ്വാ പത്തിൽ എന്നിവർ കാര്യ പരിപാടികൾക്ക് നേതൃത്വം നൽകി. റവ. ഫാ. സെബാസ്റ്റ്യൻ ചാമക്കാലായുടെ നേതൃത്വത്തിലുള്ള രൂപത ഗായക സംഘം തിരുക്കർമ്മങ്ങളെ ഭക്തിസാന്ദ്രമാക്കി

 Latest

Copyrights@2016.